ഇന്ത്യയിലെ കോട്ടകൾ: ചോദ്യോത്തരങ്ങൾ  

ഇന്ത്യയിലെ കോട്ടകൾ: ചോദ്യോത്തരങ്ങൾ  
PSC Questions and Answers / Physics selected Questions and answers
പി.എസ്.സി ഉള്‍പ്പടെയുള്ള മത്സര പരീക്ഷകള്‍ക്കായി ചോദിക്കുന്ന പ്രധാന മേഖലയാണ് ചരിത്രം. ചരിത്രത്തിലെ സുപ്രധാനമായ ഒരു മേഖലയിൽ നിന്നും പി.എസ്.സി. പ്രാഥമിക പരീക്ഷയ്ക്ക് ചോദിക്കാവുന്ന ചോദ്യോത്തരങ്ങൾ
PSC 10th, +2 Level Examination Questions


ഇന്ത്യയിലെ കോട്ടകൾ: ചോദ്യോത്തരങ്ങൾ  
ഏതു യൂറോപ്യന്മാരുടെ വരവിനുശേഷമാണ്‌ കേരളത്തില്‍ കരിങ്കല്‍ കോട്ടകള്‍ പണിയാന്‍ ആരംഭിച്ചത്‌?
- പോര്‍ച്ചുഗീസുകാര്‍

* യുറോപ്യന്മാര്‍ ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ കോട്ടയേത്‌?
- പള്ളിപ്പുറം കോട്ട

* 1503-ല്‍ പള്ളിപ്പുറം കോട്ട നിര്‍മിച്ച വിദേശികളാര്‍?
- പോര്‍ച്ചുഗീസുകാര്‍

* പള്ളിപ്പുറം കോട്ടയുടെ മറ്റൊരു പേരെന്ത്‌?
- ആയക്കോട്ട

* ഇംഗ്ലീഷുകാര്‍ ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ കോട്ടയേത്‌?
- ഫോര്‍ട്ട് സെന്റ ജോര്‍ജ്‌ (1639)

* അഴിക്കോട്ട, വൈപ്പിന്‍ കോട്ട എന്നിങ്ങനെയും അറിയപ്പെട്ടതേത്‌?
- പള്ളിപ്പുറം കോട്ട

* ഏതു ദ്വീപിലാണ്‌ പള്ളിപ്പുറം കോട്ട നിര്‍മിച്ചിട്ടുള്ളത്‌ ?
- വൈപ്പിന്‍

* പള്ളിപ്പുറം കോട്ടയ്ക്ക്‌ പോര്‍ച്ചുഗീസുകാര്‍ നല്‍കിയ പേരെന്ത് ?
- മാനുവല്‍ കോട്ട

* പള്ളിപ്പുറം കോട്ട നിര്‍മിക്കാന്‍ പോര്‍ച്ചുഗീസുകാര്‍ക്ക്‌ സ്ഥലം നല്‍കിയ ഭരണാധികാരിയാര്‍?
- കൊച്ചി രാജാവ്‌

* 1661-ല്‍ പള്ളിപ്പുറം കോട്ട പിടി ച്ചെടുത്ത വിദേശികളാര?
- ഡച്ചുകാര്‍

* 1789-ല്‍ ഡച്ചുകാര്‍ ഏതു നാട്ടുരാജ്യത്തിനാണ്‌ പള്ളിപ്പുറം കോട്ട കൈമാറിയത്‌?
തിരുവിതാംകൂറിന്‌

* 1524-ല്‍ കോട്ടപ്പുറം കോട്ട നിര്‍മിച്ച വിദേശികളാര്‍?
- പോര്‍ച്ചുഗീസുകാര്‍

* പോര്‍ച്ചുഗീസുകാര്‍ വെട്ടത്തുനാട്ടിലെ താനുരില്‍ സ്ഥാപിച്ച കോട്ടയേത്‌?
- ചാലിയം കോട്ട

* കഴുത്തിലേ “സാമൂതിരിയുടെ ഒല നീട്ടിയ പീരങ്കി എന്നു വിശേഷിപ്പിക്കപ്പെട്ട കോട്ടയേത്‌?
- ചാലിയം കോട്ട

* ഇംഗിഷുകാര്‍ കേരളത്തില്‍ നിര്‍മിച്ച ആദ്യകോട്ട?
- അഞ്ചുതെങ്ങു കോട്ട

* അഞ്ചുതെങ്ങു കോട്ട നിര്‍മിച്ച വര്‍ഷമേത്‌?
- 1695 

അഞ്ചുതെങ്ങു കോട്ട നിര്‍മിക്കാന്‍ ഇംഗ്ലീഷുകാര്‍ക്ക്‌ അനുമതി നല്‍കിയതാര്‍?
- ആറ്റിങ്ങല്‍ റാണി

* അഞ്ചുതെങ്ങ്‌ കലാപം നടന്ന വര്‍ഷമേത്‌?
- 1697

* പാലക്കാട്ടു കോട്ട പണികഴിപ്പിച്ച വര്‍ഷമേത്‌?
- 1766

* കേരളത്തിലെ ഏറ്റവും വലിയ കോട്ടയേത്‌?
- ബേക്കല്‍ കോട്ട

* ഫ്രഞ്ച്‌ എന്‍ജിനിയര്‍മാരുടെ സഹായത്തോടെ നിര്‍മിച്ച കേരളത്തിലെ കോട്ടയേത്‌?
- പാലക്കാട് കോട്ട

* പാലക്കാട്ടുകോട്ട നിര്‍മിച്ച മൈസൂര്‍ ഭരണാധികാരിയാര് ?
- ഹൈദരാലി

* ഏതു ജില്ലയിലാണ്‌ ബേക്കല്‍കോട്ട സ്ഥിതിചെയ്യുന്നത്‌?
- കാസര്‍കോട് 

* ബേക്കല്‍ കോട്ട നിര്‍മിച്ചതാര് ?
- ബെദ്നോറിലെ ശിവപ്പനായ്ക്കന്‍

* കേരളത്തില്‍ എവിടെയാണ്‌ സെന്റ്‌ ആഞ്ജലോ കോട്ട?
- കണ്ണൂര്‍ 

* 1505 - ൽ സെന്റ് ആഞ്ജലോ കോട്ട നിര്‍മിച്ച വിദേശികളാര് ?
- പോര്‍ച്ചുഗീസുകാര്‍

* നെടുങ്കോട്ട പണികഴിപ്പിച്ച തിരുവിതാംകൂര്‍ മഹാരാജാവാര്‍?
- ധര്‍മരാജാവ്‌

* മുനമ്പംമുതല്‍ ആനമലവരെ നീളത്തില്‍ കേരളത്തിനു കുറുകെ നിര്‍മിക്കപ്പെട്ട കോട്ടയേത്‌?
- നെടുങ്കോട്ട

* ആരുടെ ആക്രമണങ്ങളെ തടയാനാണ്‌ നെടുങ്കോട്ട നിര്‍മിച്ചത്‌?
- ഹൈദരാലി, ടിപ്പു സുല്‍ത്താന്‍ എന്നിവരുടെ

* തലശ്ശേരി കോട്ട നിര്‍മിച്ച വിദേശികളാര് ?
- ഇംഗ്ലീഷുകാര്‍

* തലശ്ശേരി കോട്ടയുടെ നിര്‍മാണം നടന്ന വര്‍ഷമേത്‌?
- 1708

* പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ചേറ്റുവാ കോട്ട നിര്‍മിച്ചതാര് ?
- ഡച്ചുകാര്‍

* ചേറ്റുവാ കോട്ടയക്ക്‌ ഡച്ചുകാര്‍ നല്‍കിയ പേരെന്ത്‌?
- ഫോര്‍ട്ട്‌ വില്യം

* കേരളത്തിലെ ഏതു നഗരത്തിലാണ്‌ കിഴക്കേ കോട്ട, പടിഞ്ഞാറേ കോട്ട എന്നിവയുള്ളത്‌?
- തിരുവനന്തപുരം

* തിരുവിതാംകൂറിലെ ഉദയഗിരിക്കോട്ട, വട്ടക്കോട്ട എന്നിവ പണികഴിപ്പിച്ച ഭരണാധികാരിയാര്‍?
- മാർത്താണ്ഡവർമ്മ 

* ചന്ദ്രഗിരിക്കോട്ട ഏതു ജില്ലയിലാണ്‌?
- കാസര്‍കോട്‌

* പയസ്വിനി പുഴയുടെ തീരത്ത്‌ സ്ഥിതിചെയ്യുന്ന കോട്ടയേത്‌?
- ച്രന്ദഗിരിക്കോട്ട

* ഹോസ്ദുര്‍ഗ്‌ കോട്ട ഏതു ജില്ലയിലാണ്‌?
- കാസര്‍കോട്‌

* ഇക്കേരി വംശത്തിലെ സോമശേഖര നായ്ക്കന്‍ നിര്‍മിച്ച കേരളത്തിലെ കോട്ടയേത്‌?
- ഹോസ്ദുര്‍ഗ്‌ കോട്ട

* തങ്കശ്ശേരി കോട്ട ഏതു ജില്ലയിലാണ്‌?
- കൊല്ലം 

* തങ്കശ്ശേരി കോട്ട നിര്‍മിച്ച യൂറോപ്യന്‍മാര്‍ ആര്‍?
- പോര്‍ച്ചുഗീസുകാര്‍

* കൊടുങ്ങല്ലൂര്‍ കോട്ട എന്നും അറിയപ്പെട്ട കോട്ടയേത്‌?
- കോട്ടപ്പുറം കോട്ട

* സെന്റ്‌ തോമസ്‌ കോട്ട എന്നും അറിയപ്പെട്ടിരുന്ന കോട്ടയേത് ?
- തങ്കശ്ശേരി കോട്ട

* പ്രസിദ്ധമായ ചിത്രദുര്‍ഗ കോട്ട ഏതു സംസ്ഥാനത്താണ്‌?
- കര്‍ണാടക

* ഡല്‍ഹിയിലെ ചെങ്കോട്ട നിര്‍മിച്ച മുഗള്‍ ച്രകവര്‍ത്തിയാര്‍?
- ഷാജഹാന്‍

* ചെങ്കോട്ടയുടെ നിര്‍മാണം നടന്നത്‌ ഏത്‌ കാലഘട്ടത്തിലാണ്‌?
- 1638-1648

* 1947 ഓഗസ്റ്റ 15-ന് പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു ത്രിവര്‍ണപതാക ഉയര്‍ത്തിയതെവിടെ?
- ചെങ്കോട്ടയില്‍

* സ്വാതന്ത്രൃദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ദേശയ പതാക ഉയര്‍ത്തുന്നത്‌ എവിടെയാണ്‌?
- ചെങ്കോട്ടയില്‍

* ചെങ്കോട്ടയിലെ പ്രവേശന കവാടങ്ങള്‍ ഏതെല്ലാം?
- ലാഹോറിഗേറ്റ്‌, ഡല്‍ഹി ഗേറ്റ് 

* ചെങ്കോട്ടയിലെ ഏത്‌ മന്ദിരത്തിലാണ്‌ വിശ്വപ്രസിദ്ധമായ മയൂര സിംഹാസനം ഉണ്ടായിരുന്നത്‌?
- ദിവാന്‍-ഇ-ഖാസ്‌

* ചെങ്കോട്ടയുടെ മുഖ്യ ശില്‍പി ആരായിരുന്നു?
- ഉസ്താദ്‌ അഹമ്മദ്‌ ലഹൌരി

* ഇന്ത്യയിലെ ഏറ്റവും പഴയ കോട്ടയായി അറിയപ്പെടുന്നതേത്‌?
- ഖ്വില മുബാറക്ക്‌ (പഞ്ചാബ്‌)

* എ.ഡി. 100-ല്‍ ഖില മുബാറക്ക്‌ കോട്ട നിര്‍മിച്ചത്‌ ഏത്‌ രാജാക്കന്‍മാരുടെ ഭരണകാലത്താണ്‌?
- കുശാനന്‍മാരുടെ

* ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടയേത്‌?
- ചിത്തോര്‍ഗഢ് 

* ഏതു സംസ്ഥാനത്താണ്‌ ചിത്തോര്‍ഗഢ് കോട്ട?
- രാജസ്ഥാന്‍

* ഏത്‌ രജപുത്ര രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ചിത്തോര്‍ഗഢ് ?
- മേവാര്‍

* ഇന്ത്യയിലെ ഏറ്റവും മനോഹരമായ കോട്ടകളിലൊന്നായിഅറിയപ്പെടുന്ന ജയ്‌സാല്‍മീര്‍ എവിടെയാണ്‌?
- രാജസ്ഥാന്‍

* കോട്ടകളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനമേത്‌?
- രാജസ്ഥാന്‍

* രാജസ്ഥാനിലെ ജയ്പൂര്‍ നഗരത്തോട് ചേര്‍ന്നുള്ള പ്രസിദ്ധമായ കോട്ടയേത്‌?
- ആംബര്‍ കോട്ട

* താജമഹലിനു സമീപത്തായുള്ള പ്രശസ്തമായ കോട്ടയേത്‌?
- ആഗ്ര കോട്ട

* ആഗ്ര കോട്ട ഏതു സംസ്ഥാനത്താണ്‌?
- ഉത്തര്‍പ്രദേശ്‌

* ഡല്‍ഹി ഗേറ്റ്‌, അമര്‍സിങ്‌ ഗേറ്റ്‌ എന്നിവ ഏതു കോട്ടയുടെ പ്രധാന പ്രവേശനകവാടങ്ങളാണ്‌?
- ആഗ്ര കോട്ടയുടെ

* മുഗള്‍ ച്രകവര്‍ത്തിമാര്‍ 1638 വരെ താമസിച്ചിരുന്ന കോട്ടയേത്‌?
- ആഗ്ര കോട്ട
 
* സലിംഗര്‍ കോട്ട സ്ഥിതിചെയ്യുന്നതെവിടെ?
- ഡല്‍ഹി

* പുരാണ ഖ്വില എന്ന കോട്ടസ്ഥിതിചെയ്യുന്നതെവിടെ?
- ഡല്‍ഹി

* ഇന്ത്യയിലെ ഏതു നഗരത്തിലാണ്‌ ഫോർട്ട് വില്യം?
- കൊല്‍ക്കത്ത

* 1781-ല്‍ ഫോര്‍ട്ട് വില്യം നിര്‍മിച്ച വിദേശികളാര് ?
- ഇംഗ്ലീഷുകാര്‍

* ശിവാജിയുടെ കാലത്ത്‌ നിര്‍മിക്കപ്പെട്ട പേരുകേട്ട മറാത്ത കോട്ടയേത്‌?
- പുരന്ധര്‍ കോട്ട

* ചെന്നൈയിലുള്ള സെന്റ്‌ ജോര്‍ജ്‌ കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനമേത്‌?
- തമിഴ്നാട് നിയമസഭാമന്ദിരം

* തെക്കേ ഇന്ത്യയിലെ ഏറ്റവും പേരുകേട്ട കോട്ടയായ ഗോല്‍ക്കൊണ്ട കോട്ട ഏത്‌ സംസ്ഥാനത്താണ്‌?
- തെലങ്കാന

* ന്യൂഡല്‍ഹിയിലെ സിരി കോട്ടനിര്‍മിച്ച സുല്‍ത്താനാര്‍?
- അലാവുദ്ദീന്‍ ഖില്‍ജി

* ലോകത്തിലെ ഏറ്റവും വലിയകോട്ടയായി വിശേഷിപ്പിക്കപ്പെടുന്ന നിര്‍മിതിയേത്‌?
- ചൈനയിലെ വന്‍മതില്‍

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും 
👉കേരളത്തിലെ നദികളും ജലസംഭരണികളും 
👉ഇന്ത്യൻ പ്രതിരോധം 
👉അന്തരീക്ഷതാപന പ്രക്രിയകള്‍ 
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ 
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും 
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here

* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here