ഭൗതികശാസ്ത്രം: പ്രകാശപ്രതിഭാസങ്ങള്‍ - ചോദ്യോത്തരങ്ങൾ

Physics:  Light phenomena
പ്രകാശപ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ പി.എസ്.സി. പരീക്ഷയിൽ സ്ഥിരമായി ചോദിക്കുന്നതാണ്. പ്രകാശവുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ മുൻ അദ്ധ്യായത്തിൽ ചേർത്തിട്ടുണ്ട്, ഇവിടെ ക്ലിക്കുക 
PSC 10th, +2 Level Examination Questions
There are a number of phenomena related to light, among them we have: Dispersion of light, Absorption of light, Reflection of light, and Refraction of light. 

പി.എസ്.സി.യുടെ ഏത് പരീക്ഷയെ നേരിടാനും ഈ വിവരങ്ങൾ നിങ്ങളെ സഹായിക്കും. ഈ വിവരങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വീഡിയോ ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ദയവായി YouTube Channel സബ്സ്ക്രൈബ് ചെയ്യുക support ചെയ്യുക.
PSC LP / UP / LDC / LGS etc. Exam Solutions

👉പ്രകാശത്തിന്റെ പ്രതിപതനം (Reflection of Light)
* പ്രകാശം ഒരു പ്രതലത്തില്‍ തട്ടി തിരിച്ചുവരുന്നതിനെ പ്രകാശത്തിന്റെ പ്രതിപതനം (Reflection of Light) എന്നു പറയുന്നു.

* കണ്ണാടി, സ്റ്റീൽപാത്രം, മിനുസമുള്ള ടൈല്‍ തുടങ്ങിയ വസ്തുക്കളില്‍ പ്രകാശം പതിക്കുമ്പോള്‍ ക്രമമായി പ്രതിപതിക്കുന്നു. ഇതാണ്‌ ക്രമപ്രതിപതനം
(Regular Reflection). 
* പ്രകാശത്തെ ക്രമമായി പ്രതിപതിപ്പിക്കുന്ന പ്രതലങ്ങളാണ്‌ ദർപ്പണങ്ങൾ 

* മിനുസമില്ലാത്ത പ്രതലത്തില്‍ പ്രകാശം പതിക്കുമ്പോള്‍ ക്രമരഹിതമായി പ്രതിപതിക്കുന്നു. ഇതാണ്‌ വിസരിത പ്രതിപതനം (Diffuse Reflection). 

* ഒരു പ്രതലത്തിൽ പതിക്കുന്ന കിരണം പതനകിരണം (Incident ray) എന്നും പ്രതലത്തിൽ നിന്നും തിരിച്ചുവരുന്ന കിരണം പ്രതിപതനകിരണം (Reflected ray) എന്നും അറിയപ്പെടുന്നു.
👉അപവര്‍ത്തനം (refraction)
* പ്രകാശം ഒരു മാധ്യമത്തില്‍നിന്ന്‌ സാന്ദ്രതാ വ്യത്യാസമുള്ള മറ്റൊരു മാധ്യമത്തിലേക്ക്‌ കടക്കുമ്പോള്‍ അതിന്റെ ദിശയ്ക്കുണ്ടാകുന്ന വ്യതിയാനമാണ്‌ അപവര്‍ത്തനം. 
*ജലത്തിൽ താഴ്ത്തി വച്ചിരിക്കുന്ന കമ്പു വളഞ്ഞതായി തോന്നാൻ കാരണവും 
മരുഭൂമികളില്‍ അനുഭവപ്പെടുന്ന മരീചികയും പ്രകാശത്തിന്റെ അപവര്‍ത്തനം മൂലമാണ്‌.

*നക്ഷത്രങ്ങൾ മിന്നിത്തിളങ്ങാൻ കാരണവും പ്രകാശത്തിന്റെ അപവര്‍ത്തനം ആണ്.

* നക്ഷത്രങ്ങളുടെ നിറം സൂചിപ്പിക്കുന്നത് അവയുടെ താപനിലയെയാണ്. 

👉ഡിഫ്രാക്ഷന്‍ (Diffraction)
* സൂക്ഷ്മങ്ങളായ അതാര്യ വസ്തുക്കളെച്ചുറ്റി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസമാണ്‌ ഡിഫ്രാക്ഷന്‍.

* കോംപാക്ട്‌ ഡിസ്കിലെ (CD) വര്‍ണരാജി, നിഴലുകളുടെ അരിക്‌ ക്രമരഹിതമായി കാണുന്നത്‌, സൂര്യനു ചുറ്റുമുള്ള വലയം ഇതെല്ലാം ഡിഫ്രാക്ഷന്‍ മൂലമാണ്‌. 

👉ഇന്‍റര്‍ഫെറന്‍സ്‌ (Interference)
* ഒന്നിലേറെ പ്രകാശതരംഗങ്ങൾ ഒരേ സ്ഥലത്തെത്തുമ്പോൾ അവയുടെ ഫലങ്ങൾ കൂടിച്ചേരുമ്പോഴുണ്ടാകുന്ന പ്രതിഭാസമാണ് ഇന്‍റര്‍ഫെറന്‍സ്‌

* സോപ്പുകുമിളയില്‍ നിറങ്ങൾ രൂപപ്പെടുന്നത്‌ ഇന്‍റര്‍ഫെറന്‍സ്‌ പ്രതിഭാസം മൂലമാണ്‌.

* വെള്ളത്തിലെ എണ്ണപ്പാളിയിൽ കാണുന്ന മനോഹരവർണ്ണങ്ങൾക്കു കാരണവും ഇന്റർഫെറൻസ് ആണ്. 

👉വിസരണം (Scattering)
* അന്തരീക്ഷവായുവിലെ പൊടിപടലത്തില്‍ത്തട്ടി പ്രകാശത്തിനുണ്ടാകുന്ന ഭാഗികമായ പ്രതിഫലനമാണ്‌ വിസരണം. 

* ആകാശം നീലനിറത്തില്‍ കാണുന്നതിന്‌ കാരണം വിസരണമാണ്‌.

* കടലിന്റെ നീലനിറത്തിനു കാരണം വിശദീകരിച്ചത്‌ 
- സി.വി. രാമന്‍.

* ആകാശത്തിന്റെ നീലനിറത്തിനു കാരണം വിശദീകരിച്ചത്‌ - ലോർഡ് റെയ്‌ലി 

 ഏറ്റവും കൂടുതൽ വിസരണം സംഭവിക്കുന്ന നിറം - വയലറ്റ് 

 ഏറ്റവും കുറവ്  വിസരണം സംഭവിക്കുന്ന നിറം  - ചുവപ്പ് 

👉പ്രകീര്‍ണനം (Dispersion)
* സമന്വിത പ്രകാശം അതിന്റെ ഘടകവര്‍ണങ്ങളായി വേര്‍തിരിയുന്ന പ്രതിഭാസമാണ്‌ പ്രകീര്‍ണനം. 
* മഴവില്ല്‌ ഉണ്ടാകുന്നത്‌ പ്രകീര്‍ണനം മൂലമാണ്‌.

* Reflection, refraction and dispersion എന്നീ പ്രതിഭാസങ്ങള്‍ കാരണമാണ്‌ മഴവില്ല്‌ ഉണ്ടാകുന്നത്‌. 

* മഴവില്ല്‌ എപ്പോഴും സൂര്യന്റെ എതിര്‍ ദിശയിലാണ്‌ കാണപ്പെടുന്നത്‌. പ്രഭാതത്തില്‍ പടിഞ്ഞാറ്‌ ദിശയിലും ഉച്ചയ്ക്കുശേഷം കിഴക്കുഭാഗത്തുമാണ്‌ മഴവില്ല്‌ കാണുന്നത്‌.

* മഴവില്ലില്‍ ഏറ്റവും മുകളില്‍ കാണപ്പെടുന്നത് ചുമപ്പ്‌. മഴവില്ലില്‍ ഏറ്റവും താഴെ കാണുന്ന വര്‍ണം വയലറ്റ്‌. നടുക്ക്‌ പച്ച.

* മഴവില്ലില്‍ ചുമപ്പ്‌ കാണുന്ന കോണ്‍ 
- 42.8 ഡിഗ്രി.

* മഴവില്ലില്‍ വയലറ്റ്‌ കാണുന്ന കോണ്‍ 
- 40.8 ഡിഗ്രി.

* മഴവില്ലിന്റെ ആകൃതി 
- അര്‍ദ്ധവൃത്തം.

* ധവളപ്രകാശത്തെ ഘടകവര്‍ണങ്ങളായി വേര്‍തിരിക്കാന്‍ കഴിയുമെന്ന്‌ കണ്ടെത്തിയത്‌ ഐസക്‌ ന്യുട്ടന്‍ ആണ്.

👉ഫോട്ടോ ഇലക്ട്രിക്‌പ്രഭാവം (Photoelectric effect)
* പ്രകാശ രശ്മികള്‍ സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലോഹങ്ങളുടെ ഉപരിതലത്തില്‍ പതിക്കുമ്പോള്‍ അതില്‍നിന്ന്‌ ഇലക്‌ട്രോണ്‍ ഉല്‍സര്‍ജിക്കുന്ന പ്രതിഭാസമാണ്‌ ഫോട്ടോ ഇലക്ട്രിക്‌ പ്രഭാവം. 

*ഇത്‌ കണ്ടെത്തിയത്‌ ഹെന്‍റിച്ച്‌ ഹെര്‍ട്സ്‌ ആണ്‌.

* ഫോട്ടോ ഇലക്ട്രിക്‌ പ്രഭാവത്തിന്‌ വിശദീകരണം നല്‍കിയ ആല്‍ബര്‍ട്‌ ഐന്‍സ്റ്റീന്‍ 1921-ലെ ഭൗതികശാസ്ത്ര നൊബേലിന്‌ അര്‍ഹനായി.

*solar cell ന്റെ പ്രവർത്തന തത്വം ഫോട്ടോ ഇലക്ട്രിക്‌ പ്രഭാവമാണ്. 

👉പൂര്‍ണ ആന്തരിക പ്രതിഫലനം (total internal reflection)
* ഒപ്റ്റിക്കൽ ഫൈബറുകൾ വഴി അതിവേഗം വിവരവിനിമയത്തിന് സഹായിക്കുന്ന പ്രകാശപ്രതിഭാസമാണ് പൂര്‍ണ ആന്തരിക പ്രതിഫലനം.                
* ഒപ്റ്റിക്കൽ  ഫൈബറുകൾ പ്രകാശത്തിന്റെ ഏതു സ്വഭാവത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നു 
- പൂര്‍ണാന്തരിക പ്രതിഫലനം (Total Internal Reflection)

* വജ്രത്തിന്റെ തിളക്കത്തിനു കാരണമായ പ്രകാശ പ്രതിഭാസമാണ്‌ പൂര്‍ണ ആന്തരിക പ്രതിഫലനം (total internal reflection)

* ശരീരത്തിലെ ആന്തര ഭാഗങ്ങള്‍ കാണാനായി വൈദ്യശാസ്ത്രത്തില്‍ ഉപയോഗിക്കുന്ന എന്റോസ്കോപ്പില്‍ ഈ തത്വമാണ് പ്രയോജനപ്പെടുത്തുന്നത്.
👉ഡോപ്ലർ പ്രഭാവം (Doppler effect)
* തരംഗസ്രോതസ്സും നിരീക്ഷകനും തമ്മിൽ ആപേക്ഷിക ചലനം ഉള്ളപ്പോൾ നിരീക്ഷിത തരംഗത്തിന്റെ ആവൃത്തിയിൽ (frequency) അനുഭവപ്പെടുന്ന മാറ്റമാണ്
- ഡോപ്ലർ പ്രഭാവം(Doppler effect).

* പ്രകാശത്തിൻറെ ഡോപ്ലർ പ്രഭാവം പ്രകടമാകുന്നത് പ്രകാശത്തിന് ഉണ്ടാകുന്ന നിറം മാറ്റത്തിലൂടെയാണ്.

* പ്രകാശത്തിൻറെ Red Shift, Blue Shift എന്നീ പ്രതിഭാസങ്ങൾക്ക് കാരണം
ഡോപ്ലർ പ്രഭാവം(Doppler effect).

* പ്രകാശ സ്രോതസ്സും നിരീക്ഷകനും തമ്മിലുള്ള ആപേക്ഷിക ദൂരം കൂടുമ്പോൾ സംഭവിക്കുന്നത്
- Red Shift.

* പ്രകാശ സ്രോതസ്സും നിരീക്ഷകനും തമ്മിലുള്ള ആപേക്ഷിക ദൂരം കുറയുമ്പോൾ സംഭവിക്കുന്നത്
- Blue Shift. 

👉ടിന്റല്‍ പ്രഭാവം (Tyndal Effect)
* ഒരു കൊളോയിഡല്‍ ദ്രവത്തിലൂടെയോ സസ്പെന്‍ഷനിലൂടെയോ പ്രകാശകിരണങ്ങള്‍ കടന്നുപോകുമ്പോള്‍ അവയ്ക്ക്‌ സംഭവിക്കുന്ന വിസരണംമൂലം വളരെ ചെറിയ കണികകള്‍ പ്രകാശിതമാകുന്നു. അതിനാല്‍ പ്രകാശത്തിന്റെ സഞ്ചാരപാത ദൃശ്യമാകുന്നു. ഈ പ്രതിഭാസമാണ്‌ ടിന്റല്‍ പ്രഭാവം. 
👉പ്രകാശമലിനീകരണം (Light Pollution)
* അമിതമായ അളവിലും വിവേചനരഹിതമായ രീതിയിലുമുള്ള പ്രകാശത്തിന്റെ ഉപയോഗമാണ്‌ പ്രകാശമലിനീകരണം എന്നതു കൊണ്ടുദ്ദേശിക്കുന്നത്‌.
പ്രകാശവുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ മുൻ അദ്ധ്യായത്തിൽ ചേർത്തിട്ടുണ്ട്, ഇവിടെ ക്ലിക്കുക 


<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും 
👉കേരളത്തിലെ നദികളും ജലസംഭരണികളും 
👉ഇന്ത്യൻ പ്രതിരോധം 
👉അന്തരീക്ഷതാപന പ്രക്രിയകള്‍ 
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ 
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും 
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here