നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ 
പ്രപഞ്ചം വിവിധ നിറങ്ങളാലാണ്‌ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്‌, ഓരോ നിറങ്ങളുമായി ബന്ധപ്പെട്ട രസകരമായ അറിവുകൾ ഇവിടെ നൽകുന്നു. ഇവ പി.എസ്.സി. അടക്കമുള്ള എല്ലാ മത്‌സര പരീക്ഷകളിലും നിരന്തരം ആവർത്തിക്കുന്നവ കൂടിയാണ്. ഈ വസ്തുതകളുമായി ബന്ധപ്പെട്ട വീഡിയോയും ഇതോടൊപ്പം ചേർത്തിരിക്കുന്നു.
👉വെളുപ്പ് 
മനുഷ്യന്റെ കണ്ണുകൾക്ക് കാണാൻ കഴിയുന്നതിൽ സൂര്യപ്രകാശത്തിലെ എല്ലാ നിറങ്ങളും ചേരുമ്പോൾ വെളുപ്പ് ആകുന്നു. 
ധവള വിപ്ലവം - പാല്‍ ഉത്പാദനവുമായി
ധവള നഗരം - ബൽഗ്രെഡ് 
വൈറ്റ് വിട്രിയോൾ - സിങ്ക് സൾഫേറ്റ് 
വൈറ്റ്‌ ടാര്‍ - നാഫ്തലിൻ 
വൈറ്റ് ലെഡ് - ബേസിക് ലെഡ് കാര്‍ബണേറ്റ്‌
വെളുത്ത സ്വർണ്ണം - പ്ലാറ്റിനം 
വെളുത്ത മരണം - ക്ഷയം 
വെളുത്ത പതാക - ഒളിമ്പിക് പതാക 

👉നീല 
400 മുതൽ 490 നാനോമീറ്റർ വരെയുള്ള വൈദ്യുതകാന്തിക വികിരണരാജിയിലെ പ്രകാശം സൃഷ്ടിക്കുന്ന നിറമാണ് നീല. പ്രാഥമികവർണ്ണങ്ങളിൽ ഒന്നുമാണിത്.
നീല സ്വര്‍ണം - ജലം
നീല ഗ്രഹം - ഭൂമി
നീല രത്നം - ഇന്ദ്രനിലം
നീലക്കുയില്‍ - രാഷ്ടപതിയുടെ വെള്ളിമെഡല്‍ നേടിയ ആദ്യ മലയാള സിനിമ
നീലക്കുറിഞ്ഞി -12 വര്‍ഷത്തിലൊരിക്കല്‍ പുഷ്പിക്കുന്നു 
നീല വിപ്ലവം - മത്സ്യോത്പാദനവുമായിബന്ധപ്പെട്ടത്‌ 
നിലത്തിമിംഗിലം - ഭൂമിയിലെ ഏറ്റവും വലിയ ജീവി
നീല വളയം (ഒളിംപിക്സ്‌) - യൂറോപ്പിനെ പ്രതിനിധീകരിക്കുന്നു
ബ്ലൂ വിട്രിയോൾ - കോപ്പര്‍ സള്‍ഫേറ്റ്‌
ബ്ലൂ ഗ്ലാസ് - കോബാള്‍ട്ട്‌ ലവണം ചേര്‍ത്ത്‌നിര്‍മിക്കപ്പെടുന്നു
ബ്ലൂ മൂൺ - ഒരു മാസത്തിനുള്ളില്‍ത്തന്നെ ദൃശ്യമാകുന്ന രണ്ടാമത്തെ പൂര്‍ണചന്ദ്രന്‍
ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍ - 1984 ജൂണ്‍ മാസത്തില്‍ അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിലൊളിച്ചിരുന്ന തീവ്രവാദികള്‍ക്കെതിരെ നടത്തിയ സൈനിക നടപടി

👉കറുപ്പ് 
ദൃശ്യ വർണരാജിയിലെ ഒരു പ്രകാശവും പ്രതിഫലിപ്പിക്കാത്ത വസ്തുക്കളുടെ നിറമാണ് കറുപ്പ്. അവ എല്ലാ തീവ്രതയിലുള്ള പ്രകാശത്തേയും വലിച്ചെടുക്കുന്നു. 
കറുത്ത പൊന്ന്‌ - കുരുമുളക് 
കറുത്ത സ്വർണ്ണം - പെട്രോളിയം 
കറുത്ത മരണം -  പ്ളേഗ്‌
കറുത്ത വളയം (ഒളിംപിക്‌സ്‌) - ആഫ്രിക്കയെ സൂചിപ്പിക്കുന്നു
കറുത്ത നിറത്തോടുകുടിയതും കടുപ്പമേറിയതുമായ കല്‍ക്കരി - ആന്ത്രാസൈറ്റ്‌
ബ്ലാക്ക്‌ ഷര്‍ട്സ്‌ - മുസോളിനി രുപം നല്‍കിയ സേന
ബ്ലാക്ക് ലെഡ് - ഗ്രാഫൈറ്റ് 
കാലാപാനി - 
1. പോര്‍ട്ട്‌ ബ്ളയറില്‍ സ്ഥിതിചെയ്യുന്ന സെല്ലുലാര്‍ ജയില്‍
2. മലയാളത്തിലെ ആദ്യ ഡോള്‍ബി സ്റ്റീരിയോ സിനിമ
3. ഇന്ത്യ-നേപ്പാൾ ടിബറ്റ് അതിർത്തികളുടെ സംഗമ പ്രദേശമാണ് കാലാപാനി. കൈലാസ-മാനസരോവർ പാതയിൽ സമുദ്രനിരപ്പിൽനിന്ന് 3600 മീറ്റർ മുകളിൽ  35 ചതുരശ്ര കിലോമീറ്റർ വരുന്ന കാലാപാനിയ്ക്കുമേൽ നേപ്പാൾ അവകാശവാദമുന്നയിക്കുന്നു. ഉത്തരാഖണ്ഡിലെ പിതോർഗഢ്‌ ജില്ലയുടെ ഭാഗമാണ് കാലാപാനി. എന്നാൽ അത്‌ തങ്ങളുടെ ദർച്ചുല ജില്ലയുടെ ഭാഗമാണെന്ന് നേപ്പാൾ അവകാശപ്പെടുന്നു.
4. മഹാകാളീ നദിയുടെ പോഷകനദികളിൽ ഒന്നായ കാലാപാനി നദി കടന്നുപോകുന്നത് ഈ വഴിക്കാണ്. സമുദ്രനിരപ്പിൽ നിന്ന് നാലായിരത്തിലധികം മീറ്റർ ഉയരത്തിൽഹിമാലയപർവത നിരകളിലാണ് കാലാപാനി. കാലാപാനി താഴ്‌വരയിൽ നിന്ന്, ലിപുലേഖ് ചുരം കടന്നു കയറിച്ചെന്നാൽ കൈലാസ് മാനസ് സരോവറിലെത്തും. 
5. 1962-ലെ ഇന്ത്യ - ചൈന യുദ്ധത്തിനുശേഷം കാലാപാനിയെ നിയന്ത്രിക്കുന്നത് ഇന്തോ-ടിബറ്റൻ അതിർത്തിപ്പോലീസാണ്‌.

👉ചുവപ്പ് 
മനുഷ്യനേത്രങ്ങളാൽ വീക്ഷിക്കാവുന്ന ഏറ്റവും ഉയർന്നതരംഗദൈർഘ്യമുള്ള (630 മുതൽ 740 നാനോമീറ്റർ വരെ) വൈദ്യുതകാന്തിക വികിരണരാജിയിലെ പ്രകാശം സൃഷ്ടിക്കുന്ന നിറമാണ് ചുവപ്പ്. പ്രാഥമികനിറങ്ങളിൽ ഒന്നാണ് ചുവപ്പ്.
ചുവപ്പ്‌ - തരംഗദൈര്‍ഘ്യം കൂടിയ നിറം
ചുവന്ന രത്നം - മാണിക്യം
ചുവന്ന ഗ്രഹം - ചൊവ്വ 
ചുവന്ന ത്രികോണം (തലകീഴായത്‌) - കുടുംബാസൂത്രണത്തെ സൂചിപ്പിക്കുന്നു
ചുവന്ന ഇരിപ്പിടം - രാജ്യസഭയില്‍
ചുവന്ന വളയം (ഒളിംപിക്‌സ്‌) - അമേരിക്കന്‍ ഭൂഖണ്ഡത്തെ പ്രതിനിധീകരിക്കുന്നു
ചാവന്ന പ്രകാശം - നൈട്രജന്‍ വേപ്പര്‍ ലാമ്പില്‍നിന്ന്‌
ചുവന്ന നിറം രക്തത്തിന്‌ ലഭിക്കാന്‍ കാരണം - ഹീമോഗ്ലോബിന്‍
ചുവന്നനിറം - ചൈനക്കാരുടെ ഏറ്റവും പ്രിയനിറം
റെഡ്ക്രോസ് - ഹെൻട്രി ഡുനന്‍റ്‌ സ്ഥാപിച്ച സംഘടന
റെഡ്‌ഷിഫ്റ്റ്‌ - പ്രകാശത്തിൻറെ ആവൃത്തിയില്‍ വരുന്ന വ്യത്യാസം
റെഡ്‌ ഡാറ്റാബുക്ക്‌ - വംശനാശം സംഭവിക്കുന്ന ജീവികളെ പ്രതിപാദിക്കുന്നു
റെഡ്‌ സ്ക്വയര്‍ - റഷ്യയിലെ മോസ്‌കോയില്‍
റെഡ്റിബണ്‍ എക്സ്പ്രസ്‌ - സഞ്ചരിക്കുന്ന എയ്ഡ്സ്‌ ബോധവത്കരണ യൂണിറ്റ്‌


👉പച്ച 
520 മുതൽ 570 നാനോമീറ്റർ വരെയുള്ള വൈദ്യുതകാന്തിക വികിരണരാജിയിലെ പ്രകാശം സൃഷ്ടിക്കുന്ന നിറമാണ് പച്ച. പ്രാഥമികനിറങ്ങളിൽ ഒന്നാണ് പച്ച. ചായങ്ങളുടെ കാര്യത്തിൽ മഞ്ഞ, നീല എന്നീ ചായങ്ങൾ കൂട്ടിച്ചേർത്ത് പച്ച നിറം നിർമ്മിക്കാം.
പച്ച - കഥകളിയിലെ ഒരു വേഷം 
പച്ചരത്നം - മരതകം
പച്ച സ്വര്‍ണം - വാനില
പച്ച ഇരിപ്പിടമുള്ളത്‌ - ലോക്സഭയില്‍
പച്ചനിറത്തിലുള്ള പ്രകാശം - ക്ളോറിൻ വേപ്പർ ലാമ്പില്‍നിന്ന്‌ പുറപ്പെടുന്നു 
പച്ചനിറം ഇലകള്‍ക്ക്‌ ലഭിക്കുന്നതിന്‌ കാരണം - ക്ലോറോഫില്‍
പച്ച വളയം (ഒളിംപിക്സ്‌) - ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുന്നു
ഹരിതവിപ്ലവം - കാര്‍ഷിക മേഖലയിലെ പുരോഗതി 
ഹരിതകേരളം മിഷന്‍ - പച്ചയിലൂടെ വൃത്തിയിലേക്ക്‌ എന്ന ആശയവുമായി നാട്‌ മാലിന്യമുക്തമാക്കുന്നതിനും ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനുമായി കേരളസര്‍ക്കാര്‍ ആരംഭിച്ച പദ്ധതി
ഹരിതഗൃഹ പ്രഭാവം - കാര്‍ബണ്‍ഡയോക്സൈഡ്‌, നൈട്രസ് ഓക്സൈഡ്‌ തുടങ്ങിയവ മൂലമുണ്ടാകുന്നു
ഗ്രീന്‍ വിട്രിയോള്‍ - ഫെറസ്‌ സള്‍ഫേറ്റ്‌

👉ഓറഞ്ച് 
പ്രകാശപ്രകീർണനം മൂലമുണ്ടാകുന്ന വർണരാജിയിൽ ചുവപ്പിനും മഞ്ഞയ്ക്കും ഇടയിൽ വരുന്ന നിറമാണ്‌ ഓറഞ്ച്. 585 മുതൽ 600 നാനോമീറ്റർ വരെയാണ്‌ ഇതിന്റെ തരംഗദൈർഘ്യം.
ഓറഞ്ച് (സസ്യം) - സിട്രസ് വർഗത്തിൽ‌പെട്ട ഒരു സസ്യവും അതിന്റെ ഫലവുമാണ് ഓറഞ്ച് അഥവാ മധുര നാരങ്ങ. 
ഓറഞ്ച്‌ നഗരം - നാഗ്പൂര്‍
ഓറഞ്ച്‌ നിറം - വിമാനത്തിലെ സൂക്ഷ്മവിവര പേടകമായ ബ്ലാക്ക്‌ ബോക്സിന്റെ നിറം

👉മഞ്ഞ
മഞ്ഞ കേക്ക്‌ - യുറാനിയ (Urania)
മഞ്ഞ നദി - ഹൊയാംഗ്ഹോ. ചൈനയുടെ ദുഃഖം എന്നും അറിയപ്പെടുന്നു.
കേരളത്തിലെ മഞ്ഞ നദി - കുറ്റൃാടിപ്പുഴ   
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here