1947-നു ശേഷം തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ 
1947-നു ശേഷം തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ. പറവൂര്‍ ടി.കെ. നാരായണപിള്ള മുതൽ പിണറായി വിജയൻ വരെയുള്ള മുഖ്യമന്ത്രിമാരെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്.
പറവൂര്‍ ടി.കെ. നാരായണപിള്ള
* തിരു-കൊച്ചിയിലെ ആദ്യ മുഖ്യമന്ത്രിയാണ്‌ പറവൂര്‍ ടി.കെ. നാരായണപിള്ള.
* 1948 ഒക്ടോബര്‍ 22 ന് തിരുവിതാംകൂറില്‍ പ്രധാനമന്ത്രിയായി.
* 1949 ജൂലായ്‌ ഒന്നിന്‌ തിരുകൊച്ചി സംയോജനം നടക്കുമ്പോള്‍ കൊച്ചി രാജ്യത്തെ പ്രധാനമന്ത്രിയായിരുന്നു.
* 1950 ജനുവരി 26-ന്‌ ഭരണഘടന നിലവില്‍വന്നതോടെ പ്രധാനമന്ത്രിപദം മുഖ്യമന്ത്രി എന്നായിമാറി.

സി. കേശവന്‍
* പറവൂര്‍ ടി.കെ. നാരായണപിള്ള രാജിവെച്ചതിനെത്തുടര്‍ന്ന്‌ 1951 ഫെ.്രുവരി 24-ന്‌ തിരു-കൊച്ചി മുഖ്യമ്ര്തിയായി
സി. കേശവന്‍ ചുമതലയേറ്റു.
* തിരു-കൊച്ചിയില്‍ മുഖ്യമന്ത്രിയാകുന്ന ആദ്യ പിന്നാക്കക്കാരന്‍.
*1932-ലെ നിവര്‍ത്തനപ്രക്ഷോഭത്തിന്‌ നേതൃത്വംനല്‍കി.
*1935-ലെ വിവാദമായ കോഴഞ്ചേരിപ്രസംഗവുമായി ബന്ധപ്പെട്ട്‌ ജയിലിലായി.
*1936-ല്‍ രൂപംകൊണ്ട തിരുവിതാംകൂര്‍ പബ്ലിക്‌ സര്‍വീസ്‌ കമ്മിഷന്റെ ആദ്യ ചെയര്‍മാനായിരുന്നു.
* 1947-ലെ പാലിയം സത്യാഗ്രഹം ഔദ്യോഗികമായി ഉദ്ഘാടനംചെയ്തത്‌ ഇദ്ദേഹമാണ്‌.
* ആത്മകഥ - ജീവിതസമരം.

എ.ജെ.ജോണ്‍
* തിരു-കൊച്ചിയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി.
* 1952-ന്‌ മുഖ്യമന്ത്രിയായി ചുമതലയേറ്റു.
* തിരുവിതാംകൂര്‍ സ്പീക്കര്‍, തിരു-കൊച്ചിയിലെ മന്ത്രി, മദ്രാസ് ഗവര്‍ണര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്‌.
* 1953 സെപ്റ്റംബര്‍ 23-ന്‌ രാജിവെച്ചു.
* ജന്മസ്ഥലം - തലയോലപ്പറമ്പ്‌

പനമ്പിള്ളി ഗോവിന്ദമേനോന്‍
* തിരു-കൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി.
* 1955 ഫെബ്രുവരി 14-ന്‌ തിരു-കൊച്ചി മുഖ്യമന്ത്രിയായി.
* ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണസഭയില്‍ കൊച്ചി രാജ്യത്തുനിന്നുണ്ടായിരുന്ന ഏക അംഗം.
* "വിമോചന സമരം” എന്ന വാക്ക്‌ ആദ്യമായി ഉപയോഗിച്ചു.
* 1969-ലെ ബാങ്കിങ്‌ ദേശസാത്കരണത്തിനു മുന്‍കൈയെടുത്ത നിയമമന്ത്രി 
* കേന്ദ്രമന്ത്രിയായിരിക്കെ മരണമടഞ്ഞ ആദ്യമലയാളി.

ഇ.എം.എസ് നമ്പൂതിരിപ്പാട്‌
* മുഖ്യമന്ത്രി പദത്തില്‍ 1957 ഏപ്രില്‍ 5 -1959 ജൂലായ്‌ 31, 1967 മാര്‍ച്ച്‌ 6 - 1969 നവംബര്‍ 1
* 1909 ജൂണ്‍ 13-ന്‌ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ ഏലംകുളം മനയില്‍ ജനനം.
* 1932-ല്‍ സിവില്‍ നിയമലംഘനത്തിന്‌ ആദ്യമായി ജയിലില്‍.
* 1934-ല്‍ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയില്‍.
* 1935-ല്‍ പ്രഭാതം പത്രം തുടങ്ങി.
* 1937-ല്‍ മലബാറില്‍നിന്ന്‌ മദ്രാസ് നിയമസഭാംഗം.
* 1941- ല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു.
* 1945-ല്‍ ഓങ്ങല്ലൂരില്‍ നടത്തിയ പ്രസിദ്ധമായ പ്രസംഗത്തിലാണ്‌ “നമ്പൂതിരി മനുഷ്യനാകണം” എന്ന്‌ പ്രഖ്യാപിച്ചത്‌.
* 1957 -ല്‍ നീലേശ്വരത്തുനിന്ന്‌ നിയമസഭയിലേക്ക്‌.
* കേരളത്തിലെ ആദ്യമുഖ്യമന്ത്രിയായി (1957 ഏപ്രില്‍ 5).
* 1964-ല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.എമ്മില്‍.
* 1967-ല്‍ രണ്ടാമതും മുഖ്യമന്ത്രിയായി.
* 1967-ല്‍ സപ്തകക്ഷിമന്ത്രിസഭയ്ക്ക്‌ നേതൃത്വംനല്‍കി.
* 1967-ല്‍ നിലവില്‍വന്ന സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ആദ്യ അധ്യക്ഷന്‍.
* 1977-ല്‍ നിലവില്‍വന്ന അശോക്‌ മേത്ത കമ്മിറ്റിയില്‍ അംഗമായ ഏക മലയാളി.
* 1978 മുതല്‍ 1992 വരെ സി.പി.എം അഖിലേന്ത്യാ സെക്രട്ടറി.
* ഭൂപരിഷ്കരണനിയമം കൊണ്ടുവന്നു.
* പത്മഭൂഷണ്‍ ബഹുമതിനിരസിച്ചു.
* ഒന്നിലധികംതവണ കേരള മുഖ്യമന്ത്രിയായ ആദ്യവ്യക്തി.
* മുഖ്യമന്ത്രിയായശേഷം പ്രതിപക്ഷനേതാവായ ആദ്യവ്യക്തി.
* തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷ്പ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി.
* കേരളത്തിലെ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ പിതാവ്‌ എന്നു വിശേഷിപ്പിക്കുന്നു.
* ഒന്നാം ഭരണപരിഷ്കരണ കമ്മിറ്റിയുടെ ചെയര്‍മാന്‍ (1957)
* കേരള നിയമസഭയില്‍ കര്‍ഷകബന്ധ ബില്‍ അവതരിപ്പിച്ചത്‌ ഇ.എം.എസ്‌. മുഖ്യമന്ത്രിയായിരിക്കെയാണ്‌.
* 1910-ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ കണ്ടുകെട്ടിയ സ്വദേശാഭിമാനി പ്രസ്‌ തിരികെ
നല്‍കിയത്‌ ഇ.എം.എസ്‌. മുഖ്യമന്ത്രിയായിരിക്കെയാണ്‌.
*1998 മാര്‍ച്ച്‌ 19-ന്‌ അന്തരിച്ചു.
* കേരള നിയമസഭയുടെ വളപ്പില്‍ പ്രതിമ സ്ഥാപിക്കപ്പെട്ടആദ്യ മുഖ്യമന്ത്രി 
* തുലികാനാമങ്ങള്‍ - ചെറിയാന്‍, കെ.കെ വാസുദേവന്‍, എസ്‌. പരമേശ്വരന്‍
* 1931-ല്‍ രചിച്ച "ജവഹര്‍ലാല്‍നെഹ്റു” ആണ്‌ ആദ്യകൃതി.
* മറ്റു രചനകള്‍ - കേരളം മലയാളികളുടെ മാതൃഭൂമി, ഒന്നേകാല്‍കോടി മലയാളികള്‍, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം, കമ്യൂണിസ്റ്റ്‌ പാര്‍ട്ടി കേരളത്തില്‍, വേദങ്ങളുടെ നാട്‌, ഇന്ത്യാചരിര്രത്തിലേക്ക്‌ ഒരു എത്തിനോട്ടം, ബെര്‍ലിന്‍ഡയറി, ഏഷ്യന്‍ ഡയറി, യൂറോപ്യന്‍ ഡയറി, ആത്മകഥ, കേരളം ഇന്നലെ ഇന്ന്‌ നാളെ,
ഗാന്ധിയും ഗാന്ധിസവും, നമ്മുടെ ഭാഷ, നവോത്ഥാനവും മലയാള സാഹിത്യവും,
മാര്‍ക്സിസവും മലയാളസാഹിത്യവും, ആശാനും മലയാള സാഹിത്യവും, തിരിഞ്ഞുനോക്കുമ്പോള്‍, വറചട്ടിയില്‍നിന്നും എരിതീയിലേക്ക്‌.
* നെയ്ത്തുകാരന്‍” എന്ന സിനിമയുടെ ഇതിവൃത്തം ഇ.എം.എസിന്റെ ജീവിതകഥയാണ്‌.
* എ. മുകുന്ദന്റെ കേശവന്റെ വിലാപങ്ങള്‍ എന്ന നോവല്‍ ഇ.എം.എസിന്റെ ജീവിതകഥ പറയുന്നു.
* "ഇ.എം.എസും പെണ്‍കുട്ടിയും” രചിച്ചത്‌ - ബെന്യാമിന്‍

പട്ടം എ.താണുപിള്ള
* മുഖ്യൃമന്ത്രി പദത്തില്‍: 1960 ഫെബ്രുവരി 22- 1962 സെപ്‌റ്റംബർ 26
* 1985 ജൂലായ്‌ 15-ന്‌ പട്ടത്ത്‌ ജനനം
* 1938-ല്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ സ്ഥാപക പ്രസിഡന്റായി.
* തിരുവിതാംകൂറിലെ ആദ്യ ജനകീയ മന്ത്രിസഭയില്‍1948-ല്‍ പ്രധാനമ്രത്രിയായി.
* 1954-ല്‍ പ്രജാ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി രൂപവത്കരിച്ചു.
* 1954-ല്‍ തിരു-കൊച്ചി മുഖ്യമന്ത്രി.
* 1960-ല്‍ കേരള മുഖ്യമന്ത്രി.
* 19-ാം നുറ്റാണ്ടില്‍ ജനിച്ച ഏക കേരളമുഖ്യമന്ത്രി.
* 1962-ല്‍ മുഖ്യമന്ത്രി പദം ഒഴിഞ്ഞ്‌ പഞ്ചാബ്‌ ഗവര്‍ണറായി.
* 1970-ല്‍ അന്തരിച്ചു.
* 1985-ല്‍ വി.ജെ.ടി. ഹാളിനുമുന്നില്‍ പട്ടം താണുപിള്ളയുടെ പ്രതിമ സ്ഥാപിച്ചു
* കേരള മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ഗവര്‍ണര്‍ പദവിയിലെത്തിയ ഏകമലയാളി.
* കമ്യൂണിസ്റ്റല്ലാത്ത ആദ്യ കേരള മുഖ്യമന്ത്രി.
* തിരുവിതാംകൂറില്‍ ജനിച്ച ആദ്യത്തെ കേരള മുഖ്യമന്ത്രി.
* തിരുവിതാംകൂറിലെ പ്രധാനമന്ത്രി, തിരു-കൊച്ചി മുഖ്യമന്ത്രി, കേരള മുഖ്യമന്ത്രി എന്നീ പദവികള്‍ വഹിച്ചു.

ആർ.ശങ്കർ 
* മുഖ്യമന്ത്രി പദത്തില്‍: 1962 സെപ്റ്റംബര്‍ 26-1964 സെപ്റ്റംബര്‍ 10
* 1909 ഏപ്രില്‍ 9-ന്‌ കൊല്ലം ജില്ലയിലെ പുത്തൂരില്‍ ജനനം.
* 1947-ല്‍ എസ്‌.എന്‍. ട്രസ്റ്റ്‌ രൂപവത്കരിച്ചു.
* 1954-ല്‍ ദിനമണി എന്ന പത്രം ആരംഭിച്ചു. 
* 1957-ല്‍ കെ.പി.സി.സി. പ്രസിഡന്റായി.
* 1960-ല്‍ കണ്ണൂരില്‍നിന്ന്‌ നിയമസഭാംഗമായി.
* കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി.1962 സെപ്റ്റംബര്‍ 26-ന്‌ മുഖ്യമന്ത്രിയായി.
* കേരളത്തില്‍ മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യ പിന്നാക്കക്കാരന്‍.
* ആദ്യ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രി.
* അവിശ്വാസ്പ്രമേയത്തെ തുടര്‍ന്ന്‌ രാജിവെച്ച ആദ്യ മുഖ്യമന്ത്രി.
* 1972-ല്‍ അന്തരിച്ചു.
* 1959-ലെ വിമോചനസമരകാലത്ത്‌ കെ.പി.സി.സി. പ്രസിഡന്റ്‌.
* ഉപമുഖ്യമന്ത്രിയായ ശേഷം മുഖ്യ മന്ത്രിയായ ആദ്യ വ്യക്തി.

സി.അച്യുത മേനോൻ 
* മുഖ്യമന്ത്രി പദത്തില്‍: 1969 നവംബര്‍ 1-1970 ഓഗസ്റ്റ്‌ 1, 1970 ഒക്ടോബര്‍ 4 - 1977 മാര്‍ച്ച്‌ 25
* 1913 ജനുവരി 13-ന്‌ തൃശ്ശൂര്‍ രാപ്പാള്‍ മഠത്തില്‍ ജനനം.
* യുദ്ധവിരുദ്ധപ്രസംഗത്തിന്‌ 1940-ല്‍ ജയിലിലായി.
* 1942-ല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ ചേര്‍ന്നു.
* എച്ച്‌.ജി. വെല്‍സിന്റെ ലോക ചരിത്രസംഗ്രഹം മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്തു (1942-ല്‍)
* 1969-ല്‍ കേരള മുഖ്യമന്ത്രിയായി.
* 1970 ഓഗസ്റ്റ്‌ ഒന്നിന്‌ രാജിവെച്ചു.
* 1970 ഒക്ടോബര്‍ 4 മുതല്‍ 1977 മാര്‍ച്ച്‌ 25 വരെ മുഖ്യമന്ത്രി 
* അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ ആദ്യ മുഖ്യമന്ത്രി.
* തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി (6 വര്‍ഷം 4 മാസം 21 ദിവസം)
* ആദ്യമായി ഡയസ്നോണ്‍ നിയമം കൊണ്ടുവന്നു.
* അടിയന്തരാവസ്ഥക്കാലത്തെ മുഖ്യമന്ത്രി (1975-77)
* ആദ്യത്തെ ധനകാര്യമന്ത്രി.
* എന്റെ ബാല്യകാലസ്മരണകള്‍, സ്മരണയുടെ ഏടുകള്‍, സോവിയറ്റ്‌ നാട്‌, തൂലികാചിത്രങ്ങള്‍, മനുഷ്യന്‍ സ്വയം നിര്‍മിക്കുന്നു - പ്രധാന രചനകള്‍
* 1991 ഓഗസ്റ്റ്‌ 16-ന്‌ അന്തരിച്ചു.
* കേരള നിയമസഭയില്‍ വിശ്വാസ പ്രമേയം അവതരിപ്പിച്ച ആദ്യ മുഖ്യമന്ത്രി (1969)
* തുടര്‍ച്ചയായി രണ്ട്‌ തവണ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി.
* 2013-ല്‍ തപാല്‍ സ്റ്റാമ്പില്‍ ഇടം നേടിയ മുഖ്യമന്ത്രി.
* ഒന്നാം ഇ.എം.എസ്‌. മന്ത്രി സഭയിലെ അംഗങ്ങളില്‍ പിന്നീട്‌ മുഖ്യമന്ത്രിയായ ഏക വ്യക്തി.
* നിയമസഭാംഗമല്ലാതെ കേരള മുഖ്യമന്ത്രിയായ ആദ്യ വ്യക്തി.
* ഭൂപരിഷ്കരണനിയമം നടപ്പാക്കിയ മുഖ്യമന്ത്രി.
* രാജ്യസഭാംഗമായിരിക്കെ കേരള മുഖ്യമന്ത്രിയായ ആദ്യവ്യക്തി.
* 1970-ല്‍ മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ പുതുക്കിയ സമയത്തെ മുഖ്യമന്ത്രി.

കെ.കരുണാകരൻ 
* മുഖ്യമന്ത്രി പദത്തില്‍: 1977 മാര്‍ച്ച്‌ 25-1977 ഏപ്രില്‍ 25, 1981 ഡിസംബര്‍ 28-1982 മാര്‍ച്ച്‌ 17, 1982 മേയ്‌ 24-1987 മാര്‍ച്ച്‌ 25, 1991 ജൂണ്‍ 24-1995 മാര്‍ച്ച്‌ 16
* 1918 ജൂലായ്‌ 8-ന്‌ കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കലില്‍ ജനനം.
* 1948 കൊച്ചി നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു.
* 1967-ല്‍ നിയമസഭാകക്ഷി നേതാവായി ലീഡര്‍ എന്ന വിശേഷണം ലഭിച്ചു.
* 1969-ല്‍ കോണ്‍ഗ്രസ്‌ പിളര്‍ന്നപ്പോള്‍ ഇന്ദിരാപക്ഷത്ത്‌.
* 1970-ല്‍ അച്യുതമേനോന്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രി.
* 1977 മാര്‍ച്ച്‌ 25-ന്‌ മുഖ്യമന്ത്രിയായി.
* 1977 ഏപ്രില്‍ 25-ന്‌ രാജന്‍കേസുമായി ബന്ധപ്പെട്ട്‌ രാജിവെച്ചു.
* ഏറ്റവും കുറച്ച്‌ കാലം അധികാരത്തില്‍ തുടര്‍ന്ന മന്ത്രിസഭ (1977 - ഒരു മാസം)
* 1981, 1982, 1991 വര്‍ഷങ്ങളില്‍ മുഖ്യമന്ത്രി.
* ഏറ്റവും കൂടുതല്‍ തവണ മുഖ്യമ്ന്ത്രിയായി (4 തവണ).
* അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ ആദ്യ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രി.
* 1995-96 ല്‍ പി.വി. നരസിംഹറാവു മന്ത്രിസഭയില്‍ വ്യവസായ വകുപ്പു മന്ത്രി.
* പതറാതെ മുന്നോട്ട്‌ - ആത്മകഥ.
* ഏറ്റവും കൂടുതല്‍ അവിശ്വാസങ്ങളെ നേരിട്ട മുഖ്യമന്ത്രി. (1982, 1983, 1985, 1986, 1995)
* പഞ്ചായത്തീ രാജ്‌ നിലവില്‍ വന്നപ്പോള്‍ കേരള മുഖ്യമന്ത്രി.
* കേരളത്തിലെ രണ്ടാമത്തെ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രി.
* കൊച്ചി, തിരു-കൊച്ചി, കേരളനിയമസഭ, ലോക്സഭ, രാജ്യസഭ എന്നീ അഞ്ച്‌ വ്യത്യസ്ത നിയമനിര്‍മാണ സഭകളില്‍ അംഗമായിരുന്ന വ്യക്തി.

എ.കെ ആന്റണി
* മുഖ്യമന്ത്രിപദത്തില്‍: 1977 ഏപ്രില്‍ 27-1978 ഒക്ടോബര്‍ 27,
1995 മാര്‍ച്ച്‌ 22-1996 മേയ്‌ 9, 2001 മേയ്‌ 17-2004 ഓഗസ്റ്റ്‌ 29
* 1940 ഡിസംബര്‍ 28 ന്‌ ജനനം
* 1970-ല്‍ ചേര്‍ത്തലയില്‍ നിന്നും നിയമസഭാംഗമായി.
* 1977-ല്‍ ആദ്യമായി മുഖ്യമന്ത്രിയായി.
* 1995-96, 2001-2004 ലും മുഖ്യമന്ത്രിയായി.
* ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രി.
* തൊഴിലില്ലായ്മ വേതനം, ജീവനക്കാര്‍ക്ക്‌ ഉത്സവബത്ത എന്നിവ നടപ്പാക്കി.
* 1996-ല്‍ ചാരായ നിരോധനം നടപ്പിലാക്കി.
* 1993 കേന്ദ്രമന്ത്രിസഭയില്‍
* ഏറ്റവും കൂടുതല്‍ കാലം പ്രതിരോധമന്ത്രിയായിരുന്നു. 

പി.കെ വാസുദേവൻ നായർ 
* മുഖ്യമന്ത്രിപദത്തില്‍: 1978 ഒക്ടോബര്‍ 29-1979 ഒക്ടോബര്‍ 27
* 1926 മാര്‍ച്ച്‌ 2 ന്‌ ജനനം.
* 1945 കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ ചേര്‍ന്നു.
* 1977-ല്‍ വ്യവസായവകുപ്പ്‌ മന്ത്രിയായിരുന്നു.
* 1978 ഒക്ടോബര്‍ 29-ന്‌ മുഖ്യമന്ത്രിയായി.
* 2004-ല്‍ തിരുവനന്തപുരത്ത്‌ നിന്നും ലോക്സഭയിലേയ്ക്ക്‌.
* 2005-ല്‍ മരണമടഞ്ഞു.
* ഒരേ നിയമസഭയില്‍ മന്ത്രിയും, മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായിരുന്നു.

സി.എച്ച്.മുഹമ്മദ് കോയ 
* മുഖ്യമന്ത്രിപദത്തില്‍; 1979 ഒക്ടോബര്‍ 12-1979 ഡിസംബര്‍ 1
* 1927 ജൂലായ്‌ 15ന്‌ കോഴിക്കോട്‌ ജില്ലയിലെ കൊയിലാണ്ടി അത്തോളിയില്‍ ജനനം.
* 1961-ല്‍ നിയമസഭാസ്പീക്കര്‍.
* 1962-ല്‍ ലോക്സഭാംഗമായി.
* 1967-ല്‍ ഇ.എം.എസ്‌ മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രി.
* 1968-ല്‍ നിലവില്‍ വന്ന കോഴിക്കോട്‌ സര്‍വകലാശാലയുടെ ശില്പി.
* 1969-ല്‍ ആഭ്യന്തരമന്ത്രി (അച്യുതമേനോന്‍ മന്ത്രിസഭയില്‍)
* 1977-ല്‍ കെ.കരുണാകരന്‍ മന്ത്രിസഭയില്‍ ധനകാര്യമന്ത്രി.
* 1979 ഒക്ടോബര്‍ 19 മുതല്‍ ഡിസംബര്‍ 5 വരെ മുഖ്യമന്ത്രി.
* കേരള മുഖ്യമന്ത്രിയായ ആദ്യ മുസ്ലിം.
* 1982-ല്‍ ഉപമുഖ്യമന്ത്രി.
* 1983-ൽ ഹൈദരാബാദില്‍ വെച്ച്‌ മരണമടഞ്ഞു.
* എല്‍.എ, എം.പി, മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി, സ്പീക്കര്‍ എന്നീ പദവികള്‍
വഹിച്ചിട്ടുള്ള വ്യക്തി.
* രണ്ട്‌ തവണ ഉപമുഖ്യമന്ത്രി.
* മുഖ്യമന്ത്രിയായ ശേഷം ഉപമുഖ്യമന്ത്രിയായ ഏക വ്യക്തി
* രചനകള്‍ - എന്റെ ഹജ്ജ്‌ യാത്രകള്‍, ഗള്‍ഫ്‌ രാജ്യങ്ങള്‍, ഞാന്‍ കണ്ട മലേഷ്യ, സോവിയറ്റ്‌ യൂണിയനില്‍, ശ്രീലങ്കയില്‍ അഞ്ചുദിവസം, ലിയാഖത്ത്‌ അലിഖാന്‍, പാര്‍ലമെന്ററി ഡെമോക്രസി.

ഇ.കെ.നായനാര്‍
* മുഖ്യമന്ത്രി പദത്തില്‍: 1980 ജനുവരി 25-1981 ഒക്ടോബര്‍ 20,
1987 മാര്‍ച്ച്‌ 26-1991 ജൂണ്‍ 17,
1996 മെയ്‌ 20-2001 മേയ്‌ 13
* 1919 ഡിസംബര്‍ 9-ന്‌ കണ്ണൂരിലെ കല്യാശ്ശേരിയില്‍ ജനനം.
* 1938-ല്‍ ഉത്തരവാദിത്വ ഭരണം ആവശ്യപ്പെട്ട്‌ മലബാറില്‍ നിന്നും തിരുവിതാംകൂറിലേയ്‌ക്ക്‌ വിദ്യാര്‍ഥി ജാഥ നയിച്ചു.
* 1940-ൽ ആറോണ്‍മില്‍ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട്‌ ജയിലില്‍.
* 1940 സെപ്റ്റംബര്‍ 15ന്‌ മൊറാഴ സംഭവത്തില്‍ ഒളിവില്‍പോയി.
*1946-ലെ കയ്യൂര്‍ സമരത്തില്‍ പങ്കെടുത്ത്‌ ഒളിവില്‍.
* 1967-ല്‍ പാലക്കാട് നിന്നുംലോക്സഭയിലേയ്ക്ക്‌
* 1980 -ല്‍ തൃക്കരിപ്പൂരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട് കേരള മുഖ്യമന്ത്രിയായി.
* 1981-ൽ രാജിവെച്ചു. 1982-ല്‍ മലമ്പുഴയില്‍ നിന്നും നിയമസഭാംഗമായി.
* ഏറ്റവും കൂടുതല്‍ കാലം ഭരിച്ച കേരള മുഖ്യമന്ത്രി (4009 ദിവസം).
* 2004 മെയ്‌ 19-ന്‌ അന്തരിച്ചു.
* അന്ത്യവിശ്രമം - പയ്യാമ്പലം കടപ്പുറത്ത്‌.
* 1990-ല്‍ ഇന്ത്യയിലെ ആദ്യ ടെക്നോപാര്‍ക്ക്‌ തിരുവനന്തപുരത്ത്‌ ആരംഭിക്കുമ്പോള്‍ മുഖ്യമന്ത്രി.
* 1991-ല്‍ അക്ഷരകേരളം പദ്ധതികള്‍ ആരംഭിക്കുമ്പോള്‍ മുഖ്യമന്ത്രി.
* 1996-ല്‍ ജനകീയാസൂത്രണ പദ്ധതി നടപ്പാക്കുമ്പോള്‍ മുഖ്യമന്ത്രി.
* 1998 -ൽ കുടുംബശ്രീ ആരംഭിച്ചപ്പോള്‍ മുഖ്യമന്ത്രി. 
* പ്രധാനരചനകള്‍ - സമരത്തീച്ചുളയില്‍, ഒരു കമ്യൂണിസ്റ്റുകാരന്റെ കുടുംബജീവിതം, പ്രതപ്രവര്‍ത്തകന്റെ അനുഭവങ്ങള്‍, മണ്ണിന്റെ മാറില്‍, കേരളം ഒരു രാഷ്ട്രീയ
പരീക്ഷണശാല, കാലത്തിന്റെ കണ്ണാടി.

ഉമ്മൻചാണ്ടി 
* മുഖ്യയമന്ത്രി പദത്തില്‍: 2004 ഓഗസ്റ്റ്‌ 31-2006 മേയ്‌ 12,
2011 മേയ്‌ 18-2016 മേയ്‌ 20
* 1943 ഒക്ടോബര്‍ 31-ന്‌ ജനനം. 
* 1970 മുതല്‍ പുതുപ്പള്ളിയില്‍നിന്നും തുടര്‍ച്ചയായി മത്സരിച്ച്‌ ജയിക്കുന്നു.
* 1977-ല്‍ ആദ്യമായി മന്ത്രിയായി.
* 1981-ല്‍ ആഭ്യന്തരമന്ത്രിയായി.
* 2004-ല്‍ മുഖ്യമന്ത്രിയായി.
* കാലാവധിപൂര്‍ത്തിയാക്കിയ രണ്ടാമത്തെ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രി.
* ഉമ്മന്‍ചാണ്ടി നേതൃത്വംനല്‍കിയ ജനസമ്പര്‍ക്ക പരിപാടിക്ക്‌ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പുരസ്കാരം ലഭിച്ചു.
* തുറന്നിട്ട വാതില്‍ - പ്രധാന രചന 

വി.എസ്.അച്യുതാനന്ദൻ 
* മുഖ്യമന്ത്രി പദത്തില്‍; 2006 മേയ്‌ 18-2011 മേയ്‌ 14
* 1923 ഒക്ടോബര്‍ 20-ന്‌ ജനനം. 
* 1940 കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ ചേര്‍ന്നു.
* പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുത്തതിന്‌ 1946-ല്‍ അറസ്റ്റിലായി.
* 1964-ലെ കമ്യൂണിസ്റ്റ്‌ യോഗത്തില്‍നിന്നും ആശയസമരത്തിന്റെ പേരില്‍
ഇറങ്ങിപ്പോന്ന 32 പേരില്‍ ജീവിച്ചിരിക്കുന്ന ഏകയാള്‍.
* 1965-ല്‍ ആദ്യമായി നിയമസഭാംഗമായി.
* ഏറ്റവും പ്രായംകൂടിയ മുഖ്യമന്ത്രി. (2006ല്‍)
* രാജ്ഭവന്‍ പുറത്ത്‌ സത്യപ്രതിജ്ഞ ചെയ്ത ആദ്യ കേരള മുഖ്യമന്ത്രി.
* ഏറ്റവും കൂടുതല്‍കാലം പ്രതിപക്ഷനേതാവ്‌.
* കേരളപ്പിറവിയുടെ സുവര്‍ണ ജൂബിലി ആഘോഷിക്കുമ്പോള്‍ മുഖ്യമന്ത്രി. 
* പ്രധാന രചനകള്‍ - സമരംതന്നെ ജീവിതം, ഇരകള്‍ വേട്ടയാടപ്പെടുമ്പോള്‍, സമരത്തിന്‌ ഇടവേളകളില്ല, പരിസ്ഥിതിയും വികസനവും, അയ്യങ്കാളി മുതല്‍ പശ്ചിമഘട്ടം വരെ, ജനപക്ഷം.

പിണറായി വിജയൻ 
*  മുഖ്യമന്ത്രി പദത്തില്‍: 2016 മേയ്‌ 25 മുതല്‍ തുടരുന്നു
* 1944 മാര്‍ച്ച്‌ 21-ന്‌ ജനനം.
* 2016 മേയ്‌ 25-ന്‌ മുഖ്യമന്ത്രിയായി.
* കണ്ണൂര്‍ ജില്ലയിലെ ധര്‍മടം മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നു.
* മുഖ്യമന്ത്രിയാകുന്ന 12-ാമത്തെ വ്യക്തി
* 22-ാമത്തെ മുഖ്യമന്ത്രി.
* പ്രധാന രചന-കേരളീയ നവോത്ഥാനം നേരിടുന്ന വെല്ലുവിളികള്‍.
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here