എല്‍.ഡി.സി. പരീക്ഷയില്‍ വിവിധ ജില്ലകളില്‍ വന്ന ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും. 
പി.എസ്.സി. പരീക്ഷകളിൽ ചോദിച്ച ചില ചോദ്യങ്ങളും അവയുടെ അനുബന്ധ വസ്തുതകളുമാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇവ അടുത്ത പരീക്ഷകളിലും ആവര്‍ത്തിച്ചേക്കാം. ഇതിന്റെ വീഡിയോ ചുവടെ നൽകിയിരിക്കുന്നു.
* കേരളത്തിലെ ആദ്യത്തെ വര്‍ത്തമാനപത്രം?
- രാജ്യസമാചാരം

* രാജ്യസമാചാരത്തിൻറെ മുഖ്യ ശില്പിയും ബാസല്‍മിഷന്‍ പ്രവര്‍ത്തകനുമായ വ്യക്തി
- ഹെര്‍മന്‍ ഗുണ്ടര്‍ട്ട്‌

* മലയാളത്തിലെ രണ്ടാമത്തെ പത്രം
- പശ്ചിമോദയം (1847)

* മലയാളത്തില്‍ ആദ്യമായി നിരോധിക്കപ്പെട്ട പത്രം
- സന്ദിഷ്ട വാദി (1867) 

* സന്ദിഷ്ഠവാദി പത്രത്തിന്റെ സ്ഥാപകന്‍
- ഡബ്ല്യു.എച്ച്‌.മൂര്‍

* റോയിട്ടര്‍ എന്ന വാര്‍ത്ത ഏജന്‍സിയില്‍നിന്നും നേരിട്ട്‌ വാര്‍ത്ത വരുത്താന്‍ തുടങ്ങിയ ആദ്യ മലയാള പത്രം
- സ്വദേശാഭിമാനി

* തിരുവിതാംകൂര്‍ രാഷ്ട്രീയത്തെ സ്വാധീനിച്ച മലയാളി മെമ്മോറിയലിന്‌ അടിസ്ഥാനമിട്ട പത്രം
- മലയാളി (1886)

* തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങില്‍നിന്നും 1905 ജനുവരി19-ന്‌ വക്കം മൗലവി ആരംഭിച്ച പത്രം
- സ്വദേശാഭിമാനി

* ലോഹങ്ങൾ ഉപയോഗിച്ച്‌ (അച്ചുകൂടത്തില്‍) അച്ചടിച്ച മലയാളത്തിലെ ആദ്യപത്രം
- ജ്ഞാനനിക്ഷേപം (1848)

* മലയാളത്തില്‍ നിലവിലുള്ളവയില്‍ ഏറ്റവും പഴക്കമുള്ള പത്രം .
- ദീപിക (1887)

* ഇറ്റാലിയന്‍ കാര്‍മലൈറ്റ്‌ മിഷന്റെ സഹായത്താല്‍ 1876ല്‍ കൂനന്‍മാവില്‍ നിന്ന്‌ പ്രസിദ്ധീകരണം ആരംഭിച്ച പത്രം?
- സത്യനാഥകാഹളം

* 1886-ല്‍ തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധികരണം ആരംഭിച്ച പത്രം
- മലയാളി

* മാതൃഭൂമി പത്രം ആരംഭിച്ചത്‌
- 1923 

* കേരളത്തില്‍ ആദ്യമായി ഇന്‍റര്‍നെറ്റ്‌ എഡിഷന്‍ ആരംഭിച്ച പത്രം
- ദീപിക

* ആദ്യകാലത്ത്‌നസ്രാണിദീപിക എന്നറിയപ്പെട്ടിരുന്ന പത്രം?
- ദീപിക

* മലയാള പത്രപ്രവര്‍ത്തനത്തിന്റെ പിതാവ്‌?
- ചെങ്കുളത്ത്‌ കുഞ്ഞിരാമ മേനോന്‍

* ചെങ്കുളത്ത്‌ കുഞ്ഞിരാമമേനോ൯െറ നേതൃത്വത്തില്‍ 1884-ല്‍ ആരംഭിച്ച വാരിക
- കേരള പത്രിക

* ഫോര്‍ത്ത്‌ എസ്റ്റേറ്റ്‌ എന്നറിയപ്പെടുന്നത്‌
- പത്രങ്ങൾ /വാര്‍ത്താമാധ്യമങ്ങൾ 

* നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ജിഹ്വ എന്നറിയപ്പെട്ട പത്രം?
- കേരള കേസരി

* തിരുവിതാംകൂറിലെ ആദ്യത്തെ പത്രം
- ജ്ഞാനനിക്ഷേപം

* മലയാളത്തിലെ ആദ്യ വിദ്യാഭ്യാസ മാസിക
- വിദ്യാസംഗ്രഹം (1864)

* കേരളത്തിലെ ആദ്യ സാഹിത്യമാസിക
- വിദ്യാവിലാസിനി (1881)

* കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ നദി?
- നെയ്യാര്‍

* കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ നദി
- മഞ്ചേശ്വരം പുഴ

* കേരളത്തിലെ ഏറ്റവും ചെറിയ നദി
- മഞ്ചേശ്വരം പുഴ

* കാസര്‍കോട്‌ ജില്ലയെ U ആകൃതിയില്‍ ചുറ്റിയൊഴുകുന്ന നദി
- ചന്ദ്രഗിരിപ്പുഴ

* പയസ്വിനിപ്പുഴ ഏതിന്‍റെ പോഷകനദിയാണ്‌
- ചന്ദ്രഗിരിപ്പുഴ

കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ കായല്‍
- വേളി കായല്‍

കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ കായല്‍
- ഉപ്പളകായല്‍

കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ ശുദ്ധജലതടാകം 
- വെള്ളായണി

കേരളത്തിലെ ഏറ്റവും ഉയരത്തിലുള്ള ശുദ്ധജലതടാകം
- പൂക്കോട്‌

കേരളത്തിലെ ഏറ്റവും ഏറ്റവും വലിയ നദി
- പെരിയാര്‍ (244 കി.മി.)

കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നദി
- ഭാരതപ്പുഴ (209 കി.മീ.)

* കബനി ഏതു നദിയുടെ പോഷകനദിയാണ്‌
- കാവേരി

* കബനിയുടെ ഉദ്ഭവം
- തൊണ്ടാര്‍മുടി, വയനാട്‌

* കേരളത്തിലെ ഏറ്റവും വലിയ ദ്വീപായ കുറുവാദ്വീപ്‌ ഏതു നദിയില്‍
- കബനീ

* കര്‍ണാടകത്തിലേക്കൊഴുകുന്ന കേരളത്തിലെ ഏക നദി?
- കബനി

* ഭവാനി നദിയുടെ ഉദ്ഭവം
- ശിരുവാണിമലനിരകൾ, പാലക്കാട്‌

* പാമ്പാര്‍ നദിയുടെ ഉദ്ഭവം
- ബെന്‍മൂര്‍, ഇടുക്കി

* കിഴക്കോട്ടൊഴുകുന്ന നദികളില്‍ ഏറ്റവും വലൂത്‌
- കബനി (57 കി.മീ.)

* കിഴക്കോട്ടൊഴുകുന്ന നദികളില്‍ ഏറ്റവും ചെറുത്‌
- പാമ്പാര്‍ (25 കിലോമീറ്റര്‍)

* കേരളത്തിലെ മഞ്ഞനദി
- കുറ്റിയാടിപ്പുഴ

* ഭവാനി, പാമ്പാര്‍ എന്നിവ പതിക്കുന്നത്‌?
- കാവേരി, തമിഴ്‌നാട്‌

* കബനിയുടെ പോഷക നദി യായ പനമരം ഉദ്ഭവിക്കുന്നത്‌
- പൂക്കോട്‌ തടാകത്തില്‍നിന്നും

* കേരളത്തിലെ മനുഷ്യനിര്‍മിത ശുദ്ധജല തടാകം  
- മാനാഞ്ചിറ, കോഴിക്കോട്‌

* ഇരവികുളം ദേശീയോധ്യാനം സ്ഥിതി ചെയ്യുന്ന താലൂക്ക്‌
- ദേവികുളം

* കേരളത്തില്‍ കടവാവലുകൾക്ക്‌ പ്രസിദ്ധം
- മംഗളവനം

* കടലാമകൾക്ക്‌ പ്രസിദ്ധമായ പ്രദേശം
- കൊളാവി

* സൈലന്റ്‌വാലി  സ്ഥിതിചെയ്യുന്ന ജില്ല
- പാലക്കാട്‌

* സൈലന്റ്‌വാലി ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്‌
- 1984 ഇന്ദിരാഗാന്ധി

* സൈലന്റ്‌വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്തത് 
- 1985 സെപ്റ്റംബര്‍ 7- രാജീവ്‌ഗാന്ധി

* സൈലന്റ്‌വാലിയിലൂടെ ഒഴുകുന്ന നദി
- കുന്തിപ്പുഴ

* സൈലന്റ്‌വാലിയില്‍ നിന്നും ഉദ്ഭവിച്ചത്‌
- തൂതപ്പുഴ

* സൈലന്റ്‌വാലി സ്ഥിതി ചെയ്യുന്ന താലൂക്ക്‌
- മണ്ണാര്‍ക്കാട്‌

* കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം
- മംഗളവനം

* കൊച്ചിയുടെ ശ്വാസകോശം
- മംഗളവനം

* കേരളത്തിലെ ഏറ്റവും ചെറിയ ദേശീയേറധ്യറനം
- പാമ്പാടും ചോല

* ഇരവികുളം ദേശിയോദ്യാനം നിലവില്‍ വന്നത്‌
- 1978

* കേരളത്തിലെ രണ്ടാമത്തെ വലിയ ദേശിയോധ്യാനം
സൈലന്റ്‌വാലി

* ചൂലന്നൂര്‍ മയില്‍ സംരക്ഷണ കേന്ദ്രം 
- പാലക്കാട്‌

* പക്ഷിപാതാളം
- വയനാട്‌

* ചൂലന്നൂര്‍ പക്ഷി സങ്കേതത്തിന്റെ മറ്റൊരു പേര്‌
- കെ.കെ. നീലകണ്ഠന്‍ പക്ഷിസങ്കേതം

* നക്ഷത്ര ആമകൾക്ക്‌ പേരുകേട്ട കേരളത്തിലെ പ്രദേശം?
- ചിന്നാർ 

* ചാമ്പല്‍ മലയണ്ണാന്‍ കാണപ്പെടുന്നതും വെള്ള കാട്ടുപോത്തുകളുടെ സാന്നിധ്യം റിപ്പോർട്ട്‌ ചെയ്യപ്പെട്ട വന്യജീവി സങ്കേതം
- ചിന്നാര്‍

* ചിന്നാറിലൂടെ ഒഴുകുന്ന നദി 
- പാമ്പാര്‍

* കേരളത്തില്‍ സിംഹങ്ങളെ തുറന്നു വിട്ടിരിക്കുന്ന ഏക കേന്ദ്രം?
- നെയ്യാര്‍

* കേരളത്തില്‍ കാട്ടുപോത്തുകൾ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വന്യജിവി സങ്കേതം 
- പറമ്പിക്കുളം

* കേരളത്തിലൂടെ പ്രവേശനമില്ലാത്ത വന്യ ജീവിസങ്കേതം
- പറമ്പിക്കുളം

* കേരളത്തില്‍ വന്യജീവി സങ്കേതത്തില്‍ മരത്തിന്റെ പേരില്‍ അറിയപ്പെടുന്നത്‌
- ചെന്തുരുണി

* റീഡ്‌ തവളകൾ കാണപ്പെടുന്ന പ്രദേശം 
- കക്കയം

* വംശം നാശഭീഷണി നേരിടുന്ന അത്യപൂര്‍വ വരയാടുകളുടെ സംരക്ഷണകേന്ദ്രം?
- ഇരവികുളം

* കേരളത്തിലെ ആദ്യ ജലവൈദ്യൂത പദ്ധതി ?
- പള്ളിവാസല്‍ (1940)

* കേരളത്തിലെ ആദ്യത്തെ സ്വകാര്യ ജലവൈദ്യുത പദ്ധതി
- മണിയാര്‍ (പമ്പ)

* കേരളത്തിലെ രണ്ടാമത്തെ ജല വൈദ്യുത പദ്ധതി
- ചെങ്കുളം (1959)

* കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി
- ഇടുക്കി

* കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി
- കല്ലട (കൊല്ലം)

* ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുത നിലയം സ്ഥിതിചെയ്യുന്നത്‌
- മൂലമറ്റം

* സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ 
- മണിയാര്‍, കുത്തുങ്കല്‍

* കേരളത്തില്‍ സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി
- കുത്തുങ്കല്‍ (ഇടുക്കി)

* കേരളത്തില്‍ സ്വന്തമായി വൈദ്യുതി ഉത്പാദനം നടത്തുന്ന ആദ്യ ഗ്രാമപഞ്ചായത്ത്‌
- മാങ്കുളം (ഇടുക്കി)

* മലബാറിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതി
- കുറ്റിയാടി (1972)

* കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി
- ജലവൈദ്യുതി

* ചൈനയുടെ സഹായത്തോടെ നിര്‍മിച്ച കോഴിക്കോട്‌ ജില്ലയിലെ ജലവൈദ്യുത പദ്ധതി
- ഉറുമി

* ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഉത്പാദനശേഷി
- 780 MW

* ഇന്ത്യയിലെ ഏറ്റവും വലിയ പ്രഷ൪ ഷാഫ്റ്റ്‌ ഉള്ള പവര്‍ ഹൌസ്‌
- മൂലമറ്റം

* കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്‌
- മലമ്പുഴ (പാലക്കാട്‌)

* കേരളത്തിലെ എറ്റവും പഴയ അണക്കെട്ട്‌
- മുല്ലപ്പെരിയാര്‍

* കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജലവൈദ്യുത പദ്ധതികൾ സ്ഥാപിക്കപ്പെട്ടിരിക്കുന്ന നദി
- പെരിയാര്‍

* ഏറ്റവും കൂടുതല്‍ ജലസേചന പദ്ധതികൾ സ്ഥാപിച്ചിരിക്കുന്ന നദി
- ഭാരതപ്പുഴ

* പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചിരിക്കുന്ന നദി
- മുതിരപ്പുഴ

* പന്നിയാര്‍ ജലവൈദ്യുതപദ്ധതി സ്ഥാപിച്ചിരിക്കുന്ന നദി
- പന്നിയാര്‍

* ഷോളയാര്‍ ജലവൈദുത പദ്ധതി സ്ഥാപിച്ചിരിക്കുന്ന നദി
- ചാലക്കുടി പുഴ

* കുത്തുങ്കല്‍ ജലവൈദ്യുതപദ്ധതി സ്ഥാപിച്ചിരിക്കുന്ന നദി
- പന്നിയാര്‍

* ചെങ്കുളം ജലവൈദ്യുത പദ്ധതി സ്ഥാപിച്ചിരിക്കുന്ന നദി
- മുതിരപ്പുഴ

* നേര്യമംഗലം ജലവൈദ്യുത പദ്ധതിസ്ഥാപിച്ചിരിക്കുന്ന നദി
- പെരിയാര്‍

* ഇടുക്കി ജലമവദ്യുത പദ്ധതി സ്ഥാപിച്ചിരിക്കുന്ന നദി
- പെരിയാര്‍

* കേരളത്തിലെ ഏറ്റവും വലിയ കോണ്‍ക്രീറ്റ്‌ ഗ്രാവിറ്റി ഡാം
- ചെറുതോണി

* കേരളത്തിലെ ആദ്യത്തെ കാറ്റാടിഫാം സ്ഥിതിചെയ്യുന്നത്‌
- കഞ്ചിക്കോട്‌ (പാലക്കാട്‌)

* കെ.എസ്‌,.ഇ.ബി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാറ്റാടിഫാം
- കഞ്ചിക്കോട്‌

* കേരളത്തില്‍ സ്വകാര്യ മേഖലയിലുള്ള കാറ്റാടിഫാം സ്ഥിതിചെയ്യുന്നത് 
- രാമക്കല്‍മേട്‌ (ഇടുക്കി)

* പഴശ്ശിരാജയുടെ ഐതിഹാസിക പോരാട്ടത്തെ കേന്ദ്രീകൃതമാക്കി 'കേരളസിംഹം' എന്ന ചരിത്രനോവല്‍ രചിച്ചത്‌?
- സർദാര്‍ കെ.എം. പണിക്കര്‍

* ഒന്നാം പഴശ്ശി വിപ്ലവം
- 1798-1797

* രണ്ടാം  പഴശ്ശി വിപ്ലവം
-1800-1805

* പഴശ്ശിരാജയെ പിടികൂടാന്‍ ആര്‍തര്‍ വെല്ലസ്ലി രൂപവത്കരിച്ച സൈനിക സംഘം?
- കോല്‍ക്കാര്‍

* രണ്ടാം പഴശ്ശി വിപ്ലവസമയത്തെ തലശ്ശേരി സബ്‌കളക്ര്‍?
- തോമസ്‌ ഹാര്‍വെ ബാബര്‍


<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here