മധ്യകാല ഇന്ത്യ: ഭക്തിപ്രസ്ഥാനം - പി.എസ്.സി. ചോദ്യോത്തരങ്ങൾ (അദ്ധ്യായം ഒന്ന്)
പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്.   
ഇഷ്ടദൈവത്തിലേക്ക്‌ സ്വയം സമര്‍പ്പിക്കുന്നതിനെയാണ്‌ ഭക്തി എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ദൈവഭക്തിയെ അടിസ്ഥാനമാക്കി മധ്യകാലഘട്ടത്തില്‍ 
ഉയര്‍ന്നുവന്ന ആശയങ്ങളെയും പ്രവര്‍ത്തനങ്ങളെയും പൊതുവെ ഭക്തിപ്രസ്ഥാനം എന്നു പറയുന്നു. ഒരു ജനകീയ്രപസ്ഥാനമായിഭക്തി ആദ്യം വളര്‍ന്നു വന്നത്‌ ദക്ഷിണേന്ത്യയിലാണ്‌. ആദ്യകാല ഭക്തിപാരമ്പര്യങ്ങള്‍ക്ക്‌ ചില സവിശേഷതകള്‍ ഉണ്ടായിരുന്നു. അവ താഴെ പറയുന്നവയാണ്‌.
* ഭക്തകവികളായ സന്ന്യാസിമാരായിരുന്നു പ്രചാരകര്‍.
* യാഥാസ്ഥിതിക ബ്രാഹ്മണ പാരമ്പര്യങ്ങളെ വെല്ലുവിളിച്ചു.
* സ്ത്രീകള്‍ക്കും കീഴ്ജാതിക്കാര്‍ക്കും പ്രാതിനിധ്യം നല്‍കി.
* സാഹിത്യത്തിലും സംഗീതത്തിലും സംഭാവനകള്‍ നല്‍കി.

ആഴ്‌വാര്‍മാരും നായനാര്‍മാരും
തമിഴ്നാട്ടിലാണ്‌ ആദ്യകാല ഭക്തിപ്രസ്ഥാനം ഉദ്ഭവിച്ചത്‌. ഈ പ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയത്‌ ആഴ്വാര്‍മാരും നായനാര്‍മാരുമായിരുന്നു. ആഴ്വാര്‍മാര്‍ വിഷ്ണുഭക്തരും നായനാര്‍മാര്‍ ശിവഭക്തരുമായിരുന്നു. അവര്‍ ഭക്തിഗാനങ്ങള്‍ രചിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. ആഴ്വാര്‍മാരും നായനാര്‍മാരും ജാതീയമായ അസമത്വങ്ങളെ എതിര്‍ത്തു. അവരുടെ കൂട്ടത്തില്‍ സന്ന്യാസിനിമാരുമുണ്ടായിരുന്നു. 

* ആണ്ടാള്‍ വൈഷ്ണവ, സന്ന്യാസിനിമാരില്‍ പ്രമുഖയായിരുന്നു. മറ്റൊരു സന്ന്യാസിനിയായിരുന്ന കാരയ്ക്കല്‍അമ്മയാര്‍ ശിവഭക്തയായിരുന്നു. 

* നായനാര്‍മാര്‍ തൊഴിലാളികള്‍, കര്‍ഷകര്‍, വേട്ടക്കാര്‍, സൈനികര്‍, ബ്രാഹ്മണര്‍, മുഖ്യനാര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ളവരായിരുന്നു. തേവാരം എന്ന പേരിലാണ്‌ ഇവരുടെ കൃതിസമാഹരിക്കപ്പെട്ടത്‌. 

വീരശൈവപ്രസ്ഥാനം

* പന്ത്രണ്ടാം നൂറ്റാണ്ടില്‍ കര്‍ണാടകയില്‍ രൂപംകൊണ്ട ഒരു ജനകീയ പ്രസ്ഥാനമാണു വീരശൈവപ്രസ്ഥാനം. 

* വീരശൈവര്‍ കഴുത്തില്‍ ശിവലിംഗം ധരിക്കുന്നതുകൊണ്ട്‌ ലിംഗായത്തുകള്‍ എന്നും അറിയപ്പെടുന്നു. ബസവണ്ണയായിരുന്നു ഈ പ്രസ്ഥാനത്തിന്റെ നേതാവ്‌.

* ലിംഗവിവേചനത്തിനും ജാതിവിവേചനത്തിനുമെതിരെ ആദ്യമായി രംഗത്തുവന്ന പ്രസ്ഥാനമായിരുന്നു വീരശൈവരുടേത്‌. വീരശൈവര്‍ ശിവഭക്തരാണ്‌. 

* പന്ത്രണ്ടാം നൂറ്റാണ്ടില്‍ ലിംഗായത്ത്‌ വിഭാഗവുമായി ബന്ധപ്പെട്ട് രൂപം കൊണ്ട ഒരു ജനാധിപത്യ വേദിയാണ്‌ അനുഭവമണ്ഡപം. 

* ബസവണ്ണയുടെ നേതൃത്വത്തില്‍ അനുഭവമണ്ഡപത്തില്‍ കൂടിയ സമ്മേളനങ്ങളില്‍ ജാതി-മത-സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും 
കടന്നുവരാനും ചര്‍ച്ചകളില്‍ പങ്കെടുക്കാനും അവസരമൊരുക്കിയിരുന്നു.  

* വീരശൈവപ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ്‌ കന്നഡഭാഷയിലെ സാഹിത്യരൂപമായ വചനസാഹിത്യം പ്രസിദ്ധമായത്‌. 

* ബസവണ്ണ, അല്ലമപ്രഭു, അക്ക മഹാദേവി എന്നിവര്‍ വചനസാഹിത്യത്തില്‍ വലിയ സംഭാവനകള്‍നല്‍കിയവരാണ്‌. ബസവണ്ണ വചനങ്ങളിലൂടെ വേദങ്ങളുടെ പ്രാമാണികതയെചോദ്യം ചെയ്യുകയും സാമൂഹികപരിഷ്കരണശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വചനസാഹിത്യം കന്നഡഭാഷയുടെ വളര്‍ച്ചയെ ഏറെ സഹായിക്കുകയുണ്ടായി. 

ഭക്തിപ്രസ്ഥാനം ഉത്തരേന്ത്യയില്‍
* തമിഴ്നാട്ടില്‍ ആരംഭിച്ച ഭക്തിപ്രസ്ഥാനം പില്‍ക്കാലത്ത്‌ ഉത്തരേന്ത്യയിലേക്കു
വ്യാപിച്ചു. 

ഒരേ മണ്ണു കൊണ്ടുണ്ടാക്കിയ രണ്ടു പാത്രങ്ങളാണ്‌ ഹിന്ദുവും മുസ്ലിമും എന്ന്‌ ഓര്‍മിപ്പിച്ച കബീർ ഹിന്ദുമതവും ഇസ്ലാംമതവും തമ്മില്‍ സാഹോദര്യ ബന്ധം വളര്‍ത്താന്‍ ശ്രമിച്ചു. 

വിഗ്രഹാരാധന, തീര്‍ത്ഥാടനം, പുണ്യനദീസ്നാനം എന്നിവയെ അദ്ദേഹം നിരാകരിച്ചു. സന്ന്യാസം സ്വീകരിക്കുന്നതിനായി ഗാര്‍ഹികജീവിതം 
ഉപേക്ഷിക്കുന്നതിനെയും കബീർ അനുകൂലിച്ചില്ല. 

* ഏകദൈവവിശ്വാസത്തിന്‌ ഈന്നല്‍ നല്‍കിയ മറ്റൊരു പ്രബോധകനാണ്‌ ഗുരുനാനാക്ക്‌. ഹിന്ദു, ഇസ്‌ലാം മതങ്ങളിലെ തത്ത്വങ്ങളെ ഏകീകരിക്കാനാണ്‌ നാനാക്ക്‌ ശ്രമിച്ചത്‌. 

* മതസഹിഷ്ണുത, സാര്‍വ്വത്രിക സാഹോദര്യം എന്നീ ആശയങ്ങളുടെ വക്താവായിരുന്ന അദ്ദേഹം ഹിന്ദു- ഇസ്ലാം മതങ്ങളിലെ ബാഹ്യാനുഷ്ഠാനങ്ങളെ
എതിര്‍ത്തു. ദൈവത്തിലേക്ക്‌ എത്താന്‍ സ്വഭാവത്തിലും പെരുമാറ്റത്തിലും ശുദ്ധി വേണമെന്ന്‌ അദ്ദേഹം പറഞ്ഞു. വിഗ്രഹാരാധന, തീര്‍ത്ഥാടനം തുടങ്ങിയവയെ അദ്ദേഹം നിശിതമായി എതിര്‍ത്തു. 

* “ഷാബാദ്‌” എന്നറിയപ്പെടുന്ന പ്രാര്‍ഥനാഗീതങ്ങള്‍ നാനാക്കിന്റെ സംഭാവനയാണ്‌. മനുഷ്യരെല്ലാം തുല്യ രാണ്‌, അവര്‍ക്കിടയില്‍ ജാതിവ്യത്യാസം പാടില്ല എന്നദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. തന്റെ അനുയായികള്‍ ഒരു പൊതു അടുക്കള (ലംഗര്‍)യില്‍നിന്ന്‌
ഭക്ഷണം കഴിക്കാന്‍ തയാറാകണമെന്ന്‌ അദ്ദേഹം പറഞ്ഞു.  നാനാക്കിന്റെ ആശയങ്ങള്‍ പില്‍ക്കാലത്ത്‌ സിഖ്‌ മതത്തിന്റെ ഉദ്ഭവത്തിന്‌ വഴിതെളിച്ചു. 

* നിരവധി സ്തീകള്‍ ഭക്തിപ്രസ്ഥാനത്തിലേക്കാകര്‍ഷിക്കപ്പെട്ടു. അവരില്‍ പ്രധാനിയായിരുന്നു രാജസ്ഥാനിലെ കവയിത്രിയായ മീരാഭായി.അവര്‍ 
കൃഷ്ണഭക്തയായിരുന്നു. 

* മീരാഭായി ധാരാളം ഭജനകള്‍ രചിച്ചു. കൃഷ്ണനെ സംബോധന ചെയ്തുകൊണ്ടുള്ള ഭക്തിഗാനങ്ങളാണ്‌ അവയെല്ലാം. മീരാഭായിയുടെ ഗാനങ്ങള്‍ ഗുജറാത്തിലെയും രാജസ്ഥാനിലെയും ജനങ്ങള്‍ ഇപ്പോഴും ആലപിക്കുന്നുണ്ട്‌. മീരാഭായിക്ക്‌ അനുയായികളുടെ ഒരു സംഘമോ വിഭാഗമോ ഉണ്ടായിരുന്നില്ല. എന്നിട്ടും നൂറ്റാണ്ടുകളോളം പ്രചോദനത്തിന്റെ ഒരു ഉറവിടമായി അവര്‍ അംഗീകരിക്കപ്പെട്ടു. 

* ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ ഭക്തിപ്രസ്ഥാനത്തില്‍ സ്ത്രീസാന്നിധ്യം
കാണാവുന്നതാണ്‌. കാശ്മീരിലെ ലാല്‍ദേദ്‌, മഹാരാഷ്ട്രയിലെ ഭഹിനാഭായ്‌,
കര്‍ണാടകത്തിലെ അക്കാമഹാദേവി, തമിഴ്നാട്ടിലെ ആണ്ടാള്‍, കാരയ്ക്കല്‍
അമ്മയാര്‍ എന്നിവര്‍ അവരില്‍ പ്രമുഖരാണ്‌.

* ഏഴാം നൂറ്റാണ്ടില്‍ തെക്കേ ഇന്ത്യയിലാണ്‌ (തമിഴ്നാടിന്റെയും കേരളത്തിന്റെയും ഭാഗങ്ങള്‍) ഭക്തി പ്രസ്ഥാനത്തിന്റെ തുടക്കം. ക്രമേണ ഇതിന്റെ ആശയങ്ങള്‍ ഉത്തരേന്ത്യയിലേക്കും വ്യാപിച്ചു.

* സുല്‍ത്താനേറ്റ്‌ കാലഘട്ടത്തിലാണ്‌ ഉത്തരേന്ത്യയില്‍ ഭക്തിപ്രസ്ഥാനം വളര്‍ന്നു വികാസം പ്രാപിച്ചത്‌.

* ഭക്തിപ്രസ്ഥാനം പല ദേശങ്ങളില്‍ പല രീതിയിലാണ്‌ പ്രചരിച്ചത്‌. വൈഷ്ണവര്‍,
ശൈവവിഭാഗം, ശക്തി വിഭാഗം എന്നിവഭക്തിപ്രസ്ഥാനത്തിന്റെ വകഭേദങ്ങളാണ്‌.

* ഭഗവത്ഗീത, ഭാഗവത പുരാണം, പദ്മപുരാണം മുതലായവയായിരുന്നു ഭക്തിപ്രസ്ഥാനത്തിന്റെ വിശുദ്ധ ഗ്രന്ഥങ്ങള്‍.

* കര്‍മമാര്‍ഗ്ഗം, ജഞാനമാര്‍ഗ്ഗം എന്നിവയ്‌ക്കൊപ്പം ആത്മീയ മോക്ഷത്തിനുള്ള ഉപാധിയായി ഭക്തി മാര്‍ഗത്തെ ഭഗവത്ഗീത നിര്‍ദ്ദേശിക്കുന്നു.

* നായനാര്‍മാര്‍ ശിവനെയും ആഴ്‌വാർമാര്‍വിഷ്ണുവിനെയും ആരാധിച്ചു.

* തെക്കേ ഇന്ത്യയിലെ 12 ആഴ്‌വാർ സന്ന്യാസികളില്‍ ഏക വനിതയാണ്‌ ആണ്ടാള്‍.

* തിരുപ്പാവൈ, നാച്ചിയാര്‍, തിരുമൊഴി എന്നീ പ്രാചീന തമിഴ്‌ ഗീതസംഹിതകളുടെ
രചയിതാവാണ്‌ ആണ്ടാള്‍. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള ശ്രീ വില്ലിപുത്തൂരിലാണ്‌ ആണ്ടാള്‍ ജനിച്ചത്‌.

* മതത്തിലെയും സമൂഹത്തിലെയും ജീര്‍ണതകള്‍ നിര്‍മ്മാര്‍ജനം ചെയ്യുക ഭക്തിപ്രസ്ഥാനത്തിന്റെ ലക്ഷ്യമായിരുന്നു.

* ജാതിവ്യവസ്ഥ, ബഹുദൈവ വിശ്വാസം, ബ്രാഹ്മണമേധാവിത്വം എന്നിവയെയെല്ലാം ഭക്തിപ്രസ്ഥാനക്കാര്‍ വിമര്‍ശിച്ചു.

* ഭക്തിപ്രസ്ഥാനത്തിന്റെ ഏറ്റവും ശക്തരായ വക്താക്കളായിരുന്നു കബീറും ഗുരുനാനാക്കും.

* കബീര്‍ (1440-1518)- ഒരു മുസ്ലീം നെയ്ത്തുകാരന്‍ ആയിരുന്നു.

* ഒരേ സമയം അള്ളാവിന്റെയും ശ്രീരാമന്റെയും സന്തതിയാണ് താനെന്ന്‌ കബീര്‍ ഉദ്ഘോഷിച്ചു.

* ബീജക്‌, സഖിഗ്രന്ഥ്‌, കബീര്‍ ഗ്രന്ഥാവലി, അനുരാഗ്‌ സാഗര്‍ എന്നിവ കബീറിന്റെ രചനകളാണ്‌.

* സമകാലികനായിരുന്ന രാമാന്ദന്‍ എന്ന കവിയും കബീറിന്റെ അതേ ചിന്താധാര വച്ചു പുലര്‍ത്തി

* ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ ചിഹ്നമായി കബീര്‍ കണക്കാക്കപ്പെടുന്നു.

* കബീറിന്റെ അനുയായികള്‍ കബീര്‍ പാന്ത്‌ എന്നറിയപ്പെട്ടു.

* ഗുരുനാനാക്ക്‌, കബീറിന്റെ സന്ദേശങ്ങളില്‍ നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ടിരുന്നു.

* വാരാണസിയിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ്‌ പതിനാലാം ശതകത്തിലെ
വൈഷ്ണ സസന്ന്യാസിയായിരുന്ന രാമാനന്ദന്‍ ജനിച്ചത്‌. ഭക്തി നിറഞ്ഞ നിരവധി ഗീതങ്ങള്‍ അദ്ദേഹം രചിച്ചു.

* വിശിഷ്ടാദ്വൈത താത്ത്വിക ശാഖയുടെ പ്രധാന ഗുരുവായ രാമാനുജന്‍ എ.ഡി.1017-ല്‍ ജനിച്ച്‌ 1137 വരെ ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു. ചെന്നൈയ്ക്കടുത്തുള്ള ശ്രീപെരുംപുതൂര്‍ ഗ്രാമത്തില്‍ വടമ ബ്രാഹ്മണ കുടുംബത്തിലാണ്‌ അദ്ദേഹത്തിന്റെ ജനനം. 

* യാദവപ്രകാശര്‍ ആയിരുന്നു രാമാനുജന്റെ ഗുരു.

* ഉഡുപ്പിയ്ക്കടുത്ത്‌ പജക എന്ന സ്ഥലത്ത്‌ 1238-ല്‍ ആണ്‌ മധ്വാചാര്യർ ജനിച്ചത്‌. ബാല്യകാലനാമം വാസുദേവന്‍ എന്നായിരുന്നു.

* കുട്ടിക്കാലത്തുമുതല്‍ ആധ്യാത്മിക മേഖലയില്‍ താല്‍പര്യം കാണിച്ച വാസുദേവന്‍ തന്റെ പതിനൊന്നാം വയസ്സില്‍ അച്യ്യുതപ്രേക്ഷര്‍ എന്ന പേരുകേട്ട സന്ന്യാസിയില്‍നിന്ന്‌ പൂര്‍ണ്രപജഞന്‍ എന്ന പേരില്‍ സന്ന്യാസദീക്ഷ സ്വീകരിച്ചു. സന്ന്യാസം സ്വീകരിച്ച്‌ ഒരു മാസത്തിനുള്ളില്‍ ഒരു സംഘം നൈയായികരെ വാഗ്വാദത്തില്‍ തോല്‍പിച്ച പൂര്‍ണപ്രജ്ഞര്‍ക്ക്‌ അച്യുതപ്രേക്ഷര്‍, ആനന്ദതീര്‍ഥര്‍ എന്ന പട്ടം നല്‍കി. 

* ആനന്ദതീര്‍ഥര്‍ തന്റെ കൃതികളുടെ രചനയ്ക്കായി സ്വീകരിച്ച തൂലികാനാമമാണ്‌ മധ്വർ , ഗീതാഭാഷ്യം, ബ്രഹ്മസൂത്ര ഭാഷ്യം എന്നിങ്ങനെ ദ്വൈതമതത്തിനടിസ്ഥാനമായ നിരവധി കൃതികള്‍ രചിച്ചു.

* ദ്വൈതാദ്വൈതം എന്ന സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവാണ്‌ വൈഷ്ണസന്യാസിയായിരുന്ന നിംബാര്‍ക്കാചാര്യ. അദ്ദേഹത്തിന്റെ ജീവിതകാലത്തെക്കുറിച്ച്‌ വൃതൃസ്താഭിപ്രായങ്ങളാണുള്ളത്‌. എങ്കിലും, പതിനഞ്ചാം നൂറ്റാണ്ടിനു മുമ്പാണ്‌ അദ്ദേഹത്തിന്റെജീവിതകാലം എന്ന്‌ അനുമാനിക്കപ്പെടുന്നു.

* ഇന്നത്തെ ആന്ധ്രപ്രദേശിലാണ്‌ നിംബാര്‍ക്കാചാര്യരുടെ ജനനം. കൃഷ്ണനെയും രാധയെയുമാണ്‌ നിംബാര്‍ക്കാചാര്യര്‍ ആരാധിച്ചിരുന്നത്‌. സ്വയം സമര്‍പ്പണമാണ്‌ യഥാര്‍ഥ ഭക്തി എന്ന്‌ അദ്ദേഹം സിദ്ധാന്തിച്ചു.

* അദ്വൈത സിദ്ധാന്തത്തില്‍ നിന്ന്‌ വിഭിന്നമായ ശുദ്ധാദ്വൈത സിദ്ധാന്തത്തിന്റെ പ്രയോക്താവായിരുന്നു വല്ലഭാചാര്യര്‍.

* തെലുങ്ക്, വൈദിക ബ്രാഹ്മണരായിരുന്നു വല്ലഭാചാര്യരുടെ മാതാപിതാക്കള്‍. 1479 -ല്‍ ഇന്നത്തെ റായ്പൂരിന്‌ സമീപമാണ്‌ ജനനം. അനുഭാഷ്യം, ശ്രീമദ്ഭാഗവതം തുടങ്ങി നിരവധിഭക്തിമാര്‍ഗ ഗ്രന്ഥങ്ങള്‍ രചിച്ചു.

* കൃഷ്ണദേവരായരുടെ സദസ്സില്‍ വച്ച്‌ ബ്രഹ്മവാദം എന്ന പ്രസിദ്ധമായ തര്‍ക്കത്തില്‍
വല്ലഭാചാര്യര്‍ വിജയിക്കുകയുണ്ടായി.

* മഹാരാഷ്ട്രയിലെ ഒരു സന്യാസിയായിരുന്നു ജഞാനേശ്വരന്‍.

* സാധാരണ ജനത്തിനും മനസ്സിലാകുന്നതിനുവേണ്ടി ജ്ഞാനേശ്വരന്‍ ഭഗവത്ഗിതയുടെ ഒരു ഭാഷ്യം മറാത്ത ഭാഷയില്‍ തയ്യാറാക്കി.

* ജ്ഞാനേശ്വരന്റെ ശിഷ്യനായിരുന്ന നാംദേവന്‍ ഒരു അബ്രാഹ്മണനായിരുന്നു. തുന്നലായിരുന്നു. അദ്ദേഷത്തിന്റെ തൊഴില്‍.

* വൈഷ്ണവ തത്ത്വചിന്തകളാല്‍ സ്വാധിനം ഉള്‍ക്കൊണ്ടവയായിരുന്നു നാംദേവന്റെ രചനകള്‍. വിഠോഭയോടുള്ള ഭക്തി അദ്ദേഹത്തിന്റെ കൃതികളില്‍ പ്രകടമാണ്‌. 

* ഹിന്ദുമതത്തിലെ വര്‍ക്കാരി സന്ന്യാസി വിഭാഗത്തിലെ പ്രമുഖനായിരുന്ന നാംദേവിനെസിഖുകാരും ബഹുമാനിക്കുന്നു.1270-1350 കാലയളവില്‍ അദ്ദേഹം ജീവിച്ചിരുന്നുവെന്നാണ്‌ പൊതുവെയുള്ള നിഗമനം.

* ഭക്തിപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായിരുന്നു ഭക്തകവിയായിരുന്ന
തുളസീദാസ്‌.

* 1540-ല്‍ ഉത്തര്‍പ്രദേശിലെ ബാന്ധാ ജില്ലയിലെ രാജാപ്പൂര്‍ ഗ്രാമത്തിലാണ്‌ തുളസീദാസ്‌ ജനിച്ചതെന്ന്‌ കരുതപ്പെടുന്നു.

* തുളസിദാസിന്റെ ഏറ്റവും ശ്രേഷ്ഠമായ രചനയാണ്‌ രാമായണത്തിന്റെ ഹിന്ദി പരിഭാഷയായ രാമചരിതമാനസ്‌. വിനയപത്രിക, കവിതാവലി, ഗീതാവലി, ഹനുമാന്‍ ചാലിസ, ഭോഹാവലി, കൃഷ്ണഗീതാവലി എന്നിവയാണ്‌ മറ്റു പ്രധാന കൃതികള്‍.

* തുളസിദാസിന്റെ അന്ത്യം 1623-ല്‍ ആയിരുന്നു.

* വൈഷ്ണവ സസന്ന്യാസിമാരില്‍ ഏറ്റവും പ്രശസ്തനായ ചൈതന്യ ജനിച്ചത്‌ ബംഗാളില്‍ ഗംഗാതീരത്തുള്ള നവദ്ധീപില്‍ മായപ്പൂരിലാണ്‌. 1486ല്‍ ജനിച്ച അദ്ദേഹം 48-ഠം വയസ്സില്‍ പുരിയില്‍ വച്ച്‌ സ്വയം അപ്രത്യക്ഷനാവുകയാണുണ്ടായത്‌ എന്ന്‌ വിശ്വസിക്കപ്പെടുന്നു.

* മഹാരാഷ്ട്രയിലെ പുനെയ്ക്കടുത്ത്‌ ദേഹു എന്ന ഗ്രാമത്തില്‍ 1598-ലോ 1608-ലോ ആണ്‌ തുക്കാറാമിന്റെ ജനനം എന്നു കരുതപ്പെടുന്നു. 1649/1650-ല്‍ അന്തരിച്ചു.

* ആത്മീയ വിദ്യാഭ്യാസത്തിനുവേണ്ടി ശിവജിയെ രാംദാസിന്‌ പരിചയപ്പെടുത്തിക്കൊടുത്തത്‌ തുക്കാറാം ആണ്‌.

* ശിവജിയുടെ ആത്മീയ ഗുരുവായ രാംദാസ്‌ ജനിച്ചത്‌ മഹാരാഷ്ട്രയില്‍ ജംബ്‌ ഗ്രാമത്തിലാണ്‌. 1608-ലെ രാമനവമിയില്‍ ജനിച്ചു. 1681-ല്‍ അന്തരിച്ചു.

* കൃഷ്ണഭക്തയായ മീര എന്ന രജപുത്ര രാജകുമാരി ജനിച്ചത്‌ 1498-ല്‍ രാജസ്ഥാനിലെ
പാലിജില്ലയിലെ കുര്‍ക്കിയിലാണ്‌. 1546-ല്‍ ഗുജറാത്തിലെ ദ്വാരകയില്‍ ദിവംഗതയായി.
<ഭക്തിപ്രസ്ഥാനം -അടുത്ത പേജിൽ തുടരുന്നു - ഇവിടെ ക്ലിക്കുക>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here