Header Ads Widget

Ticker

6/recent/ticker-posts

Medievel India: Bhakti Movement - PSC Questions and Answers (Chapter 02)

മധ്യകാല ഇന്ത്യ: ഭക്തിപ്രസ്ഥാനം - പി.എസ്.സി. ചോദ്യോത്തരങ്ങൾ (അദ്ധ്യായം രണ്ട്)
പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്.. തുടരുന്നു..  
ഭക്തിപ്രസ്ഥാനത്തിന്റെ ഫലങ്ങള്‍
ഈശ്വരാര്‍പ്പണം എന്ന ലക്ഷ്യം വച്ചാണ്‌ ഭക്തി രൂപപ്പെട്ടത്‌ എങ്കിലും ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയില്‍ അത്‌ ഗുണപരമായ ചില ഫലങ്ങള്‍ ഉളവാക്കി. ഈശ്വരനു മുന്നില്‍ എല്ലാവരും തുല്യരാണെന്നായിരുന്നു ഭക്തിപ്രചാരകര്‍ പാടിയും പറഞ്ഞും നടന്നിരുന്നത്‌. ജാതിവിവേചനത്തിനെതിരായ സാമൂഹികസമത്വം എന്ന ചിന്ത ഇതുമൂലം ശക്തിപ്പെട്ടു. സ്ത്രീ പുരുഷ സമത്വമെന്ന
ആശയം രൂപപ്പെടാന്‍ തുടങ്ങി. ജാതിയില്‍ പിന്നാക്കക്കാരായ തിരുപ്പന ആഴ്വാറും കബീറും ലാല്‍ദേദും ഭക്തിപ്രസ്ഥാനത്തെ നയിച്ചപ്പോള്‍ സാമൂഹികസമത്വമെന്ന ആശയത്തിന്‌ പ്രചാരം ലഭിച്ചു. പ്രാദേശികഭാഷകള്‍ വികസിച്ചു. അനാചാരങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടു.

പ്രാദേശികഭാഷകളുടെ വളര്‍ച്ച 
ഇന്ത്യയൊട്ടാകെയുള്ള ഭക്തി-സൂഫിപ്രബോധകര്‍ തങ്ങളുടെ ആശയങ്ങള്‍
പ്രചരിപ്പിച്ചത്‌ അതത്‌ പ്രദേശത്തുള്ള ഭാഷയിലായിരുന്നു. സാധാരണ ജനങ്ങള്‍ക്ക്‌ മനസ്സിലാകാന്‍ വേണ്ടിയാണ്‌അവരങ്ങനെ ചെയ്തത്‌. ഇത്‌ പ്രാദേശികഭാഷകളുടെ വളര്‍ച്ചയ്ക്കു കാരണമായി. ഹിന്ദിയുടെ രണ്ടു രൂപങ്ങളായ ബ്രജും (വ്രജഭാഷ) അവധിയും സംസാരഭാഷയായി ഉപയോഗിക്കപ്പെട്ടിരുന്നു. പഞ്ചാബി, കന്നഡ, തെലുങ്ക, ഒറിയ, ആസാമീസ്‌, മറാത്തി, ബംഗാളി, സിന്ധി, മലയാളം എന്നീ ഭാഷകള്‍ രൂപംകൊണ്ടത്‌ ഇക്കാലത്താണ്‌.
മധ്യകാലത്ത്‌ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും കോടതിഭാഷ പേര്‍ഷ്യനായിരുന്നു. അതിനാല്‍ പല പ്രാദേശികഭാഷകളിലും പേര്‍ഷ്യന്‍ വാക്കുകള്‍ പ്രവേശിച്ചു. പേര്‍ഷ്യനും ഹിന്ദിയും തമ്മിലുള്ള ബന്ധത്തിന്റെ ഫലമായി “ഉറുദു”എന്ന പുതിയ ഭാഷ രൂപംകൊണ്ടു. മധ്യകാലഘട്ടത്തിലെ ഇന്ത്യയിലെ
സാംസ്‌കാരികസമമ്പയത്തിന്റെ മികച്ച ഉദാഹരണമാണ്‌ ഉറുദുഭാഷ. ഡെക്കാണ്‍
പ്രദേശത്ത്‌ സംസാരിച്ചിരുന്ന ഉറുദുവിന്റെ മേല്‍ തെലുങ്കിന്റെയും മറാത്തിയുടെയും ശക്തമായ സ്വാധീനമുണ്ട്‌. ക്രമേണ ഉറുദു പട്ടണങ്ങളിലെ ഏറ്റവും പ്രചാരമുള്ള സംസാരഭാഷയായിത്തീര്‍ന്നു. പശ്ചിമതീരപ്രദേശങ്ങളില്‍ കച്ചവടക്കാര്‍ അറബി ഉപയോഗിച്ചിരുന്നു. അറബി പ്രാദേശികഭാഷകളെ സ്വാധീനിക്കുകയുണ്ടായി. കേരളത്തില്‍ അറബിയുടെ സ്വാധീനം മൂലം അറബിമലയാളം എന്ന പുതിയ മിശ്ര ഭാഷാരുപം നിലവിൽ വന്നു. 
മധ്യകാലഘട്ടത്തില്‍ സംസ്കൃതവും ജനങ്ങള്‍ ഉപയോഗിച്ചിരുന്നു. വിജയനഗര ഭരണാധികാരികളുടെ സഭകളില്‍ ആഘോഷാവസരങ്ങളില്‍ സംസ്കൃതം ഉപയോഗിച്ചു. ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാഷയായി സംസ്കൃതം നിലനിന്നു. സംസ്കൃതത്തിലുള്ള ബഹുജന സാഹിത്യങ്ങളായ പുരാണങ്ങള്‍, രാമായണം, മഹാഭാരതം എന്നിവ പ്രാദേശികഭാഷകളില്‍ ലഭ്യമായി. 
ഈ കാലഘട്ടത്തില്‍ ചില കവികളെയും എഴുത്തുകാരെയും പേര്‍ഷ്യന്‍
സാഹിത്യം സ്വാധീനിച്ചു. അക്കാലത്തെ ഏറ്റവും ശ്രദ്ധേയനായ പേര്‍ഷ്യന്‍
എഴുത്തുകാരന്‍ അമീര്‍ ഖുസ്രുവാണ്‌. അദ്ദേഹത്തിന്റെ കൃതികളുടെ ഉള്ളടക്കം ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും ഇന്ത്യക്കാരനായതിലുള്ള
അഭിമാനവും വ്യക്തമാക്കുന്നതാണ്‌.
അക്കാലത്ത്‌ ധാരാളം ഇന്ത്യന്‍ കൃതികള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക്‌ തര്‍ജമ ചെയ്യപ്പെട്ടു. രാമായണം, മഹാഭാരതം, അഥര്‍വവേദം, ഉപനിഷത്തുക്കള്‍
എന്നിവ കൂട്ടത്തില്‍പ്പെടുന്നു. കല്‍ഹണന്‍ രചിച്ച ചരിത്രഗ്രന്ഥമായ 
“രാജതരംഗിണി” കാശ്മീരിലെ രാജാവായിരുന്ന സൈനുല്‍ ആബ്ദീന്റെ കാലത്ത്‌ പേര്‍ഷ്യനിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടു.
മധ്യകാലഘട്ടത്തില്‍ ഇന്ത്യയില്‍ വളര്‍ന്നു വികാസം പ്രാപിച്ച ഭാഷയാണ്‌ ഹിന്ദി. രാമാനന്ദനും കബീറും ഹിന്ദിയില്‍ ധര്‍മോപദേശം നടത്തി. കബീറിന്റെ “ദോഹ”കള്‍ ഹിന്ദിസാഹിതൃത്തിലെ മികച്ച സൃഷ്ടികള്‍ക്ക്‌ ഉദാഹരണമാണ്‌. സൂര്‍ദാസിന്റെ “സൂര്‍സാഗര്‍”, തുളസീദാസിന്റെ “രാമചരിതമാനസ്‌', മീരാഭായിയുടെ ഭജനകള്‍, മാലിക്‌ മുഹമ്മദ്‌ ജായസിയുടെ “പത്മാവതി” എന്നിവ ഹിന്ദിഭാഷയെ സമ്പുഷ്ടമാക്കി.
<ഭക്തിപ്രസ്ഥാനം-ആദ്യ പേജിലേക്ക് പോകാൻ ഇവിടെ ക്ലിക്കുക>

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments