2023 ഒരു തിരിഞ്ഞുനോട്ടം - പി.എസ്.സി ചോദ്യോത്തരങ്ങൾ
ലോകം, ഇന്ത്യ, കേരളം, ശാസ്ത്രസാങ്കേതികം, കല-സംസ്കാരം etc. 2023 ലെ ഓരോ സംഭവങ്ങളെയും, വസ്തുതകളെയും അടിസ്ഥാനമാക്കി തയ്യാറാക്കിയ മത്സരപരീക്ഷാ ചോദ്യോത്തരങ്ങൾ ഈ പേജിൽ നൽകിയിട്ടുണ്ട്.
PSC 10th, +2, Degree Level Questions and Answers | World, India, Kerala - last year 2023 - Questions and Answers | PSC Exam Special | Current Affairs 2023: PSC Questions and Answers | PSC LDC, LGS, VEO, POLICE, ASSISTANT GRADE etc.
ലോകം
• 2024 ലെ ഹെൻലി പാസ്പോർട്ട് സൂചിക പ്രകാരം (Henley Passport Index) ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഏത് രാജ്യത്തിന്റേതാണ്?
- ആറ് രാജ്യങ്ങള്‍ (ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, സിംഗപ്പൂര്‍, സ്പെയിന്‍)
• 2023 ലെ ഹെൻലി പാസ്പോർട്ട് സൂചിക പ്രകാരം (Henley Passport Index) ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഏത് രാജ്യത്തിന്റേതാണ്?
- ജപ്പാൻ, സിംഗപ്പൂർ
• 2024 ലെ ഹെൻലി പാസ്പോർട്ട് സൂചിക പ്രകാരം (Henley Passport Index) ഇന്ത്യൻ പാസ്പോർട്ടിന് (Indian Passport) എത്രയാണ് സ്ഥാനം?
- 80-ാം സ്ഥാനം (ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസയില്ലാതെ 62 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം)
• അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത് ഏത് വർഷമാണ്.
- 2023
• ലോക സാമ്പത്തിക ഉച്ചകോടിയുടെ വേദി
- ദാവോസ് (സ്വിറ്റ്സർലൻഡ്)
• 2023 ലെ 15-മത് ബ്രിക്സ് ഉച്ചകോടിയുടെ വേദി
- ഡർബൻ (ദക്ഷിണാഫ്രിക്ക)
• ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരം
- ലണ്ടൻ (രണ്ടാമത് - ബെംഗളൂരു)
• ലോകത്തിലെ ഏറ്റവും ഉയരമുള്ള ശ്മശാനം എന്ന പേരിൽ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്
- സാന്റോസിലെ മെമ്മോറിയൽ എക്യുമെനിക്കൽ നെക്രോപൊലിസ് സെമിത്തേരി
• 12-ാമത് വേൾഡ് ബാംബു കോൺഗ്രസ് (2024) വേദി
- തായ്‌വാൻ
• ന്യൂസിലാൻഡിന്റെ പുതിയ പ്രധാനമന്ത്രി ആരാണ്?
- ക്രിസ് ഹിപ്കിൻസ്
• Victory City എന്ന പുസ്തകം എഴുതിയത് ആര് ?
- സൽമാൻ റുഷ്ദി
• ബഹിരാകാശത്തു നടന്ന ആദ്യത്തെ അറബ് സഞ്ചാരി
- സുൽത്താൻ അൽ നെയാദി
• ബ്രിട്ടീഷ് രാജകൂടുംബാംഗമായ ഹാരി രാജകുമാരൻ എഴുതിയ ആത്മകഥയുടെ പേര്
- സ്പെയർ
• ഈജിപ്തിൽ അടുത്തിടെ കണ്ടത്തിയ ഏറ്റവും പഴക്കം ചെന്ന മമ്മിയുടെ പേര്
- ഹെകാഷെപ്സ്
• ഏവിയേഷൻ റാങ്കിംഗ് വെബ് സൈറ്റായ സ്‌കൈട്രാക്സ് ഏറ്റവും മികച്ച വിമാനത്താവളമായി തിരഞ്ഞെടുത്ത ചാംഗി എയർ പോർട്ട് ഏതു രാജ്യത്താണ് ?
- സിംഗപ്പൂർ
• എച്ച് 3 എൻ 8 പക്ഷിപ്പനി ബാധിച്ച് ആദ്യ മരണം റിപ്പോർട്ട് ചെയ്ത രാജ്യം
- ചൈന
• ടൈറ്റാനിക്കിന്റെ അവശിഷ്ടം കാണാൻ ആഴക്കടലിൽ പോയി തകർന്ന് 5 പേരുടെ മരണത്തിനിടയാക്കിയ ഓഷ്യൻ ഗേറ്റ് കമ്പനിയുടെ പേടകം
- ടൈറ്റൻ
• ലോകത്തിലെ ആദ്യത്തെ ത്രീഡി പ്രിന്റഡ് റോക്കറ്റ്
- ടെറാൻ 1
• സ്വിസ് സ്ഥാപനമായ IQAir പുറത്തിറക്കിയ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് പ്രകാരം വായുമലിനീകരണം കൂടിയ രാജ്യം
- ഛാഡ് (ഇന്ത്യയുടെ സ്ഥാനം -8)
• സ്വിസ് സ്ഥാപനമായ IQAir പുറത്തിറക്കിയ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് പ്രകാരം ഏറ്റവും മലിനമായ നഗരം
- ലാഹോർ (മൂന്നാം സ്ഥാനത്ത് രാജസ്ഥാനിലെ ഭിവാഡി)
• ബഹിരാകാശത്തു ചിത്രീകരിച്ച ആദ്യ സിനിമ
- ദ ചലഞ്ച്
• നാറ്റോയിൽ അംഗമായ 31-ാമത് രാജ്യം
- ഫിൻലാൻഡ്
• ആമസോൺ വനത്തിൽ ചെറുവിമാനം തകർന്നുവീണ് കാണാതായവരെ കണ്ടെത്തുന്നതിന് കൊളംബിയൻ സൈന്യം നടത്തിയ ദൗത്യത്തിനു നൽകിയ പേര്
- ഓപ്പറേഷൻ ഹോപ്പ്
• ആമസോൺ വനത്തിൽ തകർന്നു വീണ ചെറുവിമാനത്തിന്റെ പേര്
- സെസ്ന 206 വിമാനം
• ബഹിരാകാശ യാത്ര നടത്തിയ ചൈനയുടെ ആദ്യ സിവിലിയൻ
- ഗുയി ഹെയ്ച്ചാവോ
• 2025 കാലാവസ്ഥാ ഉച്ചകോടിക്ക് (COP 30) ആതിഥേയത്വം വഹിക്കുന്ന രാജ്യം
- ബ്രസീൽ (ബെലേം ഡു പാര)
• 2023-ലെ പരിസ്ഥിതി ദിന സന്ദേശം
- പ്ലാസ്റ്റിക് മലിനീകരണത്തെ പൊരുതിതോൽപിക്കാം
• രണ്ടാം ലോകമഹായുദ്ധകാലത്ത് മുങ്ങിയ ഏത് കപ്പലിന്റെ അവശിഷ്ടമാണ് ഫിലിപ്പൈൻസിൽ നിന്നും കണ്ടെത്തിയത്
- മോണ്ടെവീഡിയോ മാറു
• ഐക്യരാഷ്ട്ര സംഘടനയുടെ 28-ാമത് വാർഷിക കാലാവസ്ഥ ഉച്ചകോടിയുടെ വേദി
- യു.എ.ഇ
• 2023 മേയിൽ ദയാവധം നിയമ വിധേയമാക്കിയ രാജ്യം
- പോർച്ചുഗൽ
• വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ആഗോള ലിംഗസമത്വ സൂചികയിൽ ഒന്നാമതെത്തിയത്
- ഐസ്‌ലാൻഡ്
• വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ആഗോള ലിംഗസമത്വ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം
- 127
• ബ്രിട്ടന്റെ പരമാധികാരിയായി അധികാരമേറ്റെടുത്ത രാജാവ്
- ചാൾസ് മൂന്നാമൻ
• 2013ൽ ബ്യുബോണിക് പ്ലേഗ് റിപ്പോർട്ട് ചെയ്ത രാജ്യം
- ചൈന
• സ്കൂളുകളിൽ സ്മാർട്ട് ഫോൺ ഉപയോഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട യു.എൻ എജൻസി
- UNESCO
• അടുത്തിടെ കാട്ടുതീ പടർന്നു പിടിച്ച അമേരിക്കയിലെ ദ്വീപ് സംസ്ഥാനമായ ഹവായിയിലെ പ്രദേശം
- മൗയി ദ്വീപ്
• 2023 ജൂലായിൽ ഇറ്റലിയിലും തെക്കൻ യൂറോപ്പിലും അനുഭവപ്പെട്ട ഉഷ്ണതരംഗം
- സെർബറസ്
• കിഴക്കൻ പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട ചുഴലിക്കാറ്റ്
- ഡോറ
• 2023ൽ 49-ാമത് ജി 7 ഉച്ചകോടി നടന്നത് എവിടെ വെച്ചാണ്?
- ഹിരോഷിമ (ജപ്പാൻ)
• 2023-ലെ പരിസ്ഥിതി ദിനാചരണത്തിന് ആതിഥേയത്വം വഹിച്ച രാജ്യം
- ഐവറി കോസ്റ്റ്
• ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (EIU) തയ്യാറാക്കിയ ലോകത്ത് ജീവിക്കാൻ അനുയോജ്യമല്ലാത്ത പട്ടണങ്ങളിൽ ഒന്നാമത് എത്തിയത്
- ഡമാസ്കസ്
• 15-ാമത് ബ്രിക്സ് ഉച്ചകോടിയുടെ വേദി
- ഡർബൻ (ദക്ഷിണാഫ്രിക്ക
• 2023-ലെ യു.എൻ കാലാവസ്ഥാ വ്യതിയാന സമ്മേളനം നടന്നത്
- ദുബായ്
• ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ 2024-ലെ ഉച്ചകോടിക്ക് വേദിയാകുന്നത്
- അസ്താന (കസാക്കിസ്ഥാൻ)
• ലോകത്തെ ഏറ്റവും വലിയ വെസ്റ്റ് ടു എനർജി പ്ലാന്റ് നിലവിൽ വരുന്നത്
- ദുബായ് (UAE)
• തെക്കുപടിഞ്ഞാറൻ അമേരിക്കയിലും കാലിഫോർണിയയിലും വീശിയടിച്ച ഉഷ്ണമേഖല ചുഴലിക്കാറ്റ്
- ഹിലരി
• 2023 ഓഗസ്റ്റിൽ ചൈന, ജപ്പാൻ രാജ്യങ്ങളിൽ വീശിയ ചുഴലികാറ്റ്
- ഖാനുൻ
• ഭൂമിയിൽ ജീവിച്ചിരുന്നതിൽ ഏറ്റവും വലുതെന്ന് കരുതുന്ന ജീവിയുടെ ഫോസിൽ കണ്ടത്തിയ രാജ്യം
- പെറു (ഭീമൻ തിമിംഗലത്തിന്റേതെന്ന് കരുതുന്ന ഫോസിലിന് ൽകിയ പേർ - പെറുസിറ്റസ് കൊളോസസ്)
• ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പൽ
- ഐക്കൺ ഓഫ് ദ സീസ്
• ആഫ്രിക്കൻ രാജ്യങ്ങളുടെ ആദ്യ കാലാവസ്ഥ ഉച്ചകോടി നടന്നത്
- കെനിയ
• 2023 ലെ ടൈം മാഗസിൻ റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും മികച്ച കമ്പനി - മൈക്രോസോഫ്റ്റ് (ആപ്പിളിനാണ് രണ്ടാം സ്ഥാനം)
• ഏത് രാജ്യത്ത് നടന്ന ജനകീയ പ്രതിഷേധമാണ് ജസ്റ്റിസ് ഫോർ നഹേൽ (Justice for Nahel)?
- ഫ്രാൻസ്
• കനേഡിയൻ സ്ഥാപനമായ ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും സ്വതന്ത്ര സമ്പദ് വ്യവസ്ഥയെന്ന പദവി സ്വന്തമാക്കിയ രാജ്യം
- സിംഗപ്പൂർ
• ഇലോൺ മസ്കിന്റെ എക്സ്. എ.ഐ. എന്ന കമ്പനി തുടങ്ങിയ ചാറ്റ് ബോട്ട്
- ഗ്രോക്
• ഈ വർഷത്തെ വാക്കായി യു.എസ്. നിഘണ്ടുവായ മെറിയം വെബ്സ്റ്റർ തിരഞ്ഞടുത്ത പദം
- ഓഥെന്റിക് (Authentic)
• ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സർവ്വീസുള്ള റിവർ ക്രൂയിസ് കപ്പൽ ഏത്?
- എം. വി. ഗംഗാവിലാസ്
ഇന്ത്യ
• രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡൻ പൂന്തോട്ടങ്ങളുടെ പുതിയ പേര് എന്താണ്?
- അമൃത് ഉദ്യാൻ
• ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പോയിന്റസ് ഓഫ് ലൈറ്റ് പുരസ്കാരം നേടിയ ഇന്ത്യൻ വംശജൻ ആര്?
- നവജ്യോത് സാവിനി (കൈ കൊണ്ട് തിരിക്കാവുന്ന അലക്കുയന്ത്രം കണ്ടുപിടിച്ചതിന്)
• ഔറംഗാബാദിന്റെ പുതിയ പേര്
- ഛത്രപതി സാംബാജി നഗർ
• ഒസ്മാനബാദിന്റെ പുതിയ പേര്
- ധാരാശിവ്
• 17-ാമത് പ്രവാസി ഭാരതീയ ദിവസിന്റെ വേദി എവിടെയാണ്?
- ഇൻഡോർ
• ഇന്ത്യയിലെ ഏറ്റവും മലിനമായ നദി
- കൂവം നദി (ഇന്ത്യയിലെ ഏറ്റവുംമലിനമായ നദി എന്ന കുപ്രസിദ്ധി ചെന്നൈ നഗരത്തിലൂടെ ഒഴുകുന്ന കൂവം നദിക്ക്. ഗുജറാത്തിലെ സാബർമതി രണ്ടാംസ്ഥാനത്തും ഉത്തർപ്രദേശിലെ ബഹേല മൂന്നാംസ്ഥാനത്തുമാണ്.)
• ഇന്ത്യയിലെ ഏറ്റവും വലിയ ഹോക്കി സ്റ്റേഡിയം
- ബിർസമുണ്ട ഹോക്കി സ്റ്റേഡിയം (റൂർക്കേല ഒഡിഷ)
• തുർക്കി, സിറിയ രാജ്യങ്ങളിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ ഇന്ത്യ നടത്തിയ രക്ഷാപ്രവർത്തനത്തിന് നൽകിയ പേര്
- ഓപ്പറേഷൻ ദോസ്ത്
• ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിൽ ജോലി ചെയ്യുന്ന ആദ്യ വനിതാ ഓഫീസർ
- ക്യാപ്റ്റൻ ശിവ ചൗഹാൻ
• 2023 ലെ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി അവതരിപ്പിച്ച പ്ലോട്ടുകളിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം
- ഉത്തരാഖണ്ഡ്
• ചരിത്രത്തിൽ ആദ്യമായി കരസേന ദിന പരേഡ് ഡൽഹിക്ക് പുറത്ത് എവിടെ വച്ചാണ് നടന്നത് ?
- ബെംഗളൂരു (75-ാമത് കരസേന ദിനം)
• അടുത്തിടെ ഒത്തു തീർപ്പായ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന കേസ്
- ബർഹാംപൂർ ബാങ്ക് ലിമിറ്റഡ് ലിക്വിഡേഷൻ കേസ്
• ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളിൽ മുഖ്യ അതിഥിയായി പങ്കെടുത്ത രാഷ്ടത്തലവൻ ആര്?
- അബേൽ ഫത്താ അൽ സിസി (ഈജിപ്ത് പ്രസിഡന്റ്)
• 'Smoke and Ashes: A Writer's Journey Through Opium's Hidden Histories' എന്ന കൃതി ആരുടേതാണ്
- അമിതാവ് ഘോഷ്
• ഇന്ത്യൻ വ്യോമസേനയുടെ ഗാലന്ററി മെഡൽ നേടുന്ന ആദ്യ വനിതാ വ്യോമസേനാ
ഉദ്യോഗസ്ഥ
- വിങ് കമാൻഡർ ദീപിക മിശ്ര
• നാഗാലാൻഡ് നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി അംഗങ്ങളായി തിരഞ്ഞെടുക്കപെട്ട 2 വനിതകൾ
- സൽഹൗതുവോനുവോ ക്രൂസെ, ഹെകാനി ജകാലു
• നാഗാലാൻഡിൽ മന്ത്രി പദത്തിലെത്തിയ ആദ്യ വനിത
- സൽഹൗതുവോനുവോ ക്രൂസെ
• അടുത്തിടെ ഇന്ത്യ സന്ദർശിച്ച ജർമനിയുടെ ചാൻസലർ
- ഒലാഫ് ഷോൾസ്
• 2023 ൽ അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവലിന് വേദിയായത്
- അഹമ്മദാബാദ്
• ഭരണഘടനാ ശില്പി ഡോ. ബി. ആർ. അംബേദ് കറുടെ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ അടുത്തിടെ അനാച്ഛാദനം ചെയ്തത് എവിടെയാണ്?
- ഹൈദരാബാദ് (ശില്പി - റാം വി സുതർ)
• 'Braving A Viral Storm: India's Covid19 Vaccine Story' എന്ന പുസ്തകം എഴുതിയവർ ആരൊക്കെ?
- ആഷിഷ് ചന്ദോർക്കറും, സൂരജ് സുധീറും
• “താർക്കികമായ ഇന്ത്യക്കാർ" എന്ന പുസ്തകം രചിച്ചത് ആര്?
- അമർത്യാസെൻ
• വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ 2023 ലെ ലിസ്റ്റ് പ്രകാരം ഏഷ്യയിലെ ഏറ്റവും സമ്പന്നനായ നടൻ
- ഷാരുഖ് ഖാൻ
• ഗായിക വാണി ജയറാമിന്റെ ശരിയായ പേര്
- കലൈവാണി
• നൂറിലേറെ രാജ്യങ്ങളിൽ റിലീസ് ചെയ്ത ആദ്യ ഇന്ത്യൻ സിനിമ
- പഠാൻ (സംവിധാനം-സിദ്ധാർഥ് ആനന്ദ്)
• രാജ്യത്ത് സിനിമാ തിയേറ്റർ ഉള്ള ആദ്യ വിമാനത്താവളം
- ചെന്നൈ
• ഇന്ത്യയിൽ ആദ്യമായി വെള്ളത്തിനടിയിലെ തുരങ്കത്തിലൂടെ മെട്രോ ട്രെയിൻ സർവീസ് പരീക്ഷണ ഓട്ടം നടത്തിയത് എവിടെയാണ്?
- കൊൽക്കത്ത (ഹൂഗ്ലി നദിയിൽ)
• 2023 ൽ വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാർ
- ത്രിപുര: മണിക് സാഹ
- മേഘാലയ: കോൺറാഡ് സാങ്മ
- നാഗാലാൻഡ്: ഗെയ്‌ഫ്യു റിയു
- ഛത്തീസ്ഗഡ്: വിഷ്ണുദേവ് സായ്
- കർണ്ണാടക: സിദ്ധരാമയ്യ
- മധ്യപ്രദേശ്: മോഹൻ യാദവ്
- മിസോറാം: ലാൽസു ഹോമ
- രാജസ്ഥാൻ: ഭജൻലാൽ ശർമ്മ
- തെലങ്കാന: രേവന്ത് റെഡ്ഢി
• Cope India 23 ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള വ്യോമാഭ്യാസമാണ്
- ഇന്ത്യ - അമേരിക്ക
• ഇന്ത്യയും ആഫ്രിക്കൻ രാജ്യങ്ങളും തമ്മിൽ നടന്ന സംയുക്ത സൈനീക അഭ്യാസത്തിന്റെ പേര്
- AFINDEX-2023
• കൊങ്കൺ 2023 ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള നാവികഭ്യാസമാണ്
- ഇന്ത്യ - ഇംഗ്ലണ്ട്
• ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ കിളിമഞ്ചാരോ കീഴടക്കിയ ആദ്യത്തെ ഐ.എ.എസ് ഓഫീസർ
- അർജുൻ പാണ്ഡ്യൻ
• ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ ദൗത്യം അറിയപ്പെടുന്നത്
- ഓപ്പറേഷൻ കാവേരി
• വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിൻ ഓടിക്കുന്ന ആദ്യ വനിത
- സുരേഖ യാദവ്
• അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ (എഡിആർ) റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും ധനികനായ മുഖ്യമന്ത്രി ആരാണ്?
- വൈ. എസ്. ജഗൻ മോഹൻറെഡ്ഡി (ആന്ധ്രാപ്രദേശ്)
• ലോക ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം
- ഇന്ത്യ (രണ്ടാമത് - ചൈന)
• പ്രഥമ ആഗോള ടൂറിസം നിക്ഷേപക ഉച്ചകോടിയുടെ വേദി
- ഡൽഹി
• പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ഉദ്ഘാടനം ചെയ്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം എവിടെയാണ്?
- ശ്രീ സിദ്ധരൂഢാ സ്വാമിജി ഹുബ്ബള്ളി റെയിൽവേ സ്റ്റേഷൻ (കർണാടകം) (1,507 മീ. നീളം)
• രാജ്യത്തെ ദേശീയ പാർട്ടികളുടെ എണ്ണം?
- 6 (ബിജെപി, ഐഎൻസി, സിപിഐ (എം), ബിഎസ്പി, എൻപിപി, എഎപി)
• അടുത്തിടെ ദേശീയ പാർട്ടി പദവി നഷ്ടമായത് ഏതൊക്കെ രാഷ്ട്രീയ പാർട്ടികൾക്കാണ്
- സിപിഐ, എൻസിപി, തൃണമൂൽ കോൺഗ്രസ്
• തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിന് രാഷ്ട്രപതിക്ക് പേര് ശുപാർശ
ചെയ്യാൻ സുപ്രീം കോടതി നിയമിച്ച മൂന്നംഗ സമിതിയിൽ ഉൾപ്പെട്ടവർ ആരൊക്കെയാണ്?
- പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ്
• അടുത്തിടെ 19 ജില്ലകൾ കൂടി രൂപീകരിച്ച സംസ്ഥാനം?
- രാജസ്ഥാൻ
• ഇന്ത്യയിലെ ആദ്യത്തെ കേബിൾ റെയിൽ പാലം
- അഞ്ചിഖഡ് (ചെനാബിന്റെ കൈവഴിയായ അഞ്ചി നദിക്ക് കുറുകെ)
• ലോകത്തിലെ ആദ്യത്തെ നാനോ ഡി.എ.പി. ദ്രാവക വളം പുറത്തിക്കിയത്
- ഇഫ്കോ (ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോഓപ്പറേറ്റീവി ലിമിറ്റഡ്)
• ഇന്ത്യയിലെ ആദ്യ 5 ജി ആംബുലൻസ്
- അപ്പോക്ക്
• ഏഷ്യയിലെ ഏറ്റവും നീളം കൂടിയ തുരങ്കം
- സോജില
• തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ വേതനം നൽകുന്ന സംസ്ഥാനം
- ഹരിയാന (357 രൂപ)
(കേരളത്തിൽ 333 രൂപ)
• ആധാറുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും പരിഹരിക്കാൻ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ചാറ്റ് ബോട്ടിന്റെ പേര്
- ആധാർ മിത്ര
• ഏറ്റവും കൂടുതൽ ദരിദ്രരുള്ള സംസ്ഥാനം
- ഉത്തർപ്രദേശ്
• ഏറ്റവും കുറവ് ദരിദ്രരുള്ള സംസ്ഥാനം
- ഗോവ (രണ്ടാമത് - കേരളം)
• ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ഈയിടെ 'ആദ്യ ഇന്ത്യൻ ഗ്രാമം' എന്ന് പ്രഖ്യാപിക്കുന്ന ഒരു സൈൻബോർഡ് സ്ഥാപിച്ചത് എവിടെയാണ്?
- മന (ഉത്തരാഖണ്ഡിലെ ചമോലി ജില്ല)
• ലോകബാങ്കിന്റെ ലോജിസ്റ്റിക്സ് പെർഫോമൻസ് ഇൻഡക്സ് (LPI) 2023 പ്രകാരം ഇന്ത്യയുടെ റാങ്ക്
- 38
• ഏഷ്യയിൽ വെള്ളത്തിനടിയിലൂടെ ഏറ്റവും നീളം കൂടിയ ഹൈഡ്രോ കാർബൺ പൈപ്പ് ലൈൻ ഏത് നദിയിലാണ്?
- ബ്രഹ്മപുത്ര (അസമിലെ ജോർഹാട്ടിനെയും മജുലി ദ്വീപിനെയും ബന്ധിപ്പിച്ചുള്ള പൈപ്പ് ലൈൻ)
• മാർച്ചിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത അതിവേഗ പാത (NH-275)
- മൈസൂരു - ബംഗളുരു
• പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചത് എന്നാണ്?
- 2023 മെയ് 28
• പുതിയ പാർലമെന്റ് മന്ദിരത്തിന്റെ മുഖ്യ ശില്പിയാണ്?
- ബിമൽ ഹസ്മുഖ് പട്ടേൽ
• ദേശീയ പ്രാധാന്യമുള്ള സ്മാരകമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച തുംഗനാഥ് ഏത് സംസ്ഥാനത്താണ്?
- ഉത്തരാഖണ്ഡ്
• മെയ്തി സമുദായത്തിന് പട്ടിക വർഗ പദവി നൽകുന്നതുമായി ബന്ധപ്പെട്ട സംഘർഷം നടക്കുന്ന സംസ്ഥാനം
- മണിപ്പൂർ
• പുതിയ പാർലമെന്റ് മന്ദിരത്തിന്റ ഇ്ഘാടനവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ ഇറക്കിയ നാണയം എത്ര രൂപയുള്ളതാണ്
- 75
• എവറസ്റ്റ് കീഴടക്കിയ ആദ്യ തമിഴ്നാട് വനിത
- മുത്തമിഴ് സെൽവി
• 2023 ൽ ഇന്ത്യ വിയറ്റ്നാമിന് നൽകിയ മിസൈൽ കോർവെറ്റ്
- ഐ.എൻ.എസ് കൃപാൺ
• ഇന്ദിരാഗാന്ധിയുടെ ജീവിതം പ്രമേയമായി പുറത്തിറങ്ങുന്ന എമർജൻസി എന്ന സിനിമയിൽ ഇന്ദിരാഗാന്ധിയുടെ വേഷം ചെയ്യുന്നത്
- കങ്കണ റണാവത്
• ശശീന്ദ്രൻ മുത്തുവേലും ഭാര്യ ശുഭ ശശീന്ദ്രനും ചേർന്ന് ഏത് തമിഴ് കൃതിയാണ് പാപ്പുവ ന്യൂഗിനിയയുടെ ഔദ്യോഗിക ഭാഷയായ ടൊക് പിസിനിലേക്ക് വിവർത്തനം ചെയ്തത്?
- തിരുക്കുറൽ
• ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം നിലവിൽ വരുന്ന നഗരം
- സൂറത്ത്
• ഇന്ത്യയിലെ കടുവകളുടെ സെൻസസ് റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ കടുവകളുള്ള സംരക്ഷണ കേന്ദ്രം
- കോർബെറ്റ് ടൈഗർ റിസർവ്
• ഇന്ത്യയിലെ കടുവകളുടെ സെൻസസ് റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ കടുവകൾ ഉള്ള സംസ്ഥാനം
- മധ്യപ്രദേശ്
• ആനകളുടെ സഞ്ചാരം അറിയുന്നതിനായി എലിഫന്റ് ട്രാക്ക് ആപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം
- ജാർഖണ്ഡ്
• ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്നും ചന്ദ്രയാൻ-3 വിക്ഷേപിച്ചത് എന്നാണ്
- 2023 ജൂലൈ 14 (വിക്ഷേപണ വാഹനം എൽ.വി.എം 3)
• 2023- ൽ ഭൗമസൂചിക പദവി ലഭിച്ച തമിഴ് നാട്ടിൽ നിന്നുള്ള വെറ്റില
- ഔതൂർ വെറ്റില
• മക്കൾ വളർത്തി (കൂന്താണി) എന്ന അപൂർവയിനം കൈതച്ചക്ക സംരക്ഷിച്ച് വളർത്തിയതിന് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ സസ്യ ജനിതക സംരക്ഷണ പുരസ്കാരം ലഭിച്ച ആദിവാസി വനിത
- പരപ്പി അമ്മ
• തമിഴ്നാട്ടിലെ ആദ്യ വനിതാ പാപ്പാൻ
- ബെല്ലി
• ഇന്ത്യയിലെ ആദ്യത്തെ ലേണിങ് ബുക്ക്
- ജിയോ ബുക്ക്
• ആമസോൺ ഇന്ത്യയുടെ ആദ്യത്തെ ഫ്ളോട്ടിംഗ് സ്റ്റോർ ഉദ്ഘാടനം ചെയ്തത് ഏത് തടാകത്തിലാണ്?
- ദാൽ തടാകം
• 14-ാമത് ലോക സുഗന്ധവ്യഞ്ജന കോൺഗ്രസിന് വേദിയാകുന്ന നഗരം
- മുംബൈ
• ക്രൈം സെക്യുരിറ്റിയുമായി ബന്ധപ്പെട്ട G 20 സമ്മേളനത്തിന് വേദിയായത്
- ഗുരുഗ്രാം
• ഫ്രാൻസിന്റെ പരമോന്നത ബഹുമതിയായ 'ഗ്രാൻഡ് ക്രോസ് ഓഫ് ദ ലീജിയൻ ഓഫ് ഓണർ' ബഹുമതി നേടുന്ന ആദ്യ ഇന്ത്യൻ പ്രധാന മന്ത്രി.
- നരേന്ദ്ര മോഡി
• ന്യൂഡൽഹിയിലെ നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ പുതിയ പേര്
- പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി
• വൺ വെബ്ബിന്റെ ഇന്ത്യയിലെ ആദ്യത്തെ സാറ്റലൈറ്റ് നെറ്റ് വർക്ക് പോർട്ടൽ സൈറ്റ്
- മെഹ്സാന (ഗുജറാത്ത്)
• 2023-ലെ ബുക്കർ പ്രൈസിനുള്ള പ്രഥമ പട്ടികയിൽ ഇടം നേടിയ 'വെസ്റ്റേൺ ലെയ്ൻ' (Western Lane) എന്ന പുസ്തകം രചിച്ച ഇന്ത്യൻ വംശജയായ നോവലിസ്റ്റ് ആര്?
- ചേതനാ മാരു
• കാറുകൾക്ക് സ്റ്റാർ റേറ്റിങ് നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത് ഏതു പദ്ധതി പ്രകാരമാണ്
- ഭാരത് എൻസിഎപി (Bharat NCAP)
• രാജ്യം ആദ്യത്തെ ഡ്രോൺ പോലീസ് യൂണിറ്റ് ആരംഭിച്ചത് എവിടെയാണ്?
- ചെന്നൈ
• ഇന്ത്യയിലെ ആദ്യ ഡ്രോൺ കോമൺ ടെസ്റ്റിംഗ് സെന്റർ നിലവിൽ വരുന്നത്
- തമിഴ്നാട്
• രാജ്യത്തെ തെരഞ്ഞെടുത്ത റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നതിനുള്ള കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ പദ്ധതി
- അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി
• ഇന്ത്യയിൽ ആദ്യമായി സർക്കാർ സ്കൂളുകളിൽ പ്രഭാതഭക്ഷണം പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനം
- തമിഴ്നാട്
• ഐഎസ്ആർഒ യുടെ പുതിയ ബഹിരാകാശ തുറമുഖം സ്ഥാപിക്കുന്നത്
- കുലശേഖരപട്ടണം
• ഇന്ത്യയിലെ ഏറ്റവും വലിയ ഐടി ഹബ് സ്ഥാപിതമാകുന്നത്
- ലക്നൗ
• ആരുടെ സ്മരണാർത്ഥം പുറത്തിറക്കിയ പുസ്തകമാണ് 'മെമ്മറീസ് നെവർ ഡൈ'?
- എപിജെ അബ്ദുൽ കലാം (നസീമ മരയ്ക്കാറും വൈ. എസ്. രാജനും ചേർന്നാണ് പുസ്തകം എഴുതിയിരിക്കുന്നത്).
• ടാൻസാനിയയിൽ ആരുടെ പ്രതിമയാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അനാച്ഛാദനം ചെയ്തത്?
- സ്വാമി വിവേകാനന്ദൻ
• 2023ൽ ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷൻ നാഷണൽ ഐക്കൺ ആയി തിരഞ്ഞെടുത്ത മുൻ ക്രിക്കറ്റ് താരം
- സച്ചിൻ ടെണ്ടുൽക്കർ
• ഇന്ത്യയിലെ ആദ്യ ബയോ സയൻസ് സിനിമ
- ദ വാക്സിൻ വാർ (സംവിധാനം- വിവേക് അഗ്നിഗോത്രി)
(കൊറോണ മഹാമാരിയും അതിനെ പ്രതിരോധിക്കാനുള്ള വാക്സിന്റെ
കണ്ടുപിടിത്തവും അവതരിപ്പിക്കുന്ന ചിത്രം)
• യൂറോപ്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എൽബ്രസ്
പർവതം കീഴടക്കിയ ഐ.എ.എസ്. ഓഫിസർ
- അർജുൻ പാണ്ഡ്യൻ
• ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗതാഗതയോഗ്യമായ റോഡ് നിലവിൽ വരുന്നത്
- ലഡാക്
• ഇന്ത്യ ദേശീയ ബഹിരാകാശ ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം
- ആഗസ്റ്റ് 23
• ഇന്ത്യയിൽ നിലവിൽ വരുന്ന ആദ്യത്തെ എട്ടുവരി എലിവേറ്റഡ് അതിവേഗ പാത ഏത്?
- ദ്വാരക എക്സ്പ്രസ് വേ
• ഇന്ത്യയിലെ ആദ്യത്തെ ഹരിത ഇടനാഴി
- രാമേശ്വരം-മാനമധുര
• ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്താൻ ഒഡീഷ്യ സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയ ഭാഷ
- കുയി ഭാഷ
• ഇന്ത്യയിലെ ആദ്യത്തെ അഗ്രികൾച്ചർ ഡാറ്റ എക്സ്ചേഞ്ച് പ്ലാറ്റ്ഫോം ആരംഭിച്ച സംസ്ഥാനം
- തെലുങ്കാന
• 2023-ലെ G20 ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം
- പഥേർ പാഞ്ചാലി
• മധ്യപ്രദേശിനുശേഷം ഹിന്ദിയിൽ എം.ബി.ബി.എസ്. പഠനം ആരംഭിക്കുന്ന സംസ്ഥാനം
- ഉത്തരാഖണ്
• വേൾഡ് സിറ്റി കൾച്ചർ ഫോറത്തിന്റെ ഭാഗമാകുന്ന ആദ്യത്തെ ഇന്ത്യൻ നഗരം
- ബംഗളൂരു
• 108-ാമൽ ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ വേദി
- നാഗ്പൂർ
• 2023-ലെ ലോകമാന്യ തിലക് ദേശീയ അവാർഡിന് അർഹനായത്
- നരേന്ദ്രമോദി
• വന്ദേ ഭാരതിന്റെ സൗകര്യങ്ങളോടെ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യുന്നതിന് ഇന്ത്യൻ റെയിൽവേ ആരംഭിക്കുന്ന നോൺ എ സി ട്രെയിൻ സർവീസ്
- വന്ദേ സാധാരൺ
• ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച് നീറ്റിലിറക്കിയ ആറാമത്തെ യുദ്ധക്കപ്പൽ
- വിന്ധ്യ ഗിരി
• അവകാശികളില്ലാതെ 10 വർഷത്തിൽ ഏറെയായ ബാങ്ക് നിക്ഷേപങ്ങൾ സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തുന്നതിനായി ഉദ്ഗം പോർട്ടൽ ആരംഭിച്ച സ്ഥാപനം
- ആർ.ബി.ഐ
• ഫോബ്സ് മാഗസിൻ പ്രസിദ്ധീകരിച്ച ലോകത്തെ കരുത്തുറ്റ വനിതകളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വനിതകൾ
- കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ (32-ാം റാങ്ക്)
- റോഷി നാടാർ മൽഹോത്ര (എച്ച്.സി.എൽ കോർപ്പറേഷൻ സി.ഇ.ഒ.),
- സോമ മൊണ്ടാൽ (സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ചെയർപേഴ്സൺ),
- കിരൺ മജൂംദാർ ഷാ (ബയോകോൺ സ്ഥാപക)
(യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺഡെൻ ലെയന് ആണ് ഒന്നാം റാങ്ക്).
• ആഗോളതലത്തിലെ ഏറ്റവും മികച്ച കേന്ദ്ര ബാങ്കറായി തിരഞ്ഞെടുത്തത് ആരെയാണ്
- റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. (ഗ്ലോബൽ ഫിനാൻസ് മാഗസിനിന്റെ റിപ്പോർട്ടിലാണ് അംഗീകാരം)
• രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ജീവിതകഥ പറയുന്ന പുസ്തകം.
- ദ്രൗപദി മുർമു: ഫ്രം ട്രൈബൽ ഹിൻഡർ ലാൻഡ്സ് ടു റെയ്സിന ഹിൽ
• ഇന്ത്യ അധ്യക്ഷത വഹിച്ച 2023 ലെ പതിനെട്ടാമത് ജി-20 ഉച്ചകോടിയുടെ ആപ്തവാക്യം എന്തായിരുന്നു?
- വസുധൈവ കുടുംബകം
• ഇന്ത്യയിൽ ആദ്യമായി അഗ്രികൾച്ചർ ഡാറ്റാ എക്സ്ചേഞ്ച് ആരംഭിച്ച സംസ്ഥാനം
- തെലങ്കാന
• ഇന്ത്യയുടെ പഴയ പാർലമെന്റ് മന്ദിരത്തിന്റെ പുതിയ പേര്
- സംവിധാൻ സദൻ
• പശ്ചിമബംഗാളിന്റെ ബ്രാൻഡ് അംബാസിഡർ
- സൗരവ് ഗാംഗുലി
• പട്ടികജാതി വിദ്യാർത്ഥികൾക്ക് ഗുണമേൻമയുള്ള വിദ്യാഭ്യാസം നൽകുന്നതിലേക്കായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി
- ശ്രേഷ്ഠ
• രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ദേശീയപതാക
- പഞ്ചാബിലെ അടാരി-വാഗ അതിർത്തിയിൽ ഉയർത്തിയത്. 418 അടിയാണ്
ഉയരം.
• സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി സി.ബി.ഐ. രാജ്യവ്യാപകമായി നടത്തിയ പരിശോധന
- ഓപ്പറേഷൻ ചക്ര 2
• നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ടിൽ ഏറ്റവും
സുരക്ഷിതമായ ഇന്ത്യൻ നഗരമെന്ന ബഹുമതി തുടർച്ചയായ മൂന്നാം തവണയും നേടിയത്
- കൊൽക്കത്ത
• നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 126-ാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി ആന്തമാൻ- നിക്കോബാറിലെ എത്ര ദ്വീപുകൾക്കാണ് യുദ്ധവീരൻമാരുടെ പേരുകൾ നൽകിയത്?
- 21
• ഭാരതത്തിന്റെ ഏതു സേനയുടെ പതാകയാണ് 2023 ൽ പുതുക്കിയത്?
- വ്യോമസേന
• ജി20 കൂട്ടായ്മയുടെ അധ്യക്ഷ പദവി ഭാരതം വഹിച്ചത് എന്നു വരെയാണ്
- 2023 നവംബർ 30 വരെ (ഡിസംബർ 1 ന് പദവി ബ്രസീൽ ഏറ്റെടുത്തു)
• ഐ.എസ്.ആർ.ഒ.യുടെ പുതിയ ബഹിരാകാശ തുറമുഖം (സ്പേസ് പോർട്ട്) നിർമ്മിക്കുന്നത് എവിടെയാണ്?
- കുലശേഖര പട്ടണം (തൂത്തുക്കുടി)
• ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്കായി 33 ശതമാനം സീറ്റുകൾ സംവരണം ചെയ്ത നിയമത്തിന്റെ പേര്
- നാരീശക്തി വന്ദൻ അധിനിയമം
• രാജ്യത്തെ ആദ്യ ഗ്രീൻ ഹൈഡ്രജൻ ബസ് സർവീസ് ആരംഭിച്ചത് എവിടെയാണ്?
- ഡൽഹി
• മലയാളി കൂടിയായ മുൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ടി.എൻ. ശേഷന്റെ ആത്മകഥ മരണാനന്തരം 2023 ൽ പുറത്തിറങ്ങി. പേര്?
- Through the Broken Glass (തകർന്ന ഗ്ലാസിലൂടെ)
കേരളം
• ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഭരണഘടനാ സാക്ഷരതാ ജില്ല
- കൊല്ലം
• വിദ്യാർത്ഥികൾക്ക് ആർത്തവ അവധി അനുവദിച്ച കേരളത്തിലെ ആദ്യ സർവകലാശാല
- കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്)
• 2023 ജനുവരിയിൽ ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന് വേദിയായത്
- കണ്ണൂർ
• കേരളത്തിന്റെ ഏത് പദ്ധതിയാണ് തമിഴ്നാട്ടിൽ “പുന്നകൈ'' എന്ന പേരിൽ നടപ്പാക്കാനൊരുങ്ങുന്നത്?
- മന്ദഹാസം
• ന്യൂയോർക്ക് ടൈംസ് തയ്യാറാക്കിയ 2023ൽ ലോകത്ത് കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങളിൽ ഇന്ത്യയിൽ നിന്ന് ഉൾപ്പെട്ടത്
- കേരളം (13-ാമത്)
• രാജ്യസഭ നിയന്ത്രിച്ച ആദ്യ നോമിനേറ്റഡ് അംഗം
- പി. ടി. ഉഷ
• 61-ാമത് സ്കൂൾ കലോത്സവത്തിൽ (2023) സ്വർണക്കപ്പിന് അർഹമായ ജില്ല
- കോഴിക്കോട്
• 62-ാമത് സ്കൂൾ കലോത്സവത്തിൽ (2024) സ്വർണക്കപ്പിന് അർഹമായ ജില്ല
- കണ്ണൂർ
• താഴെ പറയുന്ന സൂചകങ്ങളിൽ നിന്ന് എഴുത്തുകാരിയെ തിരിച്ചറിയുക
* പ്രശസ്തയായ കന്നഡ നോവലിസ്റ്റ്, വിവർത്തക, ചെറു കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തയാണ്.
* ചന്ദ്രഗിരിയ തീരാദല്ലി (ചന്ദ്രഗിരിയുടെ തീരങ്ങളിൽ) ആണ് ആദ്യ നോവൽ.
* ഐശാറമദല്ലി എന്ന യാത്രാ വിവരണം എഴുതിയിട്ടുണ്ട്.
* മാധവിക്കുട്ടിയുടെ മനോമി, പി. കെ. ബാലകൃഷ്ണന്റെ ഇനി ഞാൻ ഉറങ്ങട്ടെ, തുടങ്ങി നിരവധി കൃതികൾ മലയാളത്തിൽ നിന്നും കന്നഡയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
- സാറാ അബൂബക്കർ (കന്നടയിലെ ആദ്യ മുസ്ലിം എഴുത്തുകാരി)
• 2021-2022ലെ മികച്ച ജില്ലക്കുള്ള സ്വരാജ് ട്രോഫി നേടിയത്
- കൊല്ലം
• മികച്ച കോർപറേഷൻ
- തിരുവനന്തപുരം
• മികച്ച ബ്ലോക്ക് പഞ്ചായത്ത്
- പെരുമ്പടപ്പ്
• മികച്ച മുനിസിപ്പാലിറ്റി
- തിരുരങ്ങാടി
• മികച്ച ഗ്രാമപഞ്ചായത്ത്
- മുളന്തുരുത്തി
• ഡിജിറ്റൽ ബാങ്കിങ് നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം
- കേരളം
• “കറുപ്പും വെളുപ്പും മായാവർണ്ണങ്ങളും' എഴുതിയത്
- ശ്രീകുമാരൻ തമ്പി
• ''പരാജയപ്പെട്ട കമ്പോള ദൈവം'' എന്ന പുസ്തകം എഴുതിയത് ആരാണ്?
- എം. ബി. രാജേഷ്
• 2023 മാർച്ച് 30ന് 100 വയസ്സ് പൂർത്തിയായ കേരള ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ സംഭവം
- വൈക്കം സത്യാഗ്രഹം
• പട്ന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയി നിയമിതനായ മലയാളി
- ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ
• ഇന്ത്യയിലെ ഏറ്റവും മികച്ച കടുവ സംരക്ഷണ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടത്
- പെരിയാർ കടുവ സംരക്ഷണ കേന്ദ്രം
• മലയാള സിനിമയിലെ ആദ്യ നായികയുടെ 120-ാം ജന്മദിനം ഗൂഗിൾ ഡൂഡിൽ ആഘോഷിച്ചിരുന്നു. നായികയുടെ പേര്
- പി. കെ. റോസി
• കേരളത്തിൽ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത് എന്നാണ്?
- 2023 ഏപ്രിൽ 25
• കേരളത്തിൽ വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിൻ സർവീസ് നടത്തുന്ന റുട്ട്
- തിരുവനന്തപുരം - കാസർഗോഡ്
• വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിനിന്റെ പുതിയ ലോഗോ
- കുതിച്ചു ചാടുന്ന പീറ്റ
• ഇന്ത്യയിലെ ആദ്യ വാട്ടർ
- കൊച്ചി വാട്ടർ മെട്രോ
• 2023-ലെ ഗ്ലോബൽ ജീനോം ഇനിഷ്യേറ്റീവ് ഫോർ ഗാർഡൻസ് അവാർഡ് നേടിയ ഇൻസ്റ്റിറ്റ്യൂട്ട്
- പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
• ക്ഷേത്ര ആചാരങ്ങൾക്ക് വേണ്ടി റോബോട്ട് ആനയെ (ഇരിഞ്ഞാടപ്പിള്ളി രാമൻ) ഉപയോഗിച്ച കേരളത്തിലെ ആദ്യത്തെ ക്ഷേത്രം.
- ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രം (തൃശൂർ)
• G20 ഉച്ചകോടിയുടെ ഭാഗമായുള്ള ഷെർപ്പ സമ്മേളനത്തിന് വേദിയായ കേരളത്തിലെ സ്ഥലം
- കുമരകം
• 2023 ആഗോള ആയുർവേദ ഉച്ചകോടിയുടെ വേദി
- തിരുവനന്തപുരം
• സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷൻ
- എം. ഷാജർ
• രാജ്യത്ത് ആദ്യമായി ജല ബഡ് ജറ്റ് തയ്യാറാക്കിയ സംസ്ഥാനം
- കേരളം
• കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങൾക്കുള്ള മികവിന് ആദ്യമായി ഏർപ്പെടുത്തിയ കാർബൺ ന്യൂട്രൽ വിശേഷ് ദേശീയ പുരസ്കാരം നേടിയ പഞ്ചായത്ത്
- മീനങ്ങാടി (വയനാട്)
• 22 പേരുടെ മരണത്തിനിട യാക്കിയ മലപ്പുറം താനൂർ തൂവൽ തീരം ബീച്ചിലുണ്ടായ ബോട്ടപകടത്തെകുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മീഷൻ
- വി.കെ.മോഹൻ കമ്മീഷൻ
• നീതി ആയോഗിന്റെ 2020-21 വർഷത്തെ വാർഷിക ആരോഗ്യ സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനം
- കേരളം
• ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് ഇന്ത്യയിൽ എവിടെ വച്ചാണ് നടന്നത്?
- പൊന്മുടി (തിരുവനന്തപുരം)
• രാജ്യത്തിന്റെ അഭിമാനമായ വീരജവാന്മാരുടെ സ്മരണക്കായി യുദ്ധസ്മാരകം നിലവിൽ വരുന്നത് എവിടെ
- ചെറുവയ്ക്കൽ (തിരുവനന്തപുരം)
• ആദ്യ സമ്പൂർണ്ണ ഇ-ഗവേർണൻസ് സംസ്ഥാനം
- കേരളം
• അതിഥി തൊഴിലാളികളെ മലയാളഭാഷയിൽ സമ്പൂർണ്ണ സാക്ഷരാക്കുന്നതിനുള്ള പദ്ധതിയുടെ പേര്
- അനന്യ മലയാളം
• മുൻ മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ ആത്മകഥ
- മൈ ലൈഫ് അസ് എ കോമ്രേഡ്
• കേരളത്തിലെ ആദ്യ വനിതാ ട്രാൻസ്ജൻഡർ അഭിഭാഷക
- പത്മാലക്ഷ്മി
• കേരളത്തിൽ ആദ്യമായി സ്രാങ്ക് ലൈസൻസ് നേടിയ വനിത
- എസ്. സന്ധ്യ
• കേരള കേന്ദ്ര സർവകലാശാലയുടെ ആദ്യ ഓണററി ഡോക്ടറേറ്റ് നേടിയത്
- പി.ടി.ഉഷ
• മലബാറിലെ ആദ്യത്തെ ഫിഷറീസ് കോളേജ്
- പയ്യന്നൂർ
• ഗോൾഡൻ ഗ്ലോബ് റേസ് പൂർത്തിയാക്കിയ ആദ്യ ഏഷ്യക്കാരൻ
- അഭിലാഷ് ടോമി
• സൗരയൂഥത്തിൽ ചൊവ്വാഗ്രഹത്തിനും വ്യാഴത്തിനുമിടയ്ക്ക് കാണപ്പെടുന്ന ഛിന്നഗ്രഹ മേഖലയിൽ പെട്ട 33928 എന്ന നമ്പറുള്ള ഛിന്നഗ്രഹത്തിന് ഏത് മലയാളിയുടെ പേരാണ് നൽകിയിരിക്കുന്നത്.
- അശ്വിൻ ശേഖർ
• കുടുംബശ്രീ സംസ്ഥാന കലോത്സവം "അരങ്ങ് 2023 ഒരുമയുടെ പലമ' എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ടത് ഏത് ജില്ലയിൽ വച്ചാണ്?
- തൃശ്ശൂർ (ഒന്നാമതെത്തിയത് -കാസർഗോഡ്)
• കുടുംബശ്രീയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തുടങ്ങിയ ഓൺലൈൻ റേഡിയോ
- റേഡിയോ ശ്രീ
• കേരളത്തിൽ കുടുംബശ്രീ ദിനം എന്നാണ്
- മെയ് 17
• സംസ്ഥാനത്തെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്ന കെ ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക്) പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടത് എന്ന്
- 2023 ജൂൺ 5 ന്
• 2023 ജൂണിൽ തിരുനെല്ലിയിൽ കണ്ടെത്തിയ പുതിയ ഇനം ചിലന്തിയുടെ പേര്
- ഡ്രാപോസ സെബാസ്ത്യാനി
• ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻ ഡേർഡ് അതോറിറ്റി തയ്യാറാക്കിയ ഭക്ഷ്യസുരക്ഷാ സൂചികയിൽ ഒന്നാമതെത്തിയത്
- കേരളം
• കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഇൻഷൂറൻസ് വാർഡ്
- കലങ്ങും മുകൾ (പുനലൂർ നഗരസഭ)
• ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്ന ഹോട്ടലുകളുടെ വിവരങ്ങൾ ലഭ്യമാക്കാനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറേറ്റ് തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ
- ഈറ്റ് റൈറ്റ് കേരള
• കെ.എസ്.ആർ.ടി.സി. യിൽ വരുത്തിയ ക്രിയാത്മക പരിഷ്ക്കാരങ്ങൾക്ക് ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്പോർട്ടിന്റെ (യു.ഐ.ടി.പി) അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചു. യു.ഐ. ടി.പി. യുടെ ആസ്ഥാനം ഏത്
- ബെൽജിയം
• എന്റെ പ്രിയ കഥകൾ എന്ന പുസ്തകം രചിച്ചത്
- പി. എസ്. ശ്രീധരൻപിള്ള
• "കാലശാസനകൾക്ക് കീഴടങ്ങാത്ത ദാക്ഷായണി വേലായുധൻ'' രചിച്ചത്
- ചെറായി രാമദാസ്
• ഏറ്റവും വേഗത്തിൽ 100 കോടി ക്ളബിൽ ഇടം നേടിയ മലയാള സിനിമ
- 2018
• സംസ്ഥാനത്തെ ആദ്യ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ കലക്ടറേറ്റ്
- കോട്ടയം
• കേരള നിയമസഭാ മന്ദിരം രജത ജൂബിലി ആഘോഷങ്ങൾ മെയ് 22ന് ഉദ്ഘാടനം ചെയ്തത്
- ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ
• ഡോ. എ.പി.ജെ. അബ്ദുൾ കലാം വിജ്ഞാന കേന്ദ്രവും ബഹിരാകാശ മ്യൂസിയവും നിലവിൽ വരുന്നത്
- കവടിയാർ
• ഒ.എൻ.വി കുറുപ്പിന്റെ അക്ഷരം എന്ന കവിതാസമാഹാരം “അക്ഷര'' എന്ന പേരിൽ കന്നഡയിലേക്ക് മൊഴിമാറ്റിയത്
- ഡോ. സുഷമ ശങ്കർ
• 2023-ലെ ദേശീയ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരം നേടിയ മലയാളി വനിത
- ഗീത എ. ആർ.
• സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്തംഗമായി സത്യപ്രതിജ്ഞ ചെയ്തതത്
- നിഖിത ജോബി (വടക്കേക്കര ഗ്രാമപഞ്ചായത്ത്)
• രക്തദാനത്തിനായി അവധി അനുവദിച്ച കേരളത്തിലെ ആദ്യത്തെ സർവകലാശാല - കേരള സർവകലാശാല
• തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം
- കേരളം
• സംസ്ഥാനത്തെ കോർപറേഷനു ളിൽ വിജിലൻസ് നടത്തിയ പരിശോധനയുടെ പേര്
- ഓപറേഷൻ ക്ലീൻ കോർപ്
• നീതി ആയോഗിന്റെ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം ഏറ്റവും കുറഞ്ഞ ദാരിദ്ര്യ നിരക്കുള്ള സംസ്ഥാനം
- കേരളം (ദാരിദ്ര്യ നിരക്ക് ഏറ്റവും കൂടിയ സംസ്ഥാനം - ബീഹാർ)
• നീതി ആയോഗിന്റെ ദാരിദ്ര്യ സൂചിക പ്രകാരം ഇന്ത്യയിൽ ദാരിദ്ര്യമില്ലാത്ത ഏക ജില്ല
- എറണാകുളം
• 2023 ജൂലൈയിൽ നാഷണൽ ഹെൽത്ത് കെയർ അവാർഡിന് അർഹമായ കേരള സർക്കാർ പദ്ധതി
- കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി
• കേരളത്തിലെ ഏറ്റവും നീളം കൂടിയ ആകാശ നടപ്പാത
- ശക്തൻ നഗർ (തൃശ്ശൂർ)
• ഇന്ത്യയിലെ ഏറ്റവും വലിയ കാന്റിലിവർ കണ്ണാടിപ്പാലം
- വാഗമൺ
• കേരള പോലീസ് ആരംഭിച്ച ദൈനംദിന സോഷ്യൽ മീഡിയ ക്യാമ്പയിൻ
- ഇത്തിരി നേരം ഒത്തിരി കാര്യം
• കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഇൻഷുറൻസ് ഗ്രാമപഞ്ചായത്ത്
- ചക്കിട്ടപ്പാറ
• ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥിതി ചെയ്യുന്നത്
- തിരുവനന്തപുരം
• കേരളത്തിലെ ആദ്യത്തെ വനിത ഇന്റർനാഷണൽ ചെസ് മാസ്റ്റർ
- ഡോ. നിമ്മി എം. ജോർജ്
• കേരള സർക്കാർ ലോട്ടറിയുടെ ഭാഗ്യമുദ്ര
- പച്ചക്കുതിര
• അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ പ്രതിദിന വേതനം
- 333 രൂപ
• കേരളത്തിലെ ആദ്യ ഓക്സിജൻ പാർക്ക് നിലവിൽ വരുന്നത്
- പാളയം (തിരുവനന്തപുരം)
• ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന
- ഓപ്പറേഷൻ ഫോസ് കോസ്
• അടുത്തിടെ കേരളത്തിൽ നിലവിൽ വന്ന അന്തർദേശീയ കയാക്കിങ് സെന്റർ സ്ഥിതി ചെയ്യുന്നത്
- പുലിക്കയം (കോഴിക്കോട്)
• ഡ്രോൺ പറത്തുന്നതിൽ കേന്ദ്ര സർക്കാരിന്റെ വ്യോമ ഗതാഗത നിയന്ത്രണ ഏജൻസി ആയ ഡി.ജി.സി.എ യുടെ ലൈസൻസ് നേടിയ കേരളത്തിലെ ആദ്യ
വനിത
• റിൻഷ പട്ടക്കൽ
• 43,000 അടി ഉയരത്തിൽ നിന്ന് സ്കൈ ഡൈവിങ് നടത്തി ലോക റെക്കോർഡ് നേടിയ മലയാളി
- ജിതിൻ വിജയൻ
• തീരദേശവാസികളായ യുവതി യുവാക്കൾക്ക് മികച്ച നൈപുണ്യ പരിശീലനം നൽകി ജോലി ലഭ്യമാക്കുന്നതിന് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതി
- സാഗർ മാല
• പട്ടികജാതി വിഭാഗക്കാരുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കുടുംബശ്രീ നടപ്പിലാക്കുന്ന പദ്ധതി
- സമുന്നതി
• കേരളത്തിലെ അക്ഷയ കേന്ദ്രങ്ങളിൽ വിജിലൻസ് നടത്തിയ പരിശോധന
- ഓപ്പറേഷൻ ഇ-സേവ
• കേരളത്തിലെ ഡ്രൈവിങ് സ്കൂളുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന
- ഓപ്പറേഷൻ സ്റ്റെപ്പിനി
• പ്രകൃതിദുരന്തങ്ങളെ നേരിടുന്നതിനെക്കുറിച്ച് കുടുംബശ്രീ ബാലസഭാംഗങ്ങൾക്ക് പരിശീലനം നൽകുന്നതിനായി കുടുംബശ്രീ ആരംഭിച്ച പദ്ധതി
- സജ്ജം
• പ്രധാനമന്ത്രി സൻസദ് ആദർശ് ഗ്രാമയോജന പദ്ധതി പ്രകാരം പി. ടി. ഉഷ എംപി തെരഞ്ഞടുത്ത ആദ്യ പഞ്ചായത്ത്
- പള്ളിക്കത്തോട് (കോട്ടയം)
• കാരിച്ചാൽ കായൽ ഇക്കോ ടൂറിസം പദ്ധതി നിലവിൽ വരുന്നത് എവിടെ?
- വിഴിഞ്ഞം
• ഭിന്നശേഷി വിദ്യാർത്ഥികൾക്കായി നീന്തൽ പഠിപ്പിക്കുന്ന കേരളസർക്കാർ പദ്ധതി
- ബീറ്റ്സ്
• 2023-ൽ സുന്ദർബൻ ചലച്ചിത്രോത്സവത്തിൽ നാലു പുരസ്കാരങ്ങൾ നേടിയ മലയാള ചിത്രം
- എഴുത്തോല (സംവിധാനം - സുരേഷ് കൃഷ്ണൻ, സംഗീത സംവിധാനം - മോഹൻ സിത്താര)
• കേരളത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്ക് സംസ്ഥാനത്തു നിന്ന് റേഷൻ വാങ്ങുന്നതിന് അവസരം നൽകുന്ന ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ പദ്ധതി
- റേഷൻ റൈറ്റ് കാർഡ്
• അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷനു വേണ്ടി സംസ്ഥാന തൊഴിൽ വകുപ്പ് പുറത്തിറക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ
- അതിഥി ആപ്പ്
• വാർദ്ധക്യസഹജമായ ജീവിത ശൈലി രോഗങ്ങളെയും കാൻസർ, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ സാംക്രമികേതരരോഗങ്ങളെയും നേരിടാൻ സംസ്ഥാന സർക്കാർ
ആരംഭിക്കുന്ന പദ്ധതിയായ കേരള ഹെൽത്ത് സിസ്റ്റംസ് ഇംപ്രൂവ്മെന്റ് പ്രോഗ്രാമിന്
സഹായം നൽകുന്നത്
- ലോകബാങ്ക്
• സംസ്ഥാനത്തെ അഞ്ചുവയസ്സുവരെയുള്ള കുട്ടികൾക്കും ഗർഭിണികൾക്കുമുള്ള പ്രതിരോധ കുത്തിവെപ്പ് നടപ്പിലാക്കുന്ന പദ്ധതി
-മിഷൻ ഇന്ദ്രധനുഷ്
• പ്രസവ ശേഷം അമ്മയെയും കുഞ്ഞിനെയും സൗജന്യമായി വാഹനത്തിൽ വീട്ടിലെത്തിക്കുന്ന കേരള സർക്കാർ പദ്ധതി
- മാതൃയാനം
• ഇലക്ട്രോണിക് വാഹന ഉത്പാദന രംഗത്ത് വൻ മാറ്റങ്ങൾക്ക് സഹായകരമാകുന്ന ലിഥിയം ടൈറ്റനേറ്റ് ബാറ്ററിയുടെ പ്രോട്ടോ ടൈപ്പ് തദ്ദേശീയമായി വികസിപ്പിച്ച സംസ്ഥാനം
- കേരളം
• സംസ്ഥാനത്തെ എക്സൈസ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന
- ഓപ്പറേഷൻ കോക്ടെയിൽ
• 2023-24 വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവ വേദി
- കൊല്ലം
• 2023 24 വർഷത്തെ സ്കൂൾ കായിക മേളയ്ക്ക് വേദിയായ ജില്ല
- തൃശൂർ
• കേരളീയം 2023 ലോഗോ രൂപകൽപന ചെയ്തത് ആരാണ്?
- ബോസ് കൃഷ്ണമാചാരി
(കേരളത്തിന്റെ 24 ഭൂപടങ്ങൾ ചേർത്തു വച്ചാണ് ലോഗാ സൃഷ്ടിച്ചിരിക്കുന്നത്).
• തകഴി ചെറുകഥാ പുരസ്കാരത്തിന് അർഹമായ "പെലെയും മറഡോണയും സ്വർഗത്തിൽ പന്ത് തട്ടുമ്പോൾ' എന്ന ചെറുകഥ രചിച്ചത്
- സുധീർകുമാർ
• തീപിടിത്തമുണ്ടായ ബ്രഹ്മപുരം പ്ലാന്റ് ഏത് ജില്ലയിലാണ്?
- എറണാകുളം
• ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണക്കുന്നതിനായി അഗ്നിരക്ഷാ സേന നടത്തിയ ദൗത്യം
- മിഷൻ സേഫ് ബ്രെത്ത്
• മികച്ച ശിശു സൗഹൃദ പഞ്ചായത്ത്
- ചെറുതന (ആലപ്പുഴ)
• തിരുവനന്തപുരം പാങ്ങോട് വേദിയായ ഫ്രിഞ്ചെക്സ്-23 സംയുക്ത സൈനീക അഭ്യാസം എതൊക്കെ രാജ്യങ്ങൾ തമ്മിലായിരുന്നു
- ഇന്ത്യ-ഫ്രാൻസ്
• ടി. പത്മനാഭന്റെ സിനിമയാക്കിയ ആദ്യ കഥ
- പ്രകാശം പരത്തുന്ന പെൺകുട്ടി (സംവിധാനം -ജയരാജ്)
• പ്രസിഡന്റ്സ് കളർ ബഹുമതി നേടിയ ഇന്ത്യൻ നാവികസേനയുടെ പ്രീമിയർ ഗണ്ണറി സ്കൂൾ
- ഐ.എൻ.എസ് ദ്രോണാചാര്യ (കൊച്ചി)
• നദികളുടെ സംരക്ഷണത്തിനായി കേന്ദ്ര ജൽശക്തി മന്ത്രാലയം ആവിഷ്കരിച്ച പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിൽ നിന്നുള്ള നദി
- പെരിയാർ
• ഇന്ത്യയിലെ ആദ്യ സൗരോർജ്ജ ക്രൂയിസർ
- ഇന്ദ്ര
• കേരളത്തിലെ ആദ്യ സൗരോർജ വിനോദ സഞ്ചാര ബോട്ട്
- സൂര്യാംശു
• കേന്ദ്ര സർക്കാരിന്റെ മികച്ച ടൂറിസം വില്ലേജിനുള്ള ഗോൾഡ് അവാർഡ് നേടിയത്
- ഇടുക്കി ജില്ലയിലെ കാന്തല്ലൂർ
• 25 വർഷം പൂർത്തിയാക്കിയ കുടുംബശ്രീയുടെ ചരിത്രം എഴുതുന്ന പരിപാടിയുടെ പേര്
- രചന
• വനഭൂമിയിൽ താമസിക്കുന്ന ആദി വാസി ഇതര ജനവിഭാഗങ്ങളെ പുനരധിവസിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതി
- നവകിരണം
• കേരളത്തിലെ അങ്കണവാടികളെ ഊർജ സ്വയം പര്യാപ്തമാക്കുന്നതിന് ആരംഭിക്കുന്ന പദ്ധതി
- അംഗൻജ്യോതി
• സംസ്ഥാന യുവജന ക്ഷേമ ബോർഡ് ട്രാൻസ്ജെൻഡേഴ്സിനായി സംഘടിപ്പിച്ച തൊഴിൽ പരിശീലന പരിപാടി
- മാരിവില്ല്
• നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആന്റ് ആന്റി കറപ്ഷൻ ഫോഴ്സ് കേരള പോലീസിന്റെ മാർഗ്ഗ നിർദ്ദേശത്തോടെ നിർമിച്ച ഹ്രസ്വ ചിത്രം
- കുട്ടി യോദ്ധാവ് (സംവിധാനം- കലന്തൻ ബഷീർ)
• സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ല
- ഇടുക്കി (എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിലെ കുറച്ച് ഭൂപ്രദേശം ഇടുക്കി ജില്ലയിലെ ഇടമലക്കുടി വില്ലേജിനോട് കൂട്ടിച്ചേർത്തതോടെയാണ് ഇടുക്കി ഏറ്റവും വലിയ ജില്ലയായത്. പാലക്കാട് ജില്ല രണ്ടാം സ്ഥാനത്തായി.)
• രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാർ പുരസ്കാരം നേടിയത്
- കേരളം (കൂടുതൽ ചികിത്സ നൽകിയ സംസ്ഥാനം, കാഴ്ച പരിമിതർക്കായി പ്രത്യേകം ലഭ്യമാക്കിയ സേവനങ്ങൾക്ക് 'മികവുറ്റ പ്രവർത്തനങ്ങൾ' എന്നീ രണ്ട് വിഭാഗങ്ങളിലാണ് പുരസ്കാരം.)
• വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ കപ്പൽ
- ചൈനയിൽ നിന്നുള്ള “ഷെൻഹുവാ 15''
• സഹകരണ ബാങ്കുകളിലെ ഉപഭോക്താക്കൾക്ക് കേരള ബാങ്കിലൂടെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ ഉറപ്പാക്കുന്നതിനായി ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ
- കോബാങ്ക് (COBANK)
• ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ഒ.ബി.സി. വിദ്യാർത്ഥികൾക്കായി
സംസ്ഥാന സർക്കാർ ആരംഭിച്ച സ്കോളർഷിപ്പ് പദ്ധതി
- കെടാവിളക്ക്
• 28-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയത്
- പോളിഷ് സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമായ ക്രിസ്റ്റോഫ് സനൂസി
• തിരുവനന്തപുരത്ത് നടന്ന കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം നേടിയ സിനിമ
- ഈവിൾ ഡസ് നോട്ട് എക്സിസ്റ്റ്
• മികച്ച ചിത്രത്തിനുള്ള രജത ചകോരവും മേളയിലെ പ്രേക്ഷക പ്രീതിനേടിയ ചിത്രത്തിനുമുള്ള അവാർഡ്
- തടവ് (സംവിധാനം - ഫാസിൽ റസാഖ്)
• മികച്ച മലയാള ചലച്ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരം
- ആട്ടം (സംവിധാനം - ആനന്ദ് ഏകർഷി)
• വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് അയൽക്കൂട്ട അംഗങ്ങളെ സ്കൂളുകളിലെത്തിച്ച് വിവിധ വിഷയങ്ങളിൽ പരിശീലനം നൽകുന്നതിനുള്ള കുടുംബശ്രീ ക്യാമ്പയിൻ
- തിരികെ സ്കൂളിൽ
• ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക. |
---|
• കേരളത്തിലെ കാർഷികമേഖലകൾ തിരിച്ച് പോഷക പ്രാധാന്യമുള്ള വിളകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി കൃഷി വകുപ്പ് ആരംഭിച്ച പദ്ധതി
- പോഷക സമൃദ്ധി മിഷൻ
• കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൃത്രിമ വെള്ളച്ചാട്ടം എവിടെയാണ്?
- ഫ്ളോറ ഫാന്റസി വളാഞ്ചേരി (മലപ്പുറം)
• വരുമാനവും തൊഴിലും ഉറപ്പാക്കി 6496 കുടുംബങ്ങളെ100 ദിവസത്തിനുള്ളിൽ
അതി ദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കുന്നതിനുള്ള കുടുംബശ്രീ പദ്ധതി
- ഉജ്ജീവനം
• കേരളത്തിലെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രം സ്ഥാപിതമായത്
- മാനവീയം വീഥി (തിരുവനന്തപുരം)
• സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ജില്ല
- മലപ്പുറം (പാലക്കാട് രണ്ടാം സ്ഥാനവും കണ്ണൂർ മൂന്നാം സ്ഥാനവും നേടി. 142 പോയിന്റുമായി കാഞ്ഞങ്ങാട് ദുർഗാ എച്ച്. എസ്.എസ്. ആണ് സ്കൂൾ തലത്തിൽ ഒന്നാമത്.)
• നെതർലൻഡ്സ് ആസ്ഥാനമായുള്ള കൺസൾട്ടിങ് സ്ഥാപനമായ ബി.സി.ഐ.
ഗ്ലോബൽ നടത്തിയ സർവ്വേയിൽ ലോകത്തെ ഏറ്റവും ആകർഷണീയമായി വളരുന്ന 24 ടെക് നഗരങ്ങളുടെ പട്ടികയിലുള്ള കേരളത്തിലെ നഗരം
- തിരുവനന്തപുരം
• കേന്ദ്രസർക്കാരിന്റെ കണക്കു പ്രകാരം സർക്കാർ സ്കൂളുകളിലെ ഇന്റർനെറ്റ് സൗകര്യങ്ങളുടെ ലഭ്യതയിൽ ഒന്നാംസ്ഥാനമുള്ള സംസ്ഥാനം
- കേരളം
• 28-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ 'സ്പിരിറ്റ് ഓഫ് സിനിമ' പുരസ്കാരം നേടിയത്
- കെനിയൻ സംവിധായിക വനൂരി കഹിയു
• ഔദ്യോഗിക വൃക്ഷം, പുഷ്പം, പക്ഷി, മൃഗം എന്നിവ പ്രഖ്യാപിക്കുന്ന ആദ്യ ജില്ല
- കാസർഗോഡ്
• ഔദ്യോഗിക വൃക്ഷം - കാഞ്ഞിരം
• ഔദ്യോഗിക പുഷ്പം - പെരിയപോളത്താലി
• ഔദ്യോഗിക പക്ഷി - വെള്ളവയറൻ കടൽ പരുന്ത്
• ഔദ്യോഗിക മൃഗം - കാന്റോർസ് ജയന്റ് സോഫ്റ്റ് ഷെൽ ടർട്ടിൽ (ശുദ്ധജല ആമ)
• കേരളത്തിലെ അധികാര വികേന്ദ്രീകരണം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ത്രിഭുവൻ യൂണിവേഴ്സിറ്റി ഏത് രാജ്യത്ത്?
- നേപ്പാൾ
• പൂർണ്ണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ അമ്യൂസ്മെന്റ് പാർക്ക്
- വിസ്മയ (കണ്ണൂർ)
• വിഎസ് അച്യുതാനന്ദന്റെ നൂറാംപിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കി പുറത്തിറക്കിയ പുസ്തകം
- ഒരു സമര നൂറ്റാണ്ട് (കെ.വി.സുധാകരൻ)
(പുസ്തകം പ്രകാശനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയൻ)
• പൂർണ്ണമായും വനിതകളുടെ മേൽനോട്ടത്തിൽ വികസിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ വിദ്യാർത്ഥി നിർമ്മിത ഉപഗ്രഹം
- വീസാറ്റ് (തിരുവനന്തപുരം പൂജപ്പുര എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിനികളാണ് ഉപഗ്രഹം നിർമ്മിച്ചത്. കേരളത്തിലെ കാലാവസ്ഥാ വ്യതിയാനത്തിൽ അൾട്രാ വയലറ്റ് റേഡിയേഷനുകളുടെ സ്വാധീനം നിരീക്ഷിക്കലാണ് ഉപഗ്രഹത്തിന്റെ ലക്ഷ്യം.
• മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് നടത്തിയ പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചത്
- ചാണ്ടി ഉമ്മൻ (യുഡിഎഫ് സ്ഥാനാർത്ഥി)
• കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ മന്ദിരത്തിന്റെ പേര്
- എൻ. വി. കൃഷ്ണവാരിയർ സ്മാരക മന്ദിരം (തിരുവനന്തപുരം)
• കേരളം ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ശാസ്ത്ര കോൺഗ്രസിന് വേദിയാകുന്നത്
- കൊച്ചി (എറണാകുളം)
• ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷത്തിൽ വിദ്യാഭ്യാസത്തോടൊപ്പം രോഗ പരിചരണവും ഉറപ്പുവരുത്തുന്ന പദ്ധതി
- സ്പെയ്സ്
• കുഷ്ഠ രോഗ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി കുട്ടികളിലെ രോഗം തുടക്കത്തിൽ തന്നെ കണ്ടെത്തുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ക്യാമ്പയിൻ
- ബാല മിത്ര 2.0 (ദേശീയ കുഷ്ഠരോഗ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന പരിപാടിയാണ്)
• കഥകളി കലാകാരനായ കോട്ടക്കൽ ശിവരാമന്റെ ആത്മകഥ
- സ്ത്രൈണം
ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ
• മദ്രാസ് ഐ.ഐ.ടി അടുത്തിടെ പുറത്തിറക്കിയ മൊബൈൽ ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പേര് എന്താണ്
- BharOS
• ഇന്ത്യയും ഈജിപ്തും ചേർന്നുള്ള സംയുക്ത സൈനികാഭ്യാസത്തിന്റെ പേരെന്താണ്?
- സൈക്ലോൺ
• ഇന്ത്യൻ കരസേനയും ഉസ്ബെക്കിസ്ഥാൻ സൈന്യവും തമ്മിലുള്ള സംയുക്ത
സൈനികാഭ്യാസത്തിന്റെ പേര്
- DUSTLIK
• ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത നാവികാഭ്യാസത്തിന്റെ പേരാണ് വരുണ
- ഫ്രാൻസ്
• ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള വ്യോമാഭ്യാസമാണ് "വീർ ഗാർഡിയൻ2023''
- ജപ്പാൻ
• 108-ാമത് ഇന്ത്യൻ സയൻസ് കോൺഗ്രസിനു വേദിയായത്
- നാഗ്പൂർ
• സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വഹിക്കൾ (SSLC) ഉപയോഗിച്ച് വിക്ഷേപിച്ച ചെറു ഉപഗ്രഹങ്ങൾ ഏതൊക്കെയാണ്
- EOS07, Janus1, AzaadiSAT2
• ഇന്ത്യയിലെ ആദ്യത്തെ സോളാർ കാർ ഏതാണ്?
- ഇവ (Eva)
• ലോകത്തിൽ ആദ്യമായി ഡ്രൈവറില്ലാത്ത ബസ് സർവീസ് ആരംഭിക്കുന്ന രാജ്യം
- സ്‌കോട്ട് ലാൻഡ്
• ജപ്പാനിൽ നടന്ന വീർ ഗാർഡിയൻ 2023 വ്യോമാഭ്യാസത്തിൽ പങ്കെടുത്ത ഇന്ത്യൻ വ്യോമസേനയുടെ വനിതാ യുദ്ധവിമാന പൈലറ്റ്
- അവനി ചതുർവേദി
• ചന്ദ്രനിലേക്കുള്ള ദക്ഷിണ കൊറിയയുടെ ആദ്യ ഉപഗ്രഹം
- ദനൂരി
• ഏറ്റവും കൂടുതൽ ഉപഗ്രഹം ഉള്ള ഗ്രഹം
- വ്യാഴം
• ഇന്ത്യയിൽ ലിഥിയം നിക്ഷേപം കണ്ടെത്തിയത് എവിടെ?
- റിയാസി (ജമ്മു കാശ്മീർ)
• ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന് തല്ലിട്ടത് എവിടെയാണ്?
- തിരുവനന്തപുരം
• കേരളത്തിലെ ആദ്യത്തെ സോളാർ - വിൻഡ് മൈക്രോ ഗ്രിഡ് വൈദ്യുത പദ്ധതി നിലവിൽ വരുന്നത് എവിടെയാണ്
- താഴെതുടുക്കി (സൈലന്റ് വാലി)
• കേരളത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള പദ്ധതി
- ഡിജി കേരളം
• അന്താരാഷ്ട്ര ഇന്റർനെറ്റ് സേവന ദാതാക്കളായ വൺ വെബ്ബിന്റെ 36 ഉപഗ്രഹങ്ങൾ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച ഇന്ത്യയുടെ റോക്കറ്റ് ഏത്?
- എൽ.എം.വി 3
• ഇന്ത്യയിലെ ആദ്യത്തെ 5 ജി ഡ്രോൺ
- സ്കൈഹോക്ക്
• 2023 ജനുവരി 23 ന് ഇന്ത്യൻ നാവികസേനയിലേക്ക് കമ്മീഷൻ ചെയ്ത സ്കോർപീൻ ക്ലാസ് കൽവരി ശ്രേണിയിൽ പെട്ട ഇന്ത്യയുടെ അഞ്ചാമത്തെ അന്തർവാഹിനി
- ഐ.എൻ.എസ്. വാഗീർ
• ട്രെയിനുകളിലെ കൂട്ടിയിടി തടയുന്നതിന് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക ഉപകരണം
- കവച്
• ജി.പി.എസ് നു ബദലായി ഇന്ത്യയിൽ വികസിപ്പിച്ച നാവിഗേഷൻ സംവിധാനം
- നാവിക ചിപ്
• ബഹിരാകാശത്ത് ഇന്ത്യാക്കാരെ എത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിയുടെ ആദ്യ പരീക്ഷണ ദൗത്യം അറിയപ്പെടുന്നത്
- ടി.വി.ഡി. 1
• സുനാമി എന്നർത്ഥം വരുന്ന ഹെയ്ൽ-2 എന്ന ആണവശേഷിയുള്ള അന്തർവാഹിനി ഡ്രോൺ പരീക്ഷിച്ച രാജ്യം
- ഉത്തരകൊറിയ
• നാസയും ഐ.എസ്.ആർ.ഒ -യും സംയുക്തമായി വികസിപ്പിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം?
- നിസാർ
• ലോകത്തെ ഏറ്റവും ശക്തമായ റോക്കറ്റ് എന്ന അവകാശവാദത്തോടെ ഇലോൺ മസ്കിന്റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സ് അടുത്തിടെ വിക്ഷേപിച്ച ഏത് റോക്കറ്റാണ് പരീക്ഷണവിക്ഷേപണത്തിന് പിന്നാലെ പൊട്ടിത്തെറിച്ചത് ?
- സ്റ്റാർഷിപ്
• ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ഉപയോഗിച്ച് നിർമ്മിച്ച ഫെദ എന്ന അവതാരകയെ
സൃഷ്ടിച്ചത് ഏത് രാജ്യത്താണ്?
- കുവൈത്ത്
• ഇന്ത്യയിൽ ആദ്യമായി മെഥനോളിൽ ഓടിക്കുന്ന ബസ് പുറത്തിറക്കിയത് എവിടെ?
- ബംഗളുരു
• ദൗത്യ കാലാവധി പൂർത്തിയാക്കി 2023ൽ ഐഎസ്ആർഒ നിയന്ത്രിത തിരിച്ചിറക്കൽ പ്രക്രിയയിലൂടെ തിരികെ എത്തിച്ച കാലാവസ്ഥ ഉപഗ്രഹം
- മേഘ ട്രോപിക്സ് 1
• ഇന്ത്യയിലെ ആദ്യ 5 ജി ആംബുലൻസ്
- അപ്പോക്ക്
• ഏത് ഗ്രഹത്തിന്റെ ഉപഗ്രഹങ്ങളെ കുറിച്ച് പഠിക്കാനുള്ള യൂറോപ്പ്യൻ ബഹിരാകാശ ഏജൻസിയുടെ ദൗത്യത്തിന്റെ പേരാണ് 'ജ്യൂസ്'?
- വ്യാഴം
• ഖര ഇന്ധനം ഉപയോഗിക്കുന്ന ഹൊസോങ് 18 എന്ന ഭൂഖണ്ഡാന്തര മിസൈൽ വിക്ഷേപിച്ച രാജ്യം
- ഉത്തരകൊറിയ
• വിദ്യാർത്ഥികൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിന് സ്കൂൾ ബസുകളിൽ നടപ്പാക്കുന്ന ജി.പി. എസ്. അധിഷ്ഠിത മൊബൈൽ അപ്ലിക്കേഷൻ
- വിദ്യാവാഹിനി
• 2023 മേയിൽ സമുദ്ര ശക്തി-23 എന്നപേരിൽ നാവിക അഭ്യാസം നടന്നത് ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ്?
- ഇന്ത്യ- ഇന്തോനേഷ്യ
• സമുദ്രയാൻ മിഷന്റെ കീഴിൽ ഇന്ത്യൻ മഹാസമുദ്രം പര്യവേക്ഷണം ചെയ്യുന്നതിന് ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (NIOT) ഉപയോഗിക്കുന്ന മുങ്ങി കപ്പലിന്റെ പേര് ?
- മത്സ്യ - 6000
• ശ്രീഹരിക്കോട്ടയിൽ നിന്നും ഇന്ത്യയുടെ ഗതി നിർണയ ഉപഗ്രഹമായ എൻ.വി.എസ്-01 വിക്ഷേപിക്കാൻ ഉപയോഗിച്ച റോക്കറ്റ്
- ജിഎസ്എൽവി മാർക്ക് 2 എഫ് 12
• ഇന്ത്യ തദ്ദേശീയമായി നിർമിച്ച ഒമിക്രോണിനെതിരെയുള്ള ആദ്യത്തെ mRNA വാക്സിൻ
- GEMCOVAC-OM
• ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം ഏത്?
- ബ്രിട്ടൺ
• ബഹിരാകാശത്തു എത്തിയ ആദ്യത്തെ അറബ് വനിത
- റയാന അൽ ബർനാവി (സൗദി അറേബ്യ)
• ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്റ്റ്‌വെയർ ആയ ചാറ്റ് ജിപിടി യുടെ സ്രഷ്ടാവ്
- സാം ഓൾട്ട്മാൻ
• വാണിജ്യ അടിസ്ഥാനത്തിലുള്ള ലോകത്തിലെ ആദ്യ ബഹിരാകാശ യാത്ര വിജയകരമായി പൂർത്തിയാക്കിയ സ്‌പേസ് കമ്പനി
- വെർജിൻ ഗാലക്ടിക്
• പ്രപഞ്ചത്തിലെ ഇരുണ്ട ഊർജ്ജത്തെയും ശ്യാമദ്രവ്യത്തെയും കുറിച്ച് പഠിക്കാനായി സ്‌പെയ്‌സ് എക്സിന്റെ ഫാൽക്കൺ 9-ൽ ബഹിരാകാശത്തേക്കു പുറപ്പെട്ട യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ദൂരദർശിനിയുടെ പേര്
- യൂക്ലിഡ്
• 2023 ഓഗസ്റ്റിൽ പരാജയപ്പെട്ട റഷ്യയുടെ ചാന്ദ്രദൗത്യം
- ലൂണ 25
• ട്വിറ്ററിന് ബദലായി മെറ്റ പുറത്തിറക്കിയ പുതിയ മൊബൈൽ ആപ്പ്
- ത്രെഡ്‌സ്
• മീഥേയ്ൻ ഇന്ധനം ഉപയോഗിച്ചുള്ള ലോകത്തിലെ ആദ്യത്തെ ബഹിരാകാശ റോക്കറ്റ് (Zhuque-2) വിക്ഷേപിച്ച രാജ്യം
- ചൈന
• ചൈനയുടെ സഹായത്തോടെ പാക്കിസ്ഥാനിൽ നിർമ്മിക്കുന്ന ആണവനിലയം
- ചെഷ്‌മ - 5
• ബഹിരാകാശത്ത് ഉപയോഗശൂന്യമായ ശേഷം ഭൂമിയിലേക്ക് സുരക്ഷിതമായി തിരിച്ചിറക്കിയ ആദ്യ ഉപഗ്രഹം
- എയോലസ്
• പൂർണ്ണമായും എഥനോളിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ കാർ പുറത്തിറക്കിയ രാജ്യം?
- ഇന്ത്യ
ചന്ദ്രയാൻ
• ചന്ദ്രയാൻ- 3 ന്റെ പ്രോജക്ട് ഡയറക്ടർ
- പി. വീര മുത്തുവേൽ
• ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യം
- ഇന്ത്യ (2023 ആഗസ്റ്റ് 23)
• ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് നടത്തിയ ചന്ദ്രനിലെ പ്രദേശത്തിന് നൽകിയ പേര്
- ശിവശക്തി പോയിന്റ്
• ചന്ദ്രയാൻ-3 പേടകത്തിൽ നിന്ന് ഐ.എസ്.ആർ.ഒ.ക്ക് ലഭിച്ച ആദ്യ സന്ദേശം
- I am feeling lunar gravity
• ഊർജ വ്യവസായ രംഗത്തെ ഗവേഷണങ്ങൾക്കും കണ്ടെത്തലുകൾക്കും നൽകുന്ന വിഖ്യാത ശാസ്ത്രപുരസ് കാരമായ ഏനി അവാർഡിന് അർഹനായ മലയാളി
- ഡോ. പ്രദീപ് തലാപ്പിൽ
• ഇന്ത്യയിലെ ആദ്യത്തെ പ്രാദേശിക AI വാർത്താ അവതാരിക
- ലിസ (വാർത്താ ചാനലായ ഒഡീഷ ടിവിയാണ് ലിസയെ അവതരിപ്പിച്ചത്)
• ഇന്ത്യക്ക് പുറത്തുള്ള ആദ്യ ഐഐടി ക്യാമ്പസ് സ്ഥാപിതമാകുന്നത്
- ടാൻസാനിയ
• ഇന്ത്യയുടെ ആദ്യ സൗരദൗത്യം
- ആദിത്യ എൽ 1
• ഇന്ത്യയുടെ ആദ്യ ദേശീയ ഹരിത ഹൈഡ്രജൻ മൈക്രോ ഗ്രിഡ് പദ്ധതി നിലവിൽ
വരുന്നത്
- ലഡാക്ക്
• ലണ്ടനിലെ ഓട്ടർമാൻസ് ഇൻസ്റ്റ്യൂട്ട് വികസിപ്പിച്ച ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടീച്ചറിന്റെ പേര്?
- ബിയാട്രിസ്
• ഐ.എസ്.ആർ.ഒ. യുടെ ആദ്യ ഗഗൻയാൻ ദൗത്യത്തിൽ ബഹിരാകാശ യാത്രികർക്ക് പകരം പോകുന്ന പകുതി മനുഷ്യരൂപമുള്ള റോബോട്ട്
- വ്യോമമിത്ര
• ജനിതകഘടന കണ്ടെത്തപ്പെട്ട ഇന്ത്യയിലെ ആദ്യ കടൽ മത്സ്യം
- മത്തി
• ഇന്ത്യയിലെ താക്കോൽദ്വാര ശസ്ത്രക്രിയയുടെ പിതാവ് എന്നറിയപ്പെടുന്നത്?
- ഡോ. ടെഹംടൻ ഇ. ഉദ് വാഡിയ
• ഐഫോൺ 15 പ്രൊ, 15 പ്രൊ മാക്സ് എന്നീ മോഡലുകളിൽ ഐ.എസ്.ആർ.ഒ വികസിപ്പിച്ച നാവിഗേഷൻ സംവിധാനം
- നാവിക്
• ത്രീഡി പ്രിന്റിങ് ടെക്നോളജി ഉപയോഗിച്ച് നിർമ്മിച്ച കേരളത്തിലെ ആദ്യത്തെ കെട്ടിടം
- അമേസ് 28
• 2023 ലെ ആഗോള എ.ഐ. ഉച്ച കോടിയുടെ വേദി
- ഇന്ത്യ
• ലേസർ അധിഷ്ഠിത അയൺ ബിം മിസൈൽ പ്രതിരോധ സംവിധാനം അടുത്തിടെ
പരീക്ഷിച്ച രാജ്യം
- ഇസ്രായേൽ
• ഇന്റർനെറ്റിന്റെ അമിതോപയോഗത്തിൽ നിന്നും കുട്ടികളെയും മുതിർന്നവരെയും മോചിപ്പിക്കാൻ സഹായിക്കുന്നതിനായി ആരംഭിച്ച ക്ലിനിക്ക്
- ഇ-മോചൻ
• ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) സിനിമ ഏത്?
- മോണിക്ക: ആൻ എ.ഐ സ്റ്റോറി
അന്താരാഷ്‌ട്ര ചലച്ചിത്രമേള
• 2023 ലെ കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ സുവർണ ചകോരം നേടിയ ചിത്രം
- ഈവിൾ ഡസ് നോട്ട് എക്സിസ്റ്റ് (ജാപ്പനീസ് ചിത്രം)
• മികച്ച സംവിധായകനുള്ള രജതചകോരം നേടിയതാര്?
- ഷോഖിർ ഖോലികോവ് (ചിത്രം - സൺഡേ)
• മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരം നേടിയ ചിത്രം
- ഷോഖിർ ഖോലി കോവ് (ചിത്രം - സൺഡേ)
• മികച്ച നവാഗത സംവിധായകനുള്ള രജതചകോരം നേടിയതാര്?
- ഫാസിൽ റസാഖ് (ചിത്രം - തടവ്)
• ഓഡിയൻസ് പോളിലൂടെ പ്രേക്ഷകർ തിരഞ്ഞെടുത്ത ചിത്രം
- തടവ്
• ഇന്ത്യയിൽ നിന്നുള്ള മികച്ച നവാഗത സംവിധായകനുള്ള കെ. ആർ. മോഹനൻ പുരസ്കാരം
- ഉത്തം കമാട്ടിക്ക് (ചിത്രം - കർവാൾ)
• മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരം നേടിയ ചിത്രം
- ആട്ടം
• മലയാള സിനിമയിലെ നവാഗത സംവിധായകർക്ക് നൽകുന്ന ഫിപ്രസ്‌കി പുരസ്കാരം നേടിയതാര്?
- ശ്രുതി ശരണ്യം (ചിത്രം-ബി 32 മുതൽ 44 വരെ)
• 2023 ലെ കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നേടിയതാര്?
- ക്രിസ്റ്റോഫ് സനൂസി
• 28-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ സ്പിരിറ്റ് ഓഫ് സിനിമ
ജേതാവ്.
- വനൂരി കഹിയു
• ആരാണ് ഈ സിനിമാ സംവിധായിക (വനൂരി കഹിയു)?
- കെനിയൻ സാംസ്കാരിക ജീവിതവും രാഷ്ട്രീയവും യുദ്ധവും പ്രണയ വൈവിധ്യങ്ങളും സ്ത്രീ-പാരിസ്ഥിതിക രാഷ്ട്രീയവും പുതിയ തലങ്ങളിൽ ചർച്ച ചെയ്യുന്ന വനിത. കെനിയയിലെയും താൻസാനിയയിലെയും യു.എസ്. എം ബസികൾക്കുനേരെ1998 ൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച “ഫ്രം എ വിസ്പർ' ആദ്യ ചിത്രം. "റഫീക്കി പ്രശസ്ത സിനിമ.
• 2023 ലെ ഗോവൻ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സിനിമയ്ക്കുള്ള സുവർണ മയൂരം നേടിയ ചിത്രം
- എൻഡ്‌ലെസ് ബോർഡേഴ്സ് (ഇറാനിയൻ ചിത്രം - സംവിധാനം: അബ്ബാസ് അമിനി)
• ഗോവൻ ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള രജത മയൂരം നേടിയതാര്?
- സ്റ്റീഫൻ കോമന്ദരേവ് (ചിത്രം - ബ്ലോഗാസ് ലെൻസ്)
• സത്യജിത് റേ എക്സലൻസ് ഇൻ ഫിലിം ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നേടിയതാര്?
- മൈക്കൽ ഡഗ്ലസ് (അമേരിക്കൻ നടൻ, നിർമ്മാതാവ്)
• ഗോവൻ ചലച്ചിത്രമേളയിൽ ഇന്ത്യയിൽ നിർമ്മിച്ച മികച്ച ഒടിടി സീരിസിനുള്ള പുരസ്കാരം നേടിയത്
- പഞ്ചായത്ത് സീസൺ 2
• 2023 ലെ ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രമേളയിൽ പുതിയതായി വിതരണം ചെയ്തു തുടങ്ങിയ പുരസ്കാരമേത്?
- മികച്ച വെബ് സീരിസ് (ഒടിടി)
• മികച്ച നടനുള്ള രജത മയൂരം നേടിയത്
- പൗറിയ റഹിമി സാം (ചിത്രം - എൻഡ്‌ലെസ് ബോർഡേഴ്സ്)
• മികച്ച നടിക്കുള്ള രജത മയൂരം നേടിയത്
- മെലാനി തിയറി (ചിത്രം - പാർട്ടി ഓഫ് ഫൂൾസ്)
• എന്നു മുതലാണ് ഗോവ ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രമേളയുടെ സ്ഥിരം വേദിയായത്?
- 2004 (35-ാമത് എഡിഷൻ)
• സത്യജിത് റേ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ആദ്യമായി നേടിയതാര്?
- ബർണാഡോ ബെർട്ടലൂച്ചി
• കേരളത്തിന്റെ 26 -ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം നേടിയ കുർദിഷ് ചലച്ചിത്രകാരിയാര്?
- ലിസ ചലാൻ
• 2019 ൽ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നേടിയതാര്?
- ഫെർണാൻഡോ സൊളാനസ് (അർജന്റീനിയൻ ചലച്ചിത്രകാരൻ)
• ഏത് വർഷമാണ് ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രമേള തിരുവനന്തപുരത്ത് സംഘടിപ്പിച്ചത്?
- 1988
• എന്നു മുതലാണ് ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രമേളയിൽ സത്യജിത് റേ എക്സലൻസ്
ഇൻ ഫിലിം ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം വിതരണം ചെയ്തു തുടങ്ങിയത്?
- 1999
• ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്ന് എവിടെ ആരംഭിച്ചു?
- 1952 ജനുവരി 24, മുംബൈ
• 1978 ലെ ബെർലിൻ ചലച്ചിത്രോത്സവത്തിൽ ഒരു ഇന്ത്യൻ ചലച്ചിത്രകാരൻ ഉൾപ്പെടെ മൂന്നു അതുല്യ ചലച്ചിത്ര പ്രതിഭകളെ ആദരിച്ചു. ആരൊക്കെയാണ് ആദരിക്കപ്പെട്ടത്?
- ചാർലി ചാപ്ലിൻ, ഇൻഗ് ബർ ബർഗ്മാൻ, സത്യജിത് റേ
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്