ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ നാഴികക്കല്ലുകൾ - 500 ചോദ്യോത്തരങ്ങൾ
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഓരോ സംഭവങ്ങളെയും ചരിത്ര വസ്തുതകളെയും അടിസ്ഥാനമാക്കി തയ്യാറാക്കിയ 500 ചോദ്യോത്തരങ്ങൾ ഈ പേജിൽ നൽകിയിട്ടുണ്ട്.
PSC 10th, +2, Degree Level Questions and Answers | Indian History: Questions | PSC Exam Special | Milestones in Indian Freedom Struggle: PSC Questions and Answers
• 1838-ൽ സ്ഥാപിതമായ, ആധുനിക ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ സംഘടന
- ലാൻഡ്ഹോൾഡേഴ്സ് അസോസിയേഷൻ
• ഇന്ത്യൻ ബിസ്മാർക്ക് എന്നറിയപ്പെട്ട നേതാവ്
- സർദാർ പട്ടേൽ
• ആരാണ് 1784-ൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചത്?
- വില്യം ജോൺസ്
• മുഹമ്മദൻ ലിറ്റററി സൊസൈറ്റിയുടെ സ്ഥാപകനാര്?
- നവാബ് അബ്ദുൾ ലത്തീഫ്
• മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ചതാര്?
- സയ്യദ് അഹമ്മദ് ഖാൻ
• 1866-ൽ ഈസ്റ്റിന്ത്യാ അസോസിയേഷൻ സ്ഥാപിച്ചതാര്?
- ദാദാഭായ് നവറോജി
• 1888-ൽ ഇന്ത്യൻ പാട്രിയോട്ടിക് അസോസിയേഷൻ സ്ഥാപിച്ചതാര്?
- സയ്യദ് അഹമ്മദ് ഖാൻ
• 1906-ൽ മുസ്ലിം ലീഗ് സ്ഥാപിച്ചതാര്?
- ആഗാ ഖാൻ
• 1911-ൽ സോഷ്യൽ സർവീസ് ലീഗ് സ്ഥാപിച്ചതാര്?
- എൻ. എം. ജോഷി
• 1918-ൽ ഇന്ത്യൻ ലിബറൽ ഫെഡറേഷൻ സ്ഥാപിച്ചത്?
- സുരേന്ദ്രനാഥ് ബാനർജി
• ഓൾ ഇന്ത്യ ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ സ്ഥാപിച്ചതാര്?
- ഡോ.അംബേദ്കർ
• 1925-ൽ രാഷ്ട്രീയ സ്വയം സേവക് സംഘ് സ്ഥാപിച്ചതാര്?
- ഹെഡ്ഗേവാർ
• 1870-ൽ പൂന സാർവജനിക് സഭ സ്ഥാപിച്ചതാര്?
- എം. ജി. റാനഡേ
• 1875-ൽ ഇന്ത്യൻ ലീഗ് സ്ഥാപിച്ചതാര്?
- ശിശിർകുമാർ ഘോഷ്
• സെർവന്റ്സ് ഓഫ് ഗോഡ് അഥവാ ഖുദായ് ഖിദ്ഗാർ എന്ന സംഘടനയുടെ സ്ഥാപകൻ
- ഖാൻ അബ്ദുൾ ഗാഫർ ഖാൻ
• ആനന്ദ മോഹൻ ബോസും സുരേന്ദ്രനാഥ് ബാനർജിയും ചേർന്ന് 1876-ൽ ആരംഭിച്ച പ്രസ്ഥാനം
- ഇന്ത്യൻ അസോസിയേഷൻ
• 1884-ൽ ജി. ജി. അഗാർക്കർ, മഹാദേവ് ഗോവിന്ദ് റാനഡേ, വി. ജി. ചിപ് ലുങ്കാർ എന്നിവർ ചേർന്ന് ആരംഭിച്ച സംഘടന
- ഡെക്കാൺ എഡ്യുക്കേഷൻ സൊസൈറ്റി
• 1938-ൽ ഭാരതീയ വിദ്യാഭവൻ സ്ഥാപിച്ചതാര്?
- കെ. എം. മുൻഷി
• രാമകൃഷ്ണമിഷൻ സ്ഥാപിച്ചതാര്?
- സ്വാമി വിവേകാനന്ദൻ
• ആരാണ് ആര്യസമാജം സ്ഥാപിച്ചത്?
- ദയാനന്ദ് സരസ്വതി
• ആധുനിക ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം നടത്തിയത്?
- ചപേകർ സഹോദരൻമാർ
• 1940-ൽ ആരംഭിച്ച വ്യക്തി സത്യാഗ്രഹത്തിലെ ആദ്യ സത്യാഗ്രഹി
- വിനോബാ ഭാവെ
• മുസാഫർപൂരിലെ ജഡ്ജിയായിരുന്ന കിങ്ഫോർഡിനെ വകവരുത്തുന്നതിന് ആസൂത്രണം ചെയ്ത ഉദ്യമത്തിൽ ഖുദിറാം ബോസിന്റെ സഹപോരാളിയായിരുന്നത്
- പ്രഫുല്ല ചാകി
• പബ്ലിക് സേഫ്റ്റി ബില്ലിനെതിരെ പ്രതിഷേധിക്കാൻ 1929-ൽ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിഞ്ഞതാര്?
- ഭഗത് സിങ്
• ഏത് കേസുമായി ബന്ധപ്പെട്ടാണ് രാം പ്രസാദ് ബിസ്മിൽ തൂക്കിലേറ്റപ്പെട്ടത്?
- കാക്കോറി ഗൂഢാലോചന കേസ്
• ലാലാ ലജ്പത് റായിയുടെ മരണത്തിന് പ്രതികാരമായി സാൻഡേഴ്സിനെ വധിച്ചതാര്?
- ഭഗത് സിങ്
• ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ് എന്നു വിശേഷിപ്പിക്കപ്പെട്ടതാരാണ്?
- മാഡം ഭിക്കാജി കാമ
• ട്രേഡ് യൂണിയൻ കമ്യുണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട 31 നേതാക്കൾ അറസ്റ്റിലായത് ഏത് കേസുമായി ബന്ധപ്പെട്ടാണ്?
- മീററ്റ് ഗൂഢാലോചന കേസ്
• ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് പ്രതികാരം ചെയ്ത വിപ്ലവകാരി
- ഉദ്ദം സിങ്
• ഏത് കേസുമായി ബന്ധപ്പെട്ടാണ് അരവിന്ദഘോഷ് വിചാരണ നേരിട്ടത്?
- അലിപ്പൂർ ഗൂഢാലോചന കേസ്
• ചിറ്റഗോങ് ആയുധപ്പുര ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ
- സൂര്യ സെൻ
• അലഹബാദിലെ ആൽഫ്രഡ് പാർക്കിൽ പൊലീസിനോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ചത്
- ചന്ദ്രശേഖർ ആസാദ്
• ഷഹീദ്-ഇ-ഹിന്ദ് എന്നറിയപ്പെട്ടതാര്?
- ഭഗത് സിങ്
• ബംഗാൾ ഗവർണറായിരുന്ന സ്റ്റാൻലി ജാക്സണിനെ സർവകലാശാലയുടെ ബിരുദദാനച്ചടങ്ങിൽ വധിക്കാൻ ശ്രമിച്ചത്
- ബിനാ ദാസ്
• സൂര്യസെന്നിനെ തൂക്കിലേറ്റിയത് ഏത് വർഷമായിരുന്നു?
- 1934
• സൂര്യസെന്നിന് ഒപ്പം തൂക്കിലേറ്റപ്പെട്ട വിപ്ലവകാരി
- താരകേശ്വർ ദസ്തിദാർ
• ആരാണ് സൂര്യ സെന്നിനൊപ്പം വിചാരണ നേരിട്ട വനിത
- കൽപ്പന ദത്ത
• ഇൻക്വിലാബ് സിന്ദാബാദ് എന്നത് ആദ്യമായി മുദ്രാവാക്യമായി ഉയർത്തിയ നേതാവ്
- ഭഗത് സിങ്
• കാക്കോറി ഗൂഢാലോചനക്കേസിന് നിദാനമായ സംഭവം നടന്ന വർഷം
- 1925
• എവിടെയാണ് ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ 1924ൽ രൂപവത്കൃതമായത്? .
- കാൺപൂർ
• ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു
- ഗോപാലകൃഷ്ണ ഗോഖലെ
• ഏത് വർഷമാണ് കൊൽക്കത്തയിൽ ബേതൂൺ സ്കൂൾ സ്ഥാപിതമായത്?
- 1849
• 1915 നവംബർ 16-ന് തൂക്കിലേറ്റപ്പെട്ട ഗദ്ദർ പാർട്ടി നേതാവ്
- കർത്താർ സിങ് സരാഭ
• രാം മുഹമ്മദ് സിങ് ആസാദ് എന്ന പേര് ഏത് സ്വാതന്ത്ര്യ സമരസേനാനിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
- ഉദ്ദം സിങ്
• പതിനെട്ട് വയസ്സും എട്ടു മാസവും എട്ടു ദിവസവും പ്രായമുള്ളപ്പോൾ ബ്രിട്ടീഷുകാർ തൂക്കിക്കൊന്ന വിപ്ലവകാരി
- ഖുദിറാം ബോസ്
• ആരുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണമാണ് പഖ്തൂൺ?
- ഖാൻ അബ്ദുൾ ഗാഫർ ഖാൻ
• ദ ഹിന്ദു പത്രം സ്ഥാപിച്ചതാര്?
- ജി. സുബ്രമണ്യ അയ്യർ
• മര്യാദ എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായിരുന്നത്
- മദൻമോഹൻ മാളവ്യ
• മൂകനായക് എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്
- ഡോ. അംബേദ്കർ
• ഹംദർദ് എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്
- മുഹമ്മദ് അലി
• ലാലാ ലജ്പത് റായിയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണം ഏത്?
- വന്ദേ മാതരം
• ബോംബെ ക്രോണിക്കിൾ ആരംഭിച്ചതാര്?
- ഫിറോസ് ഷാ മേത്ത
• ബംഗാൾ ഗസറ്റ് ആരംഭിച്ചത്
- ജെയിംസ് അഗസ്റ്റസ് ഹിക്കി
• ആനി ബെസന്റുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണം ഏത്?
- ന്യൂ ഇന്ത്യ
• കർമയോഗി എന്ന പത്രം ആരംഭിച്ച നേതാവ്
- അരവിന്ദഘോഷ്
• ജന്മഭൂമി എന്ന പത്രം ആരംഭിച്ചത്
- പട്ടാഭി സീതാരാമയ്യ
• ഇന്ദ്രപ്രകാശിന്റെ പ്രതാധിപരായിരുന്നത്
- അരവിന്ദഘോഷ്
• ദ ബംഗാളി എന്ന പത്രത്തിന്റെ പത്രാധിപരായിരുന്നത്
- സുരേന്ദ്രനാഥ് ബാനർജി
• സോഷ്യലിസ്റ്റ് എന്ന കമ്യുണിസ്റ്റ് ജേണൽ പ്രസിദ്ധീകരിച്ചിരുന്നത്
- എസ്. എ. ഡാംഗേ
• ബരിന്ദ്രകുമാർ ഘോഷും ഭൂപേന്ദ്രകുമാർ ദത്തും ചേർന്ന് 1906-ൽ ആരംഭിച്ച പ്രസിദ്ധീകരണം
- യുഗാന്തർ
• വാൻഗാർഡ് എന്ന പ്രസിദ്ധീകരണം തുടങ്ങിയത് ആരാണ്?
- എം. എൻ. റോയ്
• കോമ്രേഡ് എന്ന പത്രം ആരംഭിച്ചത്
- മുഹമ്മദ് അലി
• ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബ്രിട്ടിഷ് കമ്മിറ്റി 1890-ൽ ആരംഭിച്ച പ്രസിദ്ധീകരണം
- ഇന്ത്യ
• ഹിന്ദു പാട്രിയറ്റ് എന്ന പ്രസിദ്ധീകരണത്തിന്റെ ആദ്യ പത്രാധിപരായിരുന്നത്
- ഗിരിഷ് ചന്ദ്ര ഘോഷ്
• 1853-ൽ ഹിന്ദു പാട്രിയറ്റ് എന്ന പ്രസിദ്ധീകരണം സ്ഥാപിച്ചതാരാണ്?
- മധുസൂദൻ റേ
• ഞാൻ എന്തുകൊണ്ട് നിരീശ്വരവാദി (വൈ അയാം അൻ എതീസ്റ്റ്) എന്ന പുസ്തകം രചിച്ചത്?
- ഭഗത് സിങ്
• 'പ്ലാസി ബ്രിട്ടിഷ് സാമ്രാജ്യത്തിന് അടിത്തറയിട്ടു; അമൃത്സർ അത് ഇളക്കിയിരിക്കുന്നു' എന്ന് പ്രസ്താവിച്ചതാര്?
- ഗാന്ധിജി
• രാജാജി എന്ന അപരനാമത്തിൽ അറിയപ്പെട്ട നേതാവ്
- സി. രാജഗോപാലാചാരി
• ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളിൽ ഏറ്റവും അക്രമാസക്തമായത് ഏതാണ്?
- ക്വിറ്റിന്ത്യാ സമരം
• ഏത് സംഭവമാണ് സിവിൽ സർവീസ് ഉപേക്ഷിക്കാൻ സുഭാഷ് ചന്ദ്രബോസിനെ പ്രേരിതനാക്കിയത്?
- ജാലിയൻവാലാബാഗ്
• ആധുനിക മനു എന്നറിയപ്പെട്ട നേതാവ്
- ഡോ. അംബേദ്കർ
• ഗുരുദേവ് എന്നറിയപ്പെട്ട ഇന്ത്യൻ കവി
- രബീന്ദ്രനാഥ് ടാഗോർ
• 1928-ലെ സർവകക്ഷി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആരാണ്?
- എം.എ. അൻസാരി
• പതിനാലിന ഫോർമുല മുന്നോട്ടുവച്ച നേതാവ്
- മുഹമ്മദ് അലി ജിന്ന
• ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്
- മുഹമ്മദ് അലി ജിന്ന
• 1825-ൽ വേദാന്ത കോളേജ് സ്ഥാപിച്ചതാര്?
- രാജാറാം മോഹൻ റോയ്
• 1946 ഓഗസ്റ്റ് 16-ന് പ്രത്യക്ഷ സമരദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത നേതാവ് - മുഹമ്മദ് അലി ജിന്ന
• "എ നേഷൻ ഇൻ മേക്കിങ്' രചിച്ചത്
- സുരേന്ദ്രനാഥ ബാനർജി
• ടി.എം.നായരും ത്യാഗരാജ ചെട്ടിയാരും ചേർന്ന് സ്ഥാപിച്ച പാർട്ടി
- ജസ്റ്റിസ് പാർട്ടി
• 1936-ൽ ഓൾ ഇന്ത്യ കിസാൻസഭ സ്ഥാപിച്ചതാര്?
- സ്വാമി സഹജാനന്ദ്
• അഹമ്മദീയ പ്രസ്ഥാനം ആരംഭിച്ചത്
- മിർസാ ഗുലാം അഹമ്മദ്
• ഇംഗ്ലണ്ടിലെ ബ്രിസ്റ്റളിൽ 1833-ൽ അന്തരിച്ച ഭാരതീയ നേതാവ്
- രാജാറാം മോഹൻ റോയ്
• വഹാബി പ്രസ്ഥാനത്തിന്റെ സ്ഥാപകൻ
- ഷാ വാലിയുള്ള
• കേണൽ ഓൾക്കോട്ടും മാഡം ബ്ലാവട്സ്കിയും ചേർന്ന് 1875-ൽ അമേരിക്കൻ ഐക്യനാടുകളിൽ രൂപവത്കരിച്ച സംഘടന
- തിയോസഫിക്കൽ സൊസൈറ്റി
• 1870-ൽ ഇന്ത്യൻ റിഫോം അസോസിയേഷൻ സ്ഥാപിച്ചതാര്?
- കേശവ് ചന്ദ്ര സെൻ
• 1839-ൽ തത്ത്വബോധിനി സഭ സ്ഥാപിച്ചതാര്?
- ദേവേന്ദ്രനാഥ് ടാഗോർ
• ബംഗാളിൽ വിധവാ പുനർവിവാഹത്തിനു വേണ്ടി പരിശ്രമിച്ചതാര്?
- ഈശ്വര ചന്ദ്ര വിദ്യാസാഗർ
• ബ്രഹ്മസമാജം പിളർന്നപ്പോൾ ആദി ബ്രഹ്മസമാജത്തെ നയിച്ചതാര്?
- ദേവേന്ദ്രനാഥ് ടാഗോർ
• ധർമ സഭ സ്ഥാപിച്ചതാര്?
- രാധാകാന്ത് ദേവ്
• ശ്രീരാമകൃഷ്ണ പരമഹംസരുടെ യഥാർഥ പേര്
- ഗദാധർ ചാറ്റർജി
• റാണി ഗൈഡിലിയുവിനെ നാഗൻമാരുടെ റാണി എന്നു വിശേഷിപ്പിച്ചത്
- ജവാഹർലാൽ നെഹ്‌റു
• ഹിന്ദ് സ്വരാജ് രചിച്ചത്
- മഹാത്മാഗാന്ധി
• ദക്ഷിണേശ്വരത്തിലെ സന്ന്യാസി എന്നറിയപ്പെട്ടത് ആരാണ്?
- ശ്രീരാമകൃഷ്ണ പരമഹംസർ
• "ഗാന്ധിയും കോൺഗ്രസും അസ്പൃശ്യരോട് ചെയ്തത് എന്താണ്' എന്ന പുസ്തകം രചിച്ചതാര്?
- ബി. ആർ. അംബേദ്കർ
• ഫിറോസ് ഷാ മേത്ത, കെ. ടി. തെലാങ്, ബദറുദ്ദീൻ തയ്യബ്ജി എന്നിവർ ചേർന്ന് 1883ൽ സ്ഥാപിച്ച സംഘടന
- ബോംബെ പ്രസിഡൻസി അസോസിയേഷൻ
• ലോകാഹിതവാദി എന്നറിയപ്പെട്ടത്
- ഗോപാൽ ഹരി ദേശ്മുഖ്
• രക്തസാക്ഷികളുടെ രാജകുമാരൻ എന്നറിയപ്പെട്ടത്
- ഭഗത് സിങ്
• യാചകരുടെ രാജകുമാരൻ എന്നറിയപ്പെട്ടത്
- മദൻ മോഹൻ മാളവ്യ
• ആരോടൊപ്പം ചേർന്നാണ് മോത്തിലാൽ നെഹ്റു സ്വരാജ് പാർട്ടി സ്ഥാപിച്ചത്?
- സി. ആർ. ദാസ്
• തമിഴ്നാട്ടിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്
- സി. രാജഗോപാലാചാരി
• ബംഗാൾ വിഭജനത്തിനെതിരെ നടന്ന സ്വദേശി പ്രസ്ഥാന കാലത്ത് അമർ സോനാർ ബംഗ്ല എന്ന ഗാനം രചിച്ചതാര്?
- രബീന്ദ്രനാഥ് ടാഗോർ
• നാദിർഷായുടെ ആക്രമണം ഏത് വംശത്തിന്റെ ഭരണത്തിന്റെ തകർച്ചയ്ക്ക് കാരണമായി?
- മുഗൾ സാമ്രാജ്യം
• 1940-ൽ റാഡിക്കൽ ഡെമോക്രാറ്റിക് പാർട്ടി രൂപവത്കരിച്ചത്
- എം. എൻ. റോയ്
• പത്ത് തത്ത്വങ്ങൾ (ടെൻ പ്രിൻസിപ്പിൾസ്) ഏത് സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു?
- ആര്യസമാജം
• പേഷ്വ ബാജി റാവു ഒന്നാമനെ തോൽപിച്ച ബ്രിട്ടിഷ് സൈനിക മേധാവി
- മാൽക്കം
• ആർക്കെതിരെയുള്ള സൈനിക നടപടിയുമായിട്ടാണ് സർ വില്യം സ്ലീമാന്റെ പേര് ബന്ധപ്പെട്ടിരിക്കുന്നത്?
- തഗ്ഗുകൾ
• വോയ്സ് ഓഫ് ഇന്ത്യ എന്ന പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടതാരാണ്?
- ദാദാഭായ് നവറോജി
• കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ നേതൃനിരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ
- എം. എൻ. റോയ്
• ആന്തമാനിൽ വച്ച് കൊല്ലപ്പെട്ട ഇന്ത്യാ വൈസ്രോയി
- മേയോ പ്രഭു
• ബ്രിട്ടീഷ് പാർലമെന്റ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പാസാക്കിയ വർഷം
- 1947 ജൂലൈ 18
• പഞ്ചാബിന്റെയും ബംഗാളിന്റെയും വിഭജനത്തിനായി നിയമിക്കപ്പെട്ട കമ്മിഷന്റെ തലവനായിരുന്നത്
- സിറിൽ റാഡ്ക്ലിഫ്
• 1934 ൽ ചെക്കോസ്ളോവാക്യൻ ഇന്ത്യൻ അസോസിയേഷൻ സ്ഥാപിക്കുന്നതിന് പ്രധാന പങ്കു വഹിച്ച നേതാവ്
- സുഭാഷ് ചന്ദ്രബോസ്
• ഒന്നാം സ്വാതന്ത്ര്യ സമരം ഏറ്റവും കൂടുതൽ വ്യാപിച്ചത് ഏത് സംസ്ഥാനത്താണ്?
- ഉത്തർ പ്രദേശ്
• സൈമൺ കമ്മിഷൻ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയ വർഷം
- 1930
• 1912 സെപ്റ്റംബറിൽ പബ്ലിക് സർവീസിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച റോയൽ കമ്മിഷന്റെ തലവനായിരുന്നത്
- ഇസ്ലിങ്ടൺ പ്രഭു
• ഓൾ ഇന്ത്യ നൗജവാൻ സഭ സ്ഥാപിച്ചതാര്?
- ഭഗത് സിങ്
• മദ്രാസിൽ റയട്ട് വാരി സമ്പ്രദായം കൊണ്ടുവന്ന താര്?
- തോമസ് മൺറോ
• 1857-ലെ കലാപത്തിന്റെ പ്രതീകം ആയിരുന്നത്
- താമരപ്പൂവും ബ്രഡും
• രണ്ടാം വട്ടമേശസമ്മേളനത്തിൽ കോൺഗ്രസിനെ പ്രതിനിധാനം ചെയ്തത്
- ഗാന്ധിജി
• ഏതിന്റെ ആസ്ഥാനമായിരുന്നു യുഗാന്തർ ആശ്രമം?
- അഭിനവ് ഭാരത് സൊസൈറ്റി
• കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെട്ടത്
- വി. ഒ. ചിദംബരം പിള്ള
• 1913-ൽ അമേരിക്കൻ ഐക്യനാടുകളിൽ ഗദ്ദർ പാർട്ടി രൂപവത്കരിച്ചത്
- ലാലാ ഹർദയാൽ
• മദ്രാസിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മൂന്നാം സമ്മേളനത്തിൽ എത്ര പ്രതിനിധികളാണ് പങ്കെടുത്തത്?
- 607
• 1925-ൽ സ്വരാജ് പാർട്ടിക്കാർ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയുടെ അധ്യക്ഷനായി ആരെയാണ് തിരഞ്ഞെടുത്തത്?
- വിഠൽ ഭായ് പട്ടേൽ
• ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷ് സർക്കാർ നിയോഗിച്ച കമ്മിറ്റി
- ഹണ്ടർ കമ്മിറ്റി
• ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥാപിച്ചതാര്?
- മദൻ മോഹൻ മാളവ്യ
• രാജ്യദ്രോഹത്തിന്റെ ഫാക്ടറി എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ച സംഘടന ഏത്?
- ഇന്ത്യൻ നാഷണൽ കോൺഗ്രസ്
• ആര്യ മഹിള സമാജം സ്ഥാപിച്ചതാര്?
- പണ്ഡിത രമാഭായ്
• ഐ.എൻ.എ.യുടെ നേതൃത്വത്തിൽ സുബാഷ് ചന്ദ്രബോസിനൊപ്പം സായുധ പോരാട്ടത്തിൽ സജീവമായി പങ്കെടുത്ത വനിത ആര്?
- ക്യാപ്റ്റൻ ലക്ഷ്മി
• 1904-ലെ ഇന്ത്യൻ യൂണിവേഴ്സിറ്റി ആക്ട് പാസാക്കിയത്
- കഴ്സൺ പ്രഭു
• പഞ്ചാബ് നാഷണൽ ബാങ്കിന്റെ സ്ഥാപകനായ സ്വാതന്ത്ര്യസമര സേനാനി
- ലാലാ ലജ്പത്റായ്
• രാഖി ബന്ധൻ ഏതുമായി ബന്ധപ്പെട്ടതായിരുന്നു?
- സ്വദേശി പ്രസ്ഥാനം
• 1935-ലെ നിയമത്തെ ശക്തമായ ബ്രേക്കുകളോടും കൂടിയതും എഞ്ചിൻ ഇല്ലാത്തതുമായ യന്ത്രം എന്നു വിശേഷിപ്പിച്ചത്
- ജവാഹർലാൽ നെഹ്റു
• ലാലാ ലജ്പത് റായി ആരംഭിച്ച ഇംഗ്ലിഷ് പ്രസിദ്ധീകരണമേത്?
- ദി പീപ്പിൾ
• കോമൺ വെലിന്റെ പത്രാധിപരായിരുന്നത്
- ആനി ബെസന്റ്
• യങ് ബംഗാൾ മൂവ്മെന്റ് സ്ഥാപിക്കുന്നതിനു പിന്നിൽ പ്രവർത്തിച്ചത്
- ഹെന്റി ലൂയിസ് വിവിയൻ ഡെറോസിയോ
• സി. രാജഗോപാലാചാരി 1925ൽ ഗാന്ധിയൻ ആശ്രമം സ്ഥാപിച്ചത് എവിടെ?
- തിരുച്ചെങ്ങോട്
• ഭിന്നിച്ച് ഭരിക്കുക എന്നത് ആരുടെ നയമായിരുന്നു?
- ബ്രിട്ടീഷ്
• കോൺഗ്രസ് ഖിലാഫത്ത് സ്വരാജ് പാർട്ടിയുടെ പ്രസിഡന്റായിരുന്നത്
- സി. ആർ. ദാസ്
• 1857-ലെ വിപ്ലവത്തിന് ബറേലിയിൽ നേതൃത്വം നൽകിയത്
- ഖാൻ ബഹാദൂർ ഖാൻ
• ജോൺ സൈമണും കമ്മിഷൻ അംഗങ്ങളും മുംബൈയിൽ എത്തിയത്
- 1928 ഫെബ്രുവരി 3
• 1946-ലെ ക്യാബിനറ്റ് മിഷനിലെ അംഗങ്ങൾ
- പെത്തിക് ലോറൻസ്, സർ സ്റ്റാഫോർഡ് ക്രിപ്സ്, എ. വി. അലക്സാണ്ടർ
• ദുർബലചിത്തനായ മിതവാദി എന്ന് കോൺഗ്രസിലെ തീവ്രദേശീയവാദത്തിന്റെ നേതാക്കൾ വിളിച്ചത് ആരെയാണ്?
- ഗോപാലകൃഷ്ണ ഗോഖലെ
• നെഹ്റു റിപ്പോർട്ടിനെ തള്ളിക്കളഞ്ഞുകൊണ്ട് 1929ൽ 14 പോയിന്റുകൾ മുന്നോട്ടുവച്ചത്
- മുഹമ്മദ് അലി ജിന്ന
• ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നത്
- എം. ഡി. ദേശായി
• പ്രാദേശിക പത്രഭാഷാ നിയമം (വെർണക്കുലർ പ്രസ് ആക്ട്) പാസാക്കിയ വൈസ്രോയി
- ലിട്ടൺ പ്രഭു
• ഗീതാരഹസ്യം രചിച്ചത്
- ബാലഗംഗാധര തിലകൻ
• ഏത് വൈസ്രോയിയുടെ കാലത്താണ് ഇൽബർട്ട് ബിൽ വിവാദം ഉണ്ടായത്?
- റിപ്പൺ പ്രഭു
• ധാക്ക അനുശീലൻ സമിതിയുടെ സ്ഥാപകൻ
- പുലിൻദാസ്
• തിങ്കതിയ്യ സമ്പ്രദായവുമായി ബന്ധപ്പെട്ട പ്രക്ഷോഭം
- ചമ്പാരൻ
• പത്താൻകാർക്കിടയിൽ ഖുദായ് ഖിത് മദ്ഗർ എന്ന സന്നദ്ധ സംഘടന രൂപവത്കരിച്ചതാര്?
- ഖാൻ അബ്ദുൾ ഗാഫർ ഖാൻ
• ഭഗത്സിങിനെ വധശിക്ഷയ്ക്ക് വിധിച്ചത് ഏത് കേസിലാണ്?
- ലാഹോർ ഗൂഢാലോചന കേസ്
• ഇന്ത്യയിൽ ഒരു പബ്ലിക് സർവീസ് കമ്മിഷൻ ആദ്യമായി നിയമിക്കപ്പെട്ടത് ഏത് നിയമം പ്രകാരമാണ് ?
- 1919-ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ നിയമം
• ഏത് സംഭവത്തെയാണ് സുഭാഷ് ചന്ദ്രബോസ് ഒരു ദേശീയ ദുരന്തം എന്നു വിശേഷിപ്പിച്ചത്?
- നിസ്സഹകരണ പ്രസ്ഥാനം പിൻവലിച്ചത്
• മിത്രമേളയുടെ സംഘാടകൻ
- സവർക്കർ
• ഗാന്ധിജി ദണ്ഡിയാത്ര ആരംഭിച്ച തീയതി
- 1930 മാർച്ച് 12
• ഇന്ത്യൻ ഇക്കണോമിക്സിന്റെയും പിതാവ് എന്നറിയപ്പെടുന്നത്
- ദാദാഭായ് നവറോജി
• കസ്തൂർബ ഗാന്ധി അന്തരിച്ചത് എവിടെ തടവിലായിരിക്കുമ്പോഴാണ്?
- ആഗാഖാൻ കൊട്ടാരം
• 1919 ഏപ്രിൽ 13 ന്റെ പ്രാധാന്യം
- ജാലിയൻ വാലാബാഗ് കൂട്ടക്കൊല
• ഗവർണർ ജനറൽ ഓഫ് ഇന്ത്യ എന്ന പേരിൽ അറിയപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥൻ എന്നു മുതലാണ് വൈസ്രോയിയായി അറിയപ്പെടാൻ തുടങ്ങിയത്?
- 1858 ഓഗസ്റ്റ് 2
• കേരളത്തിൽ ക്വിറ്റിന്ത്യാ സമരത്തിന് നേതൃത്വം നൽകിയത്
- കെ. ബി. മേനോൻ
• സത്യശോധക് സമാജം സ്ഥാപിച്ചതാര്?
- ജ്യോതിബ ഫൂലെ
• ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിക്കുന്നതിന്
വൈസ്രോയിയുടെ എക്സിക്യുട്ടീവ് കൗൺസിലിൽ നിന്ന് രാജിവച്ചത്
- സി. ശങ്കരൻ നായർ
• ബംഗാൾ വിഭജനം നിലവിൽ വന്നതെന്ന്
- 1905 ഒക്ടോബർ 16
• എന്തിന്റെ ഭാഗമായിട്ടാണ് ജാമിയ മിലിയ ഇസ്ലാമിയ ആരംഭിച്ചത്?
- ഖിലാഫത്ത് - നിസ്സഹകരണ പ്രസ്ഥാനം
• ഇന്ത്യൻ ഹോംറൂൾ പ്രസ്ഥാനത്തിന്റെ നേതാക്കൾ ഏത് രാജ്യത്തു നിന്നാണ് ഹോംറൂൾ പ്രസ്ഥാനത്തിന്റെ ആശയം കടം കൊണ്ടത്?
- അയർലൻഡ്
• 1875-ൽ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ചത്
- സർ സയ്യദ് അഹമ്മദ് ഖാൻ
• ഇന്ത്യൻ നാഷണൽ ആർമിയുടെ വനിതാ റെജിമെന്റിന്റെ തലപ്പത്ത് പ്രവർത്തിച്ചത് - ലക്ഷ്മി സെഹ്ഗാൾ
• സുരേന്ദ്രനാഥ് ബാനർജി നേതൃത്വം നൽകിയ കോൺഗ്രസിനു മുമ്പുണ്ടായിരുന്ന സംഘടന
- ഇന്ത്യൻ അസോസിയേഷൻ
• ദക്ഷിണേന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെട്ടത്
- ജി. സുബ്രമണ്യ അയ്യർ
• ഓൾ ഇന്ത്യ മുസ്ലീം ലീഗ് രൂപം കൊണ്ട് തീയതി
- 1906 ഡിസംബർ 30
• ഇന്ത്യയുടെ ദേശീയ അദ്ധ്യാപകനായും ഗാന്ധിജിയുടെ ആത്മീയ പിൻഗാമിയായും കരുതപ്പെടുന്ന നേതാവ്
- ആചാര്യ വിനോബ ഭാവ
• ഏത് സംഭവുമായി ബന്ധപ്പെട്ടാണ് മഹകവി രബീന്ദ്രനാഥ് ടാഗോർ സർ പദവി ഉപേക്ഷിച്ചത്?
- ജാലിയൻവാലാബാഗ് കൂട്ടക്കൊല
• ഇന്ത്യൻ മിററിന്റെ പത്രാധിപരായിരുന്നത്?
- മൻമോഹൻ ഘോഷ്
• 1914-ൽ സേവാ സമിതി സ്ഥാപിച്ചത്
- എച്ച്. എൻ. കുൻസ്രു
• ഓൾ ഇന്ത്യ കിസാൻ സഭ രൂപം കൊണ്ട വർഷം
- 1936
• ബ്രിട്ടീഷ് സർക്കാരിന്റെ ഏത് നിയമമാണ് പ്രവിശ്യകളിൽ സ്വയം ഭരണം കൊണ്ടുവന്നത്?
- 1935-ലെ ഗവ. ഓഫ് ഇന്ത്യ നിയമം
• ആദ്യത്തെ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം
- 72
• ഭഗത്സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ തൂക്കിലേറ്റിയ തീയതി
- 1931 മാർച്ച് 23
• ആരുടെ അറസ്റ്റിൽ പ്രതിഷേധിക്കാനാണ് 1919 ഏപ്രിൽ 13ന് ജാലിയൻവാലാബാഗിൽ ജനങ്ങൾ തടിച്ചുകൂടിയത്?
- സെയ്ഫുദ്ദീൻ കിച്ച, സത്യപാൽ
• ക്വിറ്റിന്ത്യാ സമരകാലത്തെ കോൺഗ്രസ് പ്രസിഡന്റ്
- അബുൾ കലാം ആസാദ്
• ഗദ്ദർ പാർട്ടിയുടെ ആസ്ഥാനമായിരുന്നത്
- സാൻഫ്രാൻസിസ്കോ
• ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് സ്ഥാപിച്ചതാര്?
- റാഷ് ബിഹാരി ബോസ്
• 1907-ലെ സമ്മേളനത്തിൽ മിതവാദികളും തീവ്ര ദേശീയവാദികളും തമ്മിലുള്ള പ്രധാന അഭിപ്രായവ്യത്യാസം ഏത് കാര്യത്തിലായിരുന്നു?
- സ്വരാജ്
• ഇന്ത്യയിലെ ദാരിദ്യത്തെക്കുറിച്ച് ആദ്യമായി ശാസ്ത്രീയമായ കണക്കുകൂട്ടലുകൾ നടത്തിയ ദേശീയ പ്രസ്ഥാനത്തിന്റെ നേതാവ്
- ദാദാഭായ് നവറോജി
• 1916 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും മുസ്ലീംലീഗിന്റെയും സംയുക്ത സമ്മേളനം നടന്ന സ്ഥലം
- ലക്നൗ
• 1857-ലെ കലാപശേഷം നേപ്പാളിലേക്ക് കടന്നതാര്?
- നാനാസാഹിബ്
• 1940 മാർച്ച് 13 ന് ഉദ്ദംസിങ് ആരെയാണ് വധിച്ചത്?
- മൈക്കൽ ഒ. ഡയർ
• 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം വ്യാപിക്കാത്ത പ്രദേശങ്ങൾ
- പഞ്ചാബ്, ബോംബ
• ഇന്ത്യ വിടാനുള്ള ചരിത്രപരമായ പ്രഖ്യാപനം ക്ലമന്റ് ആറ്റ്‌ലി നടത്തിയത്
-1947 ഫെബ്രുവരി 20
• അലിഗഢ് പ്രസ്ഥാനം സ്ഥാപിച്ചത്
- സർ സയ്യദ് അഹമ്മദ് ഖാൻ
• സുഭാഷ് ചന്ദ്രബോസ് രൂപവത്കരിച്ച രാഷ്ട്രീയ പാർട്ടി
- ഫോർവേഡ് ബ്ലോക്ക്
• ഓൾ ഇന്ത്യ കിസാൻ സഭയുടെ ആദ്യ സമ്മേളന വേദി
- ലക്നൗ
• ഏത് വർഷമാണ് ബാലഗംഗാധര തിലകനെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ബർമയിലേക്ക് നാടുകടത്തിയത്?
- 1908
• ഏത് വർഷമാണ് റൗലറ്റ് ബിൽ അവതരിപ്പിച്ചത്?
- 1919
• സംവാദ് കൗമുദി എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്
- രാജാറാം മോഹൻ റോയ്
• അസ്പൃശ്യതയ്ക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യത്തെ ജാതി വിരുദ്ധ സമരം
- വൈക്കം സത്യാഗ്രഹം
• ജീവിതത്തിന്റെ അവസാന നാളുകളിൽ ബുദ്ധമതം സ്വീകരിച്ച നേതാവ്
- ഡോ. അംബേദ്കർ
• സൈമൺ കമ്മിഷനെ ഇന്ത്യക്കാർ ബഹിഷ്കരിക്കുവാൻ കാരണം
- ഇന്ത്യാക്കാരായ ആരും അതിൽ അംഗം അല്ലായിരുന്നു
• മെക്കയിൽ ജനിച്ച സ്വാതന്ത്ര്യ സമരസേനാനി
- അബുൾ കലാം ആസാദ്
• സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വധശിക്ഷയ്ക്ക് വിധേയനായ വ്യക്തി
- നാഥുറാം വിനായക് ഗോഡ്സെ
• ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് ആദ്യമായി സംബോധന ചെയ്തത്
- സുഭാഷ്ചന്ദ്ര ബോസ്
• ബംഗാളിൽ ദ്വിഭരണം നടപ്പിലാക്കിയത്
- റോബർട്ട് ക്ലൈവ്
• മാസ്റ്റർദാ എന്ന അപരനാമത്തിലറിയപ്പെട്ട വിപ്ലവകാരി
- സൂര്യ സെൻ
• 1857-ലെ കലാപം പൊട്ടിപ്പുറപ്പെട്ടത് എവിടെയാണ്?
- മീററ്റ്
• ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയത്
- 1911 ഡിസംബർ 12
• ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ച വർഷം
- 1885
• ബംഗാൾ വിഭജനം റദ്ദുചെയ്ത വൈസ്രോയി
- ഹാർഡിംഗ് പ്രഭു രണ്ടാമൻ
• കൽക്കത്ത, ബോംബെ, മദ്രാസ് സർവ്വകലാശാലകൾ സ്ഥാപിതമായ വർഷം
- 1857
• ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പിതാവ്
- എ. ഒ. ഹ്യൂം
• ദയാനന്ദ് ആംഗ്ലോ വേദിക് സ്കൂളിന്റെ സ്ഥാപകൻ
- ലാലാ ഹൻസ് രാജ്
• ബംഗാളി പത്രമായ ഉദ്ബോധന ആരംഭിച്ചതാര്?
- വിവേകാനന്ദൻ
• മുസ്ലീങ്ങൾക്ക് പ്രത്യേക നിയോജക മണ്ഡലങ്ങൾ ഏർപ്പെടുത്തിയ ബ്രിട്ടീഷ് ഭരണ പരിഷ്കരണം
- മിന്റോ മോർലി നിയമം
• ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പേര് ആദ്യമായി മുന്നോട്ടുവച്ചത്
- ദാദാഭായ് നവറോജി
• ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത്
- ക്ലമന്റ് ആറ്റ്‌ലി
• ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് സൈന്യാധിപൻ
- ജനറൽ ഡയർ
• ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെ ടുന്നത്
- സർദാർ വല്ലഭ്ഭായ് പട്ടേൽ
• രാഷ്ട്രീയ മഹിളാ സംഘം സ്ഥാപിച്ചത്
- ലതികാ ഘോഷ്
• “എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ'' എന്ന പുസ്തകം ഏത് ഭാഷയിലാണ് രചിച്ചത്?
- ഗുജറാത്തി
• “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക ഈ മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടതാണ്?
- ക്വിറ്റ് ഇന്ത്യാ സമരം
• “സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് ഞാനത് നേടുക തന്നെ ചെയ്യും'' ആരുടേതാണീ വാക്കുകൾ?
- ബാലഗംഗാധര തിലകൻ
• പൂർണ്ണസ്വരാജ് പ്രമേയം പാസ്സാക്കിയത് ഏത് കോൺഗ്രസിൽ വച്ച്?
- ലാഹോർ കോൺഗ്രസ്
• കോൺഗ്രസിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റ്
- ആനി ബസന്റ്
• നൈറ്റിംഗേൽ ഓഫ് ഇന്ത്യ എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര പോരാളി
- സരോജിനി നായിഡു
• മുഗൾ സാമ്രാജ്യത്തിന്റെ തകർച്ചയോടെ ജാട്ടുകളെ ഒരു രാഷ്ട്രീയ ശക്തിയായി വളർത്തിയെടുത്തത് ആരാണ്?
- സൂരജ് മൽ
• പിൻ തീയതിവച്ച ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്?
- ക്രിപ്സ് മിഷൻ
• ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ചത്
- 1942
• ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മലയാളിയായ ആദ്യ പ്രസിഡന്റ്
- സി. ശങ്കരൻ നായർ
• ഫെറെയ്സി പ്രസ്ഥാനം (1838) നയിച്ചതാര്?
- ഹാജി ശരിയത്ത് ഉള്ള
• 1922 ഫെബ്രുവരി 5 ന് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടു നടന്ന സംഭവം
- ചൗരി ചൗരാ പോലീസ് സ്റ്റേഷൻ ആക്രമണം
• സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപിച്ചത്
- ഗോപാലകൃഷ്ണ ഗോഖലെ
• പൂർണ്ണസ്വരാജ് പ്രമേയം പാസാക്കപ്പെടുകയും ഇന്ത്യൻ ദേശീയ പതാക ഉയർത്തപ്പെടുകയും ചെയ്ത ആദ്യ കോൺഗ്രസ് സമ്മേളനം
- ലാഹോർ
• ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ് എന്ന് ബ്രിട്ടിഷുകാർ വിശേഷിപ്പിച്ച നേതാവ്
- ബാലഗംഗാധര തിലകൻ
• ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി
- മൗണ്ട് ബാറ്റൺ പ്രഭു
• ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിന് വേദിയായത്
- ബോംബെ
• വാർധാ വിദ്യാഭ്യാസ പദ്ധതിയുടെ ഉപജ്ഞാതാവ്
- ഗാന്ധിജി
• നീൽ ദർപ്പൺ രചിച്ചത്
- ദീനബന്ധു മിത്ര
• ഏത് നിയമപ്രകാരമാണ് ഇന്ത്യയുടെ ഭരണം ഈസ്റ്റിന്ത്യാക്കമ്പനിയിൽ നിന്ന് ബ്രിട്ടീഷ് ക്രൗൺ ഏറ്റെടുത്തത്?
- 1958-ലെ നിയമം
• ഇന്ത്യയിൽ എന്നാണ് സൈമൺ കമ്മിഷൻ നിയമിക്കപ്പെട്ടത്?
- 1927 നവംബർ
• ഇന്ത്യ സ്വതന്ത്രമാകുമ്പോൾ കോൺഗ്രസ് പ്രസിഡന്റായിരുന്നത്
- ജെ. ബി. കൃപലാനി
• ഇന്ത്യൻ നാഷണൽ കോൺഗ്രസ് ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയ തീയതി
- 1942 ഓഗസ്റ്റ് 8
• ആഗസ്റ്റ് 15 ജന്മദിനമായ സ്വാതന്ത്ര്യസമര സേനാനി
- അരവിന്ദഘോഷ്
252. ജനഗണമനയ്ക്ക് സംഗീതം പകർന്നത്
- രാംസിങ്ങ് താക്കൂർ
• കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തത് ആരാണ്?
- കെ. കേളപ്പൻ
• ഗ്രീസുപുരട്ടിയ വെടിയുണ്ട ഉപയോഗിക്കാൻ വിസമ്മതിക്കുകയും അഡ്ജുട്ടന്റിനെ കൊലപ്പെടുത്തുകയും ചെയ്ത സൈനികന്റെ പേര്
- മംഗൾ പാണ്ഡെ
• ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ഇന്ത്യൻ വംശജയല്ലാത്ത ആദ്യ വനിത
- ആനി ബെസന്റ്
• ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിച്ചിരിക്കുന്ന ഏക മലയാളി
- ബാരിസ്റ്റർ ജി.പി. പിള്ള
• “ഗാന്ധിജി വെറുമൊരു മനുഷ്യനല്ല, ഒരു പ്രതിഭാസമാണ്. നന്മ ഇത്രയേറെ ഉണ്ടാകുന്നത് അപകടമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു.'' ഈ അഭിപ്രായം ആരുടേത്?
- ജോർജ് ബെർണാഡ് ഷാ
• “നിങ്ങളെനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം.'' ആരുടെ മുദ്രാവാക്യമാണിത്?
- സുഭാഷ് ചന്ദ്ര ബോസ്
• ഹരിജനോദ്ധാരണ ഫണ്ട് ശേഖരണത്തിന് വേണ്ടി കേരളത്തിലെത്തിയ മഹാത്മാഗാന്ധിക്ക് സ്വർണാഭരണങ്ങൾ അഴിച്ചു നൽകിയ വനിത ആരായിരുന്നു?
- കൗമുദി ടീച്ചർ
• ഭഗത് സിങിനെ തൂക്കിലേറ്റിയത് ഏത് ജയിലിലാണ്?
- ലാഹോർ
• സ്വാതന്ത്ര്യ സമരകാലത്ത് "ദ ഇന്ത്യൻ സോഷ്യോളജിസ്റ്റ്' എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്
- ശ്യാംജി കൃഷ്ണവർമ്മ
• 1905-ലെ ബംഗാൾ വിഭജനത്തെത്തുടർന്ന് ഉയർന്നുവന്ന പ്രക്ഷോഭം
- സ്വദേശി പ്രസ്ഥാനം
• “ഉപ്പ് പെട്ടെന്ന് നിഗൂഡമായ ഒരു വാക്കായി മാറി. ശക്തിയുടെ വാക്ക്.'' ആരുടെ വാക്കുകളാണ് ഇവ?
- ജവാഹർലാൽ നെഹ്രു
• വേദങ്ങളിലേക്ക് മടങ്ങുക എന്നത് ആരുടെ ആഹ്വാനമാണ്?
- സ്വാമി ദയാനന്ദ് സരസ്വതി
• 1857-ലെ വിപ്ലവം സ്വാതന്ത്ര്യ സമരമാണെന്ന് പറഞ്ഞത്
- വി. ഡി. സവർക്കർ
• പാസീവ് റെസിസ്റ്റൻസ് എന്ന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്
- അരവിന്ദഘോഷ്
• പശ്ചിമേന്ത്യയിലെ നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
- എം. ജി. റാനഡേ
• കൽക്കട്ടയിലെ ഇരുട്ടറ ദുരന്തം നടന്ന വർഷം
- 1756
• മഹാത്മാഗാന്ധിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ ഗുജറാത്തിയിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്
- മഹാദേവ് ദേശായി
• “എന്റെ ജീവിതമാണ് എന്റെ സന്ദേശം'' ഇത് ആരുടെ വാക്കുകളാണ്?
- ഗാന്ധിജി
• ടിപ്പു സുൽത്താനും ബ്രിട്ടിഷുകാരും തമ്മിൽ മൈസൂർ ഉടമ്പടി ഒപ്പുവെച്ചത് ഏത് വർഷമാണ്?
- 1784
• ബീഹാറിൽ ഒന്നാം സ്വാതന്ത്ര്യ സമരം നയിച്ചതാര്?
- കൺവർ സിങ്ങ്
• 1918-ൽ ഇന്ത്യയിലെ ആദ്യത്തെ ആധുനിക ട്രേഡ് യൂണിയൻ സ്ഥാപിച്ചതാര്?
- ബി. പി. വാഡിയ
274. ചരിത്ര പ്രസിദ്ധമായ 1916-ലെ ലക്നൗ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്
- അംബികാചരൺ മജുംദാർ
• ചിറ്റഗോങ്ങ് ആയുധശാല ആക്രമണം ആസൂത്രണം ചെയ്തത്
- സൂര്യ സെൻ
• "ഒരു ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു'' ജവഹർലാൽ നെഹ്റു ആരെക്കുറിച്ചാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്?
- ഝാൻസി റാണി
• ഒന്നാം സ്വാതന്ത്ര്യ സമരത്തെ അടിസ്ഥാനമാക്കി മാത്സാ പ്രവാസ് എന്ന മറാത്ത ഗ്രന്ഥം രചിച്ചതാര്?
- വിഷ്ണുഭട്ട് ഗോഡ്സെ
• ആരെ ഉദ്ദേശിച്ചാണ് ഞാൻ പോയാൽ അദ്ദേഹം എന്റെ ഭാഷ സംസാരിക്കും എന്ന് മഹാത്മാ ഗാന്ധി പറഞ്ഞത്?
- ജവാഹർലാൽ നെഹ്രു
• മുസ്ലീം ലീഗിന്റെ ആദ്യ വാർഷിക സമ്മേളനം നടന്നത്?
- കറാച്ചി
• ഇന്ത്യയുടെ മത-സാമൂഹിക പരിഷ്കരണ രംഗത്ത് ഏറ്റവും കൂടുതൽ സംഭാവനയർപ്പിച്ച പ്രസ്ഥാനം
- ബ്രഹ്മസമാജം
• ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് വൈസ്രോയി ആര്?
- കാനിംഗ് പ്രഭു
• ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണമായ സംഭവം
- ചൗരിചൗരാ സംഭവം
• സ്വതന്ത്ര ഇന്ത്യയിൽ ഭൂപരിഷ്കാരങ്ങൾ നടപ്പിലാക്കിയത് ഏത് കമ്മിറ്റി റിപ്പോർട്ട് പ്രകാരമാണ്?
- കുമരപ്പ കമ്മിറ്റി
• ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണസഭ രൂപം നൽകിയ ഡ്രാഫ്റ്റിങ്ങ് കമ്മിറ്റിയുടെ ഉപദേഷ്ടാവായി പ്രവർത്തിച്ച നിയമജ്ഞൻ ആര്?
- ബി. എൻ. റാവു
• ഏത് സമ്മേളനത്തിലാണ് ജോർജ് യൂൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അദ്ധ്യക്ഷനായത്?
- മദ്രാസ്
• ഏത് നഗരത്തിലാണ് ടിപ്പു സുൽത്താൻ സ്വാതന്ത്ര്യത്തിന്റെ മരം നട്ടത്?
- ശ്രീരംഗപട്ടണം
• ഗാന്ധിജിയെ ഒറ്റയാൾ പട്ടാളമെന്ന് വിളിച്ചതാര്?
- മൗണ്ട്ബാറ്റൺ
• ഇന്ത്യയിലെ ഫ്രഞ്ച് ഭരണത്തിന്റെ ആസ്ഥാനമായിരുന്ന സ്ഥലം
- പുതുച്ചേരി
• ഇന്ത്യക്കാർക്ക് കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി
- റാംസേ മക്ഡൊണാൾഡ്
• രാഷ്ട്രീയ സ്വാതന്ത്ര്യമാണ് ഒരു രാഷ്ട്രത്തിന്റെ ജീവശ്വാസം എന്നു പറഞ്ഞത്
- അരവിന്ദ ഘോഷ്
• ഏത് വർഷമാണ് ബോംബെയിൽ റോയൽ ഇന്ത്യൻ നേവി ബ്രിട്ടീഷുകാർക്കെതിരെ കലാപം നടത്തിയത്?
- 1946
• 1928-ൽ സർദാർ പട്ടേൽ എവിടെയാണ് കർഷക പ്രസ്ഥാനം നയിച്ചത്?
- ബർദോളി
• ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏത് സമ്മേളനത്തിലാണ് ഗാന്ധിജി ആധ്യക്ഷം വഹിച്ചത്?
- ബെൽഗാം
• ''ബ്രിട്ടീഷ് ഗവൺമെന്റ് നമ്മെ വിഭജിക്കുവാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. എങ്കിലും നമ്മുടെ ഹൃദയങ്ങളെ വേർപെടുത്താൻ അവർക്കാവില്ല'' - ബംഗാൾ വിഭജനത്തിനെതിരെ മുഴങ്ങിയ ഈ വാക്യം ആരു പറഞ്ഞതായിരുന്നു?
- രബീന്ദ്രനാഥ് ടാഗോർ
• സൈമൺ കമ്മിഷനെതിരെയുള്ള സമരത്തിൽ പോലീസ് മർദ്ദനത്താൽ മരണം കൈവരിച്ച നേതാവ്
- ലാലാ ലജ്പത്റായ്
• ഹിന്ദു-മുസ്ലീം മൈത്രിയുടെ പ്രതിപുരുഷൻ എന്ന് ജിന്നയെ വിശേഷിപ്പിച്ചതാര്?
- സരോജിനി നായിഡു
• അഭിനവ് ഭാരത് സൊസൈറ്റിയുടെ സ്ഥാപകൻ
- വി. ഡി. സവർക്കർ
• നാഷണൽ ഹെറാൾഡ് എന്ന പത്രം ആരംഭിച്ചത്
- ജവാഹർലാൽ നെഹ്‌റു
• ഏതിന്റെ പരാജയത്തെത്തുടർന്നാണ് ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയത്?
- ക്രിപ്സ് മിഷൻ
• ഏത് ജനകീയമുന്നേറ്റവുമായി ബന്ധപ്പെട്ടാണ് ബ്രിട്ടിഷുകാർ ഓപ്പറേഷൻ തണ്ടർബോൾട്ട് എന്ന നടപടിയിലൂടെ നേതാക്കളെ തുറുങ്കിലടച്ചത്?
- ക്വിറ്റിന്ത്യാ സമരം
• ഓഗസ്റ്റ് വിപ്ലവം എന്നുമറിയപ്പെട്ട ജനകീയ മുന്നേറ്റം
- ക്വിറ്റിന്ത്യാ സമരം
• മൂക് നായക് എന്നറിയപ്പെട്ടത്
- ഡോ. അംബേദ്കർ
• ദേശ് നായക് എന്നറിയപ്പെട്ടത്
- സുഭാഷ് ചന്ദ്രബോസ്
• ആരുടെ ശുപാർശ പ്രകാരമാണ് കൽക്കട്ട, ബോംബെ, മദ്രാസ് സർവകലാശാലകൾ സ്ഥാപിക്കപ്പെട്ടത്?
- സർ ചാൾസ് വുഡ്
• ഹിന്ദുമതത്തിന്റെ കാൽവിൻ എന്നറിയപ്പെട്ടത്
- ദയാനന്ദ് സരസ്വതി
• 1848 മുതൽ 1856 വരെ ഇന്ത്യയുടെ ഗവർണർ ജനറൽ ആയിരുന്നത്
- ഡൽഹൗസി പ്രഭു
• സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു
- സി. ആർ. ദാസ്
• ഡോ. അംബേദ്കറുടെ രാഷ്ട്രീയ ഗുരു
- ജ്യോതിബ ഫുലെ
• എ ഗിഫ്ട് ടു മോണോതീസ്റ്റ് എന്ന പുസ്തകം ആരുടെ സംഭാവനയാണ്?
- രാജാറാം മോഹൻ റോയ്
• ദേശബന്ധു എന്നറിയപ്പെട്ടത്
- സി. ആർ. ദാസ്
• റിപ്പൺ പ്രഭുവിന്റെ കാലത്തുണ്ടായ ഇൽബർട്ട് ബിൽ വിവാദം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
- നീതിന്യായ മേഖലയിൽ തുല്യത
• ഡഫറിൻ പ്രഭുവിന്റെ ബുദ്ധിയിൽനിന്നുണ്ടായതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന് അഭിപ്രായപ്പെട്ടതാര്?
- ലാലാ ലജ്പത്റായി
• വന്ദേമാതരം എന്ന ദേശഭക്തി ഗാനം രചിച്ചത്
- ബങ്കിം ചന്ദ്ര ചാറ്റർജി
• സുരക്ഷാ വാൽവ് സിദ്ധാന്തം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
- ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപവത്കരണം
• ഉണരു ഇന്ത്യ (വേക് അപ് ഇന്ത്യ) എന്ന പുസ്തകം രചിച്ചത്
- ആനി ബെസന്റ്
• അൽ ഹിലാൽ ആരുടെ പത്രമാണ് ?
- മൗലാനാ അബുൾ കലാം ആസാദ്
• ആരെയാണ് 1857-ലെ കലാപകാരികൾ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിച്ചത്?
- ബഹദൂർഷാ രണ്ടാമൻ
• 1916-ൽ പൂനെയിൽ വനിതാ സർവകലാശാല സ്ഥാപിച്ചതാര്?
- പ്രൊഫ. കാർവെ
• ബ്രിട്ടീഷ് കാലഘട്ടത്തിൽ ഇന്ത്യയുടെ മനു എന്നറിയപ്പെട്ടത്
- മെക്കാളെ
• എയിക്സ് ലാ ഷാപ്പേൽ ഉടമ്പടി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
- ഒന്നാം കർണാട്ടിക് യുദ്ധം
• ഇന്ത്യയുടെ ഭാവി ഭരണഘടന മൗലികാവകാശങ്ങളുടെ അടിസ്ഥാനത്തിലാവണം എന്ന പ്രമേയം പാസാക്കിയത് ഏത് കോൺഗ്രസ് സമ്മേളനത്തിലാണ്?
- 1927: മദ്രാസ്
• ഡ്യൂപ്ലേയുടെ സ്വകാര്യയുദ്ധം എന്നറിയപ്പെട്ട ഏറ്റുമുട്ടലേത്?
- രണ്ടാം കർണാട്ടിക് യുദ്ധം
• ആര് നടത്തിയ സ്വാതന്ത്ര്യസമരമാണ് ഉൽഗുലാൻ
- മുണ്ട
• സിവിൽ സർവീസിൽ പ്രവേശിച്ച ആദ്യത്തെ ഭാരതീയൻ
- സത്യേന്ദ്രനാഥ് ടാഗോർ
• ദൈവത്തിന്റെ അവതാരമെന്നും ലോകത്തിന്റെ പിതാവെന്നും വാഴ്ത്തപ്പെട്ട ഗോത്രവർഗ നേതാവ്
- ബിർസ മുണ്ട
• ഏത് തീയതിയിലാണ് മുസ്ലീം ലീഗ് ഇടക്കാല സർക്കാരിൽ ചേർന്നത്?
- 1946 ഒക്ടോബർ 26
• ഗുജറാത്തിൽ കത്തിയവാഡിലെ മോർബിയിൽ ജനിച്ച സാമൂഹിക പരിഷ്കർത്താവ്
- ദയാനന്ദ സരസ്വതി
• ഉത്തരാദിത്വമില്ലാത്തതും ഭ്രാന്തവുമായ പ്രവൃത്തി എന്ന് ക്വിറ്റിന്ത്യാ സമരത്തെ വിശേഷിപ്പിച്ച നേതാവ്
- ബി. ആർ. അംബേദ്കർ
• എന്തിനെക്കുറിച്ച് പരിശോധന നടത്താനാണ് ബ്രിട്ടിഷ് സർക്കാർ സൈമൺ കമ്മിഷനെ ഇന്ത്യയിലേക്ക് അയച്ചത്?
- ദ്വിഭരണത്തിന്റെ പ്രവർത്തനം
• തെക്കേ ഇന്ത്യയിലെ സിംഹം എന്നറിയപ്പെട്ട നേതാവ്
- സി. വിജയരാഘവാചാര്യർ
• 1919 ൽ നടപ്പിലാക്കിയ ദ്വിഭരണ സംവിധാനത്തിൽ മാറ്റം വരുത്തണമെന്ന് നിർദ്ദേശിച്ച കമ്മിഷൻ
- സൈമൺ കമ്മിഷൻ
• ഏത് നിയമമാണ് ബർമയെയും ഏഡനെയും ഇന്ത്യയിൽ നിന്ന് ഭരണപരമായി വേർപെടുത്തിയത്?
- 1935-ലെ ഗവ. ഓഫ് ഇന്ത്യ ആക്ട്
• സേലത്തെ മാമ്പഴം എന്നറിയപ്പെട്ട നേതാവ്
- സി. രാജഗോപാലാചാരി
• ഭരണഘടനാ നിർമാണ സഭയിലേക്ക് തിരഞ്ഞെടുപ്പ് നടന്ന വർഷം
- 1946
• രാജാറാം മോഹൻ റോയിയുടെ മരണശേഷം ബ്രഹ്മസമാജത്തെ നയിച്ചതാര്?
- ദേവേന്ദ്രനാഥ് ടാഗോർ
• ബഹുവിവാഹ് എന്ന പുസ്തകം രചിച്ചതാര്?
- ഈശ്വരചന്ദ്ര വിദ്യാസാഗർ
• ബെർക്കെലി, സ്റ്റാൻഫോർഡ് സർവകലാശാലകളിൽ സംസ്കൃതപ്രൊഫസറായിരുന്ന ഇന്ത്യൻ വിപ്ലവകാരി
- ലാലാ ഹർദയാൽ
• 1940-കളിൽ നാനാ സാഹേബ് രാമചന്ദ്ര പാട്ടീൽ പ്രതി സർക്കാർ എന്ന പേരിൽ സമാന്തര ഗവൺമെന്റ് സ്ഥാപിച്ചത് എവിടെയാണ്?
- മഹാരാഷ്ട്ര
• തന്റെ ആശയങ്ങളുടെ പ്രചാരണത്തിനായി 1929ൽ കുടി അരശ് എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാര്?
- രാമസ്വാമി നായ്ക്കർ
• ബക്സർ യുദ്ധത്തിൽ ബ്രിട്ടിഷ് സൈന്യത്തെ നയിച്ചതാര്?
- ഹെക്ടർ മൺറോ
• റോബർട്ട് നൈറ്റിന്റെ പേര് ഏത് പത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു?
- ദ സ്റ്റേറ്റ്സ്മാൻ
• ഏത് നഗരത്തിലാണ് ടിപ്പു സുൽത്താൻ സ്വാതന്ത്യത്തിന്റെ മരം നട്ടത്?
- ശ്രീരംഗപട്ടണം
• കൽക്കട്ടയിലെ ഇരുട്ടറ ദുരന്തം നടന്ന വർഷം
- 1756
• പോർട്ടോ നോവോയിലെ വിജയത്തിന് കാരണക്കാരനായ ബ്രിട്ടിഷ് ജനറൽ
- അയർക്യൂട്ട്
• അഭ്യുദയാ എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായിരുന്നത്
- മദൻ മോഹൻ മാളവ്യ
• മറാത്ത സൈന്യത്തിന്റെ സഹായത്തോടെ 1719ൽ ഫറുഖ് സിയാറെ വധിച്ചതാര്?
- സയ്യിദ് സഹോദരൻമാർ
• സന്ന്യാസി കലാപത്തിന്റെ പശ്ചാത്തലം
- ബംഗാൾ
• തേഭാഗ കലാപത്തിന്റെ പശ്ചാത്തലം
- ബംഗാൾ
• ഓൾ ഇന്ത്യ കിസാൻ സഭയുടെ ആദ്യ സമ്മേളന വേദി
- ലക്നൗ
• രാസ്ത് ഗോഫ്തർ എന്ന പ്രസിദ്ധീകരണം ഏത് വിഭാഗത്തിന്റെ പരിഷ്കരണമാണ് ലക്ഷ്യമിട്ടത്?
- പാഴ്സി
• രംഗീല എന്ന അപരനാമത്തിലറിയപ്പെട്ട മുഗൾ ചക്രവർത്തി
- മുഹമ്മദ് ഷാ
• ടിപ്പു സുൽത്താനും ബ്രിട്ടിഷുകാരും തമ്മിൽ മൈസൂർ ഉടമ്പടി ഒപ്പുവെച്ചത് ഏത് വർഷമാണ്?
- 1784
• മഹർ പ്രസ്ഥാനത്തിന്റെ പശ്ചാത്തലം എവിടെയായിരുന്നു?
- മഹാരാഷ്ട്ര
• അധ്വാനിക്കുന്നവരുടെ രാജകുമാരൻ എന്ന് ഗോപാലകൃഷ്ണ ഗോഖലെയെ വിശേഷിപ്പിച്ചത്
- ബാലഗംഗാധര തിലകൻ
• സമാധാനപരമായ അന്ത്യത്തിന് കോൺഗ്രസിനെ സഹായിക്കുകയാണ് തന്റെ ആഗ്രഹമെന്ന് പ്രസ്താവിച്ച വൈസ്രോയി
- കഴ്സൺ
• കഴ്സൺ പ്രഭുവിനെ ഔറംഗസീബിനോട് താരതമ്യപ്പെടുത്തിയത് ആരാണ്?
- ഗോപാലകൃഷ്ണ ഗോഖലെ
• ഏത് സ്ഥലം ആസ്ഥാനമാക്കിയാണ് 1916 സെപ്തംബറിൽ ആനി ബസന്റ് ഹോംറൂൾ ലീഗ് ആരംഭിച്ചത്?
- അഡയാർ
• ക്വിറ്റിന്ത്യാ സമരകാലത്ത് താമലിപ്ത ജാതീയ സർക്കാർ അധികാരത്തിൽവന്നത് എവിടെയാണ്?
- ബംഗാൾ
• പഞ്ചാബ് നൗജവാൻ സഭയുടെ ആദ്യ കാര്യദർശി ആയിരുന്നത്
- ഭഗത് സിങ്
• താഴെപ്പറയുന്നവരിൽ സുധാരക് എന്ന പത്രവുമായി ബന്ധപ്പെട്ടത്
- ഗോപാലകൃഷ്ണ ഗോഖലെ
• ആരുടെ അധ്യക്ഷതയിലാണ് ഹിന്ദുമഹാസഭ സംഘടിപ്പിക്കപ്പെട്ടത്?
- കാസിം ബസാറിലെ മഹാരാജാവ്
• ബാബാ രാംസിങ് കുക്കാ കലാപം നയിച്ചത് എവിടെയാണ്?
- പഞ്ചാബ്
• ഇന്ത്യൻ ലിബറൽ ഫെഡറേഷന്റെ ആദ്യ പ്രസിഡന്റ്
- സുരേന്ദ്ര നാഥ് ബാനർജി
• 1857-ൽ ബറേലിയിൽ കലാപത്തിന് നേതൃത്വം നൽകിയത്
- ഖാൻ ബഹാദൂർ
• 1905-ൽ ഭവാനി മന്ദിർ പ്രസിദ്ധീകരിച്ചത്
- ബരിന്ദ്രകുമാർ ഘോഷ്
• മഹാത്മാഗാന്ധി സ്ഥാപിച്ച ഹരിജൻ സേവക് സമാജിന്റെ ആദ്യ പ്രസിഡന്റ്
- ജി.ഡി.ബിർള
• 1934-ൽ പട്നയിൽ നടന്ന സോഷ്യലിസ്റ്റ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്
- ആചാര്യ നരേന്ദ്രദേവ്
• കോൺഗ്രസിന്റെ പേരിനൊപ്പം നാഷണൽ എന്ന വാക്ക് ചേർത്ത നാഗ്പൂർ സമ്മേളനം ഏത് വർഷമായിരുന്നു?
- 1891
• അലഹബാദിൽനിന്ന് മദൻ മോഹൻ മാളവ്യ പ്രസിദ്ധീകരിച്ച പത്രം
- ദി ലീഡർ
• വട്ടമേശ സമ്മേളനത്തിൽ ദളിത് വിഭാഗത്തിനെ പ്രതിനിധാനം ചെയ്തതാര്?
- ബി. ആർ. അംബേദ്കർ
• 1906-ലെ കോൺഗ്രസ് സമ്മേളനത്തിൽ ദാദാഭായ് നവറോജിയുടെ സെക്രട്ടറി ആരായിരുന്നു?
- എം. എ. ജിന്ന
• 1887-ൽ ഏത് നഗരം ആസ്ഥാനമാക്കിയാണ് ദേവ് സമാജം പ്രവർത്തനം ആരംഭിച്ചത്?
- ലാഹോർ
• മദൻ മോഹൻ മാളവ്യയ്ക്കു ശേഷം ബനാറസ് ഹിന്ദു സർവകലാശാലയുടെ വൈസ് ചാൻസലറായത് ആര്?
- ഡോ. എസ്. രാധാകൃഷ്ണൻ
• 1857-ലെ കലാപകാലത്ത് ബ്രിട്ടിഷുകാരെ പിന്തുണയ്ക്കുകയും പാരിതോഷികമായി 200 രൂപ പ്രതിമാസ പെൻഷനായി നേടുകയും ചെയ്തത്?
- സർ സയ്യദ് അഹമ്മദ് ഖാൻ
• ചിക്കാഗോയിൽ പോകാൻ സ്വാമി വിവേകാനന്ദന് സാമ്പത്തിക സഹായം നൽകിയതാര്?
- ഖേത്രി രാജാവ്
• റാം മോഹൻ റോയിക്ക് രാജാ ബഹുമതി നൽകിയ മുഗൾ ചക്രവർത്തി
- അക്‌ബർ രണ്ടാമൻ
• ഇന്ത്യ-പാകിസ്ഥാൻ വിഭജന കൗൺസിലിന്റെ ചെയർമാൻ ആരായിരുന്നു
- മൗണ്ട്ബാറ്റൺ പ്രഭു
• ഏത് വൈസ്രോയിയുടെ കാലത്താണ് ഭഗത് സിങ് തൂക്കിലേറ്റപ്പെട്ടത് .
- ഇർവിൻ
• ബി.എം. മലബാറി ആരംഭിച്ച സേവാ സദൻ ഏത് വിഭാഗത്തിന്റെ ക്ഷേമം ലക്ഷ്യമാക്കിയാണ് പ്രവർത്തിച്ചത്?
- പാഴ്സികൾ
• നിരങ്കാരി പ്രസ്ഥാനം ആരംഭിച്ചതാര്?
- ദയാൽ ദാസ്
• നാംദരി പ്രസ്ഥാനം (കുക്കാ പ്രസ്ഥാനം) ആരംഭിച്ചതാര്?
- ബാലക് സിങ്
• പിൽക്കാലത്ത് അലിഗഢ് സയന്റിഫിക് സൊസൈറ്റി ആയി മാറിയ ട്രാൻസ്ലേഷൻ സൊസൈറ്റി 1864 സ്ഥാപിച്ചതാര്?
- സയ്യദ് അഹമ്മദ് ഖാൻ
• ഏത് നിയമപ്രകാരമാണ് ഇന്ത്യാക്കാർക്ക് വൈസ്രോയിയുടെ എക്സിക്യു്ട്ടീവ് കൗൺസിലിൽ അംഗമാകുന്നതിന് അവസരം നൽകിയത്?
- 1909 - ലെ ഇന്ത്യൻ കൗൺസിൽ നിയമം
• മുസ്ലീങ്ങളുടെ വിദ്യാഭ്യാസാവശ്യങ്ങൾ നിറവേറ്റുന്നതിനായി കൽക്കട്ട മദ്രസ സ്ഥാപിച്ച വർഷം
- 1780
• ഏത് വർഷമാണ് കൊൽക്കത്തയിൽ ബേതൂൺ സ്കൂൾ സ്ഥാപിതമായത്?
- 1849
• സൈമൺ കമ്മിഷന്റെ ഔദ്യോഗിക നാമം
- ഇന്ത്യൻ സ്റ്റാറ്റ്യൂട്ടറി കമ്മിഷൻ
• വെല്ലസ്ലി പ്രഭു കൊൽക്കത്തയിൽ ഫോർട്ട് വില്യം കോളേജ് ആരംഭിച്ച വർഷം
- 1800
• ഏത് സമ്മേളനത്തിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മൗലികാവകാശങ്ങൾ സംബന്ധിച്ച പ്രമേയം പാസാക്കിയത്?
- കറാച്ചി : 1931
• 1937-39 കാലയളവിൽ മദ്രാസ് സംസ്ഥാനം ഭരിച്ച കോൺഗ്രസ് മന്ത്രിസഭയുടെ തലവൻ
- സി. രാജഗോപാലാചാരി
• 1897-ൽ എൽജിൻ പ്രഭു നിയമിച്ച ക്ഷാമ കമ്മിഷന്റെ അധ്യക്ഷനായിരുന്നത്
- സർ ജെയിംസ് ബി. ല്യാൾ
• ഫെറെയ്സി പ്രസ്ഥാനം (1838) നയിച്ചതാര്?
- ഹാജി ശരിയത്ത് ഉള്ള
• പാബ്‌ന കർഷക കലാപം എവിടെയാണ് നടന്നത്?
- ബംഗാൾ
• ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സായുധ പോരാട്ടത്തിന്റെ പിതാവ് എന്നറിയപ്പെട്ടത്
- വസുദേവ് ബെൽവന്ത് ഫാഡ്കേ
• ഏകാ പ്രസ്ഥാനത്തിന്റെ പശ്ചാത്തലം
- ഉത്തർപ്രദേശ്
• ഏത് വർഷമാണ് ക്യാംപ്ബെൽ കമ്മിഷൻ നിയമിതമായത്?
- 1866
• ഓൾ ഇന്ത്യ സ്റ്റേറ്റ് പീപ്പിൾസ് കോൺഫറൻസിന്റെ ആദ്യ സമ്മേളനം നടന്ന വർഷം
- 1927
• ഫസ്ലുൽ ഹഖ് 1940-ൽ അവതരിപ്പിച്ച പാകിസ്ഥാൻ പ്രമേയത്തിന്റെ കരട് ആരാണ് തയ്യാറാക്കിയത്?
- സിക്കന്ദർ ഹയാത്ത് ഖാൻ
• പത്തൊൻപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ പാഴ്സി സാമൂഹിക
പരിഷ്കർത്താവ്
- ബെഹ്റാംജി മലബാറി
• ആത്മീയ സഭ സ്ഥാപിതമായ വർഷം
- 1815
• കെ. കാമരാജിന്റെ രാഷ്ട്രീയ ഗുരു
- സത്യമൂർത്തി
• ഏത് വർഷമാണ് ഇന്ത്യൻ പോലീസ് ആക്ട് പാസാക്കിയത്?
- 1861
• എവിടെയാണ് മഹൽവാരി സമ്പ്രദായം ആദ്യ മായി കൊണ്ടുവന്നത്?
- ബംഗാൾ, ബീഹാർ
• അഹമ്മദാബാദ് മിൽ സമരത്തിൽ മഹാത്മാ ഗാന്ധിയുടെ ഇടപെടലിലൂടെ തൊഴിലാളികൾക്ക് എത്ര ശതമാനം വേതന വർദ്ധനവാണ് ഉണ്ടായത്?
- 35
• ഏത് കേസുമായി ബന്ധപ്പെട്ടാണ് അഷ്‌ഫാക്കുള്ള ഖാനെ തൂക്കിലേറ്റിയത്?
- കാക്കോറി കേസ്
• മൈസൂർ ജയ്പൂർ, ഹൈദരാബാദ് എന്നീ നാട്ടു രാജ്യങ്ങളുടെ ദിവാനായി സേവനമനുഷ്ഠിച്ച വ്യക്തി
- മിർസ ഇസ്മായിൽ
• അഷ്‌ഫാക്കുള്ള ഖാനെ തൂക്കിലേറ്റിയ അതേ തീയതിയിൽ തൂക്കിലേറ്റപ്പെട്ട വിപ്ലവകാരി
- രാംപ്രസാദ് ബിസ്മിൽ
• ആരാണ് 1923-ൽ കേന്ദ്ര നിയമനിർമാണ സഭയിൽ പ്രതിപക്ഷ നേതാവായത്?
- മോത്തിലാൽ നെഹ്രു
• മൗണ്ട്ബാറ്റൺ പദ്ധതി പ്രകാരം ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യക്കാരിലേക്ക് അധികാരം കൈമാറുന്നതിന് എത്ര ദിവസമെടുത്തു?
- 72
• 1858 നും 1947 നും മധ്യേ എത്ര വൈസ്രോയിമാരാണ് ഇന്ത്യ ഭരിച്ചത്?
- 20
• ഇന്ത്യയ്ക്കനുകൂലമായി പ്രചാരണം നടത്തുന്നതിനായി ഇംഗ്ലണ്ടിൽ ബ്രിട്ടീഷ് ഇന്ത്യൻ സൊസൈറ്റി സ്ഥാപിച്ചത്
- ദാദാഭായ് നവറോജി
• എവിടുത്തെ പ്രധാനമന്ത്രിയായിട്ടാണ് ദാദാഭായ് നവറോജി സേവനമനുഷ്ഠിച്ചത്
- ബറോഡ
• ഏതിന്റെ ശുപാർശ പ്രകാരമാണ് വട്ടമേശ സമ്മേളനങ്ങൾ സംഘടിപ്പിച്ചത്?
- സൈമൺ കമ്മീഷൻ
• ബ്രിട്ടീഷ് സർക്കാർ വകുപ്പ് എന്ന നിലയിൽ ഇന്ത്യാ ഓഫീസ് ആരംഭിച്ച വർഷം
- 1858
• ഇന്ത്യയിലെ ആദ്യത്തെ സെക്രട്ടറി ഓഫ് സ്റ്റേറ്റ്
- സ്റ്റാൻലി പ്രഭു
416. ഇന്ത്യ സ്വതന്ത്രമാകുന്ന സമയത്ത് ഏറ്റവും ജനസംഖ്യ കൂടിയ നാട്ടുരാജ്യം
- ഹൈദരാബാദ്
• ഒരു രാജകീയ വിളംബരത്തിലൂടെ ജോർജ് ആറാമൻ രാജാവ് ഇന്ത്യയുടെ ചക്രവർത്തി എന്ന പദവിപ്പേര് ഒഴിവാക്കിയ തീയതി
- 1948 ജൂൺ 22
• ആരുടെ അധ്യക്ഷതയിലാണ് കഴ്സൺ പ്രഭു, പോലീസ് കമ്മിഷനെ നിയമിച്ചത്?
- ആൻഡ്രൂ ഫ്രേസർ
• ടിപ്പുസുൽത്താനെതിരെ 1790-ൽ രൂപംകൊണ്ട ത്രികക്ഷി സഖ്യത്തിൽ ഇംഗ്ലീഷുകാർക്കും മറാത്തർക്കും ഒപ്പം പങ്കാളിയായത്
- ഹൈദരാബാദ് നിസാം
• ഏത് നിയമപ്രകാരമാണ് കേന്ദ്ര നിയമനിർമാണ സഭ രൂപവത്കൃതമായത്?
- 1919-ലെ ഗവ. ഓഫ് ഇന്ത്യ ആക്ട്
• കേന്ദ്ര നിയമനിർമാണ സഭയിലേക്ക് ആദ്യ തിരഞ്ഞെടുപ്പ് നടന്ന വർഷം
- 1920
• 1927-ൽ സമതാ സൈനിക് ദൾ രൂപവത്കരിച്ചത്
- ബി. ആർ. അംബേദ്കർ
• ആരാണ് വിധവകൾക്കായി ബേംബെയിൽ ശാരദാ സദനും പൂനെയിൽ മുക്തിയും സ്ഥാപിച്ചത്?
- പണ്ഡിത രമാഭായി
• അഹമ്മദാബാദിൽ സബർമതി തീരത്തുള്ള ഗാന്ധിജിയുടെ ആശ്രമത്തിന് ഹൃദയകുഞ്ജ് എന്ന പേര് നൽകിയത്
- കാക്കാസാഹേബ് കലേൽക്കർ
• ഇന്ത്യാ വൈസ്രോയിയുടെ ഷിംലയിലെ വേനൽക്കാല വസതിയായിരുന്നത്
- വൈസ്റീഗൽ ലോഡ്ജ്
• ക്വിറ്റിന്ത്യാ സമരകാലത്ത് ബലിയയിലെ സമാന്തര ഗവണമെന്റിന് നേതൃത്വം നൽകിയത്
- ചിട്ടു പാണ്ഡെ
• ക്വിറ്റിന്ത്യാ സമരകാലത്ത് കോൺഗ്രസിന്റെ ജിഹ്വയായിരുന്ന കോൺഗ്രസ് റേഡിയോയുടെ പ്രക്ഷേപണത്തിന് നേതൃത്വം നൽകിയത്
- ഉഷാ മേത്ത
• സൈമൺ ഗോ ബാക്ക് എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്
- യൂസഫ് മെഹ്റലി
• ചൗരിചൗരാ കേസിൽ തൂക്കുമരം വിധിക്കപ്പെട്ട 177 സ്വാതന്ത്ര്യ സമരഭടൻമാർക്കായി കോടതിയിൽ വാദിച്ച് 156 പേരെ കുറ്റവിമുക്തരാക്കിയ അഭിഭാഷകൻ
- മദൻമോഹൻ മാളവ്യ
• വൈസ്രോയി എന്ന സ്ഥാനപ്പേര് നിർത്തലാക്കിയ വർഷം
- 1947
• ഗാന്ധിജി 1930-ൽ ഉപ്പുസത്യാഗ്രഹ യാത്ര ആരംഭിച്ച അഹമ്മദാബാദിലെ വസതിയുടെ പേര്
- ഹൃദയ് കുഞ്ജ്
• ഇന്ത്യയിൽ വന്ന് അത്യാഢംബരപൂർവം ദർബാർ നടത്തിയ ഏക ബ്രിട്ടീഷ് ചക്രവർത്തി
- ജോർജ് അഞ്ചാമൻ
• ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ ചക്രവർത്തി
- ജോർജ് ആറാമൻ
• ബനാറസ് ഹിന്ദു സർവ്വകലാശാലയുടെ കാമ്പസ് നിർമിക്കുന്നതിനാവശ്യമായ സ്ഥലം ദാനം ചെയ്തത്
- കാശി നരേശ്
• ക്വറ്റിന്ത്യാ സമരകാലത്ത് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിനുമേൽ സ്വാധീനം ചെലുത്തിയ അമേരിക്കൻ പ്രസിഡന്റ്
- ഫ്രാങ്ക്ളിൻ ഡി. റൂസ്വെൽറ്റ്
• സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയുടെ മുൻഗാമി എന്നറിയപ്പെടുന്നത്
- ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിൽ
• ക്വിറ്റ് ഇന്ത്യ എന്ന മുദ്രാവാക്യം ഗാന്ധിജിയുടെ പരിഗണനയ്ക്ക് സമർപ്പിച്ചത്
- യൂസഫ് മെഹ്റലി
• ഗാന്ധിജിയുടെ ഉപ്പുസത്യാഗ്രഹത്തെക്കുറിച്ച് പി.എച്ച്.ഡി. ഗവേഷണ പ്രബന്ധം രചിച്ച നേതാവ്
- റാം മനോഹർ ലോഹ്യ
• ദളിതർക്ക് പ്രത്യേക നിയോജകമണ്ഡലം അനുവദിക്കുന്ന കാര്യത്തിൽ ഗാന്ധിജിയും അംബേദ്കറും തമ്മിലുണ്ടായ തർക്കം പരിഹരിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചത്
- രബീന്ദ്രനാഥ് ടാഗോർ
• ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ അപരനാമം
- ജോൺ കമ്പനി
• യൂറോപ്പിൽ ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ നടന്ന സപ്തവത്സരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നടന്ന യുദ്ധം
- മൂന്നാം കർണാട്ടിക് യുദ്ധം
• ബഹദൂർഷാ രണ്ടാമനെ 1857-ലെ കലാപകാലത്ത് ശത്രുക്കൾ പിടികൂടിയത് എവിടെനിന്നാണ്?
- ഹുമയൂണിന്റെ ശവകുടീരം
• ഏതു ഭരണാധികാരിയുടെ കാലത്താണ് മറാത്ത സാമ്രാജ്യം വിസ്തൃതിയുടെ പാരമ്യത പ്രാപിച്ചത്?
- ബാലാജി ബാജിറാവു
• വേദസമാജം 1864-ൽ സ്ഥാപിച്ചത്
- ശിവനാരായൺ അഗ്നിഹോത്രി
👉ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക. |
---|
• രാജാറാം മോഹൻറോയ് മിറാത്ത്-ഉൽ-അക്‌ബർ പ്രസിദ്ധീകരിച്ചത് ഏത് ഭാഷയിലാണ്?
- പേർഷ്യൻ
• ആര്യസമാജത്തിന്റെ ആദ്യ ശാഖ 1875 ഏപ്രിൽ 10 ന് എവിടെയാണ് ആരംഭിച്ചത്?
- ബോംബെ
• വഹാബി പ്രസ്ഥാനത്തിന്റെ ആസ്ഥാനം
- പാട്ന
• 1857-ലെ കലാപത്തിന് നേതൃത്വം നൽകിയവരിൽ ആരാണ് ബാല്യകാലത്ത് ധോണ്ഡു പാന്ത് എന്നറിയപ്പെട്ടത്
- നാനാ സാഹിബ്
• 1942 ഓഗസ്റ്റിൽ മഹാത്മാഗാന്ധിയും കോൺഗ്രസ് പ്രവർത്തകസമിതി അംഗങ്ങളും എവിടെവച്ചാണ് അറസ്റ്റ് ചെയ്യപ്പെട്ടത്?
- ബോംബെ
• ബ്രിട്ടീഷ് ഇന്ത്യയും ഇന്ത്യയിലെ സ്റ്റേറ്റുകളും തമ്മിൽ നിലനിൽക്കുന്ന സാമ്പത്തിക ബന്ധത്തെക്കുറിച്ച് പരിശോധിക്കാൻ 1927-ൽ നിയോഗിക്കപ്പെട്ട സമിതി
- ബട്ലർ കമ്മിറ്റി
• 1857-ൽ കലാപം നടന്ന സ്ഥലങ്ങളിൽ ബ്രിട്ടീഷുകാർ ആദ്യം തിരിച്ചുപിടിച്ചത്
- ഡൽഹി
• 1946 ഒക്ടോബറിൽ മുസ്ലീം ലീഗിന്റെ എത്ര അംഗങ്ങളാണ് ഇടക്കാല സർക്കാരിൽ ചേർന്നത്?
- 5
• ലണ്ടനിൽ ഇന്ത്യാ ഹൗസ് ആരംഭിച്ചത്
- ശ്യാംജി കൃഷ്ണവർമ്മ
• ഡൽഹിയിൽ ഓൾ ഇന്ത്യ ഖിലാഫത്ത് കോൺഫറൻസ് നടന്ന വർഷം
- 1919
• 1943-ൽ മുസ്ലീം ലീഗ് പാകിസ്ഥാൻ ദിനമായി ആചരിച്ച തീയതി
- മാർച്ച് 23
• 1920 ഒക്ടോബറിൽ താഷ്കെന്റിൽ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപിക്കുന്നതിൽ പങ്കാളിയായത്
- എം. എൻ. റോയ്
• സൈമൺ കമ്മിഷനെ നിയമിച്ച ബ്രിട്ടിഷ് പ്രധാനമന്ത്രി
- സ്റ്റാൻലി ബാൾഡ് വിൻ
• ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ഉദ്യോഗസ്ഥരും എക്സിക്യുട്ടീവ്, ജുഡീഷ്യൽ അധികാരങ്ങൾ ആദ്യമായി വേർതിരിച്ചത് ഏത് ഗവർണർ ജനറലിന്റെ കാലത്താണ്?
- കോൺവാലിസ്
• 1946 സെപ്തംബർ രണ്ടിന് ഇടക്കാല സർക്കാർ അധികാരത്തിൽ വന്നപ്പോൾ എത്ര അംഗങ്ങളാണ് ഉണ്ടായിരുന്നത്?
- 14
• 1781-ൽ പോർട്ടോ നോവയിൽ ജനറൽ അയർ ക്യൂട്ട് ആരെയാണ് പരാജയപ്പെടുത്തിയത്?
- ഹൈദർ അലി
• ഇന്ത്യൻ ഫെഡറേഷൻ ഓഫ് ലേബർ എന്ന പ്രസ്ഥാനം സ്ഥാപിച്ചത്
- എം. എൻ. റോയ്
• സ്വദേശി പ്രസ്ഥാന കാലത്ത് കൽക്കട്ടയിൽ സ്ഥാപിക്കപ്പെട്ട നാഷണൽ കോളേജിന്റെ പ്രിൻസിപ്പലായത് ആര്?
- അരവിന്ദഘോഷ്
• വിപ്ലവകരമായ നിലപാടുകൾ കാരണം 1831-ൽ കൽക്കട്ടയിലെ ഹിന്ദു കോളേജിൽ നിന്ന് പുറത്താക്കപ്പെട്ടതാര്?
- ഹെൻറി വിവിയൻ ഡെറോസിയോ
• ഏത് നിയമത്തിലൂടെയാണ് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് ഭാരതത്തിലുണ്ടായിരുന്ന ഭരണപരമായ അധികാരങ്ങൾ ഇല്ലാതായത്?
- 1858-ലെ നിയമം
• 1857-ലെ കലാപശേഷം അവധിലെ ബീഗം എവിടേക്കാണ് പലായനം ചെയ്തത്?
- നേപ്പാൾ
• ഏത് ബ്രിട്ടീഷ് നിയമമാണ് ഇന്ത്യയുടെ ഭരണ മേൽനോട്ടത്തിനായി ബോർഡ് ഓഫ് കൺട്രോളിനെ നിയമിച്ചത്?
- 1784-ലെ പിറ്റിന്റെ നിയമം
• എവിടെയാണ് ഓൾ ഇന്ത്യ വിമൻസ് ഫെഡറേഷൻ 1926-ൽ ലേഡി ഇർവിൻ കോളേജ് ആരംഭിച്ചത്?
- ഡൽഹി
• ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ്, ബോംബെ, കൽക്കട്ട പ്രസിഡൻസികളിലെ ഗവർണർമാരെ നിയമിച്ചിരുന്നത് ആരാണ്?
- ഇംഗ്ലണ്ടിലെ രാജാവ്
• വാഞ്ചി അയ്യരുമായി ബന്ധമുള്ള വിപ്ലവ പ്രസ്ഥാനമേത്?
- ഭാരത് മാതാ അസോസിയേഷൻ
• ഏത് നിയമമാണ് ഈസ്റ്റിന്ത്യാ കമ്പനിയുടെ വ്യാപാരകുത്തക അവസാനിപ്പിച്ചത്?
- 1813-ലെ ചാർട്ടർ നിയമം
• സ്വാതന്ത്ര്യാനന്തരം ഏതു തരം സംസ്ഥാനങ്ങളിലാണ് മുൻ രാജാക്കൻമാർ രാജപ്രമുഖ് എന്ന സ്ഥാനപ്പേരോടെ ഭരണത്തലവൻമാരായി നിയമിക്കപ്പെട്ടത്?
- പാർട്ട് ബി
• ദേശീയ പ്രസ്ഥാനത്തിന് പ്രചോദനമായിരുന്ന വിഷ്ണു ശാസ്ത്രി ചിപ് ലുങ്കാർ എന്ന എഴുത്തുകാരൻ ഏത് ഭാഷയിലാണ് രചന നടത്തിയിരുന്നത്?
- മറാത്തി
• ബ്രിട്ടിഷ് ഭരണകാലത്ത് ആവിഷ്കരിക്കപ്പെട്ട താഴോട്ടുള്ള അരിച്ചിറങ്ങൽ സിദ്ധാന്തം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
- വിദ്യാഭ്യാസം
• ബ്രസൽസിൽ 1927-ൽ നടന്ന മർദ്ദിത ദേശീയതകളുടെ സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ആരാണ് പ്രതിനിധാനം ചെയ്തത്?
- ജവാഹർലാൽ നെഹ്രു
• ബ്രഹ്മസഭയുടെ ആദ്യ സെക്രട്ടറി ആരായിരുന്നു?
- താരാചന്ദ് ചക്രവർത്തി
• ബാലഗംഗാധര തിലകനെ ഇന്ത്യൻ അശാന്തിയുടെ പിതാവ് എന്നു വിശേഷിപ്പിച്ചതാര്?
- വാലന്റൈൻ ഷിരോൾ
• ഇന്ത്യാ ചരിത്രത്തിൽ 1905 ഒക്ടോബർ 16 ന്റെ പ്രാധാന്യം
- ബംഗാൾ വിഭജനം നിലവിൽ വന്നു
• ഗവേഷണം നടത്തുന്നതിന് അംബേദ്കറെ അമേരിക്കയിലെ കൊളംബിയ സർവകലാശാലയിൽ പോകുന്നതിന് പിന്തുണ നൽകിയത്
- ബറോഡയിലെ ഗെയ്ക്വാദ്
• ഫ്രഞ്ചുകാർക്ക് ഇന്ത്യയിലുണ്ടായിരുന്ന ഏറ്റവും വലിയ സെറ്റിൽമെന്റ് ഏതായിരുന്നു?
- പുതുച്ചേരി
• ഏത് മതക്കാരുടെ പരിഷ്കരണ പ്രസ്ഥാനമാണ് നാംധരി പ്രസ്ഥാനം?
- സിഖുകാർ
• നൈറ്റ്ഹുഡും സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഇന്ത്യയുടെ കൗൺസിലിലെ അംഗത്വവും വേണ്ടെന്നുവച്ച സ്വാതന്ത്ര്യ സമരസേനാനി
- ഗോപാലകൃഷ്ണ ഗോഖലെ
• ഏത് കപ്പലിലെ സമരത്തോടെയാണ് 1946-ലെ നാവിക കലാപം ആരംഭിച്ചത്?
- ഐ.എൻ.എസ്. തൽവാർ
• ക്വിറ്റിന്ത്യാ സമരകാലത്ത് ആദ്യത്തെ സമാന്തര സർക്കാർ പ്രവർത്തനം ആരംഭിച്ചത് എവിടെയാണ്?
- ബലിയ
• കൽക്കട്ടയിൽ ബ്രിട്ടീഷുകാർ നിർമ്മിച്ച കോട്ടയുടെ പേര്
- ഫോർട്ട് വില്യം
• കാനഡയിലെ വാൻകുവറിൽ ഫ്രീ ഹിന്ദുസ്ഥാൻ സ്ഥാപിച്ചതാരാണ്?
- താരകാനാഥ് ദാസ്
• നേതാജി സുഭാഷ് ചന്ദ്രബോസ് സിംഗപ്പൂർ ആസ്ഥാനമായി സ്വതന്ത്ര ഇന്ത്യയുടെ താൽകാലിക സർക്കാർ സ്ഥാപിച്ചതെന്നാണ്?
- 1943 ഒകടോബർ 23
• ക്വിറ്റിന്ത്യാ സമരകാലത്ത് കോൺഗ്രസ് റേഡിയോ പ്രക്ഷേപണം ചെയ്തിരുന്നത് എവിടെ നിന്നാണ്?
- ബോംബെ
• ക്വിറ്റിന്ത്യാ സമരകാലത്ത് ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ച സമാന്തര സർക്കാർ എവിടെത്തേതായിരുന്നു?
- സത്താറ
• 1857-ലെ കലാപകാലത്ത് കലാപകാരികൾ ഡൽഹി പിടിച്ചടക്കിയ തീയതി
- 1857 മെയ് 12
• ഏത് രാജ്യമാണ് 1913-ൽ അതിന്റെ സമുദ്രാതിർത്തിയിൽനിന്ന് കോമഗതമരു എന്ന കപ്പലിനെ നിരോധിച്ചത്?
- കാനഡ
• കാബൂൾ ആസ്ഥാനമായി രാജാ മഹേന്ദ്ര പ്രതാപ് തലവനായി ഇന്ത്യയുടെ ആദ്യത്തെ താൽക്കാലിക സർക്കാർ നിലവിൽ വന്ന വർഷം
- 1915
• കൽക്കട്ടയിൽ റിപ്പൺ കോളേജ് സ്ഥാപിച്ചത്
- സുരേന്ദ്രനാഥ് ബാനർജി
• സൈമൺ കമ്മിഷൻ രൂപം കൊണ്ടത് എപ്പോൾ?
- 1927 നവംബർ
• ഇംഗ്ലീഷുകാർക്ക് പരമാധികാരം ലഭിച്ച ആദ്യ ത്തെ ഇന്ത്യൻ ഭൂഭാഗം
- ബോംബെ ദ്വീപ്
• ഇന്ത്യയിലെ വിപ്ലവചിന്തകളുടെ പിതാവായി വാഴ്ത്തപ്പെടുന്നത്
- വിപിൻ ചന്ദ്രപാൽ
• വന്ദേമാതരം എന്ന ഉറുദു പത്രം ആരംഭിച്ചത്
- ലാലാ ലജ്പത് റായി
• പ്രാദേശിക കാരണങ്ങൾ കൊണ്ടല്ലാതെ, യൂറോപ്പിലെ ഓസ്ട്രിയൻ പിന്തുടർച്ചാവകാശ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നടന്ന ഏറ്റുമുട്ടൽ
- ഒന്നാം കർണാടിക് യുദ്ധം
• പത്രപ്രവർത്തകന്റെ കർത്തവ്യം നിർവ്വഹിച്ചതിന് ജയിലിൽ പോകേണ്ടിവന്ന ആദ്യ ഭാരതീയൻ
- സുരേന്ദ്രനാഥ ബാനർജി
• 1782-ലെ സാൽബായ് ഉടമ്പടിയുടെ ഫലമായി അവസാനിച്ച് യുദ്ധം
- ഒന്നാം ആഗ്ലോ-മറാത്ത യുദ്ധം
• ഒന്നാം ലോക മഹായുദ്ധത്തിൽ മരണപ്പെട്ട സൈനികരുടെ ഓർമയ്ക്കായി നിർമ്മിച്ച
സ്മാരകം
- ഇന്ത്യാ ഗേറ്റ്
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്