ഇന്ത്യൻ സംസ്ഥാനങ്ങൾ: ഹിമാചൽ പ്രദേശ് - ചോദ്യോത്തരങ്ങൾ
ഇന്ത്യയുടെ വടക്കുഭാഗത്ത് ഹിമാലയ പർവത നിരകളോട് ചേർന്നു കിടക്കുന്ന സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. ഹിമാചൽ പ്രദേശുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ പഠിക്കാം.
PSC 10th, +2 Level Questions and Answers | PSC Exam Special | PSC LDC, LGS, VEO, POLICE etc. | Indian States: Himachal Pradesh - PSC Questions and Answers | Himachal Pradesh - Questions and Answers
പ്രത്യേകതകള്‍
• തലസ്ഥാനം : ഷിംല
• സംസ്ഥാന മൃഗം : ഹിമപ്പുലി
• സംസ്ഥാന പക്ഷി : വെസ്റ്റേൺ ട്രാഗോപൻ
• ഭാഷകൾ : ഹിന്ദി, പഹാടി
വടക്കും വടക്കുപടിഞ്ഞാറുമായി ജമ്മു കാശ്മീർ, തെക്കുപടിഞ്ഞാറ് പഞ്ചാബ്, തെക്ക് ഹരിയാനയും ഉത്തർ പ്രദേശും, തെക്കുകിഴക്കായി ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നു. മൊത്തം 55,653 ചതുരശ്ര കിലോമീറ്റർ വിസ്‌തീർണമുള്ള ഹിമാചൽ പ്രദേശിന്റെ തലസ്ഥാനം ഷിംലയാണ്. ധർമശാല, കാംഗ്ര, മണാലി, കുളു, ചമ്പ, ഹാമിർപുർ, ഡെൽഹൗസി, മണാലി എന്നിവയാണ് മറ്റു നഗരങ്ങൾ.
ചോദ്യോത്തരങ്ങൾ പഠിക്കാം
• ഹിമാചൽ പ്രദേശ് നിലവിൽ വന്നത്?
-1971 ജനുവരി 25
• ഹിമാചൽ പ്രദേശിന്റെ തലസ്ഥാനം?
- സിംല
• ഹിമാചൽ പ്രദേശിന്റെ ഔദ്യോഗിക ഭാഷ?
- ഹിന്ദി
• ഹിമാചൽ പ്രദേശിന്റെ ഔദ്യോഗിക വൃക്ഷം?
- ദേവദാരു
• ഹിമാചൽ പ്രദേശിന്റെ ഔദ്യോഗിക പുഷ്പം?
- റോഡോഡെഡ്രോൺ
• ഹിമാചൽ പ്രദേശിന്റെ ഔദ്യോഗിക മൃഗം?
- ഹിമപ്പുലി
• 'ഹിമാലയത്തിന്റെ മടിത്തട്ട്' എന്ന് പേരിനർത്ഥമുള്ള സംസ്ഥാനം
- ഹിമാചൽ പ്രദേശ്
• സിംല എന്നറിയപ്പെട്ടിരുന്ന നഗരം
- ഷിംല
• ഹിമാചല്‍ പ്രദേശിന്റെ തലസ്ഥാനം
- ഷിംല
• ഹിമാചൽപ്രദേശിന്റെ രണ്ടാം തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട നഗരം
- ധർമ്മശാല
• ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയുടെ ആസ്ഥാനം
- ഷിംല
• 1864-ല്‍ ബ്രിട്ടിഷ് ഇന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനമായ നഗരം
- ഷിംല
• ക്വീന്‍ ഓഫ് ഹില്‍ സ്റ്റേഷൻസ് എന്ന് ബ്രിട്ടീഷുകാര്‍ വിളിച്ച നഗരം
- ഷിംല
• ഇന്ത്യയില്‍ സമുദ്ര നിരപ്പില്‍നിന്ന് ഏറ്റവും ഉയരത്തിലുള്ള സംസ്ഥാന തലസ്ഥാനം (2205 മീ.)
- ഷിംല
• ഹൈന്ദവ ദേവതയായ കാളിയുടെ അവതാരമായ ശ്യാമളാദേവിയുടെ നാമത്തില്‍നിന്ന് പേരു ലഭിച്ച നഗരം
- ഷിംല
• 1871-ല്‍ അവിഭക്ത പഞ്ചാബിന്റെ തലസ്ഥാനമായ നഗരം
- ഷിംല
• നാഷണല്‍ അക്കാദമി ഓഫ് ഓഡിറ്റ് ആന്റ് അക്കൗണ്ട്സ് എവിടെയാണ്
- ഷിംല
• രാഷ്ട്രപതി നിവാസ് എവിടെയാണ്
- ഷിംല
• ബ്രിട്ടിഷ് ഇന്ത്യയിലെ വൈസ്രോയിയുടെ വേനല്‍ക്കാല വസതിയായ വൈസ്റീഗല്‍ ലോഡ്ജ് എവിടെയായിരുന്നു
- ഷിംല
• ഇന്ത്യയിലെ പ്രഥമ ലോകസഭാ തെരെഞ്ഞെടുപ്പിൽ ആദ്യ വോട്ടെടുപ്പ് നടന്ന താലൂക്
- ചിനി
• 1972 ജൂലായില്‍ ഇന്ദിരാ ഗാന്ധിയും സുല്‍ഫിക്കര്‍ അലി ഭൂട്ടോയും തമ്മില്‍ ഇന്ത്യാ-പാക് കരാര്‍ ഒപ്പിട്ട നഗരം
- ഷിംല
• ദക്ഷിണേഷ്യയിലെ ഏക പ്രകൃതിദത്ത ഐസ് സ്കേറ്റിംഗ്റിങ്ക് എവിടെയാണ്
- ഷിംല
• സെന്‍ട്രല്‍ പൊട്ടറ്റോ റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്
- ഷിംല
• ഹിമാലയന്‍ ഫോറസ്റ്റ് റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നതെവിടെ
- ഷിംല
• സങ്കട് മോചന്‍ ക്ഷേത്രം എവിടെയാണ്
- ഷിംല
• ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമാറ്റിക് ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് എവിടെയാണ് സ്ഥാപിക്കപ്പട്ടത്
- ഷിംല
• 'സുഖവാസകേന്ദ്രങ്ങളുടെ രാജ്ഞി' എന്നു വിശേഷണമുള്ള സ്ഥലമേത്?
- ഷിംല
• ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനം ഏതായിരുന്നു?
- ഷിംല
• രാഷ്ട്രപതി നിവാസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, ദേശീയ ഉരുളക്കിഴങ്ങ് ഗവേഷണകേന്ദ്രം എന്നിവ സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
- ഷിംല
• ഹിമാചൽപ്രദേശിലെ ഏറ്റവും വലിയ നഗരം
- ഷിംല
• 1945-ല്‍ വൈസ്രോയി വേവല്‍ പ്രഭു ഇന്ത്യയുടെ രാഷ്ട്രീയ ഭാവി സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കന്മാരുമായി ചര്‍ച്ചനടത്തിയ നഗരം
- ഷിംല
• ഇന്ത്യൻ ആർമിയുടെ ട്രെയിനിങ് കമാൻഡിന്റെ ആസ്ഥാനം
- ഷിംല
• ഇന്ത്യയിലാദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം?
- ഹിമാചൽ പ്രദേശ്
• 'മിനി സ്വിറ്റ്‌സർലൻഡ്' എന്നറിയപ്പെടുന്ന ഒരു സുഖവാസകേന്ദ്രം ഹിമാചലിലുണ്ട്. ഏതാണത്?
- ഖജ്ജിയാർ
• ഇന്ത്യയിൽ ആദ്യമായി സ്റ്റേറ്റ് ഡാറ്റാ സെന്റർ (SDC) നിലവിൽ വന്നത്
- ഹിമാചൽപ്രദേശ്
• ആപ്പിൾ ഉൽപാദനത്തിൽ ഇന്ത്യയിൽ എത്രാം സ്ഥാനമാണ് ഹിമാചൽ പ്രദേശിന്?
- ഒന്നാം സ്ഥാനം
• ഹിമാചൽ പ്രദേശിലെ പർവാന എന്തിന്റെ പേരിലാണ് പ്രശസ്തം?
- ഏഷ്യയിലെ ഏറ്റവും വലിയ പഴം സംസ്കരണശാല
• ദലൈ ലാമയുടെ ഇന്ത്യയിലെ ആസ്ഥാനം ഹിമാചലിലാണ്. 'ലിറ്റിൽ ലാസ' എന്നറിയപ്പെടുന്ന ആ സ്ഥലത്തിന്റെ പേരെന്ത്?
- ധർമശാല
• ജ്വാലാമുഖി തീർത്ഥാടന കേന്ദ്രം സ്ഥിതിചെയ്യുന്നത്
- ഹിമാചൽപ്രദേശ്
• ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത പദ്ധതി?
- നാപ്ത്ത ജാക്രി (സത്ലജ് നദിയിൽ)
• ഹിമാചൽ പ്രദേശിലെ പ്രമുഖ നാഷണൽ പാർക്കുകൾ?
- ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക്, പിൻവാലി നാഷണൽ പാർക്ക്
• ഇന്ത്യയിലെ ആദ്യ ഹൈടെക് നിയമസഭയായ ഇ-വിധാൻ നിലവിൽ വന്ന സംസ്ഥാനം
- ഹിമാചൽ പ്രദേശ്
• ഹിമാചൽ പ്രദേശിലെ പ്രധാന നദികൾ ഏതൊക്കെ?
- സത്ലജ്, ബിയാസ്, രവി, ചിനാബ്, യമുന
• ഹിമാചൽ പ്രദേശിലെ പ്രമുഖ ഹിൽ സ്റ്റേഷനുകൾ?
- ഷിംല, ഡൽഹൗസി, കുളു, മണാലി, കാംഗ്ര, ചമ്പ, കിനാവൂർ
• 'മലമുകളിലെ വാരണാസി' എന്നറിയപ്പെടുന്ന സ്ഥലം?
- മണ്ഡി (ബിയാസ് നദിക്കരയിൽ)
• ഇന്ത്യയിലെ ആദ്യ കാർബൺ വിമുക്ത സംസ്ഥാനം
- ഹിമാചൽ പ്രദേശ്
• ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പഴങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം
- ഹിമാചല്‍ പ്രദേശ്
• ഇന്ത്യയിലാദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം
- ഹിമാചല്‍ പ്രദേശ്
• ഇന്ത്യയിലെ ആദ്യ പുകവലിരഹിത സംസ്ഥാനം
- ഹിമാചല്‍ പ്രദേശ് (2013 ജൂലൈയിൽ)
• ഇന്ത്യയിലെ പര്‍വത സംസ്ഥാനം (സിക്കിമിനെയും ഇപ്രകാരം വിശേഷിപ്പിക്കാറുണ്ട്)
- ഹിമാചല്‍ പ്രദേശ്
• എല്ലാ ഋതുക്കളുടെയും സംസ്ഥാനം എന്നറിയപ്പെടുന്നത്
- ഹിമാചല്‍പ്രദേശ്
• ഇന്ത്യയുടെ പഴക്കൂട എന്നറിയപ്പെടുന്ന സംസ്ഥാനം
- ഹിമാചല്‍പ്രദേശ്
• ഷിപ്കിലാ ചുരം സ്ഥിതിചെയ്യുന്ന സംസ്ഥാനം
- ഹിമാചൽപ്രദേശ്
• 1951-ല്‍ പൊതുതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഇന്ത്യയില്‍ ആദ്യം പോളിംഗ് നടന്ന സംസ്ഥാനം
- ഹിമാചല്‍ പ്രദേശ്
• ആദ്യ ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ വ്യക്തി?
- ശ്യാം ശരൺ നേഗി (ഹിമാചൽപ്രദേശ്)
• ഇന്ത്യയിലെ ആദ്യ ഹൈടെക് നിയമസഭ നിലവിൽ വന്ന സംസ്ഥാനം?
- ഹിമാചൽ പ്രദേശ്
• ഇന്ത്യയിലെ ആദ്യത്തെ കാര്‍ബണ്‍ ഫ്രീ സംസ്ഥാനം
- ഹിമാചല്‍പ്രദേശ്
• ഇന്ത്യയില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പോസ്റ്റോഫീസായ ഹിക്കിം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
- ഹിമാചല്‍ പ്രദേശ്
• ഇന്ത്യയില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തലസ്ഥാനമുള്ള സംസ്ഥാനം
- ഹിമാചല്‍ പ്രദേശ്
• പഹാരി ഭാഷ ഉപയോഗത്തിലുള്ള സംസ്ഥാനം
- ഹിമാചല്‍ പ്രദേശ്
• പഹാരി ഗാന്ധി എന്നറിയപ്പെടുന്നത്?
- ബാബാ കാൻഷിറാം
• ഇന്ത്യയുടെ ആപ്പിള്‍ സംസ്ഥാനം എന്നറിയപ്പെടുന്നത്
- ഹിമാചല്‍ പ്രദേശ്
• രേണുക , ചന്ദ്രതാന്‍ എന്നീ തണ്ണീര്‍ത്തടങ്ങള്‍ സ്ഥിതിചെയ്യുന്ന സംസ്ഥാനം
- ഹിമാചല്‍ പ്രദേശ്
• പരൽ ഉപ്പിന് പേരുകേട്ട ഹിമാചൽപ്രദേശിലെ സ്ഥലം
- മാണ്ഡി
• എല്ലാ ബൂത്തുകളിലും VVPAT വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് തെരെഞ്ഞെടുപ്പ് നടന്ന രണ്ടാമത്തെ സംസ്ഥാനം
- ഹിമാചൽപ്രദേശ് (ആദ്യത്തേത് ഗോവ)
• കുളു, മണാലി,ഡല്‍ഹൗസി എന്നീ സുഖവാസകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
- ഹിമാചല്‍ പ്രദേശ്
• കാംഗ്ര താഴ്‌വര, ചാന്ദ്വിക് വെള്ളച്ചാട്ടം എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം
- ഹിമാചല്‍ പ്രദേശ്
• ദലൈ ലാമയുടെ പ്രവാസ ഗവണ്‍മെന്റിന്റെ ആസ്ഥാനമായ ലിറ്റില്‍ ലാസ എന്നറിയപ്പെടുന്ന ധര്‍മശാല സ്ഥിതിചെയ്യുന്ന സംസ്ഥാനം
- ഹിമാചല്‍ പ്രദേശ്
• ഭക്രാനംഗൽ അണക്കെട്ട് സ്ഥിതിചെയ്യുന്ന സംസ്ഥാനം
- ഹിമാചൽ പ്രദേശ്
• നഗര ജനസംഖ്യ ശതമാനാടിസ്ഥാനത്തില്‍ ഏറ്റവും കുറവുള്ള സംസ്ഥാനം
- ഹിമാചല്‍ പ്രദേശ്
• ഭൂമിയ്ക്കടിയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി
- നാഥ്പാ ഛാക്രി പ്രോജക്ട്
• ഇന്ത്യയില്‍ ശതമാനാടിസ്ഥാനത്തില്‍ ഹിന്ദുക്കള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം
- ഹിമാചല്‍ പ്രദേശ്
• ജിയോ തെര്‍മല്‍ എനര്‍ജിക്കു പ്രസിദ്ധമായ മണികിരണ്‍ എന്ന സ്ഥലം ഏത് സംസ്ഥാനത്താണ്
- ഹിമാചല്‍ പ്രദേശ്
• ഹിഡുംബാദേവി ക്ഷേത്രം ഏത് സംസ്ഥാനത്താണ്
- ഹിമാചല്‍ പ്രദേശ്
• പോങ് അണക്കെട്ട് (മഹാറാണാ പ്രതാപ് സാഗര്‍) ഏത് സംസ്ഥാനത്താണ്
- ഹിമാചല്‍ പ്രദേശ്
• ഛാത്രാരി ഏത് സംസ്ഥാനത്തെ ആദിവാസി നൃത്തരൂപമാണ്
- ഹിമാചല്‍ പ്രദേശ്
• ഇന്ത്യയിൽ ആദ്യമായി ഒരു വനിത ഹൈകോടതി ചീഫ് ജസ്റ്റിസായ സംസ്ഥാനം
- ഹിമാചൽപ്രദേശ് (ലീലാ സേഥ്, 1991ൽ)
• ഇന്ത്യയിൽ ആദ്യമായി തുരങ്കത്തിനകത്ത് റെയിൽവേ സ്റ്റേഷൻ (Keylong Station) നിലവിൽവരുന്ന സംസ്ഥാനം
- ഹിമാചൽപ്രദേശ്
• ദൈവത്തിന്റെ താഴ്‌വര എന്നറിയപ്പെടുന്നത്
- കുളു
• കുമിൾ (മഷ്‌റൂം) നഗരം എന്നറിയപ്പെടുന്നത്
- സോളൻ
• സെൻട്രൽ മഷ്‌റൂം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്ന നഗരം
- സോളൻ
• പ്രധാന നൃത്തരൂപങ്ങൾ
- ലൂഡി, കായംഗ
• എല്ലാ കുടുംബത്തിനും ഒരു ബാക്റ്റ് അക്കൗണ്ട് എന്ന പദ്ധതി നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം?
- ഹിമാചൽ പ്രദേശ്
• 'ഇന്ത്യയുടെ പഴക്കൂട’, ‘എല്ലാ ഋതുക്കളുടെയും സംസ്ഥാനം' എന്നീ പേരുകളിലറിയപ്പെടുന്നത് ?
- ഹിമാചൽ പ്രദേശ്
• ഇന്ത്യയിലെ പ്രഥമ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടെടുപ്പ് നടന്ന സംസ്ഥാനം ?
- ഹിമാചൽ പ്രദേശ് (കിന്നൂർ ജില്ലയിലെ ചിനി താലൂക്കിൽ)
• ഇന്ത്യയുടെ പർവ്വതസംസ്ഥാനം എന്നറിയപ്പെടുന്നത്?
- ഹിമാചൽ പ്രദേശ്
• ഇന്ത്യയുടെ മിനി സ്വിറ്റ്സർലന്റ് എന്നറിയപ്പെടുന്നത്?
- ഖജ്ജിയാർ (ഹിമാചൽ പ്രദേശ്)
• ഹിമാചൽ പ്രദേശിലെ പ്രധാന ആദിവാസി വിഭാഗങ്ങൾ ?
- ഗദ്ദീസ്, ഗുജ്ജർ, കിനാര
• ബ്രിട്ടീഷ് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനം?
- സിംല
• കുന്നിൻ മുകളിലെ വാരണാസി എന്നറിയപ്പെടുന്നത്?
- മാണ്ഡി
• ലിറ്റിൽ ലാസ എന്നറിയപ്പെടുന്നത്?
- ധർമ്മശാല
• ഇന്ത്യയിൽ ദലൈലാമയുടെ താമസസ്ഥലം?
- ധർമ്മശാല
1959-ലെ ചൈനീസ് ആക്രമണത്തെ തുടർന്നാണ് ദലൈലാമ ഇന്ത്യയിലേയ്ക്ക് പലായനം ചെയ്തത്.
• ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക. |
---|
• സെൻട്രൽ പൊട്ടറ്റോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?
- സിംല
• രാഷ്ട്രപതി നിവാസ് സ്ഥിതി ചെയ്യുന്ന സ്ഥലം?
- സിംല
• രാഷ്ട്രപതി നിവാസ് ആദ്യം അറിയപ്പെട്ടിരുന്ന പേര്?
- വൈസ്റീഗൽ ലോഡ്ജ്
• ഗിരി ജലസേചനപദ്ധതി, മണികരൺ പ്രോജക്ട് എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
- ഹിമാചൽ പ്രദേശ്
• ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന ജില്ല?
- കുളു (ഹിമാചൽ പ്രദേശ്)
• ജ്വാലമുഖി തീർത്ഥാടന കേന്ദ്രം സ്ഥിതിചെയ്യുന്നത്?
- ഹിമാചൽ പ്രദേശ്
• ഇന്ത്യയിൽ ചുടുനീരുറവയിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന സ്ഥലം?
- മണികരൺ (ഹിമാചൽ പ്രദേശ്)
ഇന്ത്യയിൽ ആദ്യം
• ഇന്ത്യയിലെ ആദ്യത്തെ ഹൈ-ടെക് നിയമസഭ (ഇ-വിധാൻ) നിലവിൽ വന്ന സംസ്ഥാനം?
- ഹിമാചൽ പ്രദേശ്
• ഇന്ത്യയിൽ ആദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം?
- ഹിമാചൽ പ്രദേശ്
• ഇന്ത്യയിൽ ആദ്യത്തെ കാർബൺ വിമുക്ത സംസ്ഥാനം ?
- ഹിമാചൽ പ്രദേശ്
• ഇന്ത്യയിലെ ആദ്യത്തെ പുകവലി രഹിത സംസ്ഥാനമായി 2013 ജൂലൈയിൽ പ്രഖ്യാപിക്കപ്പെട്ടത്?
- ഹിമാചൽ പ്രദേശ്
• ഇന്ത്യയിലാദ്യമായി ആട്ടോമാറ്റിക്സ് ടെലഫോൺ എക്സ്ചേഞ്ച് നിലവിൽ വന്ന സംസ്ഥാനം ?
- സിംല
• ഇന്ത്യയിൽ ആദ്യമായി ഒരു വനിത ഹൈക്കോടതി ചീഫ് ജസ്റ്റീസ് പദവിയിലെത്തിയ സംസ്ഥാനം?
- ഹിമാചൽപ്രദേശ് (ലീലാ സേഥ്, 1991-ൽ)
• ആദ്യ കേന്ദ്ര ഇ-വിധാൻ അക്കാദമി നടപ്പിലാക്കിയ സംസ്ഥാനം?
- ഹിമാചൽ പ്രദേശ്
• സ്റ്റേറ്റ് ഡാറ്റാ സെന്റർ (SDC) നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം?
- ഹിമാചൽ പ്രദേശ്
• ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത പർവ്വത നഗരം?
- ന്യൂബിലാസ്പൂർ
• ഏറ്റവുമധികം ആപ്പിൾ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
- ഹിമാചൽ പ്രദേശ്
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍