ഇന്ത്യന്‍ ബഹിരാകാശ ചരിത്രം: വസ്തുതകള്‍, ചോദ്യോത്തരങ്ങള്‍

സ്വാഭാവിക ഉപഗ്രഹങ്ങൾ ഗ്രഹങ്ങൾക്ക്‌ ചുറ്റും പ്രദക്ഷിണം ചെയുന്നതുപോലെ മനുഷ്യനിർമിതമായഉപഗ്രഹങ്ങൾ മുൻകൂട്ടി വിക്ഷേപിച്ച ഭ്രമണപഥത്തിൽ ഗ്രഹങ്ങളെവലയം ചെയുന്നു. ചന്ദ്രൻ ഭൂമിയുടെ സ്വാഭാവിക ഉപഗ്രഹവും ഇൻസാറ്റ്‌ ഇന്ത്യൻ നിർമ്മിതമായതും ഉപഗ്രഹവുമാണ്.

കൃത്രിമ ഉപഗ്രഹങ്ങളെ ഭൂസ്ഥിര ഉപഗ്രഹങ്ങള്‍, സൗരസ്ഥിര ഉപഗ്രഹങ്ങള്‍ എന്നിങ്ങനെ രണ്ടായി തിരിക്കാം.
ഭൂസ്ഥിര ഉപഗ്രഹങ്ങള്‍ 
ഭൂമിയുടെ ഭ്രമണത്തിനൊപ്പം സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളാണിവ.
ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ സവിശേഷതകള്‍:  
സഞ്ചാരപഥം ഭൂമിയില്‍നിന്ന്‌ ഏകദേശം 36000 കിലോമീറ്റര്‍ ഉയരത്തിലാണ്‌.
ഭൂമിയുടെ മൂന്നിലൊന്ന്‌ ഭാഗം നിരീക്ഷണപരിധിയില്‍ വരുന്നു.
ഭൂമിയുടെ ഭ്രമണ വേഗത്തിനു തുല്യമായ വേഗത്തില്‍ സഞ്ചരിക്കുന്നതിനാല്‍ എല്ലായ്‌പ്പോഴും ഭൂമിയിലെ ഒരേ പ്രദേശത്തെ അഭിമുഖീകരിച്ച്‌ നിലകൊള്ളുന്നു.
ഒരു പ്രദേശത്തിന്റെ സ്ഥിരമായ വിവരശേഖരണത്തിന്‌ സാധിക്കുന്നു.
വാര്‍ത്താവിനിമയത്തിനും ദിനാന്തരീക്ഷ സ്ഥിതിയിലുണ്ടാകുന്ന വ്യത്യാസം മനസ്സിലാക്കാനും പ്രയോജനപ്പെടുന്നു.

സൗരസ്ഥിര ഉപഗ്രഹങ്ങള്‍ 
സൗരസ്ഥിര ഉപഗ്രഹങ്ങള്‍ ധ്രുവങ്ങള്‍ക്ക്‌ മുകളിലൂടെ ഭൂമിയെ വലംവയ്‌ക്കുന്ന കൃത്രിമ ഉപഗ്രഹങ്ങളാണ്.
സൗരസ്ഥിര ഉപഗ്രഹങ്ങളുടെ സവിശേഷതകള്‍:  
ഭൂസ്ഥിര ഉപഗ്രഹങ്ങളേക്കാള്‍ താഴ്‌ന്നവിതാനത്തിലാണ്‌ സൗരസ്ഥിര ഉപഗ്രഹങ്ങള്‍ സഞ്ചരിക്കുന്നത്.
സഞ്ചാരപഥം ഭൗമോപരിതലത്തില്‍നിന്ന്‌ ഏതാണ്ട്‌ 1000 കിലോമീറ്ററിനു താഴെയാണ്‌.
ഭൂസ്ഥിര ഉപഗ്രഹങ്ങളേക്കാള്‍ കുറഞ്ഞ നിരീക്ഷണപരിധി.
പ്രദേശത്തിന്റെ ആവര്‍ത്തിച്ചുള്ള വിവരശേഖരണം സാധ്യമാകുന്നു.
പ്രകൃതിവിഭവങ്ങള്‍, ഭൂവിനിയോഗം, ഭൂഗര്‍ഭജലം മുതലായവയെക്കുറിച്ചുള്ള വിവരശേഖരണത്തിന്‌ ഉപയോഗിക്കുന്നു. 
വിദൂരസംവേദനത്തിന്‌ മുഖ്യമായും ഈ ഉപഗ്രഹങ്ങളെ പ്രയോജനപ്പെടുത്തുന്നു.

* 1957 ഒക്ടോബര്‍ നാലിനാണ് ആദ്യ ബഹിരാകാശപേടകമായ സ്ഫുട്നിക്-1 സോവിയറ്റ് യൂണിയന്‍ വിക്ഷേപിച്ചത്.

* 1967 ഒക്ടോബര്‍ 10ന് ബഹിരാകാശം മനുഷ്യനന്മയ്ക്ക് ഉപയോഗിക്കുന്നതിനുള്ള ഉടമ്പടി നിലവില്‍വന്നു. ഈ രണ്ടു ദിവസങ്ങളുടെയും പ്രാധാന്യം കണക്കിലെടുത്ത് ഈ രണ്ടു ദിനങ്ങളും ചേര്‍ന്ന ആഴ്ച ലോക ബഹിരാകാശവാരമായി ആഘോഷിക്കുന്നു.

* ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ)
1969 ആഗസ്ത് 15നാണ് ഐഎസ്ആര്‍ഒ നിലവില്‍വന്നത്.

* ഡോ. വിക്രം സാരാഭായ് ആയിരുന്നു ആദ്യത്തെ ചെയര്‍മാന്‍.
ബഹിരാകാശ ഗവേഷണത്തിന് ഇന്ത്യയില്‍ അടിത്തറ പാകിയത് വിക്രം സാരാഭായ് ആണ്.

* ഇന്ത്യയിലെ ബഹിരാകാശ ഗവേഷണം ഔപചാരികമായി തുടക്കംകുറിച്ചത് 1961ലാണ്. അന്നാണ് സര്‍ക്കാര്‍ ബഹിരാകാശ ഗവേഷണങ്ങളെക്കുറിച്ച് പഠിക്കാന്‍ ആണവോര്‍ജവകുപ്പിനെ ചുമതലപ്പെടുത്തിയത്. ഇതിന്റെ ഫലമായി ഇന്ത്യന്‍ ആണവ സാങ്കേതികവിദ്യയുടെ പിതാവും, ആണവോര്‍ജ കമീഷന്‍ തലവനുമായിരുന്ന ഹോമിഭാഭഭ1962ല്‍ ഇന്ത്യന്‍ നാഷണല്‍ കമ്മിറ്റി ഫോര്‍ സ്പേസ് റിസര്‍ച്ച് (INCOSPAR) എന്ന സമിതി രൂപീകരിക്കുകയും വിക്രം സാരാഭായിയെ ഡയറക്ടറായി ചുമതലപ്പെടുത്തുകയും ചെയ്തു.

* 1963 നവംബര്‍ 21ന് തുമ്പയിലെ ഇന്‍കോസ്പാര്‍ കേന്ദ്രത്തില്‍നിന്ന് ആദ്യ സൗണ്ടിങ് റോക്കറ്റ് കുതിച്ചുയര്‍ന്നു.

* 1969ല്‍ ഇന്‍കോസ്പാര്‍ ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിക്കു കീഴിലുള്ള ഒരു ഉപദേശകസമിതിയാക്കി മാറ്റുകയും ഐഎസ്ആര്‍ഒക്ക് തുടക്കംകുറിക്കുകയും ചെയ്തു. എ പി ജെ അബ്ദുള്‍ കലാം, യു ആര്‍ റാവു, കസ്തൂരി രംഗന്‍, ജി മാധവന്‍ നായര്‍ എന്നിവരെ ഇക്കാലത്താണ് വിക്രം സാരാഭായിക്ക് ശിഷ്യരായി ലഭിക്കുന്നത്. ഈ കൂട്ടായ്മ ഐഎസ്ആര്‍ഒയെ ഉയരങ്ങളിലെത്തിക്കുകയും, ഇന്ത്യയെ ബഹിരാകാശശക്തിയായി വളര്‍ത്തുകയും ചെയ്തു.

* ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപഗ്രഹം ആര്യഭട്ടയാണ്. ഒരു സോവിയറ്റ് റോക്കറ്റ് ഉപയോഗിച്ചാണ് ഈ പേടകത്തെ ബഹിരാകാശത്തെത്തിച്ചത്.

* ഇന്ത്യ ആദ്യമായി വിക്ഷേപിച്ച സ്വദേശീയമായ ഉപഗ്രഹം രോഹിണി-1 ആണ്.

*1962- ബഹിരാകാശഗവേഷണങ്ങള്‍ക്കായി ദേശീയ സമിതി രൂപവത്കരിച്ചു. തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.

*1963- ആദ്യ സൗണ്ടിങ് റോക്കറ്റ് തുമ്പയില്‍ നിന്ന് വിക്ഷേപിച്ചു (നവംബര്‍ 21).

*1965- തുമ്പയില്‍ ബഹിരാകാശ ശാസ്ത്ര സാങ്കേതിക കേന്ദ്രം സ്ഥാപിച്ചു.

*1967- സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ എര്‍ത്ത് സ്റ്റേഷന്‍ അഹമ്മദാബാദില്‍ സ്ഥാപിച്ചു.

*1968- തുമ്പ വിക്ഷേപണ കേന്ദ്രം രാഷ്ട്രത്തിനായി സമര്‍പ്പിച്ചു (ഫിബ്രവരി രണ്ട്).

*1969- ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐ.എസ്.ആര്‍.ഒ.) രൂപവത്കരിച്ചു. (ആഗസ്ത് 15).

*1972- ബഹിരാകാശ കമ്മീഷനും ബഹിരാകാശവകുപ്പും നിലവില്‍ വന്നു (ജൂണ്‍ ഒന്ന്).

*1975- ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹമായ ആര്യഭട്ട ഭ്രമണപഥത്തിലെത്തിച്ചു (ഏപ്രില്‍ 19).

*1979- ഭൗമ നിരീക്ഷണത്തിനുള്ള ആദ്യ പരീക്ഷണോപഗ്രഹമായ ഭാസ്‌കര-ഒന്ന് ഭ്രമണപഥത്തിലെത്തിച്ചു (ജൂണ്‍ ഏഴ്).

*എസ്.എല്‍.വി.-3 റോക്കറ്റിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യവിക്ഷേപണം പരാജയപ്പെട്ടു (ആഗസ്ത് 10).

*1980- എസ്.എല്‍.വി.-3 റോക്കറ്റിന്റെ വിജയകരമായ വിക്ഷേപണത്തിലൂടെ രോഹിണി ഉപഗ്രഹത്തെ (ആര്‍.എസ്.ഡി.-1) ഭ്രമണപഥത്തിലെത്തിച്ചു. (ജൂലായ് 18).

*1981- ഭൂസ്ഥിര വാര്‍ത്താ വിനിമയോപഗ്രഹമായ ആപ്പിളിനെ (അരിയാനെ പാസഞ്ചര്‍ പേലോഡ് എക്‌സ്​പരിമെന്റ്) ഭ്രമണപഥത്തിലെത്തിച്ചു. (ജൂണ്‍ 19).

*ഭാസ്‌കര-2 ഭ്രമണപഥത്തിലെത്തി. (നവംബര്‍ 20).

* ആദ്യ പരീക്ഷണ വാര്‍ത്താവിനിമയ ഉപഗ്രഹമായ ആപ്പിള്‍ 1981 ജൂണ്‍ 19നാണ് വിക്ഷേപിച്ചത്.

* 1982 ഏപ്രില്‍ 10ന് വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളായ ഇന്‍സാറ്റ് പരമ്പരയ്ക്ക് തുടക്കമിട്ടു.

* ഐആര്‍എസ് -1എ എന്ന ആദ്യ വിദൂര സംവേദന ഉപഗ്രഹത്തെ 1988 മാര്‍ച്ച് 17ന് ഭ്രമണപഥത്തില്‍ എത്തിച്ചു.

*1982- കാലാവസ്ഥാ ഉപഗ്രഹമായ ഇന്‍സാറ്റ്- 1എ ഭ്രമണപഥത്തിലെത്തിച്ചു (ഏപ്രില്‍ 10). അഞ്ച് മാസങ്ങള്‍ക്കുശേഷം പ്രവര്‍ത്തന രഹിതമാക്കി.

* 1983 - രണ്ടാമത്തെ രോഹിണി ഉപഗ്രഹം (ആര്‍.എസ്.ഡി.-2) ഭ്രമണപഥത്തിലെത്തിച്ചു (ഏപ്രില്‍ 17). ഇന്‍സാറ്റ് രണ്ട് -ബി.യെ ഭ്രമണപഥത്തിലെത്തിച്ചു (ആഗസ്ത് 30).

* 1984- ഇന്ത്യക്കാരനായ രാകേഷ് ശര്‍മ ബഹിരാകാശത്തെത്തി (ഏപ്രില്‍).

* 1987- ഇന്ത്യയുടെ ആദ്യ വിദൂര സംവേദനോപഗ്രഹമായ ഐ.ആര്‍.എസ്.-1എ വിക്ഷേപിച്ചു (മാര്‍ച്ച് 17) ഇന്‍സാറ്റ് -ഒന്ന് സി വിക്ഷേപിച്ചു (ജൂലായ് 21).

* 1990 - ഇന്‍സാറ്റ് ഒന്ന് ഡി വിക്ഷേപിച്ചു

* 1991 -ഐ.ആര്‍.എസ്. ഒന്ന്- ബി ഭ്രമണപഥത്തിലെത്തി (ആഗസ്ത് 29).

* 1991-2000 കാലഘട്ടത്തിലാണ് ഐഎസ്ആര്‍ഒയുടെ വിക്ഷേപണ വാഹനമായ പിഎസ്എല്‍വി Polar Satellite Launch Vehicle – PSLV വികസിപ്പിച്ചത്.

* 1992- ആദ്യ തദ്ദേശീയ നിര്‍മിത രണ്ടാംതലമുറ കാലാവസ്ഥാ ഉപഗ്രഹമായ ഇന്‍സാറ്റ് രണ്ട്- ബി വിക്ഷേപിച്ചു (ജൂലായ് 10).

* 1993 പി.എസ്.എല്‍.വി. - ഡി ഒന്ന് വിക്ഷേപിച്ചു (സപ്തംബര്‍ 20).

* 1995 - ഇന്‍സാറ്റ് രണ്ട്- സി ഉപഗ്രഹം വിക്ഷേപിച്ചു (ഡിസംബര്‍ ഏഴ്).

* 1996 പി.എസ്.എല്‍.വി. ഡി മൂന്നിന്റെ വിജയകരമായ വിക്ഷേപണത്തിലൂടെ ഐ.ആര്‍.എസ്.- പി മൂന്നിനെ ഭ്രമണപഥത്തിലെത്തിച്ചു.

* ഓഷ്യൻസാറ്റ്-1 അല്ലെങ്കിൽ ഐആർഎസ്-പി4 എന്നത് സമുദ്രഗവേഷണങ്ങൾക്ക് വേണ്ടി നിർമ്മിക്കപ്പെട്ട ഇന്ത്യയുടെ ആദ്യ ഉപഗ്രഹമാണ്. ഓഷ്യൻസാറ്റ്-1 സതീഷ് ധവാൻ സ്പേസ് സെന്ററിലെ ആദ്യത്തെ ലോഞ്ച്പാഡിൽ നിന്നും ജർമ്മൻ ജിഎൽആർ-ടബ്സാറ്റ്, സൗത്ത് കൊറിയയുടെ കിറ്റ്സാറ്റ് 3 എന്നിവയോടൊപ്പം ഓഷ്യൻസാറ്റ്-1 1999 മേയ് 26ന് പിഎസ്എൽവി-സി2 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചു.

* 2004 ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസോപഗ്രഹമായ എഡ്യൂസാറ്റിന്റെ വിജയകരമായ വിക്ഷേപണം (സപ്തംബര്‍ 20)

* 2004 സെപ്തംബര്‍ 20ന് ജിഎല്‍എല്‍വി (Gesoynchronous Satellite Launch Vehicle – GSLV) എന്ന വിക്ഷേപണവാഹനവും പ്രവര്‍ത്തനക്ഷമമായി.

* 2005 - കാര്‍ട്ടോസാറ്റ് ഒന്ന് (ഭൂപട നിര്‍ണയ സഹായി) ഹംസാറ്റ് ഉപഗ്രഹങ്ങളുടെ വിക്ഷേപണം (മെയ് അഞ്ച്) രണ്ട് ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ചു എന്ന സവിശേഷത.

* 2007- കാര്‍ട്ടോസാറ്റ് രണ്ട്, എസ്.ആര്‍.ഇ. ഒന്ന് (സ്‌പേസ് ക്യാപ്‌സ്യൂള്‍ റിക്കവറി എക്‌സ്‌പെരിമെന്റ്) ലപാന്‍ -തുബ്‌സാറ്റ് (ഇന്‍ഡൊനീഷ്യ), പെഹുഎന്‍സാറ്റ് -ഒന്ന് (അര്‍ജന്റീന) എന്നീ ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി. -സി ഏഴ് ഭ്രമണപഥത്തിലെത്തി (ജനവരി-10). എസ്.ആര്‍.ഇ. ഒന്ന് പേടകത്തെ സുരക്ഷിതമായി തിരിച്ചറക്കി (ജനവരി 22)

* 2008 ഒരേ സമയം 10 ഉപഗ്രങ്ങള്‍ വിക്ഷേപിക്കുക എന്ന ചരിത്രനേട്ടം. ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് രണ്ട്- എ, ഐ.എം.എസ്. ഒന്ന് എന്നിവയും കൂടാതെ എട്ട് വിദേശ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്.

* 2008 ഒക്ടോബര്‍ 22ന് ചാന്ദ്രദൗത്യപേടകമായ ചാന്ദ്രയാന്‍-1 വിക്ഷേപിച്ചു.

* 2013 നവംബര്‍ അഞ്ചിന് ചൊവ്വാ പര്യവേക്ഷണ വാഹനമായ മംഗള്‍യാന്‍ (Mars Orbiter Mission) വിക്ഷേപിച്ചു.

* ഇന്ത്യയുടെ ആദ്യ പ്രതിരോധ ഉപഗ്രഹം ജിസാറ്റ്‌-7 ഭൂമിയില്‍നിന്ന് 36,000 കിലോമീറ്റര്‍ അകലെയുള്ള ഭൂസ്ഥിര ഭ്രമണപഥത്തിലെത്തിച്ചു. 2013 ഓഗസ്റ്റ്‌ 30-നാണ് വാര്‍ത്താവിനിമയത്തിനും സമുദ്രാതിര്‍ത്തി നിരീക്ഷണത്തിനും തീരസംരക്ഷണത്തിനുള്ള രഹസ്യ വിവരശേഖരണത്തിനുമായി ജിസാറ്റ്‌-7 വിക്ഷേപിച്ചത്‌. ഏരിയൻ 5 റോക്കറ്റാണ് ഫ്രഞ്ച് ഗയാനയിൽ നിന്നും ജിസാറ്റ്‌-7 വിക്ഷേപിച്ചത്.

* ഇന്ത്യയുടെ ഗതി നിര്‍ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് വണ്‍ സി വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്ന് 2014 ഒക്ടോബര്‍ 16 വ്യാഴാഴ്ച പുലര്‍ച്ചെ 1:32 നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ഐആർഎൻഎസ്എസ്) പദ്ധതിക്ക് 2013 ജൂലൈയിലാണ് ഐഎസ്ആർഒ തുടക്കമിട്ടത്.

* 2015 സെപ്തംബര്‍ 28ന് ഇന്ത്യയുടെ സ്വന്തം ബഹിരാകാശ ദൂരദര്‍ശിനി അസ്ട്രോസാറ്റും വിജയകരമായി വിക്ഷേപിച്ചു.

* ഇന്ത്യയുടെ ‘മിസൈല്‍ വുമണ്‍’ ടെസ്സി തോമസ്, രാജ്യത്ത് ഒരു മിസൈല്‍ പദ്ധതിക്ക് ചുക്കാന്‍ പിടിച്ച ആദ്യ വനിതയാണ്. ഡിഫെന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ അഗ്നി-കഢ ന്റെ പ്രൊജക്ട് ഡയറക്ടറായിരുന്നു ടെസ്സി തോമസ്. ടീം മംഗള്‍യാന്റെ ഡെപ്യൂട്ടി ഓപ്പറേഷന്‍ മേധാവി. 1984 മുതല്‍ ഐഎസ്ആര്‍ഒയുടെ ഭാഗമായ വളര്‍മതി, ഇന്‍സാറ്റ് 2A, ഐആര്‍എസ് ഐസി, ഐആര്‍എസ് ഐഡി തുടങ്ങി നിരവധി പ്രശസ്ത പദ്ധതികളുടെ ഭാഗമാണ്.

* ബഹിരാകാശചരിത്രത്തിൽ നാഴികക്കല്ലിട്ട് ഇന്ത്യ. സ്വന്തമായി വികസിപ്പിച്ച ഗതിനിർണയ സംവിധാനം എന്ന നേട്ടത്തിലേക്കു ഇന്ത്യയെ കുതിപ്പിച്ച് ഐആർഎൻഎസ്എസ് 1ജി ഉപഗ്രഹം വിക്ഷേപിച്ചു. ഈ ശ്രേണിയിലെ ഏഴാമത്തെയും അവസാനത്തെയും ഉപഗ്രഹമാണിത്. 2016 ഏപ്രിൽ 28 ഉച്ചയ്ക്ക് 12.50നായിരുന്നു വിക്ഷേപണം. പിഎസ്എൽവിയുടെ പരിഷ്‌കരിച്ച എക്സ്.എൽ പതിപ്പായ പിഎസ്എൽവിസി 33 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്.

* ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ച് റെക്കോര്‍ഡ് നേട്ടം കൈവരിച്ച ഐഎസ്ആര്‍ഒ ബഹിരാകാശ ചരിത്രത്തില്‍ പുതിയൊരു ചരിത്രം എഴുതിച്ചേര്‍ത്തു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് 2017 ഫെബ്രുവരി 15 ബുധനാഴ്ച രാവിലെ 9.28നായിരുന്നു 104 കൃത്രിമ ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി 37 കുതിച്ചുയര്‍ന്നത്. ഐഎസ്ആര്‍ഒ ഒറ്റത്തവണ വിക്ഷേപിയ്ക്കുന്ന 104 ഉപഗ്രഹങ്ങളില്‍ മൂന്ന് എണ്ണം ഇന്ത്യ വികസിപ്പിച്ച കാര്‍ട്ടോസാറ്റ് 2 പരമ്പരയില്‍പ്പെട്ടതാണ്. അമേരിക്ക, ഇസ്രായേല്‍, കസാഖിസ്ഥാന്‍, നെതര്‍ലാന്‍ഡ്, സ്വിറ്റ്‌സര്‍ലന്റ് എന്നീ രാഷ്ട്രങ്ങളുടെ ഉപഗ്രഹങ്ങളും ഇന്ത്യൻ  റെക്കോര്‍ഡിനൊപ്പം.  ഇന്ത്യ വികസിപ്പിച്ച വിവിധോദ്ദേശ്യ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് സിയാണ് വിക്ഷേപിയ്ക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഐഎന്‍എസ് 1എ, ഐഎന്‍എസ്1 ബി, എന്നീ രണ്ട് നാനോ ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെയാണ് ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങള്‍.

* 100-ാമത്തെ ഉപഗ്രവിക്ഷേപണം പൂര്‍ത്തിയാക്കി ഐഎസ്ആര്‍ഒ. കാര്‍ട്ടോസാറ്റ്- 2 സിരീസില്‍പ്പെട്ട ഉപഗ്രഹങ്ങളാണ് 2018 ജനുവരി 12  വെള്ളിയാഴ്ച ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് രാവിലെ 9.29ഓടെ വിക്ഷേപിച്ചത്. ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളുള്‍പ്പെടെ 31 ഉപഗ്രഹങ്ങളാണ് കാര്‍ട്ടോസാറ്റ്  രണ്ടാം ശ്രേണിയിലുള്ളത്.

* ഇന്ത്യയുടെ ഏറ്റവും ഭാരമേറിയതും അതിനൂതനവുമായ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് 'ഹൈസിസ്' (ഹൈപ്പർ സ്‌പെക്ടറൽ ഇമേജിംഗ് സാറ്റലൈറ്റ്). ഐ.എസ്.ആർ.ഒ വിജയകരമായി വിക്ഷേപിച്ചു. 29 നവംബർ 2018 ന് രാവിലെ 9.58 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് പി.എസ്.എൽ.വി-സി-43 റോക്കറ്റാണ് ഹൈസിസും 30 വിദേശ ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്നത്.

ചാന്ദ്രയാന്‍ - 2: 
ചാന്ദ്രപര്യവേക്ഷണത്തിനുള്ള ഇന്ത്യയുടെ രണ്ടാമത്തെ ദൗത്യമാണിത്. ഒരു ലാന്‍ഡറും, റോവറും, ഓര്‍ബിറ്ററും ഈ ദൗത്യത്തിലുണ്ടാകും. 2016-17 കാലഘട്ടത്തില്‍ വിക്ഷേപിക്കും.ആദിത്യ: സൂര്യന്റെ അന്തരീക്ഷമായ കൊറോണയെക്കുറിച്ചു പഠിക്കുന്നതിന് 2015-16ല്‍ വിക്ഷേപിക്കുന്ന 400 കിലോഗ്രാം ഭാരമുള്ള ബഹിരാകാശപേടകമാണ് ആദിത്യ. സൂര്യന്റെ കാന്തികക്ഷേത്രത്തെക്കുറിച്ചും പ്ലാസ്മാ പ്രവാഹത്തെക്കുറിച്ചും പഠിക്കുന്ന ആദിത്യക്ക് സൗരവാതങ്ങളുടെ ആക്രമണം പ്രവചിക്കുന്നതിനും കഴിയും.

അവതാര്‍: 
ഐഎസ്ആര്‍ഒയുടെ സ്പേസ് ഷട്ടില്‍ ദൗത്യമാണ് അവതാര്‍. പുനരുപയോഗശേഷിയുള്ള ഈ വിക്ഷേപണവാഹനത്തിന്റെ ചെറിയ പതിപ്പിന്റെ പരീക്ഷണ വിക്ഷേപണം 2015 അവസാനം നടക്കും. പൂര്‍ണസജ്ജമായ വാഹനത്തിന്റെ വിക്ഷേപണം 2025 ലാണ് ഉദ്ദേശിച്ചിരിക്കുന്നത്.സാര്‍ക്: സാര്‍ക് രാജ്യങ്ങളുടെ വ്യോമപരിധിയില്‍ നിരീക്ഷണം നടത്തുന്ന ഈ കാലാവസ്ഥാ നിര്‍ണയ ഉപഗ്രഹം 2016 ഡിസംബറില്‍ വിക്ഷേപിക്കാനാണ് ഉദ്ദേശിക്കുന്നത്.

ജിസാറ്റ്-6: 
12 വര്‍ഷത്തെ പ്രവര്‍ത്തനകാലാവധി നിശ്ചയിച്ച ഈ മള്‍ട്ടിമീഡിയ ബ്രോഡ്കാസ്റ്റിങ് സാറ്റലൈറ്റ് 2016ല്‍ വിക്ഷേപിക്കുംജിസാറ്റ്-7 : 2330 കിലോഗ്രാം ഭാരമുള്ള ഈ എസ്-ബാന്‍ഡ്, സി-ബാന്‍ഡ്, കെ യു ബാന്‍ഡ് വാര്‍ത്താവിനിമയ ഉപഗ്രഹം 2017ല്‍ വിക്ഷേപിക്കും. അതേത്തുടര്‍ന്ന് അതിന്റെ അടുത്ത ശ്രേണിയില്‍പ്പെട്ട ജിസാറ്റ്-9, ജിസാറ്റ്-11, ജിസാറ്റ്-15 പേടകങ്ങളും വരുംവര്‍ഷങ്ങളില്‍ വിക്ഷേപിക്കും.

നിസാര്‍: 
ഐഎസ്ആര്‍ഒയും നാസയും ചേര്‍ന്ന് സംയുക്തമായി നിര്‍മിക്കുന്ന റിമോട്ട് സെന്‍സിങ് ഉപഗ്രഹമായ നിസാര്‍ പ്രകൃതി ദുരന്തങ്ങളെ മുന്‍കൂട്ടി കണ്ടെത്തുന്നതിനു സഹായിക്കും. 2020 ലാണ് വിക്ഷേപണം ഉദ്ദേശിക്കുന്നത്.

അസ്ട്രോസാറ്റ്: 
ജ്യോതിശാസ്ത്ര പര്യവേക്ഷണത്തിനുവേണ്ടി മാത്രമായി രൂപകല്‍പ്പനചെയ്ത ബഹിരാകാശ പേടകമാണ് 2015 സെപ്തംബര്‍ 28ന് വിക്ഷേപിച്ച അസ്ട്രോസാറ്റ്. ദൃശ്യപ്രകാശത്തിലും ആള്‍ട്രാവയലറ്റ്, സോഫ്റ്റ് എക്സ്-റേ വേവ് ബാന്‍ഡുകളിലും പ്രപഞ്ചചിത്രങ്ങള്‍ പകര്‍ത്താന്‍കഴിയുന്ന അസ്ട്രോസാറ്റിനെ ഇപ്പോള്‍തന്നെ ഇന്ത്യന്‍ ഹബിള്‍ എന്നാണു വിളിക്കുന്നത്.

*  ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് ആര്?
- വിക്രം സാരാഭായ്
ഇന്ത്യയുടെ ക്യത്രിമ ഉപഗ്രഹങ്ങൾ
1. ഇന്ത്യയുടെ ആദ്യ ക്യത്രിമ ഉപപ്രഹം
✅ആര്യഭട്ട (1975 ഏപ്രിൽ 19 )

2. ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം
✅ഭാസ്കര (1979 ജൂൺ 7 )

3. കാലാവസ്ഥ  പഠനത്തിനു ഇന്ത്യ  വിക്ഷേപിച്ച  കൃത്രിമോപഗ്രഹം ഏത്?
✅കല്പന 1

4. ഇന്ത്യയും ഫ്രാൻസും സംയുക്തമായി നിർമ്മിച്ച കാലാവസ്ഥ ഉപഗ്രഹം ഏത്?   ✅മേഘാട്രോപിക്സ്

5. സൂര്യന്റെ ഉപരിതലത്തെക്കുറിച്ച്‌ പഠിക്കാൻ വേണ്ടി ഐ ഏസ് ആർ ഒ    രൂപകൽപന ചെയ്ത സൂര്യപര്യവേക്ഷ്ണ ഉപഗ്രഹം ഏത്?
✅ആദിത്യ

6. ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ
✅എസ്.എൽ.വി- 3

7. ഇന്ത്യയുടെ ആദ്യ കമ്മ്യൂണിക്കേഷൻ ഉപഗ്രഹം
✅ആപ്പിൾ (1981 ജൂൺ 19 )

8. ഇന്ത്യയുടെ ആദ്യ വിവിധോദ്ദേശ ഉപഗ്രഹം
✅ഇൻസാറ്റ് -1B

9. ഇന്ത്യയിലെ ആദ്യ (വിദൂര സംവേദന ഉപഗ്രഹം) റിമോട്ട് സെൻസിംഗ് സാറ്റലൈറ്റ്
✅ഐ.ആർ.എസ് - 1A

10. ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം
✅മെറ്റ്സാറ്റ് (കല്പന - 1)

11. പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ യാത്രാ വിമാനം
✅സരസ്

12. ഇന്ത്യയുടെ ആദ്യ ചന്ദ്ര ഉപഗ്രഹം
✅ചന്ദ്രയാൻ-1

13. ഇന്ത്യയുടെ ആദ്യ നാനോ ഉപഗ്രഹം
✅ജുഗ്നു

14. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം
✅എഡ്യൂസാറ്റ്

15. ഭൂപട ചിത്രികരണത്തിനുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം
✅കാർട്ടോസാറ്റ്

16. സമുദ്ര പഠനങ്ങൾക്കു വേണ്ടിയുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം
✅ഓഷ്യൻ സാറ്റ് -1

17. ഇന്ത്യയുടെ ആദ്യ ചൊവ്വാ പര്യവേഷണ ഉപഗ്രഹം
✅മംഗളയാൻ

18. ഇന്ത്യയുടെ ആദ്യ ഗതിനിർണ്ണയ ഉപഗ്രഹം
✅IRNSS

19. ജ്യോതിശാസ്ത്ര പര്യവേക്ഷണത്തിനുവേണ്ടി മാത്രമായി രൂപകല്‍പ്പനചെയ്ത ബഹിരാകാശ പേടകം
✅അസ്ട്രോസാറ്റ്

20. ഇന്ത്യയുടെ ആദ്യ സർവ്വകലാശാല നിർമ്മിതമായ ഉപഗ്രഹം
✅അനുസാറ്റ്

21. ഐഎസ്ആര്‍ഒയുടെ സ്പേസ് ഷട്ടില്‍ ദൗത്യമാണ്
✅അവതാര്‍

22. ഐഎസ്ആര്‍ഒയും നാസയും ചേര്‍ന്ന് സംയുക്തമായി നിര്‍മിക്കുന്ന റിമോട്ട് സെന്‍സിങ് ഉപഗ്രഹം
 ✅നിസാര്‍

23. ചാന്ദ്രപര്യവേക്ഷണത്തിനുള്ള ഇന്ത്യയുടെ രണ്ടാമത്തെ ദൗത്യ൦
 ✅ചാന്ദ്രയാന്‍ - 2

24. ഇന്ത്യയുടെ ഏറ്റവും ഭാരമേറിയതും അതിനൂതനവുമായ ഭൗമ നിരീക്ഷണ ഉപഗ്രഹ൦
✅ഹൈസിസ്'

25. ഇന്ത്യയുടെ ‘മിസൈല്‍ വുമണ്‍’
✅ടെസ്സി തോമസ്
* ബഹിരാകാശ ചരിത്രം: വിശദമായ പഠനത്തിനായി ഇവിടെ ക്ലിക്കുക  
(ഇതിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ദയവായി രേഖപ്പെടുത്തുക. പുതിയ വിവരങ്ങൾക്കായി ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് ലൈക്ക് ചെയ്യുക, ഈ പേജ് സന്ദർശിച്ചതിന് നന്ദി.)
(ചുവടെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്‌താൽ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള, ഇ൦ഗ്‌ളീഷിലും, മലയാളത്തിലുമുള്ള ചോദ്യോത്തരങ്ങൾ ലഭിക്കും. കൂടുതൽ ലിങ്കുകൾക്കായി ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ ഹോം പേജിലേക്ക് പോകുക. )
* സമകാലികം: കറന്റ്‌ അഫയേഴ്സ് ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here