ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയവ്യവസ്ഥയും: ചോദ്യോത്തരങ്ങൾ - 01


ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയവ്യവസ്ഥയും അടിസ്ഥാനമാക്കിയ ചോദ്യോത്തരങ്ങൾ പി.എസ്.സി യുടെ എല്ലാ പരീക്ഷകൾക്കും സാധാരണയാണ്. അതനുസരിച്ച് തയ്യാറാക്കിയ 1000 ത്തിലേറെ ചോദ്യോത്തരങ്ങൾ 7 പേജുകളിലായി നൽകിയിട്ടുണ്ട്. ഓരോ പേജിലെയും ചോദ്യോത്തരങ്ങൾ വിട്ടുപോകാതെ പഠിക്കുക.

PSC 10th, +2, Degree Level Questions and Answers | Indian Constitution Questions in Malayalam  | PSC Exam Special | Indian Constitution Questions in Malayalam: PSC Questions and Answers

1. നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ ആക്ട്‌ പാസാക്കിയതെ
ന്ന്‌
2010

2. നാഷണല്‍ ജുഡിഷ്യല്‍ അക്കാദമി എവിടെയാണ്‌
ഭോപ്പാല്‍

3. നീതി ആയോഗ്‌ നിലവില്‍വന്ന തീയതി-
2015 ജനുവരി1

4. 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ വകുപ്പുകളുടെ എണ്ണം
26

5. ആണവോര്‍ജം എന്ന വിഷയം ഉള്‍പ്പെടുന്ന ലിസ്റ്റ്‌
- യൂണിയന്‍ ലിസ്റ്റ്‌

6. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ പബ്ലിക്‌ അക്കണ്ട്‌സ്‌ കമ്മിറ്റി ചെയര്‍മാനെ നാമനിര്‍ദ്ദേശം ചെയ്യുന്നതാര്‍
- ലോക്സഭാസ്പീക്കര്‍

7. ഇന്ത്യന്‍ പാര്‍ലമെന്റ്‌ പോസ്‌കോനിയമം (പ്രൊട്ടക്ഷന്‍ ഓഫ്‌ ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ്‌ ആക്ട്‌) പാസാക്കിയ വര്‍ഷം
2012

8. ഇന്ത്യയില്‍ പരിസ്ഥിതി സംരക്ഷണ നിയമം നിലവില്‍ വന്ന തീയതി
1986 നവംബര്‍ 19

9. സാമ്പത്തിക- സാമൂഹിക ആസൂത്രണം ഉള്‍പ്പെടുന്ന ലിസ്റ്റ് 
- കണ്‍കറന്റ്‌ ലിസ്റ്റ്‌

10. സംസ്ഥാന വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സന്റെ കാലാവധി
- അഞ്ച്‌ വര്‍ഷം

11. ലോക്സഭ വിസില്‍ ബ്ലോവേഴ്‌സ്‌ പ്രൊട്ടക്ഷന്‍ ആക്ട്‌ പാസാക്കിയ വര്‍ഷം
2011

12. ദേശീയ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സന്റെ കാലാവധി
- മൂന്ന്‌ വര്‍ഷം

13. നാഷണല്‍ ഫുഡ്‌ സെക്യൂരിറ്റി ആക്ട്‌ ഒപ്പുവയ്ക്കപ്പെട്ട തീയതി
2013 സെപ്തംബര്‍ 12

14. നാഷണല്‍ഗ്രീന്‍ ട്രിബ്യൂണല്‍ സ്ഥാപിതമായ വര്‍ഷം
2010

15. പബ്ലികു ഹെല്‍ത്ത്‌ ആന്‍ഡ്‌ സാനിട്ടേഷന്‍ ഉള്‍പ്പെടുന്ന ലിസ്റ്റ്‌
- സ്റ്റേറ്റ്‌ ലിസ്റ്റ് 

16. ഭരണഘടനയില്‍ മൌലിക ചുമതലകള്‍ ഉള്‍പ്പെടുത്തുന്നതിന്‌ ശുപാര്‍ശ ചെയ്ത കമ്മിറ്റി
- സ്വരണ്‍ സിങ്‌ കമ്മിറ്റി

17. ഭരണഘടനയുടെ ആമുഖത്തെ അതിന്റെ തിരിച്ചറിയല്‍ കാര്‍ഡ്‌ എന്ന്‌ വിശേഷിപ്പിച്ചത്‌
- നാനി പല്‍ക്കിവാല

18. ഭരണഘടനയുടെ കരട്‌ ഭരണഘടനാ നിര്‍മാണസഭയില്‍ അവതരിപ്പിച്ച തീയതി. - 1947 നവംബര്‍ 4

19. ഭരണഘടനയുടെ ശില്‍പി എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഡോ.അംബേദ്കറുടെ ജന്മദിനം ഏത്‌ ദിനമായി ആചരിക്കുന്നു
- മഹാപരിനിര്‍വാണ ദിവസ്‌

20. ഭരണഘടനാ നിര്‍മാണസഭ എന്നാണ്‌ നിയമനിര്‍മാണസഭ എന്ന രീതിയില്‍ ആദ്യമായി സമ്മേളിച്ചത്‌
1947 നവംബര്‍ 17

21. ഭരണഘടനാ നിര്‍മാണസഭയില്‍ പതാക സംബന്ധിച്ച സമിതിയുടെ തലവന്‍
- ഡോ.രാജേന്ദ്ര പ്രസാദ്‌

22. ഭരണഘടനാ നിര്‍മാണസഭയില്‍ മലബാറിനെ പ്രതിനിധാനം ചെയ്ത വനിതകള്‍-
- അമ്മു സ്വാമിനാഥനും ദാക്ഷായണി വേലായുധനും

23. ഭരണഘടനാ നിര്‍മാണസഭയില്‍ മലയാളികളിലെ എത്ര പേര്‍ വനിതകളായിരുന്നു
-3

24. ഭരണഘടനാ നിര്‍മാണസഭയില്‍ അഡ്വൈസറി കമ്മിറ്റി ഓണ്‍ ഫണ്ടമെന്റല്‍ റൈറ്റ്സ്‌മൈനോരിറ്റീസിന്റെ തലവന്‍
- സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍

25. ഭരണഘടനാ നിര്‍മാണസഭയില്‍ മൌലികാവകാശങ്ങള്‍ സംബന്ധിച്ച ഉപസമിതിയുടെ തലവന്‍
- ജെ.ബി.കൃപലാനി

26. ഭരണഘടനാ നിര്‍മാണസഭയില്‍ യൂണിയന്‍ പവേഴ്‌സ്‌ കമ്മിറ്റിയുടെ തലവന്‍
- ജവാഹര്‍ലാല്‍ നെഹ്രു 

27. ഭരണഘടനാ നിര്‍മാണസഭയില്‍ ആകെ എത്ര മലയാളികള്‍ ഉണ്ടായിരുന്നു
-17

28. ഭരണഘടനാ നിര്‍മാണസഭയില്‍ എത്ര മലയാളികളാണ്‌ മദ്രാസിനെ പ്രതിനിധാനം ചെയ്തത്‌
9

29. ഭരണഘടനാ നിര്‍മാണസഭയില്‍ എത്ര പേരാണ്‌ കൊച്ചിയെ പ്രതിനിധാനം ചെയ്തത്‌
-1

30. ഭരണഘടനാ നിര്‍മാണസഭയില്‍ എത്ര പേരാണ്‌ തിരുവിതാംകുറിനെ പ്രതിനിധാനം ചെയ്തത്‌
6

31. ഭരണഘടനാ നിര്‍മാണസഭയില്‍ വിഭജനത്തിനുമുമ്പ്‌ നാട്ടുരാജ്യങ്ങളില്‍ നിന്ന്‌ എത്ര പേരാണ്‌ ഉണ്ടായിരുന്നത്‌
- 58.

32. ഭരണഘടനാ നിര്‍മാണസഭയില്‍ വിഭജനത്തിനുമുമ്പ്‌ എത്ര പേരാണ്‌ ഉണ്ടായിരുന്നത്‌-
389

33. ഭരണഘടനാ നിര്‍മാണസഭയില്‍ വിഭജനത്തിനുമുമ്പ്‌ ഗവര്‍ണേഴ്‌സ്‌ പ്രവിശ്യകളില്‍ നിന്ന്‌ എത്ര പേരാണ്‌ ഉണ്ടായിരുന്നത്‌-
292

34. ഭരണഘടനാ നിര്‍മാണസഭയില്‍ വിഭജനത്തിനുമുമ്പ്‌ ചീഫ്‌ കമ്മിഷണേഴ്‌സ്‌ പ്രവിശ്യകളില്‍ നിന്ന്‌ എത്ര പേരാണ്‌ ഉണ്ടായിരുന്നത്‌
4

35. ഭരണഘടനാ നിര്‍മാണസഭയില്‍ വിഭജനത്തിനുശേഷം നാട്ടുരാജ്യങ്ങളില്‍ നിന്ന്‌ എത്ര പേരാണ്‌ ഉണ്ടായിരുന്നത്‌
-70

36. ഭരണഘടനാ നിര്‍മാണസഭയില്‍ വിഭജനത്തിനുശേഷം എത്ര പേരാണ്‌ ഉണ്ടായിരുന്നത്‌ 
-299

37. ഭരണഘടനാ നിര്‍മാണസഭയില്‍ വിഭജനത്തിനുശേഷം ഗവര്‍ണേഴ്‌സ്‌ പ്രവിശ്യകളില്‍ നിന്ന്‌ എത്ര പേരാണ്‌ ഉണ്ടായിരുന്നത്‌
-226

38. ഭരണഘടനാ നിര്‍മാണസഭയില്‍ വിഭജനത്തിനുശേഷം ചീഫ്‌ കമ്മിഷണേഴ്‌സ്‌ പ്രവിശ്യകളില്‍ നിന്ന്‌ എത്ര പേരാണ്‌ ഉണ്ടായിരുന്നത്‌
-3

39. ഭരണഘടനാ നിര്‍മാണസഭയില്‍ തിരുവിതാംകുറിനെ പ്രതിനിധാനം ചെയ്ത വനിത
- ആനിമസ്ക്രീന്‍

40. ഭരണഘടനാ നിര്‍മാണസഭയിലെ കമ്മിറ്റികളുടെ എണ്ണം 
-22

41. ഭരണഘടനാ നിര്‍മാണസഭയില്‍ യുണൈറ്റഡ്‌ പ്രൊവിന്‍സിനെ പ്രതിനിധാനം ചെയ്ത മലയാളി
- ജോണ്‍ത്തായി

42. അമേരിക്കന്‍ ഭരണഘടനയില്‍ മൌലികാവകാശങ്ങള്‍ ഏത്‌ പേരില്‍ അറിയപ്പെടുന്നു
- ബില്‍ ഓഫ്‌ റൈറ്റ്സ്‌

43. ആധുനിക ജനാധിപത്യത്തിന്‍റെ ജന്മഗൃഹം എന്നറിയപ്പെടുന്നത്‌
- ബ്രിട്ടണ്‍

44. ഇന്ത്യയില്‍ നിയമദിനം ആചരിക്കുന്നത്‌ എന്നാണ്‌
- നവംബര്‍ 26

45. രണ്ടാം ധനകാര്യ കമ്മിഷന്റെ അധ്യക്ഷന്‍
- കെ.സന്താനം

46. ഏത്‌ കേസിലാണ്‌ ആമുഖം ഭരണഘടനയുടെ ഭാഗമല്ല എന്ന്‌ കോടതിവിധിച്ചത്‌
- ബെരുബാറി കേസ്‌ (1960)

47. വധശിക്ഷ വിധിക്കാന്‍ അധികാരപ്പെട്ട ്രയല്‍ കോടതി
സെഷന്‍സ്‌ കോടതി

48. ജനാധിപത്യത്തിന്‍റെ തൊട്ടില്‍ എന്നറിയപ്പെടുന്നത്‌
ഗ്രീസ്‌

49. പരിസ്ഥിതി സംരക്ഷണംവ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ അനുച്ലേദം
48 

50. പാര്‍ലമെന്റിന്റെ ക്വാറം വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ അനുച്ചേദം
100

51. പാവപ്പെട്ടവര്‍ക്ക്‌ നിയമസഹായംവൃവസ്ഥ ചെയ്യുന്ന ഭരണഘടനാ അനുപച്ഛേദം
- 39 

52. പുരാതന സ്മാരകങ്ങളുടെ സംരക്ഷണംവ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ അനുച്ഛേദം
- 49

53. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനസ്സംഘടന പരിശോധിക്കുന്നതിന്‌ ക്രേന്ദ സര്‍ക്കാര്‍ 1948-ല്‍ നിയോഗിച്ച കമ്മിറ്റി
എസ്‌.കെ.ധര്‍ കമ്മിറ്റി

54. പ്രസിഡന്റിന്റെ വിലക്കധികാരം (വീറ്റോ പവര്‍) വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ അനുല്ലേദം
- 111

55. ഗ്രാമസഭയെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുപ്ഛേദം-
- 243 

56. മാപ്പു നല്‍കുന്നതിനുള്ള പ്രസിഡന്റിന്റെ അധികാരത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുപ്ഛേദം
-72

57. അഡ്വക്കേറ്റ്‌ ജനറലിനെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ചേദം
-165

58. മദ്യനിരോധനം വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ അനുച്ഛേദം
-47

59. യൂണിയന്‍ ബയഡ്ജറ്റിനെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ചേദം
- 112

60. ഇന്ത്യക്ക്‌ ഒരു പ്രസിഡന്റ്‌ ഉണ്ടായിരിക്കണം എന്ന്‌ വൃവസ്ഥ ചെയ്യുന്ന ഭരണഘടനാ അനുച്ചേദം
- 52

61. ഏത്‌ അനുച്ചേദമാണ്‌ സുപ്രീം കോടതി ഒരു കോര്‍ട്ട്‌ ഓഫ്‌ റെക്കോര്‍ഡ്‌ ആയിരിക്കും എന്ന്‌ പ്രതിപാദിക്കുന്നത്‌
- 129

62. ഏത്‌ കേസിലാണ്‌ ആമുഖം ഭരണഘടനയുടെ ഭാഗമാണ്‌ എന്ന്‌ കോടതിവിധിച്ചത്‌
-കേശവാനന്ദ ഭാരതി കേസ്‌ (1973)

63. കംപ്ട്രോളർ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ എന്ന പദവിയുടെ ആശയംഇന്ത്യ സ്വീകരിച്ചിരിക്കുന്നത്‌ എവിടെനിന്നാണ്‌
ബ്രിട്ടണ്‍

64. സ്ത്രീക്കും പുരുഷനും തുല്യവേതനം വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ അനുച്ഛേദം
- 39 ഡി

65. സംസ്ഥാന ബയഡ്ജറ്റിനെക്കുറിച്ച്‌ ര്രതിപാദിക്കുന്ന ഭരണഘടനാ അനുച്ചഛേദം
- 202

66. സംസ്ഥാന ഗവര്‍ണറെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം
-153

67. ജുഡിഷ്യല്‍ റിവ്യുവുമായി ബന്ധപ്പെട്ട ഭരണഘടനാ അനുല്ഛേദം
-13

68. വോട്ട് ഓണ്‍ അക്കൌണ്ടിനെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം
- 116

69. പട്ടികവര്‍ഗക്കാര്‍ക്കുള്ള ദേശീയ കമ്മിഷനെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ചേദം
- 338 

70. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക്‌ സംസ്ഥാന നിയമസഭകളില്‍ സംവരണത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ചേദം
- 332

71. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക്‌ ലോക്സഭയില്‍ സംവരണത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ചേദം
-330

72. പട്ടികജാതിക്കാര്‍ക്കുള്ള ദേശീയ കമ്മിഷനെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം
- 338

73. ഭരണഘടനയുടെ എത്രാമത്തെ പട്ടികയിലാണ്‌ ആദ്യഭേദഗതി ചേര്‍ത്തത്‌
ഒമ്പത്‌

74. ഗ്രാമപഞ്ചായത്തിനെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ലേദം
- 243

75. അവശിഷ്ടാധികാരങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം 
-248

76. മുഖ്യമന്ത്രിപദത്തിലെത്തിയ ആദ്യ മുസ്ലിം വനിത
- സെയ്ദ അന്‍വാര തിമൂര്‍

77. ആയുധങ്ങളില്ലാതെ സമാധാനപരമായി സംഘടിക്കുന്നതിനുള്ള അവകാശത്തെക്കുറിച്ച്‌ എവിടെയാണ്‌ പ്രതിപാദിച്ചിരിക്കുന്നത്‌
- 19(എ)

78. ഇന്ത്യന്‍ ഭരണഘടനയുടെ നൂതന സവിശേഷതയായിനിര്‍ദ്ദേശക തത്ത്വങ്ങളെ വിശേഷിപ്പിച്ചതാര്‍
ഡോ.അംബേദ്കര്‍

79. ഇന്ത്യയിലെവിടെയും സഞ്ചരിക്കാനുള്ള അവകാശത്തെക്കുറിച്ച്‌ എവിടെയാണ്‌ പ്രതിപാദിച്ചിരിക്കുന്നത്‌
അനുച്ഛേദം- 19 (ഡി)

80. ഇന്ത്യയുടെ മാഗ്ന കാര്‍ട്ട എന്നറിയപ്പെടുന്നത്‌
- മൗലികാവകാശങ്ങള്‍

81. ഇഷ്ടമുള്ള തൊഴില്‍ ചെയ്ത്‌ ജീവിക്കുന്നതിനുള്ള ഇന്ത്യന്‍ പൌരന്റെ അവകാശത്തെക്കുറിച്ച്‌ എവിടെയാണ്‌പ്രതിപാദിച്ചിരിക്കുന്നത്‌
- അനുച്ഛേദം- 19 (എഫ്‌)

82. രാജ്യത്തെവിടെയും സ്ഥിരതാമസമാക്കുന്നതിനുള്ള അവകാശത്തെക്കുറിച്ച്‌ എവിടെയാണ്‌ പ്രതിപാദിച്ചിരിക്കുന്നത്‌. 
- അനുച്ഛേദം- 19 (ഇ)

83. എന്തധികാരത്തിന്റെ പേരില്‍ എന്നര്‍ഥമുള്ള റിട്ട്‌
- ക്വാവറണ്ടോ

84. ഏത്‌ അനുച്ഛേദം പ്രകാരമാണ്‌ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ നിയമിക്കുന്നത്‌
- 164

85. ഓള്‍ ഇന്ത്യ സര്‍വീസുകളെക്കുറിച്ച്‌ പ്രതിപാദിക്കുന്നഭരണഘടനാ അനുച്ഛേദം
- 312

86. സാര്‍വത്രിക വോട്ടവകാശത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം 
-326

87. സംഘടനകള്‍ സ്ഥാപിക്കുന്നതിനുള്ള ഇന്ത്യന്‍ പൌരന്റെ അവകാശത്തെക്കുറിച്ച്‌ എവിടെയാണ്‌ പ്രതിപാദിച്ചിരിക്കുന്നത്‌
- അനുച്ഛേദം- 19 (സി)

88. സംസ്ഥാന നിയമസഭകളില്‍ ആ൦ഗ്ലോ- ഇന്ത്യന്‍ സമുദായ പ്രാതിനിധ്യത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ചേദം
-333

89. സംസ്ഥാന ആസുത്രണ ബോര്‍ഡിന്റെ അധ്യക്ഷന്‍
- മുഖ്യമന്ത്രി 

90. സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മിഷനെക്കുറിച്ച്‌ പ്രതിദിക്കുന്ന ഭരണഘടനാ അനുച്ചേദം
- 243 കെ

91. സ്വത്തവകാശത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം
-300 

92. ഹിന്ദിയുടെ പ്രചരണം ഇന്ത്യന്‍ യൂണിയന്റെ ഉത്തരവാദിത്വമാക്കുന്ന അനുച്ഛേദം
- 351

93. ലോക്സഭയില്‍ ആംഗ്ലോ ഇന്ത്യന്‍ സമുദായ പ്രാതിനിധ്യത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ലേദം
-331

94. വോട്ടര്‍ പട്ടികയെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുപ്ഛേദം
- 325

95. സ്റ്റേറ്റ്‌ (രാഷ്ട്രം) എന്ന പദത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്ന അനുച്ഛേദം-
- 12

96. തിരഞ്ഞെടുപ്പില്‍ പരാജിതനായ ആദ്യ മുഖ്യമന്ത്രി 
-ഷിബു സോറന്‍

97. പബ്ലിക്‌ അക്കൌണ്ട്സ്‌ കമ്മിറ്റിയുടെ കണ്ണും കാതും എന്നറിയപ്പെടുന്നത്‌
കംപ്ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍

98. പാര്‍ലമെന്റ്‌ അഡ്മിനിസ്ട്രേറ്റീവ്‌ ട്രൈബ്യൂണല്‍ ആക്ട്‌പാസാക്കിയ വര്‍ഷം
- 1985

99. ഭാരത സര്‍ക്കാരിന്റെ മുഖ്യ നിയമോപദേഷ്ടാവ്‌ എന്നറിയപ്പെടുന്നത്‌
അറ്റോര്‍ണി ജനറല്‍

100. മനുഷ്യാവകാശങ്ങളുടെ കാവല്‍ക്കാരന്‍ എന്നറിയപ്പെടുന്നത്‌
മനുഷ്യാവകാശ കമ്മിഷന്‍

101. അഡ്മിനിസ്ട്രേറ്റീവ്‌ ട്രൈബ്യുണലുകളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ചേദം
- 323 എ

102. ആദ്യമായി പാര്‍ലമെന്റില്‍ ലോക്പാല്‍ ബില്‍ അവതരിപ്പിച്ച വര്‍ഷം
- 1968

103. ഇന്ത്യന്‍ ഓഡിറ്റ്‌ ആന്‍ഡ്‌ അക്കൌണ്ട്സ്‌ വകുപ്പിന്റെ തലവന്‍
- കംപ്ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍

104. ഇന്ത്യയിലെ ആദ്യത്തെ വനിതാ കോടതി നിലവില്‍ വന്നതെവിടെ
- മാള്‍ഡ (ബംഗാള്‍)

105. ഇന്ത്യയുടെ ആദ്യത്തെ കംപ്ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍
- വി.നരഹരിറാവു

106. ഇന്ത്യയുടെ ആദ്യത്തെ സോളിസിറ്റര്‍ ജനറല്‍
- സി.കെ.ദഫ്തരി (1950-1963)

107. രണ്ടു പ്രാവശ്യം ഇന്ത്യയുടെ അറ്റോര്‍ണി ജനറലായ വ്യക്തി
- സോളി സൊറാബ്ജി

108. ഉപലോകായുക്ത രാജിക്കത്ത്‌ സമര്‍പ്പിക്കേണ്ടത്‌ ആര്‍ക്കാണ്‌
- ഗവര്‍ണര്‍

109. ലജിസ്സേറ്റീവ്‌ കാണ്‍സിലിലെ മുന്നിലൊന്ന്‌ അംഗങ്ങള്‍ എത്ര വര്‍ഷം കൂടുമ്പോളാണ്‌ വിരമിക്കുന്നത്‌
-2

110. ഏത്‌ പ്രധാനമന്ത്രിയുടെ കാലത്താണ്‌ അഡ്മിനിസ്ട്രേറ്റീവ്‌ ട്രൈബ്യൂണല്‍ ആക്ട്‌ പാസാക്കിയത്‌
- രാജീവ്‌ഗാന്ധി

111. സംസ്ഥാനങ്ങളെ നിര്‍വചിച്ചിരിക്കുന്നത്‌ ഭരണഘടനയുടെ ഏത്‌ അനുച്ഛേദത്തിലാണ്‌
- 152

112. പൊതുതാല്‍പര്യ ഹര്‍ജിയുടെ വിധാതാവ്‌ എന്നറിയപ്പെടുന്ന ന്യായാധിപന്‍
- പിഎന്‍ ഭഗവതി

113. മെരിറ്റ്‌ സംവിധാനത്തിന്റെ കാവല്‍ക്കാരന്‍ എന്നറിയപ്പെടുന്നത്‌
- പബ്ലിക്‌ സര്‍വീസ്‌ കമ്മിഷന്‍

114. മേഘാലയ,മണിപ്പൂര്‍, ത്രിപുര ഹൈക്കോടതികള്‍ നിലവില്‍ വന്ന വര്‍ഷം
- 2013

115. ലോകായുക്ത രാജിക്കത്ത്‌ സമര്‍പ്പിക്കേണ്ടത്‌ ആര്‍ക്കാണ്‌
- ഗവര്‍ണര്‍

116. ലോകായുക്തയെയും ഉപലോകായുക്തയെയും പദവിയില്‍നിന്ന്‌ നീക്കം ചെയ്യാന്‍ ആര്‍ക്കാണ്‌ അധികാരം
- സംസ്ഥാന നിയമസഭ

117. ലോക്പാല്‍ എന്ന പദം ആവിഷ്കരിച്ചതാര്‍
- എല്‍ എം സിങ് വി 

118. ക്രേന്ദ്ര ഭരണപ്രദേശങ്ങളില്‍ ലഫ്റ്റനന്റ്‌ ഗവര്‍ണറെ നിയമിക്കുന്നതാര്‍
- പ്രസിഡന്റ്‌

119. കേരളത്തിന്റെ ആദ്യത്തെ അഡ്വക്കേറ്റ്‌ ജനറല്‍
- കെ.വി.സൂര്യനാരായണ അയ്യര്‍

120. കേരളത്തിന്റെ ആദ്യത്തെ ലോകായുക്ത
- ജസ്റ്റിസ്‌ പി സി ബാലകൃഷ്ണമേനോന്‍

121. സോളിസിറ്റര്‍ ജനറലിന്റെ കാലാവധി
- മൂന്ന്‌ വര്‍ഷം


122. ന്യായപഞ്ചായത്തുകള്‍ സ്ഥാപിക്കുന്നതിന്‌ ശുപാര്‍ശ ചെയ്ത കമ്മിറ്റി
- എല്‍ എം സിങ് വി കമ്മിറ്റി

123. പഞ്ചായത്ത്‌ രാജ്‌ സംവിധാനത്തിന്റെ അടിസ്ഥാന ഘടകം
- ഗ്രാമസഭ

124. ഫിനാന്‍സ്‌ കമ്മിഷനില്‍ അംഗമായ ആദ്യ മലയാളി
- വി.പി.മേനോന്‍


125. ഫിനാന്‍സ്‌ കമ്മിഷന്‍ ആര്‍ക്കാണ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നത്‌
- രാഷ്ട്രപതി

126. ബല്‍വന്ത്‌ റായ്‌ മേത്ത കമ്മിറ്റി റിപ്പോര്‍ട്ട്‌ പ്രകാരം ജില്ലാ പരിഷത്തിന്റെ അധ്യക്ഷന്‍
- ജില്ലാ കലക്ടര്‍

127. ഭരണഘടനയുടെ 44-ാം ഭേദഗതി മുഖേന ഇന്റേണല്‍ ഡിസ്റ്റര്‍ബന്‍സ്‌ എന്ന വാക്കിന്‌ പകരമായി ചേര്‍ത്ത പദം
- ആംഡ്‌ റെബല്യന്‍

128. ഗ്രാമസഭ വിളിച്ചുചേര്‍ക്കുന്നതാര്‍
- വാര്‍ഡ്‌ മെംബര്‍

129. 1926-ല്‍ പബ്ലിക്‌ സര്‍വീസ്‌ കമ്മിഷന്‍ ബ്രിട്ടിഷ്‌ ഇന്ത്യയില്‍ നിലവില്‍വന്നത്‌ ഏത്‌ കമ്മിഷന്റെ ശുപാര്‍ശ പ്രകാരമാണ്‌
-ലീ കമ്മിഷന്‍

130. മൂന്ന്‌ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേന്ദ്ര ഭരണ പ്രദേശം
-പുതുച്ചേരി

131. അശോക്‌ മേത്ത കമ്മിറ്റിയെ തുടര്‍ന്ന്‌ ഗ്രാമവികസനത്തെക്കുറിച്ച്‌ പഠിക്കുന്നതിന്‌ 1985-ല്‍ നിയോഗിക്കപ്പെട്ട സമിതി
- ജി വി കെ റാവു കമ്മിറ്റി

132.യുപിഎസ്സി അംഗമായ ആദ്യ മലയാളി
- കെ.ജി.അടിയോടി

133.യുപിഎസ്സി ആസ്ഥാനം
- ധോല്‍പ്പൂര്‍ ഹൌസ്‌

134. ആദ്യത്തെ അടിയന്തരാവസ്ഥ പിന്‍വലിച്ച രാഷ്ട്രപതി
- സക്കീര്‍ ഹുസൈന്‍

135. ഇന്ത്യയില്‍ ഫിനാന്‍സ്‌ കമ്മിഷന്‍ നിലവില്‍വന്ന വര്‍ഷ൦
- 1951

136. ഇന്ത്യയിലെ പഞ്ചായത്ത്‌ രാജ്‌ സംവിധാനത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നത്‌
-ബല്‍വന്ത്‌ റായ്‌ മേത്ത

137. ഇലക്ഷന്‍ കമ്മിഷന്‍ ഓഫ്‌ ഇന്ത്യയുടെ ആസ്ഥാനം
- നിര്‍വാചന്‍ സദന്‍

138. രണ്ടാമത്തെയും മൂന്നാമത്തെയും അടിയന്തരാവസ്ഥകള്‍പിന്‍വലിച്ച ആക്ടിങ്‌ രാഷ്ര്രപതി
- ബി ഡിജട്ടി (1927)

139. ഏറ്റവും കുറച്ചുകാലം ചീഫ്‌ ഇലക്ഷന്‍ കമ്മിഷണറായിരുന്നത്‌
- വിഎസ്‌ രമാദേവി

140. ഏറ്റവും കൂടുതല്‍ കാലം ചീഫ്‌ ഇലക്ഷന്‍ കമ്മിഷണറായിരുന്നത്‌
- കെ.വി.കെ.സുന്ദരം

141. ഏത്‌ അനുച്ഛേദം പ്രകാരമാണ്‌ യുപിഎസ്സി ചെയര്‍മാനും അംഗങ്ങളും നിയമിക്കപ്പെടുന്നത്‌
- 316

142. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാല്‍ എത്രസമയത്തിനുള്ളില്‍ പാര്‍ലമെന്റ്‌ അംഗീകരിക്കണം
- രണ്ട്‌ മാസം

143. ചീഫ്‌ ഇലക്ഷന്‍ കമ്മിഷണറായ ആദ്യ മലയാളി
- ടിഎന്‍ ശേഷന്‍

144. നോട്ട (നണ്‍ ഓഫ്‌ ദ എബോവ്‌) നടപ്പിലാക്കിയ എത്രമത്തെ രാജ്യമാണ്‌ ഇന്ത്യ
- 14

145. നോട്ട നടപ്പിലാക്കിയ ആദ്യ ഏഷ്യന്‍ രാജ്യം
- ബംഗ്ലാദേശ്‌

146. ലോകത്താദ്യമായി ബാലറ്റില്‍ നോട്ട ഉള്‍പ്പെടുത്തി തിരഞ്ഞെടുപ്പ്‌ നടത്തിയ അമേരിക്കന്‍ സംസ്ഥാനം
- നെവാഡ

147. നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ്‌ കാസ്റ്റ്സ്‌, നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ്‌ ട്രൈബ്സ്‌ എന്നിങ്ങനെ വിഭജിച്ച ഭരണഘടനാഭേദഗതി
- 89 (2003)

148. പട്ടികജാതി -പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക്‌ 2020 വരെ ലോക്സഭയിലും നിയമസഭകളിലും സംവരണം നീട്ടിയ ഭരണഘടനാ ഭേദഗതി
- 95 (2009)

149. പബ്ലിക്‌ അക്കൌണ്ട്സ്‌ കമ്മിറ്റിയിലെ അംഗസംഖ്യ. 
- 22

150. പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്തസമ്മേളനം വിളിച്ചുചേര്‍ക്കുന്നത്‌
- രാഷ്ട്രപതി