ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയവ്യവസ്ഥയും: ചോദ്യോത്തരങ്ങൾ - 06
751. ക്രീമിലെയര്‍ എന്ന ആശയത്തിന്റെ അടിസ്ഥാനം:
(എ) സാമൂഹികപദവി അടിസ്ഥാനമാക്കിയുള്ള ഗ്രുപ്പിങ്
(ബി) ജാതി അടിസ്ഥാനമാക്കിയുള്ള ഗ്രൂപ്പിങ്
(സി) സാമ്പത്തിക സ്ഥിതി അടിസ്ഥാനമാക്കിയുള്ള ഗ്രുപ്പിങ്
(ഡി) പാല്‍ ഉപഭോഗം അടിസ്ഥാനമാക്കിയുള്ള ഗ്രുപ്പിങ്
ഉത്തരം: (സി)
752. ഭരണഘടനാ ഭേദഗതി സംബന്ധമായ ബില്ലുകളുടെ കാര്യത്തില്‍ പ്രസിഡന്റ്.........
(എ) ഒപ്പു വയ്ക്കാന്‍ ബാധ്യസ്ഥനാണ്
(ബി) അനുമതി തടയാന്‍ അധികാരമുണ്ട്
(സി) ആറുമാസത്തേക്ക് താമസിപ്പിക്കാം
(ഡി) വീണ്ടും പരിഗണിക്കുന്നതിനായി പാര്‍ലമെന്റിലേക്ക് തിരിച്ചയയ്ക്കാം
ഉത്തരം: (എ)
753. വോട്ടു ചെയ്യാനുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ ഏത് ഭാഗത്താണ്:
(എ) തിരഞ്ഞെടുപ്പ്
(ബി) സംസ്ഥാന നിയമസഭ
(സി) മൌലികാവകാശങ്ങള്‍
(ഡി) പാര്‍ലമെന്റ്
ഉത്തരം: (എ)
754. ഇന്ത്യന്‍ ഭരണഘടനയില്‍ എവിടെയാണ് സാമൂഹിക നീതിയെക്കുറിച്ച് പരാമര്‍ശമുള്ളത്.
(എ) അനുച്ഛേദം 15 (ബി) അനുച്ഛേദം 14
(സി) അനുച്ചേദം 16 (ഡി) ആമുഖം
ഉത്തരം: (ഡി)
755. ഏത് അനുച്ഛേദം പ്രകാരമാണ് സായുധ സേനകളിലെ അംഗങ്ങളുടെ മൌലികാവകാശങ്ങള്‍ക്ക് നിയ്രന്തണം ഏര്‍പ്പെടുത്തിയിരിക്കുന്നത് :
(എ) 22 (ബി) 25
(സി) 19 (ഡി) 33
ഉത്തരം: (ഡി)
756. 1935-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട പ്രകാരം അവശിഷ്ടാധികാരങ്ങള്‍ ആരിലാണ് നിക്ഷിപ്തമാക്കിയിരുന്നത്:
(എ) ഫെഡറല്‍ ലെജിസ്സ്േച്ചര്‍
(ബി) ബ്രിട്ടിഷ് പാര്‍ലമെന്റ്
(സി) ഗവര്‍ണര്‍ ജനറല്‍
(ഡി) പ്രൊവിന്‍ഷ്യല്‍ ലെജിസ്ലേച്ചര്‍
ഉത്തരം: (സി)
757. താഴെക്കൊടുത്തിരിക്കുന്നവയില്‍ സ്റ്റേറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്.
(എ) വിദ്യാഭ്യാസം (ബി) പ്രതിരോധം
(സി) കൃഷി (ഡി) ക്രിമിനല്‍ നിയമം
ഉത്തരം: (സി)
758. ഇന്ത്യന്‍ ഭരണഘടനയില്‍ എവിടെയാണ് സാമ്പത്തിക നീതി (ഇക്കണോമിക് ജസ്റ്റിസ്) യെക്കുറിച്ച് പ്രതിപാദിക്കുന്നത്:
(എ) ആമുഖം
(ബി) മൌലിക ചുമതലകള്‍
(സി) മൌലിക അവകാശങ്ങള്‍
(ഡി) നിര്‍ദ്ദേശക തത്ത്വങ്ങള്‍
ഉത്തരം: (എ)
759.മതേതരത്വവും ഫെഡറലിസവും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളാണ് എന്ന് വിലയിരുത്തപ്പെട്ടത് ഏത് കേസിലാണ്:
(എ) മിനര്‍വ മില്‍ കേസ്
(ബി) ഇന്ദിരാ സാഹ്നി കേസ്
(സി) കേശവാനന്ദഭാരതി കേസ്
(ഡി) എസ് ആര്‍ ബൊമ്മ്മൈ കേസ്
ഉത്തരം: (ഡി)
760.പൌരത്വത്തിനുള്ള അവകാശങ്ങള്‍ നിയന്ത്രിക്കാന്‍ പാര്‍ലമെന്റിന് അധികാരം നല്‍കുന്ന അനുച്ഛേദം ഏതാണ്:
(എ) 10 (ബി) 12
(സി) 13 (ഡി) 1
ഉത്തരം: (ഡി)
761. നിയമത്തിനുമുന്നില്‍ എല്ലാവര്‍ക്കും തുല്യത ഉറപ്പുവരുത്തുന്ന ഭരണഘടനാ അനുഛ്ഛേദം
ആര്‍ട്ടിക്കിള്‍ 14
762. പഞ്ചായത്ത് രാജ് സംവിധാനത്തിന് ആ പേരു നല്‍കിയത്
ജവാഹര്‍ലാല്‍ നെഹ്രു
763. പാര്‍ലമെന്‍റില്‍ അംഗമാകാത്ത ഒരാള്‍ക്ക് പരമാവധി എത്ര കാലം പ്രധാനമന്ത്രി പദത്തില്‍ തുടരാം
ആറ് മാസം
764. പാര്‍ലമെന്‍റിന്‍റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തില്‍ അധ്യക്ഷതവഹിക്കുന്നത്
ലോക്സഭാസ്പീക്കര്‍
765. പാര്‍ലമെന്‍റിലെ ഏററവും വലിയ കമ്മിററിയായ എസ്റ്റിമേററ്സ് കമ്മിററിയിലെ അംഗങ്ങള്‍
30
766. ഭരണഘടന എന്ന ആശയം ഏതു രാജ്യത്താണ് ഉരുത്തിരിഞ്ഞത്
ബ്രിട്ടന്‍
767. ഭരണഘടനപ്രകാരം ഇന്ത്യയില്‍ യഥാര്‍ഥ നിര്‍വഹണാധികാരം നിക്ഷിപ്തമായിരിക്കുന്നത്
ക്യാബിനററില്‍
768. ഭരണഘടനയുടെ 52-ാം ഭേദഗതിയിലൂടെ(1985) രാഷ്ട്രീയക്കാരുടെ കൂറുമാററത്തിനും അതുവഴി പാര്‍ട്ടികളുടെ പിളര്‍പ്പിനും നിയന്ത്രണം കൊണ്ടുവന്ന ഇന്ത്യന്‍ പ്രധാനമന്ത്രി
രാജീവ്ഗാന്ധി
769. ഭരണഘടനയുടെ എത്രാമത്തെ പട്ടികയിലാണ് പഞ്ചായത്ത് രാജിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്
11
770. പാര്‍ലമെന്‍റ് എന്നാല്‍ ലോക്സഭയും രാജ്യസഭയും-------ഉം ചേര്‍ന്നതാണ്
പ്രസിഡന്‍റ്
771. പാര്‍ലമെന്‍റ് സമ്മേളിക്കാത്തപ്പോള്‍ പ്രസിഡന്‍റ് പുറപ്പെടുവിക്കുന്ന ഉത്തരവ്
ഓര്‍ഡിനന്‍സ്
772. ഭരണഘടനയുടെ ഒ ഭേദഗതിയിലൂടെ കൂട്ടിച്ചേര്‍ത്ത പട്ടിക
ഒമ്പതാം പട്ടിക
773. ഭരണഘടനയുടെ താക്കോല്‍ എന്നറിയപ്പെടുന്നത്
ആമുഖം
774. മതിയായ പ്രാതിനിധ്യമുറപ്പാക്കാന്‍ നിയമസഭയിലേക്ക് ആംഗ്ലേډാ ഇന്ത്യന്‍ അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാന്‍ ആര്‍ക്കാണ് അധികാരം??
ഗവര്‍ണര്‍
775. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിന്‍റെ ഭരണത്തലവന്‍
ലഫ്ററനന്‍റ് ഗവര്‍ണര്‍
776. ആസൂത്രണ കമ്മന്‍റിന് എത്ര സഭകളുണ്ട്
2
777. പബ്ലിക് അക്കൗണ്ട്സ് കമ്മിററിയുടെ ചെയര്‍മാനായി സാധാരണ നിയമിതനാകുന്നത്
പ്രതിപക്ഷനേതാവ്
778. പാര്‍ലമെന്‍റ് നടപടി ക്രമങ്ങളില്‍ ശൂന്യവേള എന്ന സമ്പ്രദായം ഇന്ത്യയില്‍ ആരംഭിച്ച വര്‍ഷം
1962
779. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലിക അവകാശങ്ങള്‍
6
780. ഇന്ത്യന്‍ യൂണിയന്‍റെ എക്സിക്യുട്ടീവ് തലവന്‍
പ്രസിഡന്‍റ്
781. ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് രാഷ്ട്രപതി ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കുന്നത്
123
782. ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് പാര്‍ലമെന്‍റിന്‍റെ
ഇരുസഭകളുടെയും സംയുക്ത സമ്മേളനം വിളിക്കുന്നത്
108
783. ഭരണഘടനാ നിര്‍മാണസഭ ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച തീയതി
1949 നവംബര്‍ 26
784. ഗ്രാമപഞ്ചായത്തുകളുടെ രൂപവത്കരണം പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം
ആര്‍ട്ടിക്കിള്‍ 40
785. 60-ല്‍ കുറവ് അംഗസംഖ്യയുള്ള നിയമസഭയുള്ള സംസ്ഥാനങ്ങള്‍
സിക്കിം, ഗോവ, മിസൊറം
786. അധികാരസ്ഥാനത്തെക്കൊണ്ട് ഒരു പൊതു കര്‍ത്തവ്യം നടപ്പിലാക്കിക്കാന്‍
പുറപ്പെടുവിക്കുന്ന കല്പന
മാന്‍ഡാമസ്
787. ആസൂത്രണകമ്മീഷന്‍റെ ആദ്യ ഉപാധ്യക്ഷന്‍
ഗുല്‍സരിലാല്‍ നന്ദ
788. യു.പി.എസ്.സി. സ്ഥാപിതമായ വര്‍ഷം
1926
789. യു.പി.എസ്.സി.ചെയര്‍മാനെ നിയമിക്കുന്നതാര്
പ്രസിഡന്‍റ്
790. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുമ്പോള്‍ ഉണ്ടായിരുന്ന ഭരണഘടനാ ഷെഡ്യൂളുകളുടെ എണ്ണം
8
791. ഇന്ത്യന്‍ ഭരണഘടന നിലവില്വന്ന തീയതി
1950 ജനുവരി 26
792. ഇന്ത്യന്‍ ഭരണഘടനയിലെ ഏത് ലിസ്റ്റിലാണ് വിദ്യാഭ്യാസം
കണ്‍കറന്‍റ്
793. മധ്യപ്രദേശ് ഹൈക്കോടതിയുടെ ആസ്ഥാനം
ജബല്‍പൂര്‍
794. ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ഡോ.അംബേദ്കര്‍ വിശേഷിപ്പിച്ചത്
ആര്‍ട്ടിക്കിള്‍ 32
795. ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ ഉപരിസഭ എന്നറിയപ്പെടുന്നത്
രാജ്യസഭ
796. പാര്‍ലമെന്‍റിന്‍റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനം വിളിച്ചുചേര്‍ക്കുന്നത്
രാഷ്ട്രപതി
797. പാര്‍ലമെന്‍റ് മന്ദിരം രൂപകല്പന ചെയ്തത്
ഹെര്‍ബര്‍ട്ട് ബേക്കര്‍
798. ഫിനാന്‍സ് കമ്മീഷന്‍ ചെയര്‍മാനെ നിയമിക്കുന്നതാര്
പ്രസിഡന്‍റ്
799. ഭരണഘടനപ്രകാരം ഇന്ത്യയില്‍ നിര്‍വഹണാധികാരം ആരില്‍ നിക്ഷിപ്തമായിരിക്കുന്നു
പ്രസിഡന്‍റ്
800. ഭരണഘടനയിലെ മൗലിക കര്‍ത്തവ്യങ്ങള്‍
11
801. ഭരണഘടനയുടെ 73ാം ഭേദഗതി എത്രാമത്തെ ഭാഗത്താണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്
11
802. ഭരണഘടനയുടെ ഏതു വകുപ്പ് അനുസരിച്ചാണ് കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍വഹണാധികാരം രാഷ്ട്രപതിയില്‍ നിക്ഷിപ്തമാക്കിയിരിക്കുന്നത്
53- ആം വകുപ്പ്
803. മൗലികാവകാശങ്ങള്‍ നടപ്പാക്കാന്‍ സു പ്രീം കോടതി എന്താണ് പുറപ്പെടുവിക്കുന്നത്
റിട്ട്
804. അറേറാര്‍ണി ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം
ആര്‍ട്ടിക്കിള്‍ 76
805. മൗലിക കടമകളെ ഭരണഘടനയുടെ ഭാഗമാക്കിയത് എത്രാമത്തെ ഭേദഗതിയിലൂടെയാണ്
42
806. അഡ്വക്കേററ് ജനറലിനെ നിയമിക്കുന്നതാര്
ഗവര്‍ണര്‍
807. മണി ബില്‍ നിയമസഭയിണ്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കുന്നതാര്
ഗവര്‍ണര്‍
808. ഇന്ത്യന്‍ ഭരണഘടന പ്രകാരം സംസാരസ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്ന വകുപ്പ്
19
809. ഭരണഘടന പ്രകാരം ഗവര്‍ണറുടെ അഭാവത്തില്‍ ചുമതലകള്‍ നിര്‍വഹിക്കുന്നതാര്
ഹൈക്കോടതി ചീഫ് ജസ്റ്റിസ്
810. പാര്‍ലമെന്‍റുകളുടെ മാതാവ് എന്നറിയപ്പെടുന്നത്
ബ്രിട്ടന്‍
811. മണിബില്ലിനെക്കുറിച്ച് പ്രതിപാദിക്കുന്നത്
ആര്‍ട്ടിക്കിള്‍ 110
812. നിയമവിരുദ്ധമായ നടപടികള്‍ കണ്ടാല്‍ സ്വയം കേസെടുക്കാന്‍ മജിസ്ട്രേററിന് അധികാരം നല്‍കുന്ന വകുപ്പ്
സുവോമോട്ടോ
813. നിയമസഭ പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതിയുടെ അനുമതിക്കായി സമര്‍പ്പിക്കുന്നതാര്
ഗവര്‍ണര്‍
814. പബ്ലിക് അക്കൗണ്ട്സ് കമ്മിററി ചെയര്‍മാനെ നിയമിക്കുന്നതാര്
സ്പീക്കര്‍
815. പതിനാലാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യന്‍ യൂണിയനോട് കൂട്ടിച്ചേര്‍ക്കപ്പെട്ട പ്രദേശം
പുതുച്ചേരി
816. പശ്ചിമബംഗാളിലെ ഗവണ്മെന്‍റ് സെക്രട്ടേറിയററ് മന്ദിരത്തിന്‍റെ പേര്
റൈറേറഴ്സ് ബില്‍ഡിങ്
817. ഭരണഘടനയുടെ മനഃ സാക്ഷി എന്നറിയപ്പെടുന്നത്
ആര്‍ട്ടിക്കിള്‍ 19
818. ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലൂടെയാണ് ഭാഷാടിസ്ഥാനത്തിലുള്ള പുന സംഘടന നടന്നത്
7
819. ഭരണഘടനാ നിര്‍മാണസഭയിലെ ഏററവും പ്രായം കൂടിയ അംഗം
സച്ചിദാനന്ദ സിന്‍ഹ
820. ഭരണഘടനാനിര്‍മാണസഭയുടെ അധ്യക്ഷന്‍
രാജേന്ദ്ര പ്രസാദ്
821. പ്രസിഡന്‍റും ക്യാബിനററും തമ്മിലുള്ള കണ്ണി എന്നറിയപ്പെടുന്നത്
പ്രധാനമന്ത്രി
822. ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ അധോസഭ എന്നറിയപ്പെടുന്നത്
ലോക്സഭ
823. നിയമസഭ പിരിച്ചുവിടാന്‍ ആര്‍ക്കാണധികാരമുള്ളത്
ഗവര്‍ണര്‍
824. ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലൂടെയാണ് സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ പദങ്ങള്‍ കൂട്ടിച്ചേര്‍ത്തത്
42
825. ഭരണഘടനയുടെ ഏത് ഭേദഗതിയിലൂടെയാണ് സ്ത്രീകള്‍ക്ക് 33% സംവരണം പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയത്
73,74
826. 2014 ലെ നില പ്രകാരം ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുള്ള ഭാഷകളുടെ
എണ്ണം
22
827. യൂണിഫോം സിവില്‍ കോഡിനെപ്പററി പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം
44
828. യൂണിഫോം സിവില്‍ കോഡ് നിലവിലുള്ള ഏക ഇന്ത്യന്‍ സംസ്ഥാനം
ഗോവ
829. ഇന്ത്യന്‍ ഭരണഘടനയിലെ നിര്‍ദ്ദേശകതത്ത്വങ്ങളെ 1935ലെ ഗവ.ഓഫ് ഇന്ത്യ ആക്ടിലെ ഇന്‍സ്ട്രുമെന്‍റ് ഓഫ് ഇന്‍സ്ട്രക്ഷന്‍സുമായി താരതമ്യപ്പെടുത്തിയതാര്.
ബി.ആര്‍.അംബേദ്കര്‍
830. ഇന്ത്യയില്‍ ഏററവും കൂടുതല്‍ അസംബ്ലി,ലജിസ്ലേററീവ് കൗണ്‍സില്‍, ലോക്സഭാ, രാജ്യസഭാ സീററുകള്‍ ഉള്ള സംസ്ഥാനം
ഉത്തര്‍പ്രദേശ്
831. നിയമസഭ പാസാക്കുന്ന നിയമങ്ങള്‍ ആര് ഒപ്പിടുന്നതോടെയാണ് നിയമമാകുന്നത്
ഗവര്‍ണര്‍
832. ഇന്ത്യന്‍ ഭരണഘടനയില്‍ ബാലവേല നിരോധിക്കുന്ന അനുച്ഛേദം
24
833. ഭരണഘടനാ വ്യവസ്ഥ പ്രകാരം രാജ്യസഭയുടെ പരമാവധി അംഗസംഖ്യ
250
834. പ്രധാനമന്ത്രി, മന്ത്രിസഭാംഗങ്ങള്‍, സുപ്രീംകോടതി?ഹൈക്കോടതി ജഡ്ജിമാര്‍, ഗവര്‍ണര്‍, കംപ്ട്രോളര്‍ ആന്‍ഡ് ഓഡിററര്‍ ജനറല്‍,അറേറാര്‍ണി ജനറല്‍,ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ എന്നിവരെ നിയമിക്കുന്നത്
പ്രസിഡന്‍റ്
835. നിയമസഭാംഗങ്ങളുടെ എണ്ണം ഏററവും കുറവുള്ള ഭരണഘടകം
പോണ്ടിച്ചേരി (30)
836. നിയമസഭാംഗങ്ങളുടെ എണ്ണം ഏററവും കുറവുള്ള സംസ്ഥാനം.
സിക്കിം (32)
837. ഭാരത സര്‍ക്കാരിന്‍റെ എല്ലാ പ്രവൃത്തികളും ആരുടെ പേരിലാണ് നടക്കുന്നത്
രാഷ്ട്രപതി
838. പ്രസിഡന്‍റിനെ പദവിയില്‍ നിന്നും നീക്കം ചെയ്യുന്ന നടപടി
ഇംപീച്ച്മെന്‍റ്
839. ഇന്ത്യന്‍ പാര്‍ലമെന്‍റിലെ ഏററവും പ്രധാനപ്പെട്ടതും ദൈര്‍ഘ്യം കൂടിയതുമായ സെഷന്‍
ബഡ്ജററ് സെഷന്‍
840. ഇന്ത്യന്‍ ഭരണഘടന പ്രകാരം മതസ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്ന വകുപ്പ്
25
841. ഇന്ത്യയുടെ രാഷ്ട്രീയജാതകം എന്നുവിശേഷിപ്പിക്കുന്ന ഭരണഘടനാഭാഗം
ആമുഖം
842. പ്രസിഡന്‍റുഭരണം നിലവില്വന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനം
പഞ്ചാബ്
843. മന്ത്രിസഭ പിരിച്ചുവിടാന്‍ ആര്‍ക്കാണധികാരമുള്ളത്
ഗവര്‍ണര്‍
844. ആസൂത്രണകമ്മീഷന്‍റെ ആദ്യ അധ്യക്ഷന്‍
ജവാഹര്‍ലാല്‍ നെഹ്രു
845. യൂണിവേഴ്സല്‍ അഡല്‍ററ് ഫ്രാഞ്ചൈസിയിലൂടെ (സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശം) ഉറപ്പാക്കപ്പെടുന്നത്
രാഷ്ട്രീയ സ്വാതന്ത്ര്യം
846. ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ ഏതു സഭയിലാണ് അംഗമാകാത്ത ഒരാള്‍ അധ്യക്ഷത വഹിക്കുന്നത്
രാജ്യസഭ
847. ഇന്ത്യയിലാദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്‍റ്
ഡോ.രാധാകൃഷ്ണന്‍
848. ഇന്ത്യയിലെ ഒന്നാമത്തെ പൗരന്‍
പ്രസിഡന്‍റ്
849. ഇന്ത്യയിലെ ഹൈക്കോടതികളില്‍ ഏററവും കൂടുതല്‍ ജഡ്ജിമാരുള്ളത്
അലഹബാദ്
850. ഇന്ത്യയില്‍ വോട്ടര്‍മാരുടെ എററവും കുറവുള്ള ലോക്സഭാ മണ്ഡലം
ലക്ഷദ്വീപ്
851. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനെ നിയമിക്കുന്നതാര്
ഗവര്‍ണര്‍
852. ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് രാഷ്ട്രപതി ആംഗ്ലേډാ ഇന്ത്യന്‍ അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുന്നത്
331
853. അയിത്തോച്ചാടനനിയമം പാര്‍ലമെന്‍റ് പാസാക്കിയ വര്‍ഷം
1955
854. നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നതാര്
ഗവര്‍ണര്‍
855. നിയമസഭാംഗം അവതരിപ്പിക്കുന്ന ബില്‍ എത്ര വായനയിലൂടെ കടന്നുപോകുന്നു
3
856. പബ്ലിക് അക്കൗണ്ട്സ് കമ്മിററിയിലെ അംഗസംഖ്യ
22
857. പുതിയ അഖിലേന്ത്യാ സര്‍വീസ് രൂപവല്‍ക്കരിക്കാനുള്ള പ്രമേയം ആദ്യം അവതരിപ്പിക്കപ്പെടേണ്ടത്
രാജ്യസഭയില്‍
858. പദവിയിലിക്കെ അന്തരിച്ച ആദ്യത്തെ ലോക്സഭാ സ്പീക്കര്‍
ജി.വി.മാവ്ലങ്കര്‍
859. ഭരണഘടനയില്‍ ഇപ്പോഴുള്ള പട്ടികകള്‍
12
860. ആരുടെ ഉപദേശപ്രകാരമാണ് ഗവര്‍ണര്‍നിയമസഭ പിരിച്ചുവിടുന്നത്
മുഖ്യമന്ത്രി
861. ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ ഗവണ്മെന്‍റിന്‍റെ മുഖ്യ വക്താവ്
പ്രധാനമന്ത്രി
862. ഇന്ത്യയിലെ പ്രതിരോധ സേനകളുടെപരമാധിപത്യം ആരില്‍ നിക്ഷിപ്തമായിരിക്കുന്നു
രാഷ്ട്രപതി
863. രാജ്യസഭാംഗങ്ങളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനമുള്ള സംസ്ഥാനം
മഹാരാഷ്ട്ര
864. ഭരണഘടനയുടെ എത്രാമത്തെ അനുച്ഛേദമാണ് സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ് ഇന്ത്യ എന്നു പ്രസ്ഥാവിക്കുന്നത്
ഒന്ന്
865. ഗ്രാമസഭകള്‍ നിലവില്‍ വന്ന ഭരണഘടനാ ഭേദഗതി
73
866. 1976-ല്‍ ഭരണഘടനയുടെ 42-ാം ഭേദഗതിയിലൂടെ ലോക്സഭയുടെ കാലാവധി എത്ര വര്‍ഷമായി ഉയര്‍ത്തി
6
867. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വിഭജിച്ചു നല്‍കുന്നതാര്
ഗവര്‍ണര്‍
868. ഭരണഘടനയുടെ അനുച്ഛേദം 352 പ്രകാരം പ്രസിഡന്‍റ് ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വര്‍ഷം
1962
869. ഭരണഘടനയുടെ എത്രാമത്തെ ഭാഗത്തിലാണ് മൗലികാവകാശങ്ങള്‍ ചേര്‍ത്തിരിക്കുന്നത്.
3
870. മറെറങ്ങും പരാമര്‍ശിച്ചിട്ടില്ലാത്ത വിഷയങ്ങള്‍ മന്ത്രിസഭയ്ക്കുവേണ്ടി ആരാണ് കൈകാര്യം ചെയ്യുന്നത്
മുഖ്യമന്ത്രി
871. ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ ആദ്യത്തെ സംയുക്ത സംമ്മേളനം
1961
872. ഇന്ത്യയിലെ പരമോന്നത നീതിപീഠം
സുപ്രീംകോടതി
873. ഇന്ത്യയിലെ ഏററവും കൂടുതല്‍ വോട്ടര്‍മാരുള്ള ലോക്സഭാമണ്ഡലം
ഉന്നാവു
874. രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താന്‍ ശിപാര്‍ശ ചെയ്യുന്നത്
ഗവര്‍ണര്‍
875. രാഷ്ട്രപതിയെ പദവിയില്‍നിന്നും നീക്കം ചെയ്യാനുള്ള നടപടിക്രമം
ഇംപീച്ച്മെന്‍റ്
876. രാജസ്ഥാന്‍ ഹൈക്കോടതിയുടെ ആസ്ഥാനം
ജോധ്പൂര്‍
877. ഇന്ത്യയിലെ പാര്‍ലമെന്‍ററി സംവിധാനം ഏതു രാജ്യത്തേതിനോടാണ് സാദൃശ്യം
ബ്രിട്ടന്‍
878. ഇന്ത്യയിലെ ഏററവും ഉന്നതമായ അപ്പീല്‍ കോടതി
സുപ്രീം കോടതി
879. രാജ്യത്താദ്യമായി ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്ത്
ഇന്ദിരാ ഗാന്ധി
880. ഏററവും കൂടുതല്‍ നിയമസഭാംഗങ്ങളുള്ള സംസ്ഥാനം
ഉത്തര്‍പ്രദേശ്
881. സംസ്ഥാന ഭരണം സംബന്ധിച്ച എല്ലാ ഉത്തരവുകളും ആരുടെ പേരിലാണ് പുറപ്പെടുവിക്കുന്നത്
ഗവര്‍ണര്‍
882. മൂന്ന് ഭരണഘടകങ്ങളുടെ ആസ്ഥാനമായ ഏക ഇന്ത്യന്‍ നഗരം
ചണ്ഡിഗഢ്
883. ഇന്ത്യയിലെ ഏററവും വിസ്തീര്‍ണം കൂടിയ ലോക്സഭാ മണ്ഡലം
ലഡാക്ക്
884. ഭരണഘടനാ നിര്‍മാണസഭയില്‍ ഒബ്ജക്ടീവ് റെസൊലൂഷന്‍ അവതരിപ്പിച്ചത്
ജവാഹര്‍ലാല്‍ നെഹ്രു
885. നിയമസഭ ചേരാത്ത സമയങ്ങളില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ആര്‍ക്കാണ് അധികാരം
ഗവര്‍ണര്‍
886. ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന അവസരങ്ങളില്‍ ഒരിന്ത്യന്‍ പൗരന് ഹൈക്കോടതിയെ സമീപിക്കാവുന്നത്
226
887. ഭരണഘടനാനിര്‍മാണസഭ രൂപവല്‍ക്കരിക്കപ്പെട്ട തീയതി
1946 ഡിസംബര്‍ 6
888. മന്ത്രിസഭാംഗങ്ങളുടെ എണ്ണത്തിന്‍റെ കണക്ക് നിശ്ചയിക്കുന്നത്
ഭരണഘടന
889. അഞ്ചുതരം റിട്ടുകളെക്കുറിച്ച് പ്രതിപാദിക്കുന്നത്
ആര്‍ട്ടിക്കിള്‍ 32
890. അഖിലേന്ത്യാ സര്‍വീസിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നത്
പ്രസിഡന്‍റ്
891. ഇന്ത്യന്‍ ഭരണഘടനയുടെ രക്ഷാധികാരി എന്നറിയപ്പെടുന്നത്
സുപ്രീം കോടതി
892. ഇന്ത്യന്‍ ഭരണഘടനയുടെ എത്രാമത്തെ ഭാഗത്തിലാണ്(പാര്‍ട്ട്) ജമ്മു കശ്മീരിനെ സംബന്ധിച്ച പ്രത്യേക വ്യവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്
21
893. ഇന്ത്യന്‍ പ്രസിഡന്‍റിന്‍റെ സ്ഥാനത്തെ ഏതു രാജ്യത്തിന്‍റെ ഭരണത്തലവനുമായിട്ടാണ് സാധാരണമായി താരതമ്യം ചെയ്യുന്നത്
ബ്രിട്ടന്‍
894. ഇന്ത്യന്‍ പ്രസിഡന്‍റ് അധികാരമേല്‍ക്കുമ്പോള്‍ സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്
സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
895. ഇന്ത്യയില്‍ ക്യാബിനററ് സെക്രട്ടറിയുടെ കാലാവധി എത്ര വര്‍ഷം
3
896. രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്
പാര്‍ലമെന്‍റിലെ ഇരു സഭകളിലെയും സംസ്ഥാന നിയമസഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍
897. രാജ്യസഭയുടെ ആദ്യത്തെ അധ്യക്ഷന്‍
ഡോ. എസ്. രാധാകൃഷ്ണന്‍
898. രാജ്യസഭയ്ക്കു തുല്യമായ ഇംഗ്ലീഷ് പേര്
കൗണ്‍സില്‍ ഓഫ് സ്റ്റേററ്സ്
899. എത്ര വര്‍ഷത്തിലൊരിക്കലാണ് ഇന്ത്യയില്‍ ധനകാര്യ കമ്മീഷനെ നിയമിക്കുന്നത്
5
900. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വന്തം ഭരണഘടനയുള്ള ഏക സംസ്ഥാനം
ജമ്മുകശ്മീര്‍
0 അഭിപ്രായങ്ങള്‍