ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയവ്യവസ്ഥയും: ചോദ്യോത്തരങ്ങൾ - 05
601. സംസ്ഥാന ഗവര്‍ണറെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ചേദം:
(എ) 153 (ബി) 163
(സി) 173 (ഡി) 183
ഉത്തരം: (എ)
602. സംഘടനകള്‍ സ്ഥാപിക്കുന്നതിനുള്ള ഇന്ത്യന്‍ പൌരന്റെ അവകാശത്തെക്കുറിച്ച് എവിടെയാണ് പ്രതിപാദിച്ചിരിക്കുന്നത്.
(എ) അനുച്ചേദം- 19(സി) (ബി) അനുച്ചേദം- 19(ഡി)
(സി) അനുച്ഛേദം 19(ബി) (ഡി) അനുച്ഛേദം- 19(എ)
ഉത്തരം: (എ)
603. പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ അടിസ്ഥാന ഘടകം:
(എ) പഞ്ചായത്ത് സമിതി (ബി) ഗ്രാമസഭ
(സി) നഗരസഭ (ഡി) ജില്ലാ കൌരണ്‍സില്‍
ഉത്തരം: (ബി)
604. ക്രേന്ദ ഭരണപ്രദേശങ്ങളില്‍ ലഫ്റ്റനന്റ് ഗവര്‍ണറെ നിയമിക്കുന്നതാര്‍:
(എ) ഗവര്‍ണര്‍ (ബി) പ്രസിഡന്റ്
(സി) പ്രധാനമ്യന്തി (ഡി) ലഫ്. ഗവര്‍ണര്‍
ഉത്തരം: (ബി)
605. ഭരണഘടനയുടെ 44-ാം ഭേദഗതി മുഖേന ഇന്റേണല്‍ ഡിസ്റ്റര്‍ബന്‍സ് എന്ന വാക്കിന് പകരമായി ചേര്‍ത്ത പദം:
(എ) ആംഡ് റെബല്യന്‍ (ബി) ഇന്റഗ്രിറ്റി ഓഫ് നേഷന്‍
(സി) സെക്കുലര്‍ (ഡി) സോഷ്യലിസ്റ്റ്
ഉത്തരം: (എ)
606. ആദ്യത്തെ അടിയന്തരാവസ്ഥ പിന്‍വലിച്ച രാഷ്ട്രപതി:
(എ) ഡോ.രാജേന്ദ്ര പ്രസാദ് (ബി) ഡോ.രാധാകൃഷ്ണന്‍
(സി) സക്കീര്‍ ഹുസൈന്‍ (ഡി) വി.വി.ഗിരി
ഉത്തരം: (സി)
607. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാല്‍ എത്ര സമയത്തിനുള്ളില്‍ പാര്‍ലമെന്റ് അംഗീകരിക്കണം :
(എ) ആറ് മാസം (ബി) മൂന്ന് മാസം
(സി) രണ്ട് മാസം (ഡി) ഒരു മാസം
ഉത്തരം: (സി)
608. നോട്ട (നണ്‍ ഓഫ് ദ എബോവ്) നടപ്പിലാക്കിയ എത്രാമത്തെ രാജ്യമാണ് ഇന്ത്യ:
(എ) 14 (ബി) 15
(സി) 16 (ഡി) 17
ഉത്തരം: (എ)
609. നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് കാസ്റ്റസ്, നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്സ് എന്നിങ്ങനെ വിഭജിച്ച ഭരണഘടനാ ഭേദഗതി:
(എ) 89 (ബി) 90
(സി) 9 (ഡി) ഓ
ഉത്തരം: (എ)
610. അരുണാചല്‍ പ്രദേശിന് സംസ്ഥാന പദവി നല്‍കിയ ഭരണഘടന ഭേദഗതി:
(എ) 55 (ബി) 56
(സി) 57 (ഡി) 58
ഉത്തരം: (എ)
611. യു.പി.എസ്.സി ആസ്ഥാനം:
(എ) ധോല്‍പ്പൂര്‍ ഹൌസ് (ബി) ബറോഡ ഹൌസ്
(സി) നിര്‍വാചന്‍ സദന്‍ (ഡി) സിജിഒ. കോംപ്ലക്സ്
ഉത്തരം: (എ)
612. ബല്‍വന്ത് റായ് മേത്ത കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം ജില്ലാ പരിഷത്തിന്റെ അധ്യക്ഷന്‍:
(എ) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
(ബി) ജില്ലാ കലക്ടര്‍
(സി) ബി.ഡി.ഒ.
(ഡി) പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍
ഉത്തരം: (ബി)
613. ജി.എസ്.ടി.യുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി:
(എ) 101 (ബി) 102
(സി) 103 (ഡി) 104
ഉത്തരം: (എ)
614. സംസ്ഥാന നിയമസഭകളില്‍ ആംഗ്ലോ - ഇന്ത്യന്‍ സമുദായ പ്രാതിനിധ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം:
(എ) 330 (ബി) 331
(സി) 332 (ഡി) 333
ഉത്തരം: (ഡി)
615. ഏത് അനുച്ഛേദം പ്രകാരമാണ് ഗവര്‍ണര്‍ മുഖ്യമ്രന്തിയെ നിയമിക്കുന്നത്.
(എ) 164 (ബി) 165
(സി) 166 (ഡി) 163
ഉത്തരം: (എ)
616. ഛത്തിസ്ഗഡ്, ഉത്തരാഖണ്ഡ്, ജാര്‍ഖണ്‍ഡ് എന്നിവയ്‌ക്ക് സംസ്ഥാന പദവി നല്‍കിയ ഭരണഘടന ഭേദഗതി:
(എ) 83 (ബി) 84
(സി) 85 (ന്ധി) 87
ഉത്തരം: (ബി)
617. ഏത് കേസിലാണ് ആമുഖം ഭരണഘടനയുടെ ഭാഗമാണ് എന്ന് കോടതി വിധിച്ചത്:
(എ) മനേക ഗാന്ധി കേസ്
(ബി) ബെറുബാറി കേസ്
(സി) കേശവാനന്ദ ഭാരതി കേസ്
(ഡി) ഇന്ദിരാ സാഹ്നി കേസ്
ഉത്തരം: (സി)
618. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് ലോക്സഭയില്‍ സംവരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുപ്ലേദം:
(എ 330 (ബി) 331
(സി) 332 (ഡി) 333
ഉത്തരം: (എ)
619. രണ്ടാം ധനകാര്യ കമ്മിഷന്റെ അധ്യക്ഷന്‍ :
(എ) ജോണ്‍ മത്തായി (ബി) കെ.സന്താനം
(സി) വി.പി.മേനോന്‍ (ഡി) ഇവരാരുമല്ല
ഉത്തരം: (ബി)
620.ഏറ്റവും കുടുതല്‍ കാലം ചീഫ് ഇലക്ഷന്‍ കമ്മിഷണറായിരുന്നത്:
(എ) വിഎസ് രമാദേവി (ബി) സുകുമാര്‍ സെന്‍
(സി) കെ.വി.കെ.സുന്ദരം (ഡി) ടി എന്‍ ശേഷന്‍
ഉത്തരം: (സി)
621. ഇന്ത്യയിലെ പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്:
(എ) ബല്‍വന്ത് റായ് മേത്ത (ബി) അശോക് മേത്ത
(സി) ജി.വി.കെ.റാവു (ഡി) രാജാ ചെല്ലയു
ഉത്തരം: (എ)
622. ലോകായുക്ത രാജിക്കത്ത് സമര്‍പ്പിക്കേണ്ടത് ആര്‍ക്കാണ്:
(എ) ഗവര്‍ണര്‍ (സി) പ്രധാനമന്ത്രി
(ബി) രാഷ്ര്രപതി (ഡി നിയമമന്ത്രി
ഉത്തരം: (എ)
623. രണ്ടാമത്തെയുംമൂന്നാമത്തെയും അടിയന്തരാവസ്ഥകള്‍ പിന്‍വലിച്ച ആക്ടിങ് രാഷ്ട്രപതി:
(എ) വി.വി.ഗിരി (ബി) ബി ഡി ജട്ടി
(സി) ഹിദായത്തുള്ള (ഡി) സക്കീര്‍ ഹുസൈന്‍
ഉത്തരം: (ബി)
624. രാജ്യത്തെവിടെയും സ്ഥിരതാമസമാക്കുന്നതിനുള്ള അവകാശത്തെക്കുറിച്ച് ഏവിടെയാണ് പ്രതിപാദിച്ചിരിക്കുന്നത്.
(എ) അനുച്ചേദം- 19 (1)(ബി)
(ബി) അനുച്ചേദം-- 19(1) (സി)
(സി) അനുച്ചേദം- 19 (1)(ഡി)
(ഡി) അനുച്ഛേദം- 19 (1)(ഇ)
ഉത്തരം: (ഡി)
625. ഇന്ത്യക്ക് ഒരു പ്രസിഡന്റ് ഉണ്ടായിരിക്കണം എന്ന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ അനുച്ഛേദം:
(എ) 50 (ബി) 51
(സ) 52 (ഡി) 53
ഉത്തരം: (സി)
626. നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ സ്ഥാപിതമായ വര്‍ഷം:
(എ) 2010 (ബി) 2011
(സി) 2012 (ഡി) 2013
ഉത്തരം: (എ)
627. ഏത് കേസിലാണ് ആമുഖം ഭരണഘടനയുടെ ഭാഗമല്ല എന്ന് കോടതിവിധിച്ചത്:
(എ) കേശവാനന്ദഭാരതി കേസ്
(ബി) ബെരുബാറി കേസ്
(സി) മിനര്‍വ മില്‍ കേസ്
(ഡി) മനേകാ ഗാന്ധി കേസ്
ഉത്തരം: (ബി)
628. ഭരണഘടനാ നിര്‍മാണസഭയില്‍ യൂണിയന്‍ പവേഴ്‌സ് കമ്മിറ്റിയുടെ തലവന്‍:
(എ) രാജേന്ദ്രപസാദ് (ബി) അംബേദ്കര്‍
(സി) ജവാഹര്‍ലാല്‍ നെഹ്രു (ഡി) സര്‍ദാര്‍ പട്ടേല്‍
ഉത്തരം: (സി)
629. ഇന്റര്‍ പാര്‍ലമെന്ററി യൂണിയനില്‍ ഇന്ത്യ അംഗമായ വര്‍ഷം:
(എ) 1947 (ബി) 1948
(സി) 1949 (ഡി) 1950
ഉത്തരം: (സി)
630. ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൌണ്ട്സ് വകുപ്പിന്റെ തലവന്‍:
(എ) അറ്റോര്‍ണി ജനറല്‍
(ബി) സോളിസിറ്റര്‍ ജനറല്‍
(സി) കംപ്രട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍
(ഡി) റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
ഉത്തരം: (സി)
631. ലോകായുക്തയെയും ഉപലോകായുക്തയെയും പദവിയില്‍നിന്ന് നീക്കം ചെയ്യാന്‍ ആര്‍ക്കാണ് അധികാരം:
(എ) സ്പീക്കര്‍ (ബി) ആഭ്യന്തര മന്ത്രി
(സി) സംസ്ഥാന നിയമസഭ (ഡി) മുഖ്യമന്ത്രി
ഉത്തരം: (സി)
632. പട്ടികവര്‍ഗക്കാര്‍ക്കുള്ള ദേശീയ കമ്മിഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം:
(എ) 338 (ബി) 338 എ
(സി) 339 (ഡി) 339 എ
ഉത്തരം: (ബി)
633. മാപ്പു നല്‍കുന്നതിനുള്ള പ്രസിഡന്റിന്റെ അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം:
(എ) 72 (ബി) 73
(സി) 74 (ഡി) 75
ഉത്തരം: (എ)
634. മൂന്‍ഷി-അയ്യുങ്കാര്‍ ഫോര്‍മുലയുടെ ഫലമായിരൂപപ്പെട്ട ഭരണഘടനാ ഷെഡ്യൂള്‍:
(എ) 8 (ബി) 7 (സി) 6 (ഡി) 5
ഉത്തരം: (എ)
635. സംസ്ഥാനങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ചേദമേത്:
(എ) 346-347 (ബി) 347-348
(സി) 349-350 (ഡി) 350-351
ഉത്തരം: (എ)
636. കോടതി നടപടികളുടെയും നിയമനിര്‍മാണ ലപ്രരകിയയുടെയും ഭാഷയെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ചേദമേത്:
(എ) 348 (ബി) 349
(സി) 358 (ഡി) 368
ഉത്തരം: (എ)
637. ഇന്ത്യയുടെ ആദ്യത്തെ സോളിസിറ്റര്‍ ജനറല്‍:
(എ) നരഹരി റാവു (ബി) സി.കെ.ദഫ്തരി
(സി) കെ.സി.നിയോഗി (ഡി) കെ.സന്താനം
ഉത്തരം: (ബി)
638. ആയുധങ്ങളില്ലാതെ സമാധാനപരമായി സംഘടിക്കുന്നതിനുള്ള അവകാശത്തെക്കുറിച്ച് എവിടെയാണ് പ്രതിപാദിച്ചിരിക്കുന്നത്:
(എ) അനുച്ചേദം 19 (1)(ബി)
(ബി) അനുച്ചേദം 19 (1)(സി)
(സി) അനുച്ഛേദം 19 (1)(ഡി)
(ഡി) അനുച്ഛേദം 19 (1)(ഇ)
ഉത്തരം: (എ)
639. ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് സ്റ്റേറ്റ് ലിസ്റ്റിലുള്ള ഒരു വിഷയത്തില്‍ നിയമനിര്‍മാണം നടത്തുന്നതിന് പാര്‍ലമെന്റിനെ ചുമതലപ്പെടുത്താന്‍ രാജ്യസഭയ്ക്ക് അധികാരമുള്ളത് :
(എ) 246 (ബി) 247
(സി) 248 (ഡി) 249
ഉത്തരം: (ഡി)
640. ഫിനാന്‍സ് കമ്മിഷനില്‍ അംഗമായ ആദ്യ മലയാളി:
(എ) വി.പി.മേനോന്‍ (ബി) ജോണ്‍ മത്തായി
(സി) കെ.ജി.അടിയോടി (ഡി) കെ.എം.പണിക്കര്‍
ഉത്തരം: (എ)
641. ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ നാല് സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗ പ്രദേശങ്ങളുടെ ഭരണം സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ പ്രതിപാദിക്കുന്നു. അവ ഏതാണ്;
(എ) അസം, മേഘാലയ, ത്രിപുര, മിസൊറം
(ബി) നാഗാലാന്‍ഡ്, അരുണാചല്‍, ത്രിപുര. മിസൊറം
(സി) അസം, മേഘാലയ, നാഗാലാന്‍ഡ്, അരുണാചല്‍
(ഡി) അസം, നാഗാലാന്‍ഡ്, അരുണാചല്‍, മിസൊറം
ഉത്തരം: (എ)
642. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ അവകാശം ഉണ്ടെങ്കിലും ഇംപീച്ച്മെന്റ് നടപടിക്രമങ്ങളില്‍ പങ്കെടുക്കാന്‍ അവകാശമില്ലാത്തത് ആര്‍ക്കാണ്
(എ) രാജ്യസഭാംഗങ്ങള്‍
(ബി) ലോക്സഭാംഗങ്ങള്‍
(സി) സംസ്ഥാന നിയമസഭാംഗങ്ങള്‍
(ഡി) ലജിസ്ളേറ്റീവ് കണ്‍സില്‍ അംഗങ്ങള്‍
ഉത്തരം: (സി)
643. നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് റെസ്പോണ്‍സ് ഫണ്ട് കൈകാര്യം ചെയ്യുന്നത്:
(എ) പ്രധാനമന്ത്രി (ബി) പ്രസിഡന്റ്
(സി) ക്രേന്ദ ആഭ്യന്തര മന്ത്രി (ഡി) ക്രേന്ദ വനംവകുപ്പ് മന്ത്രി
ഉത്തരം: (സി)
644. പുതിയ സംസ്ഥാനങ്ങള്‍ രുപവത്കരിക്കണമെങ്കില്‍ ഭരണഘടനയുടെ എത്രാമത്തെ ഷെഡ്യയൂളാണ് ഭേദഗതി ചെയ്യേണ്ടത്:
(എ) ഒന്നാമത്തെ (ബി) രണ്ടാമത്തെ
(സി) മുന്നാമത്തെ (ഡി) നാലാമത്തെ
ഉത്തരം: (എ)
645. താഴെക്കൊടുത്തിരിക്കുന്നവയില്‍ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന ഭാഷയല്ലാത്തത്:
(എ) പേര്‍ഷ്യന്‍ (ബി) നേപ്പാളി
(സി) കശ്മീരി (ഡി) സംസ്കൃതം
ഉത്തരം: (എ)
646. ഒരു ഇലക്ട്രോണിക് വോട്ടിങ് മെഷിനില്‍ രേഖപ്പെടുത്താന്‍ കഴിയുന്ന പരമാവധി വോട്ടുകളുടെ എണ്ണം:
(എ) 3480 (ബി) 3840
(സി) 3084 (ഡി) 3048
ഉത്തരം: (ബി)
647. ഭരണഘടനാ നിര്‍മാതാക്കള്‍ ഹിന്ദിക്ക് ഓദ്യോഗിക ഭാഷാ പദവി നല്‍കിയത് എന്നാണ്:
(എ) 1946 സെപ്തംബര്‍ 14.
(ബി) 1947 സെപ്തംബര്‍ 14
(സി) 1948 സെപ്തംബര്‍ 14
(ഡി) 1949 സെപ്തംബര്‍ 14
ഉത്തരം: (ഡി)
648. നാഷണല്‍ ഇന്റ്രേഷന്‍ കൌണ്‍സിലിന്റെ അധ്യക്ഷന്‍:
(എ) രാഷ്ട്രപതി (ബി) ഉപരാഷ്ട്രപതി
(സി) പ്രധാനമന്ത്രി (ഡി) റിട്ട. ചീഫ് ജസ്റ്റിസ്
ഉത്തരം: (സി)
649. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓദ്യോഗിക റസിഡന്‍ഷ്യല്‍ കോംപ്ലക്സിന്റെ പേര്‍:
(എ) അനുഗ്രഹ (ബി) ചിത്രകൂടം
(സി) പഞ്ചവടി (ഡി) പ്രതീക്ഷ
ഉത്തരം: (സി)
650. ഇന്ത്യയില്‍, നഗരത്തിന്റെ പ്രഥമ പരന്‍ എന്നറിയപ്പെടുന്നത്:
(എ) എം.എല്‍എ. (ബി) എം.പി.
(സി) ജില്ലാ കലക്ടര്‍ (ഡി) മേയര്‍
ഉത്തരം: (ഡി)
651. പ്രധാനമന്ത്രി മരണപ്പെടുകയോ രാജിവയ്ക്കുകയോ ചെയ്യുന്ന പക്ഷം എന്തു സംഭവിക്കും:
(എ) ക്യാബിനറ്റ് മറ്റൊരു നേതാവിനെ തിരഞ്ഞെടുക്കും
(ബി) എന്തുവേണമെന്ന് പ്രസിഡന്റ് തീരുമാനിക്കും
(സി) മന്ത്രിസഭ ഇല്ലാതാകും
(ഡി) പുതിയ ജനറല്‍ ഇലക്ഷന്‍ നടത്തും
ഉത്തരം: (സി)
652. ഭരണഘടനാ നിര്‍മാണസഭയില്‍ വിഭജനത്തിനുമുമ്പ് ചീഫ് കമ്മിഷണേഴ്‌സ് പ്രവിശ്യകളില്‍ നിന്ന് എത്ര പേരാണ് ഉണ്ടായിരുന്നത്:
(എ) 4 (ബി) 5
(സി) 6 (ഡി) 7
ഉത്തരം: (എ)
653. ഭരണഘടനയുടെശില്‍പിഎന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡോ.അംബേദ്കറുടെ ചരമദിനം ഏത് ദിനമായി ആചരിക്കുന്നു:
(എ) ഭരണഘടനാദിനം
(ബി) മഹാപരിനിര്‍വാണ ദിവസ്
(സി) ദേശീയ നിയമദിനം
(ഡി) ദേശീയ വിദ്യാഭ്യാസ ദിനം
ഉത്തരം: (ബി)
654. സ്വത്തവകാശം ഇപ്പോള്‍ ഏതു തരം അവകാശമാണ്:
(എ) മൌലികാവകാശം
(ബി) നിര്‍ദ്ദേശകതത്ത്വം
(സി) നിയമപരമായ അവകാശം
(ഡി) സാമൂഹികമായ അവകാശം
ഉത്തരം: (സി)
655. ഇന്ത്യ ഫെഡറല്‍ മാതൃകയിലുള്ള ഭരണസംവിധാനംതിരഞ്ഞെടുക്കാന്‍ കാരണം:
(എ) വിശാലമായ ഭൂപ്രദേശം
(ബി) ഭരണപരമായ സൌകര്യം
(സി) സാംസ്‌കാരികമായ ഒത്തൊരുമ
(ഡി) ഭാഷാപരവും പ്രാദേശികവുമായ വൈവിധ്യം
ഉത്തരം: (ഡി)
656. അനുച്ഛേദം 394 എ യില്‍ പരാമര്‍ശിക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ആധികാരിക ഭാഷ:
(എ) ഇംഗ്ലീഷ് (ബി) ഹിന്ദി
(സി) സംസ്കൃതം (ഡി) ബംഗാളി
ഉത്തരം: (ബി)
657. ഭരണഘടനാ നിര്‍മാണസഭയില്‍ മലബാറിനെ പ്രതിനിധാനം ചെയ്ത വനിതകള്‍:
(എ) അമ്മു സ്വാമിനാഥനും ദാക്ഷായണിവേലായുധനും
(ബി) അമ്മു സ്വാമിനാഥനും ആനിമസ്‌ക്രീനും
(സി) ആനിമസ്‌ക്രീനും ദാക്ഷായണി വേലായുധനും
(ഡി) ഇവരാരുമല്ല
ഉത്തരം: (എ)
658. ന്യായപഞ്ചായത്തുകള്‍ സ്ഥാപിക്കുന്നതിന് ശുപാര്‍ശ ചെയ്ത കമ്മിറ്റി:
(എ) സെന്‍ കമ്മിറ്റി
(ബി) എല്‍ എം സിങ്വികമ്മിറ്റി
(സി) അശോക് മേത്ത കമ്മിറ്റി
(ഡി) ബെല്‍വന്ത് റായ് മേത്ത കമ്മിറ്റി
ഉത്തരം: (ബി)
659. ഏത് സാഹചര്യത്തിലാണ് ഒരു സംസ്ഥാന മുഖ്യമന്ത്രിക്ക് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ കഴിയാതെ വരുന്നത്;
(എ) കെയര്‍ ടേക്കര്‍ മുഖ്യമന്ത്രിയാണെങ്കില്‍
(ബി) അദ്ദേഹംതന്നെ സ്ഥാനാര്‍ഥിയാണെങ്കില്‍
(സി) നിയമസഭയുടെ അധോസഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ടെങ്കില്‍
(ഡി) അദ്ദേഹം നിയമനിര്‍മാണസഭയുടെഉപരിസഭയിലെ അംഗമാണെങ്കില്‍
ഉത്തരം: (ഡി)
660. ഒറിജിനല്‍ ഭരണഘടനയില്‍ ഇല്ലാത്തതും പിന്നീട് കൂട്ടിച്ചേര്‍ത്തതുമായ നിര്‍
ദ്ദേശകതത്ത്വം ഏത്:
(എ) സൌജന്യ നിയമസഹായം
(ബി) തുല്യജോലിക്ക് തുല്യവേതനം
(സി) അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കുക
(ഡി) സ്വത്തിന്റെ കുമിഞ്ഞുകൂടല്‍ തടയുക
ഉത്തരം: (എ)
661. താഴെക്കൊടുത്തിരിക്കുന്നവയില്‍ പ്രസിഡന്റ് നിയമിക്കുന്ന പദവി അല്ലാത്തത്.
(എ) പ്രധാനമന്ത്രി
(ബി) ഹൈക്കോടതി ജഡ്ജി
(സി) ഗവര്‍ണര്‍
(ഡി) രാജ്യസഭാ ചെയര്‍മാന്‍
ഉത്തരം: (ഡി)
662. ഭരണഘടനയുടെ ആമുഖത്തെ അതിന്റെ‚ തിരിച്ചറിയല്‍ കാര്‍ഡ് എന്ന് വിശേഷിപ്പച്ചത്:
(എ) നാനി പല്‍ക്കിവാല
(ബി) കെ.എം.മുന്‍ഷി
(സി) ഡോ.അംബേദ്കര്‍
(ഡി) ഏണസ്റ്റ് ബാര്‍ക്കര്‍
ഉത്തരം: (എ)
663. ഭരണഘടനാ നിര്‍മാണസഭയില്‍ തിരുവിതാംകൂറിനെ പ്രതിനിധാനം ചെയ്ത വനിത:
(എ) കെ.ആര്‍.ഗൗരി
(ബി) ആനിമസ്ക്രീന്‍
(സി) ദാക്ഷായണി വേലായുധന്‍
(ഡി) അമ്മു സ്വാമിനാഥന്‍
ഉത്തരം: (ബി)
664. ലോക്സഭാ പിരിച്ചുവിട്ടിരിക്കെ ആര്‍ട്ടിക്കിള്‍ 352 പ്രകാരം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നപക്ഷം അംഗീകരിക്കുന്നത്:
(എ) രാജ്യസഭ അംഗീകരിക്കുകയും ലോക്സഭ പുനസ്സംഘടിപ്പിക്കുന്നതുവരെ തുടരുകയും പുതിയ ലോക്സഭയുടെ ആദ്യ സിറ്റിങിന്റെ 30 ദിവസത്തിനകം അംഗീകരിക്കുകയും വേണം
(ബി) രാജ്യസഭ മാത്രം അംഗീകരിച്ചാല്‍ മതി
(സി) ആറുമാസത്തിനുശേഷം പുതിയസെഷനില്‍ ലോക്സഭ അംഗീകരിച്ചാല്‍ മതി
(ഡി) പുതിയ ലോക്സഭ പുനസ്സംഘടിപ്പിച്ചശേഷം ആറുമാസത്തിനകം അംഗീകരിക്കണം
ഉത്തരം: (എ)
665. ഇന്ത്യയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വര്‍ഷങ്ങള്‍ :
(എ) 1962, 1971, 1976
(ബി) 1962, 1972, 1975
(സി) 1963, 1971, 1975
(ഡി) 1962, 1971, 1975
ഉത്തരം: (ഡി)
666. ആരുടെ ഉപദേശപ്രകാരമാണ് രാഷ്ദ്രപതി ഗവര്‍ണറെ നിയമിക്കുന്നത്:
(എ) പ്രധാനമന്ത്രി (ബി) ഉപരാഷ്ട്രപതി
(സി) മുഖ്യമന്ത്രി (ഡി) കേന്ദ്ര ആഭ്യന്തര മന്ത്രി
ഉത്തരം: (എ)
667. ഭരണഘടനാ നിര്‍മാണസഭയില്‍ മൗലികാവകാശങ്ങള്‍ സംബന്ധിച്ച ഉപസമിതിയുടെ തലവന്‍:
(എ) ജെ.ബി.കൃപലാനി
(ബി) സര്‍ദാര്‍ പട്ടേല്‍
(സി) ജവാഹര്‍ലാല്‍ നെഹ്രു
(ഡി) രാജേന്ദ്രപ്രസാദ്
ഉത്തരം: (എ)
668. താഴെക്കൊടുത്തിരിക്കുന്നവയില്‍ ഏത് കാര്യത്തിലാണ് രാജ്യസഭയും സംസ്ഥാന ലെജിസ്സേറ്റീവ് കാണ്‍സിലുമായി വ്യത്യാസമുള്ളത്.
(എ) പരോക്ഷരീതിയിലുള്ള തിരഞ്ഞെടുപ്പ്
(ബി) ഇംപീച്ച്മെന്റിനുള്ള അധികാരം
(സി) അംഗത്വ കാലാവധി
(ഡി) അംഗങ്ങളുടെ നാമനിര്‍ദ്ദേശം
ഉത്തരം: (ബി)
669. താഴെക്കൊടുത്തിരിക്കുന്നവയില്‍ ഏതാണ് ഗവര്‍ണറായിനിയമിക്കപ്പെടുന്നതിനുള്ള അവശ്യ യോഗ്യത അല്ലാത്തത്;
(എ)പാര്‍ലമെന്റിലെ ഇരുസഭകളിലെയും അംഗമായിരിക്കരുത്
(ബി) ഇന്ത്യന്‍ പൌരന്‍ ആയിരിക്കണം
(സി) 35 വയസ്സ് പൂര്‍ത്തിയായിരിക്കണം
(ഡി) നിയമിക്കപ്പെടാന്‍ പോകുന്ന സംസ്ഥാനത്ത് സ്ഥിരതാമസക്കാരന്‍ ആയിരിക്കണം
ഉത്തരം: (ഡി)
670. ഭരണഘടനാ നിര്‍മാണസഭയില്‍ വിഭജനത്തിനുമുമ്പ് ഗവര്‍ണേഴ്‌സ് പ്രവിശ്യകളില്‍ നിന്ന് എത്ര പേരാണ് ഉണ്ടായിരുന്നത്.
(എ) 292 (ബി) 93
(സി) 4 (ഡി) 70
ഉത്തരം: (എ)
671. ഏത് ഭരണഘടനാ അനുച്ഛേദം പ്രകാരമാണ് പ്രസിഡന്റ് പിന്നാക്ക വിഭാഗക്കാര്‍ക്കായി ഒരു കമ്മിഷനെ നിയോഗിക്കുന്നതിന് വ്യവസ്ഥ ചെയ്തിരിക്കുന്നത്:
(എ) 344 (ബി) 342
(സി) 340 (ഡി) 339
ഉത്തരം: (സി)
672. പ്രതിരോധ സംബന്ധമായ കാര്യങ്ങളില്‍ പാര്‍ലമെന്റിനോട നേരിട്ട് ഉത്തരവാദപ്പെട്ടിരിക്കുന്നത് ആരാണ്:
(എ) പ്രധാനമന്ത്രി (ബി) പ്രസിഡന്റ്
(സി) പ്രതിരോധ മന്ത്രി (ഡി) ആഭ്യന്തര മന്ത്രി
ഉത്തരം: (സി)
673, യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ അംഗങ്ങളുടെ എണ്ണം സംബന്ധിച്ച തീരുമാനമെടുക്കുന്നതിനുള്ള കോണ്‍സ്റ്ിറ്റ്യുഷണല്‍ അതോരിറ്റി ആരാണ് :
(എ) രാഷ്ട്രപതി (ബി) ഉപരാഷ്ട്രപതി
(സി) തൊഴില്‍ മന്ത്രാലയം (ഡി) ക്യാബിനറ്റ് സ്രെകട്ടറി
ഉത്തരം: (എ)
674. ഉപരാഷ്ട്രപതിയെ ഇംപീച്ച് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുന്നത് എവിടെയാണ്:
(എ) ലോക്സഭയില്‍ മാത്രം
(ബി) രാജ്യസഭയില്‍മാത്രം
(സി) പാര്‍ലമെന്റിന്റെ ഏതെങ്കിലുമൊരുസഭയില്‍
(ഡി) പാര്‍ലമെന്റിന്റെ ഇരുസഭയിലുമല്ല
ഉത്തരം: (ബി)
675, ഇന്ത്യന്‍ പ്രസിഡന്റ് പോക്കറ്റ് വീറ്റോ പ്രയോഗിച്ച ഏക അവസരം:
(എ) സ്ത്രീധന നിരോധന നിയമം
(ബി) ഹിന്ദു കോഡ് ബില്‍
(സി) കരുതല്‍ തടങ്കല്‍ നിയമം
(ഡി) ഇന്ത്യന്‍ പോസ്റ്റോഫീസ് (അമന്‍ഡ്‌മെന്റ്) ബില്‍
ഉത്തരം: (ഡി)
676. ഡല്‍ഹി മന്ത്രിസഭയില്‍ പരമാവധി എത്ര അംഗങ്ങള്‍ വരെയാകാം:
(എ) 9 (ബി) 10
(സി) 8 (ഡി) 7
ഉത്തരം: (ബി)
677. മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് ആദ്യമായി ലഭിച്ചതാർക്ക്:
(എ) എസ് ചന്ദ്രശേഖര്‍
(ബി) സോമനാഥ് ചാറ്റര്‍ജി
(സി) പ്രണബ് മുഖര്‍ജി
(ഡി) ജയ്പാല്‍ റെഡ്ഡി
ഉത്തരം: (ബി)
678. ഭരണഘടനയ്ക്ക് ആമുഖം എന്ന ആശയം കടംകൊണ്ടിരിക്കുന്നത് ഏത് രാജ്യത്തിന്റെ ഭരണഘടനയില്‍ നിന്നാണ്;
(എ) കാനഡ (ബി) ബ്രിട്ടണ്‍
(സി) യുഎസ്‌എ (ഡി) ദക്ഷിണാഫ്രിക്ക
ഉത്തരം: (സി)
679. ഫ്രെബുവരി മുതല്‍ മെയ് വരെ നടക്കുന്ന പാര്‍ലമെന്റ് സെഷന്‍ ഏതാണ്:
(എ) ബജറ്റ് സെഷന്‍
(ബി) വിന്റര്‍ സെഷന്‍
(സി) മണ്‍സൂണ്‍ സെഷന്‍
(ഡി) ഇവയൊന്നുമല്ല
ഉത്തരം: (എ)
680. ഇന്ത്യയില്‍ സുപ്രീം കോടതി ജഡ്ജിയായി ആദ്യമായിനേരിട്ട് നിയമിക്കപ്പെട്ടത്.
(എ) കുല്‍ദീപ് നയ്യാര്‍
(ബി) കുല്‍ദീപ് സിങ്
(സി) ഇന്ദു മല്‍ഹോത്ര
(ഡി) ഇവരാരുമല്ല
ഉത്തരം: (ബി)
681. ഇലക്ഷന്‍ സമയത്തുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പെരുമാറ്റച്ചട്ടത്തെക്കുറിച്ച് (പതിപാദിച്ചിരിക്കുന്നത് എവിടെയാണ്:
(എ) ഇന്ത്യന്‍ ഭരണഘടന
(ബി) 1951-ലെ റപ്രസന്റേഷന്‍ ഓഫ് പീപ്പിള്‍സ് ആക്ട്
(സി) പ്രിസൈഡിങ് ഓഫീസറുടെ ഹാന്‍ഡ് ബുക്ക്
(ഡി) ഇന്ത്യന്‍ സിറ്റിസണ്‍ഷിപ്പ് ആക്ട്
ഉത്തരം: (ബി)
682. പഞ്ചായത്തുകളുടെ കാലാവധി കണക്കാക്കുന്നത്.
(എ) തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന തീയതി മുതല്‍
(ബി) ആദ്യ യോഗത്തിന് നിശ്ചയിക്കപ്പെട്ട തീയതിമുതല്‍
(സി) തിരഞ്ഞെടുപ്പ് വിജ്ഞാപനത്തീയതിമുതല്‍
(ഡി) ഇവയൊന്നുമല്ല
ഉത്തരം: (ബി)
683. താഴെക്കൊടുത്തിരിക്കുന്നവരില്‍ ആരാണ് രാഷ്ട്രപതിയാകുന്നതിനുമുമ്പ് ഉപരാഷ്ട്രപതി സ്ഥാനം വഹിച്ചിട്ടുള്ളത്:
(എ) എപിജെ അബ്ദുള്‍ കലാം
(ബി) പ്രതിഭാ പാട്ടീല്‍
(സി) പ്രണബ് മുഖര്‍ജി
(ഡി) കെ.ആര്‍.നാരായണന്‍
ഉത്തരം: (ഡി)
684. ഇന്ത്യന്‍ ഭരണഘടനയുടെ പ്രാഥമിക കരട് തയ്യാറാക്കിയത്.
(എ) മഹാത്മാഗാന്ധി
(ബി) ജവാഹര്‍ലാല്‍ ന്റെഹഹു
(സി) ഡോ.രാജേന്ദ്രപസാദ്
(ഡി) ബി.എന്‍.റാവു
ഉത്തരം: (ഡി)
685. ഇന്ത്യന്‍ ഭരണഘടനയുടെ പാര്‍ട്ട് 9ബി എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു;
(എ) പഞ്ചായത്തുകള്‍
(ബി) മുനിസിപ്പാലിറ്റികള്‍
(സി) കോര്‍പ്പറേഷനുകള്‍
(ഡി) സഹകരണസ്ഥാപനങ്ങള്‍
ഉത്തരം: (ഡി)
686. ഇന്ത്യന്‍ ഭരണഘടനയ്ക്ക് എത്ര അപ്പന്‍ഡിക്സുകളുണ്ട്:
(എ) 5 (ബി) 4
(സി) 3 (ഡി) 2
ഉത്തരം: (എ)
687. മുനിസിപ്പാലിറ്റികളെ നിര്‍വചിക്കുന്ന ഭരണഘടനാ അനുച്ഛേദം:
(എ) 243 പി (ബി) 243 എ
(സി) 243 സി (ഡി) 243 ഇ
ഉത്തരം: (എ)
688. നാഷണല്‍ വാട്ടര്‍ റിസോഴ്‌സസ് കൗണ്‍സിലിന്റെ ചെയര്‍മാന്‍ ആര്‍:
(എ) പ്രധാനമന്ത്രി (ബി) പ്രസിഡന്റ്
(സി) ക്രേന്ദ്ര ജലവിഭവമന്ത്രി (ഡി) വൈസ് പ്രസിഡന്റ്
ഉത്തരം: (എ)
689. ട്രൈബ്യുണലുകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയുടെ ഭാഗം (പാര്‍ട്ട്);
(എ) 2എ (ബി) 13 എ
(സി) 14 എ (ഡി) 15എ
ഉത്തരം: (സി)
690. പഞ്ചായത്തുകളുടെ കാലാവധിയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ഭരണഘടനാ അനുച്ഛേദം:
(എ) 243 ഇ (ബി) 243 ജി
(സി) 243 എം (ഡി) 243 എഫ്
ഉത്തരം: (എ)
691. ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് വേള്‍ഡ് അഫയേഴ്‌സിന്റെ എക്സ് ഒഫിഷ്യോ ചെയര്‍മാന്‍:
(എ) രാഷ്ര്രപചതി (ബി) ഉപരാഷ്ട്രപതി
(സി) പ്രധാനമന്ത്രി (ഡി) വിദേശകാര്യമ്രത്രി
ഉത്തരം: (ബി)
692. 1919-ലെ ഗവ.ഓഫ് ഇന്ത്യ ആക്ട് പ്രകാരം കൌണ്‍സില്‍ ഓഫ് സ്റ്റേറ്റ്സിലെയും സെന്റ്രല്‍ ലജിസ്ലേറ്റീവ് അസംബ്ലിയിലെയും അംഗങ്ങളുടെ കാലാവധി:
(എ) 5 വര്‍ഷം, 3 വര്‍ഷം
(ബി) 3 വര്‍ഷം, 5 വര്‍ഷം
(സി) 5 വര്‍ഷം, 5 വര്‍ഷം
(ഡി) 3 വര്‍ഷം, 3 വര്‍ഷം
ഉത്തരം: (എ)
693. ------- പാസാക്കിയ പ്രമേയത്തിലൂടെയാണ് 1950-ല്‍ ആസുധ്രണ കമ്മിഷന്‍ നിലവില്‍ വന്നത്:
(എ) പ്രധാനമന്ത്രി (ബി) ലോക്സഭ
(സി) പാര്‍ലമെന്റ് (ഡി) ക്യാബിനറ്റ്
ഉത്തരം: (ഡി)
694. ഇന്ത്യയുടെ അറ്റോര്‍ണി ജനറലായി നിയമിക്കപ്പെടാന്‍ താഴെപ്പറയുന്നവരില്‍ ആരുടെ യോഗ്യതയാണ് ഉണ്ടായിരിക്കേണ്ടത്:
(എ) സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
(ബി) ഹൈക്കോടതി ചീഫ് ജസ്റ്റിസ്
(സി) സുപ്രീം കോടതി ജഡ്ജി
(ഡി) ഹൈക്കോടതി ജഡ്ജി
ഉത്തരം: (സി)
695. വോട്ടര്‍മാരുടെ പേരുചേര്‍ക്കല്‍ ആരുടെ ഉത്തരവാദിത്വമാണ്:
(എ) പഞ്ചായത്ത് (ബി) നഗരസഭ
(സി) ഇലക്ഷന്‍ കമ്മിഷന്‍ (ഡി) ഗവണ്‍മെന്റ്
ഉത്തരം: (സി)
696. ദ്വിമണ്ഡല നിയമനിര്‍മാണസഭ താഴെക്കൊടുത്തിരിക്കുന്നവയില്‍ ഏതിന്റെ സ
വിശേഷതയാണ്:
(എ) പാര്‍ലമെന്ററി സംവിധാനം
(ബി) പ്രസിഡന്‍ഷ്യല്‍ സംവിധാനം
(സി) ഫെഡറല്‍ സംവിധാനം
(ഡി) യൂണിറ്ററി സംവിധാനം
ഉത്തരം: (സി)
697. രാഷ്ട്രപതിമുന്നാമത്തെ പ്രാവശ്യം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഏത് കാരണത്താലാണ്:
(എ) വിദേശാക്രമണം
(ബി) ആഭ്യന്തര പ്രശ്നങ്ങള്‍
(സി) ധനപരമായ അസ്ഥിരത
(ഡി) രാഷ്ര്രീയ അസ്ഥിരത
ഉത്തരം: (ബി)
698. താഴെക്കൊടുത്തിരിക്കുന്നവരില്‍ വധശിക്ഷ മാപ്പാക്കാന്‍ അധികാരമുള്ളത് ആര്‍ക്കാണ്:
(എ) പ്രസിഡന്റ്, ഗവര്‍ണര്‍, ലഫ്. ഗവര്‍ണര്‍
(ബി) പ്രസിഡന്റ്, ഗവര്‍ണര്‍
(സി) പ്രസിഡന്റ്, ലഫ്. ഗവര്‍ണര്‍
(ഡി) പ്രസിഡന്റിനുമാത്രം
ഉത്തരം: (ഡി)
699.അന്യായ തടങ്കലിനെതിരെ പ്രയോഗിക്കൂന്ന റിട്ട് ഹര്‍ജി ഏതാണ്:
(എ) മാന്‍ഡാമസ്
(ബി) ഹേബിയസ് കോര്‍പ്പസ്
(സി) പ്രോഹിബിഷന്‍
(ഡി) ക്വാ വാറന്റോ
ഉത്തരം: (ബി)
700. താഴെക്കൊടുത്തിരിക്കുന്നവരില്‍ ആരാണ് പ്രധാനമ്രന്തിയാകുന്നതിനുമുമ്പ് മുഖ്യമന്ത്രിപദം വഹിക്കാത്തത്;
(എ) മൊറാര്‍ജി ദേശായി
(ബി) വി.പി.സിങ്
(സി) പി.വി.നരസിംഹറാവു
(ഡി) രാജീവ് ഗാന്ധി
ഉത്തരം: (ഡി)
701. ഇന്ത്യന്‍ ഭരണഘടന തയ്യാറാക്കിയതും പ്രാബല്യത്തില്‍ വരുത്തിയതും ഏത് ഭാഷയിലാണ്:
(എ) ഹിന്ദി (ബി) ഇംഗ്ലിഷ്
(സി) സംസ്കൃതം (ന്ധി) തമിഴ്
ഉത്തരം: (ബി)
702. ഇന്ത്യന്‍ ഭരണഘടനയില്‍ ഡോക് ട്രിന്‍ ഓഫ് പ്ലഷര്‍ എന്ന ആശയവുമായി ബന്ധപ്പെട്ട അനുച്ചേദം:
(എ) 310 (ബി ദ
(സി) 20 (ഡി) 325
ഉത്തരം: (എ)
703. ലോക്സഭയില്‍ പട്ടിക വര്‍ഗ വിദാഗത്തിന് ഏറ്റവും കൂടൂതല്‍ എണ്ണം സീറ്റുകള്‍ സംവരണം ചെയ് തിരിക്കുന്നത് ഏത് സ൦സ്ഥാനത്താണ്;
(എ ഉത്തര്‍ പ്രദേശ (ബി) മധ്യപ്രദേശ്
(സി) രാജസ്ഥാന്‍ (ഡി) ബിഹാര്‍
ഉത്തരം: (ബി)
704. മുതിര്‍ന്ന പൌരന്‍മാര്‍ക്കു വേണ്ടിയുള്ള ദേശീയ കൗണ്‍സിലിന്റെ അധ്യക്ഷനാര്:
(എ) രാഷ്ട്രപതി
(ബി) കേന്ദ നിയമ വകുപ്പ് മന്ത്രി
(സി) കേന്ദ മാനവശേഷി വികസന വകുപ്പ് മന്ത്രി
(ഡി) കേന്ദ സാമൂഹിക നീതി-ശാക്തീകരണ വകുപ്പ് മന്ത്രി
ഉത്തരം: (ഡി)
705. സര്‍വീസ് ടാകസ്പുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദ൦
(എ) 268 എ (ബി) 248 എ
(സി) 258 എ (വി 238 എ
ഉത്തരം: (എ)
706. നാഷണല്‍ ഇന്റഗ്രെഷന്‍ കൌണ്‍സിലിന്റെ തലവനാര്:
(എ) പ്രസിഡന്റ് (ബി) പ്രധാനമന്ത്രി
(സി) വൈസ് പ്രസിഡന്റ് (ഡി) ക്രെന്ദ ആഭ്യന്തര മന്ത്രി
ഉത്തരം: (ബി)
707. രാജ്യസഭാഗഗത്തിന്റെ അയോഗ്യത തീരുമാനിക്കുന്നത് ആര് :
(എ) ഇലക്ഷന്‍ കമ്മിഷന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍
(ബി) ഇലക്ഷന്‍ കമ്മിഷന്റെ ഉപദശത്തിന്റെ അടിസ്ഥാനത്തില്‍ ഉപരാഷ്ട്രപതി
(സി) ഇലക്ഷന്‍ കമ്മിഷന്റെ ഉപദശത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രപതി
(ഡി) സുപ്രീംകോടതിയുടെ ഉപദശത്തിന്റെ അടിസ്ഥാനത്തില്‍ ഉപരാഷ്രടപതി
ഉത്തരം: (സി)
708. നിലവിലത്തെ നിയമസഭയുടെ അവസാനത്തെ സെഷനാണ്;
(എ) ഗില്ലറ്റിൻ (ബി) ലെയിം ഡക്ക്
(സി) ഫിലിബുസ്റററിങ് (ഡി) ജെറിമാന്‍ഡറിങ്
ഉത്തരം: (ബി)
709. ഇന്ത്യന്‍ ഭരണഘടന പ്രകാരം സോഷ്യല്‍ സെക്യൂരിറ്റി ആന്‍ഡ് സോഷ്യല്‍ ക്‌ളൈമറ്റ് ഏതില്‍പ്പെടുന്നുഃ
(എ) കണ്‍കറന്റ് ലിസ്റ്റ് (ബി) സ്റ്റേറ്റ് ലിസ്റ്റ്
(സി) സെന്‍ട്രല്‍ ലിസ്റ്റ് (ഡി ഇവയൊന്നുമല്ല
ഉത്തരം: (എ)
710. ബാലവേല കൂടാതെ നിര്‍മിക്കുന്ന ഉല്‍പന്നങ്ങളുടെ പ്രതീകം: (109/2017)
(എ) റഗ് മാര്‍ക്ക് (സി) എക്കോമാര്‍ക്ക്
(ബി) അഗ്മാർക്ക് (ഡി) സെഗ്‍മാർക്ക്
ഉത്തരം: (എ)
711. ഏത് മണ്ഡലത്തില്‍നിന്നാണ് അമിതാഭ് ബച്ചന്‍ ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കുപ്പെട്ടത്
(എ) പട്ന (ബി) അലഹബാദ്
(സി) വാരാണസി (ഡി) ലഡാക്ക്
ഉത്തരം: (ബി)
712. പോസ്‌കോ നിയമം എന്നാല്‍: (127/2017)
(എ) പ്രോഫിബിഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്ര൦ സെക്ഷ്വല്‍ ഒഫന്‍സസ്
(ബി) പ്രൊഹിബിഷന്‍ ഓഫ് ക്രിമിനല്‍ സെക്ഷ്വല്‍ ഒഫന്‍സസ്
(സി) പ്രൊട്ടക്ഷൻ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ്
(ഡി) പ്രിവന്‍ഷന്‍ ഓഫ് ക്രിമിനല്‍സ് ഫ്ര൦ സെക്ഷ്വല്‍ഒഫന്‍സസ്
ഉത്തരം: (സി)
713.ആരെ പദവിയില്‍നിന്ന് നീക്കും ചെയ്യുന്ന രീതിയിലാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെ പദവിയില്‍ നിന്ന് നീക്കംചെയ്യുന്നത്:
(എ) സുപ്രീം കോടതി ജഡ്ജി
(ബി) ലോകസഭാ സ്പീക്കര്‍
(സി) യു.പി.എസ്.സി.ചെയര്‍മാ൯
(ന്ധി) അറ്റോര്‍ണി ജനറല്‍
ഉത്തരം: (എ)
714. ഫൈക്കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 60-ല്‍ നിന്ന് 62 ആയി ഉയര്‍ത്തിയ ഭരണഘടനാ ഭേദഗതി:
(എ) 15 (ബി) 16
(സി) 17 (ഡി) 18
ഉത്തരം: (എ)
715. പൊതു താല്‍പര്യ ഫര്‍ജിയുടെ ആശയ ഉരുത്തിരിഞ്ഞ രാജ്യം
(എ) ഇന്ത്യ (ബി) യുഎസ്‌എ,
(സി) സോവിയറ്റ യൂണിയന്‍ (ഡി) ബ്രിട്ടണ്‍
ഉത്തരം: (ബി)
716. കമ്മിറ്റി ഓണ്‍ പബ്ലിക് അണ്ടര്‍ടേക്കിങിന്റെ അംഗബലം
(എ) 22 (ബി) 30
(സി) 20 (ഡി) 15
ഉത്തരം: (എ)
717 നാഷണല്‍ കമ്മിഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ് പ്രവര്‍ത്തനം ആര൦ഭിച്ച വര്‍ഷം
(എ) 2005 (ബി 2006
(സി 2007 (ഡി) 2008
ഉത്തരം: (സി)
718. 1947 ഓഗസ്റ്റ് 15 മുതല്‍ 1950 ജനുവരി 25 വരെ ഇന്ത്യയുടെ ഓദ്യോഗിക പദവിയുടെ പേര്:
(എ) റിപ്പബ്ലിക് ഓഫ് ഇന്ത്യ
(ബി) ഡൊമിനിയന്‍ ഓഫ് ഇന്ത്യ
(സി) ഫെഡറല്‍ സ്റ്റേറ്റ് ഓഫ് ഇന്ത്യ
(ഡി) യൂണിയന്‍ സ്റ്റേറ്റ് ഓഫ് ഇന്ത്യ
ഉത്തരം: (ബി)
719. ഇന്ത്യന്‍ പീനല്‍കോഡ് ബാധകമല്ലാത്ത സംസ്ഥാനം (061/2017)
(എ) ഗോവ (ബി) ജമ്മുകാശ്മീര്‍
(സി) നാഗാലാന്‍ഡ് (ഡി) മിസോറം
ഉത്തരം: (ബി)
720. പബ്ളിക് അക്കൌണ്ടസ് കമ്മിറ്റിയുടെ കാലാവധി എത്ര വര്‍ഷമാണ്.
(എ) ഒരു വര്‍ഷം
(സി) 3 വര്‍ഷ൦
(ബി) 2 വര്‍ഷം
(ഡി) 5 വര്‍ഷം
ഉത്തരം: (എ)
721. കണ്‍സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയില്‍നിന്ന് പണം പിന്‍വലിക്കാന്‍ ആരുടെ അനുമതിയാണ് വേണ്ടത്:
(എ) പ്രസിഡന്റ് (ബി) പാര്‍ലമെന്റ്
(സി) മന്ത്രിസഭ (ഡി) ഇവയെല്ലാം
ഉത്തരം: (ബി)
722. ബി.ജി.വര്‍ഗീസ് കമ്മിറ്റി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു:
(എ) കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍
(ബി) പ്രസാര്‍ ഭാരതി നിയമം
(സി) നികുതി പരിഷ്കാരം
(ഡി) കൂറുമാറ്റ നിരോധന നിയമം
ഉത്തരം: (ബി)
723. 1946 ഡിസംബറില്‍ കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലി ആദ്യമായി സമ്മേളിച്ചപ്പോള്‍
ഡോ.അംബേദ്കര്‍ ഏത് സംസ്ഥാനത്തെയാണ് പ്രതിനിധാനം ചെയ്തിരുന്നത്:
(എ) മഹാരാഷ്ട്ര (ബി) ബോംബെ
(സി) ബംഗാള്‍ (ധി) മധ്യപ്രദേശ്
ഉത്തരം: (സി)
724. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണലുകളുടെ രൂപവത്കരണത്തിന് നിദാനമായ ഭരണഘടനാ ഭേദഗതി ഏതാണ്:
(എ) 41 (ബി) ക2
(സി) 43 (ഡി) 44
ഉത്തരം: (ബി)
725. കീഴ്ക്കോടതി അധികാരപരിധിമറികടക്കുന്നപക്ഷം മേല്‍ക്കോടതി ഇടപെടുന്ന റിട്ടാണ് :
(എ) ഹേബിയസ് കോര്‍പ്പസ്
(ബി) മാന്‍ഡാമസ്
(സി) പ്രോഹിബിഷന്‍
(ഡി) ക്വാവറണ്ടോ
ഉത്തരം: (സി)
726. സാമ്പത്തികാസൂത്രണം ഭരണഘടനുയുടെ ഏത് ലിസ്റ്റില്‍ ഉള്‍പ്പെടുന്നു:
(എ) യൂണിയന്‍ (ബി) സ്റ്റേറ്റ്
(സി) കണ്‍കറണ്ട് (ഡി) ഇവയൊന്നുമല്ല
ഉത്തരം: (സി)
727. ഭരണഘടനയുടെ കരട് പരിശോധിക്കുന്നതിന് നിയോഗിക്കപ്പെട്ട സ്പെഷ്യല്‍ കമ്മിറ്റിയുടെ തലവന്‍ ആരായിരുന്നു:
(എ) അല്ലാടി കൃഷ്ണസ്വാമി അയ്യര്‍
(ബി) ഡോ.അംബേദ്കര്‍
(സി) സര്‍ദാര്‍ പട്ടേല്‍
(ഡി) ജവാഹര്‍ലാല്‍ നെഹ്രു
ഉത്തരം: (എ)
728.പാര്‍ലമെന്റ് സെക്രട്ടേറിയറ്റില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് എവിടെയാണ്:
(എ) നോര്‍ത്ത് ബ്ലോക്ക് (ബി) സൌത്ത് ബ്ലോക്ക്
(സി) ഈസ്റ്റ് ബ്ലോക്ക് (ഡി) വെസ്റ്റ് ബ്ലോക്ക്
ഉത്തരം: (ബി)
729. ഭരണഘടനാ നിര്‍മാണസഭയുടെ അവസാന സെഷന്‍ നടന്ന തീയതി;
(എ) 1949 നവംബര്‍ 26
(ബി) 1950 ജനുവരി 26
(സി) 1950 ജനുവരി 24
(ഡി) 47 ഓഗസ്റ്റ് 15
ഉത്തരം: (സി)
730. ഒരു സംസ്ഥാനത്ത് ലജിസ്ലേറ്റീവ് കാണ്‍സില്‍ വേണമോവേണ്ടയോ എന്ന് തീരു
മാനിക്കുന്നത്.
(എ) പ്രസിഡന്റ് (ബി) ഗവര്‍ണര്‍
(സി) മുഖ്യമന്ത്രി (ഡി) നിയമസഭ
ഉത്തരം: (ഡി)
731. ഇന്ത്യയില്‍ മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യ മുസ്ലിം വനിത:
(എ) സെയ്ദ അന്‍വാര തിമൂര്‍
(ബി) മെഹ്ബൂബ മുഫ്തി
(സി) ഫാത്തിമാ ബീവി
(ഡി) ഇവരാരുമല്ല
ഉത്തരം: (എ)
732. ഇന്ത്യന്‍ ഭരണഘടനയുടെ നൂതന സവിശേഷതയായിനിര്‍ദ്ദേശക തത്ത്വങ്ങളെ വിശേഷിപ്പിച്ചതാര്:
(എ) മഹാത്മാ ഗാന്ധി
(ബി) കെ.എം.മുന്‍ഷി
(സി) ഡോ.അംബേദ്കര്‍
(ഡി) ജവാഹര്‍ലാല്‍ നെഹ്രു
ഉത്തരം: (സി)
733. താഴെക്കൊടുത്തിരിക്കുന്നവയില്‍ ഏതിനെക്കുറിച്ചാണ് ഭരണഘടനയില്‍ പ്രതിപാദിക്കാത്തത്:
(എ) ലോക്സഭാ സ്രെകട്ടറിയേറ്റ്
(ബി) തിരഞ്ഞെടുപ്പ് കമ്മിഷന്‍
(സി) ഫിനാന്‍സ് കമ്മിഷന്‍
(ഡി) ദേശീയ മനുഷ്യാവകാശ കമ്മിഷന്‍
ഉത്തരം: (ഡി)
734. 1950-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ കരുതല്‍ തടങ്കല്‍ നിയമം സംബന്ധിച്ച ബില്‍ അവതരിപ്പിച്ചത്.
(എ) ജവാഹര്‍ലാല്‍ നെഹ്രു
(ബി) ലാല്‍ ബഹാദൂര്‍ ശാസ്ത്രി
(സി) സര്‍ദാര്‍ പട്ടേല്‍
(ഡി) ബല്‍ദേവ് സിങ്
ഉത്തരം: (സി)
735. ഭരണഘടനാ നിര്‍മാണസഭയിലെ കമ്മിറ്റികളുടെ എണ്ണം:
(എ) 22 (ബി) 23
(സി) 24 (ഡി) 25
ഉത്തരം: (എ)
736. ഭരണഘടനാ നിര്‍മാണസഭയില്‍ പതാക സംബന്ധിച്ച സമിതിയുടെ തലവന്‍:
(എ) ഡോ.രാജേന്ദ്രരപസാദ്
(ബി) ജവാഹര്‍ലാല്‍ നെഹ്റു
(സി) സര്‍ദാര്‍ പട്ടേല്‍
(ഡി) ഡോ.അംബേദ്കര്‍
ഉത്തരം: (എ)
737. ഭരണഘടനാ നിര്‍മാണസഭയില്‍ വിഭജനത്തിനുമുമ്പ് നാട്ടുരാജ്യങ്ങളില്‍ നിന്ന് എത്ര പേരാണ് ഉണ്ടായിരുന്നത്:
(എ) 93 (ബി) 94
(സി) 95 (ഡി) 96
ഉത്തരം: (എ)
738. ഇന്ത്യന്‍ ഭരണഘടനയില്‍ ഫെഡറല്‍ എന്ന പദം എത്ര പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്.
(എ) 1 (ബി) 2
(സി) 3 (ഡി) പൂജ്യം
ഉത്തരം: (ഡി)
739. നാഗാലാന്‍ഡിലെ ഓദ്യോഗിക ഭാഷ:
(എ) ഇംഗ്ലിഷ് (ബി) ആസാമീസ്
(സി) ബംഗാളി (ഡി) ഹിന്ദി
ഉത്തരം: (എ)
740. 1687-ല്‍ സ്ഥാപിതമായ ഇന്ത്യയിലെ ആദ്യത്തെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍:
(എ) കൊല്‍ക്കത്ത (ബി) മുംബൈ
(സി) ചെന്നൈ (ഡി) ഡല്‍ഹി
ഉത്തരം: (സി)
741. ഭരണഘടനാ നിര്‍മാണസഭയില്‍ ആകെ എത്ര മലയാളികള്‍ ഉണ്ടായിരുന്നു:
(എ) 13 (ബി) 16
(സി) 14 (ഡി) 17
ഉത്തരം: (ഡി)
742. സ്റ്റോക്ഹോം സമ്മേളനത്തില്‍ ഒപ്പുവച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്ത അനുച്ഛേദം ഏതാണ്:
(എ) 46 എ (ബി) 47 എ
(സി) 48 എ (ഡി) 49 എ
ഉത്തരം: (സി)
743. ഇന്ത്യാ വിഭജനത്തോടെ ഡോ.അംബേദ്കര്‍ പ്രതിനിധാനം ചെയ്തിരുന്ന ബംഗാളിലെ മണ്ഡലം കിഴക്കന്‍ പാകിസ്താനില്‍ ഉള്‍പ്പെട്ടതിനാല്‍ ഏത് സംസ്ഥാനത്തുനിന്നാണ് അദ്ദേഹം കോണ്‍സ്റ്റിറ്റ്റുവന്റ് അസംബ്ലിയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.
(എ) ബോംബെ (ബി) മദ്രാസ്
(സി) യുണൈറ്റഡ് പ്രൊവിന്‍സ് (ഡി) പഞ്ചാബ്
ഉത്തരം: (എ)
744. 1974-ല്‍ സിക്കിമിന് അസോസിയേറ്റ് സ്റ്റേറ്റ് പദവി നല്‍കിയപ്പോള്‍ ഇന്ത്യന്‍ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ഷെഡ്യൂള്‍ ഏതാണ്
(എ) 8 (ബി) 9
(സി) 10 (ഡി) 11
ഉത്തരം: (സി)
745.ഇന്ത്യന്‍ ഭരണഘടനയുടെയും അമേരിക്കന്‍ ഭരണഘടനയുടെയും പൊതുവായ സ
വിശേഷത:
(എ) മൂന്ന് ലിസ്റ്റുകള്‍
(ബി) ഏക പൌരത്വം
(സി) ഇരട്ട ജുഡീഷ്യറി
(ഡി) ഭരണഘടനയെ വ്യാഖ്യാനിക്കാന്‍
ഉത്തരം: (ഡി)
746. ഫെഡറല്‍ സുപ്രീം കോടതി ഭരണഘടനയിലെ മുന്നുലിസ്റ്റുകളിലും പരാമര്‍ശിക്കാത്ത വിഷയങ്ങളിന്‍ മേല്‍ നിയമനിര്‍മാണം നടത്തുന്നതിന് അധികാര
മുള്ളത് ആര്‍ക്കാണ്:
(എ) പാര്‍ലമെന്റ്
(ബി) സംസ്ഥാന നിയമസഭ
(സി) (എ) യും (ബി)യും
(ഡി) ഇവയൊന്നുമല്ല
ഉത്തരം: (എ)
747. ഗ്രേറ്റര്‍ ഇന്ത്യ എന്ന പദം വിവക്ഷിക്കുന്നത്.
(എ) രാഷ്ട്രീയ ഏകത
(ബി) സാംസ്കാരിക ഏകത
(സി) മതപരമായ ഏകത
(ഡി) സാമൂഹികമായ ഏകത
ഉത്തരം: (ബി)
748. ഭരണഘടന എന്ന ആശയം ആദ്യമായി ഉരുത്തിരിഞ്ഞ രാജ്യം:
(എ) ജപ്പാന്‍ (ബി) യു.എസ്.എ.
(സി) ബ്രിട്ടണ്‍ (ഡി) സ്വിറ്റ്സര്‍ലന്‍ഡ്
ഉത്തരം: (സി)
749. വ്യക്തികള്‍ മാറാം പക്ഷേ നിയമങ്ങള്‍ മാറില്ല-ഇത് ഏതിന്റെ അടിസ്ഥാന തത്ത്വമാണ് :
(എ) റിപ്പബ്ലിക് (ബി) മൊണാര്‍ക്കി
(സി) അലിഖിത ഭരണഘടന (ഡി) ഭരണഘടനാധിഷ്ഠിത ഗവണ്‍മെന്റ്
ഉത്തരം: (ഡി)
750. ഏത് രാജ്യത്തിന്റെ സംഭാവനയാണ് ക്യാബിനറ്റ് സംവിധാനം:
(എ) ഇന്ത്യ (ബി) യുഎസ്‌എ
(സി) കാനഡ (ഡി) ബ്രിട്ടണ്‍
ഉത്തരം: (ഡി)
0 അഭിപ്രായങ്ങള്‍