ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയവ്യവസ്ഥയും: ചോദ്യോത്തരങ്ങൾ - 07

901. സാധാരണമായി നിയമസഭയില്‍ സഭാനേതാവ്  സ്ഥാനം വഹിക്കുന്നത് ആരാണ്
മുഖ്യമന്ത്രി

902. സംസ്ഥാന മുഖ്യമന്ത്രി, ലോക്സഭാസ്പീക്കര്‍, രാഷ്ട്രപതി, എന്നീ പദവികള്‍ വഹിച്ച ഏക വ്യക്തി
 നീലം സഞ്ജീവറെഡ്ഡി

903. കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്ന് ലോക്സഭയില്‍ പരമാവധി എത്ര അംഗങ്ങളാകാം
20

904. ഭരണഘടനയുടെ ആമുഖം ഇതുവരെഎത്ര പ്രാവശ്യം ഭേദഗതി ചെയ്തിട്ടുണ്ട്
ഒന്ന്

905. ഇന്ത്യന്‍ ഭരണഘടന എത്ര തരം പൗരത്വം വ്യവസ്ഥ ചെയ്യുന്നു
 ഒന്ന്

906. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് ഗവര്‍ണര്‍ സംസ്ഥാന മന്ത്രിസഭാംഗങ്ങളെ നിയമിക്കുന്നത്
മുഖ്യമന്ത്രി

907. ഇന്ത്യയില്‍ മികച്ച പാര്‍ലമെന്‍റേറിയനുള്ള അവാര്‍ഡ് നല്‍കുന്നത് ഏത് നേതാവിന്‍റെ പേരിലാണ്
 ജി.ബി.പന്ത്

908. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ലോക്സഭാംഗം എന്നിവരുടെ കാലാവധി
 അഞ്ചുവര്‍ഷം

909. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ രാഷ്ട്രപതി
 നീലം സഞ്ജീവറെഡ്ഡി

910. ഏതെങ്കിലും കക്ഷിയുടെ നേതാവിനെപ്രതിപക്ഷനേതാവായി അംഗീകരിക്കുന്നത്
സ്പീക്കര്‍

911. ഒന്നിലധികം ലോക്സഭാംഗങ്ങളുള്ള കേന്ദ്രഭരണപ്രദേശം
ഡല്‍ഹി

912. ഒരു ബില്‍ നിയമാകുന്നതിനുമുമ്പ് അത് നിയമസഭയില്‍ എത്ര പ്രാവശ്യം വായിക്കും
3

913. വിദ്യാഭ്യാസം മൗലികാവകാശമായി ഭരണഘടനയിണ്‍ വ്യവസ്ഥ ചെയ്തത് എത്രാമത്തെ ഭേദഗതിയിലൂടെയാണ്
 86

914. സാമ്പത്തിക അടിയന്തരാവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം
ആര്‍ട്ടിക്കിള്‍ 360

915. ജനറല്‍ പര്‍പ്പസ് കമ്മിററി ആരെയാണ് ഉപദേശിക്കുന്നത്
സ്പീക്കര്‍

916. ലോക്സഭയിലും രാജ്യസഭയിലും അംഗമായ മലയാളി വനിത
അമ്മു സ്വാമിനാഥന്‍

917. ക്യാബിനററിന്‍റെ സുരക്ഷാ സമിതിയുടെ തലവന്‍
പ്രധാനമന്ത്രി

918. ഇന്ത്യയില്‍ മൗലികാവകാശങ്ങളുടെ രക്ഷാധികാരി
ജുഡീഷ്യറി

919. രാജ്യസഭയുടെ മൂന്നിലൊന്ന് അംഗങ്ങള്‍ എത്ര വര്‍ഷം കൂടുമ്പോഴാണ് വിരമിക്കുന്നത്
2

920. ഇന്ത്യന്‍ പൗരത്വം എത്ര രീതിയില്‍ നഷ്ടപ്പെടാം
3

921. ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ രൂപംകൊണ്ട ആദ്യ സംസ്ഥാനം
ആന്ധ്രപ്രദേശ്(1953 ഒക്ടോബര്‍ 1)

922. ഇന്ത്യയില്‍ സുപ്രീം കോടതിയുടെ ആസ്ഥാനം
ന്യൂഡല്‍ഹി

923. രാഷ്ട്രപതിയുടെ അസാന്നിദ്ധ്യത്തില്‍ ചുമതല നിര്‍വഹിക്കുന്നത്
ഉപരാഷ്ട്രപതി

924. രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത്
സംസ്ഥാന നിയമസഭാംഗങ്ങള്‍

925. ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്
ലോക്സഭയിലെയും രാജ്യസഭയിലെയും എല്ലാ അംഗങ്ങളും ചേര്‍ന്ന്

926. ലജിസ്ലേററീവ് കൗണ്‍സില്‍ ഉള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍
 കര്‍ണാടകം,ആന്ധ്രാപ്രദേശ്

927. എത്ര ദിവസത്തിനുള്ളിലാണ് രാജ്യസഭ ഒരു ബില്‍ ലോക്സഭയിലേക്ക് പുനപ്പരിഗണനയ്ക്ക് അയയ്ക്കേണ്ടത്
 14

928. എത്രവിധത്തിലുള്ള അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ട്
മൂന്ന്

929. എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് മൗലിക ചുമതലകള്‍ കൂട്ടിച്ചേര്‍ത്തത്
42

930. ക്യാബിനററ് സമ്മേളിക്കുമ്പോള്‍ അധ്യക്ഷത വഹിക്കുന്നത്
 പ്രധാനമന്ത്രി

931. സംസ്ഥാനത്ത് അറേറാര്‍ണി ജനറലിനു സമാനമായ പദവി
 അഡ്വക്കേററ് ജനറല്‍

932. സംസ്ഥാന അടിയന്തരാവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍
356

933.  ലോക്സഭാതിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത ആദ്യ പ്രസിഡന്‍റ്
കെ ആര്‍ നാരായണന്‍

934. അണ്‍ടച്ചബിലിററി ഒഫന്‍സസ് ആക്ട് പാര്‍ലമെന്‍റ് പാസാക്കിയ വര്‍ഷം
1955

935. ഇന്ത്യയിലെ പ്രഥമ പൗരന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നത്
ഇന്ത്യന്‍ പ്രസിഡന്‍റ്

936. നിയമസഭയില്‍ ബഡ്ജٽ് അവതരിപ്പിക്കുന്നത്
ധനമന്ത്രി

937. നിയമസഭാ സ്പീക്കര്‍ രാജി സമര്‍പ്പിക്കേണ്ടതാര്‍ക്ക്
ഡപ്യൂട്ടി സ്പീക്കര്‍

938. നികുതിശീട്ട് ആവശ്യമായി വരുന്നിടങ്ങളില്‍ ഹാജരാക്കുന്നത് ഏതു തരം നികുതി അടച്ചതിന്‍റെ രസീതാണ്
 ഭൂനികുതി

939. ഭരണഘടനാപരമായ പരിഹാരങ്ങള്‍ക്ക് ഇന്ത്യന്‍ ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള റിട്ടുകളുടെ എണ്ണം
 അഞ്ച ്

940. ഭരണഘടനാഭേദഗതികളെപ്പററി പ്രതിപാദിക്കുന്ന വകുപ്പ്
368

941. ആരുടെ ശിപാര്‍ശപ്രകാരമാണ് പ്രസിഡന്‍റ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്
ക്യാബിനററ്

942. ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന് പ്രാതിനിധ്യമില്ലെങ്കില്‍ രാഷ്ട്രപതിക്ക് എത്ര അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാം
2

943. ഇന്ത്യന്‍ ഭരണഘടന എത്ര രീതിയില്‍ ഭേദഗതി ചെയ്യാം
 3

944. ഇന്ത്യന്‍ വൈസ് പ്രസിഡന്‍റിനെ തിരഞ്ഞെടുക്കുന്നത്
പാര്‍ലമെന്‍റിലെ എല്ലാ അംഗങ്ങളും

945. ഇന്ത്യയില്‍ ക്യാബിനററ് മീററിങില്‍ അധ്യക്ഷത വഹിക്കുന്നത്
 പ്രധാനമന്ത്രി

946. ഇലക്ട്രോണിക് വോട്ടിങ് മെഷിനില്‍ രേഖപ്പെടുത്താന്‍ കഴിയുന്ന പരമാവധിവോട്ടുകളുടെ എണ്ണം
 3840

947. രാഷ്ട്രപതി നിവാസ് എവിടെയാണ്
ഷിംല

948. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാവശ്യമായ കുറവ്പ്രായം
35

949. ഏതു രാജ്യത്തിന്‍റെ ഭരണഘടനയാണ് മാതൃകാഭരണഘടനയെന്നു വിശേഷിപ്പിക്കപ്പെടുന്നത്
ബ്രിട്ടന്‍

950. രാജ്യസഭ നിലവില്‍ വന്ന തീയതി
1952 ഏപ്രില്‍ 3

951. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവശ്യമായ കുറവ് പ്രായം
30

952. അവിഭക്ത ഇന്ത്യയിലെ ഭരണഘടനാനിര്‍മാണസഭയിലെ അംഗങ്ങള്‍
389

953. ഇന്ത്യയിലെ ഹൈക്കോടതികളുടെ എണ്ണം
24

954. ഇന്ത്യയില്‍ പ്രസിഡന്‍റുഭരണം നിലവില്‍ വന്ന ആദ്യ സംസ്ഥാനം
പഞ്ചാബ്

955. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ വകുപ്പ്
 370

956.  സംസ്ഥാന സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതാരാണ്
ഗവര്‍ണര്‍

957. രാജ്യസഭയിലേക്ക്  രാഷ്ട്രപതിക്ക് എത്ര അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാം
 12

958. ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് രാജ്യസഭയിലേക്ക് സാഹിത്യം, ശാസ്ത്രം, കല, സാമൂഹിക പ്രവര്‍ത്തനം എന്നീ രംഗങ്ങളില്‍ പ്രഗല്‍ഭരായ 12പേരെ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുന്നത്
80-ാം അനുച്ഛേദം

959. മന്ത്രിമാര്‍ക്ക് വകുപ്പുകളുടെ ചുമതല വിഭജിച്ചുനല്‍കാന്‍ ഗവര്‍ണറെ ഉപദേശിക്കുന്നത് ആരാണ്
മുഖ്യമന്ത്രി

960. ഇന്ത്യന്‍ ഭരണഘടനയുടെ എത്രാമത്തെ പട്ടികയിലാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ മുതലായവരെപ്പററിപ്രതിപാദിക്കുന്നത്
രണ്ടാം പട്ടികയില്‍

961. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ശമ്പളവും ആനുകൂല്യങ്ങളും നിശ്ചയിക്കുന്നത്
പാര്‍ലമെന്‍റ്

962. ഇന്ത്യന്‍ സംസ്ഥാനത്ത് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന ആദ്യത്തെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി
ഡി.എം.കെ.

963. ഇന്ത്യയില്‍ സായുധസേനകളുടെ സര്‍വസൈന്യാധിപന്‍ ആരാണ്
 പ്രസിഡന്‍റ്

964.  ഇലക്ഷന്‍ കമ്മീഷനുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദം
ആര്‍ട്ടിക്കിള്‍ 324

965. രാഷ്ട്രപതിക്ക് സത്യപ്രതിജ്ഞാവാചകം  ചൊല്ലിക്കൊടുക്കുന്നത്
സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

966. രാജിവെക്കാന്‍ ഉദ്ദേശിക്കുന്ന പക്ഷം പ്രസിഡന്‍റ് ആര്‍ക്കാണ് രാജിക്കത്ത് നല്‍കേണ്ടത്
വൈസ് പ്രസിഡന്‍റിന്

967. ഉപരാഷ്ട്രപതിയെക്കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം
63

968. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ആസ്ഥാനം
നൈനിററാള്‍

969. ലജിസ്ലേററീവ് കൗണ്‍സിലില്‍ ഏററവും കൂടുതല്‍ അംഗങ്ങളുള്ള സംസ്ഥാനം
 ഉത്തര്‍പ്രദേശ്

970. കൂറുമാററ നിരോധന നിയമപ്രകാരം ഒരു അംഗത്തിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരപ്പെട്ടതാര്
സ്പീക്കര്‍

971. സംസ്ഥാന മന്ത്രിസഭയുടെ തലവന്‍
മുഖ്യമന്ത്രി

972. സംസ്ഥാനത്ത് സെന്‍സസ് ആരംഭിക്കുന്നത് ആരുടെ വിവരങ്ങള്‍ ശേഖരിച്ചുുതുടങ്ങുന്നതോടെയാണ്
ഗവര്‍ണര്‍

973. സംസ്ഥാനത്തെ പ്രഥമ പൗരന്‍ എന്നറിയപ്പെടുന്നത്
ഗവര്‍ണര്‍

974. കേന്ദ്ര മന്ത്രിസഭയ്ക്ക്   കൂട്ടുത്തരവാദിത്വമുള്ളത്
ലോക്സഭയോട്

975. റൂള്‍സ് കമ്മിറ്റിയുടെ എക്സ് ഒഫീഷ്യോ അധ്യക്ഷനാര് ?
സ്പീക്കര്‍

976. സംസ്ഥാനങ്ങളില്‍ നിന്ന് ലോക്സഭയിലേക്ക് പരമാവധി എത്ര അംഗങ്ങളാകാം
 530

977. ഒരു രാജ്യത്തിന്‍റെ അടിസ്ഥാന നിയമം എന്നറിയപ്പെടുന്നത്
 ഭരണഘടന

978. രാജിവയ്ക്കാന്‍ ഉദ്ദേശിക്കുന്ന പക്ഷം മുഖ്യമന്ത്രി ആര്‍ക്കാണ് രാജിക്കത്ത് നല്‍കേണ്ടത്?
ഗവര്‍ണര്‍

979. സംസ്ഥാനത്തിന്‍റെ നിര്‍വഹണാധികാരം ആരിലാണ് നിക്ഷിപ്തമായിരിക്കുന്നത്?
ഗവര്‍ണര്‍

980. ലോക്സഭയുടെ ഇംപീച്ച്മെന്‍റ്  നേരിടേണ്ടിവന്ന ആദ്യ ജഡ്ജി?
 വി.രാമസ്വാമി

981. സംസ്ഥാന പി.എസ്.സി. ചെയര്‍മാനെ നിയമിക്കുന്നതാര്?
ഗവര്‍ണര്‍

982. കൂട്ടുത്തരവാദിത്തം എന്ന ആശയം ഏതു രാജ്യത്തുനിന്നുമാണ് ഇന്ത്യന്‍ ഭരണഘടനാ നിര്‍മാതാക്കള്‍ സ്വീകരിച്ചത്?
ബ്രിട്ടന്‍

983. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്‍റെ വിസിറ്റര്‍ പദവി അലങ്കരിക്കുന്നത്.
മുഖ്യമന്ത്രി

984. സംസ്ഥാനത്തെ  സര്‍വകലാശാലകളുടെ ചാന്‍സലര്‍ ആരാണ്?
ഗവര്‍ണര്‍

985. ജമ്മുകാശ്മീരിന്‍റെ ശീതകാല തലസ്ഥാനം?
ജമ്മു

986. ജില്ലാ ജഡ്ജിമാരെ നിയമിക്കുന്നതാര്?
ഗവര്‍ണര്‍

987. ജുഡീഷ്യല്‍ റിവ്യൂ എന്ന ആശയം ഏതു രാജ്യത്തില്‍ നിന്നാണ് ഇന്ത്യ സ്വീകരിച്ചത്?
യു.എസ്.എ.

988. പൊതുധനത്തിന്‍റെ  കാവല്‍നായ എന്നു വിശേഷിപ്പിക്കുന്നതാരെ?
കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍

989. പൊതുതിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ ഇന്ത്യന്‍ പൗരനാവശ്യമായ കുറഞ്ഞ പ്രായം?
18

990. ഫെഡറല്‍ ഭരണസംവിധാനമുള്ള രാജ്യത്തിന്‍റെ ഏറ്റവും വലിയ സവിശേഷത?
അധികാരവിഭജനം

991. സെന്‍ട്രല്‍ ലജിസ്ലേറ്റീവ് അസംബ്ലിയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യാക്കാരന്‍?
വിത്തല്‍ഭായി ജെ പട്ടേല്‍

992. ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷനേതാവായ ഏകവ്യക്തി?
എല്‍.കെ.അദ്വാനി

993. ലോക്സഭയുടെ ക്വോറം
55 അംഗങ്ങള്‍ (സഭാധ്യക്ഷന്‍  ഉള്‍പ്പെടെ, അതായത് മൊത്തം അംഗസംഖ്യയുടെ പത്തിലൊന്ന്)(1/10)

994. ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ രാജിക്കത്ത് നല്‍കേണ്ടത്?
സ്പീക്കര്‍ക്ക്

995. ദേശീയ സുരക്ഷാസമിതിയുടെ അധ്യക്ഷന്‍?
പ്രധാനമന്ത്രി

996. തിരുവിതാംകൂറിന്‍റെ പ്രതിനിധികളായി എത്രപേരാണ് കോണ്‍സ്റ്റിറ്റ്യൂവന്‍റ് അസംബ്ലിയില്‍ ഉണ്ടായിരുന്നത്?
6

997. തിരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രത്തലവനുള്ള രാജ്യം എന്തുപേരില്‍ അറിയപ്പെടുന്നു?
റിപ്പബ്ലിക്

998. ഗുജറാത്ത് ഹൈക്കോടതിയുടെ ആസ്ഥാനം?
അഹമ്മദാബാദ്

999. ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തിന്‍റെ സംരക്ഷകന്‍ എന്നറിയപ്പെടുന്നത്?
സുപ്രീംകോടതി

1000. രാഷ്ട്രപതിയുടെയും  ഉപരാഷ്ട്രപതിയുടെയും അസാനിദ്ധ്യത്തില്‍ ചുമതലനിര്‍വഹിക്കുന്നത്?
സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

1001. ലജിസ്ലേറ്റീവ് കൗണ്‍സില്‍ നിലവിലുള്ള സംസ്ഥാനങ്ങള്‍
കര്‍ണാടകം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ബീഹാര്‍, ഉത്തര്‍പ്രദേശ്, ജമ്മുകാശ്മീര്‍

1002. ഏറ്റവും കൂടുതല്‍ കാലാവധിയുണ്ടായിരുന്ന ലോക്സഭ
അഞ്ചാം ലോക്സഭ

1003. ഏത് സമുദായത്തില്‍പെട്ടവരെയാണ് ലെജിസ്ലേറ്റിവ് കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ ഗവര്‍ണര്‍ക്ക് അധികാരമുള്ളത്?
ആംഗ്ലോ ഇന്ത്യന്‍

1004. വനം, പരിസ്ഥിതി പ്രശ്നങ്ങള്‍ മാത്രം കൈകാര്യം ചെയ്യാന്‍ ഇന്ത്യയിലാദ്യമായി ഗ്രീന്‍ബഞ്ച് സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി?
കല്‍ക്കട്ട

1005. ഒരു ബില്‍ മണിബില്ലാണോ എന്ന് തീരുമാനിക്കുന്നത്.
സ്പീക്കര്‍

1006. ഒരു ലോക്സഭാംഗത്തിന് ഇംഗ്ലീഷിലോ ഹിന്ദിയിലോ പ്രസംഗിക്കാന്‍ അറിയില്ലായെങ്കില്‍ മാതൃഭാഷയില്‍ സഭയില്‍ പ്രസംഗിക്കാന്‍ അനുമതി നല്‍കാന്‍ ആര്‍ക്കാണ് അധികാരം?
സ്പീക്കര്‍

1007. ഓര്‍ഡിനന്‍സിന്‍റെ കാലാവധി
6 മാസം

1008.  വിവരാവകാശ നിയമപ്രകാരം സമര്‍പ്പിക്കേണ്ട അപേക്ഷയില്‍ പതിക്കേണ്ട കോര്‍ട്ട്ഫീസ് സ്റ്റാമ്പ് എത്ര രൂപയുടെതാണ്?
10 രൂപ

1009. വിദേശാക്രമണം, സായുധകലാപം എന്നിവയുണ്ടായാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ രാഷ്ട്രപതിക്ക് അധികാരം നല്‍കുന്നത്
ആര്‍ട്ടിക്കിള്‍ 352

1010. വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ സംരക്ഷകന്‍ എന്നറിയപ്പെടുന്നത്.
 ഹേബിയസ്കോര്‍പ്പസ്

1011. കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ വകുപ്പ്
370

1012. ശിവസേന ഏതു സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷിയാണ് ?
മഹാരാഷ്ട്ര

1013. സംസ്ഥാന സിവില്‍ സര്‍വീസിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍?
 ചീഫ് സെക്രട്ടറി

1014. സര്‍ക്കാരിയ കമ്മീഷന്‍ എന്തിനെപറ്റിയാണ് പഠനം നടത്തിയത്?
 കേന്ദ്ര സംസ്ഥാനബന്ധങ്ങള്‍

1015. മാനവ് അധികാര്‍ ഭവന്‍ ഏതു സ്ഥാപനത്തിന്‍റെ ആസ്ഥാനമാണ്?
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

1016. ഗവര്‍ണറുടെ അസാനിദ്ധ്യത്തില്‍ ചുമതല നിര്‍വഹിക്കുന്നത്.
 ഹൈക്കോടതി ചീഫ് ജസ്റ്റീസ്

1017. സുപ്രീം കോടതി ജഡ്ജിയുടെ വിരമിക്കല്‍ പ്രായം.
65 വയസ്സ്

1018. സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടേയും അഭാവത്തില്‍ സഭയില്‍ അധ്യക്ഷതവഹിക്കുന്നത്
സ്പീക്കര്‍ അപ്പപ്പോള്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ആറുപേരുടെ പാനലില്‍ നിന്ന് ഒരംഗം

1019. സ്പെഷ്യല്‍ മാര്യേജ് ആക്ട് ബാധകമല്ലാത്ത ഇന്ത്യന്‍ സംസ്ഥാനം
ജമ്മുകശ്മീര്‍

1020. സംസ്ഥാനത്തിലെ  പ്രഥമ നിയമ ഉദ്യോഗസ്ഥന്‍
അഡ്വക്കേറ്റ് ജനറല്‍

1021. സംസ്ഥാനത്ത് പ്രസിഡന്‍റ് ഭരണം പ്രഖ്യാപിക്കുമ്പോള്‍ കേന്ദ്രത്തിനുവേണ്ടി സംസ്ഥാനഭരണം നടത്തുന്നതാര്?
ഗവര്‍ണര്‍

1022. സ്വന്തമായി പതാകയുള്ള ഏക ഇന്ത്യന്‍ സംസ്ഥാനം.
ജമ്മുകാശ്മീര്‍

1023. ചീഫ് ഇലക്ഷന്‍ കമ്മീഷണറെ നിയമിക്കുന്നത്
പ്രസിഡന്‍റ്

1024. സ്ഥാനമാനങ്ങളുടെയും മറ്റും അടിസ്ഥാനത്തില്‍ വ്യക്തികളെ തരംതിരിക്കാതെ എല്ലാവര്‍ക്കും നിയമത്തിന്‍റെ മുന്നില്‍ തുല്യപരിഗണന നല്‍കുക എന്നതാണ്
സമത്വം

1025. ജനങ്ങളുടെ മൗലികാവകാശങ്ങളുടെ സംരക്ഷകനാണ്
സുപ്രീംകോടതി

1026.  സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന വ്യക്തി.
സച്ചിദാനന്ദ സിംഹ
(1921 ഫെബ്രുവരി മൂന്നിന് തിരഞ്ഞെടുക്കപ്പെട്ടു)

1027. വൈസ് പ്രസിഡന്‍റിനെ തിരഞ്ഞെടുക്കുന്നത്
പാര്‍ലമെന്‍റിലെ ഇരു സഭകളിലെയും അംഗങ്ങള്‍

1028. ഹൈക്കോടതി ജഡ്ജി രാജിക്കത്ത് സമര്‍പ്പിക്കുന്നത് ആര്‍ക്കാണ്?
 പ്രസിഡന്‍റ്

1029. ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നത്
രാഷ്ട്രപതി

1030. തെലുങ്കുദേശം പാര്‍ട്ടി സ്ഥാപിച്ചത്
എന്‍.ടി രാമറാവു (ചിഹ്നം - സൈക്കിള്‍)

1031. ലോകത്തിലെ ഏറ്റവും ബൃഹത്തായ ഭരണഘടനയുള്ള രാജ്യം
ഇന്ത്യ

1032. ലോക്സഭ ആരംഭിച്ചാല്‍ ആദ്യത്തെ സെഷന്‍
ക്വസ്റ്റ്യന്‍ അവര്‍

1033. ലോക്സഭ ആദ്യമായി സമ്മേളിച്ചത്
1952 മെയ് 13

1034. സംസ്ഥാനത്തിന്‍റെ നിര്‍വാഹകാധികാരം നിക്ഷിപ്തമായിരിക്കുന്നത്
ഗവര്‍ണറില്‍

1035. സംസ്ഥാനത്തിന്‍റെ തലവന്‍
ഗവര്‍ണര്‍

1036. ലോക്സഭയുടെ കാലാവധി കഴിഞ്ഞാലും പുതിയ സഭ സമ്മേളിക്കുന്നത് വരെ തുടരുന്നത്
സ്പീക്കര്‍

1037. ലോക്സഭയുടെ/നിയമസഭയുടെ അധ്യക്ഷന്‍
സ്പീക്കര്‍

1038. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ്ണറെ നിയമിക്കുന്നതാര്?
ഗവര്‍ണര്‍

1039. സംസ്ഥാന നിയമസഭകളിലെ ഏറ്റവും കുറഞ്ഞ അംഗസംഖ്യ എത്രവരെയാകാം
60

1040. ലോക്സഭാ സെക്രട്ടറി ജനറലിനെ നിയമിക്കുന്നതാര്
സ്പീക്കര്‍

1041. ലോക്സഭാ സെക്രട്ടറിയേറ്റിന്‍റെ നിയന്ത്രണാധികാരി
ലോക്സഭാസ്പീക്കര്‍

1042. സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രി രാജിവയ്ക്കുന്ന പക്ഷം ആ വകുപ്പ് ആരില്‍ വന്നു ചേരും
മുഖ്യമന്ത്രി

1043. ലോക്സഭാംഗങ്ങള്‍, രാജ്യസഭാംഗങ്ങള്‍, സംസ്ഥാനനിയമസഭാംഗങ്ങള്‍ എന്നിവ  ഏറ്റവും കൂടുതല്‍ ഉള്ള സംസ്ഥാനം.
ഉത്തര്‍പ്രദേശ്

1044. ലോക്സഭാംഗങ്ങളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനമുള്ള സംസ്ഥാനം
 മഹാരാഷ്ട്ര

1045. കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെജിസ്ളേറ്റീവ് അസംബ്ലികളില്‍ ഏറ്റവും പഴക്കമുള്ളത്.
പുതുച്ചേരി

1046. കേന്ദ്രമന്ത്രിസഭാംഗങ്ങള്‍ക്ക് വ്യക്തിപരമായ ഉത്തരവാദിത്വം ആരോടാണ്?
 പ്രധാനമന്ത്രിയോട്

1047. കേരള ഹൈക്കോടതിയുടെ ആസ്ഥാനം
എറണാകുളം

1048. കേരളത്തിനു പുറത്ത് കേരള ഹൈക്കോടതിക്ക്  അധികാര പരിധിയുള്ള സ്ഥലം.
ലക്ഷദ്വീപ്

1049. കേരളത്തിലെ രാജ്യസഭാസീറ്റുകള്‍
9

1050. ഗോവധം നിരോധിക്കണം എന്നത് ഭരണഘടനയുടെ ഏത് ഭാഗത്താണ് ചേര്‍ത്തിരിക്കുന്നത്?
നിര്‍ദ്ദേശക തത്വങ്ങള്‍

1051. ഹേബിയസ് കോര്‍പ്പസ് എന്നാല്‍ അര്‍ഥം.
ശരീരം ഹാജരാക്കുക

1052. ലോക്സഭയില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ എത്ര അംഗങ്ങളുടെ പിന്തുണ വേണം
 50

1053. ലോക്സഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവ്
രാം സുഭഗ് സിങ്

1054. ക്യാബിനറ്റ് പദവി ലഭിച്ച ആദ്യത്തെ  പ്രതിപക്ഷ നേതാവ്
വൈ.ബി.ചവാന്‍

1055. ലോക്സഭയുടെ പരമാവധി അംഗസംഖ്യ
552 (530+20+2)

1056. ടേബിള്‍ ഓഫ് പ്രസിഡന്‍സ് പ്രകാരം സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പദവിയുള്ളതാര്‍ക്കാണ്.
ഗവര്‍ണര്‍

1057. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ഭരണഘടനാ വകുപ്പ്
352

1058. ഡല്‍ഹിയുടെ ഭരണഘടനാപരമായ നാമം
ദേശീയ തലസ്ഥാന പ്രദേശം

1059. തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തില്‍ വന്ന ആദ്യത്തെ കോണ്‍ഗ്രസിതര പ്രധാന മന്ത്രി
എ.ബി.വാജ്പേയി

1060. ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടന നിലവില്‍ വന്നത്
1957 ജനവരി 26

1061. പൊതുമാപ്പ് കൊടുക്കാന്‍ രാഷ്ട്രപതിക്ക് അധികാരം നല്കുന്നത്
ആര്‍ട്ടിക്കിള്‍ 72

1062.  ക്ഷേമരാഷ്ട്രസങ്കല്പത്തെക്കുറിച്ച് ഇന്ത്യന്‍ ഭരണഘടനയില്‍ എവിടെയാണ് പ്രതിപാദിച്ചിരിക്കുന്നത്?
നിര്‍ദ്ദേശകതത്വങ്ങളില്‍

1063. ലോക്സഭയ്ക്കു തുല്യമായ ഇഗ്ലീഷ് പേര്
ഹൗസ് ഓഫ് പീപ്പിള്‍

1064. തിരഞ്ഞെടുപ്പ് ദിവസം സാധാരണ രീതിയില്‍ പോളിങ് ആരംഭിക്കേണ്ട സമയം
രാവിലെ 7 മണി

1065. ഇന്ത്യയില്‍ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനാവശ്യമായ കുറഞ്ഞ പ്രായം.
18

1066. രാജ്യസഭയുടെ അധ്യക്ഷന്‍
ഉപരാഷ്ട്രപതി

1067. വിവരാകാശ നിയമം പാസാക്കാന്‍ കാരണമായ പ്രസ്ഥാനം.
മസ്ദൂര്‍ കിസാന്‍ ശക്തി സംഘടന്‍

1068. സംസ്ഥാനത്തെ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനും തിരഞ്ഞെടുപ്പ് സംബന്ധിച്ച മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിക്കുന്ന ഉദ്യോഗസ്ഥന്‍
ചീഫ് ഇലക്ട്രല്‍ ഓഫീസര്‍

1069. സംസ്ഥാന മന്ത്രിസഭയിലെ ഒന്നാമനായി കണക്കാക്കപ്പെടുന്നത്
മുഖ്യമന്ത്രി

1070. സ്വന്തമായി ഹൈക്കോടതിയുള്ള കേന്ദ്രഭരണപ്രദേശം
ഡല്‍ഹി

1071. കേന്ദ്ര മന്ത്രിസഭയുടെ തലവന്‍
പ്രധാനമന്ത്രി

1072. കോര്‍പ്പറേഷനില്‍ പ്രഥമസ്ഥാനം വഹിക്കുന്ന വ്യക്തി
മേയര്‍

1073. സംസ്ഥാന ദുരിത നിവാരണ അതോരിറ്റിയുടെ ചെയര്‍മാന്‍
മുഖ്യമന്ത്രി

1074. സംസ്ഥാനനിയമസഭകളിലെ ഏറ്റവും കൂടിയ അംഗസംഖ്യ എത്രവരെയാകാം
500

1075. ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കല്‍പ്രായം
62 വയസ്സ്

1076. ലോക്സഭയില്‍/ നിയമസഭയില്‍ കാസ്റ്റിംഗ് വോട്ട് പ്രയോഗിക്കാന്‍ അധികാരമുള്ളതാര്‍ക്കാണ്
സ്പീക്കര്‍

1077. ലോക്സഭാസ്പീക്കര്‍ രാജിക്കത്ത് കൊടുക്കേണ്ടത് ആര്‍ക്കാണ്.
 ഡപ്യൂട്ടി സ്പീക്കര്‍ക്ക്

1078. കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍വഹണാധികാരം നിക്ഷിപ്തമായിരിക്കുന്നത്
പ്രസിഡന്‍റില്‍