ജനറൽ സയൻസ്  (ചോദ്യോത്തരങ്ങൾ) - 40

1036. ഏറ്റവും വലിയ ആൾക്കുരങ് 
- ഗൊറില്ല

1037. ഏറ്റവും ചെറിയ ആൾക്കുരങ്  
- ഗിബ്ബൺ

1038. ഇന്ത്യയിൽ കാണപ്പെടുന്ന ആൾക്കുരങ്  
- ഗിബ്ബൺ

1039. ആൺ കഴുതയും പെൺ കുതിരയും ഇണചേർന്നുണ്ടാകുന്ന കുഞ്ഞ് 
- മ്യൂൾ

1040. ആൺ കുതിരയും പെൺ കഴുതയും ഇണചേർന്നുണ്ടാകുന്ന കുഞ്ഞ് 
- ഹിന്നി

1041. ആൺ കടുവയും പെൺ സിംഹവും ഇണചേർന്നുണ്ടാകുന്ന കുഞ്ഞ് 
- ടൈഗൺ

1042. ആൺ സിംഹവും പെൺ കടുവയും ഇണചേർന്നുണ്ടാകുന്ന കുഞ്ഞ് 
- ലൈഗർ


1043. ഏറ്റവും വലിയ സസ്തനി 
-നീലത്തിമിംഗലം


1044. ഏറ്റവും ചെറിയ സസ്തനി 
- ബംബിൾ ബീ ബാറ്റ്

1045. പറക്കുന്ന സസ്തനി 
- വവ്വാൽ

1046. ഹൃദയമിടിപ്പ് ഏറ്റവും കുറവുള്ള ജീവി 
- നീലത്തിമിംഗലം

1047. രോമമില്ലാത്ത സസ്തനി 
- നീലത്തിമിംഗലം

1048. ഏറ്റവും വലിയ നാവുള്ള സസ്തനി 
-  നീലത്തിമിംഗലം

1049. തിമിംഗലത്തിൻറെ ശരീരത്തുനിന്നും ലഭിക്കുന്ന സുഗന്ധ വസ്തു 
- അംബർഗ്രീസ്

1050. തിമിംഗല കൊഴുപ്പ് അറിയപ്പെടുന്നത് 
- ബ്ലബർ

1051. ഏറ്റവും ദൈർഘ്യമേറിയ ദേശാടനം നടത്തുന്ന സസ്തനി 
- ഗ്രേ വെയ്ൽ

1052. നീലത്തിമിംഗലത്തിൻറെ ഗർഭകാലം 
- 300-360 ദിവസം

1053. ആനയുടെ ഗർഭകാലം 
 - 600-650 ദിവസം

1054. മനുഷ്യൻറെ ഗർഭകാലം 
- 270-280 ദിവസം

1055. ഏറ്റവും വേഗം കൂടിയ സസ്തനി 
- ചീറ്റ 

1056. ഏറ്റവും വേഗം കുറഞ്ഞ സസ്തനി 
- സ്ലോത്ത്

1057. ഏറ്റവും കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്ന ജീവി 
- തിമിംഗലം

1058. ഏറ്റവും വലിയ കുഞ്ഞിനെ പ്രസവിക്കുന്ന ജീവി 
- നീലത്തിമിംഗലം

1059. വെള്ളം കുടിക്കാത്ത സസ്തനി 
- കംഗാരു എലി

1060. കരയിലെ ഏറ്റവും ആയുസുള്ള സസ്തനി 
- മനുഷ്യൻ

1061.ഏറ്റവും വലിയ കരളുള്ള ജീവി 
- പന്നി

1062. ഏറ്റവും കൂടിയ രക്തസമ്മർദ്ദമുള്ള ജീവി 
-  ജിറാഫ്

1063. ഏറ്റവും ഉയരം കൂടിയ സസ്തനി 
- ജിറാഫ്

1064. ഏറ്റവും നീളം കൂടിയ വാലുള്ള മൃഗം 
- ജിറാഫ്

1065. ജിറാഫിൻറെ കഴുത്തിലെ കശേരുക്കളുടെ എണ്ണം 
- ഏഴ്