ജനറൽ സയൻസ്  (ചോദ്യോത്തരങ്ങൾ) - 33
826 തിമിംഗിലത്തിന്റെ ശരീരത്തിലുള്ള കൊഴുപ്പുപാളി
ബ്ലബ്ബർ 

827 പാലിന്റെ ഗുണനിലവാരം അളക്കാനുപയോഗിക്കുന്നത്
ലാക്ടോമീറ്റർ 

828 ഭൂഗോളത്തിന്റെ എത്ര ശതമാനമാണ് ഓക്സിജൻ
- 28

829 മനുഷ്യൻ ആദ്യമായി മെരുക്കി വളർത്തിയ മൃഗം
നായ

830. ആവർത്തനപ്പട്ടികയിലെ ആദ്യത്തെ മൂലകം
ഹൈഡ്രജൻ

831. ഹൈഡ്രജൻറെ അറ്റോമിക സംഖ്യ
ഒന്ന്

832. എല്ലാ ആസിഡുകളുടെയും പൊതുഘടകം
ഹൈഡ്രജൻ

833. ഹൈഡ്രജൻ എന്ന വാക്കിൻറെ അർത്ഥം
ജലം ഉൽപ്പാദിപ്പിക്കുന്ന

834. ഒരു ഇലക്ട്രോൺ മാത്രമുള്ള ആറ്റം (ഏറ്റവും ലഘുവായ ആറ്റം)
ഹൈഡ്രജൻ ആറ്റം

835. പ്രപഞ്ചത്തിലെ മൊത്തം ദ്രവ്യത്തിൻറെ മുക്കാൽ ഭാഗവും അടങ്ങിയിരിക്കുന്ന മൂലകം (ഏറ്റവും കൂടുതലുള്ള)
ഹൈഡ്രജൻ

836. ലോഹഗുണം പ്രകടിപ്പിക്കുന്ന അലോഹ മൂലകം
ഹൈഡ്രജൻ

837. ഏറ്റവും ഭാരം കുറഞ്ഞ മൂലകം
ഹൈഡ്രജൻ

838. ഒരു ഗ്രൂപ്പിലും ഉൾപ്പെടാത്ത മൂലകം
ഹൈഡ്രജൻ

839. ഹൈഡ്രജൻറെ ഐസോടോപ്പുകൾ
പ്രോട്ടിയംഡ്യൂട്ടീരിയംട്രിഷിയം

840. ഹൈഡ്രജൻറെ റേഡിയോ ആക്റ്റീവ് ഐസോടോപ്പ്
ട്രിഷിയം

841. ട്രിഷ്യത്തിൻറെ അർദ്ധായുസ്
- 12.35 വർഷങ്ങൾ

842. ഹൈഡ്രജൻ ബോംബിൻറെ നിർമ്മാണത്തിനുപയോഗിക്കുന്ന ഐസോടോപ്പുകൾ
ഡ്യൂട്ടീരിയംട്രിഷിയം

843. ഹൈഡ്രജൻറെ സാധാരണ രൂപം (സുലഭമായി കാണപ്പെടുന്ന രൂപം)
പ്രോട്ടിയം

844. ആണവറിയാക്ടറുകളിൽ മോഡറേറ്റർ ആയി ഉപയോഗിക്കുന്നത്
ഘനജലം (ഡ്യൂട്ടീരിയം ഓക്‌സൈഡ്)

845. സൂപ്പർ ഹെവി വാട്ടർ എന്നറിയപ്പെടുന്നത്
ട്രിഷിയം ഓക്‌സൈഡ്

846. ന്യൂട്രോണുകൾ ഇല്ലാത്ത ഹൈഡ്രജൻറെ ഐസോടോപ്പ്
പ്രോട്ടിയം

847. ഒരു ന്യൂട്രോൺ മാത്രമുള്ള ഹൈഡ്രജൻറെ ഐസോടോപ്പ്
ഡ്യൂട്ടീരിയം

848. രണ്ട് ന്യൂട്രോണുകൾ ഉള്ള ഹൈഡ്രജൻറെ ഐസോടോപ്പ്
ട്രിഷിയം

849. ചീമുട്ടയുടെ ഗന്ധമുള്ള വാതകം
ഹൈഡ്രജൻ സൾഫൈഡ്

850. ഹൈഡ്രജൻറെ രൂപാന്തരങ്ങൾ കണ്ടുപിടിച്ചത്
ഹെയ്‌സൻബർഗ്

851. ബ്ലീച്ചിങ് ഏജൻറ് ആയി ഉപയോഗിക്കുന്ന ഹൈഡ്രജൻറെ സംയുക്തം
ഹൈഡ്രജൻ പെറോക്‌സൈഡ്

852. ആസിഡുകൾലോഹവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം
ഹൈഡ്രജൻ

853. വനസ്പതി നിർമ്മാണത്തിന് ഉപയോഗിക്കുന്ന വാതകം
ഹൈഡ്രജൻ

854. ഹൈഡ്രജനെ ഗാർഹിക ഇന്ധനമായി കണക്കാക്കാതിരിക്കാനുള്ള കാരണം
സ്ഫോടന സാധ്യത

855. ജീവ വായു എന്നറിയപ്പെടുന്നത്
ഓക്സിജൻ