ജനറൽ സയൻസ്  (ചോദ്യോത്തരങ്ങൾ) - 31
766. ഹൈപ്പോതലാമസ് സ്രവിപ്പിക്കുന്ന ഹോർമോണിന്റെ പേര്?
-  എ.ഡി.എച്ച്

767. സസ്യങ്ങളുടെയും ജന്തുക്കളുടെയും സ്വഭാവം കാണിക്കുന്ന ജീവി?
യുഗ്ളീന

768. പാവപ്പെട്ടവന്റെ മത്സ്യം എന്നറിയപ്പെടുന്നത്?
ചാള

769. പേപ്പട്ടി വിഷത്തിന് എതിരെ കുത്തിവയ്പ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
ലൂയിപാസ്റ്റർ

770. ഇലകൾക്ക് പച്ചനിറം നൽകുന്ന വർണ വസ്തു?
ഹരിതകം

771. സസ്യകോശഭിത്തി നിർമ്മിതമായിരിക്കുന്ന വസ്തു ഏത്?
-  സെല്ലുലോസ്

772. ആനയുടെ ശരാശരി ആയുർ ദൈർഘ്യം?
-  90-100 വർഷം

773. പാറ്റയുടെ കുഞ്ഞുങ്ങൾ അറിയപ്പെടുന്നത്?
നിംഫ്

774. ഏറ്റവും കൂടുതൽ വാരിയെല്ലുകളുള്ള ജീവി?
പാമ്പ്

775. സാർവിക സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്?
എ ബി ഗ്രൂപ്പ് 

776. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന ജീവകം?
ജീവകം കെ

777. വൃക്കകളെക്കുറിച്ചുള്ള പഠനം?
നെഫ്രോളജി

778. ഉമിനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി?
ടയലിൻ

779. പയോറിയ ബാധിക്കുന്ന ശരീരഭാഗം?
മോണകൾ

780. വീൽസ് ഡിസീസ് എന്നറിയപ്പെടുന്നത്?
-  എലിപ്പനി

781. ജീവകം ഇയുടെ രാസനാമം?
ടോക്കോ ഫിറോൾ

782. ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം?
ജനീവ

783. ഏറ്റവും കൂടുതൽ ഇരുമ്പ് അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം?
മഞ്ഞൾ 

784. പരുത്തിയുടെ ജന്മദേശം?
ഇന്ത്യ

785. കേരള സർക്കാർ ഏറ്റവും മികച്ച കേര കർഷകന് നൽകുന്ന ഉയർന്ന അവാർഡ്?
 കേരകേസരി 

786 കർഷകന്റെ ചങ്ങാതി എന്നറിയപ്പെടുന്ന ജന്തു
 - മണ്ണിര

787 യുറിയ കണ്ടെത്തിയ ശാസ്ത്രജ്ഞൻ
ഫ്രഡറിക് വൂളർ

788 മനുഷ്യനിൽ പൈനൽ കോർഡിന്റെ നീളം
- 45 സെ.മീ.

789 മനുഷ്യന് ആകെ എത്ര പേശികളുണ്ട്
- 639

790 മനുഷ്യന് എത അസ്ഥികളുണ്ട്
-206

791 അതാര്യവസ്തുവിനെച്ചുറ്റി പ്രകാശം വ ളഞ്ഞു സഞ്ചരിക്കുന്ന പ്രതിഭാസം
ഡിഫ്രാക്ഷൻ

792 ആറ്റത്തിലെ ചലിക്കുന്ന ഭാഗം
ഇലക്ട്രോൺ

793 യൂറി ഗഗാറിൻ ആദ്യമായി ബഹിരാകാശസഞ്ചാരം നടത്തിയ വാഹനം
വോസ്റ്റോക്-1 (1961 ഏപ്രിൽ 12)

794 ഡി.എൻ.എ.യുടെ പൂർണരൂപം
-ഡി ഓക്സി റൈബോ ന്യൂക്ളിക് ആസിഡ്

795 ഡി.എൻ.എ.യുടെ ഘടന കണ്ടുപിടിച്ചത്
വാട്സണും കിക്കും