ജനറൽ സയൻസ്  (ചോദ്യോത്തരങ്ങൾ) - 35

886. പാചക വാതകത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഘടകമേത്?
പ്രൊപ്പേൻ

887. സിഗരറ്റ് ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകം ഏത്?
ബ്യൂട്ടേൻ

888. പ്രതിമകൾ നിർമ്മിക്കാനുപയോഗിക്കുന്ന കാത്സ്യം സംയുക്തമേത്?
പ്ളാസ്റ്റർ ഒഫ് പാരീസ്

889. ഡ്രൈ ഐസ് എന്നറിയപ്പെടുന്ന രാസവസ്തു ഏതാണ്?
ഖര കാർബൺഡൈ ഓക്സൈഡ്

890. പെട്രോളിയം ജെല്ലിമെഴുക് എന്നിവയിൽ പൊതിഞ്ഞുസൂക്ഷിക്കുന്ന ലോഹമേത്?
ലിഥിയം 

891. അലക്കുകാരത്തിന്റെ രാസനാമം എന്താണ്?
സോഡിയം കാർബണേറ്റ്

892. നവസാരം എന്നറിയപ്പെടുന്നത് എന്താണ്?
അമോണിയം ക്ളോറൈഡ് 

893. വെള്ളത്തിൽ ഏറ്റവും കൂടുതലായി ലയിക്കുന്ന വാതകമേത്?
അമോണിയം

894. നീറ്റുകക്കയുടെ രാസനാമം എന്താണ്?
കാത്സ്യം ഓക്സൈഡ്

895. ചുണ്ണാമ്പുവെള്ളത്തെ പാൽനിറമാക്കുന്ന വാതകമേത്?
കാർബൺ ഡൈഓക്സൈഡ്

896. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകമേത്?
ഹൈഡ്രജൻ

897. പ്രകാശസംശ്ളേഷണത്തിലൂടെ സസ്യങ്ങൾ ഓക്സിജനെ പുറത്തുവിടുന്നതെപ്പോൾ?
പകൽ സമയത്ത്

898. ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്നത് ഏതാണ്?
നൈട്രസ് ഓക്സൈഡ്

899. ആവർത്തനപ്പട്ടികയിലെ ആദ്യത്തെ മൂലകം
ഹൈഡ്രജൻ

900. ഹൈഡ്രജൻറെ അറ്റോമിക സംഖ്യ
ഒന്ന്

901. എല്ലാ ആസിഡുകളുടെയും പൊതുഘടകം
ഹൈഡ്രജൻ

902. ഹൈഡ്രജൻ എന്ന വാക്കിൻറെ അർത്ഥം
ജലം ഉൽപ്പാദിപ്പിക്കുന്ന

903. ഒരു ഇലക്ട്രോൺ മാത്രമുള്ള ആറ്റം (ഏറ്റവും ലഘുവായ ആറ്റം)
ഹൈഡ്രജൻ ആറ്റം

904.പ്രപഞ്ചത്തിലെ മൊത്തം ദ്രവ്യത്തിൻറെ മുക്കാൽ ഭാഗവും അടങ്ങിയിരിക്കുന്ന മൂലകം (ഏറ്റവും കൂടുതലുള്ള)
ഹൈഡ്രജൻ

905. ലോഹഗുണം പ്രകടിപ്പിക്കുന്ന അലോഹ മൂലകം
ഹൈഡ്രജൻ

906. ഏറ്റവും ഭാരം കുറഞ്ഞ മൂലകം
ഹൈഡ്രജൻ

907. ഒരു ഗ്രൂപ്പിലും ഉൾപ്പെടാത്ത മൂലകം
ഹൈഡ്രജൻ

908. ഹൈഡ്രജൻറെ ഐസോടോപ്പുകൾ
പ്രോട്ടിയംഡ്യൂട്ടീരിയംട്രിഷിയം

909. ഹൈഡ്രജൻറെ റേഡിയോ ആക്റ്റീവ് ഐസോടോപ്പ്
ട്രിഷിയം

910. ട്രിഷ്യത്തിൻറെ അർദ്ധായുസ്
- 12.35 വർഷങ്ങൾ

911. ഹൈഡ്രജൻ ബോംബിൻറെ നിർമ്മാണത്തിനുപയോഗിക്കുന്ന ഐസോടോപ്പുകൾ
- ഡ്യൂട്ടീരിയംട്രിഷിയം

912. ഹൈഡ്രജൻറെ സാധാരണ രൂപം (സുലഭമായി കാണപ്പെടുന്ന രൂപം)
- പ്രോട്ടിയം

913. ആണവറിയാക്ടറുകളിൽ മോഡറേറ്റർ ആയി ഉപയോഗിക്കുന്നത്
- ഘനജലം (ഡ്യൂട്ടീരിയം ഓക്‌സൈഡ്)

914. സൂപ്പർ ഹെവി വാട്ടർ എന്നറിയപ്പെടുന്നത്
- ട്രിഷിയം ഓക്‌സൈഡ്

915. ന്യൂട്രോണുകൾ ഇല്ലാത്ത ഹൈഡ്രജൻറെ ഐസോടോപ്പ്
- പ്രോട്ടിയം