ജനറൽ സയൻസ്  (ചോദ്യോത്തരങ്ങൾ) - 38
976. ഗ്ലാസ്സോപ്പ്എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു?
സോഡിയം കാർബണേറ്റ്

977.വിവിധ മൂലകങ്ങൾ ഒരു നിശ്ചിത അനുപാതത്തിൽ സംയോജിപ്പിച്ച് ഉണ്ടാകുന്ന വസ്തുക്കൾ?
സംയുക്തങ്ങൾ 

978. പവിഴപ്പുറ്റുകൾ നിർമ്മിക്കപ്പെടുന്നത്?
കാൽസ്യം കാർബണേറ്റ്‌

979. ഭക്ഷണത്തിലടങ്ങിയിരിക്കുന്ന ജലാംശം ആഗിരണം ചെയ്യുന്ന ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഭാഗം?
വൻകുടൽ

980. ദിവസത്തിൽ നാലുതവണ വേലിയറ്റം സംഭവിക്കുന്ന ലോകത്തിലെ ഏക സ്ഥലം?
ഇംഗ്ളണ്ടിലെ സതാംപ്ടൺ

981. മത്സ്യങ്ങളെപ്പറ്റിയുള്ള പഠനം?
ഇക്തിയോളജി

982. കോലരക്കിന്റെ സ്രോതസ് ഏത് ഷഡ്പദമാണ്?
 ലാക് ഷഡ്പദം 

983. 'കല്യാൺ സോന" എന്താണ്?
സങ്കരയിനം ഗോതമ്പ്

984. ഏറ്റവും കൂടുതൽ ഇലക്ട്രോ നെഗറ്റിവിറ്റി ഉള്ള ഹാലൊജൻ ഏത്?
ഫ്ളൂറിൻ

985. റബറിന്റെ ലായകം ഏത്?
 ബെൻസിൻ

986. ആധുനിക രസതന്ത്രത്തിന്റെ പിതാവ്?
റോബർട്ട് ബോയിൽ

987. കുരുമുളക് ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന കേരളത്തിലെ ജില്ലയേത്?
വയനാട്

988. മനുഷ്യരുടെ ദഹനേന്ദ്രിയങ്ങൾക്ക് ദഹിപ്പിക്കാൻ സാധിക്കാത്ത ഒരു കാർബോ ഹൈഡ്രേറ്റ്?
സെല്ലുലോസ്

989. കാർബോറണ്ടത്തിന്റെ ശാസ്ത്രീയ നാമമെന്ത്?
സിലിക്കൺ കാർബൈഡ്

990. ഗ്രെയിൻ ആൽക്കഹോൾ എന്നറിയപ്പെടുന്നത്?
ഈഥൈൽ ആൽക്കഹോൾ 

991. ഹെവി ഹൈഡ്രജൻ എന്നറിയപ്പെടുന്നത്‌?
ഡ്യൂട്ടീരിയം

992. വേപ്പിന്റെ ശാസ്ത്രീയ നാമമെന്ത്?
അസഡിറക്ട ഇൻഡിക്ക 

993. 'വൺലൈഫ്" ആരുടെ ആത്മകഥയാണ്?
ക്രിസ്ത്യൻ ബർണാഡ് 

994. പ്രാചീന ഭാരതത്തിൽ 'അയസ്" എന്നറിയപ്പെട്ടിരുന്ന ലോഹമേത്?
ചെമ്പ്

995. വർണ്ണവസ്തുക്കളെ വേർതിരിക്കാനുപയോഗിക്കുന്ന രീതി?
ക്രൊമാറ്റോഗ്രാഫി 

996. രസതന്ത്ര പരീക്ഷണങ്ങളിൽ അളവുസമ്പ്രദായം ഏർപ്പെടുത്തിയ ശാസ്ത്രജ്ഞൻ?
ലാവോസിയ

997. ജീവകങ്ങൾ കണ്ടെത്തിയത്?
ഡോ. കാസിമർ ഫങ്ക് 

998. പ്രഥമ ശുശ്രൂഷയുടെ പിതാവ്‌?
ഡോ. ഇസ്മാർക്ക്

999. റെറ്റിനയിൽ കാഴ്ചശക്തി ഏറ്റവും കൂടുതലുള്ള ഭാഗം?
പീതബിന്ദു

1000. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി?
ഗ്ളോട്ടിയസ് മാക്സിമാ 

1001. ഏറ്റവും ഭാരം കുറഞ്ഞ റേഡിയോ ആക്ടീവ് ഐസോടോപ്പ്?
ട്രിഷിയം

1002. ഏറ്റവും ആദ്യം കണ്ടുപിടിക്കപ്പെട്ട ആസിഡ് ഏത്?
അസെറ്റിക് ആസിഡ്

1003. ഫിലമെന്റ് ലാമ്പിന്റെ ആയുസ്?
1000 മണിക്കൂർ

1004. 'മിനറൽ ഓയിൽ", 'കറുത്ത സ്വർണം" എന്നീ പേരുകളിൽ അറിയപ്പെടുന്നത്?
പെട്രോളിയം

1005. മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം‌?
സെറിബെല്ലം