ജനറൽ സയൻസ് (ചോദ്യോത്തരങ്ങൾ) - 34
856. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം
- ഓക്സിജൻ
857. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം
- ഓക്സിജൻ
858. കത്താൻ സഹായിക്കുന്ന വാതകം
- ഓക്സിജൻ
859. ഒരു പദാർത്ഥം ഓക്സിജനുമായി പ്രവർത്തിക്കുന്ന പ്രതിഭാസം
- ജ്വലനം
860. ഓക്സിജന്റെ രൂപാന്തരണം
- ഓസോൺ
861. ഓസോൺ കവചം ഉൾക്കൊള്ളുന്ന അന്തരീക്ഷ പാളി
- സ്ട്രാറ്റോസ്ഫിയർ
862. ഒരു ഓസോൺ തന്മാത്രയിലെ ആറ്റങ്ങൾ
- മൂന്ന്
863. ഓസോൺ എന്ന ഗ്രീക്ക് പദത്തിനർത്ഥം
- ഞാൻ മണക്കുന്നു
864. ഓക്സിജൻറെ ഐസോട്ടോപ്പുകൾ
- ഓക്സിജൻ 16, ഓക്സിജൻ 17, ഓക്സിജൻ 18
865. ഖര\ദ്രവ ഓക്സിജൻ, ഓസോൺ എന്നിവയുടെ നിറം
- ഇളം നീല
866. മിനറൽ വാട്ടർ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്നത്
- ഓസോൺ, അൾട്രാവയലറ്റ് കിരണങ്ങൾ എന്നിവ
867. നിറം, മണം, രുചി, എന്നിവയില്ലാത്ത വാതകം
- ഓക്സിജൻ
868. ശുദ്ധജലത്തിൽ ഓക്സിജൻറെ അളവ്
- 89%
869. മുങ്ങൽ വിദഗ്ദ്ധരുടെ ഗ്യാസ് സിലിണ്ടറുകളിൽ ഉപയോഗിക്കുന്ന വാതകം
- ഓക്സിജൻറെയും ഹീലിയത്തിന്റെയും മിശ്രിതം
870. ഇന്തുപ്പ് എന്നറിയപ്പെടുന്ന രാസവസ്തുവേത്?
- പൊട്ടാസ്യം ക്ളോറൈഡ്
871. സോഡാവെള്ളത്തിലുള്ള ആസിഡ് ഏതാണ്?
- കാർബോണിക് ആസിഡ്
872. വെള്ളത്തിനടിയിൽ സൂക്ഷിച്ചുവയ്ക്കുന്ന രാസവസ്തുവേത്?
- വെള്ള ഫോസ് ഫറസ്
873. അജിനോമോട്ടയുടെ ശാസ്ത്രീയ നാമം എന്താണ്?
- മോണോസോഡിയം ഗ്ളുട്ടമേറ്റ്
874. പെൻസിൽ നിർമ്മിക്കാനുപയോഗിക്കുന്ന രാസവസ്തുവേത്?
- ഗ്രാഫൈറ്റ്
875. നീലവിട്രിയോൾ എന്നറിയപ്പെടുന്നത് എന്താണ്?
- കോപ്പർ സൾഫേറ്റ്
876.വെള്ളം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവേത്?
- ബ്ളീച്ചിംഗ് പൗഡർ
877. കണ്ണീർവാതകത്തിന്റെ ശാസ്ത്രീയനാമം എന്താണ്?
- ക്ളോറോ അസെറ്റോഫിനോൺ
878. കൃത്രിമ മഴ പെയ്യിക്കാൻ മേഘങ്ങളിൽ വിതറുന്ന രാസവസ്തുവേത്?
- സിൽവർ അയോഡൈഡ്
879. മുളകിന് എരിവ് നൽകുന്ന രാസവസ്തു ഏതാണ്?
- കാപ്സൈസിൻ
880. കേടുവരാത്ത ഏക ഭക്ഷണ വസ്തു ഏതാണ്?
- തേൻ
881. പഞ്ചസാരയിലെ ഘടകമൂലകങ്ങൾ ഏതൊക്കെ?
- കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ
882. ഏറ്റവും ഭാരംകുറഞ്ഞ ലോഹമേത്?
- ലിഥിയം
883. ബയോഗ്യാസിലെ പ്രധാന ഘടകം എന്താണ്?
- മീഥേൻ
884. മയക്കുവാൻ ഉപയോഗിക്കുന്ന രാസവസ്തുവേത്?
- ക്ളോറോഫോം
885. ഉറുമ്പുകളുടെ ശരീരത്തിൽ സ്വാഭാവികമായുള്ള ആസിഡേത്?
- ഫോർമിക് ആസിഡ്
0 അഭിപ്രായങ്ങള്