KERALA PSC PREVIOUS EXAM QUESTIONS - 2023 | Question Paper - 06 | 50 PSC New Pattern Previous Questions | Page 06
പി.എസ്.സി. 2023 ജനുവരി മുതൽ ഡിസംബർ വരെ മലയാളത്തിൽ നടത്തിയ മുഴുവൻ പരീക്ഷകളിൽ നിന്നുമുള്ള ചോദ്യോത്തരൾ ഈ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ചോദ്യപേപ്പർ 06 ൽ നിന്നുള്ള 50 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെയുള്ള കമന്റ് ബോക്സിൽ അല്ലെങ്കിൽ ഞങ്ങളുടെ WhatsApp, Telegram Channel വഴി രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ താഴെ നൽകിയിട്ടുണ്ട്. മുൻ വർഷങ്ങളിലെ 6000 - ലേറെ ചോദ്യോത്തരങ്ങൾ ആവശ്യമുള്ളവർക്ക് ഇവിടെ ക്ലിക്കാം
Question Paper - 06
Question Code: 24/2023/OL
Date of Test: 27/04/2023
Question1:-1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തോട് അനുബന്ധിച്ച് ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കപ്പെട്ട മുഗളവംശജൻ ആരായിരുന്നു?
A:-നാനാ സാഹെബ്
B:-താന്തിയാതോപ്പി
C:-ബഹദൂർഷാ രണ്ടാമൻ
D:-മൌലവി അഹമ്മദുള്ള
Correct Answer:- Option-C
Question2:-സാമ്പത്തിക ചോർച്ചാസിദ്ധാന്തം ആദ്യമായി അവതരിപ്പിച്ച ഇന്ത്യാക്കാരൻ ആരായിരുന്നു?
A:-രമേഷ് ചന്ദ്രദത്ത്
B:-ഗോപാലകൃഷ്ണ ഗോഖലെ
C:-മഹാത്മാഗാന്ധി
D:-ദാദാബായ് നവറോജി
Correct Answer:- Option-D
Question3:-അമേരിക്കൻ ഭരണഘടന തയ്യാറാക്കുന്നതിന് ചേർന്ന ഭരണഘടനാ കൺവൻഷന് നേതൃത്വം നൽകിയതാര്?
A:-ജയിംസ് മാഡിസൺ
B:-ജോർജ്ജ് വാഷിംഗ്ടൺ
C:-ജോൺ ലോക്ക്
D:-തോമസ്പെയിൻ
Correct Answer:- Option-A
Question4:-'രക്തരൂഷിതമായ ഞായറാഴ്ച' ഏത് രാജ്യത്തിലെ സമരങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു?
A:-അമേരിക്ക
B:-ബ്രിട്ടൺ
C:-ചൈന
D:-റഷ്യ
Correct Answer:- Option-D
Question5:-2021 ലെ ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി അത് ലറ്റിക്സിൽ ആദ്യ സ്വർണ്ണം നേടിയ നീരജ് ചോപ്ര ഏത് സംസ്ഥാനക്കാരനാണ്?
A:-കർണ്ണാടക
B:-ഗുജറാത്ത്
C:-പഞ്ചാബ്
D:-ഹരിയാന
Correct Answer:- Option-D
Question6:-ഭൌമഘടനയിൽ മോഹോ വിശ്ചിന്നതയെ സംബന്ധിച്ച് ചുവടെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്?
i. ഭൂമിയുടെ പുറം പാളിയായ ഭൂവൽക്കത്തെ മാന്റിലിൽ നിന്നും വേർതിരിക്കുന്നു.
ii. മോഹോ വിശ്ചിന്നയിൽ തുടങ്ങി 2900 കിലോമീറ്റർ ആഴം വരെ മാന്റിൽ
വ്യാപിച്ചിരിക്കുന്നു.
iii. ശിലാമണ്ഡലത്തിന് തൊട്ടുതാഴെ അർദ്ധദ്രവാവസ്ഥയിൽ കാണുന്ന ഭാഗമാണ് മോഹോ വിശ്ചിന്നത.
iv. ശിലാദ്രവത്തിന്റെ പ്രഭവമണ്ഡലമാണ് മോഹോ വിശ്ചിന്നത.
A:-(i) ഉം (ii) ഉം പ്രസ്താവനകൾ മാത്രമാണ് ശരി
B:-(iii) ഉം (iv) ഉം പ്രസ്താവനകൾ മാത്രമാണ് ശരി
C:-പ്രസ്താവന (iv) മാത്രമാണ് ശരി
D:-നൽകിയിട്ടുള്ള എല്ലാ പ്രസ്താവനകളും ശരിയാണ്
Correct Answer:- Option-A
Question7:-ചുവടെ നല്കിയിട്ടുള്ളവയിൽ ഏത് നദിയാണ് വടക്ക് പടിഞ്ഞാറു ദിശയിലേക്ക് ലഡാക്, സസ്കാർ എന്നീ മലനിരകൾക്കിടയിലൂടെ ഒഴുകുന്നത്?
A:-ബിയാസ്
B:-സാങ്പോ
C:-സത്ലജ്
D:-സിന്ധു
Correct Answer:- Option-D
Question8:-തിരുവനന്തപുരത്ത് ഭൌമോപരിതലത്തിൽ സ്ഥാപിച്ചിരിക്കുന്ന ഒരു തെർമോമീറ്ററിൽ ഇന്ന് ഉച്ചക്ക് 2 മണിക്ക് അന്തരീക്ഷ ഊഷ്മാവ് 25 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തുന്നുവെങ്കിൽ ക്രമമായ താപനഷ്ടനിരക്ക് അനുസരിച്ച് നേരെ 165 മീറ്റർ ഉയരത്തിൽ അന്തരീക്ഷ ഊഷ്മാവ് എത്രയായിരിക്കും?
A:-22 ഡിഗ്രി സെൽഷ്യസ്
B:-23 ഡിഗ്രി സെൽഷ്യസ്
C:-24 ഡിഗ്രി സെൽഷ്യസ്
D:-25 ഡിഗ്രി സെൽഷ്യസ്
Correct Answer:- Option-C
Question9:-കേരളത്തിലെ അച്ചൻകോവിൽ ഏത് ജൈവമണ്ഡല സംരക്ഷിത മേഖലയിൽ (Biosphere Reserve) ഉൾപ്പെടുന്നു?
A:-തെന്മല
B:-നീലഗിരി
C:-നെയ്യാർ D:-അഗസ്ത്യമ
Correct Answer:- Option-D
Question10:-ഇന്ത്യയിലെ ആദ്യ ഗ്രീൻ ഹൈഡ്രജൻ മൊബിലിറ്റി പദ്ധതി നടപ്പിലാക്കുന്നതിന് എൻ.ടി.പി.സി. (NTPC) യുമായി കരാറൊപ്പിട്ട സംസ്ഥാനം/കേന്ദ്ര ഭരണ പ്രദേശം
A:-പുതുച്ചേരി
B:-ലഡാക്ക്
C:-ഡൽഹി
D:-ഹിമാചൽ പ്രദേശ്
Correct Answer:- Option-B
Question11:-താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. ഇന്ത്യയിൽ പ്ലാനിങ്ങ് കമ്മീഷൻ സ്ഥാപിതമായത് 1950 ലാണ്
ii. പ്ലാനിങ്ങ് കമ്മീഷൻ ഒരു ഭരണഘടനാ സ്ഥാപനമാണ്
iii. പ്ലാനിങ്ങ് കമ്മീഷൻ ഒരു ഉപദേശക സമിതിയാണ്
iv. പ്ലാനിങ്ങ് കമ്മീഷന് പകരം നീതി ആയോഗ് എന്ന സ്ഥാപനം നിലവിൽ വന്നത് 2018 ൽ ആണ്.
Options:
A:-i, ii and iii
B:-i and iii
C:-i, ii, iii and iv
D:-i, iii and iv
Correct Answer:- Option-B
Question12:-ചേരുംപടി ചേർക്കുക :
List I List II
A ഹരിത വിപ്ലവം i. മത്സ്യ ഉൽപാദനം
B ധവള വിപ്ലവം ii. പഴം, പച്ചക്കറി ഉൽപാദനം
C നീല വിപ്ലവം iii. ഭക്ഷ്യ ഉൽപാദനം
D മഞ്ഞ വിപ്ലവം iv. പാൽ ഉൽപാദനം
E സുവർണ്ണ വിപ്ലവം V. എണ്ണക്കുരു ഉൽപാദനം
Options :
A:-A-iii B-iv C-v D-i E-ii
B:-A-iii B-iv C-ii D-v E-i
C:-A-iv B-ii C-v D-i E-iii
D:-A-iii B-iv C-i D-v E-ii
Correct Answer:- Option-D
Question13:-2011 ലെ സെൻസസ് റിപ്പോർട്ട് അനുസരിച്ച് സ്ത്രീ-പുരുഷ അനുപാതത്തിൻറ അടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളെ/കേന്ദ്രഭരണ പ്രദേശങ്ങളെ ക്രമപ്പെടുത്തുക.
i. ആന്ധ്രാപ്രദേശ്
ii. തമിഴ്നാട്
iii. പുതുച്ചേരി
iv. കേരളം
V. ഛത്തീസ്ഗഡ്
Options:
A:-iv, i, iii, v and ii
B:-iv, v, i, iii and ii
C:-iv, iii, ii, i and v
D:-iv, iii, v, i and ii
Correct Answer:- Option-C
Question14:-റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ ഗവർണ്ണർ
A:-ഊർജ്ജിത് പട്ടേൽ
B:-ഡി. സുബ്ബറാവു
C:-ശക്തികാന്ത ദാസ്
D:-രഘുറാം രാജൻ
Correct Answer:- Option-C
Question15:-താഴെ പറയുന്നവയിൽ ഇന്ത്യൻ പഞ്ചവത്സര പദ്ധതികളുടെ അടിസ്ഥാന ലക്ഷ്യങ്ങൾ ഏതെല്ലാം?
i. സാമ്പത്തിക വളർച്ച
ii. സ്വാശ്രയത്വം
iii. ആധുനികവൽക്കരണം
iv. കയറ്റുമതി
Options:
A:-i, ii and iii
B:-i, ii and iv
C:-i, iii and iv
D:-ii, iii and iv
Correct Answer:- Option-A
Question16:-ജനാധിപത്യേതര ഗവണ്മെന്റ് എന്നാൽ;
i. ജനങ്ങൾ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികളുടെ ഭരണം
ii. ജനങ്ങൾക്ക് അഭിപ്രായ സ്വാതന്ത്ര്യവും അവകാശങ്ങളും പരിമിതമാണ്
iii. ഭരണാധികാരികളും നിയമത്തിന് വിധേയരായി പ്രവർത്തിക്കുന്നു
iv. ഭരണാധികാരികൾ നിയമത്തിന് അതീതമായി പ്രവർത്തിക്കുന്നു
A:-i, iv എന്നിവ ശരിയാണ്
B:-i, iii എന്നിവ ശരിയാണ്
C:-iii, iv എന്നിവ ശരിയാണ്
D:-ii, iv എന്നിവ ശരിയാണ്
Correct Answer:- Option-D
Question17:-താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക
i. ഇൻഡ്യയിൽ നിയമനിർമ്മാണ വിഭാഗം എന്നാൽ രാഷ്ട്രപതി, രാജ്യസഭ, ലോകസഭ
എന്നിവ ഉൾപ്പെടുന്നു
ii. ഇൻഡ്യയിൽ കാര്യനിർവ്വഹണ വിഭാഗം എന്നാൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, മന്ത്രിസഭ, ഉദ്യോഗസ്ഥവൃന്ദം എന്നിവ ഉൾപ്പെടുന്നു
iii. ഇൻഡ്യയിൽ നിയമനിർമ്മാണ വിഭാഗം എന്നാൽ രാജ്യസഭ, ലോകസഭ എന്നിവ ഉൾപ്പെടുന്നു
iv. ഇൻഡ്യയിൽ കാര്യനിർവ്വഹണ വിഭാഗം എന്നാൽ രാഷ്ട്രപതി, പ്രധാനമന്ത്രി, മന്ത്രിസഭ എന്നിവ ഉൾപ്പെടുന്നു
A:-i, iv എന്നിവ ശരിയാണ്
B:-ii, iii എന്നിവ ശരിയാണ്
C:-i, ii എന്നിവ ശരിയാണ്
D:-iii, iv എന്നിവ ശരിയാണ്
Correct Answer:- Option-C
Question18:-ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിർബന്ധമായും പാലിക്കേണ്ട ഘട്ടങ്ങൾ ക്രമപ്പെടുത്തുക
i. നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന
ii. നാമനിർദ്ദേശ പത്രിക പിൻവലിക്കൽ
iii. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കൽ
iv. നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ
A:-iii, ii, i, iv
B:-iii, iv, i, ii
C:-iv, iii, ii, i
D:-iii, ii, iv, i
Correct Answer:- Option-B
Question19:-ഇന്ത്യൻ ഭരണഘടനയിൽ മൌലിക അവകാശങ്ങളിൽ സ്വാതന്ത്ര്യത്തിനുള്ള അവകാശം എന്നതിൽ ഉൾപ്പെടുന്നത് ഏവയെന്ന് കണ്ടെത്തുക
i. സ്ഥാനപേരുകൾ നിർത്തലാക്കൽ
ii. സംഘടനകൾ രൂപീകരിക്കുവാനുള്ള അവകാശം
iii. അന്യായമായ അറസ്റ്റിൽ നിന്നും സംരക്ഷണം
iv. സ്വതന്ത്രമായി ഏതു മതത്തിലും വിശ്വസിക്കുന്നതിനുള്ള അവകാശം
A:-ii, iii എന്നിവ ശരിയാണ്
B:-i, ii എന്നിവ ശരിയാണ്
C:-iii, iv എന്നിവ ശരിയാണ്
D:-ii, iv എന്നിവ ശരിയാണ്
Correct Answer:- Option-A
Question20:-ഇന്ത്യൻ ഭരണഘടനയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട താഴെ പറയുന്ന വസ്തുതകളിൽ ശരിയായത് ഏവയെന്ന് കണ്ടെത്തുക
1. 395 അനുച്ഛേദങ്ങൾ
ii. 8 പട്ടികകൾ
iii. 103 ഭരണഘടനാ ഭേദഗതികൾ (2021 സെപ്റ്റംബർ വരെ)
iv. 22 ഭാഗങ്ങൾ
A:-i, iv എന്നിവ ശരിയാണ്
B:-i, ii എന്നിവ ശരിയാണ്
C:-iii, ii എന്നിവ ശരിയാണ്
D:-iii, iv എന്നിവ ശരിയാണ്
Correct Answer:- Option-A
Question21:-ശരിയായ പ്രസ്താവന ഏതെന്ന് കണ്ടെത്തുക
i. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഒരു ഭരണഘടനാ സ്ഥാപനമാണ് ii. സംസ്ഥാന മുഖ്യമന്ത്രിയാണ് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാൻ
iii. സംസ്ഥാന ധനകാര്യമന്ത്രി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗമാണ്
iv. സംസ്ഥാന റവന്യൂ മന്ത്രി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗമാണ്
A:-i, ii എന്നിവ ശരിയാണ്
B:-iii, i എന്നിവ ശരിയാണ്
C:-i, iv എന്നിവ ശരിയാണ്
D:-ii, iv എന്നിവ ശരിയാണ്
Correct Answer:- Option-D
Question22:-ശരിയായ പ്രസ്താവന ഏതെന്ന് വ്യക്തമാക്കുക
1. ശ്രേണിപരമായ സംഘാടനവും രാഷ്ട്രീയ നിഷ്പക്ഷതയും ഉദ്യോഗസ്ഥവൃന്ദത്തിൻറ സവിശേഷതകളിൽ പെടുന്നു
ii. കൂട്ടുത്തരവാദിത്തവും വൈദഗ്ദ്ധ്യവും ഉദ്യോഗസ്ഥവൃന്ദത്തെ കാര്യക്ഷമമാക്കുന്നതിന്
സഹായിക്കുന്നു
A:-i ശരിയാണ്
B:- ശരിയാണ്
C:-i, ii എന്നിവ ശരിയാണ്
D:-i, ii എന്നിവ ശരിയല്ല
Correct Answer:- Option-A
Question23:-വിവരാവകാശ നിയമം 2005 പ്രകാരം വെളിപ്പെടുത്തുവാൻ കഴിയുന്ന പൊതുവിവരത്തിൽ പെടുന്ന കാര്യങ്ങൾ ഏവയെന്ന് കണ്ടെത്തുക
1. ഫയലുകൾ
ii. കോടതി പരിഗണനയിലുള്ളവ
iii. രാജ്യസുരക്ഷയെയും അഖണ്ഡതയെയും ബാധിക്കുന്ന വിവരങ്ങൾ
iv. ലോഗ് ബുക്ക്
A:-ii, iii എന്നിവ
B:-i, iv എന്നിവ
C:-ii, iv എന്നിവ
D:-iii, i എന്നിവ
Correct Answer:- Option-B
Question24:-ഹരിത കേരള മിഷൻ ഊന്നൽ നല്കാത്ത മേഖല ഏതെന്ന് കണ്ടെത്തുക
A:-ജലസംരക്ഷണം
B:-ശുചിത്വം
C:-വനവല്ക്കരണം
D:-കൃഷി
Correct Answer:- Option-C
Question25:-ദഹനരസത്തിൽ രാസാഗ്നികൾ ഒന്നും ഇല്ലാത്ത ദഹനഗ്രന്ഥി
A:-കരൾ
B:-ആഗ്നേയഗ്രന്ഥി
C:-ആമാശയ ഗ്രന്ഥി
D:-ഉമിനീർ ഗ്രന്ഥി
Correct Answer:- Option-A
Question26:-രക്തത്തിൽ കാൽസ്യത്തിന്റെ അളവ് കുറയുന്നതു മൂലം ഉണ്ടാകുന്ന രോഗം
A:-ടെറ്റനസ്
B:-ടെറ്റനി
C:-ഡിഫ്ത്തീരിയ
D:-ക്ഷയം
Correct Answer:- Option-B
Question27:-എലിപ്പനിക്ക് കാരണമായ രോഗകാരി
A:-കോറിനി ബാക്ടീരിയം
B:-മൈക്കോ ബാക്ടീരിയം
C:-ലെപ്റ്റോ സ്പൈറ
D:-ന്യൂമോ കോക്കസ്
Correct Answer:- Option-C
Question28:-എംഫിസിമ എന്ന രോഗത്തിനു കാരണം
A:-മദ്യപാനം
B:-രക്തസമ്മർദ്ദം
C:-ഫാറ്റിലിവർ
D:-പുകവലി
Correct Answer:- Option-D
Question29:-നാലാമത് ഇന്തോ-യു.എസ്. ഹെൽത്ത് ഡയലോഗിന് വേദിയാകുന്ന ഇന്ത്യൻ നഗരം
A:-ന്യൂഡൽഹി
B:-പൂനെ
C:-ലക്നൌ
D:-ബോംബെ
Correct Answer:- Option-A
Question30:-ഒരു ഗോളീയ ദർപ്പണത്തിന്റെ വക്രത ആരം 30 cm ആണ്. ഈ ദർപ്പണത്തിൻറ ഫോക്കസ് ദൂരം കണക്കാക്കുക
A:-10 cm
B:-30 cm C:-15 cm
D:-5 cm
Correct Answer:- Option-C
Question31:-തുലനസ്ഥാനത്തുനിന്നും ഒരു കണികയ്ക്ക് ഉണ്ടാകുന്ന ഏറ്റവും കൂടിയ സ്ഥാനാന്തരമാണ്
A:-ആയതി
B:-തരംഗദൈർഘ്യം
C:-ആവൃത്തി
D:-തരംഗവേഗം
Correct Answer:- Option-A
Question32:-ഒരു ദിവസത്തെ ശരാശരി അന്തരീക്ഷതാപനില 35°C ആണെങ്കിൽ ഫാരൻഹീറ്റ് സ്കെയിലിൽ ഈ താപനില എത്രയായിരിക്കും?
A:-91°F
B:-95°F
C:-35°F
D:-81°F
Correct Answer:- Option-B
Question33:-ഉരുളക്കിഴങ്ങ് കൃഷിക്ക് അനുയോജ്യമായ മണ്ണിന്റെ പി എച്ച് (pH) മൂല്യം എത്ര?
A:-1
B:-3
C:-5
D:-7
Correct Answer:- Option-C
Question34:-ആവർത്തനപ്പട്ടികയിലെ കൃത്യമായ സ്ഥാനം നിർണ്ണയിക്കാത്ത മൂലകം ഏത്?
A:-ഹീലിയം
B:-ഹൈഡ്രജൻ
C:-കാർബൺ
D:-നൈട്രജൻ
Correct Answer:- Option-B
• ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക. |
---|
Question35:-താഴെപ്പറയുന്ന ഏത് രാസവസ്തുവിനെ നിർജ്ജലീകരിക്കാനാണ് (dehydrating agent) സൾഫ്യൂറിക് ആസിഡ് ഉപയോഗിക്കാത്തത്?
A:-ക്ലോറിൻ
B:-സൾഫർ ഡൈ ഓക്സൈഡ്
C:-അമോണിയ
D:-ഹൈഡ്രജൻ ക്ലോറൈഡ്
Correct Answer:- Option-C
Question36:-ഇതിൽ ഏതു കായികതാരം ആണ് ഗോൾഡൻ സ്ലാം കരസ്ഥമാക്കിയത്?
A:-റോജൻ ഫെഡറർ
B:-നോവാക്ക് ജോക്കോവിച്ച്
C:-സ്റ്റെഫി ഗ്രാഫ്
D:-മാർട്ടീന നവരത്തിലോവ
Correct Answer:- Option-C
Question37:-സ്വതന്ത്രഭാരതത്തിൽ ആദ്യമായി ഒളിമ്പിക്സ് വ്യക്തിഗത മെഡൽ നേടിയ കായികതാരം
A:-നിരജ് ചോപ്ര
B:-ലിയാൻഡർ പയസ്
C:-കർണ്ണം മല്ലേശ്വരി
D:-കെ.ഡി. ജാദവ്
Correct Answer:- Option-D
Question38:-ഇതിൽ ജ്ഞാനപീഠം അവാർഡ് നേടാത്തത് ആര്?
A:-വയലാർ രാമവർമ്മ
B:-ഒ.എൻ.വി. കുറുപ്പ്
C:-എം.ടി. വാസുദേവൻ നായർ
D:-അക്കിത്തം അച്യുതൻ നമ്പൂതിരി
Correct Answer:- Option-A
Question39:-ഭാരതരത്ന അവാർഡ് കിട്ടിയ കായികതാരം
A:-ധ്യാൻ ചന്ദ്
B:-സച്ചിൻ തെൻഡുൽക്കർ
C:-കപിൽ ദേവ്
D:-മിൽക്കാസിംഗ്
Correct Answer:- Option-B
Question40:-2021 ഐ.സി.സി. T 20 പുരുഷ ലോകകപ്പ് ക്രിക്കറ്റ് നടന്ന സ്ഥലം
A:-ഇൻഡ്യ
B:-ആസ്ത്രേലിയ
C:-യുണൈറ്റഡ് അറബ് എമറൈറ്റ്സ് & ഒമാൻ
D:-വെസ്റ്റ് ഇൻഡീസ്
Correct Answer:- Option-C
Question41:-ടോക്കിയോ 2020 ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ രാജ്യം
A:-ജപ്പാൻ
B:-ചൈന
C:-ഗ്രേറ്റ് ബ്രിട്ടൻ
D:-അമേരിക്ക
Correct Answer:- Option-D
Question42:-താഴെ പറയുന്നവയിൽ സേർച്ച് എൻജിൻ ഏതാണ്?
A:-ഗൂഗിൾ ക്രോം
B:-മോസില്ല ഫയർ ഫോക്സ്
C:-ഗൂഗിൾ
D:-ഇന്റർനെറ്റ് എക്സ്പ്ലോറർ
Correct Answer:- Option-C
Question43:-ബൂട്ട് അപ് പ്രോഗ്രാം സൂക്ഷിച്ചു വയ്ക്കുന്ന കമ്പ്യൂട്ടർ മെമ്മറി
A:-റാൻഡം ആക്സസ് മെമ്മറി
B:-റീഡ് ഓൺലി മെമ്മറി
C:-കാഷ് മെമ്മറി
D:-ഹാർഡ് ഡിസ്ക്
Correct Answer:- Option-B
Question44:-ട്രാൻസിലേറ്റർ എന്ന് പറയുന്നത് താഴെ പറയുന്നവയിൽ ഏതാണ്?
A:-ഓപ്പറേറ്റിംഗ് സിസ്റ്റം
B:-ലാംഗ്വേജ് പ്രോസസ്സർ
C:-ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ
D:-കോഡിംഗ്
Correct Answer:- Option-B
Question45:-ഒരു വ്യക്തിയുടെ യൂസർനെയിമുകളും പാസ് വേർഡുകളും ക്രഡിറ്റ് കാർഡ് വിവരങ്ങളുമെല്ലാം വ്യാജവെബ്സൈറ്റ് മുഖേന മോഷ്ടിച്ചെടുക്കുന്ന രീതിക്ക് പറയുന്ന പേര്
A:-ഹാക്കിങ്ങ്
B:-സ്പാമം
C:-ഫിഷിങ്ങ്
D:-വൈറസ്
Correct Answer:- Option-C
Question46:-താഴെ പറയുന്നവയിൽ വിവരാവകാശ നിയമപ്രകാരം 'വിവരം' എന്നതിന്റെ പരിധിയിൽ പരിഗണിക്കപ്പെടുന്നവ ഏതെല്ലാം?
i. സർക്കാരിന്റെ സർക്കുലറുകൾ, കുറിപ്പുകൾ, ഉത്തരവുകൾ
ii. സർക്കാരിന്റെ വിവിധ കരാറുകൾ
iii. ആ പൊതു അധികാരിക്ക് പ്രാപ്യമായ സ്വകാര്യസ്ഥാപനത്തിലെ രേഖകൾ
iv. ഔദ്യോഗിക ഇ-മെയിൽ സന്ദേശങ്ങൾ
A:-i, ii, iv എന്നിവ
B:- മുതൽ iv വരെയുള്ളവ
C:-i, iii, iv എന്നിവ
D:-i മാത്രം
Correct Answer:- Option-B
Question47:-ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ താഴെ പറയുന്നവരിൽ ഉപഭോക്താവായി പരിഗണിക്കപ്പെടുന്നവർ ആരെല്ലാം?
i. തവണ വ്യവസ്ഥയിൽ ഒരുൽപ്പന്നം വാങ്ങുന്ന വ്യക്തി
ii. ഉപജീവനത്തിനല്ലാതെ വാണിജ്യ ആവശ്യത്തിനുവേണ്ടി മാത്രം ഉൽപ്പന്നങ്ങൾ വാങ്ങുന്ന വ്യക്തി
iii. ഒരുൽപ്പന്നം വാങ്ങിയ വ്യക്തിയുടെ അനുമതിയോടെ പ്രസ്തുത ഉൽപ്പന്നം
ഉപയോഗിക്കുന്നയാൾ
iv. സൌജന്യ നിരക്കിൽ സേവനങ്ങൾ ലഭിക്കുന്ന വ്യക്തി
A:-സൂചനകൾ i, iii, iv എന്നിവ
B:-സൂചനകൾ i മുതൽ iv വരെ
C:-സൂചന ii, iii എന്നിവ
D:-സൂചന i, iii എന്നിവ
Correct Answer:- Option-D
Question48:-2005 ലെ ബാലാവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള കമ്മീഷനുകൾ ആക്ട് പ്രകാരം താഴെ പറയുന്നവയിൽ ഏതാണ് ബാലാവകാശങ്ങൾ എന്നതിനുള്ള നിർവ്വചനം
A:-1989 ലെ ബാലാവകാശ ഉടമ്പടിയിലെ അവകാശങ്ങൾ
B:-ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടുള്ള ബാലാവകാശങ്ങൾ മാത്രം
C:-1989 ലെ ബാലാവകാശ ഉടമ്പടിയിൽ അംഗീകരിക്കപ്പെട്ടതും ഇന്ത്യ സ്ഥിരീകരിച്ചതുമായ അവകാശങ്ങൾ
D:-മേൽ സൂചനകളെല്ലാം
Correct Answer:- Option-C
Question49:-ഗാർഹിക പീഡന നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ ഗാർഹിക പീഡനത്തിൻറ പരിധിയിൽ വരാത്തത് താഴെ പറയുന്നതിൽ ഏതാണ്?
i. ശാരീരിക പീഡനം
ii. വൈകാരിക പീഡനം
iii. സാമ്പത്തിക പീഡനം
iv. ലൈംഗീക പീഡനം
A:-സൂചന ii
B:-സൂചന iii
C:-സൂചന ii, iii
D:-എല്ലാ സൂചനകളും പീഡനത്തിന്റെ പരിധിയിൽ വരുന്നതാണ്
Correct Answer:- Option-D
Question50:-2019 ലെ മനുഷ്യാവകാശ സംരക്ഷണ ഭേദഗതി നിയമത്തിലൂടെ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പ്രാതിനിധ്യം കൊടുത്തത് താഴെ പറയുന്നവരിൽ ആർക്കാണ്?
A:-ദേശീയ ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ
B:-ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ
C:-പട്ടിക വർഗ്ഗ കമ്മീഷൻ ചെയർപേഴ്സൺ
D:-മേൽ പ്രസ്താവിച്ച എല്ലാവരും
Correct Answer:- Option-A
👉നിങ്ങളുടെ അഭിപ്രായങ്ങൾ ഈ ബ്ലോഗിൽ കമന്റായോ ഞങ്ങളുടെ Facebook പേജിലോ WhatsApp, Telegram Channel ലോ രേഖപ്പെടുത്തുക
0 അഭിപ്രായങ്ങള്