KERALA PSC PREVIOUS EXAM QUESTIONS - 2023 | Question Paper - 14 | 50 PSC New Pattern Previous Questions | Page 14 


PSC Previous Exam Questions - 2023 | PSC SSLC, +2, Degree Level Previous Exam Questions and Answers 
| LDC, LGS, POLICE, EXCISE, LPSA, UPSA, VEO etc. Exam Questions | 50 PSC New Pattern Previous Questions

പി.എസ്.സി. 2023 ജനുവരി മുതൽ ഡിസംബർ വരെ മലയാളത്തിൽ നടത്തിയ മുഴുവൻ പരീക്ഷകളിൽ നിന്നുമുള്ള ചോദ്യോത്തരൾ ഈ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ചോദ്യപേപ്പർ 14 ൽ നിന്നുള്ള 50 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെയുള്ള കമന്റ് ബോക്സിൽ അല്ലെങ്കിൽ ഞങ്ങളുടെ WhatsAppTelegram Channel വഴി  രേഖപ്പെടുത്തുക.
 ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ താഴെ നൽകിയിട്ടുണ്ട്. മുൻ വർഷങ്ങളിലെ 6000 - ലേറെ ചോദ്യോത്തരങ്ങൾ ആവശ്യമുള്ളവർക്ക് ഇവിടെ ക്ലിക്കാം 

Question Paper - 14
Question Code: 041/2023
Date of Test: 19/05/2023

1. താഴെ കൊടുത്തിരിക്കുന്നവയിൽ ചരിത്രപരമായി തെറ്റായ പ്രസ്താവന ഏതാണ് ?
A) ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം നടന്നത് 1688-ൽ ആണ്.
B) നെപ്പോളിയന്റെ പതനത്തിന് ഇടയാക്കിയ വാട്ടർലൂ യുദ്ധം നടന്നത് 1818-ൽ ആണ്.
C) 1492-ൽ കൊളംബസ് അമേരിക്കയിൽ എത്തിച്ചേർന്നു.
D) റഷ്യൻ വിപ്ലവം നടന്നത് 1917-ൽ ആണ്.
ഉത്തരം: (B)

2. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെടുമ്പോൾ ആരായിരുന്നു ഫ്രാൻസിലെ ഭരണാധികാരി ?
A) ലൂയി എട്ടാമൻ
B) ലൂയി പതിനാറാമൻ
C) ലൂയി പതിനൊന്നാമൻ
D) ലൂയി പതിനാലാമൻ
ഉത്തരം: (D)

3. താഴെ പറയുന്നവയിൽ ഹാരപ്പൻ സംസ്കാരവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏതെന്ന് എഴുതുക.
A) ഹാരപ്പൻ സംസ്കാരം ഒരു ഇരുമ്പ് യുഗ സംസ്കാരം ആയിരുന്നു.
B) ഹാരപ്പൻ ജനത മാതൃദൈവത്തെ ആരാധിച്ചിരുന്നു.
C) ഹാരപ്പൻ ജനത ശുചിത്വത്തിന് പ്രാധാന്യം നല്കിയിരുന്നു.
D) ഹാരപ്പൻ ജനത വിദേശ രാജ്യങ്ങളുമായി വ്യാപാരബന്ധത്തിൽ ഏർപ്പെട്ടിരുന്നു.
ഉത്തരം: (A)

4. താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങൾ കാലഗണന അനുസരിച്ച് ക്രമീകരിച്ച് ചുവടെ നല്കിയിരിക്കുന്ന കോഡുകളിൽ നിന്ന് ശരിയായ ഉത്തരം കണ്ടെത്തുക. 
i) ചൗരിചൗരാ സംഭവം
ii) അഹമ്മദാബാദ് മിൽ സമരം
iii) കോൺഗ്രസ്സിന്റെ ലാഹോർ സമ്മേളനം
iv) ചമ്പാരൻ സത്യാഗ്രഹം
A) iii, i, iv, ii
B) ii, iii, i, iv
C) iv ii, i, iii
D) i, iii, iv, ii
ഉത്തരം: (C)

5. ചുവടെ കൊടുത്തിരിക്കുന്നവയിൽ ശ്രീനാരായണ ഗുരുവിന്റേതല്ലാത്ത കൃതി ഏത് ?
A) അഖില തിരുട്ട്
B) ജാതിമീമാംസ
C) ദർശനമാല
D) ആത്മോപദേശ ശതകം
ഉത്തരം: (A)

6. 'ഓപ്പറേഷൻ ഗംഗ' ഏത് ദൗത്യവുമായി ബന്ധപ്പെട്ടതാണ് ? 
A) ഗംഗാ നദിയെ മാലിന്യ മുക്തമാക്കാൻ ആരംഭിച്ച ദൗത്യം
B) ഉക്രെയിനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ആരംഭിച്ച ദൗത്യം 
C) യെമനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ആരംഭിച്ച ദൗത്യം
D) ഉത്തരേന്ത്യൻ നദികളുടെ സംയോജനവുമായി ബന്ധപ്പെട്ട ദൗത്യം
ഉത്തരം: (B)

7. ഭൂകമ്പ തരംഗങ്ങളുടെ ഉത്ഭവസ്ഥാനം.
A) ഭൂകമ്പനാഭി
B) അധികേന്ദ്രം
C) മാന്റിൽ
D) ഇവയൊന്നുമല്ല
ഉത്തരം: (A)

8. V -രൂപതാഴ്വരകൾ സൃഷ്ടിക്കപ്പെടുന്നത് നദിയുടെ ഏതുഘട്ടത്തിൽ വെച്ചാണ് ?
A) പക്വതയാർന്ന ഘട്ടം
B) യുവത്വഘട്ടം 
C) പ്രായമാർന്ന ഘട്ടം
D) എല്ലാ ഘട്ടത്തിലും
ഉത്തരം: (B)

9. താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും ദൃഢമായ ധാതു.
A) ടോപ്പാസ്
B) ഇരുമ്പ്
C) ഫെൽസ്പാർ
D) ഡയമണ്ട്
ഉത്തരം: (D)

10. ഊഷ്മാവിന്റേയും, മഴയുടേയും അടിസ്ഥാനത്തിൽ കാലാവസ്ഥയെ തരംതിരിച്ച
ശാസ്ത്രകാരൻ.
A) കേപ്പൻ
B) തോൺവൈറ്റ്
C) ഇമ്മാനുവൽ കാന്റ്
D) എഡ്വിൻ ഹമ്പിൾ
ഉത്തരം: (A)

11. ചെങ്കുളം ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്ന ജില്ല.
A) പത്തനംതിട്ട
B) വയനാട്
C) ഇടുക്കി
D) കോട്ടയം
ഉത്തരം: (C)

12. എം.സി. റോഡിനു സമാന്തരമായി ദേശീയപാത അതോറിറ്റി നിർമ്മിക്കുന്ന പാതയുടെ പേര്.
A) ഗ്രീൻഫീൽഡ്
B) വൈറ്റ് ഫീൽഡ്
C) കേരള ഹൈവേ
D) ഇവയൊന്നുമല്ല
ഉത്തരം: (A)

13. സുവർണ വിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A) പാൽ ഉല്പാദനം
B) പഴം-പച്ചക്കറികളുടെ ഉല്പാദനം 
C) മത്സ്യ ഉല്പാദനം
D) മുട്ട ഉല്പാദനം
ഉത്തരം: (B)

14. മഞ്ഞുകാലത്തെ ആശ്രയിച്ചുള്ള കൃഷി.
A) റാബി
B) ഖാരിഫ്
C) സയ്ദ് 
D) മുണ്ടകൻ
ഉത്തരം: (A)

15. കേരളത്തിലെ ചെറുകിട വ്യവസായ സ്ഥാപനങ്ങളെ വികസിപ്പിക്കാൻ രൂപീകരിച്ച സ്ഥാപനം.
A) NABARD
B) ICICI
C) SIDCO
D) RBI
ഉത്തരം: (C)

16. നീതി ആയോഗിന്റെ ആസ്ഥാനം.
A) തിരുവനന്തപുരം
B) മുംബൈ
C) ന്യൂഡൽഹി
D) ജയ്പ്പൂർ
ഉത്തരം: (C)

17. 12-ാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങൾ.
A) സുസ്ഥിര വികസനം
B) മുഴുവൻ ഗ്രാമങ്ങളെയും വൈദ്യുതീകരിക്കുക 
C) വിദ്യാലയങ്ങളിലെ ലിംഗ അസമത്വം കുറയ്ക്കുക 
D) ഇവയെല്ലാം
ഉത്തരം: (D)

18. ലോക പയറുവർഗ്ഗ ദിനം.
A) ഫെബ്രുവരി 10
B) മാർച്ച് 22
C) ഏപ്രിൽ 23
D) ജൂൺ 5
ഉത്തരം: (A)

19. ഇന്ത്യൻ ഭരണഘടനയിലെ റിപ്പബ്ളിക് എന്ന ആശയം കടം എടുത്തിരിക്കുന്നത് ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ് ?
A) ഫ്രഞ്ച്
B) അമേരിക്ക 
C) അയർലന്റ്
D) ജർമ്മനി
ഉത്തരം: (A)

20. ഭരണഘടനാ നിർമ്മാണ സഭയിൽ ലക്ഷ്യപ്രമേയം അവതരിപ്പിച്ചത്.
A) അംബേദ്കർ
B) അല്ലാടി കൃഷ്ണസ്വാമി അയ്യർ
C) കെ. എം. മുൻഷി
D) ജവഹർലാൽ നെഹ്റു
ഉത്തരം: (D)

21. "മാൻഡാമസ് ' എന്ന റിട്ടിന്റെ അർത്ഥം.
A) കല്പന
B) എന്ത് അധികാരം
C) നിരോധനം
D) ശരീരം ഹാജരാക്കുക
ഉത്തരം: (A)
22. മൗലിക ചുമതലകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാനുഛേദം.
A) 19 A
B) 300 A
C) 51 A
D) 19
ഉത്തരം: (C)

23. കേന്ദ്ര എക്സിക്യൂട്ടിവിൽ പ്പെടാത്തത് ഏത് ?
A) പ്രസിഡന്റ്
B) പ്രധാനമന്ത്രി
C) മന്ത്രിസഭ
D) അറ്റോർണി ജനറൽ
ഉത്തരം: (D)

24. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആയ ആദ്യ മലയാളി.
A) ജസ്റ്റീസ് കെ. ജി. ബാലകൃഷ്ണൻ
B) ജസ്റ്റീസ് രഞ്ജൻ ഗോഗോയ്
C) ജസ്റ്റീസ് ഫാത്തിമാ ബീബി
D) ജസ്റ്റീസ് ഹരിലാൽ ജെ. കെനിയ
ഉത്തരം: (A)

25. "തുറമുഖം'' - ഇന്ത്യൻ ഭരണഘടനയുടെ ഏത് ലിസ്റ്റിൽ വരുന്നു ?
A) കൺകറന്റ് ലിസ്റ്റ്
B) സംസ്ഥാന ലിസ്റ്റ്
C) അവശിഷ്ടാധികാരങ്ങൾ
D) യൂണിയൻ ലിസ്റ്റ്
ഉത്തരം: (D)

26. സുപ്രീം കോടതിക്ക് അധികാരം ലഭിച്ചിരിക്കുന്നത് എവിടെ നിന്ന് ?
A) പ്രസിഡന്റ്
B) ഭരണഘടന
C) അറ്റോർണി ജനറൽ
D) കേന്ദ്രമന്ത്രി സഭ
ഉത്തരം: (B)

27. കേരളത്തിലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സർക്കാർ ആരംഭിച്ച ആരോഗ്യ ഇൻഷുറൻസ് പദ്ധതി.
A) പ്രത്യാശ
B) താലോലം
C) മെഡിസെപ്പ്
D) സ്നേഹയാനം
ഉത്തരം: (C)

28. 'സ്പെക്ട്രം' പദ്ധതി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ? 
A) ഭിന്നശേഷിക്കാരായ പെൺകുട്ടികൾ
B) ഓട്ടിസം ബാധിച്ച കുട്ടികൾ
C) അവിവാഹിതരായ യുവതികൾ
D) ഭിന്നശേഷിക്കാർ
ഉത്തരം: (B)

29. കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി. 
A) പട്ടം താണുപിള്ള
B) ഇ. കെ. നയനാർ
C) ജോസഫ് മുണ്ടശ്ശേരി
D) എൻ. എം. ജോസഫ്
ഉത്തരം: (C)

30. നീതി ആയോഗിന്റെ ഇപ്പോഴത്തെ അദ്ധ്യക്ഷനാര് ?
A) രാഹുൽ ഗാന്ധി
B) നരേന്ദ്രമോദി
C) ജസ്റ്റീസ് കെ. ജി. ബാലകൃഷ്ണൻ
D) പിണറായി വിജയൻ
ഉത്തരം: (B)

31. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാൻ.
A) മുഖ്യമന്ത്രി
B) ഗവർണർ
C) സ്പീക്കർ 
D) ചീഫ് സെക്രട്ടറി
ഉത്തരം: (A)
ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക
32. ചെറുകുടലിന്റെ ഏത് സവിശേഷത മൂലമാണ് ഭക്ഷണത്തിന്റെ ആഗിരണം പൂർണ്ണമായി നടപ്പാകുന്നത് ?
A) വില്ലൈ
B) എൻസൈം
C) ബാക്ടീരിയ
D) ഗ്രന്ഥികൾ
ഉത്തരം: (A)

33. തലച്ചോറിന്റെ ഏതു ഭാഗമാണ് ശ്വസനം നിയന്ത്രിക്കുന്നത് ?
സെറിബ്രം
B) സെറിബല്ലം
C) മെഡുല്ല
D) ഹൈപ്പോത്തലാമസ്
ഉത്തരം: (C)

34. രക്തം കട്ടപിടിക്കുവാൻ സഹായിക്കുന്ന ധാതു ഏത് ?
A) Mg++
B) Ca++
C) Fe++
D) Mn++
ഉത്തരം: (B)

35. സന്ധികളിൽ യൂറിക് ആസിഡ് അടിയുന്നതുകൊണ്ട് ഉണ്ടാകുന്ന രോഗം.
A) സന്ധിവാതം
B) ഓസ്റ്റിയോ പൊറോസിസ് 
C) റ്റെറ്റിനി 
D) ഗൗട്ട്
ഉത്തരം: (D)

36. ICDS ന്റെ പൂർണ്ണരൂപം.
A) ഇന്റഗ്രേറ്റഡ് ചൈൽഡ് ഡവലപ്പ്മെന്റ് സ്കീം
B) ഇന്റഗ്രേറ്റിംഗ് ചൈൽഡ് ഡവലപ്പ്മെന്റ് സപ്പോർട്ട്
C) ഇൻഡ്യൻ ചൈൽഡ് ഡവലപ്പ്മെന്റ് സ്കീം
D) ഇതിൽ ഒന്നുമില്ല
ഉത്തരം: (A)

37. ഏലീസാ ടെസ്റ്റ് (ELISA) ഏത് രോഗനിർണ്ണയത്തിനു വേണ്ടിയുള്ളതാണ് ?
A) ക്യാൻസർ
B) സിറോസിസ്
C) ഹൃദ്രോഗം
D) എയ്ഡ്സ്
ഉത്തരം: (D)

38. പോൾവോൾട്ട് താരം ചാടി വീഴുന്നത് ഒരു ഫോംബെഡ്ഡിലേയ്ക്കായതിനാൽ പരുക്ക് ഏൽക്കുന്നില്ല. ഇവിടെ പ്രയോജനപ്പെടുത്തുന്ന ന്യൂട്ടന്റെ നിയമം ഏതാണ് ?
A) ഒന്നാം ചലന നിയമം
B) രണ്ടാം ചലന നിയമം
C) മൂന്നാം ചലന നിയമം
D) ഗുരുത്വാകർഷണ നിയമം
ഉത്തരം: (B)

39. കണ്ണടയ്ക്കുള്ള കുറിപ്പിൽ നേത്രരോഗ വിദഗ്ധൻ എഴുതിയത് "-2D' എന്നാണ്. ഇത് താഴെ സൂചിപ്പിക്കുന്നതിൽ ഏത് ലെൻസാണ് ?
A) 50 cm ഫോക്കസ് ദൂരമുള്ള കോൺകേവ് ലെൻസ് 
B) 50 cm ഫോക്കസ് ദൂരമുള്ള കോൺവെക്സ് ലെൻസ് 
C) 2 cm ഫോക്കസ് ദൂരമുള്ള കോൺകേവ് ലെൻസ്
D) 2 cm ഫോക്കസ് ദൂരമുള്ള കോൺവെക്സ് ലെൻസ്
ഉത്തരം: (A)
40. ഹീറ്റിങ് കോയിലുകൾ പലപ്പോഴും നിക്രോം ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. നിക്രോമിന്റെ താഴെ സൂചിപ്പിക്കുന്ന ഏതെല്ലാം മേന്മകളാണ് വൈദ്യുത താപന ഉപകരണങ്ങളിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത് ?
i) ഉയർന്ന റെസിസ്റ്റിവിറ്റി.
ii) ഉയർന്ന ദ്രവണാങ്കം.
iii) ചുവന്ന് ചുട്ട് പഴുത്ത് ഓക്സീകരിക്കപ്പെടാതെ ദീർഘനേരം നിലനിൽക്കാനുള്ള
കഴിവ്.
A) iii മാത്രം 
B) (ii & iii) 
C) (i & iii) മാത്രം
D) എല്ലാം (i, ii & iii)
ഉത്തരം: (D)

41. 2022 നവംബറിൽ PSLV-C54 ഭ്രമണപഥത്തിലെത്തിച്ച ഉപഗ്രഹം താഴെ സൂചിപ്പിക്കുന്നതിൽ ഏതാണ് ?
A) EOS – 02
B) EOS - 04
C) EOS – 06
D) EOS – 08
ഉത്തരം: (C)

42. താഴെ കൊടുത്തിരിക്കുന്നവയിൽ ലോഹങ്ങളുടെ വിഭാഗത്തിൽപ്പെടാത്തവ
ഏത് ?
A) Na, Li, K
B) Ge, Si, B
C) Be, Mg, Sr
D) Ba, Al, Pb
ഉത്തരം: (B)

43. സബ്ഷെല്ല് ഇലക്ട്രോൺ വിന്യാസം എഴുതുമ്പോൾ സബ്ഷെല്ലുകളുടെ ഇടത് വശത്ത് ചേർക്കുന്ന സംഖ്യ താഴെകൊടുത്തിരിക്കുന്നവയിൽ ഏതിനെ സൂചിപ്പിക്കുന്നു?
A) അറ്റോമിക നമ്പർ
B) മാസ്സ് നമ്പർ
C) ഷെൽ നമ്പർ
D) ഗ്രൂപ്പ് നമ്പർ
ഉത്തരം: (C)

44. താഴെ കൊടുത്തിരിക്കുന്നവയിൽ ലോഹസങ്കരമായ അൽനിക്കോയിൽ അടങ്ങിയി ട്ടില്ലാത്ത മൂലകം ഏത് ?
A) Fe
B) AI
C) Cr
D) Ni
ഉത്തരം: (C)

45. ബോക്സൈറ്റിന്റെ സാന്ദ്രണത്തിന് ഉപയോഗിക്കുന്ന മാർഗ്ഗമാണ്
A) കാന്തിക വിഭജനം
B) ജലപ്രവാഹത്തിൽ കഴുകൽ
C) ലീച്ചിങ്ങ്
D) പ്ലവന പ്രക്രിയ
ഉത്തരം: (C)

46. “ഉയിരിൻ കൊലക്കുടുക്കാക്കാവും കയറിനെ
യുഴിഞ്ഞാലാക്കിത്തീർക്കാൻ കഴിഞ്ഞതല്ലേ ജയം' - ഈ വരിയുടെ രചയിതാവ് ആര് ?
A) പി. കുഞ്ഞിരാമൻ നായർ
B) ഇടശ്ശേരി ഗോവിന്ദൻ നായർ
C) വള്ളത്തോൾ നാരായണ മേനോൻ
D) വൈലോപ്പിള്ളി ശ്രീധരമേനോൻ
ഉത്തരം: (D)

47. താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏവ ?
i) ഖബർ - വൈക്കം മുഹമ്മദ് ബഷീർ
ii) പാവക്കുട്ടി - ഗ്രേസി 
iii) അനർഘ നിമിഷം - കെ. ആർ. മീര
iv) എന്റെ വഴിയമ്പലങ്ങൾ -  എസ്. കെ. പൊറ്റക്കാട്
A) i & iv
B) i & iii
C) ii & iv
D) iii & iv
ഉത്തരം: (C)

48. “മഞ്ജുതരം'' ഏത് സാഹിത്യ വിഭാഗത്തിൽ പെടുന്നു ?
A) കഥാസമാഹാരം
B) ജീവചരിത്രം
C) ആത്മകഥ
D) നോവൽ
ഉത്തരം: (C)

49. തന്നിരിക്കുന്ന ചിത്രങ്ങളിൽ സാൽവദോർ ദാലിയുടെ രചന അല്ലാത്തത് ഏത് ?
A) ഗോൾഡൻ ഏജ്
B) ദി ക്രിയേഷൻ ഓഫ് ആദം
C) പേഴ്സിസ്റ്റൻസ് ഓഫ് മെമ്മറി
D) മെൽട്ടിംഗ് വാച്ചസ്
ഉത്തരം: (B)

50. 2022-ലെ ബഷീർ പുരസ്ക്കാരം ലഭിച്ച കൃതി ഏത് ?
A) നൃത്തം ചെയ്യുന്ന കുടകൾ
B) കേശവന്റെ വിലാപങ്ങൾ
C) കുട നന്നാക്കുന്ന ചോയി
D) നൃത്തം 
ഉത്തരം: (A)
👉ചോദ്യപേപ്പർ 15 ൽ നിന്നുള്ള ചോദ്യോത്തരങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും 

👉നിങ്ങളുടെ അഭിപ്രായങ്ങൾ ഈ ബ്ലോഗിൽ കമന്റായോ ഞങ്ങളുടെ Facebook പേജിലോ WhatsAppTelegram Channel ലോ രേഖപ്പെടുത്തുക
 
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here