KERALA PSC PREVIOUS EXAM QUESTIONS - 2023 | Question Paper - 12 | 80 PSC New Pattern Previous Questions | Page 12
പി.എസ്.സി. 2023 ജനുവരി മുതൽ ഡിസംബർ വരെ മലയാളത്തിൽ നടത്തിയ മുഴുവൻ പരീക്ഷകളിൽ നിന്നുമുള്ള ചോദ്യോത്തരൾ ഈ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ചോദ്യപേപ്പർ 12 ൽ നിന്നുള്ള 80 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെയുള്ള കമന്റ് ബോക്സിൽ അല്ലെങ്കിൽ ഞങ്ങളുടെ WhatsApp, Telegram Channel വഴി രേഖപ്പെടുത്തുക.
ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ താഴെ നൽകിയിട്ടുണ്ട്. മുൻ വർഷങ്ങളിലെ 6000 - ലേറെ ചോദ്യോത്തരങ്ങൾ ആവശ്യമുള്ളവർക്ക് ഇവിടെ ക്ലിക്കാം
Question Paper - 12
Question Code: 039/2023
Date of Test: 17/05/2023
1. താഴെ പറയുന്നവയിൽ ഇന്ത്യയുടെ രേഖാംശസ്ഥാനം കണ്ടെത്തുക?
(A) 68°7' കിഴക്കു മുതൽ 97°25′ കിഴക്കു വരെ
(B) 8°4' വടക്കു മുതൽ 37°6′ വടക്കു വരെ
(C) 78°6′ കിഴക്കു മുതൽ 924' കിഴക്കു വരെ
(D) 82°30′ കിഴക്കു മുതൽ 97°25′ കിഴക്കു വരെ
ഉത്തരം: (A)
2. താഴെ കൊടുത്തിരിക്കുന്നവയിൽ ഹിമാലയൻ നദികളിൽ ഉൾപ്പെടുന്നവ ഏതെല്ലാം?
(1) സിന്ധു
(2) ഗംഗ
(3) ബ്രഹ്മപുത
(4) നർമ്മദ
(A) 1, 4
(B) 1, 2, 3, 4
(C) 1, 2, 4
(D) 1, 2, 3
ഉത്തരം: (D)
3. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജയ്സാൽമിർ ഏത് ഭൂവിഭാഗത്തിൽ ഉൾപ്പെടുന്നു?
(A) ഉത്തരപർവ്വത മേഖല
(B) ഥാർ മരുഭൂമി
(C) ഉപദ്വീപിയ പീഠഭൂമി
(D) ഡക്കാൺ ട്രാപ്പ് മേഖല
ഉത്തരം: (B)
4. ഇന്ത്യയിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ ഏറ്റവും കൂടുതൽ ലഭിക്കുന്ന കാലയളവ് എപ്പോൾ ?
(A) ജൂൺ മുതൽ സെപ്തംബർ വരെ
(B) ഒക്ടോബർ മുതൽ നവംബർ വര
(C) ഡിസംബർ മുതൽ ഫെബ്രുവരി വരെ
(D) മാർച്ച് മുതൽ മെയ് വരെ
ഉത്തരം: (A)
5. സുന്ദരവനം ഡൽറ്റപ്രദേശം ഉൾപ്പെടുന്ന ഇന്ത്യയിലെ സംസ്ഥാനം ഏതെന്ന്
കണ്ടെത്തുക ?
(A) തമിഴ്നാട്
(B) രാജസ്ഥാൻ
(C) പശ്ചിമബംഗാൾ
(D) മധ്യപ്രദേശ്
ഉത്തരം: (C)
6. താഴെ തന്നിട്ടുള്ളവയിൽ നിന്നും കർണ്ണാടകയിൽ 31-ാമതായി ഈയടുത്ത്
നിലവിൽ വന്ന ജില്ല
(A) മൈലാടുംതുറൈ
(B) വിജയനഗര
(C) ഹമ്പി
(D) ബെല്ലാരി
ഉത്തരം: (B)
7. അറബിക്കടലിൽ രൂപം കൊണ്ട് 2021 വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ഏത്?
(A) ടൗട്ട
(B) നിസർഗ്ഗ
(C) ബുറേവി
(D) ഓഖി
ഉത്തരം: (A)
8. കേരളതീരപ്രദേശത്തു കാണപ്പെടുന്ന പ്രധാന റേഡിയോ ആക്ടീവ് പദാർത്ഥങ്ങളിൽ ഉൾപ്പെടുന്നവ തെരഞ്ഞെടുത്ത് എഴുതുക.
(1) ഇൽമനൈറ്റ്
(2) അലുമിനിയം
(3) ബോക്സൈറ്റ്
(4) മോണോസൈറ്റ്
(A) 1, 2, 3, 4
(B) 1, 4
(C) 1, 2, 4
(D) 2, 3
ഉത്തരം: (B)
9. കണ്ടൽക്കാടും കടൽത്തീരവും ഏറ്റവും കൂടുതലുള്ള ജില്ല ഏത്?
(A) കോഴിക്കോട്
(B) മലപ്പുറം
(C) കണ്ണൂർ
(D) ആലപ്പുഴ
ഉത്തരം: (C)
10. ഇടുക്കി ജില്ലയിലെ ജലവൈദ്യുത പദ്ധതികളിൽ ഉൾപെടാത്തത് കണ്ടെത്തുക.
(A) പള്ളിവാസൽ
(B) ചെങ്കുളം
(C) ഇടമലയാർ
(D) ഷോളയാർ
ഉത്തരം: (X) ഇടമലയാർ, ഷോളയാർ രണ്ടും ഇടുക്കിയിലല്ല
11. ശബരിഗിരി ജലവൈദ്യുത പദ്ധതിയിലേക്ക് വേണ്ട ജലം ഉപയോഗിക്കുന്ന പത്തനംതിട്ട ജില്ലയിലെ പ്രധാന നദികൾ ഏതെല്ലാം?
(1) പമ്പ
(2) കക്കി
(3) അച്ചൻകോവിലാർ
(4) ഇടമലയാർ
(A) 1, 2
(B) 2, 4
(C) 1, 2, 3
(D) 1, 4
ഉത്തരം: (A)
12. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പെടാത്തത് കണ്ടെത്തുക.
(A) ഗ്രാമപഞ്ചായത്ത്
(B) താലൂക്ക്
(C) ജില്ലാ പഞ്ചായത്ത്
(D) ബ്ലോക്ക് പഞ്ചായത്ത്
ഉത്തരം: (B)
13. താഴെ പറയുന്നവരിൽ കേരള അത്ലറ്റുകളിൽ ഉൾപ്പെടുന്നവർ ആരെല്ലാം?
(1) PT ഉഷ
(2) T C യോഹന്നാൻ
(3) K M ബീനാമോൾ
(4) ജിമ്മി ജോർജ്
(A) 1, 2, 3
(B) 1, 2, 3, 4
(C) 1, 3, 4
(D) 1, 2, 4
ഉത്തരം: (A)
14. കേരളത്തിലെ ആദ്യ വന്യജീവിസങ്കേതം ഏതാണെന്ന് കണ്ടെത്തുക?
(A) പെരിയാർ
(B) പറമ്പിക്കുളം
(C) മുത്തങ്ങ
(D) നെയ്യാർ
ഉത്തരം: (A)
15. കേന്ദ്രസർക്കാരിന്റെ നിർമ്മൽ ഗ്രാമ പുരസ്കാരം നേടിയ ആദ്യ പഞ്ചായത്ത്
പീലിക്കോട് ഉൾപ്പെടുന്ന ജില്ല കണ്ടെത്തുക.
(A) കാസർഗോഡ്
(B) കണ്ണൂർ
(C) ഇടുക്കി
(D) തൃശൂർ
ഉത്തരം: (A)
16. അഷ്ടമുടിക്കായൽ അറബിക്കടലുമായി ചേരുന്ന അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന തുറമുഖം ഏതെന്ന് കണ്ടെത്തുക?
(A) ബേപ്പൂർ
(B) നീണ്ടകര
(C) പൊന്നാനി
(D) തലശ്ശേരി
ഉത്തരം: (B)
17. കേരളത്തിൽ വാഹന രജിസ്ട്രേഷൻ കൂടുതലുള്ള ജില്ലയും വാഹന രജിസ്ട്രേഷൻ കുറവുള്ള ജില്ലയും ചേരുന്ന ജോഡി കണ്ടെത്തുക
(A) എറണാകുളം - ആലപ്പുഴ
(B) മലപ്പുറം - ആലപ്പുഴ
(C) മലപ്പുറം - ഇടുക്കി
(D) എറണാകുളം - വയനാട്
ഉത്തരം: (D)
18. 2020 വർഷത്തിൽ സംസ്ഥാനത്തെ മികച്ച കായികതാരത്തിനുള്ള ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ് ലഭിച്ച വ്യക്തി ആര്?
(A) ഷൈനി വിൽസൺ
(B) എം.ഡി. വത്സമ്മ
(C) പി.യു. ചിത
(D) മിനിമോൾ എബ്രഹാം
ഉത്തരം: (D)
19. പൊതുജനത്തിന് സൗജന്യമായി wifi ഏർപ്പെടുത്തിയ കേരളത്തിലെ ആദ്യ പഞ്ചായത്ത് ഏത്?
(A) ഇരവിപേരൂർ
(B) ആലത്തൂർ
(C) ആറൻമുള
(D) ലക്കിടി
ഉത്തരം: (A)
20. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്സറി എന്നറിയപ്പെടുന്ന സ്ഥലം
(B) ബംഗാൾ
(A) ഒഡീഷ
(C) നാഗ്പൂർ
(D) ഡൽഹി
ഉത്തരം: (B)
21. താഴെ പറയുന്നവയിൽ വള്ളത്തോൾ നാരായണമേനോന്റെ കൃതികളിൽ പെടാത്തത് ഏത്?
(A) പ്രേമാശ്രമം
(B) എന്റെ ഗുരുനാഥൻ
(C) ബാപ്പുജി
(D) ഇന്ത്യയുടെ കരച്ചിൽ
ഉത്തരം: (A)
22. 'ക്വിറ്റ് ഇന്ത്യാ സമരനായിക' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ്?
(A) അരുണ അസഫലി
(B) എ.വി. കുട്ടിമാളു അമ്മ
(C) ക്യാപ്റ്റൻ ലക്ഷ്മി
(D) സരോജിനി നായിഡു
ഉത്തരം: (A)
23. സ്ത്രീകളുടെ ഉന്നമനത്തിനായി "ആര്യ മഹിളാ സഭ' എന്ന സംഘടന സ്ഥാപിച്ചതാര്?
(A) സ്വാമി ദയാനന്ദ സരസ്വതി
(B) സ്വാമി വിവേകാനന്ദൻ
(C) ആനി ബസന്റ്
(D) പണ്ഡിത രമാഭായ്
ഉത്തരം: (D)
24. ഇന്ത്യയിലെ നിലവിലെ വിദേശകാര്യ വകുപ്പ് മന്ത്രി
(A) പിയൂഷ് ഗോയൽ
(B) സ്മൃതി ഇറാനി
(C) രാജ്കുമാർ സിങ്
(D) Dr. സുബ്രഹ്മണ്യൻ ജയ്ശങ്കർ
ഉത്തരം: (D)
25. കേന്ദ്രഭരണപ്രദേശമായ ലഡാക്കിലെ നിലവിലെ ലഫ്റ്റനന്റ് ഗവർണർ ആരാണ്?
(A) പ്രഫുൽ പട്ടേൽ
(B) രാധാകൃഷ്ണ മാതൂർ
(C) അഡ്മിറൽ D.K. ജോഷി
(D) അനിൽ ബയ് ജാ
ഉത്തരം: (X) ബി ഡി മിശ്ര (B. D. Mishra)
26. ഇന്ത്യയിൽ നടപ്പിൽ വരുത്തേണ്ട ഭരണ പരിഷ്ക്കരണങ്ങളെ കുറിച്ച് ചർച്ച ചെയ്യാനായി ബ്രിട്ടീഷ് ഗവൺമെന്റ് വിളിച്ചു ചേർത്ത വട്ടമേശ സമ്മേളനങ്ങൾ
നടന്ന വർഷങ്ങൾ
(A) 1929, 1930, 1931
(B) 1931, 1932, 1933
(C) 1932, 1933, 1934
(D) 1930, 1931, 1932
ഉത്തരം: (D)
27. റൗലക്ട് വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് നടന്ന ദാരുണ സംഭവം ഏത്?
(A) ചൗരിചൗരാ സംഭവം
(B) വാഗൺ ട്രാജഡി
(C) ജാലിയൻ വാലാബാഗ് കൂട്ടക്കൊല
(D) കീഴരിയൂർ ബോംബ് കേസ്
ഉത്തരം: (C)
28. വൈകുണ്ഠ സ്വാമിയുമായി ബന്ധമില്ലാത്തത് ഏത്?
(A) വില്ലുവണ്ടി സമരം നയിച്ചു
(B) സമത്വസമാജം എന്ന സംഘടന രൂപീകരിച്ചു
(C) ക്ഷേത്രപ്രവേശന നിരോധനത്തിനെതിരെ ശബ്ദമുയർത്തി
(D) മേൽമുണ്ട് ധരിക്കൽ നിരോധനത്തിനെതിരെ ശബ്ദമുയർത്തി
ഉത്തരം: (A)
29. ഒരു ക്ഷേമരാഷ്ട്രം സൃഷ്ടിക്കുന്നതിനു സഹായകമാവുന്ന സാമൂഹിക - സാമ്പത്തിക - രാഷ്ട്രീയ പരിപാടികൾ ഗവൺമെന്റ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്ന ഭരണഘടനാഭാഗം
(A) മൗലിക കർത്തവ്യങ്ങൾ
(B) മൗലിക കടമകൾ
(C) നിർദ്ദേശക തത്വങ്ങൾ
(D) ഇവയൊന്നുമല്ല
ഉത്തരം: (C)
30. എ.കെ. ഗോപാലന്റെ നേതൃത്വത്തിൽ നടന്ന പട്ടിണിജാഥ എവിടെ മുതൽ എവിടെ വരെ ആയിരുന്നു?
(A) കോഴിക്കോട് മുതൽ പയ്യന്നൂർ വരെ
(B) കണ്ണൂർ മുതൽ മദ്രാസ് വരെ
(C) വൈക്കം മുതൽ തിരുവനന്തപുരം വരെ
(D) ഇവയൊന്നുമല്ല
ഉത്തരം: (B)
31. താഴെ പറയുന്നവയിൽ സ്വാതന്ത്ര്യത്തിനുള്ള അവകാശം എന്ന മൗലിക അവകാശവുമായി ബന്ധപ്പെട്ട ആശയം ഏത്?
(A) മതഭാഷാന്യൂനപക്ഷങ്ങൾക്ക് സ്വന്തം ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാനുള്ള അവകാശം
(B) സ്വതന്ത്രമായി ഏതു മതത്തിലും വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശം
(C) പൊതുനിയമനങ്ങളിൽ അവസരസമത്വം ഉറപ്പാക്കൽ
(D) അന്യായമായ അറസ്റ്റിനും തടങ്കലിനും എതിരായ സംരക്ഷണം
ഉത്തരം: (D)
32. താഴെ പറയുന്നവരിൽ സുഭാഷ് ചന്ദ്രബോസിന്റെ സമരങ്ങളിൽ തൽപ്പരരായി INA യിൽ ചേർന്ന മലയാളികൾ ആരൊക്കെ ?
(i) വക്കം അബ്ദുൾ ഖാദർ
(ii) ക്യാപ്റ്റൻ ലക്ഷ്മി
(iii) പി. കൃഷ്ണപിള്ള
(iv) ജയപ്രകാശ് നാരായണൻ
(A) ഒന്നും മൂന്നും
(B) മൂന്നും നാലും
(C) മുഴുവൻ പേരും
(D) ഒന്നും രണ്ടും
ഉത്തരം: (D)
33. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന പാർലമെന്ററി ജനാധിപത്യ ഭരണ സമ്പ്രദായത്തിനോട് യോജിക്കാത്ത പ്രസ്താവന ഏത്?
(A) ജനങ്ങൾ തങ്ങളുടെ പ്രതിനിധികളെ പ്രായപൂർത്തി വോട്ടവകാശത്തിലൂടെ തെരഞ്ഞെടുക്കുന്നു.
(B) ഇന്ത്യയിൽ പാർലമെന്ററി ഭരണസമ്പ്രദായ പ്രകാരം കേന്ദ്രത്തിലും
സംസ്ഥാനങ്ങളിലും ദ്വിമണ്ഡലസഭ നിലകൊള്ളുന്നു.
(C) തെരഞ്ഞെടുക്കപ്പെട്ടവർ ചേർന്ന് ഒരു ജനപ്രതിനിധി സഭയായി പ്രവർത്തിക്കുന്നു.
(D) നിയമനിർമ്മാണമാണ് ജനപ്രതിനിധി സഭയുടെ പ്രധാന ചുമതല.
ഉത്തരം: (B)
34. ഗാന്ധിജി മുന്നോട്ട് വച്ച് നയി താലിം (നൂതന വിദ്യാഭ്യാസം) വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധമില്ലാത്തത് ഏത്?
(i) പാശ്ചാത്യ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി
(ii) വിദ്യാഭ്യാസം ഉൽപ്പാദനക്ഷമമായ ഏതെങ്കിലും തൊഴിലുമായി ബന്ധപ്പെടുത്തി വേണം.
(iii) 8 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബ്ബന്ധിതവുമായ വിദ്യാഭ്യാസം നൽകണം.
(iv) വിദ്യാഭ്യാസം മാതൃഭാഷയിലായിരിക്കണം.
(A) ഒന്ന് മാത്രം
(B) ഒന്നും മൂന്നും
(C) മൂന്ന് മാത്രം
(D) രണ്ടും നാലും
ഉത്തരം: (A)
35. ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏവ?
(i) ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെടാത്ത ഭരണഘടന
(ii) ഭരണഘടന ഡ്രാഫ്റ്റിംഗ് കമ്മറ്റിയുടെ ചെയർമാൻ ഡോ. ബി. ആർ. അംബേദ്കർ ആയിരുന്നു.
(iii) സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥ ഉറപ്പ് വരുത്തുന്നു.
(iv) ആറ് മൗലിക അവകാശങ്ങൾ ഉൾക്കൊള്ളുന്നു.
(A) ഒന്നും മൂന്നും
(B) രണ്ടും നാലും
(C) രണ്ടും മൂന്നും നാലും
(D) മൂന്നും നാലും
ഉത്തരം: (C)
36. ചട്ടമ്പിസ്വാമികളുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ഏവ?
(i) "സ്വദേശാഭിമാനി' എന്ന പത്രം ആരംഭിച്ചു.
(ii) യഥാർത്ഥപേര് അയ്യപ്പൻ എന്നായിരുന്നു.
(iii) "വേദാധികാര നിരൂപണം', 'പ്രാചീനമലയാളം' എന്നിവ അദ്ദേഹത്തിന്റെ പ്രധാനകൃതികൾ ആണ്.
(iv) തിരുവല്ലയിലെ ഇരവിപേരൂരിലാണ് ജനനം.
(A) ഒന്നും രണ്ടും
(B) മൂന്നും നാലും
(C) രണ്ടും മൂന്നും
(D) രണ്ടും മൂന്നും നാലും
ഉത്തരം: (C)
37. ഇന്ത്യയിൽ ചെമ്പിന്റെ പ്രധാന ഉൽപാദക സംസ്ഥാനങ്ങൾ
(A) കർണ്ണാടക, പഞ്ചാബ്, രാജസ്ഥാൻ
(B) ചത്തീസ്ഗഡ്, ഒഡീഷ, ആസ്സാം
(C) ഹരിയാന, ഉത്തർപ്രദേശ്, തമിഴ്നാട്
(D) ഝാർഖണ്ഡ്, രാജസ്ഥാൻ, മധ്യപ്രദേശ്
ഉത്തരം: (D)
38. മൺപാത്ര നിർമ്മാണം ഏത് സാമ്പത്തിക മേഖലയിൽ ഉൾപ്പെടുന്നു.
(A) പ്രാഥമികമേഖല
(B) ദ്വിതീയമേഖല
(C) ത്രിതീയമേഖല
(D) പ്രാഥമികമേഖലയിലും ദ്വിതീയമേഖലയിലും
ഉത്തരം: (B)
39. പ്രത്യേക സാമ്പത്തിക മേഖലയെ സംബന്ധിച്ച് ശരിയായത് തെരഞ്ഞെടുക്കുക.
(1) പ്രത്യേക സാമ്പത്തിക മേഖല എന്ന ആശയം ചൈനയിൽ നിന്ന് പകർത്തിയതാണ്.
(2) ഇത് വിദേശനിക്ഷേപം ആകർഷിക്കാൻ ലക്ഷ്യം വച്ചിട്ടുള്ളതാണ്.
(3) 3 വർഷത്തെ പ്രാരംഭകാലയളവിൽ ഈ മേഖലയിൽ നികുതി നൽകേണ്ടതില്ല.
(A) 1, 2 മാത്രം ശരി
(B) 2, 3 മാത്രം ശരി
(C) 1, 3 മാത്രം ശരി
(D) എല്ലാം ശരിയാണ്.
ഉത്തരം: (A)
40. ശരിയല്ലാത്തത് തെരഞ്ഞെടുക്കുക.
(A) 1935 - RBI
(B) 1982 - NABARD
(C) 1985 - RRB
(D) 1955 - SBI
ഉത്തരം: (C)
41. സർക്കാർ നിയന്ത്രണങ്ങളെ സമ്പൂർണ്ണമായി നിരാകരിക്കുന്ന പുത്തൻ സാമ്പത്തികനയങ്ങളെ പറയുന്ന പേര്.
(A) ഉദാരവൽക്കരണം
(B) നവ ഉദാരവൽക്കരണം
(C) ഉദാരവൽക്കരണാനന്തരം
(D) സ്വകാര്യവൽക്കരണം
ഉത്തരം: (B)
42. “നീതി ആയോഗിന്റെ ഇപ്പോഴത്തെ വൈസ് ചെയർമാൻ
(A) പരമേശ്വര അയ്യർ
(B) നരേന്ദ്ര മോദി
(C) സുമൻ ബെറി
(D) റാവു ഇന്ദ്രജിത്ത് സിംഗ്
ഉത്തരം: (C)
43. കേരള ഗവൺമെന്റ് ഈ വർഷം സർക്കാർ ജീവനക്കാർക്കും പെൻഷൻക്കാർക്കും നടപ്പിലാക്കിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി
(A) കാരുണ്യ ആരോഗ്യ ഇൻഷൂറൻസ്
(B) മെഡിസെപ്പ്
(C) സമഗ്ര ആരോഗ്യ ഇൻഷൂറൻസ്
(D) പ്രൈം മിനിസ്റ്റേഴ്സ് ആരോഗ്യ ഇൻഷൂറൻസ്
ഉത്തരം: (B)
44. കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന ബാലസാഹിത്യ മാസികയുടെ പേര്
(A) ബാലരമ
(B) യുറീക്ക
(C) തളിര്
(D) ബാലഭൂമി
ഉത്തരം: (C)
45. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ചൈനാമാൻ ആയി കളിക്കുന്ന കളിക്കാരൻ ആര്?
(A) ഭുവനേശ്വർ കുമാർ
(B) യൂവേന്ദ്ര ചഹൽ
(C) രാഹുൽ ചാഹർ
(D) കുൽദീപ് യാദവ്
ഉത്തരം: (D)
46. മത്സരാടിസ്ഥാനത്തിൽ നെഹ്റു ട്രോഫി വള്ളംകളി ആദ്യമായി സംഘടിപ്പിച്ച വർഷം
(A) 1952
(B) 1961
(C) 1957
(D) 1972
ഉത്തരം: (A)
47. ആദ്യബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിനെ ബഹിരാകാശത്ത് എത്തിച്ച പേടകത്തിന്റെ പേര്?
(A) അപ്പോളോ 1
(B) ലൂനാർ 1
(C) ആര്യഭട്ട
(D) വോസ്റ്റോക്ക് 1
ഉത്തരം: (D)
48. ചാന്ദ്രദിനമായി ആചരിക്കുന്ന ദിവസം ഏത്?
(A) ജൂലൈ 12
(B) ജൂലൈ 21
(C) മെയ് 12
(D) മെയ് 21
ഉത്തരം: (B)
49. 2019 ലെ ജെ.സി. ഡാനിയൽ പുരസ്കാരം നേടിയ വ്യക്തി ആര്?
(A) മധു
(B) ഐ.വി. ശശി
(C) ഹരിഹരൻ
(D) അടൂർ ഗോപാലകൃഷ്ണൻ
ഉത്തരം: (C)
50. 2020 ടോക്യോ ഒളിംപിക്സിൽ സ്വർണ്ണം നേടിയ നീരജ് ചോപ്ര ഏത്സം സ്ഥാനത്തെ വ്യക്തിയാണ്?
(A) പഞ്ചാബ്
(B) ഗുജറാത്ത്
(C) മധ്യപ്രദേശ്
(D) ഹരിയാന
ഉത്തരം: (D)
51. 2021- ലെ ബുക്കർ പ്രൈസ് ലഭിച്ചത് ആർക്കാണ്?
(A) മെഗാൻ മക്വൽ
(B) ഡേവിഡ് ഡയപ്
(C) ബെൻജമിൻ ലാബട്ട്
(D) അരുന്ധതി റോയ്
ഉത്തരം: (X) ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരന്‍ ഡെയ്മന്‍ ഗാല്‍ഗട്ട് - നാണ് 2021ലെ ബുക്കര്‍ പുരസ്കാരം. ‘ദ് പ്രോമിസ്’ എന്ന നോവലിനാണ് പുരസ്കാരം. ബുക്കര്‍ പുരസ്കാരം നേടുന്ന മൂന്നാമത്തെ ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരനാണ് ഗാല്‍ഗട്ട്.
52. 2021-ലെ 620 രാജ്യങ്ങളിലെ സാംസ്കാരിക മന്ത്രിമാരുടെ യോഗം നടന്ന സ്ഥലം.
(A) ജനീവ
(B) റോം
(C) സ്റ്റോക് ഹോം
(D) ന്യൂഡെൽഹി
ഉത്തരം: (B)
53. ദഹിച്ച ആഹാരപദാർത്ഥങ്ങളിൽ നിന്നുള്ള പോഷകഘടകൾ രക്തത്തിലേയ്ക്ക് ആഗിരണം ചെയ്യുന്ന ദഹനവ്യവസ്ഥയുടെ ഭാഗം
(A) ആമാശയം
(B) ചെറുകുടൽ
(C) വൻകുടൽ
(D) അന്നനാളം
ഉത്തരം: (B)
54. ജീവകം A യുടെ അപര്യാപ്തതാ മൂലമുണ്ടാകുന്ന രോഗം
(A) നിശാന്ധത
(B) വർണ്ണാന്ധത
(C) ഗ്ലോക്കോമ
(D) തിമിരം
ഉത്തരം: (A)
55. സങ്കരയിനം തക്കാളി ഏത്?
(A) അനാമിക
(B) പവിത്ര
(C) ഹരിത
(D) മുക്തി
ഉത്തരം: (D)
56. കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി എവിടെയാണ്?
(A) പെരിയാർ വന്യജീവി സങ്കേതം
(B) സൈലന്റ് വാലി
(C) തെൻമല
(D) നീലഗിരി
ഉത്തരം: (C)
57. പ്രകാശസംശ്ലേഷണത്തിനായി സസ്യങ്ങൾ പ്രയോജനപ്പെടുത്തുന്ന വാതകം
(A) നൈട്രജൻ
(B) ഹൈഡ്രജൻ
(C) ഓക്സിജൻ
(D) കാർബൺഡൈഓക്സൈഡ്
ഉത്തരം: (D)
58. ഇന്ത്യ നിർമ്മിച്ച കോവിഡ് വാക്സിൻ
(A) കോവാക്സിൻ
(B) സ്പുട്നിക്
(C) ഫൈസർ
(D) ജോൺസൺ & ജോൺസൺ
ഉത്തരം: (A)
59. നിപ രോഗത്തിന് കാരണമായ ജീവി.
(A) ബാക്ടീരിയ
(B) ഫംഗസ്
(C) വൈറസ്
(D) പ്രോട്ടോസോവ
ഉത്തരം: (C)
60. മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രേഷണം ചെയ്യുന്ന രീതിയാണ്.
(A) ചാലനം
(B) സംവഹനം
(C) വികിരണം
(D) ഇതൊന്നുമല്ല
ഉത്തരം: (C)
61. രണ്ട് സമതല ദർപ്പണങ്ങളുടെ ഒരു ജോഡി അരികുകൾ ചുവടെ കൊടുത്തിരിക്കുന്ന ഏത് കോണളവിൽ ക്രമീകരിക്കുമ്പോളാണ് ഏറ്റവും കൂടുതൽ പ്രതിബിംബം ലഭിക്കുക.
(A) 90 ഡിഗ്രി
(B) 30 ഡിഗ്രി
(C) 60 ഡിഗ്രി
(D) 45 ഡിഗ്രി
ഉത്തരം: (B)
62. നേർപ്പിച്ച ഹൈഡ്രോക്ലോറിക്കാസിഡ് സിങ്കുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന
വാതകമാണ്?
(A) ഹൈഡ്രജൻ
(B) ഓക്സിജൻ
(C) ക്ലോറിൻ
(D) ഇതൊന്നുമല്ല
ഉത്തരം: (A)
63. “ദ്രാവകത്തിൽ ഒരു വസ്തുവിന്റെ ഭാരനഷ്ടവും അത് ആദേശം ചെയ്യുന്ന ദ്രാവകത്തിന്റെ ഭാരവും തുല്യമാണ്.'' പ്രശസ്തമായ ഈ തത്ത്വം ആരുടേതാണ്?
(A) ആർക്കിമിഡീസ്
(B) ന്യൂട്ടൻ
(C) ഗലീലിയോ
(D) എഡിസൺ
ഉത്തരം: (A)
64. ഐസ് ഉരുകി ജലമാകുമ്പോൾ അതിന്റെ വ്യാപ്തത്തിന് എന്ത് സംഭവിക്കുന്നു?
(A) കൂടുന്നു
(B) കുറയുന്നു
(C) തുല്യമായിരിക്കും
(D) ആദ്യം കൂടുന്നു, പിന്നെ കുറയുന്നു
ഉത്തരം: (B)
65. ബഹിരാകാശ ടൂറിസം ലക്ഷ്യമിട്ട് ജെഫ് ബെസോസ് ആരംഭിച്ച 'ബ്ലൂ ഒറിജി'ന്റെ ആദ്യ ബഹിരാകാശയാത്രയിലെ യാത്രികനാണ്
(A) രാകേഷ് ശർമ്മ
(B) മൈക്കിൾ കോള്ളിൻസ്
(C) ജെഫ് ബെസോസ്
(D) ഇവരാരുമല്ല
ഉത്തരം: (C)
66. അപ്പോളോ 11 ചാന്ദ്ര ദൗത്യത്തിലെ കമാൻഡ് മോഡ്യൂളിന്റെ പൈലറ്റ് ആയിരുന്ന വ്യക്തി 2021 ഏപ്രിൽ 21ന് അന്തരിച്ചു. അദ്ദേഹത്തിന്റെ പേരെന്ത്?
(A) നീൽ ആംസ്ട്രോങ്
(B) എഡ്വിൻ ആൽഡ്രിൻ
(C) മൈക്കിൾ കോളിൻസ്
(D) ഇവരാരുമല്ല
ഉത്തരം: (C)
67. 'ബാക്ക് ടു ബേസിക്സ് 'ഏത് അസുഖവുമായി ബന്ധപ്പെട്ടതാണ്.
(A) സിക്ക വൈറസ്
(B) നിപ്പ വൈറസ്
(C) കോറോണ വൈറസ്
(D) പോളിയോ വൈറസ്
ഉത്തരം: (C)
68. നിലവിൽ കേരളാ ആരോഗ്യമന്ത്രി
(A) ഷൈലജ ടീച്ചർ
(B) പി.കെ. ശ്രീമതി
(C) വീണാ ജോർജ്
(D) ചിഞ്ചുറാണി
ഉത്തരം: (C)
69. പക്ഷിപ്പനിയ്ക്ക് കാരണമായ സൂക്ഷ്മജീവി ഏത്?
(A) ബാക്ടീരിയ
(B) ഫംഗസ്
(C) വൈറസ്
(D) പ്രോട്ടോസോവ
ഉത്തരം: (C)
70. ലോകജനസംഖ്യാ ദിനം?
(A) ഏപ്രിൽ - 7
(B) ഡിസംബർ -1
(C) മാർച്ച് - 22
(D) ജൂലൈ
ഉത്തരം: (D)
71. ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്
(A) അമേരിക്ക
(B) ദുബായ്
(C) ജനീവ
(D) സൗത്ത് ആഫ്രിക്ക
ഉത്തരം: (C)
72. ഓങ്കോളജി (oncology) ഏത് അസുഖത്തെക്കുറിച്ചുള്ള പഠനമാണ്
(A) ക്യാൻസർ
(B) കോവിഡ് - 19
(C) പ്രമേഹം
(D) എയ്ഡ്സ്
ഉത്തരം: (A)
73. ഡി.പി.റ്റി (DPT) വാക്സിൻ കുട്ടികൾക്ക് നൽകുന്നത് താഴെ പറയുന്നവയിൽ ഏത് അസുഖം പ്രതിരോധിയ്ക്കാനാണ്?
(A) ക്ഷയം
(B) വില്ലൻ ചുമ
(C) മഞ്ഞപിത്തം
(D) നിശാന്ധത
ഉത്തരം: (B)
74. "സിക്ക വൈറസ് '' ബാധയ്ക്ക് കാരണമായ കൊതുകുയിനം ഏത്?
(A) ക്യൂലസ്
(B) അനോഫിലസ്
(C) ഈഡിസ്
(D) മാൻസോണിയൻസ്
ഉത്തരം: (C)
75. സംയോജിത ശിശുവികസന സേവന പദ്ധതി (ICDS) ആരംഭിച്ച വർഷം?
(A) 1974
(B) 1975
(C) 1976
(D) 1978
ഉത്തരം: (B)
76. ദേശീയ ആരോഗ്യദൗത്യത്തിന്റെ ഭാഗമായി എത്ര ജനസംഖ്യയ്ക്കാണ് ഒരു “ആശ'' പ്രവർത്തകയെ നിയോഗിച്ചിട്ടുള്ളത്?
(A) 5000
(B) 3000
(C) 2000
(D) 1000
ഉത്തരം: (D)
77. ഒ.ആർ.ടി. (ORT) ഏത് അസുഖത്തിന് നൽകുന്ന പ്രതിരോധമാണ്?
(A) ക്ഷയം
(B) കുഷ്ഠം
(C) വയറിളക്കരോഗങ്ങൾ
(D) സന്നിപാതജ്വരം
ഉത്തരം: (C)
78. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (Serum Institute of India) സ്ഥിതി ചെയ്യുന്നത്?
(A) ചെന്നൈ
(B) കേരളം
(C) പൂനെ
(D) മുംബൈ
ഉത്തരം: (C)
79. മെലിഞ്ഞ രോഗം (Slim disease) എന്നറിയപ്പെടുന്ന അസുഖം?
(A) കുതിരസന്നി
(B) പ്ലേഗ്
(C) പോളിയോ
(D) എയിഡ്‌സ്
ഉത്തരം: (D)
80. ജീവിതശൈലി രോഗനിയന്ത്രണ പദ്ധതി ഇന്ത്യയിൽ ആരംഭിച്ചത്?
(A) 2005
(B) 2008
(C) 2010
(D) 2021
ഉത്തരം: (C)
👉നിങ്ങളുടെ അഭിപ്രായങ്ങൾ ഈ ബ്ലോഗിൽ കമന്റായോ ഞങ്ങളുടെ Facebook പേജിലോ WhatsApp, Telegram Channel ലോ രേഖപ്പെടുത്തുക
0 അഭിപ്രായങ്ങള്