KERALA PSC PREVIOUS EXAM QUESTIONS - 2023 | Question Paper - 03 | 80 PSC New Pattern Previous Questions | Page 03 


PSC Previous Exam Questions - 2023 | PSC SSLC, +2, Degree Level Previous Exam Questions and Answers 
| LDC, LGS, POLICE, EXCISE, LPSA, UPSA, VEO etc. Exam Questions | 80 PSC New Pattern Previous Questions

പി.എസ്.സി. 2023 ജനുവരി മുതൽ ഡിസംബർ വരെ മലയാളത്തിൽ നടത്തിയ മുഴുവൻ പരീക്ഷകളിൽ നിന്നുമുള്ള ചോദ്യോത്തരൾ ഈ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ചോദ്യപേപ്പർ 03 ൽ നിന്നുള്ള 80 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെയുള്ള കമന്റ് ബോക്സിൽ അല്ലെങ്കിൽ ഞങ്ങളുടെ WhatsAppTelegram Channel വഴി  രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ താഴെ നൽകിയിട്ടുണ്ട്. മുൻ വർഷങ്ങളിലെ 6000 - ലേറെ ചോദ്യോത്തരങ്ങൾ ആവശ്യമുള്ളവർക്ക് ഇവിടെ ക്ലിക്കാം 

Question Paper - 03
Question Code: 014/2023 
Date of Test: 11/02/2023

1. G.20 രാജ്യങ്ങളുടെ ലക്ഷ്യങ്ങളിൽ പെടാത്തത് ഏത്?
(A) ആഗോള സാമ്പത്തിക വളർച്ച പുനഃസ്ഥാപിക്കുക 
(B) രാജ്യാന്തര വ്യാപാരത്തിന്റെ 75% ഉല്പാദനം
(C) രാജ്യാന്തര സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്തുക
(D) രാജ്യാന്തര ധനകാര്യസ്ഥാപനങ്ങളുടെ നവീകരണം
ഉത്തരം: (B)

2. ഇന്ത്യൻ നാവികനായ അഭിലാഷ് ടോമി സമുദ്രമാർഗ്ഗം ലോകം ചുറ്റി സഞ്ചരിച്ച് മുംബൈയിൽ തിരിച്ചെത്തിയത് എന്ന്?
(A) 2012 Nov. 3
(B) 2013 Jan. 6 
(C) 2013 Mar. 31
(D) 2012 Mar. 6
ഉത്തരം: (C)

3. "സമപന്തി ഭോജനം' സംഘടിപ്പിച്ച സാമൂഹ്യപരിഷ്കർത്താവ് :
(A) സഹോദരൻ അയ്യപ്പൻ
(B) പണ്ഡിറ്റ് കെ.പി. കറുപ്പൻ 
(C) ശ്രീനാരായണ ഗുരു
ഉത്തരം: (D)

4. താഴെ പറയുന്നവയിൽ ഉഷ്ണ മരുഭൂമിയിലെ ഗോത്രവർഗ്ഗങ്ങൾ ഏതെല്ലാം?
(i) കുബു
(ii) ബുഷ്മെൻ
(iii) ദയാക്
(iv) ത്വാറെക്
(A) (ii), (iv)
(B) (i), (iii) 
(C) (iii), (iv)
(D) (i), (iv)
ഉത്തരം: (A)

5. ബച്പൻ ബച്ചാവോ ആന്ദോളൻ എന്ന സംഘടനയുമായി ബന്ധപ്പെട്ട വ്യക്തി :
(A) അണ്ണാഹസാരെ
(B) കൈലാസ് സത്യാർത്ഥി
(C) മേധാ പട്കർ
(D) അരുണ റോയ്
ഉത്തരം: (B)

6. “മീൻ വിറ്റ് പകരം നേടിയ നെൽക്കൂമ്പാരം കൊണ്ട്
വീടും ഉയർന്ന തോണികളും
തിരിച്ചറിയാൻ പാടില്ലാതായി''
ഈ വരികൾ ഉൾക്കൊള്ളുന്ന സംഘകാല കൃതി തിരിച്ചറിയുക :
(A) അകനാനൂറ്
(B) പുറനാനൂറ്
(C) തൊൽക്കാപ്പിയം
(D) പത്തുപ്പാട്ട്
ഉത്തരം: (B)

7. ഉല്പാദനത്തിന് ഉപയോഗിക്കുന്നതും കാണാനും സ്പർശിക്കാനും കഴിയുന്നതുമായ മനുഷ്യനിർമ്മിത വസ്തുക്കൾ :
(A) മൂലധനം
(B) ഭൂമി 
(C) തൊഴിൽ
(D) സംഘാടനം
ഉത്തരം: (A)

8. 2022 ഫിഫ വേൾഡ് കപ്പ് ഫുട്ബോളിൽ "ഗോൾഡൻ ബൂട്ട്'' ലഭിച്ച കളിക്കാരൻ ആരാണ്?
(A) ലയണൽ മെസ്സി
(B) ക്രിസ്ത്യാനോ റൊണാൾഡോ
(C) ജൂലിയസ് അൽവാരസ്
(D) കിലിയൻ എംബപെ
ഉത്തരം: (D)

9. 2013-ന് ഒടുവിൽ സൗരയൂഥത്തിൽ എത്തിയ വാൽനക്ഷത്രം :
(A) ഐസൺ
(B) കോമറ്റ് ഹാലി ബോപ്പ്
(C) ഹാലീസ് കോമറ്റ് 
(D) ഷൂമേക്കർ ലെവി-9
ഉത്തരം: (A)

10. മധ്യകാല യൂറോപ്പിൽ സ്പെയിനിൽ നിലനിന്നിരുന്ന സർവ്വകലാശാല ഏതാണ്?
(A) പാവിയ
(B) പാർമ
(C) ടുലോസ്
(D) ഓക്സ്ഫോഡ്
ഉത്തരം: (B)

11. ചുവടെ ചേർത്തിട്ടുള്ളവയിൽ ഇന്ത്യയുടെ മാനകരേഖാംശം ഏതാണ്?
(A) 37°.6' W
(B) 82°.30' E
(C) 100° E
(D) 75°.30' W
ഉത്തരം: (B)

12. ഇന്ത്യയിൽകൂടി കടന്നുപോകുന്ന പ്രധാനപ്പെട്ട അക്ഷാംശരേഖ :
(A) 82°.30' E 
(B) 8°.4' N
(C) 37°.6' N
(D) 23°.30' N
ഉത്തരം: (D)

13. ഇന്ത്യയുടെ അക്ഷാംശീയ-രേഖാംശീയ വ്യാപ്തി ഏകദേശം എത്ര കോണീയ അളവാണ്?
(A) 30° 
(B) 10° 
(C) 40°
(C) 20°
ഉത്തരം: (A)

14. ഹിമാനിയുടെ കനമേറിയ ഒരു നിക്ഷേപണ ഭൂരൂപം :
(A) മാർബിൾ
(B) കരേവ
(C) ഔട്ട് വാഷ് സമതലം
(D) ട്രാംലിൻസ്
ഉത്തരം: (B)

15. കൃഷിയധിഷ്ഠിത വ്യവസായം :
(A) പഞ്ചസാര വ്യവസായം
(B) രാസ വ്യവസായം
(C) ഐ.ടി. വ്യവസായം
(D) ഇരുമ്പുരുക്ക് വ്യവസായം
ഉത്തരം: (A)

16. ഇന്ത്യയിലെ ആദ്യ തുറമുഖാധിഷ്ഠിത ഉരുക്കുശാല സ്ഥാപിതമായ പ്രദേശം :
(A) മുംബൈ 
(B) വിശാഖപട്ടണം
(C) കൊച്ചി
(D) മംഗലാപുരം
ഉത്തരം: (B)

17. ഹിമാചൽപ്രദേശ്-ടിബറ്റ് പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം :
(A) ചങ് ലാ (B) സോജി ലാ 
(C) നാഥു ലാ (D) ഷിപ്കി ലാ
ഉത്തരം: (D)

18. ഒരു പാരമ്പര്യ ഊർജ്ജ സ്രോതസ്സ് :
(A) സൗരോർജ്ജം
(B) ജൈവവാതകം
(C) കൽക്കരി
(D) ഭൗമതാപോർജ്ജം
ഉത്തരം: (C)

19. ഇന്ത്യയിൽ ഗ്രാമീണ റോഡുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ശരിയായ വസ്തുത ഏതാണ്? 
(i) ഗ്രാമങ്ങളിലെ അഭ്യന്തരസഞ്ചാരം ഉറപ്പാക്കുന്നു.
(ii) ഈ റോഡുകളുടെ നിർമ്മാണവും പരിപാലനവും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളാണ് നിർവ്വഹിക്കുന്നത്.
(iii) സംസ്ഥാന തലസ്ഥാനങ്ങളെ ജില്ലാആസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നു
(A) (ii), (iii) എന്നിവ മാത്രം
(B) മുകളിൽ പറഞ്ഞവയെല്ലാം ((i), (ii), (iii))
(C) (i), (ii) എന്നിവ മാത്രം
(D) (i), (iii) എന്നിവ മാത്രം
ഉത്തരം: (C)

20. ഏതു വർഷമാണ് ഇന്ത്യയിൽ ഉൾനാടൻ ജലഗതാഗത അതോറിറ്റി രൂപം കൊണ്ടത്?
(A) 1956 
(B) 1986
(C) 1900
(D) 1997
ഉത്തരം: (B)

21. സ്ത്രീകളുടെ ഉന്നമനത്തിനായി "ആര്യ മഹിള സഭ' സ്ഥാപിച്ച സാമൂഹ്യപരിഷ്കർത്താവ് ആരാണ്?.
(A) രമാബായ്
(B) ജ്യോതി ബാഫുലെ 
(C) വിജയലക്ഷ്മി
(D) കാദംബനി ഗാംഗുലി
ഉത്തരം: (A)

22. തുണിമിൽ തൊഴിലാളികളുടെ വേതന വർദ്ധനവിനുവേണ്ടി ഗാന്ധിജി നടത്തിയ സത്യാഗ്രഹസമരം ഏത്?
(A) ചമ്പാരൻ സത്യാഗ്രഹം
(B) അഹമ്മദാബാദ് സത്യാഗ്രഹം
(C) ബർദോളി സത്യാഗ്രഹം
(D) ഖേഡ സത്യാഗ്രഹം
ഉത്തരം: (B)

23. ഗാന്ധിജി കൈസർ-എ-ഹിന്ദ്' ബഹുമതി ബ്രിട്ടീഷ് ഗവണ്മെന്റിനെതിരെ നൽകിയത് ഏതു സംഭവത്തിൽ പ്രതിഷേധിച്ചിട്ടാണ്?
(A) ക്വിറ്റ് ഇന്ത്യ സമരം
(B) ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല
(C) റൗലത്ത് നിയമം
(D) ചൗരിചൗര സംഭവം
ഉത്തരം: (B)

24. നാഗന്മാരുടെ റാണി എന്നു ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചതാരെ?
(A) ഗൈഡിലിയു
(B) പ്രീതിലത വഡോദാർ
(C) മാതംഗിനി ഹസാരെ
(D) കനകലതാബറുവ
ഉത്തരം: (A)

25. ചൗരിചൗര സംഭവം നടന്ന വർഷം ഏത്?
(A) 1922 
(B) 1920
(C) 1919
(D) 1921
ഉത്തരം: (A)

26. 1958 -ൽ രൂപം കൊടുത്ത സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ ചെയർമാൻ ആരായിരുന്നു?
(A) സർദാർ കെ.എം. പണിക്കർ
(B) ഹൃദയനാഥ കുൻസു 
(C) ഫസൽ അലി
(D) വല്ലഭായ് പട്ടേൽ
ഉത്തരം: (C)

27. ഇന്ത്യൻ താഷ് കോൺഗ്രസ്സിന്റെ അന്തിമ ലക്ഷ്യം പൂർണ്ണസ്വരാജ്' ആണെന്നു പ്രഖ്യാപിക്കുന്ന പ്രമേയം പാസ്സാക്കിയ സമ്മേളനം നടന്നത് എവിടെവെച്ചാണ്?
(A) അമരാവതി സമ്മേളനം
(B) അഹമ്മദാബാദ് സമ്മേളനം 
(C) നാഗ്പൂർ സമ്മേളനം
(D) ലാഹോർ സമ്മേളനം
ഉത്തരം: (D)

28. 1940-ൽ ആരംഭിച്ച വ്യക്തിസത്യാഗ്രഹത്തിനുവേണ്ടി ഗാന്ധിജി ആദ്യം തിരഞ്ഞെടുത്തത് ആരെ?
(A) ജവഹർലാൽ നെഹ്റു
(B) സുഭാഷ് ചന്ദ്രബോസ്
(C) വിനോബഭാവെ
(D) പി. രാമമൂർത്തി
ഉത്തരം: (C)

29. ക്വിറ്റ് ഇന്ത്യാ സമര നായിക എന്നറിയപ്പെടുന്ന ധീര വനിത ആരാണ്?
(A) അരുണാ അസഫലി
(B) എ.വി. കുട്ടിമാളു അമ്മ
(C) ക്യാപ്റ്റൻ ലക്ഷ്മി
(D) സരോജിനി നായിഡു
ഉത്തരം: (A)

30. ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന സാമൂഹ്യപരിഷ്കർത്താവ് :
(A) സ്വാമി ദയാനന്ദസരസ്വതി
(B) സ്വാമി വിവേകാനന്ദൻ
(C) രാജാറാം മോഹൻ റോയ്
(D) സർ സയ്യദ് അഹമ്മദ്ഖാൻ
ഉത്തരം: (C)

31. 1924 ലെ ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളി :
(A) പി.ടി.ഉഷ 
(B) സി.കെ. ലക്ഷ്മണൻ
(C) ഷൈനി വിൽസൺ
(D) പി.ആർ. ശ്രീജേഷ്
ഉത്തരം: (B)
32. കേരളത്തിന്റെ വിസ്തൃതി എത്രയാണ്?
(A) 38,863 ച.കി.മീ  
(B) 38,888 ച.കി.മീ  
(C) 38,560 ച.കി.മീ  
(D) 38,700 ച.കി.മീ  
ഉത്തരം: (A)

33. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ജില്ല ഏതാണ്?
(A) തിരുവനന്തപുരം
(B) കൊല്ലം
(C) എറണാകുളം 
(D) ആലപ്പുഴ
ഉത്തരം: (D)

34. കേരളത്തിൽ ഏറ്റവും അധികം വനമേഖലയുള്ള ജില്ല ഏതാണ്?
(A) പത്തനംതിട്ട
(B) പാലക്കാട്
(C) ഇടുക്കി
(D) തിരുവനന്തപുരം
ഉത്തരം: (C)

35. കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടു കായൽ ഏതെല്ലാം ജില്ലകളിൽ വ്യാപിച്ചു കിടക്കുന്നു?
(A) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട
(B) പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ
(C) എറണാകുളം, തൃശ്ശൂർ, കോട്ടയം
(D) ആലപ്പുഴ, കോട്ടയം, എറണാകുളം
ഉത്തരം: (D)

36. കേരളത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ആനമുടിയുടെ ഉയരം എത്ര?
(A) 3000 മീറ്റർ
(B) 2695 മീറ്റർ 
(C) 2865 മീറ്റർ
(D) 2565 മീറ്റർ
ഉത്തരം: (B)

37. കേരളത്തിൽ എത്ര പട്ടികജാതി സംവരണ നിയോജകമണ്ഡലങ്ങൾ ഉണ്ട്?
(A) 20 
(B) 14
(C) 2
(D) 140
ഉത്തരം: (B)

38. കേരളസംസ്ഥാന ജൈവവൈവിധ്യ ബോർഡ് രൂപീകൃതമായത് ഏതു വർഷം?
(A) 2002
(B) 2003 
(C) 2004
(D) 2005
ഉത്തരം: (D)

39. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ കിട്ടുന്ന മൺസൂൺ കാലം കണ്ടെത്തുക :
(A) മാർച്ച് - മെയ്
(B) ജൂൺ - സെപ്തംബർ 
(C) ഡിസംബർ - ഫെബ്രുവരി
(D) ഒക്ടോബർ - നവംബർ
ഉത്തരം: (B)

40. കേരള നിയമസഭ കേരള പഞ്ചായത്തീരാജ് നിയമം പാസ്സാക്കിയ വർഷം :
(A) 1992 
(B) 1993
(C) 1994
(D) 1995
ഉത്തരം: (C)

41. "ഒന്നേകാൽ കോടി മലയാളികൾ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവിനെ കണ്ടെത്തുക :
(A) എം.ജി.എസ്സ്. നാരായണൻ
(B) ഇളംകുളം കുഞ്ഞൻപിള്ള
(C) ഇ.എം.എസ്സ്. നമ്പൂതിരിപ്പാട്
(D) എ. ശ്രീധരമേനോൻ
ഉത്തരം: (C)

42. 1921-ലെ അഖില കേരളാടിസ്ഥാനത്തിലുള്ള പ്രഥമ രാഷ്ട്രീയ സമ്മേളനം നടന്നത് എവിടെ വെച്ചാണ്?
(A) ഒറ്റപ്പാലം
(B) ആലുവ
(C) തൃശ്ശൂർ
(D) കോഴിക്കോട്
ഉത്തരം: (A)

43. ബ്രിട്ടീഷ് ഭരണത്തോടുള്ള എതിർപ്പ്  "വെൺനീചഭരണം'' എന്ന പ്രയോഗത്തിലൂടെ പ്രകടിപ്പിച്ച സാമൂഹ്യപരിഷ്കർത്താവാര്?
(A) ശ്രീനാരായണ ഗുരു
(B) വൈകുണ്ഠ സ്വാമികൾ
(C) ചട്ടമ്പി സ്വാമികൾ
(D) വാഗ്ഭടാനന്ദൻ
ഉത്തരം: (B)

44. 'ഋതുമതി' എന്ന നാടകത്തിന്റെ രചയിതാവാര്? 
(A) വി.ടി. ഭട്ടതിരിപ്പാട്
(B) പ്രേംജി
(C) എം.ആർ. ഭട്ടതിരിപ്പാട്
(D) ആര്യപള്ളം
ഉത്തരം: (B)

45. തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന ആശയത്തോടുകൂടി ശ്രീമൂലം തിരുനാളിന് സമർപ്പിക്കപ്പെട്ട നിവേദനം ഏതായിരുന്നു?
(A) ഈഴവ മെമ്മോറിയൽ
(B) എതിർ മെമ്മോറിയൽ
(C) നിവർത്തന പ്രസ്ഥാനം
(D) മലയാളി മെമ്മോറിയൽ
ഉത്തരം: (D)

46. ഒന്നാം ലോകമഹായുദ്ധകാലത്ത് മാരങ്കുളം എന്ന സ്ഥലത്തുനിന്നും കുളത്തൂർ കുന്നിലേക്ക് ഒരു യുദ്ധവിരുദ്ധ ജാഥ നടത്തിയ സാമൂഹ്യപരിഷ്കർത്താവ് ആര്?
(A) വൈകുണ്ഠ സ്വാമികൾ
(B) വാഗ്ഭടാനന്ദൻ
(C) പണ്ഡിറ്റ് കറുപ്പൻ
(D) കുമാരഗുരുദേവൻ
ഉത്തരം: (D)

47. സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി കേരളത്തിൽ കെ. കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പു സത്യാഗ്രഹം നടന്നത് എവിടെവെച്ചാണ്?
(A) പയ്യന്നൂർ 
(B) കോഴിക്കോട്
(C) മഞ്ചേരി
(D) വേദാരണ്യം
ഉത്തരം: (A)

48. 1904 ൽ അധഃസ്ഥിതർക്കുമാത്രമായി ഒരു വിദ്യാലയം സ്ഥാപിച്ച സാമൂഹ്യപരിഷ്കർത്താവ് :
(A) ശ്രീനാരായണ ഗുരു
(B) വക്കം അബ്ദുൾ ഖാദർ
(C) അയ്യങ്കാളി
(D) ചട്ടമ്പി സ്വാമികൾ
ഉത്തരം: (C)

49. കയ്യൂർ സമരം നടന്ന വർഷം :
(A) 1942 ഏപ്രിൽ 11
(B) 1941 മാർച്ച് 28
(C) 1943 മാർച്ച് 15
(D) 1944 ജനുവരി 5
ഉത്തരം: (B)

50. കണ്ണൂരിൽ നിന്ന് മദ്രാസിലേക്ക് പട്ടിണി ജാഥ നടത്തിയതാര്?
(A) പി. കൃഷ്ണപിള്ള
(B) ആർ.വി. ശർമ്മ
(C) കെ.ബി. മേനോൻ
(D) എ.കെ. ഗോപാലൻ
ഉത്തരം: (D)

51. ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
(A) സമ്മേളന സ്വാതന്ത്ര്യം
(B) സ്വത്ത് സമ്പാദിക്കാനുള്ള സ്വാതന്ത്ര്യം
(C) സംഘടനാ സ്വാതന്ത്ര്യം
(D) സഞ്ചാര സ്വാതന്ത്ര്യം
ഉത്തരം: (B)
52. ഒരു അന്താരാഷ്ട്രവേദിയിൽ ഇന്ത്യയുടെ ത്രിവർണ്ണപതാക ആദ്യമായി ഉയർത്തിയത് ആര്?
(A) സരോജിനി നായിഡു
(B) ബീഗം ഹസ്രത് മഹൽ
(C) ആനിബസന്റ്
(D) മാഡം ബിക്കാജി കാമ
ഉത്തരം: (D)

53. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാൻ ആര്?
(A) സുപ്രീംകോടതിയിൽ നിന്നും വിരമിച്ച ചീഫ് ജസ്റ്റീസ്
(B) പ്രധാനമന്ത്രി
(C) കേന്ദ്ര നിയമവകുപ്പ് മന്ത്രി
(D) ഹൈക്കോടതിയിൽ നിന്നും വിരമിച്ച ചീഫ് ജസ്റ്റീസ്
ഉത്തരം: (A)

54. ഇന്ത്യൻ പൗരന്റെ മൗലിക കടമകളുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയല്ലാത്തത് കണ്ടെത്തുക :
(A) പൊതുമുതൽ സംരക്ഷിക്കുക
(B) പരിസ്ഥിതി സംരക്ഷിക്കുക
(C) പൗരാവകാശങ്ങൾ സംരക്ഷിക്കുക
(D) സാംസ്ക്കാരിക പൈതൃകങ്ങൾ സംരക്ഷിക്കുക
ഉത്തരം: (C)

55. ഇന്ത്യയിലെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ :
(A) പാലാട്ട് മോഹൻ ദാസ്
(B) ജസ്റ്റീസ് രംഗനാഥമിശ്ര 
(C) ടി.എൻ. ശേഷൻ
(D) വജാഹത്ത് ഹബീബുള്ള
ഉത്തരം: (D)

56. ഇന്ത്യയുടെ ദേശീയഗീതമായ "വന്ദേമാതരം' ഏത് കൃതിയിൽ നിന്നും എടുത്തതാണ്?
(A) ആനന്ദമഠം
(B) ദേവി ചൗധുരാനി
(C) ദുർഗേഷ് നന്ദിനി
(D) കപാൽ കുണ്ഡല
ഉത്തരം: (A)

57. മൗലിക അവകാശങ്ങളിലെ "അവസരസമത്വം'' ഉൾക്കൊള്ളുന്ന ഇന്ത്യൻ ഭരണഘടനയുടെ വകുപ്പ് ഏത്?
(A) 14-ാം വകുപ്പ്
(B) 15-ാം വകുപ്പ്
(C) 16-ാം വകുപ്പ്
(D) 17-ാം വകുപ്പ്
ഉത്തരം: (C)

58. "അശോകസ്തംഭം'' ഇന്ത്യയുടെ ദേശീയ ചിഹ്നമായി അംഗീകരിച്ചത് എന്ന്?
(A) 1947 ആഗസ്റ്റ് 15
(B) 1950 ജനുവരി 26
(C) 1949 നവംബർ 26
(D) 1950 ജനുവരി 24
ഉത്തരം: (B)

59. ഇന്ത്യയുടെ ദേശീയഗാനമായ 'ജനഗണമന' ഏതു ഭാഷയിലാണ് രചിക്കപ്പെട്ടത്?
(A) മറാത്തി
(B) ഗുജറാത്തി
(C) ഹിന്ദി
(D) ബംഗാളി
ഉത്തരം: (D)

60. ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ് ചുവടെ നൽകിയിരിക്കുന്നത്. ശരിയായവ കണ്ടെത്തുക :
(i) ന്യായവാദാർഹമല്ല
(ii) അമേരിക്കൻ ഭരണഘടനയിൽ നിന്നും കടം കൊണ്ടതാണ്
(iii) ഭാഗം IV-ൽ ഉൾപ്പെടുത്തിയിരിക്കുന്നു
(iv) സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം മൗലികാവകാശമാണ്
(A) (ii), (iv) എന്നിവ ശരിയാണ് 
(B) (i), (ii), (iv) എന്നിവ ശരിയാണ് 
(C) (i), (iii) എന്നിവ ശരിയാണ്
(D) (ii), (iii), (iv) എന്നിവ ശരിയാണ്
ഉത്തരം: (A)

61. മാംസാഹാരികൾക്ക് ആഹാരം കടിച്ചുകീറാൻ സഹായിക്കുന്ന പല്ല് :
(A) ഉളിപ്പല്ല് 
(B) കോമ്പല്ല്
(C) ചർവണകം
(D) അഗ്രചർവണകം
ഉത്തരം: (B)
ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക
62. ശരീരത്തിലെ പ്രധാന വിസർജനാവയവം ഏത്?
(A) ശ്വാസകോശം
(B) വൻകുടൽ
(C) ചെറുകുടൽ
(D) വൃക്ക
ഉത്തരം: (D)

63. അസ്കോർബിക് അമ്ലം എന്നറിയപ്പെടുന്ന ജീവകം :
(A) ജീവകം സി
(B) ജീവകം എ
(C) ജീവകം ഇ
(D) ജീവകം കെ
ഉത്തരം: (A)

64. കേരളത്തിലെ നഗരങ്ങളിലെ ചേരിയിൽ താമസിക്കുന്നവരുടെ സംരക്ഷണത്തിനായി ആരോഗ്യവകുപ്പ് ആവിഷ്കരിച്ച പദ്ധതി :
(A) ഉഷസ് 
(B) ആർദ്രം
(C) ബാലമുകുളം
(D) സ്നേഹപൂർവ്വം
ഉത്തരം: (A)

65. തൊണ്ടമുള്ളിന് (ഡിഫ്ത്തീരിയ) കാരണമായ രോഗാണു :
(A) വൈറസ്
(B) ബാക്ടീരിയ 
(C) ഫംഗസ്
(D) പ്രോട്ടോസോവ
ഉത്തരം: (B)

66. താഴെ തന്നിരിക്കുന്നവയിൽ സങ്കരയിനം പച്ചമുളക് ഏതാണ്?
(A) ഉജ്ജ്വല
(B) പവിത്ര 
(C) ഭാഗ്യലക്ഷ്മി
(D) ഹരിത
ഉത്തരം: (A)

67. ചണച്ചെടിയുടെ ഏത് ഭാഗത്ത് നിന്നാണ് ചണനാരുകൾ ലഭിക്കുന്നത്?
(A) ഇല 
(B) തണ്ട്
(C) വേര് 
(D) തണ്ട് 
ഉത്തരം: (B)

68. കേരളത്തിലെ ആദ്യത്തെ റിസർവ്വ് വനമേത്?
(A) കോന്നി
(B) ഷോളയാർ
(C) നെല്ലിയാമ്പതി
(D) പെരിയാർ
ഉത്തരം: (A)

69. ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ മാതാവ് എന്നറിയപ്പെടുന്നതാര്?
(A) ആൽമിത്ര പട്ടേൽ
(B) സുനിത നാരായണൻ
(C) മേധാപട്കർ
(D) വന്ദന ശില
ഉത്തരം: (C)

70. ഹരിതഗൃഹവാതകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട വാതകമേത്?
(A) മീഥേൻ
(B) നൈട്രസ് ഓക്സൈഡ് 
(C) ക്ലോറോ ഫ്ലൂറോ കാർബൺ
(D) കാർബൺഡയോക്സൈഡ്
ഉത്തരം: (D)

71. ഐസ് നിർമ്മിക്കുമ്പോൾ വേഗത്തിൽ ഘനീഭവിക്കുന്നതിനും താഴ്ന്ന താപനില ലഭിക്കുന്നതിനും വേണ്ടി ചേർക്കുന്നത് :
(A) മഗ്നീഷ്യം ക്ലോറൈഡ്
(B) അമോണിയം ക്ലോറൈഡ്
(C) അമോണിയം ഓക്സലൈറ്റ്
(D) കാർബൺ ടെട്രാ ക്ലോറൈഡ്
ഉത്തരം: (B)
72. മനുഷ്യശരീരത്തിൽ ആഹാരം ഏതു വാതകവുമായി പ്രവർത്തിച്ചാണ് ഊർജ്ജം ഉണ്ടാകുന്നത്?
(A) ഹൈഡ്രജൻ
(B) നൈട്രജൻ
(C) മഗ്നീഷ്യം
(D) ഓക്സിജൻ
ഉത്തരം: (D)

73. ഒരു പദാർത്ഥത്തിന്റെ എല്ലാ ഗുണങ്ങളും നിലനിർത്തുന്ന അതിന്റെ ഏറ്റവും ചെറിയ കണിക :
(A) തന്മാത്ര
(B) ആറ്റം
(C) പ്രോട്ടോൺ
(D) ക്വാർക്ക്
ഉത്തരം: (A)

74. തെളിഞ്ഞ ചുണ്ണാമ്പു വെള്ളത്തിലേക്ക് കാർബൺഡയോക്സൈഡ് വാതകം കടത്തിവിടുമ്പോൾ ഉണ്ടാകുന്നത് :
(A) കാൽസ്യം ക്ലോറൈഡ്
(B) പൊട്ടാഷ്യം കാർബണേറ്റ്
(C) കാൽസ്യം കാർബണേറ്റ്
(D) പൊട്ടാഷ്യം ക്ലോറൈഡ്
ഉത്തരം: (C)

75. ചുവടെ കൊടുത്തിരിക്കുന്ന മൂലകങ്ങളിൽ ധാന്യകത്തിലും മാംസ്യത്തിലും പൊതുവായി അടങ്ങിയിട്ടുള്ളത് ഏതെല്ലാം?
(i) ഹൈഡ്രജൻ
(ii) കാർബൺ
(A) (i) മാത്രം
(B) (ii) മാത്രം
(C) (i) ഉം (ii) ഉം 
(D) രണ്ടുമല്ല
ഉത്തരം: (C)

76. പ്രാഥമിക വർണ്ണങ്ങളായ പച്ചയും ചുവപ്പും ചേർന്നാൽ കിട്ടുന്ന നിറമേത്?
(A) സിയാൻ
(B) മഞ്ഞ
(C) മജന്ത
(D) നീല 
ഉത്തരം: (B)

77. താഴെ തന്നിരിക്കുന്നവയിൽ സമ്പർക്ക ബലം ഏത്?
(A) കാന്തിക ബലം
(B) ഗുരുത്വാകർഷണ ബലം
(C) ഘർഷണ ബലം
(D) സ്ഥിത വൈദ്യുത ബലം
ഉത്തരം: (C)

78. സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹം :
(A) ബുധൻ
(B) ശനി
(C) ശുക്രൻ 
(D) വ്യാഴം
ഉത്തരം: (A)

79. മാധ്യമത്തിന്റെ സഹായമില്ലാതെതന്നെ താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ് :
(A) ചാലനം
(B) സംവഹനം
(C) വികിരണം
(D) ഇവയൊന്നുമല്ല
ഉത്തരം: (C)

80. ---------------- വസ്തുവിന്റെ ഭാരം പൂജ്യം ആയിരിക്കും.
(A) സമുദ്രനിരപ്പിൽ
(B) ധ്രുവങ്ങളിൽ
(C) ഭൂമദ്ധ്യരേഖയിൽ
(D) ഭൂമിയുടെ കേന്ദ്രഭാഗത്ത്
ഉത്തരം: (D)

👉നിങ്ങളുടെ അഭിപ്രായങ്ങൾ ഈ ബ്ലോഗിൽ കമന്റായോ ഞങ്ങളുടെ Facebook പേജിലോ WhatsAppTelegram Channel ലോ രേഖപ്പെടുത്തുക
 
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click her