KERALA PSC PREVIOUS EXAM QUESTIONS - 2023 | Question Paper - 05 | 50 PSC New Pattern Previous Questions | Page 05
പി.എസ്.സി. 2023 ജനുവരി മുതൽ ഡിസംബർ വരെ മലയാളത്തിൽ നടത്തിയ മുഴുവൻ പരീക്ഷകളിൽ നിന്നുമുള്ള ചോദ്യോത്തരൾ ഈ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ചോദ്യപേപ്പർ 05 ൽ നിന്നുള്ള 50 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെയുള്ള കമന്റ് ബോക്സിൽ അല്ലെങ്കിൽ ഞങ്ങളുടെ WhatsApp, Telegram Channel വഴി രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ താഴെ നൽകിയിട്ടുണ്ട്. മുൻ വർഷങ്ങളിലെ 6000 - ലേറെ ചോദ്യോത്തരങ്ങൾ ആവശ്യമുള്ളവർക്ക് ഇവിടെ ക്ലിക്കാം
Question Paper - 05
Question Code: 030/2023
Date of Test: 25/04/2023
1. താഴെ പറയുന്നവയിൽ തെറ്റായ ബന്ധം ഏതാണ് ?
i) അയ്യങ്കാളി - സാധുജന പരിപാലന സംഘം
ii) വക്കം അബ്ദുൽ ഖാദർ മൗലവി - തിരുവിതാംകൂർ മുസ്ലീം മഹാജനസഭ
iii) വാഗ്ഭടാനന്ദൻ - സമത്വ സമാജം
A) i and iii
B) iii മാത്രം
C) ii and iii
D) i മാത്രം
ഉത്തരം: (B)
2. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏതാണ് ?
i) ഡൽഹിയിലെ സമരത്തിന്റെ നേതാവ് റാണിലക്ഷ്മിഭായ് ആണ്.
ii) ബീഹാറിലെ ആറയിൽ നേതൃത്വം വഹിച്ചത് നവാബ് വാജിദ് അലിഷായാണ്.
iii) കാൺപൂരിൽ സമരം നയിച്ചത് നാനാസാഹിബ് ആണ്.
A) i and ii
B) ii and iii
C) i മാത്രം
D) iii മാത്രം
ഉത്തരം: (A)
3. താഴെപറയുന്നവയിൽ ശരിയായ ക്രമം ഏതാണ് ?
i) റൗലക്ട് ആക്റ്റ് – 1915
ii) ദണ്ഡി മാർച്ച് - 1930
iii) സൈമൺ കമ്മീഷൻ ഇന്ത്യയിൽ – 1928
iv) ഗാന്ധി - ഇർവിൻ ഉടമ്പടി – 1931
A) i and ii
B) ii and iv
C) ii and iii
D) ii, iii and iv
ഉത്തരം: (D)
4. സോഷ്യൽ കോൺട്രാക്റ്റ്' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര് ?
A) വോൾട്ടയർ
B) റൂസ്സോ
C) പ്ലേറ്റോ
D) മോണ്ടെസ്ക്യു
ഉത്തരം: (B)
5. താഴെ പറയുന്നവയിൽ സൺയാത് സെന്നിന്റെ “മൂന്ന് തത്വങ്ങളിൽ' ബാധകമല്ലാത്തത് ഏത് ?
i) ദേശീയത
iii) സോഷ്യലിസം
ii) സമഗ്രാധിപത്യം
iv) ജനാധിപത്യം
A) i, ii and iii
B) ii and iii
C) iii and i
D) ii മാത്രം
ഉത്തരം: (D)
6. 2022-ഖത്തർ ലോകകപ്പ് ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ് ?
i) ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് ഫ്രാൻസിന്റെ കൈലിയൻ എംബാപ്പെയാണ്.
ii) മികച്ച കളിക്കാരനുള്ള 'ഗോൾഡൻ ബോൾ' പുരസ്കാരം നേടിയത് ലയണൽ മെസിയാണ്.
iii) 2022-ലേത് അർജന്റീനയുടെ രണ്ടാം ലോകകപ്പ് കിരീട നേട്ടമാണ്.
A) iii മാത്രം
B) ii and iii
C) എല്ലാം ശരിയാണ്
D) എല്ലാം തെറ്റാണ്
ഉത്തരം: (A)
7. പാലക്കാട്ട് ബന്ധിപ്പിക്കുന്നത് ഇവയെ തമ്മിലാണ്
A) തമിഴ്നാട് - കേരളം
B) കർണ്ണാടക - കേരളം
C) ആന്ധ്രാപ്രദേശ് - കേരളം
D) ഇവയൊന്നുമല്ല
ഉത്തരം: (X)
8. ഉപ്പുജലതടാകമായ "സാമ്പാർ തടാകം'' സ്ഥിതി ചെയ്യുന്നത് ?
A) രാജസ്ഥാൻ
B) പഞ്ചാബ്
C) ഹരിയാന
D) ഗുജറാത്ത്
ഉത്തരം: (A)
9. ചുവടെ കൊടുത്തിരിക്കുന്നവയിൽ "ഗംഗാനദീവ്യവസ്ഥ''യിൽ ഉൾപ്പെടാത്തതേത്?
A) ചമ്പൽ
B) ബൈതർണി
C) ബെത് വ
D) സോൺ
ഉത്തരം: (B)
10. പമ്പാനദിയുടെ പതനസ്ഥാനം
A) അറബിക്കടൽ
B) വേമ്പനാട്ട് കായൽ
C) ബംഗാൾ ഉൾക്കടൽ
D) ഇവയൊന്നുമല്ല
ഉത്തരം: (B)
11. താഴെ കൊടുത്തിരിക്കുന്നവയിൽ അന്തരീക്ഷത്തിന്റെ ഏറ്റവും മുകളിലത്തെ
പാളിയേത് ?
A) ട്രോപോസ്ഫിയർ
B) സ്ട്രാറ്റോസ്ഫിയർ
C) തെർമോസ്ഫിയർ
D) മെസോസ്ഫിയർ
ഉത്തരം: (C)
12. പർവേസ് മുഷറഫ് ഏതു രാജ്യത്തിന്റെ മുൻ പട്ടാളമേധാവിയും, പ്രസിഡന്റുമായിരുന്നു ?
A) അഫ്ഗാനിസ്ഥാൻ
B) പാകിസ്ഥാൻ
C) ഇറാൻ
D) സൗദി അറേബ്യ
ഉത്തരം: (B)
13. ഇന്ത്യയിൽ 1991 മുതൽ നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളിൽ പെടാത്തതേത് ?
A) സ്വകാര്യവത്കരണം
B) ഭൂപരിഷ്കരണം
C) ആഗോളവൽക്കരണം
D) ഉദാരവൽക്കരണം
ഉത്തരം: (B)
14. ഇന്ത്യയിലെ 2023-24 ലെ കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളതിൻ പ്രകാരം ഓരോ വിഭാഗത്തിലുമുള്ള സർക്കാർ ചിലവ് താഴെ തന്നിരിക്കുന്ന പട്ടികയിൽ നിന്ന് ചേരുംപടി ചേർക്കുക.
വിഭാഗം ചിലവ് (ശതമാനത്തിൽ)
1) പ്രതിരോധം a) 20%
2) സബ്സിഡികൾ b) 7%
3) പെൻഷനുകൾ c) 8%
4) പലിശ തിരിച്ചടവ് d) 4%
A) 1 - c, 2 - b, 3 – d, 4 - a
B) 1 - a, 2 - c, 3 - d, 4 - b
C) 1 - d, 2 - a, 3 - c, 4 - b
D) 1 - c, 2 - b, 3 - a, 4 - d
ഉത്തരം: (A)
15. ഭാരതീയ റിസർവ്വ് ബാങ്കിനെ (RBI) സംബന്ധിച്ച് താഴെപറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
1) 1935-ൽ സ്ഥാപിതമായി.
2) ഒരു രൂപ മുതൽ എല്ലാ നോട്ടുകളും പുറത്തിറക്കുന്നു.
3) 1949-ൽ ദേശസാൽക്കരിച്ചു.
4) ആസ്ഥാനം മുംബൈ ആണ്.
A) 1, 2 ഇവ ശരിയാണ്
B) 2, 3, 4 എന്നിവ ശരിയാണ്
C) 1, 3, 4 എന്നിവ ശരിയാണ്
D) എല്ലാം ശരിയാണ് (1, 2, 3, 4)
ഉത്തരം: (C)
16. താഴെ തന്നിരിക്കുന്ന ഇന്ത്യയിലെ പ്രധാന ധാതുക്കളെ ലോകത്തിലെ അവയുടെ ഉല്പാദനസ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ ശരിയായ ക്രമം ഏതാണെന്ന്
കണ്ടെത്തുക.
A) കല്ക്കരി, ഇരുമ്പയിര്, അഭ്രം (മൈക്ക), മാംഗനീസ്
B) മാംഗനീസ്, അഭ്രം (മൈക്ക), ഇരുമ്പയിര്, കൽക്കരി
C) അഭ്രം (മൈക്ക), കല്ക്കരി, ഇരുമ്പയിര്, മാംഗനീസ്
D) അഭ്രം (മൈക്ക), മാംഗനീസ്, ഇരുമ്പയിര്, കല്ക്കരി
ഉത്തരം: (C)
17. ഇന്ത്യയിലെ പഞ്ചവത്സര പദ്ധതികളുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏത് ?
i) ആസൂത്രണ കമ്മീഷൻ 1950-ൽ സ്ഥാപിച്ചു.
ii) ഒന്നാം പഞ്ചവത്സരപദ്ധതി കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകി.
iii) ഇപ്പോൾ (2022-23) 14-ാംമത് പഞ്ചവത്സര പദ്ധതിയാണ് നടക്കുന്നത്.
iv) "സമത്വം' പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്.
A) i, ii ശരിയാണ്
B) ii, iii, iv ശരിയാണ്
C) i, ii, iv ശരിയാണ്
D) i, ii, iii, iv ശരിയാണ്
ഉത്തരം: (C)
18. ഇന്ത്യൻ ഹരിതവിപ്ലവവുമായി ബന്ധമില്ലാത്തതേത് ?
A) എം. എസ്. സ്വാമിനാഥൻ
B) ഉയർന്ന വിളവ് തരുന്ന വൈവിധ്യമാർന്ന വിളകൾ
C) സി. സുബ്രഹ്മണ്യൻ
D) ഡോ. വർഗീസ് കുര്യൻ
ഉത്തരം: (D)
19. ഭരണഘടനാ നിർമ്മാണസഭയുമായി ബന്ധപ്പെട്ട ചുവടെ ചേർക്കുന്ന പ്രസ്താവന കളിൽ ശരിയേത് ?
i) ഭരണഘടനാ നിർമ്മാണസഭയിലെ അംഗങ്ങളെ പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലല്ല തിരഞ്ഞെടുക്കുന്നത്.
ii) എല്ലാ മതത്തിലേയും പ്രതിനിധികൾ ഭരണഘടനാ നിർമ്മാണസഭയിൽ ഉണ്ടായിരുന്നു.
iii) രാഷ്ട്രീയ പാർട്ടികളിൽ കോൺഗ്രസാണ് ഭരണഘടനാ നിർമ്മാണസഭയിൽ
ആധിപത്യം സ്ഥാപിച്ചിരുന്നത്.
A) Only (i and ii)
B) Only (ii and iii)
C) Only (i and iii)
D) All of the above (i, ii and iii)
ഉത്തരം: (D)
20. ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നും ഇന്ത്യൻ ഭരണഘടന കടം കൊണ്ടിട്ടുള്ള
ആശയങ്ങളിൽ ശരിയായതേത് ?
i) പാർലമെന്ററി സമ്പ്രദായം
ii) നിയമവാഴ്ച
iii) മൗലിക അവകാശങ്ങൾ
A) Only (i and iii)
B) Only (ii and iii)
C) Only (i and ii)
D) All of the above (i, ii and iii)
ഉത്തരം: (C)
21. ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?
i) കീഴ്ക്കോടതികൾക്ക് മേൽ ചുമത്തുന്ന പ്രത്യേക ഉത്തരവുകളാണ് പ്രൊഹിബിഷൻ. ii) അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ ഹാജരാക്കുവാൻ ഇറക്കുന്ന പ്രത്യേക ഉത്തരവാണ് ഹാബിയസ് കോർപസ്.
iii) ഒരു ഉദ്യോഗസ്ഥന് മേൽ ചുമത്തുന്ന പ്രത്യേക ഉത്തരവാണ് മാൻഡമസ്.
A) All of the above (i, ii and iii)
B) Only (ii and iii)
C) Only (i and ii)
D) Only (i and iii)
ഉത്തരം: (X)
22. ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം 19 പ്രകാരമുള്ള സ്വാതന്ത്ര്യങ്ങളിൽ
പെടാത്തതേത് ?
i) ആവിഷ്കാര സ്വാതന്ത്ര്യം
ii) സംഘടനാ സ്വാതന്ത്ര്യം
iii) വിദ്യാഭ്യാസ സ്വാതന്ത്ര്യം
A) Only (i and ii)
B) Only (ii and iii)
C) Only (iii)
D) All of the above (i, ii and iii)
ഉത്തരം: (C)
23. നിർദ്ദേശക തത്വങ്ങളുടെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏതാണ് ?
i) അന്തർദേശീയ സമാധാനം പരിപോഷിപ്പിക്കുക.
ii) കുടിൽ വ്യവസായം പരിപോഷിപ്പിക്കുക.
iii) ജീവിത നിലവാരം ഉയർത്തുക.
A) All of the above (i, ii and iii)
B) Only (i and iii)
C) Only (ii and iii)
D) Only (i and ii)
ഉത്തരം: (A)
24. ചുവടെ ചേർക്കുന്നതിൽ സ്വത്തവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത് ?
i) സ്വത്തവകാശം ഒരു മൗലിക അവകാശമാണ്.
ii) സ്വത്തവകാശം ഒരു നിയമാവകാശമാണ്.
iii) സ്വത്തവകാശം മൗലികാവകാശവും നിയമാവകാശവുമാണ്.
A) Only (ii)
B) Only (i)
C) Only (iii)
D) All of the above (i, ii and iii)
ഉത്തരം: (A)
25. ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?
i) ഇന്ത്യൻ ഭരണഘടനാ ഭേദഗതി പ്രതിപാദിക്കുന്ന അനുച്ഛേദമാണ് 368.
ii) 12 മുതൽ 35 വരെയുള്ള അനുച്ഛേദങ്ങൾ മൗലിക അവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു.
iii) അനുച്ഛേദം 32 പ്രകാരം ഹൈക്കോടതികൾക്ക് റിട്ട് പുറപ്പെടുവിക്കാം.
A) Only (ii and iii)
B) Only (i and ii)
C) Only (i)
D) All of the above (i, ii and iii)
ഉത്തരം: (B)
26. ഇന്ത്യൻ ഭരണഘടനയിലെ മൂന്നു ലിസ്റ്റുകളിൽ ഉൾപ്പെട്ട വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനയാണ് ചുവടെ ചേർക്കുന്നത്. ശരിയായ പ്രസ്താവനയേത് ?
i) കേന്ദ്ര ലിസ്റ്റ് - ബാങ്കിംഗ്, പൊതുജനാരോഗ്യം, പോലീസ്
ii) സംസ്ഥാന ലിസ്റ്റ് - ജയിൽ, മദ്യം, വാണിജ്യം
iii) കൺകറന്റ് ലിസ്റ്റ് - വനം, വിദ്യാഭ്യാസം, തൊഴിലാളിസംഘടനകൾ
A) Only (i and ii)
B) Only (ii and iii)
C) Only (i and iii)
D) All of the above (i, ii and iii)
ഉത്തരം: (B)
27. ചുവടെ ചേർക്കുന്നതിൽ തെറ്റായ പ്രസ്താവന ഏത് ?
i) യൂണിയൻ പബ്ലിക്ക് സർവ്വീസ് കമ്മീഷൻ (UPSC) ഒരു ഭരണഘടനാ സ്ഥാപനമാണ്.
ii) സംസ്ഥാന പബ്ലിക്ക് സർവ്വീസ് കമ്മീഷൻ (PSC) ഒരു ഭരണഘടനാ സ്ഥാപനമല്ല. iii) സംസ്ഥാന പബ്ലിക്ക് സർവ്വീസ് കമ്മീഷൻ (PSC) ചെയർമാനെ നിയമിക്കുന്നത് പ്രസിഡന്റാണ്.
A) Only (ii and iii)
B) Only (i and iii)
C) Only (i and ii)
D) All of the above (i, ii and iii)
ഉത്തരം: (A)
28. ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?
i) ഹിമാചൽപ്രദേശ്, മധ്യപ്രദേശ് എന്നിവയ്ക്ക് ഇരുസഭകളുള്ള നിയമനിർമ്മാണ സഭയാണുള്ളത്.
ii) ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവയ്ക്ക് ഇരുസഭകളുള്ള നിയമനിർമ്മാണ സഭകളാണുള്ളത്.
ii) കർണ്ണാടകം, ബീഹാർ എന്നിവയ്ക്ക് ഇരുസഭകളുള്ള നിയമനിർമ്മാണ
സഭകളാണുള്ളത്.
A) Only (i and ii)
B) Only (i)
C) Only (ii and iii)
D) All of the above (i, ii and iii)
ഉത്തരം: (C)
29. ചുവടെ ചേർക്കുന്നതിൽ ശരിയായ പ്രസ്താവനയേത് ?
i) ഭൂമിക്കടിയിലെ ജലസമൃദ്ധമായ ഭാഗത്തിന്റെ മുകൾ പരപ്പാണ് ജലപീഠം.
ii) ഉപരിതലജലം സംഭരിക്കപ്പെടുന്ന സ്വാഭാവിക ഇടങ്ങളാണ് തണ്ണീർതടങ്ങൾ.
iii) ജല പീഠത്തിന്റെ മുകൾ പരപ്പാണ് കിണറ്റിലെ ജലനിരപ്പ്.
A) Only (i and iii)
B) Only (ii and iii)
C) Only (i and ii)
D) All of the above (i, ii and iii)
ഉത്തരം: (D)
30. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത് ?
i) കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആദ്യത്തെ ചെയർപേഴ്സൺ ജസ്റ്റിസ് എം. എം. പരീദ് പിള്ളയാണ്.
ii) കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇപ്പോഴത്തെ ചെയർപേഴ്സൺ ജസ്റ്റിസ് ആന്റണി ഡൊമനിക് ആണ്.
iii) ഡോക്ടർ എസ്. ബലരാമൻ, ശ്രീ. ടി. കെ. വിൽസൺ എന്നിവർ ആദ്യ മനുഷ്യാവകാശകമ്മീഷനിലെ അംഗങ്ങളായിരുന്നു.
A) Only (i and ii)
B) Only (ii and iii)
C) Only (i and iii)
D) All of the above (i, ii and iii)
ഉത്തരം: (D)
31. ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?
i) പോസ്കോ നിയമപ്രകാരം ബാലൻ എന്നാൽ 18 വയസ്സിന് താഴെയുള്ള കുട്ടിയാണ്. ii) പോസ്കോ കുറ്റകൃത്യം ഉടനെ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ ആറുമാസം വരെ തടവ് ശിക്ഷ ലഭിക്കും.
iii) കെൽസ എന്ന സ്ഥാപനം അതിജീവിതർക്ക് സൗജന്യ നിയമസഹായം നൽകുന്നു. A) Only (i and ii)
B) Only (i and iii)
C) Only (ii and iii)
D) All of the above (i, ii and iii)
ഉത്തരം: (X)
32. താഴെപ്പറയുന്നവയിൽ "O' രക്തഗ്രൂപ്പിനെ സംബന്ധിക്കുന്ന ശരിയായ വസ്തുത ഏത് ?
A) ആന്റിജനുകളായ ‘A', ‘B' എന്നിവ കാണുന്നു
B) ആന്റിജൻ ‘A' മാത്രം കാണുന്നു
C) ആന്റിബോഡികളായ a, b എന്നിവ കാണുന്നു
D) ആന്റിബോഡി 'a' മാത്രം കാണുന്നു
ഉത്തരം: (C)
33. 'ജീവമണ്ഡലത്തിന്റെ സംരക്ഷകർ' എന്നറിയപ്പെടുന്നത് ആര് ?
A) സൂക്ഷ്മജീവികൾ
B) സസ്യങ്ങൾ
C) ജന്തുക്കൾ
D) മലനിരകൾ
ഉത്തരം: (B)
34. ഹെപ്പറ്റൈറ്റിസിനെ സംബന്ധിക്കുന്ന തെറ്റായ പ്രസ്താവന ഏത് ?
A) ഒരു കരൾ സംബന്ധരോഗമാണ്
B) ഫൈലേറിയൽ വിരകളാണ് ഇതിന് കാരണം
C) മലിനജലത്തിലൂടെ വ്യാപിക്കുന്നു
D) രക്തത്തിലെ ബിലിറൂബിന്റെ അളവ് കൂടുന്നു
ഉത്തരം: (B)
35. DNA യിൽ ജീനിന്റെ സ്ഥാനം കണ്ടെത്താൻ സഹായിക്കുന്ന സങ്കേതികവിദ്യ ഏത് ?
A) ജീൻ എഡിറ്റിംഗ്
B) ജീൻ തെറാപ്പി
C) DNA ഫിംഗർ പ്രിന്റിംഗ്
D) ജീൻ മാപ്പിംഗ്
ഉത്തരം: (D)
36. താഴെപ്പറയുന്നവയിൽ ജീവിതശൈലീരോഗം അല്ലാത്തത് ?
A) തൊണ്ടമുള്ള്
B) ഫാറ്റിലിവർ
C) ഹൃദയാഘാതം
D) അമിത രക്തസമ്മർദ്ദം
ഉത്തരം: (A)
• ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക. |
---|
37. ജനിതക പശ' എന്നറിയപ്പെടുന്ന എൻസൈം ഏത് ?
A) റെസ്ട്രിക്ഷൻ എൻഡോന്യൂക്ലിയേസ്
B) ലയേസ്
C) ലിഗേസ്
D) ഹൈഡ്രോലേസ്
ഉത്തരം: (C)
38. അൾട്രാവയലറ്റ് രശ്മികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത് ?
i) തരംഗദൈർഘ്യം 400 nm മുതൽ 700 nm വരെയാണ്.
ii) മനുഷ്യശരീരത്തിൽ മെലാനിൻ ഉത്പാദിപ്പിക്കാൻ കാരണമാകുന്നു.
iii) ക്യാൻസർ സെല്ലുകളെ നശിപ്പിക്കാൻ ഉപയോഗിക്കുന്നു.
iv) ജലം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്നു.
A) i, ii
B) i, iii
C) ii, iv
D) iii, iv
ഉത്തരം: (D)
39. ഫോക്കസ് ദൂരം 20 cm ഉള്ള കോൺവെക്സ് ലെൻസിന്റെ വക്രതാ ആരം എത്ര ?
A) 40 cm
B) 5 cm
C) 10 cm
D) 20 cm
ഉത്തരം: (A)
40. 10 kg മാസ്സ് ഉള്ള ഒരു വസ്തു 5 m/s പ്രവേഗത്തിൽ സഞ്ചരിക്കുന്നുവെങ്കിൽ
വസ്തുവിന്റെ ആക്കം എത്ര ?
A) 2 kg m/s
B) 0.5 kg m/s
C) 5 kg m/s
D) 50 kg m/s
ഉത്തരം: (D)
41. ശ്രീഹരിക്കോട്ടയിൽ നിന്നും എസ് എസ് എൽ വി ഡി 2 വിക്ഷേപിച്ച് ഭ്രമണപഥത്തിൽ എത്തിച്ച ഉപഗ്രഹങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥിനികൾ തയ്യാറാക്കിയ ഉപഗ്രഹമേത് ?
A) ഇ ഒ എസ് – 07
B) ആസാദിസാറ്റ് - 2
C) ജാനസ് – 1
D) കാർട്ടോസാറ്റ് - 3
ഉത്തരം: (B)
42. W ഏത് മൂലകത്തിന്റെ പ്രതീകമാണ് ?
A) വനേഡിയം
B) ടങ്സ്റ്റൺ
C) മെർക്കുറി
D) ടിൻ
ഉത്തരം: (B)
43. ചുവടെ നൽകിയിരിക്കുന്നവയിൽ കപട സംക്രമണ മൂലകം ഏത് ?
A) കാഡ്മിയം
B) മാംഗനീസ്
C) കൊബാൾട്ട്
D) ക്രോമിയം
ഉത്തരം: (A)
44. ന്യൂക്ലിയർ റിയാക്ടറുകളിൽ ഉപയോഗിക്കുന്ന ഇന്ധനം ഏത് ?
A) ജർമ്മേനിയം
B) സിർക്കോണിയം
C) ടൈറ്റാനിയം
D) പ്ലൂട്ടോണിയം
ഉത്തരം: (D)
45. അറ്റോമികസംഖ്യ 11 ആയ മൂലകത്തിന്റെ L ഷെല്ലിൽ എത്ര ഇലക്ട്രോണുകൾ ഉണ്ട് ?
A) 2
B) 1
C) 8
D) 7
ഉത്തരം: (C)
46. വെള്ളായിയപ്പൻ കേന്ദ്രകഥാപാത്രമായി വരുന്ന ഒ. വി. വിജയൻ രചിച്ച ചെറുകഥ ഏത് ?
A) അശാന്തി
B) കടൽത്തീരത്ത്
C) കാറ്റുപറഞ്ഞ കഥ
D) ബാലബോധിനി
ഉത്തരം: (B)
47. ശബ്ദസുന്ദരൻ എന്നറിയപ്പെടുന്ന കവി ആര് ?
A) ചങ്ങമ്പുഴ കൃഷ്ണപിള്ള
B) വയലാർ രാമവർമ്മ
C) വള്ളത്തോൾ
D) പി. ഭാസ്കരൻ
ഉത്തരം: (C)
48. ഒളിംപിക്സിൽ ആദ്യമായി മെഡൽ നേടിയ ഇന്ത്യൻ വനിത ആര് ?
A) പി. ടി. ഉഷ
B) മേരികോം
C) പി. വി. സിന്ധു
D) കർണ്ണം മല്ലേശ്വരി
ഉത്തരം: (D)
49. ഉരുളകിഴങ്ങ് തിന്നുന്നവർ (പൊട്ടറ്റോ ഈറ്റേഴ്സ്) എന്ന ചിത്രം വരച്ചത് ആര് ?
A) ലിയോനാർഡോ ഡാവിഞ്ചി
B) റാഫേൽ സാൻസിയോ
C) പോൾ സെസാൻ
D) വിൻസെന്റ് വാൻഗോഗ്
ഉത്തരം: (D)
50. ഇന്ത്യയിലെ ആദ്യ കടലാസ് രഹിത ഹൈക്കോടതി ഏത് ?
A) ഡൽഹി ഹൈക്കോടതി
B) ഗുജറാത്ത് ഹൈക്കോടതി
C) കേരള ഹൈക്കോടതി
D) തമിഴ്നാട് ഹൈക്കോടതി
ഉത്തരം: (C)
'X' DENOTES DELETION
👉നിങ്ങളുടെ അഭിപ്രായങ്ങൾ ഈ ബ്ലോഗിൽ കമന്റായോ ഞങ്ങളുടെ Facebook പേജിലോ WhatsApp, Telegram Channel ലോ രേഖപ്പെടുത്തുക
0 അഭിപ്രായങ്ങള്