KERALA PSC PREVIOUS EXAM QUESTIONS - 2023 | Question Paper - 02 | 20 PSC New Pattern Previous Questions | Page 02 


PSC Previous Exam Questions - 2023 | PSC SSLC, +2, Degree Level Previous Exam Questions and Answers 
| LDC, LGS, POLICE, EXCISE, LPSA, UPSA, VEO etc. Exam Questions | 20 PSC New Pattern Previous Questions

പി.എസ്.സി. 2023 ജനുവരി മുതൽ ഡിസംബർ വരെ മലയാളത്തിൽ നടത്തിയ മുഴുവൻ പരീക്ഷകളിൽ നിന്നുമുള്ള ചോദ്യോത്തരൾ ഈ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ചോദ്യപേപ്പർ 02 ൽ നിന്നുള്ള 20 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെയുള്ള കമന്റ് ബോക്സിൽ അല്ലെങ്കിൽ ഞങ്ങളുടെ WhatsAppTelegram Channel വഴി  രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ താഴെ നൽകിയിട്ടുണ്ട്. മുൻ വർഷങ്ങളിലെ 6000 - ലേറെ ചോദ്യോത്തരങ്ങൾ ആവശ്യമുള്ളവർക്ക് ഇവിടെ ക്ലിക്കാം 

Question Paper - 02
Question Code: 012/2023 
Date of Test: 08/02/2023

1. “ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ഇന്ത്യയിൽ ആധിപത്യം ചെലുത്തിയ വികാരം ഭയമായിരുന്നു. സർവ്വവ്യാപിയായ ഈ ഭയത്തിനെതിരെയാണ് ശാന്തമായി എന്നാൽ നിശ്ചയ ദാർഢ്യത്തോടെ ഗാന്ധിജി ശബ്ദമുയർത്തിയത് "നിർഭയരായിരിക്കുക'' എന്ന്, പ്രശസ്തമായ ഒരു ഗ്രന്ഥത്തിലെ വരികളാണിവ. ഏതായിരുന്നു ആ ഗ്രന്ഥം?
(A) വി.പി. മേനോന്റെ ദി സ്റ്റോറി ഓഫ് ഇന്റഗ്രേഷൻ ഓഫ് ഇന്ത്യൻ സ്റ്റേറ്റ്സ്
(B) ജവഹർലാൽ നെഹ്റുവിന്റെ "ഇന്ത്യയെ കണ്ടെത്തൽ''
C) മുഹമ്മദലി ജിന്നയുടെ ദി നാഷൻസ് വോക്സ് ടുവേർഡ്ഡ് കൺസോളിഡേഷൻ 
(D) സർദാർ വല്ലഭായ് പട്ടേലിന്റെ ഭാരത് വിഭജൻ
ഉത്തരം: (B)

2. രാജ്യത്തെ നിയമവ്യവസ്ഥയിൽ ബ്രിട്ടീഷുകാർ വ്യാപകങ്ങളായ മാറ്റം വരുത്തി. കൊളോണിയൽ ഭരണത്തിന് മുമ്പ് ജാതി വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള നിയമവ്യവസ്ഥയാണ് കേരളത്തിൽ പിന്തുടർന്നിരുന്നത്, അതിൽ പ്രമുഖമായിരുന്നത് സത്യപരീക്ഷയായിരുന്നു. കുറ്റം ചെയ്തയാളിന്റെ ജാതിയനുസരിച്ചാണ് വിചാരണയുടെയും ശിക്ഷയുടെയും സ്വഭാവം നിർണ്ണയിക്കപ്പെട്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ ബ്രിട്ടീഷുകാർ കൊണ്ടുവന്ന നിയമചിന്തകളുടെ പ്രധാന ആശയങ്ങളേവ? / ഏത്? 
(i) നിയമവാഴ്ച
(ii) സദാചാര നിയമങ്ങൾ
(iii) നിയമത്തിന് മുൻപിൽ സമത്വം
(iv) പ്രാപഞ്ചിക നിയമങ്ങൾ
(A) Only (i) & (ii)
(B) Only (iii) & (ii)
(C) Only (i) & (iii)
(D) Only (i) & (iv)
ഉത്തരം: (C)

3. ട്രാൻസ് ഹിമാലയ പർവ്വതനിരയിൽ വരുന്നതും, ഇന്ത്യയിൽ ഉൾപ്പെടുന്നതുമായ ഒരു കൊടുമുടി :
(A) മൗണ്ട് എവറസ്റ്റ്
(B) കാഞ്ചൻ ജംഗ
(C) ഗോഡ്വിൻ ഓസ്റ്റിൻ
(D) നംഗപർവ്വത്
ഉത്തരം: (C)

4. സമുദ്രനിരപ്പിൽ നിന്നും ഒരേ ഉയരത്തിലുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ചും ഭൂപടങ്ങളിൽ വരയ്ക്കുന്ന സാങ്കൽപ്പിക രേഖകൾ :
(A) സമതാപ രേഖകൾ
(B) കോണ്ടൂർ രേഖകൾ
(C) സമമർദ്ദ രേഖകൾ
(D) അക്ഷാംശ രേഖകൾ
ഉത്തരം: (B)

5. താഴെ തന്നിരിക്കുന്നവയിൽ ഹരിതവിപ്ലവത്തിന്റെ നേട്ടങ്ങളിൽ ഉൾപ്പെടുത്താത്തത് ഏത്?
(i) കാർഷികോല്പാദനം വർദ്ധിച്ചു
(ii) മണ്ണിന്റെ ഉല്പാദന ശേഷി കുറഞ്ഞു
(iii) ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി കുറഞ്ഞു
(iv) ഭൂവിതരണത്തിലെ അസമത്വം വർദ്ധിച്ചു
(A) (i) only
(B) (i) and (iv)
(C) (ii) and (iv)
(D) (i) and (iii)
ഉത്തരം: (C)

6. 'ഗരീബി ഹഠാവോ' ഏത് പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
(A) രണ്ടാം പഞ്ചവത്സര പദ്ധതി
(B) നാലാം പഞ്ചവത്സര പദ്ധതി
(D) ആറാം പഞ്ചവത്സര പദ്ധതി
(C) അഞ്ചാം പഞ്ചവത്സര പദ്ധതി
ഉത്തരം: (C)

7. ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശത്തെ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് വിശേഷിപ്പിച്ച മഹാൻ : 
(A) മഹാത്മാഗാന്ധി
(B) ജവഹർലാൽ നെഹ്റു
(C) ഡോ. രാജേന്ദ്രപ്രസാദ്
(D) ഡോ. അംബേദ്ക്കർ
ഉത്തരം: (D)

8. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ നടത്തുന്നതിനുള്ള ഉത്തരവാദിത്വം നിക്ഷിപ്തമായിട്ടുള്ളത് ഏത് സംവിധാനത്തിലാണ്? 
(A) ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ 
(B) ജില്ലാ കലക്ടർ 
(C) സംസ്ഥാന ചീഫ് ഇലക്ട്രൽ ഓഫീസർ 
(D) ഇവയൊന്നുമല്ല
ഉത്തരം: (D)

9. സംസ്ഥാന സിവിൽ സർവ്വീസ് സേവനം എന്നതിൽ ഉൾപ്പെടുന്നത് ഏതാണ്? (A) നിയമിക്കപ്പെടുന്ന സംസ്ഥാനത്തിൽ ജോലി ചെയ്യുന്നു
(B) രാജ്യത്തിന്റെ തലസ്ഥാനത്തോ രാജ്യത്തിനകത്തുള്ള മറ്റേതെങ്കിലും സ്ഥലത്തോ ഉള്ള കേന്ദ്ര ഗവണ്മെന്റ് ഓഫീസിൽ ജോലി ചെയ്യുന്നു
(C) അനുവദിക്കപ്പെടുന്ന പ്രത്യേക സംസ്ഥാനത്ത് ജോലി ചെയ്യുന്നു. താൽക്കാലികമായി കേന്ദ്രത്തിലേക്ക് അയക്കപ്പെടാവുന്നതാണ്
(D) ഇന്ത്യൻ ദൗത്യത്തിനുവേണ്ടി വിദേശത്ത് പ്രവർത്തിക്കുന്നു
ഉത്തരം: (A)

10. ഇ-ഗവേൺസിലൂടെ ഗവണ്മെന്റ് നൽകുന്ന സേവനങ്ങൾ ജനങ്ങൾക്ക് പ്രയോജനപ്പെടുത്തു ന്നതിനായി രൂപം നല്കിയിട്ടുള്ള സംരംഭം ഏതാണ്?
(A) പൊതുവിതരണ കേന്ദ്രം
ആശാവർക്കർ
(B) പൊതുവിദ്യാലയങ്ങൾ
(D) അക്ഷയകേന്ദ്രം
ഉത്തരം: (D)

11. ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക :
(i) ഡിഫ്ത്തീരിയ, ഹെപ്പറ്റൈറ്റിസ് എന്നിവ വൈറസ് രോഗങ്ങളാണ്
(ii) ക്ഷയം, ഡിഫ്ത്തീരിയ എന്നിവ ബാക്ടീരിയ രോഗങ്ങളാണ്
(iii) എയ്ഡ്സ്, ക്ഷയം എന്നിവ വൈറസ് രോഗങ്ങളാണ്
(A) (i) മാത്രം
(B) (ii) മാത്രം
(C) (iii) മാത്രം
(D) (i) ഉം (iii) ഉം മാത്രം
ഉത്തരം: (B)
12. ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ വിശകലനം ചെയ്ത് ഉത്തരമെഴുതുക :
(i) സെറിബ്രം, ഐച്ഛിക ചലനങ്ങളെ നിയന്ത്രിക്കുന്നു
(ii) സെറിബെല്ലം, ചിന്ത, ഓർമ്മ, ഭാവന എന്നിവയുടെ കേന്ദ്രം
(iii) മെഡുല്ല ഒബ്ലാംഗേറ്റ, സെറിബ്രത്തിൽ നിന്നും സെറിബ്രത്തിലേക്കും ഉള്ള ആവേഗ പുനഃപ്രസരണ കേന്ദ്രമായി വർത്തിക്കുന്നു
(iv) ഹൈപ്പോതലാമസ് ആന്തരസമസ്ഥിതി പരിപാലനത്തിന് പ്രധാന പങ്ക് വഹിക്കുന്നു
ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക
(A) (ii) മാത്രം
(B) (iii) മാത്രം
(C) (iv) മാത്രം
(D) (i) & (iv) മാത്രം
ഉത്തരം: (D)

13. പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽ പ്രകാശ വേഗത :
(A) വ്യത്യാസപ്പെടുകയില്ല.
(B) കുറവായിരിക്കും
(C) ആയതിയെ ആശ്രയിച്ചിരിക്കുന്നു
(D) കൂടുതലായിരിക്കും
ഉത്തരം: (B)

14. 250 kg പിണ്ഡമുള്ള വസ്തു 80 m/s പ്രവേഗത്തിൽ നേർരേഖയിൽ 100 km സഞ്ചരിക്കുന്നു. ഈ വസ്തുവിന്റെ ആക്കം കണ്ടെത്തുക :
(A) 2000 kg m/s
(B) 3.125 kg m/s
(C) 31.25 kg m/s
(D) 20000 kg m/s
ഉത്തരം: (D)

15. താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ₂₉Cu ന്റെ ശരിയായ ഇലക്ട്രോൺ വിന്യാസം കണ്ടെത്തി എഴുതുക :
(A) 1S²2S²2P⁶3S²3P⁶3d⁹4S²
(B) 1S²2S²2P⁶3S²3P⁶3d¹⁰4S¹
(C) 1S²2S²2P⁶3S²3P⁶3d⁹4S¹
(D) 1S²2S²2P⁶3S²3P⁶3d¹⁰4S²
ഉത്തരം: (B)

16. താഴെ കൊടുത്തിരിക്കുന്നവയിൽ ഹീറ്റിങ് കോയിൽ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അലോയ് സ്റ്റീൽ ഏത്?
(A) സ്റ്റെയിൻലസ് സ്റ്റീൽ
(B) അൽനിക്കോ
(C) നിക്രോം
(D) ഇവയൊന്നുമല്ല
ഉത്തരം: (C)

17. വിശ്വപൈതൃക കലയായി യുനെസ്കോ അംഗീകരിച്ച കേരളത്തിലെ കലാരൂപം താഴെ പറയുന്നവയിൽ ഏതാണ്?
(A) മോഹിനിയാട്ടം
(B) കഥകളി
(C) കൂടിയാട്ടം
(D) ഓട്ടൻതുള്ളൽ
ഉത്തരം: (C)

18. "ഞാനെന്ന ഭാരതീയൻ' എന്ന പുസ്തകത്തിന്റെ രചയിതാവും പത്മശ്രീ പുരസ്ക്കാര ജേതാവും ആയ വ്യക്തി ഇവരിൽ ആരാണ്?
(A) ഡോ. എം.ജി.എസ്. നാരായണൻ
(B) കെ.കെ. മുഹമ്മദ്
(C) കെ.എൻ. പണിക്കർ
(D) മോഹൻലാൽ വിശ്വനാഥൻ
ഉത്തരം: (B)

19. താഴെ കൊടുത്തിരിക്കുന്നവയിൽ സിസ്റ്റം സോഫ്റ്റ്വെയർ വിഭാഗത്തിൽപെടുന്നത് ഏത്?
(A) ലാംഗ്വേജ് പ്രോസസർ
(B) ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ
(D) ഡാറ്റബേസ് സോഫ്റ്റ്വെയർ
(C) പ്രസന്റേഷൻ സോഫ്റ്റ്വെയർ
ഉത്തരം: (A)

20. 1 MB (മെഗാബൈറ്റ്)
(A) 1024 GB
(B) 1024 Bytes
(C) 1024 KB
(D) 1024 Bits
ഉത്തരം: (C)

👉നിങ്ങളുടെ അഭിപ്രായങ്ങൾ ഈ ബ്ലോഗിൽ കമന്റായോ ഞങ്ങളുടെ Facebook പേജിലോ WhatsAppTelegram Channel ലോ രേഖപ്പെടുത്തുക
 
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here