KERALA PSC PREVIOUS EXAM QUESTIONS - 2023 | Question Paper - 13 | 50 PSC New Pattern Previous Questions | Page 13 


PSC Previous Exam Questions - 2023 | PSC SSLC, +2, Degree Level Previous Exam Questions and Answers 
| LDC, LGS, POLICE, EXCISE, LPSA, UPSA, VEO etc. Exam Questions | 50 PSC New Pattern Previous Questions

പി.എസ്.സി. 2023 ജനുവരി മുതൽ ഡിസംബർ വരെ മലയാളത്തിൽ നടത്തിയ മുഴുവൻ പരീക്ഷകളിൽ നിന്നുമുള്ള ചോദ്യോത്തരൾ ഈ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ചോദ്യപേപ്പർ 13 ൽ നിന്നുള്ള 50 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെയുള്ള കമന്റ് ബോക്സിൽ അല്ലെങ്കിൽ ഞങ്ങളുടെ WhatsAppTelegram Channel വഴി  രേഖപ്പെടുത്തുക.
 ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ താഴെ നൽകിയിട്ടുണ്ട്. മുൻ വർഷങ്ങളിലെ 6000 - ലേറെ ചോദ്യോത്തരങ്ങൾ ആവശ്യമുള്ളവർക്ക് ഇവിടെ ക്ലിക്കാം 

Question Paper - 13
Question Code: 040/2023
Date of Test: 18/05/2023

1. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ലക്ഷ്യം 'പൂർണ്ണ സ്വരാജ്' അഥവാ പൂർണ്ണ സ്വാതന്ത്ര്യം ആണെന്ന് പ്രഖ്യാപിച്ചത് എവിടെ വച്ച് നടന്ന സമ്മേളനത്തിലാണ്? (A) കൽക്കട്ട (B) ബോംബെ 
(C) ലക്നൗ (D) ലാഹോർ
ഉത്തരം: (D)

2. പയ്യന്നൂരിലെ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുക്കാത്ത വ്യക്തി ആര്?
(A) മുഹമ്മദ് അബ്ദുൾ റഹിമാൻ
(B) കെ.ബി. മേനോൻ
(C) മൊയ്യാരത്ത് ശങ്കരൻ
(D) പി. കൃഷ്ണപിള്ള
ഉത്തരം: (B)

3. 1857ലെ കലാപത്തിന്റെ കേന്ദ്രമായിരുന്ന അവധിനെ 'ഒരു ദിവസം നമ്മുടെ വായിൽ വീഴാൻ പോകുന്ന ചെറി' ആയി വിശേഷിപ്പിച്ച ഗവർണർ ജനറൽ
(A) കാനിങ് പ്രഭു
(B) ഹാർഡിഞ്ച് പ്രഭു
(C) ഡൽഹൗസി പ്രഭു
(D) എലൻബറോ പ്രഭു
ഉത്തരം: (C)

4. ഇംഗ്ലണ്ടിന്റെ നയങ്ങൾക്കെതിരെ പ്രതികരിക്കാനായി വിളിച്ചു കൂട്ടിയ ഒന്നാം കോണ്ടിനെന്റൽ സമ്മേളനത്തിൽ പങ്കെടുക്കാത്ത അമേരിക്കൻ കോളനി.
(A) ജോർജിയ
(B) ഫിലാഡൽഫിയ
(C) വെർജീനിയ
(D) പെൻസിൽവേനിയ
ഉത്തരം: (A)

5. ഇന്ത്യൻ സമുദ്രത്തിലെ വ്യാപാരത്തിനുമേൽ കുത്തക സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥയായ 'കാർട്ടസ് ' കൊണ്ടുവന്നതാര്?
(A) ഡച്ചുകാർ
(B) പോർച്ചുഗീസുകാർ
(C) ഫ്രഞ്ചുകാർ
(D) ഇംഗ്ലീഷുകാർ
ഉത്തരം: (B)

6. ഇന്ത്യൻ പുരാവസ്തു വകുപ്പിന്റെ (ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ)
ഇപ്പോഴത്തെ ഡയറക്ടർ ജനറൽ ആര്?
(A) പി.ഡി. വഗേല
(B) വി. വിദ്യാവതി
(C) സഞ്ജയ്കുമാർ മിശ്ര
(D) ഗിരീഷ് ചന്ദ്ര ചതുർവേദി
ഉത്തരം: (B)

7. 1962-ൽ U.K. യുടെ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ ആരംഭിച്ച ഉരുക്കുശാല ഏത്?
(A) ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് - ഭിലായ്
(B) ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് - റൂർക്കേല
(C) ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് - ദുർഗാപ്പൂർ 
(D) ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് - ബൊക്കാറോ
ഉത്തരം: (C)

8. ഭൂമിയിൽ നിന്ന് 50 മുതൽ 80 കിലോമീറ്റർ വരെ ഉയരത്തിൽ വ്യാപിച്ചിരിക്കുന്ന
അന്തരീക്ഷ മണ്ഡലം.
(A) സ്ട്രാറ്റോസ്ഫിയർ
(B) മിസോസ്ഫിയർ
(C) ട്രോപ്പോസ്ഫിയർ
(D) തെർമ്മോസ്ഫിയർ
ഉത്തരം: (B)

9. ക്രമപ്പെടുത്തി എഴുതുക.
(a) ജുംമ്മിങ്         (i) ബ്രസീൽ
(b) ലഡാങ്         (ii) മെക്സിക്കോ
(c) മിൽപ്പ          (iii) മലേഷ്യ
(d) റോക്ക          (iv) വടക്ക് കിഴക്കൻ ഇന്ത്യ
(A) (a) (i) (b) (ii) (c) (iii) (d) (iv)
(B) (a) (iv) (b) (iii) (c) (i) (d) (ii)
(C) (a) (iv) (b) (iii) (c) (ii) (d) (i)
(D) (a) (iii) (b) (iv) (c) (i) (d) (ii)
ഉത്തരം: (C)

10. ഇന്ത്യയിലെ പ്രധാനപ്പെട്ട ആണവോർജ്ജ നിലയമായ കൈഗ ഏത് സംസ്ഥാനത്താണ?
(A) തമിഴ്നാട്
(B) കർണ്ണാടകം
(C) ഗുജറാത്ത്
(D) മഹാരാഷ്ട്ര
ഉത്തരം: (B)

11. ഭൂമിയുടെ ഉപരിതലത്തോട് വളരെ അടുത്ത് കൂടിയ സാന്ദ്രതയിൽ ഇരുണ്ട ചാറനിറത്തിൽ രൂപം കൊള്ളുന്ന മേഘങ്ങൾ
(A) നിംബസ് മേഘങ്ങൾ
(B) സ്ട്രാറ്റസ് മേഘങ്ങൾ
(C) സിറസ് മേഘങ്ങൾ
(D) ക്യുമുലസ് മേഘങ്ങൾ
ഉത്തരം: (A)

12. തമിഴ്നാട്ടിലെ ആദ്യത്തെ ജൈവവൈവിധ്യ പൈതൃക സൈറ്റായി 2022-ൽ പ്രഖ്യാപിച്ച സ്ഥലം ഏത്?
(A) സത്യമംഗലം
(B) മുതുമലൈ
(C) കലക്കാട് - മുണ്ടൻതുറൈ
(D) അരിട്ടാപ്പെട്ടി
ഉത്തരം: (D)

13. റിസർവ്വ് ബാങ്കിനെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയേത്?
(i) റിസർവ്വ് ബാങ്ക് ദേശസാത്കരിച്ചത് 1949 ജനുവരി ഒന്നിനാണ്.
(ii) റിസർവ്വ് ബാങ്കിന്റെ ആദ്യത്തെ ഇന്ത്യക്കാരനായ ഗവർണർ ഓസ്ബോൺ സ്മിത്ത് ആണ്
(iii) എല്ലാ ബാങ്കുകളുടെയും അമരക്കാരനാണ് റിസർവ്വ് ബാങ്ക്.
(A) പ്രസ്താവന (i) & (ii)
(B) പ്രസ്താവന (ii) & (iii)
(C) പ്രസ്താവന (i) & (iii)
(D) എല്ലാം ശരിയാണ്
ഉത്തരം: (C)

14. കമ്മി ബജറ്റ് എന്നത്
(A) വരുമാനം = ചെലവ്
(C) വരുമാനം > ചെലവ്
(B) വരുമാനം < ചെലവ് 
(D) വരുമാനം = നികുതി
ഉത്തരം: (B)

15. താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്?
(i) ആസമിലെ ഡിഗ്ബോയിലാണ് ഇന്ത്യയിൽ ആദ്യമായി പെട്രോളിയം ഖനനം ചെയ്തത്.
(ii) പൊതുമേഖലയിലെ ആദ്യ ഇരുമ്പുരുക്ക് വ്യവസായശാലയാണ് ടാറ്റാ ഇരുമ്പുരുക്ക് കമ്പനി (TISCO)
(iii) വൈദ്യുതോപകരണ വ്യവസായങ്ങളിൽ ഇൻസുലേറ്ററായി അഭ്രം ഉപയോഗിക്കുന്നു.
(A) ഒന്നു മാത്രം (i)
(B) രണ്ടു മാത്രം (ii)
(C) മൂന്നു മാത്രം (iii)
(D) എല്ലാ പ്രസ്താവനകളും
ഉത്തരം: (B)

16. നീതി ആയോഗ് നിലവിൽ വന്നത്
(A) 1 ഏപ്രിൽ 2015
(B) 1 ജനുവരി 2015
(C) 1 ജനുവരി 2014
(D) 1 ഏപ്രിൽ 2017
ഉത്തരം: (B)

17. ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ പിതാവ്
(A) ജവഹർലാൽ നെഹ്റു
(B) വി.കെ.ആർ.വി. റാവു
(C) പി.സി. മഹാലാനോബിസ്
(D) ഡോ. എം.എസ്. സ്വാമിനാഥൻ
ഉത്തരം: (D)
18. മുൻകൂട്ടി തയ്യാറാക്കിയ നിർദ്ദേശങ്ങളും നിബന്ധനകളുമനുസരിച്ച് കംപ്യൂട്ടർ പ്രോഗ്രാമുകൾ ഓട്ടമാറ്റിക്കായി ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ട്രേഡിങ്ങ് രീതിയാണ്
(A) സ്കാൾപിങ്
(B) ഡേ ട്രേഡിങ്
(C) സ്പോട്ട് ട്രേഡിങ്
(D) അൽഗോ ട്രേഡിങ്
ഉത്തരം: (D)

19. മൗലിക കർത്തവ്യങ്ങളുമായി ബന്ധപ്പെട്ട് ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ
ശരിയേത്?
(i) മൗലിക കർത്തവ്യങ്ങൾ ഭരണഘടനയിലെ ഭാഗം IVA (Article 51A) യിൽ പ്രതിപാദിക്കുന്നു.
(ii) 86-ാം ഭേദഗതി മൗലിക കർത്തവ്യങ്ങളുമായി ബന്ധപ്പെട്ടതാണ്.
(iii) പതിനൊന്ന് മൗലിക കർത്തവ്യങ്ങളുണ്ട്.
(A) only (ii and iii)
(B) only (i and iii)
(C) only (i and ii)
(D) All of the above (i, ii and iii)
ഉത്തരം: (D)

20. ഇന്ത്യൻ ഭരണഘടന കടമെടുത്ത ആശയങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
(i) നിർദ്ദേശക തത്വങ്ങൾ അയർലാന്റ് ഭരണഘടനയിൽനിന്നും കടമെടുത്തു
(ii) സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം അമേരിക്കൻ ഭരണഘടനയിൽനിന്നും കടമെടുത്തു.
(iii) നിയമവാഴ്ച ബ്രിട്ടീഷ് ഭരണഘടനയിൽനിന്നും കടമെടുത്തു.
(A) only (i and ii)
(B) only (ii and iii)
(C) only (i and iii)
(D) All of the above (i, ii and iii)
ഉത്തരം: (C)

21. ഭരണഘടനയിലെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായി ബന്ധപ്പെട്ട
ശരിയായ പ്രസ്താവനയേത്?
(i) ന്യൂനപക്ഷങ്ങൾക്ക് ഭാഷയും സംസ്കാരവും സംരക്ഷിക്കാം. 
(ii) ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാം. 
(iii) ന്യൂനപക്ഷങ്ങൾക്ക് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപഠനാവകാശമുണ്ട്.
(A) only (i and ii)
(B) only (ii and iii)
(C) only (i and iii)
(D) All of the above (i, ii and iii)
ഉത്തരം: (A)

22. ദേശീയ മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
(i) മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസും മുൻ സുപ്രീംകോടതി ജഡ്ജിയും അംഗങ്ങളാണ്.
(ii) മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസും മുൻ ഹൈക്കോടതി ജഡ്ജിയും അംഗങ്ങളാണ്.
(iii) മനുഷ്യാവകാശങ്ങളിൽ പ്രഗത്ഭരായ രണ്ടുപേർ ഇതിലെ അംഗങ്ങളാണ്.
(A) only (ii and iii)
(B) only (i and ii)
(C) only (i and iii)
(D) All of the above (i, ii and iii)
ഉത്തരം: (C)

23. ദേശീയ മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്? 
(i) ചില കേസുകളിൽ കമ്മീഷന് ശിക്ഷാനടപടികൾ സ്വീകരിക്കുന്നതിനുള്ള അവകാശമുണ്ട്.
(ii) കേസുകളിൽ ശിക്ഷാനടപടിക്ക് ശുപാർശ ചെയ്യുന്നതിനുള്ള അവകാശം മാത്രമേ കമ്മീഷനുള്ളൂ.
(iii) മനുഷ്യാവകാശ ലംഘനമുണ്ടായാൽ പരാതിയുടെ അടിസ്ഥാനത്തിൽ മാത്രമേ കേസെടുക്കാനുള്ള അവകാശമുള്ളൂ.
(A) only (i and ii)
(B) only (ii and iii)
(C) only (i and iii)
(D) All of the above (i, ii and iii)
ഉത്തരം: (C)

24. താഴെ ചേർക്കുന്നതിൽ ശരിയായ പ്രസ്താവന ഏത്?
(i) ഭരണഘടനയിൽ 12 മുതൽ 35 വരെയുള്ള അനുച്ഛേദങ്ങളാണ് മൗലിക അവകാശങ്ങളെക്കുറിച്ച് പറയുന്നത്.
(ii) ഭരണഘടനയിലെ 36 മുതൽ 51 വരെയുള്ള അനുച്ഛേദങ്ങളാണ്
നിർദ്ദേശകതത്വങ്ങൾ പ്രതിപാദിക്കുന്നത്.
(iii) അനുച്ഛേദം 300A പ്രകാരം സ്വത്തവകാശം ഒരു നിയമാവകാശമാണ്. 
(A) only (i and ii) 
(B) only (ii and iii)
(C) only (i and iii)
(D) All of the above (i, ii and iii)
ഉത്തരം: (D)

25. കാര്യനിർവ്വഹണ വിഭാഗവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്? 
(i) പാർലമെന്ററി സമ്പ്രദായത്തിൽ പ്രധാനമന്ത്രിയാണ് ഗവൺമെന്റിന്റെ തലവൻ 
(ii) പ്രസിഡൻഷ്യൽ സമ്പ്രദായത്തിൽ പ്രസിഡന്റാണ് ഗവൺമെന്റിന്റെയും സ്റ്റേറ്റിന്റെയും തലവൻ
(iii) സെമി പ്രസിഡൻഷ്യൽ സമ്പ്രദായത്തിൽ പ്രസിഡന്റാണ് ഗവൺമെന്റിന്റെ തലവൻ
(A) only (i and ii)
(B) only (i and iii)
(C) only (ii and iii)
(D) All of the above (i, ii and iii)
ഉത്തരം: (A)

26. ഇന്ത്യൻ ഉപരാഷ്ട്രപതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്? 
(i) ഉപരാഷ്ട്രപതി രാജ്യസഭാധ്യക്ഷനാണ്
(ii) ഉപരാഷ്ട്രപതിയെ അഞ്ച് വർഷത്തേക്കാണ് തിരഞ്ഞെടുക്കുന്നത്.
(iii) രാജ്യസഭ ഒരു സ്ഥിരം സഭയാണ്.
(A) only (i and ii)
(B) only (ii and iii)
(C) only (i and iii)
(D) All of the above (i, ii and iii)
ഉത്തരം: (D)

27. ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത്?
(i) കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെ (KILA) ഹെഡ്കോർട്ടേഴ്സ് തൃശ്ശൂർ ആണ്.
(ii) KILA ഒരു സ്വയംഭരണാധികാര സ്ഥാപനമാണ്.
(iii) തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയാണ് കിലയുടെ ഭരണസമിതിയുടെ
ചെയർപേഴ്സൺ.
(A) only (i and ii)
(B) only (ii and iii)
(C) only (i and iii)
(D) All of the above (i, ii and iii)
ഉത്തരം: (D)

28. താഴെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തതേത്? 
(i) KIRTADS പൂർണമായും ഒരു സർക്കാർ സ്ഥാപനമാണ് 
(ii) KIRTADS ഒരു അർദ്ധസർക്കാർ സ്ഥാപനമാണ്.
(iii) KIRTADS മറ്റു പിന്നോക്കക്കാർക്കു വേണ്ടിയുള്ള സംഘടനയാണ്.
(A) only (ii and iii)
(B) only (i and ii)
(C) only (i and iii)
(D) All of the above (i, ii and iii)
ഉത്തരം: (A)

29. കേരള വനിതാ കമ്മീഷനുമായി ബന്ധപ്പെട്ട് ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത്?
(i) ഒന്നാം കേരള വനിതാ കമ്മീഷൻ രൂപം കൊള്ളുന്നത് ശ്രീ. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്.
(ii) സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷ ശ്രീമതി സുഗതകുമാരിയാണ്. (iii) വനിതാകമ്മീഷന്റെ ഇപ്പോഴത്തെ ചെയർപേഴ്സൺ അഡ്വ. ഇന്ദിരാ രവീന്ദ്രൻ ആണ്.
(A) only (i and iii)
(B) only (i and ii)
(C) only (ii and iii)
(D) All of the above (i, ii and iii)
ഉത്തരം: (B)

30. ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവനയേത്?
(i) പ്ലാനിംഗ് ബോർഡ് ചെയർപേഴ്സൺ മുഖ്യമന്ത്രിയാണ്.
(ii) പ്ലാനിംഗ് ബോർഡിലെ എക്സ്പർട്ട് പാർട്ട് ടൈം മെമ്പറാണ് സന്തോഷ് ജോർജ്ജ് കുളങ്ങര.
(iii) പഞ്ചവൽസര, വാർഷിക പദ്ധതികൾ തയ്യാറാക്കുക എന്നതാണ് ബോർഡിന്റെ
പ്രധാന ചുമതല.
(A) Option (i and ii)
(B) Option (ii and iii)
(C) Option (i and iii)
(D) All of the above (i, ii and iii)
ഉത്തരം: (D)

31. കൂറുമാറ്റ നിരോധന നിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
(i) 52-ാം ഭേദഗതി കൂറുമാറ്റ നിരോധന നിയമം പരാമർശിക്കുന്നു.
(ii) 91-ാം ഭേദഗതി പ്രകാരം കൂറുമാറ്റ നിരോധനനിയമത്തിന് ചില പരിഷ്കാരങ്ങൾ വരുത്തി.
(iii) സഭാധ്യക്ഷനാണ് കൂറുമാറ്റവുമായി ബന്ധപ്പെട്ട കേസുകളിൽ തീർപ്പ്
കൽപ്പിക്കുന്നത്.
(A) only (i and ii)
(B) only (ii and iii)
(C) only (i and iii)
(D) All of the above (i, ii and iii)
ഉത്തരം: (D)

32. ലോക പ്രമേഹദിനം ആയി ആചരിക്കുന്നത്?
(A) ജനുവരി 12 
(B) നവംബർ 14 
(C) മാർച്ച് 22
(D) ഏപ്രിൽ 7
ഉത്തരം: (B)

33. പുകയിലയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയിഡ്?
(A) കഫീൻ
(B) മോർഫിൻ
(C) നിക്കോർട്ടിൻ
(D) ക്വിനൈൻ
ഉത്തരം: (C)

34. താഴെ തന്നിരിക്കുന്നവയിൽ ബാക്ടീരിയ രോഗങ്ങൾ അല്ലാത്തത് ഏത്?
(A) ആന്ത്രാക്സ്
(B) ഡിഫ്തീരിയ
(C) നിപ്പ
(D) ക്ഷയം (Tuberculosis)
ഉത്തരം: (C)
35. നവീന ജനിത എൻജിനീയറിങ്ങ് അല്ലാത്തത് ഏത്?
(A) DNA പ്രൊഫൈലിങ്ങ്
(B) ജീൻ മാപ്പിങ്ങ്
(C) DNA ഫിങ്ഗർ പ്രിന്റിങ്ങ്
(D) X-റേ ഡിഫ്രാക്ഷൻ
ഉത്തരം: (D)

36. പ്രതിരോധ കുത്തിവയ്പ്പിന് തുടക്കം കുറിച്ച ശാസ്ത്രജ്ഞൻ ?
(A) അലക്സാണ്ടർ ഫ്ലമിങ്ങ്
(B) എഡ്വേർഡ് ജെന്നർ
(C) HG-ഖൊറാനെ
(D) വില്യങ്ങ് ഹാർവി
ഉത്തരം: (B)

37. രക്തം കട്ട പിടിക്കാത്ത അവസ്ഥയോ, നിലയ്ക്കാത്ത രക്തസ്രാവമോ, സംഭവിക്കുമ്പോൾ അതിനുള്ള കാരണം പരിശോധിക്കുന്ന ടെസ്റ്റാണ്?
(A) TFT
(C) CPR test
(B) ESR test
(D) aPPT
ഉത്തരം: (D)

38. 20 cm ഫോക്കസ് ദൂരമുള്ള ഒരു കോൺകേവ് ദർപ്പണത്തിന്റെ വക്രതാ ആരം
ആയിരിക്കും.
(A) 40 cm
(B) 20 cm
(C) 10 cm
(D) 40 m
ഉത്തരം: (A)

39. താഴെ കൊടുത്തിരിക്കുന്നവയിൽ ഏതിലാണ് അൾട്രാസോണിക് തരംഗങ്ങൾ
ഉപയോഗിക്കാത്തത്?
(A) എക്കോ കാർഡിയോഗ്രാഫി
(B) അൾട്രാസോണോഗ്രാഫി
(C) സ്റ്റെതസ്കോപ്പ്
(D) സോണാർ
ഉത്തരം: (C)

40. തന്നിരിക്കുന്ന ഏകകങ്ങളിൽ നിന്നും ഒറ്റയാനെ കണ്ടെത്തുക.
Kg, mg, g, mm
(A) mg
(B) g
(C) Kg
(D) mm
ഉത്തരം: (D)

41. തന്നിരിക്കുന്ന സബ്ഷെല്ലിൽ സാധ്യമല്ലാത്തത് ഏത്? 
(A) 2s
(B) 2d
(C) 3d
(D) 5s
ഉത്തരം: (B)

42. താഴ്ന്ന താപനിലയിൽ ഉരുകാത്ത ലോഹം ഏത്?
(A) ഗാലിയം
(B) സീസിയം
(C) മെർക്കുറി 
(D) സോഡിയം
ഉത്തരം: (D)

43. ക്രിസ്റ്റലാകൃതിയില്ലാത്ത കാർബൺ രൂപാന്തരങ്ങളെ അമോർഫസ് കാർബൺ എന്നു പറയുന്നു.
തന്നിരിക്കുന്നവയിൽ അമോർഫസ് കാർബണിനു ഉദാഹരണം അല്ലാത്തത് ഏത്? 
(A) കോക്ക്
(B) ഗ്രാഫൈറ്റ് 
(C) കൽക്കരി
(D) മരക്കരി
ഉത്തരം: (B)
ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക
44. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ഏത്?
(A) തിരുവനന്തപുരം
(B) കോഴിക്കോട്
(C) മലപ്പുറം
(D) തൃശ്ശൂർ
ഉത്തരം: (D)

45. കലകളുടെ രാജാവ് എന്നറിയപ്പെടുന്ന കേരളീയ കലാരൂപം ഏതാണ്?
(A) മോഹിനിയാട്ടം
(B) കഥകളി
(C) കുച്ചിപ്പുടി
(D) ഭരതനാട്യം
ഉത്തരം: (B)

46. "ഹൃദയസ്മിതം' ആരുടെ കൃതിയാണ്?
(A) ഒ.എൻ.വി. കുറുപ്പ്
(B) കുമാരനാശാൻ
(C) വള്ളത്തോൾ
(D) ഇടപ്പള്ളി രാഘവൻ പിള്ള
ഉത്തരം: (D)

47. “ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിനു കൗതുകം'' എന്നു പാടിയത് ആരാണ്?
(A) കുഞ്ചൻ നമ്പ്യാർ
(B) പൂന്താനം
(C) എഴുത്തച്ചൻ
(D) ചെറുശ്ശേരി
ഉത്തരം: (A)

48. ഏറ്റവും അധികം തവണ ഫുട്ബോൾ ലോകകപ്പ് നേടിയ രാജ്യം ഏത്?
(A) അർജന്റീന
(B) ബ്രസീൽ
(C) സൗദി അറേബ്യ
(D) ഓസ്ട്രേലിയ
ഉത്തരം: (B)

49. ഇന്ത്യയുടെ ദേശീയ കായിക വിനോദം ഏത്?
(A) ഹോക്കി
(B) ക്രിക്കറ്റ്
(C) ഫുട്ബോൾ
(D) ബാസ്ക്കറ്റ്ബോൾ
ഉത്തരം: (A)

50. 2022 ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ ഗോൾഡൻ ബൂട്ട് പുരസ്കാരം നേടിയത് ആരാണ്?
(A) എമിലിയാനോ മാർട്ടിനെസ്
(B) ലയണൽ മെസ്സി
(C) കിലിയൻ എംബാപ്പെ
(D) പൗളോ ഡിബാല
ഉത്തരം: (C)

👉നിങ്ങളുടെ അഭിപ്രായങ്ങൾ ഈ ബ്ലോഗിൽ കമന്റായോ ഞങ്ങളുടെ Facebook പേജിലോ WhatsAppTelegram Channel ലോ രേഖപ്പെടുത്തുക
 
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here