KERALA PSC PREVIOUS EXAM QUESTIONS - 2023 | Question Paper - 11 | 70 PSC New Pattern Previous Questions | Page 11 


PSC Previous Exam Questions - 2023 | PSC SSLC, +2, Degree Level Previous Exam Questions and Answers 
| LDC, LGS, POLICE, EXCISE, LPSA, UPSA, VEO etc. Exam Questions | 70 PSC New Pattern Previous Questions

പി.എസ്.സി. 2023 ജനുവരി മുതൽ ഡിസംബർ വരെ മലയാളത്തിൽ നടത്തിയ മുഴുവൻ പരീക്ഷകളിൽ നിന്നുമുള്ള ചോദ്യോത്തരൾ ഈ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ചോദ്യപേപ്പർ 11 ൽ നിന്നുള്ള 70 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെയുള്ള കമന്റ് ബോക്സിൽ അല്ലെങ്കിൽ ഞങ്ങളുടെ WhatsAppTelegram Channel വഴി  രേഖപ്പെടുത്തുക.
 ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ താഴെ നൽകിയിട്ടുണ്ട്. മുൻ വർഷങ്ങളിലെ 6000 - ലേറെ ചോദ്യോത്തരങ്ങൾ ആവശ്യമുള്ളവർക്ക് ഇവിടെ ക്ലിക്കാം 

Question Paper - 11
Question Code: 036/2023
Date of Test: 11/05/2023

1. പട്ടികയിൽ നിന്ന് ശരിയല്ലാത്തത് തെരഞ്ഞെടുക്കുക. 
i) ആനന്ദമഠം - ബങ്കിംചന്ദ്ര ചാറ്റർജി - ബംഗാൾ 
ii) നീൽദർപ്പൺ - ദീനബന്ധുമിത്ര - ബംഗാൾ 
iii) ഗീതാഞ്ജലി - രവീന്ദ്രനാഥടാഗോർ - ബംഗാൾ 
iv) രംഗഭൂമി - പ്രേംചന്ദ് - ബംഗാൾ 
A) Only (iv)
B) Only (iii)
C) Only (ii)
D) Only (i) 
ഉത്തരം: (A)

2. താഴെ പറയുന്നവയിൽ ഏതു പ്രസ്ഥാനമാണ് ജൂതർക്ക് രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ടത് ?
i) ചേരിചേരാ പ്രസ്ഥാനം
ii) സിയോണിസ്റ്റ് പ്രസ്ഥാനം
iii) ജൂതജനകീയ പ്രസ്ഥാനം
iv) ജൂത വിമോചന പ്രസ്ഥാനം
A) Only (i)
B) Only (ii)
C) Only (iii)
D) Only (iv) 
ഉത്തരം: (B)

3. പുരുഷന് യുദ്ധം സ്ത്രീയ്ക്ക് മാതൃത്വം പോലെയാണ്. ആരുടെ വാക്കുകളാണിവ ?
i) ഹിറ്റ്ലർ
ii) മുസ്സോളിനി
iii) സ്റ്റാലിൻ
iv) മാവോ സേതുങ്ങ്
A) Only (iii)
B) Only (iv)
C) Only (ii)
D) Only (i)
ഉത്തരം: (C)

4. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ ചേര രാജാക്കന്മാരുടെ പ്രാധാന്യം വ്യക്തമാക്കുന്ന പ്രധാനപ്പെട്ട ചരിത്ര സ്രോതസ്സുകളിൽ ഒന്നാണ്
i) പതിറ്റുപത്ത്
ii) അകനാനൂറ് 
iii) പുറനാനൂറ്
iv) ചിലപ്പതികാരം
A) Only (i)
B) Only (ii)
C) Only (iii)
D) Only (iv)
ഉത്തരം: (A)

5. പതിനൊന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഈ ഗ്രന്ഥം ഇന്ത്യയിലെ തന്നെ ഒരു പ്രധാനപ്പെട്ട വംശീയവലീ ചരിതമാണ്.
i) സംഘംകൃതികൾ
ii) മൂഷകവംശമഹാകാവ്യം
iii) തുഫ്ഫത്തുൽ മുജാഹിദിൻ
iv) ചിലപ്പതികാരം
A) Only (i)
B) Only (ii)
C) Only (iii)
D) None of the above
ഉത്തരം: (B)

6. പരസ്പരബന്ധമില്ലാത്തത് തിരിച്ചറിയുക.
i) വാഗൺ ട്രാജഡി - മലബാർ കലാപം 1921
ii) പുന്നപ്രവയലാർ സമരം - അമേരിക്കൻ മോഡൽ അറബിക്കടലിൽ - 1946
iii) സവർണ്ണജാഥ - ഗുരുവായൂർ സത്യാഗ്രഹം - മന്നത്ത് പത്മനാഭൻ
iv) ക്ഷേത്രപ്രവേശന വിളംബരം - ശ്രീചിത്തിര തിരുനാൾ 
                                                ബാലരാമവർമ്മ - കൊച്ചി മഹാരാജാവ്
A) Only (i and ii)
B) Only (i and iii)
C) Only (iii and iv)
D) All of the above
ഉത്തരം: (C)

7. താഴെ പറയുന്ന നാലു പ്രസ്താവനകളിൽ നിന്ന് ശരിയായത് തെരെഞ്ഞെടുത്ത്
എഴുതുക.
i) ഇന്ത്യയിലെ ദേശീയപാതകൾ, സംസ്ഥാന ഹൈവേകൾ എന്നിവയുടെ നിർമ്മാണ ചുമതല സംസ്ഥാന സർക്കാരുകൾക്കാണ്.
ii) ഇന്ത്യയിലെ ആകെ റോഡ് ദൈർഘ്യത്തിന്റെ 80 ശതമാനവും ഗ്രാമീണ
റോഡുകളാണ്.
iii) ഏറ്റവും ചെലവുകുറഞ്ഞ ഗതാഗത മാർഗ്ഗമാണ് റോഡുഗതാഗതം.
iv) ചതുഷ്കോണ സൂപ്പർ ഹൈവേകളുടെ നിർമ്മാണചുമതല നാഷണൽ ഹൈവേ അതോറിറ്റിക്കാണ്.
A) Only (ii, iv)
B) Only (i, ii)
C) Only (i, iii)
D) All of the above
ഉത്തരം: (A)

8. വൈവിദ്ധ്യമാർന്ന സവിശേഷതകളാൽ സമ്പന്നമാണ് ഉപദ്വീപീയ പീഠഭൂമി. ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ നിന്ന് യോജിച്ച വസ്തുത തെരെഞ്ഞെടുത്ത് എഴുതുക.
i) ഉഷ്ണമേഖല ഇലപൊഴിയും കാടുകൾ ഉൾപ്പെടുന്ന പ്രദേശം.
ii) മഹാനദി, ഗോദാവരി എന്നീ നദികളുടെ ഉത്ഭവപ്രദേശം.
iii) ധാതുക്കളുടെ കലവറ എന്നു വിളിയ്ക്കുന്നു.
iv) ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്നു. 
A) Only (ii, iii and iv)
B) Only (i, iii and iv)
C) Only (i, ii and iii)
D) None of the above
ഉത്തരം: (C)

9. ഒരു അവസാദശിലയ്ക്ക് ഉദാഹരണം.
i) ഗ്രാനൈറ്റ് 
ii) കൽക്കരി
iii) ബസാൾട്ട്
iv) ഗാബ്രോ 
A) Only (i)
B) Only (ii)
C) Only (iii)
D) Only (iv)
ഉത്തരം: (B)

10. താഴെപ്പറയുന്നവയിൽ വന്ദേഭാരത് പദ്ധതിയുമായി ബന്ധപ്പെടാത്തത് ഏത് ?
i) ആദ്യഘട്ടത്തിൽ ട്രെയിൻ 18 എന്നറിയപ്പെട്ടു.
ii) ഉദ്ഘാടനം ഫെബ്രുവരി 15, 2019 നായിരുന്നു.
iii) ആദ്യയാത്ര ഡൽഹിയ്ക്കും വാരണാസിയ്ക്കുമിടയിൽ.
iv) ഇന്ത്യൻ റെയിൽവേയുടെ പരിപൂർണ്ണ നിയന്ത്രണത്തിലാണ് സർവ്വീസ്സുകൾ നടത്തപ്പെടുന്നത്.
A) Only (i, iii, iv)
B) Only (i, ii, iii)
C) Only (ii, iii, iv)
D) All of the above
ഉത്തരം: (D)

11. ലോക ഓസോൺ ദിനമായി ആചരിച്ചു വരുന്ന ദിനം ഏതാണ് ?
i) സെപ്റ്റംബർ 16
ii) ഒക്ടോബർ 16
iii) നവംബർ 16
iv) ഡിസംബർ 16
A) Only (i)
B) Only (ii)
C) Only (iii)
D) Only (iv)
ഉത്തരം: (A)

12. നെൽകൃഷിയുമായി ബന്ധപ്പെട്ട പ്രസ്താവനകൾ തെരഞ്ഞെടുക്കുക.
i) ഇന്ത്യയിലെ മുഖ്യവിളകളിൽ ഒന്നാണ് നെല്ല്.
ii) ഒരു ഖാരിഫ് വിളയാണ്.
iii) ഉയർന്ന താപനിലയും ധാരാളം മഴ ലഭിയ്ക്കുന്ന ഭാഗങ്ങളിലും കൃഷി ചെയ്യുന്നു.
iv) എക്കൽമണ്ണാണ് നെൽകൃഷിയ്ക്ക് അനുയോജ്യം.
A) All of the above
B) Only (i, ii)
C) Only (iii, iv)
D) Only (i, ii and iii)
ഉത്തരം: (A)

13. അഞ്ചാം പഞ്ചവത്സര പദ്ധതിയെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ
ഏതെല്ലാം ?
പ്രസ്താവന i - 1974-1978 വരെയാണ് പദ്ധതി നടപ്പിലാക്കിയത്.
പ്രസ്താവന ii - ഗരീബി ഹഠാവോ പരിപാടി നടപ്പിലാക്കി.
പ്രസ്താവന iii - ഇന്ത്യൻ നാഷണൽ ഹൈവേ സംവിധാനം ആരംഭിച്ചു. 
A) പ്രസ്താവന i, ii ശരിയാണ്, iii ശരിയല്ല
B) പ്രസ്താവന i, iii ശരിയാണ്, ii ശരിയല്ല
C) പ്രസ്താവന ii, iii ശരിയാണ്, i ശരിയല്ല
D) പ്രസ്താവന i, ii, iii എല്ലാം ശരിയാണ്
ഉത്തരം: (D)

14. 1991-ലെ സാമ്പത്തിക പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ?
പ്രസ്താവന i – ഈ നയങ്ങളെ സ്ഥിരീകരണ നടപടികൾ ഘടനാപരമായ പരിഷ്കരണ നടപടികൾ എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി തരംതിരിക്കാം.
പ്രസ്താവന ii - സാമ്പത്തിക സ്ഥിരതകളാണ് സ്ഥിരീകരണ നടപടികൾ.
കൈവരിക്കുന്നതിനുള്ള ഹ്രസ്വകാല നടപടി
പ്രസ്താവന iii - ഉദാരീകരണത്തിന്റെ ഭാഗമായി എല്ലാത്തരം വ്യവസായങ്ങളുടെയും
ലൈസൻസിംഗ് സമ്പ്രദായം അവസാനിപ്പിച്ചു.
A) പ്രസ്താവന i, ii ശരിയാണ്, iii ശരിയല്ല 
B) പ്രസ്താവന i, iii ശരിയാണ്, ii ശരിയല്ല 
C) പ്രസ്താവന ii, iii ശരിയാണ്, i ശരിയല്ല
D) പ്രസ്താവന i, ii, iii എല്ലാം ശരിയാണ്
ഉത്തരം: (A)

15. താഴെ പറയുന്ന ജോഡികളിൽ ശരിയല്ലാത്തത് ഏത് ? 
A) ബാങ്കുകളുടെ ബാങ്ക് - ആർ. ബി. ഐ. 
B) വാണിജ്യബാങ്ക് - എസ്. ബി. ഐ.
C) പുതുതലമുറ ബാങ്ക് - ഐ.സി. ഐ.സി. ഐ.
D) സഹകരണ ബാങ്ക് - എൽ. ഐ. സി.
ഉത്തരം: (D)

16. ലിസ്റ്റ് ഒന്നിൽ നൽകിയിരിക്കുന്ന സാമ്പത്തിക പ്രവർത്തനങ്ങൾ ലിസ്റ്റ് രണ്ടിലെ ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നു ? ശരി ഉത്തരം എഴുതുക.
ലിസ്റ്റ് -1             ലിസ്റ്റ് 2
i) ഗതാഗതം  - a) പ്രാഥമിക മേഖല
ii) മത്സ്യബന്ധനം - b) ദ്വിതീയ മേഖല
iii) നിർമ്മാണം - c) തൃതീയ മേഖല
A) i - a, ii - b, iii - c
B) i - b, ii - a, iii - c 
C) i - c, ii - a, iii – b
D) i - a, ii - c, iii - b
ഉത്തരം: (C)

17. അലോഹധാതുക്കളെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത് ?
A) കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം എന്നിവ അലോഹധാതുക്കളാണ് 
B) ഇന്ത്യയിൽ മൈക്കയുടെ ശേഖരം കൂടുതലുള്ളത് ആന്ധ്രാപ്രദേശിലാണ് 
C) അലോഹധാതുക്കൾ പ്രധാനമായും കാണപ്പെടുന്നത് ഇന്ത്യൻ ഉപദ്വീപീയ പീഠഭൂമിയിലാണ്
D) അലോഹധാതുക്കളുടെ ഉല്പാദനത്തിൽ ഇന്ത്യയിൽ പ്രധാനപ്പെട്ടത് മൈക്കയുടെ ഉൽപ്പാദനമാണ്
ഉത്തരം: (C)

18. നീതി ആയോഗിനെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയല്ലാത്തത് കണ്ടെത്തി
എഴുതുക.
A) 2015 ജനുവരി മാസം ഒന്നാം തീയതി രൂപീകൃതമായി
B) നീതി ആയോഗ് ഒരു ഭരണഘടനാ സ്ഥാപനമാണ്
C) ഗ്രാമീണ തലം മുതൽ വിശ്വാസയോഗ്യമായ പദ്ധതികൾ രൂപീകരിക്കുന്നതിനുള്ള സംവിധാനം വികസിപ്പിക്കുക എന്നത് നീതി ആയോഗിന്റെ ഒരു പ്രധാന ഉദ്ദേശ്യമാണ്
D) സംസ്ഥാനങ്ങളുമായുള്ള ഘടനാപരമായ പിന്തുണ സംവിധാനങ്ങളിലൂടെ സഹകരണ ഫെഡറലിസം വളർത്തിയെടുക്കുക എന്നത് മറ്റൊരു ഉദ്ദേശ്യമാണ്
ഉത്തരം: (B)

19. 2021-22ലെ സാമ്പത്തിക സർവ്വേ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ അരി ഉൽപ്പാദ നത്തിൽ ആദ്യ മൂന്നു സ്ഥാനത്തു നിൽക്കുന്ന സംസ്ഥാനങ്ങൾ ഏതെല്ലാം ? A) | ഉത്തർപ്രദേശ്, II പശ്ചിമബംഗാൾ, III ആന്ധ്രാപ്രദേശ്
B) | പശ്ചിമബംഗാൾ, II ഉത്തർപ്രദേശ്, III പഞ്ചാബ്
C) | പശ്ചിമബംഗാൾ, II പഞ്ചാബ്, III ആന്ധ്രാപ്രദേശ്
D) | ആന്ധ്രാപ്രദേശ്, II ഉത്തർപ്രദേശ്, III പശ്ചിമബംഗാൾ
ഉത്തരം: (B)

20. ഭരണഘടനയുടെ ഏത് അനുഛേദത്തിൽ ആണ് പൗരന്മാർക്ക് അവസര സമത്വം ഉറപ്പു വരുത്തുന്നത് ?
A) 14
B) 16
C) 18
D) 20
ഉത്തരം: (B)

21. ഇന്ത്യ ഏത് രാജ്യത്തു നിന്നാണ് റഫേൽ യുദ്ധ വിമാനം വാങ്ങിയത് ?
A) ഫ്രാൻസ്
B) റഷ്യ
C) ബ്രിട്ടൻ
D) ചൈന
ഉത്തരം: (A)
22. ഇന്ത്യയിൽ എവിടെയാണ് ഡിസ്ട്രിക്ട് ഗുഡ് ഗവേണിംഗ് ഇൻഡക്സ് ആരംഭിച്ചത് ? A) സിക്കിം B) ജമ്മുകാശ്മീർ C) കേരളം D) ദൽഹി 
ഉത്തരം: (B)

23. രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ ആശയങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത് ഭരണഘടനയുടെ ഏത് ഭാഗത്താണ് ?
A) പൗരത്വം
B) മൗലിക അവകാശങ്ങൾ
C) നിർദ്ദേശക തത്വങ്ങൾ
D) ഇവയൊന്നുമല്ല
ഉത്തരം: (C)

24. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എത്ര തവണ ഭേദഗതി ചെയ്തിട്ടുണ്ട് ?
A) 1
B) 2
C) 3
D) 4
ഡെൽഹി
ഉത്തരം: (A)

25. താഴെ കൊടുത്തിരിക്കുന്നവയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കുറിച്ച് ശരിയായത് ഏത് ?
i) അംഗങ്ങളെ അഞ്ച് വർഷത്തേക്ക് തെരഞ്ഞെടുക്കുന്നു.
ii) 1/3 സീറ്റ് സ്ത്രീകൾക്ക് സംവരണം ചെയ്യുന്നു.
iii) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.
A) i, ii
B) ii, iii
C) i, iii
D) ഇവയൊന്നുമല്ല
ഉത്തരം: (C)

26. ഭരണഘടനാ നിർമാണ സഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ? i) കാബിനറ്റ് മിഷന്റെ നിർദ്ദേശ പ്രകാരമാണ് ഭരണഘടനാ നിർമാണ സമിതി രൂപീകരിച്ചത്.
ii) അവിഭക്ത ഇന്ത്യക്ക് വേണ്ടിയാണ് ഭരണഘടനാ നിർമാണ സമിതി ഔദ്യോഗികമായി സംഘടിപ്പിച്ചത്.
iii) ഭരണഘടനാ നിർമാണ സമിതിയുടെ ആദ്യയോഗം ചേർന്നത് 1947 ആഗസ്റ്റ് 15 നാണ്.
A) ഒന്നും രണ്ടും ശരി മൂന്ന് തെറ്റ്
B) ഒന്നും രണ്ടും തെറ്റ് മൂന്ന് ശരി
C) മൂന്നും ശരി
D) മൂന്നും തെറ്റ്
ഉത്തരം: (A)

27. നഗരങ്ങളിലെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിത താമസ സൗകര്യം ഒരുക്കുന്ന സംസ്ഥാന സർക്കാറിന്റെ പദ്ധതിയാണ്
A) എന്റെ വീട്
B) എന്റെ കൂട് 
C) പാർപ്പിടം
D) ആശ്രയം
ഉത്തരം: (B)

28. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് എവിടെ ?
A) തിരുവനന്തപുരം B) എറണാകുളം C) കോഴിക്കോട് D) വയനാട്
ഉത്തരം: (A)

29. സംസ്ഥാന ആസൂത്രണ ബോർഡ് അധ്യക്ഷൻ ആര് ?
A) ഗവർണർ 
B) ചീഫ് സെക്രട്ടറി
C) മുഖ്യമന്ത്രി
D) പ്രതിപക്ഷ നേതാവ്
ഉത്തരം: (C)

30. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള സംസ്ഥാന സർക്കാറിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി താഴെ പറയുന്നവയിൽ ഏതാണ് ?
A) ചിയാക്
B) കാരുണ്യ
C) മെഡിക്ലെയിം
D) മെഡിസെപ്
ഉത്തരം: (D)

31. സംസ്ഥാന ഗവർണറെ നിയമിക്കുന്നത് ആര് ?
A) മുഖ്യമന്ത്രി
B) പ്രധാനമന്ത്രി
C) തെരഞ്ഞെടുപ്പ് കമ്മീഷണർ
D) പ്രസിഡണ്ട്
ഉത്തരം: (D)

32. i) സംസ്ഥാന വനിതാ കമ്മീഷൻ രൂപീകരിച്ചത് 1996-ൽ ആണ്.
ii) വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷ ബാലാമണിയമ്മ ആയിരുന്നു. 
iii) 2023 ജനുവരിയിൽ അധ്യക്ഷസ്ഥാനം വഹിക്കുന്നത് P സതീദേവി ആണ്. മുകളിൽ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
A) i
B) ii
C) iii
D) ഇവയൊന്നുമല്ല
ഉത്തരം: (B)

33. ചുവടെ കൊടുത്തിട്ടുള്ളവരിൽ 2022-ലെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ആര് ?
A) ആന്റണി ഡൊമിനിക്
B) P. മോഹൻ ദാസ്
C) V. K. ബീന 
D) Y. V. ചന്ദ്രചൂഢ്
C) മസ്തിഷ്കം
ഉത്തരം: (A)

34. നെഫ്രൈറ്റിസ് മനുഷ്യശരീരത്തിലെ ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ് ?
A) കരൾ
B) വൃക്ക
C) മസ്തിഷ്‌കം 
D) ഹൃദയം
ഉത്തരം: (B)

35. താഴെ കൊടുത്തിരിക്കുന്നവയിൽ പിത്തരസത്തെക്കുറിച്ച് തെറ്റായ പ്രസ്താവന പ്രസ്താവനകൾ ഏത് ?
i) പിത്തരസം വൃക്ക ഉത്പാദിപ്പിക്കുന്നു.
ii) പിത്തരസത്തിൽ എൻസൈമുകളില്ല.
iii) പിത്തരസം അന്നജത്തെ വിഘടിപ്പിക്കുന്നു.
iv) പിത്തരസം ഭക്ഷണത്തെ ക്ഷാരഗുണമുള്ളതാക്കുന്നു.
A) ii
B) i, ii
C) i, iii
D) iv
ഉത്തരം: (C)

36. വിറ്റാമിൻ A യുടെ തുടർച്ചയായ അഭാവം മൂലം കോർണിയ അതാര്യമായി തീരുന്ന
അവസ്ഥയാണ്
A) നിശാന്ധത
B) ഗ്ലോക്കോമ
C) തിമിരം
D) സീറോഫ്താൽമിയ
ഉത്തരം: (D)

37. ലോക പ്രമേഹ ദിനമായി ആചരിക്കപ്പെടുന്നത്
A) നവംബർ 14
B) നവംബർ 16
C) ആഗസ്റ്റ് 14
D) ആഗസ്റ്റ് 16
ഉത്തരം: (A)

38. താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ ശരിയായ രീതിയിൽ യോജിപ്പിച്ചിരിക്കുന്നവയേത് ?
i) പൈനിയൽ ഗ്രന്ഥി - മെലാടോണിൻ
ii) തൈറോയ്ഡ് ഗ്രന്ഥി - ഇൻസുലിൻ
iii) ആഗ്നേയ ഗ്രന്ഥി - തൈമോസിൻ
iv) അഡ്രിനൽ ഗ്രന്ഥി - കോർട്ടിസോൾ
A) i, ii
B) ii, iii, i
C) i, iv
D) ii, iii
ഉത്തരം: (C)

39. എലിപ്പനിക്ക് കാരണമായ രോഗാണു ഏത് ?
A) വൈറസ്
B) ബാക്ടീരിയ
C) ഫംഗസ്
D) പ്രോട്ടോസോവ
ഉത്തരം: (B)

40. KARSAP (Kerala Antimicrobial Resistance Strategic Action Plan) എന്ന കർമ പദ്ധതി നാടിന് സമർപ്പിക്കപ്പെട്ടതെന്ന് ?
A) 2018 നവംബർ
B) 2018 ഒക്ടോബർ
C) 2016 ജൂൺ
D) 2016 മാർച്ച്
ഉത്തരം: (B)

41. 2022-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ആതിഥേയത്വം വഹിച്ച രാജ്യം.
A) സ്വീഡൻ 
B) ചൈന
C) പാക്കിസ്ഥാൻ
D) ഇന്ത്യ
ഉത്തരം: (A)
42. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ വായിച്ച് ഉത്തരം തെരഞ്ഞെടുക്കുക. 
i) ഒരു കോൺവെക്സ് ദർപ്പണം രൂപീകരിക്കുന്നത് എപ്പോഴും മിഥ്യാപ്രതിബിംബം ആയിരിക്കും.
ii) ഒരു കോൺവെക്സ് ദർപ്പണം രൂപീകരിക്കുന്നത് എപ്പോഴും വസ്തുവിനേക്കാൾ ചെറിയ പ്രതിബിംബം ആയിരിക്കും.
A) i മാത്രം ശരി
B) ii മാത്രം ശരി
C) രണ്ട് പ്രസ്താവനകളും ശരി
D) രണ്ട് പ്രസ്താവനകളും തെറ്റ്
ഉത്തരം: (C)

43. ഒരു മണ്ണുമാന്തി യന്ത്രത്തിന്റെ പ്രവർത്തനത്തിൽ പ്രധാനമായും ഉപയോഗപ്പെടുത്തിയിട്ടുള്ള ശാസ്ത്രതത്വം ഏത് ?
A) ബോയിൽ നിയമം
B) പാസ്കൽ നിയമം
C) ബെർണൗലി നിയമം
D) ചാൾസ് നിയമം
ഉത്തരം: (B)

44. രണ്ട് വസ്തുക്കൾ തമ്മിലുള്ള ദൂരം പകുതി ആക്കിയാൽ അവ തമ്മിലുള്ള ഗുരുത്വാകർഷണബലം എത്ര മടങ്ങാകും ?
A) 2 മടങ്ങ്
B) 3 മടങ്ങ്
C) 4 മടങ്ങ്
D) 6 മടങ്ങ്
ഉത്തരം: (C)

45. മനുഷ്യനെ സ്പേസിൽ എത്തിക്കുന്നതിനായുള്ള ISRO പദ്ധതിയുടെ പേര് ?
A) ഗഗൻയാൻ
B) മംഗൾയാൻ
C) ചന്ദ്രയാൻ - 3
D) ആർട്ടിമിസ്
ഉത്തരം: (A)

46. ഗുരുത്വതരംഗങ്ങളുടെ അസ്തിത്വത്തെക്കുറിച്ച് ആദ്യമായി പ്രവചിച്ച ശാസ്ത്രജ്ഞൻ.
A) സ്റ്റീഫൻ ഹോക്കിംങ്
B) കാൾ സാഗൻ
C) ഐസക് ന്യൂട്ടൻ
D) ആൽബെർട്ട് ഐൻസ്റ്റൈൻ
ഉത്തരം: (D)

47. ലിതിയം ⁷₃ Li ആറ്റത്തിലെ മൗലിക കണങ്ങളുടെ എണ്ണം. 
A) 3 ഇലക്ട്രോൺ, 4 പ്രോട്ടോൺ, 4 ന്യൂട്രോൺ 
B) 3 ഇലക്ട്രോൺ, 3 പ്രോട്ടോൺ, 7 ന്യൂട്രോൺ 
C) 3 ഇലക്ട്രോൺ, 7 പ്രോട്ടോൺ, 4 ന്യൂട്രോൺ 
D) 3 ഇലക്ട്രോൺ, 3 പ്രോട്ടോൺ, 4 ന്യൂട്രോൺ
ഉത്തരം: (D)

48. പീരിയോഡിക് ടേബിളിനെപ്പറ്റിയുള്ള പ്രസ്താവനകൾ വായിച്ച് ഉത്തരം തെരഞ്ഞെടുക്കുക.
i) ഒരു ഗ്രൂപ്പിൽ താഴേക്കു വരുംതോറും ആറ്റത്തിന്റെ വലുപ്പം കൂടുന്നു.
ii) ഒരു പിരീഡിൽ ഇടത്തു നിന്നും വലത്തോട്ട് പോകുംതോറും ലോഹസ്വഭാവം
കൂടുന്നു.
A) i മാത്രം ശരി
B) ii മാത്രം ശരി
C) രണ്ട് പ്രസ്താവനകളും ശരി
D) രണ്ട് പ്രസ്താവനകളും തെറ്റ്
ഉത്തരം: (A)

49. അലുമിനിയത്തിന്റെ അയിര് ഏത് ?
A) ഹേമറ്റൈറ്റ്
B) ബോക്സൈറ്റ്
C) കലാമിൻ
D) മാഗ്നറ്റൈറ്റ്
ഉത്തരം: (B)

50. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സ്ഥിതി ചെയ്യുന്ന നഗരം.
A) ഡൽഹി
B) കൊൽക്കത്ത
C) ബാംഗളൂർ
D) തിരുവനന്തപുരം
ഉത്തരം: (C)

51. ഒരു അക്വേറിയത്തിന്റെ ചുവട്ടിൽ നിന്ന് ഉയരുന്ന വായുകുമിള മുകളിലേക്ക്
വരുംതോറും
A) മർദ്ദം കുറയുന്നതിനാൽ കുമിളയുടെ വലുപ്പം കുറയുന്നു 
B) മർദ്ദം കുറയുന്നതിനാൽ കുമിളയുടെ വലുപ്പം കൂടുന്നു 
C) മർദ്ദം കൂടുന്നതിനാൽ കുമിളയുടെ വലുപ്പം കുറയുന്നു 
D) മർദ്ദം കൂടുന്നതിനാൽ കുമിളയുടെ വലുപ്പം കൂടുന്നു 
ഉത്തരം: (B)
ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക
52. കേരളത്തിന്റെ തനത് നൃത്തരൂപം ഏത് ?
A) ഭരതനാട്യം
B) മോഹിനിയാട്ടം 
C) കുച്ചിപ്പുടി
D) കഥക്
ഉത്തരം: (B)

53. രാജാരവിവർമ്മയുടെ സൃഷ്ടി അല്ലാത്തത് ഏത് ?
A) വീണമീട്ടുന്ന സ്ത്രീ
B) ഹംസവും ദമയന്തിയും 
C) ഉമയുടെ തപസ്യ
D) വിശ്വാമിത്രനും മേനകയും
ഉത്തരം: (C)

54. ഋഗ്വേദവും വാല്മീകി രാമായണവും വിവർത്തനം ചെയ്ത മലയാള കവി ആര് ?
A) വള്ളത്തോൾ
B) പി. ഭാസ്കരൻ
C) കുമാരനാശാൻ
D) ചങ്ങമ്പുഴ
ഉത്തരം: (A)

55. “കപടലോകത്തിലെന്നുടെ
കാപട്യം സകലരും
കാണുന്നതാണെൻ പരാജയം. ആരുടെ വരികളാണിവ ?
A) ഒ. എൻ. വി. കുറുപ്പ്
B) കുഞ്ഞുണ്ണി മാഷ് 
C) Dr. അയ്യപ്പപണിക്കർ
D) ചങ്ങമ്പുഴ
ഉത്തരം: (B)

56. ചാണക്യന്റെ അർത്ഥശാസ്ത്രത്തിൽ 'ചൂർണി' എന്നു വിളിക്കുന്ന നദി ഏതാണ് ?
A) ഭാരതപ്പുഴ
B) പെരിയാർ 
C) പമ്പാ
D) ഗംഗ
ഉത്തരം: (B)

57. ക്രിക്കറ്റിന്റെ ഉത്ഭവം ഏതു രാജ്യത്താണ് ?
A) അമേരിക്ക
B) ജർമ്മനി
C) ഇംഗ്ലണ്ട്
D) ഇന്ത്യ
ഉത്തരം: (C)

58. ആരുടെ ആത്മകഥയാണ് "തുടിക്കുന്ന താളുകൾ' ?
A) തോപ്പിൽ ഭാസി
B) എൻ. എൻ. പിള്ള
C) എ. കെ. ഗോപാലൻ
D) ചങ്ങമ്പുഴ
ഉത്തരം: (D)

59. വർദ്ധിച്ചുവരുന്ന ഓൺലൈൻ കുറ്റകൃത്യങ്ങളെയും ചൂഷണങ്ങളെയും കുറിച്ച് കുട്ടികളെ പഠിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് ബച്പൻ ബച്ചാവോ ആന്തോളനുമായി ചേർന്ന് നടപ്പിലാക്കിയ പദ്ധതിയുടെ പേര് എന്താണ് ?
A) AMMA MANAS
B) KOOTTU 
C) DISHA
D) CHILDLINE
ഉത്തരം: (B)

60. കമ്പ്യൂട്ടർ വിഭവങ്ങൾ ഉപയോഗിച്ച് ആൾമാറാട്ടം നടത്തിയാൽ (I.T. Act 2000 and 2008) ഏതു സെക്ഷൻ പ്രകാരമാണ് ശിക്ഷ നടപ്പിലാക്കുന്നത് ?
A) 66 B 
B) 85 D
C) 66 D
D) 65
ഉത്തരം: (C)

61. ഇന്ത്യയിൽ ദേശീയ സൈബർ സുരക്ഷാ ബോധവൽക്കരണ മാസം എന്നാണ് ?
A) ഒക്ടോബർ 
B) ജനുവരി
C) ജൂൺ
D) മാർച്ച് 
ഉത്തരം: (A)
62. കമ്പ്യൂട്ടറിലേക്ക് അക്ഷരങ്ങൾ, ചിഹ്നങ്ങൾ, സംഖ്യകൾ എന്നിവ ടെക്സ്റ്റ് രൂപത്തിൽ ഇൻപുട്ട് ചെയ്യുവാൻ ഉപയോഗിക്കുന്ന ഉപകരണം.
A) ഡിജിറ്റൽ ക്യാമറ
B) ജോയ്സ്റ്റിക്
C) മൈക്രോസോഫ്ട്വേർഡ്
D) കീബോർഡ്
ഉത്തരം: (D)

63. ഏതു തരംഗങ്ങളാണ് ബ്ലൂ ടൂത്ത് സംവിധാനത്തിൽ ഉപയോഗിക്കുന്നത് ?
A) മൈക്രോ തരംഗം
B) ഇൻഫ്രാറെഡ് തരംഗം
C) റേഡിയോ തരംഗം
D) വൈ-ഫൈ
ഉത്തരം: (C)

64. പ്രസ്താവന (എ) : നിയമസഭാ സ്പീക്കറുടെ കൈവശം ഉള്ള ഒരു വിവരവും വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കേണ്ടതില്ല.
കാരണം (ആർ) : പാർലമെന്റിന്റേയോ സംസ്ഥാന നിയമസഭയുടേയോ പ്രത്യേക അവകാശങ്ങളുടെ ലംഘനത്തിനു കാരണമായേക്കാവുന്ന വിവരങ്ങൾ പൗരന് വെളിപ്പെടുത്തിക്കൊടുക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു.
A) (എ) യും (ആർ) ഉം ശരിയാണ്. (ആർ) (എ) യുടെ ശരിയായ
വിശദീകരണമാണ്
B) (എ) യും (ആർ) ഉം ശരിയാണ്. എന്നാൽ (ആർ) (എ) യുടെ ശരിയായ വിശദീകരണം അല്ല
C) (എ) ശരിയാണ്, പക്ഷേ (ആർ) തെറ്റാണ്
D) (എ) തെറ്റാണ്, പക്ഷേ (ആർ) ശരിയാണ്
ഉത്തരം: (D)

65. താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന/പ്രസ്താവനകൾ
തിരഞ്ഞെടുക്കുക.
i) പുതുക്കിയ ഉപഭോക്തൃ സംരക്ഷണ നിയമം, 2019-2020 ജൂലൈ 20 മുതൽ പ്രാബല്യത്തിൽ വന്നു.
ii) ഉപഭോക്തൃ സംരക്ഷണനിയമം, 2019-ൽ മധ്യസ്ഥത തർക്ക പരിഹാര സംവിധാനത്തെ (Mediation) കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
iii) ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ നടത്തുന്ന അന്യായമായ വ്യാപാരം തടയുന്നതിനുള്ള വ്യവസ്ഥകൾ ഈ നിയമത്തിന്റെ (ഉപഭോക്തൃ സംരക്ഷണ നിയമം, 2019) പരിധിയിൽ വരില്ല.
A) (i) മാത്രം
B) (i) ഉം (iii) ഉം മാത്രം 
C) (iii) മാത്രം 
D) (ii) മാത്രം
ഉത്തരം: (C)

66. 61 വയസ്സുള്ള 'A' എന്ന വിഭാര്യനായ വ്യക്തി തന്റെ മക്കളായ ‘X' (പുരുഷൻ, 31 വയസ്സ് ), ‘Y' (സ്ത്രീ, വിവാഹിത, 28 വയസ്സ് ), 'Z' (ആൺകുട്ടി,15 വയസ്സ്) എന്നിവർക്കായി തന്റെ സ്വത്തു സമ്പാദ്യങ്ങൾ മുഴുവൻ തുല്യമായി വീതിച്ചു നൽകിയിട്ടുണ്ടെങ്കിൽ, സ്വയം പരിപാലിക്കാൻ വയ്യാത്ത അവസ്ഥയിൽ അദ്ദേഹത്തെ പരിപാലിക്കാനുള്ള കടമ ആർക്കാണ് ?
A) ‘X' നു മാത്രം
B) ‘X' നും ‘Y’ ക്കും തുല്യമായി 
C) ‘X' നും ക്കും ‘Z' നും തുല്യമായി
D) ആർക്കുമില്ല
ഉത്തരം: (B)

67. ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം, 2005 19-ാം വകുപ്പു പ്രകാരം മജിസ്ട്രേറ്റ് പുറപ്പെടുവിക്കുന്ന താമസ ഉത്തരവു പ്രകാരം ഏതൊക്കെ നിവർത്തികളാണ് പരാതിക്കാരിക്ക് ലഭ്യമായിട്ടുള്ളത് ?
A) പരാതിക്കാരിക്ക് നിയമപരമായി അവകാശം ഇല്ലെങ്കിലും എതിർകക്ഷിക്കൊപ്പം പങ്കുപാർത്ത വീട്ടിൽ നിന്നും ഒഴിപ്പിക്കുകയോ താമസിക്കുന്നത് ശല്യം ചെയ്യുകയോ ചെയ്യുന്നതിനെ വിലക്കിയുള്ള ഉത്തരവ്
B) പങ്കുപാർത്ത വീട് വിൽക്കുന്നതിനോ, കൈമാറ്റം ചെയ്യുന്നതിനോ മറ്റേതെങ്കിലും വിധത്തിൽ അന്യാധീനപ്പെടുത്തുന്നതിനോ എതിർ കക്ഷി ശ്രമിക്കുന്നതിനെ വിലക്കാനുള്ള ഉത്തരവ്
C) എതിർകക്ഷിയുടെ മാതാപിതാക്കളെ പങ്കുപാർത്ത വീട്ടിൽ നിന്നും പുറത്താക്കാനുള്ള ഉത്തരവ്
D) (A) യും (B) യും മാത്രം
ഉത്തരം: (D)

68. ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികൾക്കുള്ള സംരക്ഷണ നിയമം, 2012 പ്രകാരം 'കുട്ടി' എന്നു വച്ചാൽ ആരാണ് ?
A) 18 വയസ്സിൽ താഴെയുള്ള ഒരു വ്യക്തി 
B) 16 വയസ്സിൽ താഴെയുള്ള ഒരു വ്യക്തി 
C) 18 വയസ്സിൽ താഴെയുള്ള ഒരു പെൺകുട്ടി 
D) 15 വയസ്സിൽ താഴെയുള്ള ഒരു വ്യക്തി
ഉത്തരം: (A)

69. ദേശീയ വനിതാ കമ്മീഷൻ ചെയർപേർസൻ നിലവിൽ ആരാണ് ?
A) മിസ്സിസ്സ് രേഖ ശർമ
B) മിസ്സിസ്സ് മോണിക ദാസ് 
C) മിസ്സിസ്സ് നജ്മ ഹെള്ള
D) മിസ്സിസ്സ് മനോരമ സിങ്ങ്
ഉത്തരം: (A)

70. സാംസ്കാരികവും, വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ ഏതു അനുച്ഛേദത്തിലാണ് പ്രതിപാദിക്കുന്നത് ?
A) 28 & 29
B) 30 & 31
C) 29 & 30
D) 25 & 26
ഉത്തരം: (C)

👉നിങ്ങളുടെ അഭിപ്രായങ്ങൾ ഈ ബ്ലോഗിൽ കമന്റായോ ഞങ്ങളുടെ Facebook പേജിലോ WhatsAppTelegram Channel ലോ രേഖപ്പെടുത്തുക
 
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here