KERALA PSC PREVIOUS EXAM QUESTIONS - 2023 | Question Paper - 09 | 70 PSC New Pattern Previous Questions | Page 09
പി.എസ്.സി. 2023 ജനുവരി മുതൽ ഡിസംബർ വരെ മലയാളത്തിൽ നടത്തിയ മുഴുവൻ പരീക്ഷകളിൽ നിന്നുമുള്ള ചോദ്യോത്തരൾ ഈ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ചോദ്യപേപ്പർ 09 ൽ നിന്നുള്ള 70 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെയുള്ള കമന്റ് ബോക്സിൽ അല്ലെങ്കിൽ ഞങ്ങളുടെ WhatsApp, Telegram Channel വഴി രേഖപ്പെടുത്തുക.
ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ താഴെ നൽകിയിട്ടുണ്ട്. മുൻ വർഷങ്ങളിലെ 6000 - ലേറെ ചോദ്യോത്തരങ്ങൾ ആവശ്യമുള്ളവർക്ക് ഇവിടെ ക്ലിക്കാം
Question Paper - 09
Question Code: 034/2023
Date of Test: 06/05/2023
1. പൊയ്കയിൽ ശ്രീകുമാര ഗുരുദേവനുമായി യോജിക്കാത്ത പ്രസ്താവന ഏത്?
(1) പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂരിൽ ജനനം
(2) പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ചു
(3) യോഗക്ഷേമ സഭയുമായി ചേർന്ന് പ്രവർത്തിച്ചു
(4) ശ്രീമൂലം പ്രജാസഭയിൽ 1921 ലും 1931 ലും അംഗമായി
(A) (1) മാത്രം
(B) (3) മാത്രം
(C) (3), (4)
(D) (1), (3), (4)
ഉത്തരം: (B)
2. ശരിയായ ജോഡി കണ്ടെത്തുക :
(1) മൂഷകവംശകാവ്യം - അതുലൻ
(2) തുഹ്ഫത്തുൽ മുജാഹിദീൻ - മക്തി തങ്ങൾ
(3) കേരളപ്പഴമ - ഹെർമൻ ഗുണ്ടർട്ട്
(4) കേരള സിംഹം - സി.വി. രാമൻ പിള്ള
(A) (1), (2)
(B) (2), (3), (4)
(C) (2), (4)
(D) (1), (3)
ഉത്തരം: (D)
3. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സംഘടനയുമായി യോജിക്കാത്ത പ്രസ്താവന ഏത്?
(1) ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യത്തെ സെക്രട്ടറി W.C. ബാനർജി ആയിരുന്നു
(2) INC ന്റെ ആദ്യ സമ്മേളനം നടത്താൻ തീരുമാനിച്ചത് പൂനയിൽ ആയിരുന്നു
(3) INC ന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്തത് 72 പേരായിരുന്നു
(4) INC രണ്ടാം സമ്മേളനം നടന്നത് മദ്രാസിൽ ആയിരുന്നു
(A) (1), (2)
(B) (1), (2), (3)
(C) (3), (4)
(D) (1), (4)
ഉത്തരം: (D)
4. ഭാഷാ അടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക :
(1) 1953 ഒക്ടോബർ ഒന്നിന് ആന്ധ്ര സംസ്ഥാനം നിലവിൽ വന്നു
(2) 1956 ൽ 14 സംസ്ഥാനങ്ങളും 6 കേന്ദ്ര ഭരണപ്രദേശങ്ങളും ഭാഷ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ടു
(3)1953 നിലവിൽ വന്ന ഭാഷ അടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടന കമ്മീഷനിൽ ഫസൽ അലി, എസ്.കെ. ധർ, പട്ടാഭി സീതാരാമയ്യ എന്നിവർ അംഗങ്ങൾ ആയിരുന്നു
(4) ആന്ധ്രാ സംസ്ഥാന രൂപീകരണത്തിന് വേണ്ടി പോറ്റി ശ്രീരാമലു മരണം വരെ നിരാഹാരം അനുഷ്ഠിച്ചു
(A) (2), (3)
(B) (3), (4)
(C) (1), (2), (4)
(D) (1), (2), (3), (4)
ഉത്തരം: (X)
5. ഫ്രഞ്ച് വിപ്ലവവുമായി യോജിക്കാത്ത പ്രസ്താവന കണ്ടെത്തുക :
(1) ഫ്രഞ്ച് വിപ്ലവത്തിന്റെ സമയത്ത് ഫ്രാൻസിലെ ചക്രവർത്തി ലൂയിസ് XIV ആയിരുന്നു
(2) ടെന്നീസ് കോർട്ടിലെ പ്രതിജ്ഞ ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ടതാണ്
(3) പ്രാതിനിധ്യം ഇല്ലാത്ത നികുതിയില്ല എന്നത് ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രധാന മുദ്രാവാക്യമാണ്
(4) മൊണ്ടേ, റൂസോ, ജോൺ ലോക്ക്, തുടങ്ങിയവർ ഫ്രഞ്ച് വിപ്ലവത്തെ സ്വാധീനിച്ച
ചിന്തകരായിരുന്നു
(A) (2), (4)
(B) (1), (3)
(C) (1), (2), (3), (4)
(D) (2), (3), (4)
ഉത്തരം: (X)
6. ഐക്യരാഷ്ട്ര സഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക :
(1) യുഎൻ കാലാവസ്ഥാ വ്യതിയാനസമ്മേളനം (COP 27) 2022-നവംബറിൽ ഈജിപ്തിലാണ് നടന്നത്
(2) ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടേ രാസാണ്
(3) 2022 ലെ മനുഷ്യാവകാശ ദിന മുദ്രാവാക്യം “എല്ലാവർക്കും അന്തസ്സും സ്വാതന്ത്ര്യവും നീതിയും” എന്നുള്ളതാണ്
(4) മനുഷ്യാവകാശങ്ങളുടെ സാർവ്വതിക പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം ഐക്യരാഷ്ട്രസഭ 2022 ഡിസംബർ 10 ന് ആഘോഷിച്ചു
(A) (1), (2), (3)
(B) (2), (3), (4)
(C) (1), (2), (3), (4)
(D) (3), (4)
ഉത്തരം: (X)
7. ഭൂമിയുടെ ആന്തരിക ഘടനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
(1) ഭൂവൽക്കത്തിലെ ഭൂഖണ്ഡങ്ങളുടെ ഭാഗം SIAL എന്നും സിയാലിന് താഴെ കടൽത്തറ ഭാഗം സിമ എന്നും അറിയപ്പെടുന്നു
(2) ഭൂവൽക്കവും മാന്റിലും തമ്മിൽ വേർതിരിക്കുന്ന വരമ്പാണ് ഗുട്ടൻബർഗ് വിച്ഛിന്നത
(3) ഭൂവൽക്കവും പുറക്കാമ്പും ചേരുന്നതാണ് ലിത്തോസ്ഫിയർ
(4) മാന്റിലിന്റെ ദുർബലമായ മുകൾ ഭാഗത്തെ അസ്തനോസ്ഫിയർ എന്ന് വിളിക്കുന്നു
(A) (1), (4)
(B) (3), (4)
(C) (2), (3)
(D) (2), (4)
ഉത്തരം: (X)
8. താഴെപ്പറയുന്നവയിൽ ശരിയായ ജോഡിയേത്?
(1) ട്രോപോസ്ഫിയർ - കാലാവസ്ഥ പ്രതിഭാസങ്ങൾ
(2) അയണോസ്ഫിയർ - റേഡിയോതരംഗങ്ങൾ
(3) സ്ട്രാറ്റോസ്ഫിയർ - അറോറ
(4) മിസോസ്ഫിയർ - ഓസോൺ പാളി
(A) (2), (3)
(B) (1), (2)
(C) (3), (4)
(D) (1), (4)
ഉത്തരം: (B)
9. ശരിയായ ജോഡി കണ്ടെത്തുക :
(1) ഹിമാലയ - മടക്കു പർവ്വതം
(2) വിന്ധ്യാ-സത്പുര - അവശിഷ്ട പർവ്വതം
(3) ആരവല്ലി - ഖണ്ഡ പർവ്വതം
(4) ബാരൻ ദ്വീപുകൾ - അഗ്നിപർവ്വതം
(A) (1), (3)
(B) (1), (4)
(C) (2), (3)
(D) (3), (4)
ഉത്തരം: (B)
10. താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക :
(1) അർത്ഥശാസ്ത്രത്തിൽ ചൂർണി എന്ന് പരാമർശിച്ചിരിക്കുന്നത് പെരിയാർ നദിയെയാണ്?
(2) ചാലക്കുടി പുഴ ആനമലയിൽ നിന്ന് ഉത്ഭവിച്ചിരിക്കുന്നു പമ്പാനദി അഷ്ടമുടി കായലിൽ ചേരുന്നു
(4) കബനി നദി കാവേരി നദിയിൽ ചേരുന്നു
(A) (3), (4)
(B) (2), (4)
(C) (1), (2), (4)
(D) (1), (3)
ഉത്തരം: (C)
11. ശരിയായ ജോഡി കണ്ടെത്തുക :
(1) പോങ് ഡാം - ചമ്പൽ
(2) മേട്ടൂർ ഡാം - കാവേരി
(3) തെഹരി ഡാം - ഭഗീരഥി നദി
(4) ജവഹർ സാഗർ ഡാം - ബിയാസ്
(A) (1), (4)
(B) (2), (3)
(C) (3), (4)
(D) (1), (2)
ഉത്തരം: (B)
12. ശരിയായ ജോഡി തിരഞ്ഞെടുക്കുക :
(1) ഏത്തവാഴ ഗവേഷണ കേന്ദ്രം - കണ്ണാറ
(2) കുരുമുളക് ഗവേഷണ കേന്ദ്രം - പന്നിയൂർ
(3) കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം - ശ്രീകാര്യം
(4) ഇഞ്ചി ഗവേഷണ കേന്ദ്രം - അമ്പലവയൽ
(A) (1), (2), (3)
(B) (2), (3), (4)
(C) (1), (2), (4)
(D) (1), (3), (4)
ഉത്തരം: (C)
13. 07/12/2022 ലെ പണനയ കമ്മിറ്റി തീരുമാന പ്രകാരം താഴെപ്പറയുന്ന പണനയ ഉപാധികളിൽ ഏറ്റവും ഉയർന്ന നിരക്ക് ഏതിനാണ്?
(A) ബാങ്ക് നിരക്ക്
(B) റിപ്പോ നിരക്ക്
(C) റിവേഴ്സ് റിപ്പോ നിരക്ക്
(D) സിആർആർ
ഉത്തരം: (X)
14. 1991 ലെ സാമ്പത്തികപ്പരിഷ്കരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
പ്രസ്താവന I : വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്ക് ഇന്ത്യൻ ധനകാര്യ വിപണിയിൽ നിക്ഷേപം നടത്താൻ അനുമതി ലഭിച്ചു
പ്രസ്താവന II : ഇറക്കുമതി നികുതിയിൽ കുറവ് വരുത്തി
പ്രസ്താവന III : ഇറക്കുമതിക്കുള്ള ലൈസൻസിംഗ് നടപടിക്രമങ്ങൾ ഒഴിവാക്കി
(A) പ്രസ്താവന I, II ശരിയാണ് III ശരിയല്ല
(B) പ്രസ്താവന I, III ശരിയാണ് II ശരിയല്ല
(C) പ്രസ്താവന II, III ശരിയാണ് I ശരിയല്ല
(D) പ്രസ്താവന I, II, III എല്ലാം ശരിയാണ്
ഉത്തരം: (D)
15. 2021-22 ലെ സാമ്പത്തിക സർവ്വേ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ ജി.ഡി.പി യിലേക്ക് വിവിധ മേഖലകൾ നൽകുന്ന സംഭാവനകളെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് ഏത്?
പ്രസ്താവന I : തൃതീയ മേഖല 50 ശതമാനത്തിൽ കൂടുതൽ സംഭാവന നൽകുന്നു
പ്രസ്താവന II : ദ്വിതീയ മേഖലയുടെ സംഭാവന 30 ശതമാനത്തിൽ കുറവാണ്
പ്രസ്താവന III: ഏറ്റവും കുറവ് സംഭാവന ചെയ്യുന്നത് പ്രാഥമിക മേഖലയാണ്
(A) പ്രസ്താവന II, III ശരിയാണ് , I ശരിയല്ല
(B) പ്രസ്താവന I, III ശരിയാണ് IIശരിയല്ല
(C) പ്രസ്താവന I, II, III ശരിയല്ല
(D) പ്രസ്താവന I, II, III എല്ലാം ശരിയാണ്
ഉത്തരം: (D)
16. പാലുല്പാദനവുമായി ബന്ധപ്പെട്ട രണ്ടു പ്രസ്താവനകൾ താഴെ നൽകുന്നു. ശരിയായ പ്രസ്താവന
കണ്ടെത്തുക :
പ്രസ്താവന I : ലോകത്ത് ഏറ്റവും കൂടുതൽ പാലുല്പാദിപ്പിക്കുന്നത് ഇന്ത്യയാണ്
പ്രസ്താവന II : ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാലുല്പാദിപ്പിക്കുന്ന സംസ്ഥാനം ആന്ധ്രാപ്രദേശ് ആണ്
(A) പ്രസ്താവന I ശരിയാണ്, II ശരിയല്ല
(B) പ്രസ്താവന II ശരിയാണ്, I ശരിയല്ല
(C) പ്രസ്താവന I, II ശരിയാണ്
(D) പ്രസ്താവന I, II, ശരിയല്ല
ഉത്തരം: (A)
17. ധാതുക്കളുടെ ശേഖരമുള്ള സ്ഥലം ലിസ്റ്റ് 1 ലും അവിടെ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ധാതുക്കൾ ലിസ്റ്റ് 2 ലും നൽകിയിരിക്കുന്നു. ശരിയായ ജോഡികൾ കണ്ടെത്തി ഉത്തരം നൽകുക :
ലിസ്റ്റ് 1 ലിസ്റ്റ് 2
(I) മയൂർഭഞ്ജ് (a) കൽക്കരി
(II) കോലാർ (b) ചെമ്പ്
(III) റാണിഗഞ്ച് (c) സ്വർണ്ണം
(IV) മലഞ്ച്ഖണ്ഡ് (d) ഇരുമ്പ്
I II III IV
(A) (a) (c) (b) (d)
(B) (b) (d) (c) (a)
(C) (d) (c) (a) (b)
(D) (d) (c) (b) (a)
ഉത്തരം: (C)
18. നീതി ആയോഗിന്റെ ലക്ഷ്യങ്ങളെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തി എഴുതുക :
പ്രസ്താവന I : സംസ്ഥാനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ ദേശീയ വികസന മുൻഗണനകൾ, തന്ത്രങ്ങൾ എന്നിവ സംബന്ധിച്ച കാഴ്ചപ്പാടുകൾ വികസിപ്പിക്കുക.
പ്രസ്താവന II : സംസ്ഥാനങ്ങളുമായുള്ള ഘടനാപരമായ പിന്തുണ സംവിധാനങ്ങളിലൂടെ സഹകരണ ഫെഡറലിസം വളർത്തിയെടുക്കുക
പ്രസ്താവന III സാമ്പത്തിക പുരോഗതിയിൽ നിന്ന് വേണ്ടത്ര പ്രയോജനം ലഭിക്കാത്ത
സമൂഹത്തിലെ വിഭാഗങ്ങൾക്കു പ്രത്യേക ശ്രദ്ധ നൽകുക
(A) പ്രസ്താവന II, III ശരിയാണ്, I ശരിയല്ല
(B) പ്രസ്താവന I, II ശരിയാണ്, III ശരിയല്ല
(C) പ്രസ്താവന I, II, III ശരിയല്ല
(D) പ്രസ്താവന I, II, III എല്ലാം ശരിയാണ്
ഉത്തരം: (X)
19. ഇന്ത്യൻ ആസൂത്രണ കമ്മീഷനെക്കുറിച്ചു താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തവ ഏത്?
(A) ഇന്ത്യൻ ആസൂത്രണ കമ്മീഷൻ 1950 മാർച്ച് 15 നിലവിൽ വന്നു
(B) ഇന്ത്യൻ ആസൂത്രണ കമ്മീഷൻ ഒരു ഭരണഘടനാ സ്ഥാപനമായിരുന്നു
(C) 1950 മുതൽ 2014 വരെ ഇന്ത്യൻ ആസൂത്രണ കമ്മീഷൻ 12 പഞ്ചവത്സര പദ്ധതികൾ നടപ്പിലാക്കി
(D) 2014 ൽ ഇന്ത്യൻ ആസൂത്രണ കമ്മീഷന്റെ പ്രവർത്തനം അവസാനിച്ചു
ഉത്തരം: (B)
20. ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സമിതിയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക :
(I) നാട്ടുരാജ്യങ്ങളെ പ്രതിനിധീകരിച്ച് 93 അംഗങ്ങൾ ഉണ്ടായിരുന്നു
(II) ബ്രിട്ടീഷ് പ്രവശ്യകളിൽ നിന്ന് 296 അംഗങ്ങളെ തെരഞ്ഞെടുത്തു
(III) ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥ അടിസ്ഥാനത്തിലാണ് പ്രവശ്യകളിൽ തെരഞ്ഞെടുപ്പ് നടന്നത്
(IV) ഇന്ത്യ - പാക് വിഭജനത്തിനുശേഷം സമിതിയുടെ അംഗസംഖ്യ 199 ആയി ചുരുങ്ങി
(A) എല്ലാ പ്രസ്താവനകളും ശരിയാണ്
(B) I, II, III പ്രസ്താവനകൾ മാത്രം ശരിയാണ്
(C) III, IV പ്രസ്താവനകൾ തെറ്റാണ്
(D) I, IV പ്രസ്താവനകൾ മാത്രം ശരിയാണ്
ഉത്തരം: (X)
21. കേരള സാഹിത്യ അക്കാദമിയുടെ ഇപ്പോഴത്തെ അദ്ധ്യക്ഷൻ/അദ്ധ്യക്ഷ ആരാണ്?
(A) ശ്രീമതി സാറാ ജോസഫ്
(C) ശ്രീ. അശോകൻ ചെരുവിൽ
(B) ശ്രീ . സി.പി. അബൂബക്കർ
(D) ശ്രീ. സച്ചിദാനന്ദൻ
ഉത്തരം: (D)
22. രാജ്യത്ത് ഒരേ തരത്തിലുള്ള നഗര പാലികാ സംവിധാനങ്ങൾ നടപ്പിൽ വരുത്തിയ ഭരണഘടനാ ഭേദഗതി തെരഞ്ഞെടുക്കുക :
(A) നാല്പത്തിനാലാം ഭേദഗതി
(B) എഴുപത്തി മൂന്നാം ഭേദഗതി
(C) തൊണ്ണൂറ്റി ഒന്നാം ഭേദഗതി
(D) എഴുപത്തി നാലാം ഭേദഗതി
ഉത്തരം: (X)
23. സംസ്ഥാനത്തിന്റെ ഗവണ്മെന്റ് ഓഫീസുകളിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്നതിനായി സ്ഥാപിക്കപ്പെട്ട ഏജൻസി :
(A) സംസ്ഥാന ഭരണ പരിഷ്കാര കമ്മീഷൻ
(B) സംസ്ഥാന വിജിലൻസ് കമ്മീഷൻ
(C) ലോക് പാൽ
(D) കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ
ഉത്തരം: (B)
24. ഇന്ത്യയുടെ അമ്പതാമത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി അടുത്തിടെ നിയമിതനായ ജഡ്ജി ആര്?
(A) ജസ്റ്റിസ് യു.യു. ലളിത്
(B) ജസ്റ്റിസ് എസ്.എ. ബോബ്ഡെ
(C) ജസ്റ്റിസ് എൻ.വി. രമണ
(D) ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്
ഉത്തരം: (D)
25. സേവന അവകാശ നിയമവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് തെരഞ്ഞെടുക്കുക :
(I) ഓരോ ഓഫീസും നൽകുന്ന സേവനങ്ങൾ ലഭ്യമാക്കുന്ന കാലപരിധി വ്യക്തമാക്കണം
(II) അർഹതപ്പെട്ട സേവനം നിശ്ചിത കാലപരിധിക്കുള്ളിൽ ലഭ്യമാക്കിയില്ലെങ്കിൽ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥൻ പിഴ ഒടുക്കണം
(III) എല്ലാ ഓഫീസുകളിലും അപേക്ഷകർക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതിന് ഒരു ഉദ്യോഗസ്ഥനെ നിയമിക്കണം
(A) എല്ലാ പ്രസ്താവനകളും ശരിയാണ്
(B) I, II പ്രസ്താവനകൾ മാത്രം ശരിയാണ്
(C) II, III പ്രസ്താവനകൾ മാത്രം ശരിയാണ്
(D) I, III പ്രസ്താവനകൾ മാത്രം ശരിയാണ്
ഉത്തരം: (A)
26. താഴെ തന്നിരിക്കുന്നതിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ പരാമർശം ഇല്ലാത്ത ആശയം ഏത്?
(A) സമത്വം
(B) സാഹോദര്യം
(C) ജനാധിപത്യം
(D) വോട്ടവകാശം
ഉത്തരം: (D)
27. ഇന്ത്യയിലെ ആദ്യത്തെ ടെക്നോളജി പാർക്ക് സ്ഥിതിചെയ്യുന്നത് എവിടെ?
(A) കൊച്ചി
(B) ന്യൂഡെൽഹി
(C) തിരുവനന്തപുരം
(D) ബാംഗ്ലൂർ
ഉത്തരം: (C)
28. "മൗലിക കടമകൾ' ഉൾക്കൊള്ളുന്ന ഭരണഘടനാ വകുപ്പ് ഏത്?
(A) ആർട്ടിക്കിൾ 51A
(B) ആർട്ടിക്കിൾ 32
(C) ആർട്ടിക്കിൾ 101 A
(D) ആർട്ടിക്കിൾ 256
ഉത്തരം: (A)
29. കേരളത്തിലെ സ്കൂളുകളുടെ "മികവിന്റെ കേന്ദ്രങ്ങൾ' ആക്കി മാറ്റുന്ന ഹൈടെക് പദ്ധതി നടപ്പിലാക്കിയ പൊതുമേഖലാ സ്ഥാപനം ഏത്?
(A) കേരള സ്റ്റേറ്റ് ഐ ടി മിഷൻ
(B) കേരള സ്റ്റേറ്റ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ
(C) കേരള സ്റ്റേറ്റ് ഫിനാൻഷ്യൻ എന്റർപ്രൈസസ് ലിമിറ്റഡ്
(D) കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപ്പറേഷൻ
ഉത്തരം: (B)
30. നമ്മുടെ മൗലികാവകാശങ്ങൾ സംബന്ധിച്ച തെറ്റായ പ്രസ്താവന തെരഞ്ഞെടുക്കുക :
(A) മൗലികാവകാശങ്ങൾ ഭരണഘടനയുടെ മൂന്നാം ഭാഗമാണ്
(B) മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ കോടതിയെ സമീപിക്കാം
(C) സ്വത്തവകാശം ഒരു മൗലികാവകാശമാണ്
(D) സുപ്രീംകോടതിയെ മൗലികാവകാശങ്ങളുടെ സംരക്ഷകൻ എന്ന് വിശേഷിപ്പിക്കുന്നു
ഉത്തരം: (C)
31. 2011 ലെ സെൻസസ് പ്രകാരം കേരളത്തിൽ സ്ത്രീ-പുരുഷാനുപാതം ഏറ്റവും കൂടുതലുള്ള ജില്ല ഏത്?
(A) കണ്ണൂർ
(B) കോട്ടയം
(C) പത്തനംതിട്ട
(D) എറണാകുളം
ഉത്തരം: (A)
32. "എല്ലാവർക്കും പാർപ്പിടം നൽകുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കിവരുന്ന പദ്ധതിയുടെ പേര് :
(A) ആർദ്രം പദ്ധതി
(B) സുഭിക്ഷ കേരളം പദ്ധതി
(C) റീബിൽഡ് കേരള ഇനിഷ്യേറ്റീവ്
(D) ലൈഫ് മിഷൻ പദ്ധതി
ഉത്തരം: (D)
33. ഭരണഘടനാ വ്യവസ്ഥകൾ പ്രകാരം ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് അടിസ്ഥാനമല്ലാത്ത മാനദണ്ഡം ഏത്?
(A) 1950 ജനുവരി 26 ന് ശേഷം ഇന്ത്യൻ ഭൂപ്രദേശത്തു ജനിച്ച വ്യക്തി ആയിരിക്കണം
(B) മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരൻ ആയിരിക്കണം
(C) 18 വയസ്സ് പൂർത്തിയായിരിക്കണം
(D) 5 വർഷമോ അതിലധികമോ കാലമായി ഇന്ത്യൻ ഭൂപ്രദേശത്തു താമസിക്കുന്ന ആളായിരിക്കണം
ഉത്തരം: (C)
34. പക്ഷികളുടെ സംരക്ഷണത്തിനായി നീക്കിവച്ചിരിക്കുന്ന പ്രദേശം :
(A) സൈലന്റ് വാലി
(C) ഇരവികുളം
(B) തട്ടേക്കാട്
(D) മുത്തങ്ങ
ഉത്തരം: (B)
35. മനുഷ്യശരീരത്തിൽ തരുണാസ്ഥികൾ കാണപ്പെടുന്നത് :
(i) ചെവിക്കുടയിൽ
(ii) കശേരുകൾക്കിടയിൽ
(iii) രണ്ട് അസ്ഥികൾ ചേരുന്ന ഭാഗത്ത്
(iv) നേസൽ സെപ്റ്റത്തിൽ
(A) (i), (ii), (iii)
(B) (i), (iii), (iv)
(C) (ii), (iii), (iv)
(D) (i), (ii), (iii), (iv)
ഉത്തരം: (X)
36. എല്ലുകളുടേയും പല്ലുകളുടേയും വളർച്ചയ്ക്ക് ആവശ്യമില്ലാത്ത ഘടകമേത്?
(A) ഇരുമ്പ്
(B) കാൽസ്യം
(C) മഗ്നീഷ്യം
(D) ഫോസ്ഫറസ്
ഉത്തരം: (A)
37. കോവിഡ് -19 ന് കാരണമായ സൂക്ഷ്മജീവി :
(A) ബാക്ടീരിയ
(B) ഫംഗസ്
(C) വൈറസ്
(D) ഫൈലേറിയൽ വിര
ഉത്തരം: (C)
38. ജന്തുകോശങ്ങളിൽ കൂടുതലായി ഉൽപ്പാദിപ്പിക്കപ്പെടുന്ന വാതകം :
(A) കാർബൺ ഡൈ ഓക്സൈഡ്
(B) ഓക്സിജൻ
(C) നൈട്രജൻ
(D) അമോണിയ
ഉത്തരം: (A)
39. കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന ജില്ല(കൾ) :
(i) കോഴിക്കോട്
(ii) തിരുവനന്തപുരം
(iii) ഇടുക്കി
(iv) കാസർഗോഡ്
(A) (i), (ii) മാത്രം
(B) (iii), (iv) മാത്രം
(C) (i) മാത്രം
(D) (i), (iv) മാത്രം
ഉത്തരം: (C)
40. എബി (AB) രക്ത ഗ്രൂപ്പുള്ള ഒരാൾക്ക് ഏതൊക്കെ ഗ്രൂപ്പുകാർക്ക് രക്തം ദാനം ചെയ്യാൻ സാധിക്കും?
(A) രക്തഗ്രൂപ്പ് എ (A)
(B) രക്തഗ്രൂപ്പ് ബി (B)
(C) രക്തഗ്രൂപ്പ് ഒ (O)
(D) രക്തഗ്രൂപ്പ് എബി (AB)
ഉത്തരം: (D)
41. പശ്ചിമഘട്ടത്തിൽ ഉൾപ്പെടാത്ത സംസ്ഥാനമേത്?
(A) കർണ്ണാടക
(B) രാജസ്ഥാൻ
(C) തമിഴ്നാട്
(D) ഗുജറാത്ത്
ഉത്തരം: (B)
42. ഭൂഗുരുത്വത്വരണം g യെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന / നകൾ ഏത്?
(1) g യുടെ മൂല്യം ഭൂമിയുടെ മാസ്സിനേയും ആരത്തേയും ആശ്രയിച്ചിരിക്കുന്നു
(2) ധ്രുവപ്രദേശങ്ങളിലെ g യുടെ മൂല്യം ഭൂമദ്ധ്യരേഖാപ്രദേശത്തേക്കാൾ കൂടുതലായിരിക്കും
(3) ഒരു വസ്തുവിന്റെ ഭാരം തീരുമാനിക്കുന്നത് g യുടെ മൂല്യം കണക്കിലെടുത്തുകൊണ്ടാണ്
(4) ഒരു ആനയും ഒരു ഉറുമ്പും നിർബാധം താഴേക്കു പതിക്കുമ്പോൾ g യുടെ മൂല്യം രണ്ടു പേർക്കും തുല്യമായിരിക്കും
(A) (1), (2) & (3)
(B) (2) & (3)
(C) (1) & (3)
(D) എല്ലാം ശരിയാണ്
ഉത്തരം: (D)
43. ഒരു ഗോളീയ ദർപ്പണത്തിന്റെ വക്രതാ ആരം 40 cm ആണ്. ഈ ദർപ്പണത്തിന്റെ ഫോക്കസ് ദൂരം എത്ര?
(A) 80 cm
(B) 20 m
(C) 200 cm
(D) 20 cm
ഉത്തരം: (D)
44. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന / നകൾ ഏത്?
(1) ഒരു ദ്രാവകത്തിൽ ഒരു വസ്തുവിന് അനുഭവപ്പെടുന്ന പ്ലവക്ഷമബലം വസ്തുവിന്റെ സാന്ദ്രതയെ മാത്രം ആശ്രയിച്ചിരിക്കുന്നു
(2) ഒരു വസ്തു ഭാഗികമായോ പൂർണ്ണമായോ ഒരു ദ്രവത്തിൽ മുങ്ങിയിരിക്കുമ്പോൾ അതിൽ അനുഭവപ്പെടുന്ന പ്ലവക്ഷമബലം വസ്തു ആദേശം ചെയ്ത ദ്രവത്തിന്റെ ഭാരത്തിനു തുല്യമായിരിക്കും
(3) ഒരു കല്ല് ജലത്തിൽ മുങ്ങിയിരിക്കുമ്പോൾ കല്ലിനുണ്ടായ ഭാരക്കുറവ് അതിന് അനുഭവപ്പെടുന്ന പ്ലവക്ഷമ ബലത്തിന് തുല്യമായിരിക്കും
(4) കടലിൽ നിന്ന് ശുദ്ധജലതടാകത്തിലേക്കു കടക്കുന്ന കപ്പൽ കൂടുതൽ താഴുന്നത് കടൽ ജലത്തിന്റേയും ശുദ്ധജലത്തിന്റേയും സാന്ദ്രതാ വ്യത്യാസം കൊണ്ടാണ്
(A) (1) മാത്രം
(B) (2) & (3)
(C) (1) & (4)
(D) (4) മാത്രം
ഉത്തരം: (X)
45. ലിക്വിഫൈഡ് നാച്വറൽ ഗ്യാസുമായി (LNG) ബന്ധപ്പെട്ട പ്രസ്താവനകൾ താഴെ തന്നിരിക്കുന്നു. അതിൽ നിന്നും ശരിയായവ കണ്ടെത്തുക :
(1) വാഹനങ്ങളിലും വ്യവസായ ശാലകളിലും തെർമൽ പവർ സ്റ്റേഷനുകളിലും ഇന്ധനമായി ലിക്വിഫൈഡ് നാച്വറൽ ഗ്യാസ് ഉപയോഗിക്കുന്നു
(2) പ്രകൃതിവാതകത്തെ ദ്രവീകരിച്ച് ദൂരസ്ഥലങ്ങളിലേക്ക് കൊണ്ടുപോകാൻ സാധിക്കും
(3) അന്തരീക്ഷ താപനിലയിൽ വീണ്ടും വാതകമാക്കി പൈപ്പ് ലൈനുകളിലൂടെ വിതരണം ചെയ്യാനും കഴിയും
(4) ലിക്വിഫൈഡ് നാച്വറൽ ഗ്യാസിലെ പ്രധാന ഘടകം ബ്യൂട്ടെയ്ൻ ആണ്
(A) (1), (3) & (4)
(B) (1), (2) & (4)
(C) (1), (2) & (3)
(D) എല്ലാം ശരിയാണ്
ഉത്തരം: (X)
46. താഴെ തന്നിരിക്കുന്നവയിൽ ബ്രൗൺ എനർജി ഏത്?
(A) ബയോഗ്യാസ്
(B) ന്യൂക്ലിയർ ഊർജ്ജം
(C) സൗരോർജ്ജം
(D) കാറ്റിൽ നിന്നുള്ള ഊർജ്ജം
ഉത്തരം: (D)
47. കേരളത്തിൽ പ്രളയമുണ്ടായപ്പോൾ അണുനാശിനി എന്ന നിലയിൽ ബ്ലീച്ചിങ് പൗഡർ വ്യാപകമായി ശുചീകരണ പ്രവർത്തനങ്ങളിൽ ഉപയോഗിച്ചു. അതിനു കാരണം ബ്ലീച്ചിങ് പൗഡർ ജലവുമായി പ്രവർത്തിച്ച് ഏതു വാതകം ഉണ്ടാകുന്നതുകൊണ്ടാണ്?
(A) ഓക്സിജൻ
(B) ഹൈഡ്രജൻ
(C) നൈട്രജൻ
(D) ക്ലോറിൻ
ഉത്തരം: (X)
48. താഴെ തന്നിരിക്കുന്ന ലായനിയെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക :
(1) ലീനത്തിന്റെ സ്വഭാവം ലേയത്വത്തെ സ്വാധീനിക്കുന്ന ഒരു ഘടകമാണ്
(2) പൂരിതലായനി ഉണ്ടാകുന്നതിനുമുമ്പുള്ള അവസ്ഥയിൽ ലായനിയെ അതിപൂരിതലായനി എന്ന് വിളിക്കുന്നു
(3) ഒരു നിശ്ചിത താപനിലയിൽ പരമാവധി ലീനം ലയിച്ചു ചേർന്നു കിട്ടുന്ന ലായനിയാണ് പൂരിതലായനി
(4) എല്ലാ ലവണങ്ങളുടെയും ലേയത്വം താപനില കൂടുമ്പോൾ കൂടുന്നു
(A) (1) & (3)
(B) (2) & (4)
(C) (1), (3) & (4)
(D) (1), (2), (3) & (4)
ഉത്തരം: (X)
49. ആറ്റം മാതൃകയുമായി ബന്ധമുള്ള ഏതാനും ചില പ്രസ്താവനകൾ താഴെ തന്നിരിക്കുന്നു. അതിൽ ശരിയായ പ്രസ്താവന/നകൾ ഏതാണ്?
(1) റൂഥർഫോർഡിന്റെ സൗരയൂഥമാതൃകയിൽ ഇലക്ട്രോണുകൾ ന്യൂക്ലിയസിനു ചുറ്റും സഞ്ചരിക്കുമ്പോൾ ഊർജ്ജം നഷ്ടമാവുകയും ക്രമേണ അത് ന്യൂക്ലിയസിൽ പതിക്കുകയും ചെയ്യുന്നു
(2) ബോർ മാതൃകയിൽ ഒരു നിശ്ചിത ഷെല്ലിൽ പ്രദക്ഷിണം ചെയ്യുന്നിടത്തോളം കാലം ഇലക്ട്രോണുകൾക്ക് ഊർജ്ജം കൂടുകയോ കുറയുകയോ ചെയ്യുന്നില്ല
(3) ബോർ മാതൃകാപ്രകാരം ന്യൂക്ലിയസിൽ നിന്നുള്ള അകലം കൂടുന്തോറും ഷെല്ലുകളുടെ ഊർജ്ജം കൂടി വരുന്നു
(4) തോംസൺ മാതൃകയിൽ തണ്ണിമത്തന്റെ ഭക്ഷ്യയോഗ്യമായ ഭാഗത്തിലുടനീളം പോസിറ്റീവ് ചാർജ്ജും വിത്ത് പോലെ ഇലക്ട്രോണുകളും വിതരണം ചെയ്യുന്ന ഒരു തണ്ണിമത്തനുമായി ആറ്റത്തെ ഉപമിച്ചിരിക്കുന്നു
(A) (2) & (3)
(B) (1), (2) & (4)
(C) (1), (2) & (3)
(D) (1), (2), (3) & (4)
ഉത്തരം: (D)
50. 2022 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം കരോലിൻ ആർ. ബെർട്ടോ സി, മോർട്ടൻ മെൽഡൽ, കെ. ബാരി ഷാർപ്ലെസ് എന്നിവർക്കു ലഭിച്ചു. എന്ത് വികസിപ്പിച്ചെടുത്തതിനാണ് ഇവർക്ക് നോബൽ സമ്മാനം കിട്ടിയത്?
(A) ലിഥിയം അയൺ ബാറ്ററികളുടെ വികസനത്തിന്
(B) അസിമട്രിക് ഓർഗാനോ കാലിസിസ് വികസനം
(C) ജീനോം എഡിറ്റിംഗിനുള്ള ഒരു രീതി വികസിപ്പിച്ചതിന്
(D) ക്ലിക്ക് കെമിസ്ട്രിയുടേയും ബയോഓർത്തോഗണൽ കെമിസ്ട്രിയുടെയും വികസനം
ഉത്തരം: (D)
51. ഇന്ത്യയിലെ വലിയ നഗരങ്ങളിലെ വായു മലിനീകരണത്തിന് കാരണമാകുന്നത് ഏതു ലോഹത്തിന്റെ സാന്നിധ്യമാണ്?
(A) അമോണിയ
(B) ലെഡ്
(C) മഗ്നീഷ്യം
(D) ഓസോൺ
ഉത്തരം: (B)
52. അവനി ലഖര പാരാലിബിക്സിൽ സ്വർണ്ണം നേടിയത് ഏത് ഇനത്തിലാണ്?
(A) 10 മീ. എയർ റൈഫിൾ വിഭാഗം
(B) 25 മീ. എയർ റൈഫിൾ വിഭാഗം
(C) 75 മീ. എയർ റൈഫിൾ വിഭാഗം
(D) 100 മീ. എയർ റൈഫിൾ വിഭാഗം
ഉത്തരം: (X)
53. “വരിക വരിക സഹജരേ' എന്നു തുടങ്ങുന്ന ദേശഭക്തി ഗാനത്തിന്റെ രചയിതാവ് ആര്?
(A) സഹോദരൻ അയ്യപ്പൻ
(B) അംശി നാരായണപിള്ള
(C) കുമാരനാശാൻ
(D) എ.കെ. ഗോപാലൻ
ഉത്തരം: (B)
54. കഥകളിയിലെ ആദ്യത്തെ ചടങ്ങിന്റെ പേര് എന്ത്?
(A) തിരനോട്ടം
(B) പുറപ്പാട്
(C) കേളികൊട്ട്
(D) തോടയം
ഉത്തരം: (C)
55. പി. കേശവദേവ് രചിച്ച "ഉലക്ക'' എന്ന നോവൽ ഏത് സമരത്തെ പശ്ചാത്തലമാക്കി എഴുതിയിട്ടുള്ളതാണ്?
(A) പുന്നപ്ര വയലാർ സമരം
(B) കയ്യൂർ സമരം
(C) കല്ലുമാല സമരം
(D) വൈക്കം സത്യാഗ്രഹം
ഉത്തരം: (A)
• ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക. |
---|
56. "വാ കുരുവി വരു കുരുവി,
വാഴക്കൈമേലിരികുരുവി' - ഈ പ്രസിദ്ധമായ വരികൾ ആരുടേതാണ്?
(A) ഉള്ളൂർ
(B) എം.കെ. സാനു
(C) കുമാരനാശാൻ
(D) ജി. ശങ്കരപ്പിള്ള
ഉത്തരം: (X)
57. ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ഫാം (സീഡ് ഫാം) എവിടെ സ്ഥിതിചെയ്യുന്നു?
(A) പറവൂർ താലൂക്കിലെ പല്ലം തുരുത്ത്
(B) ചെറുതുരുത്ത്
(C) ഗോതുരുത്ത്
(D) ആലുവ താലൂക്കിലെ തുരുത്ത്
ഉത്തരം: (D)
58. ഇന്ത്യൻ ഒളിമ്പിക് അസ്സോസിയേഷന്റെ ആദ്യ വനിതാ പ്രസിഡന്റ് :
(A) അഡില സുമാരിവാല
(B) പി.ടി. ഉഷ
(C) ഷൈനി വിൽസൺ
(D) മേരികോം
ഉത്തരം: (B)
59. ഉയർന്ന തലത്തിലുള്ള ഭാഷകളിൽ എഴുതിയ പ്രോഗ്രാമുകൾ യന്ത്രഭാഷകളിലേക്ക് മാറ്റുന്നതിന് ---------------- ഉപയോഗിക്കുന്നു.
(A) ലാംഗ്വേജ് പ്രോസസ്സർ
(B) പ്രോഗ്രാം ട്രാൻസ്ലേറ്റർ
(C) യൂട്ടിലിറ്റി സോഫ്റ്റ്വെയർ
(D) അപ്ലിക്കേഷൻ സോഫ്റ്റ്വെയർ
ഉത്തരം: (X)
60. വിവിധ തരത്തിലും പ്രോട്ടോക്കോളിലും പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ശൃംഖലകളെ ബന്ധിപ്പിക്കാൻ --------------- ഉപയോഗിക്കുന്നു.
(A) റൂട്ടർ
(B) ഗേറ്റ് വേ
(C) ബ്രിഡ്ജ്
(D) സ്വിച്ച്
ഉത്തരം: (B)
61. "ഡക്ക്ഡക്ക്ഗോ' എന്നത് :
(A) പ്രോഗ്രാമിങ് ലാംഗ്വേജ് ആണ്
(B) ഒരു ബ്രൌസർ ആണ്
(C) ഓൺലൈൻ ഗെയിം ആണ്
(D) ഒരു സെർച്ച് എൻജിൻ ആണ്
ഉത്തരം: (D)
62. ഇ-മെയിൽ ഉപയോക്താക്കളുടെ സമ്മതമില്ലാതെ ഒരു സേവനത്തിന്റെയോ ഉല്പന്നത്തിന്റെയോ പ്രചാരണത്തിന് അയക്കുന്ന സന്ദേശമാണ് :
(A) ഹാക്കിങ്
(B) ഫിഷിങ്
(C) സ്പാംസ്
(D) വൈറസ്
ഉത്തരം: (C)
63. കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ഒരു ഇൻപുട്ട് ഉപകരണമാണ് :
(A) പ്രിന്റർ
(C) സ്കാനർ
(B) പ്ലോറ്റെർ
(D) ബ്ലൂ-റേ ഡിവിഡി
ഉത്തരം: (C)
64. അറിയാനുള്ള അവകാശ നിയമം, 2005 ന്റെ ഉദ്ദേശ്യലക്ഷ്യത്തെ സംബന്ധിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :
(i) പൊതു അധികാരികളുടെ (Public Authorities) അധീനതയിലുള്ള വിവരങ്ങൾ പൗരന്മാർക്ക് നിർബാധം ലഭ്യമാക്കുക
(ii) സർക്കാരുദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവും വർദ്ധിപ്പിക്കുക
(iii) പൊതു അധികാരികളുടെ അധീനതയിലുള്ള എല്ലാ വിവരങ്ങൾ നിശ്ചിത സമയ പരിധിക്കുള്ളിൽ ഡിജിറ്റൽ രൂപത്തിലാക്കുക
(iv) കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ, സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ എന്നിവയുടെ രൂപവത്ക്കരണം
(A) (i) & (ii) മാത്രം
(B) (i), (ii), (iv) മാത്രം
(C) (i), (ii), (iii) മാത്രം
(D) എല്ലാ പ്രസ്താവനകളും ശരിയാണ്
ഉത്തരം: (X)
65. തത്വം : നിർമ്മാതാവിന് അവസാനത്തെ (ആത്യന്തികമായി ഉപഭോഗം നടത്തുന്ന) ഉപഭോക്താവിനോടുവരെ ബാധ്യത ഉണ്ട്
വസ്തുതകൾ : 'X' നിർമ്മാതാവിൽ നിന്ന് സുതാര്യമല്ലാത്ത കുപ്പിയിൽ അടച്ച വൈൻ വാങ്ങുകയും തന്റെ സുഹൃത്തായ 'Y' ക്കു പകർന്നു നൽകുകയും ചെയ്തു. അവസാനത്തെ ഗ്ലാസ്സ് വൈൻ പകർന്നപ്പോൾ കുപ്പിയിൽ നിന്നും അഴുകിയ ഒച്ചിന്റെ അവശിഷ്ടം 'Y' യുടെ ഗ്ലാസ്സിൽ വീഴുകയും, തത്ഫലമായി 'Y' കടുത്ത അസ്വാസ്ഥ്യം ബാധിക്കുകയും ചെയ്തു.
(A) നിർമ്മാതാവിനു 'Y' ക്കു നഷ്ടപരിഹാരം നൽകാൻ ബാധ്യത ഉണ്ട്
(B) നിർമ്മാതാവിനു 'X' മായിട്ടാണ് ഉടമ്പടി എന്നതിനാൽ 'Y' ക്കു നഷ്ടപരിഹാരം നൽകാൻ ബാധ്യത ഇല്ല
(C) 'X' 'Y' ക്കു നഷ്ടപരിഹാരം നൽകണം
(D) മേൽപ്പറഞ്ഞവ ഒന്നുമല്ല
ഉത്തരം: (A)
66. താഴെ കൊടുത്തിട്ടുള്ള ഏത് മൗലികാവകാശ വിഭാഗത്തിലാണ് "തൊട്ടുകൂടായ്മ നിർമ്മാർജ്ജനം' ഉൾപ്പെടുത്തിയിരിക്കുന്നത്?
(A) മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
(B) തുല്യതയ്ക്കുള്ള അവകാശം
(C) സ്വാതന്ത്ര്യത്തിനുള്ള അവകാശം
(D) ചൂഷണത്തിനെതിരായുള്ള അവകാശം
ഉത്തരം: (X)
67. പ്രസ്താവന [A] : പരാതിക്കാരിയായ സ്ത്രീക്ക് നിയമപ്രകാരം അർഹതപ്പെട്ട സ്വത്തിന്റെ ഓഹരി നിഷേധിച്ചാൽ അത് ഗാർഹിക പീഡനമാണ്
പ്രസ്താവന [R] : പരാതിക്കാരിക്ക് നിയമപരമായോ, ആചാരപ്രകാരമോ, അർഹതയുള്ള സ്ത്രീധനമോ, സ്വത്തോ, ജീവനാംശമോ, പങ്കുപാർക്കുന്ന വീടിന്റെ വാടകയോ അപഹരിക്കുക, നിഷേധിക്കുക, ലഭ്യമാക്കുന്നത് തടയുക, പരാതിക്കാരിയുടെ സ്വത്തുക്കൾ അന്യാധീനപ്പെടുത്തുക തുടങ്ങിയ ഗാർഹിക പീഡനത്തിന്റ പരിധിയിൽ വരുന്ന സാമ്പത്തിക പീഡനമാണ്
(A) [A] യും [R] ഉം ശരിയാണ് [R], [A] യുടെ ശരിയായ വിശദീകരണവുമാണ്
(B) (A) യും [R] ഉം ശരിയാണ്, എന്നാൽ [R] (A) യുടെ ശരിയായ വിശദീകരണമല്ല
(C) [A] ശരിയാണ്, പക്ഷേ [R] തെറ്റാണ്
(D) [A] തെറ്റാണ്, പക്ഷേ [R] ശരിയാണ്
ഉത്തരം: (A)
68. താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ തിരഞ്ഞെടുക്കുക :
(i) കുട്ടികൾക്ക് എതിരായിട്ടുള്ള എല്ലാ കുറ്റകൃത്യങ്ങളും പോക്സോ നിയമത്തിന്റെ പരിധിയിൽ വരും
(ii) കുട്ടികൾക്ക് എതിരായിട്ടുള്ള ലൈംഗിക അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നത് പോക്സോ നിയമപ്രകാരം കുറ്റകരമാണ്
(A) (i) ശരി (ii) തെറ്റ്
(B) (i) തെറ്റ് (ii) ശരി
(C) (i) ഉം (ii) ഉം ശരിയാണ്
(D) (i) ഉം (ii) ഉം തെറ്റാണ്
ഉത്തരം: (B)
69. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആരാണ്?
(A) ശ്രീ ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണൻ
(B) ശ്രീ ജസ്റ്റീസ് അരുൺ കുമാർ മിശ്ര
(C) ശ്രീ ജസ്റ്റീസ് ആർ.എൽ. ലോധ
(D) ഇവർ ആരുമല്ല
ഉത്തരം: (B)
70. മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള പൊതുപ്രഖ്യാപനം (Universal Declaration of Human Rights) ഐക്യരാഷ്ട്രസഭയുടെ പൊതുസഭ പാസ്സാക്കി അംഗീകരിച്ചത് എന്നാണ്?
(A) ഡിസംബർ 1, 1948
(B) ഡിസംബർ 10, 1948
(C) ജനുവരി 1, 1948
(D) ഡിസംബർ 31, 1948
ഉത്തരം: (B)
'X' DENOTES DELETION
👉നിങ്ങളുടെ അഭിപ്രായങ്ങൾ ഈ ബ്ലോഗിൽ കമന്റായോ ഞങ്ങളുടെ Facebook പേജിലോ WhatsApp, Telegram Channel ലോ രേഖപ്പെടുത്തുക
0 അഭിപ്രായങ്ങള്