KERALA PSC PREVIOUS EXAM QUESTIONS - 2023 | Question Paper - 08 | 80 PSC New Pattern Previous Questions | Page 08 


PSC Previous Exam Questions - 2023 | PSC SSLC, +2, Degree Level Previous Exam Questions and Answers 
| LDC, LGS, POLICE, EXCISE, LPSA, UPSA, VEO etc. Exam Questions | 80 PSC New Pattern Previous Questions

പി.എസ്.സി. 2023 ജനുവരി മുതൽ ഡിസംബർ വരെ മലയാളത്തിൽ നടത്തിയ മുഴുവൻ പരീക്ഷകളിൽ നിന്നുമുള്ള ചോദ്യോത്തരൾ ഈ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ചോദ്യപേപ്പർ 08 ൽ നിന്നുള്ള 80 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെയുള്ള കമന്റ് ബോക്സിൽ അല്ലെങ്കിൽ ഞങ്ങളുടെ WhatsApp, Telegram Channel വഴി  രേഖപ്പെടുത്തുക.
 ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ താഴെ നൽകിയിട്ടുണ്ട്. മുൻ വർഷങ്ങളിലെ 6000 - ലേറെ ചോദ്യോത്തരങ്ങൾ ആവശ്യമുള്ളവർക്ക് ഇവിടെ ക്ലിക്കാം 

Question Paper - 08
Question Code: 28/2023/OL
Date of Test: 05/05/2023

Question1:-സമുദ്രനിരപ്പിൽ നിന്നും 7.5 മീറ്റർ മുതൽ 75 മീറ്റർ വരെ ഉയരമുള്ള കേരളത്തിലെ ഭൂപ്രദേശമേത്?
A:-ഇടനാട്
B:-തീരദേശം
C:-മലനാട്
D:-നദീതടങ്ങൾ
Correct Answer:- Option-A

Question2:-മൂന്നുവശവും സമുദ്രത്താൽ ചുറ്റപ്പെട്ട കരഭാഗം ഏതു പേരിലാണ് അറിയപ്പെടുന്നത്?
A:-ദ്വീപ്
B:-ഉപദ്വീപ്
C:-തടാകം
D:-ഉൾക്കടൽ
Correct Answer:- Option-B

Question3:-വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകൾക്ക് പ്രസിദ്ധമായ കേരളത്തിലെ ദേശീയ ഉദ്യാനം
A:-തേക്കടി
B:-സൈലന്റ് വാലി
C:-ഇരവികുളം
D:-പാമ്പാടുംചോല
Correct Answer:- Option-C

Question4:-പ്രസിദ്ധമായ മാർത്താണ്ഡവർമ്മപ്പാലം കേരളത്തിലെ ഏത് നദിക്ക് കുറുകെയാണ്?
A:-പമ്പ
B:-ചാലക്കുടിപ്പുഴ 
C:-ഭാരതപ്പുഴ 
D:-പെരിയാർ
Correct Answer:- Option-D

Question5:-ഏറ്റവുമധികം മത്സ്യത്തൊഴിലാളികളുള്ള കേരളത്തിലെ ജില്ല
A:-ആലപ്പുഴ 
B:-കൊല്ലം 
C:-ഇടുക്കി
D:-എറണാകുളം
Correct Answer:- Option-A

Question6:-ഇന്ത്യയിലെ ഏറ്റവും വലിയ കൃഷിയധിഷ്ഠിത വ്യവസായം
A:-ചണം വ്യവസായം
B:-ചോളം വ്യവസായം
C:-പരുത്തിത്തുണി വ്യവസായം
D:-പഞ്ചസാര വ്യവസായം
Correct Answer:- Option-C

Question7:-'പ്രതിമകളുടെ നഗരം' എന്ന വിശേഷണമുള്ള കേരളത്തിലെ ജില്ല
A:-ആലപ്പുഴ
B:-തൃശ്ശൂർ
C:-തിരുവനന്തപുരം
D:-കൊല്ലം
Correct Answer:- Option-C

Question8:-ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം സ്ഥിതിചെയ്യുന്ന സംസ്ഥാനം
A:-ഗുജറാത്ത്
B:-ഉത്തരാഖണ്ഡ്
C:-ഉത്തർപ്രദേശ്
D:-ഝാർഖണ്ഡ്
Correct Answer:- Option-D

Question9:-ഹരിതമിത്രപുരസ്കാരം ഏതിനത്തിലാണ് ഏർപ്പെടുത്തിയിരിക്കുന്നത്?
A:-തെങ്ങ് കർഷകൻ
B:-പച്ചക്കറി കർഷകൻ
C:-പുഷ്പകൃഷി
D:-കർഷക തൊഴിലാളി
Correct Answer:- Option-B

Question10:-ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം ഏത്?
A:-ജോഗ് ഫാൾസ് വെള്ളച്ചാട്ടം
B:-നയാഗ്രാ വെള്ളച്ചാട്ടം
C:-വിക്ടോറിയാ വെള്ളച്ചാട്ടം
D:-എയ്ഞ്ചൽ വെള്ളച്ചാട്ടം
Correct Answer:- Option-A

Question11:-കേരളത്തിന്റെ കാശ്മീർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം
A:-വാഗമൺ
B:-ലക്കിടി
C:-വയനാട്
D:-മൂന്നാർ
Correct Answer:- Option-D

Question12:-ഇന്ത്യയുടെ തദ്ദേശീയമായ കോവിഡ്-19 - വാക്സിൻ ഏത്?
A:-സ്പുട്നിക് V
B:-സ്പുട്നിക് ലൈറ്റ്
C:-കോവാക്സീൻ
D:-കോവിഷീൽഡ്
Correct Answer:- Option-C

Question13:-കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി
A:-കുറ്റ്യാടി
B:-ശബരിഗിരി
C:-ബ്രഹ്മപുരം
D:-പള്ളിവാസൽ
Correct Answer:- Option-D

Question14:-വനങ്ങൾ വൃത്തിയായി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വനംവകുപ്പ് ആരംഭിച്ച പദ്ധതിയേത്?
A:-പ്രോജക്ട് ക്ലിയർ
B:-പ്രോജക്ട് ഗ്രീൻ ഗ്രാസ്
C:-ക്ലീൻ ഫോറസ്റ്റ്
D:-ഗ്രീൻ ഫോറസ്റ്റ്
Correct Answer:- Option-B

Question15:-കേരളത്തിലെ ആദ്യ ശുചിത്വ പഞ്ചായത്ത്
A:-പോത്തുകൽ
B:-വടകര
C:-പരവൂർ
D:-കിഴക്കമ്പലം
Correct Answer:- Option-A

Question16:-ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന ഭൂപ്രകൃതി വിഭാഗം
ഏതാണ്?
A:-ഉത്തര പർവ്വതമേഖല
B:-ഉത്തര മഹാസമതലം
C:-തീരസമതലം
D:-ഉപദ്വീപീയ പീഠഭൂമി
Correct Answer:- Option-B

Question17:-ഷോളയാർ അണക്കെട്ട് ഏതു നദിയുമായി ബന്ധപ്പെട്ടതാണ്?
A:-ചാലക്കുടിപ്പുഴ
B:-ഭാരതപ്പുഴ
C:-മുദ്രപ്പുഴ
D:-കടലുണ്ടിപ്പുഴ
Correct Answer:- Option-A

Question18:-കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം
A:-പൂക്കോട്ട് തടാകം
B:-ശാസ്താംകോട്ട തടാകം
C:-വേമ്പനാട്ട് കായൽ
D:-അഷ്ടമുടി കായൽ
Correct Answer:- Option-A

Question19:-കേരളത്തിൽ ആദ്യമായി നിപ്പ് വൈറസ് റിപ്പോർട്ട് ചെയ്ത ജില്ല
A:-കോഴിക്കോട്
B:-മലപ്പുറം
C:-കണ്ണൂർ
D:-കോട്ടയം
Correct Answer:- Option-A

Question20:-ദണ്ഡി കടൽപ്പുറം സ്ഥിതിചെയ്യുന്നത്
A:-മഹാരാഷ്ട്ര
B:-ഗുജറാത്ത്
C:-മദ്ധ്യപ്രദേശ്
D:-ഡൽഹി
Correct Answer:- Option-B

Question21:-ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം വഹിച്ചത്
A:-കെ. കേളപ്പൻ
B:-എ.കെ. ഗോപാലൻ
C:-ടി.കെ. മാധവൻ
D:-വി.ടി. ഭട്ടതിരിപ്പാട്
Correct Answer:- Option-A

Question22:-സംസ്ഥാന ലിസ്റ്റിൽ പെടുന്നവ
A:-റെയിൽവേ
B:-കമ്പിതപാൽ
C:-പോലീസ്
D:-വാർത്താവിനിമയം
Correct Answer:- Option-C

Question23:-രവികുമാർ ദഹിയ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
A:-വ്യവസായം 
B:-സാമ്പത്തികം
C:-രാഷ്ട്രീയം
D:-സ്പോട്സ്
Correct Answer:- Option-D 
ഇന്ത്യയിൽ നിന്നുള്ള ഫ്രീസ്റ്റൈൽ ഗുസ്തി താരമാണ് രവി കുമാർ എന്നും അറിയപ്പെടൂന്ന രവി കുമാർ ദഹിയ. Ravi Kumar Dahiya, 2019 ലെ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ കരസ്ഥമാക്കിയ അദ്ദേഹം 2020 ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയിരുന്നു. ടോക്യോ ഒളിമ്പിക്സിലെ ഫൈനലിൽ കടന്ന അദ്ദേഹം വെള്ളി മെഡൽ നേടി.

Question24:-ഉത്തരവാദിത്വ ഭരണ സംവിധാനത്തിന് ഉചിതമായ മാറ്റങ്ങൾ നിർദ്ദേശിക്കുവാൻ നിയമിക്കപ്പെട്ടത്
A:-കോത്താരി കമ്മീഷൻ
B:-ക്യാബിനറ്റ് മിഷൻ
C:-സൈമൺ കമ്മീഷൻ
D:-ഇതൊന്നുമല്ല
Correct Answer:- Option-C

Question25:-ഗാന്ധിജി ദണ്ഡി യാത്രയോടുകൂടി ആരംഭിച്ച പ്രക്ഷോഭം
A:-സിവിൽ ആജ്ഞ ലംഘനം
B:-ക്വിറ്റ് ഇന്ത്യ
C:-നിസ്സഹകരണ പ്രസ്ഥാനം
D:-സത്യാഗ്രഹം
Correct Answer:- Option-A

Question26:-കോട്ടയത്തെ രാജാവായിരുന്നു
A:-മാർത്താണ്ഡവർമ്മ
B:-വേലുത്തമ്പി ദളവ
C:-കുറുമ്പനാട്ട് രാജാവ്
D:-പഴശ്ശിരാജാവ്
Correct Answer:- Option-D
Question27:-ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിൻ കീഴിലായിരുന്നു
A:-കൊച്ചി
B:-മലബാർ
C:-തിരുവിതാംകൂർ
D:-ഇതൊന്നുമല്ല
Correct Answer:- Option-B

Question28:-വൈക്കം സത്യാഗ്രഹത്തിൽ തമിഴ്നാട്ടിൽ നിന്ന് പങ്കെടുത്തവരിൽ പ്രധാനി
A:-ഇ.വി. രാമസ്വാമി നായ്ക്കർ
B:-കെ. കാമരാജ്
C:-ടി. പ്രകാശം
D:-ഭക്തവത്സലം
Correct Answer:- Option-A

Question29:-'സ്വാമിത്തോപ്പ്' എന്ന സ്ഥലം ഏതു സാമൂഹിക പരിഷ്ക്കർത്താവിന്റെ ജന്മസ്ഥലമാണ്
A:-സഹോദരൻ അയ്യപ്പൻ
B:-ശ്രീ നാരായണ ഗുരു
D:-ചട്ടമ്പി സ്വാമി
Correct Answer:- Option-C

Question30:-മൌലിക കർത്തവ്യങ്ങൾ ഉൾപ്പെട്ടിരിക്കുന്ന ഭരണഘടനാ ഭാഗമാണ്
A:-II
B:-III ബി
C:-I
D:-IV എ
Correct Answer:- Option-D

Question31:-ബേലൂർ മഠം ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ്
A:-ബ്രഹ്മസമാജം
B:-രാമകൃഷ്ണ മിഷൻ
C:-ജാതിനാശിനി സഭ
D:-യോഗക്ഷേമ സഭ
Correct Answer:- Option-B

Question32:-പൊതുമരാമത്ത് വകുപ്പ് മന്ത്രി ആണ്
A:-മുഹമ്മദ് റിയാസ്
B:-കെ.എൻ. ബാലഗോപാൽ
C:-വീണാ ജോർജ്ജ്
D:-കെ. രാധാകൃഷ്ണൻ
Correct Answer:- Option-A

Question33:-തിരുവിതാംകൂറിൽ അമേരിക്കൻ മോഡൽ ഭരണസംവിധാനം വിഭാവനം ചെയ്തത്
A:-ശ്രീ അവിട്ടം തിരുനാൾ
B:-സി.പി. രാമസ്വാമി അയ്യർ
C:-രാജാ കേശവദാസൻ
D:-ശ്രീ ചിത്തിര തിരുനാൾ
Correct Answer:- Option-B

Question34:-പാലിയം സത്യാഗ്രഹത്തോടനുബന്ധിച്ച് നമ്പൂതിരി സ്ത്രീകളുടെ ജാഥ നയിച്ചത്
A:-ലളിതാംബിക അന്തർജ്ജനം
B:-ദേവകി അന്തർജ്ജനം
C:-ഉമയമ്മ റാണി
Correct Answer:- Option-D

Question35:-സ്പീക്കർ രാജി സമർപ്പിക്കുന്നത്
A:-മുഖ്യമന്ത്രിക്ക്
B:-ഗവർണ്ണർക്ക്
C:-ഡെപ്യൂട്ടി സ്പീക്കർക്ക്
D:-പ്രസിഡന്റിന്
Correct Answer:- Option-C

Question36:-പ്രസിഡന്റിന് സത്യവാചകം ചൊല്ലികൊടുക്കുന്നത്
A:-പ്രധാനമന്ത്രി
B:-ചീഫ് ജസ്റ്റീസ്
C:-സ്പീക്കർ
D:-വൈസ് പ്രസിഡന്റ്
Correct Answer:- Option-B

Question37:-ഇന്ത്യയിൽ ഡയമണ്ട് കൂടുതലായി കാണുന്ന സംസ്ഥാനം
A:-അരുണാചൽ പ്രദേശ്
B:-ആന്ധ്രാപ്രദേശ്
C:-മദ്ധ്യപ്രദേശ്
D:-തമിഴ്നാട്
Correct Answer:- Option-C

Question38:-റിസർവ്വ് ബാങ്കിന്റെ ആസ്ഥാനം
A:-ന്യൂഡൽഹി
B:-മുംബൈ
C:-ചെന്നൈ
D:-കൽക്കട്ട
Correct Answer:- Option-B

Question39:-പ്ലാസ്റ്റിക് മണി എന്നറിയപ്പെടുന്നത്
A:-ചെക്ക്
B:-ഡിമാൻഡ് ഡ്രാഫ്റ്റ്
C:-ക്രഡിറ്റ് കാർഡ്
D:-കറൻസി
Correct Answer:- Option-C

Question40:-ലോക ബാങ്കിന്റെ മറ്റൊരു പേര്
A:-IBRD
B:-IMF
C:-NABARD
D:-RBI
Correct Answer:- Option-A

Question41:-താഴെ തന്നിട്ടുള്ള രണ്ട് പ്രസ്താവനകളിൽ നിന്നും നിങ്ങൾ മനസ്സിലാക്കുന്നത് 
(I) സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യയുടെ ദാരിദ്ര്യരേഖയെക്കുറിച്ച് ആദ്യവിശകലനം നടത്തിയത് ദാദാബായി നവറോജി ആയിരുന്നു.
(ii) ജയിൽ ജീവിതചെലവ് എന്ന ആശയം ദാദാബായ് നവറോജിയുമായി ബന്ധപ്പെട്ടിരിക്കുന്നു
A:-പ്രസ്താവന (i) ശരിയാണ്
B:-പ്രസ്താവന (ii) ശരിയാണ്
C:-രണ്ട് പ്രസ്താവനകളും ശരിയാണ്
D:-രണ്ട് പ്രസ്താവനകളും തെറ്റാണ്
Correct Answer:- Option-C

Question42:-ഇന്ത്യയുടെ ആസൂത്രണ കമ്മീഷൻ ചെയർമാൻ ആരാണ്?
A:-കേന്ദ്ര ധനകാര്യമന്ത്രി
B:-രാഷ്ട്രപതി
C:-പ്രധാനമന്ത്രി
D:-റിസർവ്വ് ബാങ്ക് ഗവർണ്ണർ
Correct Answer:- Option-C

Question43:-ഹരിതവിപ്ലവത്തിന്റെ ഉപജ്ഞാതാവ്
A:-ഡോ. എം.എസ്. സ്വാമിനാഥൻ
B:-നെഹ്റു
C:-ഡോ. എം. വിശ്വേശ്വരയ്യ
D:-ദാദാബായ് നവറോജി
Correct Answer:- Option-A

Question44:-കേരളത്തിലെ ആദ്യ സമ്പൂർണ്ണ കമ്പ്യൂട്ടർ സാക്ഷരത പഞ്ചായത്ത്
A:-വെള്ളറട
B:-വെള്ളനാട്
C:-വെളിയം
D:-വെമ്പായം
Correct Answer:- Option-B

Question45:-ശരിയായ ജോഡി ഏത്?
A:-വള്ളത്തോൾ പുരസ്കാരം - മലയാള സാഹിത്യത്തിലെ മികച്ച കൃതിയ്ക്കുള്ള പുരസ്കാരം
B:-ഓടക്കുഴൽ പുരസ്കാരം - മികച്ച മലയാള കവിതയ്ക്കുള്ള പുരസ്കാരം
C:-വള്ളത്തോൾ പുരസ്കാരം - മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം
D:-പത്മപ്രഭ പുരസ്കാരം - മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം
Correct Answer:- Option-C

Question46:-ഹിപ്പൊപൊട്ടാമസ് ചുവന്ന വിയർപ്പുള്ള ജീവി എന്നാണ് അറിയപ്പെടുന്നത്. തൊലിപ്പുറത്ത് കാണപ്പെടുന്ന ചുവന്ന തുള്ളികൾ എന്താണ്?
A:-രക്തം
B:-വിയർപ്പ്
C:-സ്രവം
D:-ഇതൊന്നുമല്ല
Correct Answer:- Option-C

Question47:-പക്ഷിപ്പാട്ട്, കപ്പപ്പാട്ട് എന്നിവ ഏത് സംഗീത വിഭാഗത്തിൽ ഉൾപ്പെടുന്നു?
A:-വടക്കൻ പാട്ടുകൾ
B:-മാപ്പിളപ്പാട്ടുകൾ
C:-നാടൻപാട്ടുകൾ
D:-ഗസൽ
Correct Answer:- Option-B 

Question48:-തെറ്റായ ജോഡി ഏത്?
A:-നെഹ്റു ഗോൾഡ് കപ്പ് - ഫുട്ബോൾ
B:-വേൾഡ് കപ്പ് - ക്രിക്കറ്റ്
C:-ആഗാഖാൻ കപ്പ് - ഹോക്കി
D:-ഡേവിഡ് കപ്പ് ബാഡ്മിന്റൺ
Correct Answer:- Option-D 
പുരുഷ വിഭാഗം ടെന്നീസിന് അന്താരാഷ്ട്ര തലത്തിൽ നൽകുന്ന കപ്പ് ആണ് ഡേവിസ് കപ്പ് എന്നറിയപ്പെടുന്നത്.

Question49:-ഈയിടെ അന്തരിച്ച അകിത മിയാവാക്കി ഏത് മേഖലയുമായി ബന്ധപ്പെട്ട വ്യക്തിയാണ്?
A:-പരിസ്ഥിതി
B:-സാഹിത്യം
C:-സിനിമ
D:-രാഷ്ട്രീയം
Correct Answer:- Option-A

Question50:-മെയ് 2021-ൽ കേരളം, കർണ്ണാടകം, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ തീരപ്രദേശത്ത് നാശം വിതച്ച അതിതീവ്ര ചുഴലിക്കാറ്റ്
A:-യാസ്
B:-ബുറെവി
C:-നിവാർ
D:-ടൌട്ടേ
Correct Answer:- Option-D

Question51:-ഒ.ടി.ടി. യുടെ പൂർണ്ണരൂപം
A:-ഓവർ ദി ടോപ്പ്
B:-ഓൺലൈൻ ട്രാൻസ്മിഷൻ ടെക്നിക്
C:-ഓൺലൈൻ ട്രാൻസ്വേഴ്സ് ടെക്നിക്
D:-ഓവർ ദി ടെക്നിക്
Correct Answer:- Option-A
Question52:-കേരളത്തിന് എത്ര വർഷങ്ങൾക്കു ശേഷമാണ് ഒരു ഒളിമ്പിക് മെഡൽ ജേതാവിനെ സൃഷ്ടിക്കാൻ കഴിഞ്ഞത്?
A:-46 വർഷം
B:-44 വർഷം
C:-49 വർഷം
D:-47 വർഷം
Correct Answer:- Option-C

Question53:-ആഹാരത്തിന്റെ ദഹനം പൂർത്തിയാകുന്ന ദഹനവ്യവസ്ഥയുടെ ഭാഗം
A:-ആമാശയം
B:-ചെറുകുടൽ
C:-വൻകുടൽ
D:-അന്നനാളം
Correct Answer:- Option-B

Question54:-കാഴ്ചയുമായി ബന്ധപ്പെട്ട ജീവകം
A:-ജീവകം D
B:-ജീവകം C
C:-ജീവകം A
D:-ജീവകം B
Correct Answer:- Option-C

Question55:-സങ്കരയിനത്തിൽപ്പെട്ട നെല്ല് ഏത്?
A:-അനഘ
B:-നീലിമ
C:-അനാമിക
D:-പവിത്ര
Correct Answer:- Option-D

Question56:-പെരിയാർ വന്യജീവി സങ്കേതത്തിൽ സംരക്ഷിക്കപ്പെടുന്ന ജീവി
A:-ആന
B:-സിംഹവാലൻ കുരങ്ങ്
C:-വരയാട്
D:-മുതല
Correct Answer:- Option-A

Question57:-പ്രകാശസംശ്ലേഷണത്തിന്റെ ഉൽപ്പന്നം
A:-ഗാലക്ടോസ്
B:-ഗ്ലൂക്കോസ്
C:-ഫ്രക്ടോസ്
D:-സൂക്രോസ്
Correct Answer:- Option-B

Question58:-കേരളത്തിൽ ആദ്യം നിപ്പ റിപ്പോർട്ട് ചെയ്ത ജില്ല
A:-കൊല്ലം
B:-കോട്ടയം
C:-കണ്ണൂർ
D:-കോഴിക്കോട്
Correct Answer:- Option-D

Question59:-താഴെ പറയുന്നവയിൽ കോവിഡ് വാക്സിൻ ഏത്?
A:-ജോൺസൺ & ജോൺസൺ
B:-BCG
C:-പെന്റാവാലന്റ്
D:-DPT
Correct Answer:- Option-A

Question60:-ആറ്റോമിക നമ്പർ 13 ഉം മാസ്സ് നമ്പർ 22 ഉം ആയ ഒരു ആറ്റത്തിൽ എത്ര ന്യൂട്രോണുകൾ ഉണ്ട്?
A:-11
B:-9
C:-12
D:-10
Correct Answer:- Option-B

Question61:-താഴെ പറയുന്നവയിൽ സംക്രമണമൂലകം അല്ലാത്തത് ഏത്?
A:-സിങ്ക്
B:-കോപ്പർ
C:-കൊബാൾട്ട്
D:-കാൽസ്യം
Correct Answer:- Option-D
***************************3
ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക
Question62:-കാന്തം നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരം
A:-ബ്രാസ്
B:-ബ്രോൺസ്
C:-അൽനിക്കോ
D:-നിക്രോം
Correct Answer:- Option-C

Question63:-താഴെ പറയുന്നവയിൽ കൂട്ടത്തിൽ പെടാത്തത് ഏത്?
A:-ഇലക്ട്രിക് മോട്ടോർ
B:-ഇലക്ട്രിക് ഫാൻ
C:-മൈക്രോഫോൺ
D:-ലൌഡ് സ്പീക്കർ
Correct Answer:- Option-C

Question64:-കാറ്റെനേഷൻ എന്ന പദം ഏത് മൂലകത്തിന്റെ പ്രത്യേക സ്വഭാവം ആണ്
A:-കാർബൺ
B:-സിലിക്കൺ
C:-ബോറോൺ
D:-നൈട്രജൻ
Correct Answer:- Option-A

Question65:-നക്ഷത്രങ്ങളെക്കുറിച്ചുള്ള പഠനം അഞ്ചുവർഷം പൂർത്തിയാക്കിയ ഇന്ത്യൻ സാറ്റലൈറ്റ്
A:-റിസാറ്റ്
B:-ആസ്ട്രോസാറ്റ്
C:-കാർട്ടോസാറ്റ്
D:-സൌത്ത് ഏഷ്യൻ സാറ്റലൈറ്റ്
Correct Answer:- Option-B

Question66:-2020 ൽ ഭൌതികശാസ്ത്രത്തിൽ നൊബേൽ പുരസ്കാരത്തിന് തെരഞ്ഞെടുത്ത വിഷയം
A:-ന്യൂക്ലിയർ ഫിസിക്സ്
B:-സൂപ്പർ നോവ
C:-തമോഗർത്തം
D:-തെർമോ ഡൈനാമിക്സ്
Correct Answer:- Option-C

Question67:-ലോകാരോഗ്യസംഘടന വസൂരി രോഗം നിർമ്മാർജ്ജനം പ്രഖ്യാപിച്ചത്
A:-1980 മെയ് 8
B:-1975 മെയ് 17
C:-1975 മെയ് 24
D:-1975 ജൂലൈ 5
Correct Answer:- Option-A

Question68:-കൊഴുപ്പിൽ ലയിക്കാത്ത ജീവകം
A:-ജീവകം എ
B:-ജീവകം ഡി
C:-ജീവകം കെ
D:-ജീവകം സി
Correct Answer:- Option-D

Question69:-വൈറസ് മൂലം പകരുന്ന സാംക്രമിക രോഗം
A:-ഡിഫ്ത്തീരിയ
B:-ഇൻഫ്ലുവൻസ
C:-ലെപ്രസി
D:-ഫൈലേറിയ
Correct Answer:- Option-B

Question70:-കുരങ്ങു പനിയായി അറിയപ്പെടുന്നത്
A:-കയ്‌സനൂർ ഫോറസ്റ്റ് ഡിസീസ്
B:-ജപ്പാനീസ് എൻസഫലൈറ്റിസ്
C:-ഏവിയൻ ഇൻഫ്ലുവൻസ
D:-മുകളിൽ പറഞ്ഞതൊന്നുമല്ല
Correct Answer:- Option-A

Question71:-ലോക കൈകഴുകൽ ദിനം
A:-ഒക്ടോബർ 24
B:-ഒക്ടോബർ 15
C:-ഏപ്രിൽ 7
D:-സെപ്തംബർ 5
Correct Answer:- Option-B
Question72:-ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്
A:-ഡൽഹി
B:-കൊൽക്കത്ത
C:-പൂന
D:-ചെന്നൈ
Correct Answer:- Option-C

Question73:-ഡി.പി.ടി. അഥവാ ട്രിപ്പിൾ ആന്റിജൻ ഏതെല്ലാം രോഗങ്ങൾക്കുള്ള വാക്സിനാണ്?
A:-ക്ഷയം, പോളിയോ, ടെറ്റനസ്
B:-ഡിഫ്ത്തീരിയ, ടെറ്റനസ്, വില്ലൻചുമ 
C:-ഡിഫ്ത്തീരിയ, പോളിയോ, റുബെല്ല
D:-മുകളിൽ പറഞ്ഞതൊന്നുമല്ല
Correct Answer:- Option-B

Question74:-താഴെ പറയുന്നവയിൽ ജീവനശൈലി രോഗം
A:-അർബുദം, പ്രമേഹം, പക്ഷാഘാതം
B:-ടൈഫോയ്ഡ്, ഇൻഫ്ലുവൻസ, ക്ഷയം
C:-വയറിളക്കം, കോളറ, മഞ്ഞപ്പിത്തം
D:-ചെങ്കണ്ണ്, തിമിരം, ജലദോഷം
Correct Answer:- Option-A

Question75:-കേരള സർക്കാരിന്റെ അവയവദാന പരിപാടി
A:-കാരുണ്യ
B:-ഹൃദം
C:-മൃതസജ്ഞീവനി
D:-ജോതിഷ്
Correct Answer:- Option-C

Question76:-വർദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങൾ പരിഹരിക്കുന്നതിനായി ആരോഗ്യവകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതി
A:-അമൃതം ആരോഗ്യം
B:-ശലഭം
C:-സുകൃതം
D:-സമാശ്വാസം
Correct Answer:- Option-A

Question77:-ഇപ്പോഴത്തെ കേരള ആരോഗ്യ കുടുംബ ക്ഷേമ വകുപ്പുമന്ത്രി
A:-ശ്രീമതി കെ.കെ. ശൈലജ ടീച്ചർ
B:-ശ്രീമതി വീണാ ജോർജ്ജ്
C:-ശ്രീമതി ടീച്ചർ
D:-ശ്രീ. വി.എസ്. ശിവകുമാർ
Correct Answer:- Option-B

Question78:-ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത സംസ്ഥാനം
A:-കർണ്ണാടക
B:-മഹാരാഷ്ട്ര
C:-ബീഹാർ
D:-കേരളം
Correct Answer:- Option-D

Question79:-ടി.പി.ആർ. (TPR) ന്റെ പൂർണ്ണരൂപം
A:-ടോട്ടൽ പോസിറ്റിവിറ്റി റേറ്റ്
B:-ടോട്ടൽ പേഷ്യന്റ് റേറ്റ്
C:-ടോട്ടൽ പോസിറ്റീവ് റേഷ്യോ
D:-ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്
Correct Answer:- Option-D

Question80:-2021 ലെ ലോകാരോഗ്യദിന സന്ദേശം
A:-ബിൽഡിംഗ് എ ഫേറർ, ഹെൽത്തിയർ വേൾഡ്
B:-ഹെൽത്ത് ഫോർ ആൾ
C:-ടു സപ്പോർട്ട് നഴ്സസ് ആന്റ് മിഡ് വൈവ്സ്
D:-യൂണിവേഴ്സൽ ഹെൽത്ത് കവറേജ് : എവരിവൺ എവരിവർ
Correct Answer:- Option-A

👉നിങ്ങളുടെ അഭിപ്രായങ്ങൾ ഈ ബ്ലോഗിൽ കമന്റായോ ഞങ്ങളുടെ Facebook പേജിലോ WhatsAppTelegram Channel ലോ രേഖപ്പെടുത്തുക
 
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here