കേരളത്തിലെ സമരനായികമാർ (01)


Women freedom fighters of Kerala / PSC Questions and Answers


കേരള രാഷ്ട്രീയത്തിലും നവോത്ഥാന മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച ചില വനിതകളെ സംബന്ധിച്ച്‌ ചോദ്യങ്ങള്‍ പരീക്ഷകളില്‍ പതിവാണ്‌. അത് 
സംബന്ധമായ സുപ്രധാന വസ്തുതകൾ ഇവിടെ പരിചയപ്പെടുത്തുന്നു. 
Many independent individuals have played a part in Kerala’s social and cultural history in different ways and have contributed immensely during the Freedom Struggle. രണ്ട് പേജുകളിലായി നൽകിയിരിക്കുന്ന മുഴുവൻ വസ്തുതകളും പഠിക്കുക  

👉അമ്മു സ്വാമിനാഥന്‍ (1894-1978) Ammu Swaminathan
* സെൻട്രല്‍ ലജിസ്ളേറ്റിവ് അസംബ്ലി, കോണ്‍സ്റ്റിറ്റ്റുവന്റ്‌ അസംബ്ലി, ഇടക്കാല പാര്‍ലമെന്റ്‌, ലോക്സഭ, രാജ്യസഭ എന്നിങ്ങനെ ഇന്ത്യന്‍ പാര്‍ലമെന്റ്‌ ചരിത്രത്തിലെ എല്ലാ സഭകളിലും അംഗമായ ഏക മലയാജി വനിതയാണ്‌ അമ്മു സ്വാമിനാഥന്‍.
പൊന്നാനിയിലെ ആനക്കര വടക്കത്തു കുടുംബത്തില്‍

* 1894 ഏപ്രില്‍ 22-ന്‌ അമ്മു ജനിച്ചു. 

* സ്വാതന്ത്യ സമരനായിക കുട്ടിമാളുഅമ്മ അനുജത്തിയാണ്‌. 

* പാലക്കാട് സ്വദേശി ഡോക്ടര്‍ സ്വാമിനാഥനെ വിവാഹം കഴിച്ചതോടെ അമ്മു
സ്വാമിനാഥനായി.

* വീട്ടിലിരുന്നാണ്‌ അമ്മു വിദ്യാഭ്യാസം നേടിയത്‌. സാമാന്യ വിദ്യാഭ്യാസമേ ആര്‍ജിക്കാന്‍ കഴിഞ്ഞുള്ളു. വിവാഹം കഴിഞ്ഞ്‌ ഭര്‍ത്താവൊന്നിച്ച്‌ ചെന്നൈയില്‍ താമസമാക്കി. വീട്ടില്‍ ഒതുങ്ങിക്കൂടാന്‍ അവര്‍ ഇഷ്ടപ്പെട്ടില്ല. അമ്മു സ്വാമിനാഥന്‍ പൊതുപ്രവര്‍ത്തനരംഗത്ത്‌ സജീവമായി. ഭര്‍ത്താവ്‌ അത്‌ പ്രോല്‍സാഫിപ്പിച്ചു.

* ഡോ. സ്വാമിനാഥന്‍ 1930-ല്‍ അന്തരിച്ചു. നാലുമക്കളായിരുന്നു അവര്‍ക്ക്‌- ലക്ഷ്മി, മൃണാളിനി, ഗോവിന്ദന്‍, സുബ്ബരാമന്‍. ഭര്‍ത്താവിന്റെ വിയോഗം തളര്‍ത്തിയെങ്കിലും അവര്‍ പപവര്‍ത്തന പാതയില്‍നിന്ന്‌ പിന്‍മാറിയില്ല. 

* ഇന്ത്യയിലെ ആദ്യകാല വനിതാ സംഘടനകളിലൊന്നായ മദ്രാസ്‌ വിമന്‍സ്‌ അസോസിയേഷനില്‍ അവര്‍ അംഗമായി. പിന്നീടതിന്റെ വൈസ്‌ പ്രസിഡന്റുമായി.

* 1936ലെ പൊതുതിരഞ്ഞെടുപ്പുകാലത്ത്‌ അമ്മു സ്വാമിനാഥന്‍ മല്‍സരിച്ചില്ലെങ്കിലും തിരഞ്ഞെടുപ്പ്‌ പ്രചാരണവുമായി ബന്ധപ്പെട്ട് ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു. 

* അഖിലേന്ത്യാതലത്തില്‍ വനിതകളെ സംഘടിപ്പിക്കുന്നതിനായി രൂപം നല്‍കിയ
സംഘടനയുടെ സെക്രട്ടറിയായിരുന്നു അവര്‍. രാജ്കുമാരി അമൃത്കൌര്‍ ആയിരുന്നു പ്രസിഡന്റ്‌. 

* 1942-ല്‍ ക്വിറ്റിന്ത്യാ സമരകാലത്ത്‌ അമ്മു സ്വാമിനാഥന്‍ അറസ്റ്റിലായി. രണ്ടുവര്‍ഷത്തെ തടവിനുശേഷം 1944-ല്‍ ആണ്‌ അവര്‍ മോചിതയായത്‌.

* 1945-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മദ്രാസ് സിറ്റി നിയോജക മണ്ഡലത്തില്‍നിന്ന്‌ അമ്മു സ്വാമിനാഥന്‍ സെൻട്രല്‍ ലജിസ്ളേറ്റിവ്‌ അസംബ്ലിയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കോണ്‍സ്റ്റിറ്റ്റുവന്റ്‌ അസംബ്ലിയിലും ഇടക്കാല പാര്‍ലമെന്റിലും അംഗമായി. 

* 1952-ലെ പൊതു തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ ദിണ്ടിക്കല്‍ മണ്ഡലത്തില്‍നിന്ന്‌ ലോക്സഭാംഗമായി. 1957-ലെ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചില്ല. പിന്നീട് രാജ്യസഭാംഗമായി.

* ഇന്ത്യാ ഗവണ്‍മെന്റ്‌ സംഘടിപ്പിച്ച പല വിദഗ്ധസമിതികളിലും അമ്മു സ്വാമിനാഥന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. സംസ്ഥാന-ദേശീയതല ഫിലിം സെന്‍സര്‍ ബോര്‍ഡംഗമായും സേവനമനുഷ്ഠിച്ചു. 

* 1960-63 കാലത്ത്‌ ഭാരത്‌ സ്‌കൗട്ട് ആന്റ്‌ ഗൈഡിന്റെ പ്രസിഡന്റായി. ഇംഗ്ലീഷ്‌, ഹിന്ദി, തമിഴ്‌ എന്നീ ഭാഷകളില്‍ പ്രാവിണ്യമുണ്ടായിരുന്നു. നിരവധി വിദേശ രാജ്യങ്ങളും സന്ദര്‍ശിച്ചു.

*1978 ജൂലൈ നാലിന്‌ അന്തരിച്ചു.

👉ലക്ഷ്മി എന്‍ മേനോൻ (1899-1994) Lakshmi N. Menon
* കേന്ദ്രമന്ത്രിയായ ആദ്യ മലയാളിവനിതയാണ്‌ ലക്ഷ്മിഎന്‍ മേനോന്‍. 

* നെഹ്‌റു മന്ത്രിസഭയില്‍ അംഗമായിരുന്ന അവരുടെ ജീവിതം കഠിനപ്രയത്നവും സ്ഥിരോല്‍സാഹവും ഒരുമിച്ചാല്‍ ഒരു വ്യക്തിക്ക്‌ എത്രത്തോളം ഉയരാന്‍ കഴിയും എന്നതിനു തെളിവാണ്‌.

* തിരുവനന്തപുരത്ത്‌ 1899-ല്‍ ലക്ഷ്മി എന്‍ മേനോന്‍ ജനിച്ചു. തിരുവനന്തപുരം, ചെന്നൈ, ലക്നൗ, ലണ്ടന്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 

* അധ്യാപക- നിയമബിരുദങ്ങള്‍ നേടിയ അവര്‍ ചെന്നൈയിലും കൊല്‍ക്കത്തയിലും അധ്യാപികയായി ജോലിനോക്കി. 

*1930-ല്‍ നന്ദന്‍ മേനോനെ വിവാഹം കഴിച്ചു. പില്‍ക്കാലത്ത്‌ കൊച്ചിയിലെവിദ്യാഭ്യാസ ഡയറക്ടറും പട്ന, കേരള സര്‍വകലാശാലകളില്‍ വൈസ്‌ ചാന്‍സലറുമായി സേവനമനുഷ്ഠിച്ചിട്ടുളള അദ്ദേഹത്തിന്റെ സമ്പര്‍ക്കം പുസ്തകങ്ങളുടെ വിശാലമായ ലോകത്തേക്ക്‌ ലക്ഷ്മിയെ നയിച്ചു.

* പിന്നിട്‌ ലക്ഷ്മി സാമൂഹിക പ്രവര്‍ത്തനരംഗത്തേക്ക്‌ തി
രിഞ്ഞു. പത്രപ്രവര്‍ത്തനവും അവരുടെ കര്‍മരംഗമായി. 

* ഓള്‍ ഇന്ത്യാ വിമന്‍സ്‌ കോണ്‍ഫറന്‍സ്‌ എന്ന സംഘടനയുടെ
ശില്‍പികളിലൊരാളായ അവര്‍ അതിന്റെ സെക്രട്ടറിയായും പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.

* ജവാഹര്‍ലാല്‍ നെഹ്‌റുവുമായി അടുത്തിടപഴകാന്‍ ലക്ഷ്‌മി എന്‍ മേനോന്‍ അവസരമുണ്ടായത്‌ 1938-ല്‍ ആണ്‌.

* 1952-ല്‍ അവര്‍ ബീഹാറില്‍നിന്ന്‌ രാജ്യസഭയിലേക്ക്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. 

* 1952 മുതല്‍ 1957 വരെ പ്രധാനമന്ത്രിയുടെ പാര്‍ലമെന്ററികാര്യ സ്രെകട്ടറിയായി. 

* 1957 മൂതല്‍ 1962 വരെ ഡെപ്യുട്ടി മന്ത്രിയായിരുന്നു. 

* 1962-മുതല്‍ 1967വരെ വിദേശകാര്യമന്ത്രിയായി. തുടര്‍ന്ന്‌ സജീവ രാഷ്ട്രീയത്തില്‍നിന്ന്‌ പിന്‍വാങ്ങിയ അവര്‍ സാസ്കാരിക സാമൂഹികരംഗത്ത്‌ സജീവമായി തുടര്‍ന്നു. 

* ഇന്ത്യയിലെ വനിതകളുടെ സമുദ്ധാരണമായിരുന്നു അവരുടെ ലക്ഷ്യം. ദ പൊസിഷൻ  ഓഫ്‌ വുമൺ അവര്‍ രചിച്ചഗ്രന്ഥമാണ്‌. 

* 1978-ല്‍ രൂപവത്കരിച്ച കേരള മദ്യനിരോധനസമിതിയുടെ ആദ്യ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

* 1924-ല്‍ നന്ദന്‍ മേനോന്‍ അന്തരിച്ചു. പിന്നീട ഒറ്റപ്പെട്ട ജീവിതമാണ്‌ ലക്ഷ്മി നയിച്ചത്‌. 1994 നവംബര്‍ 30-ന്‌ അന്തരിച്ചു. 

* അവരുടെ കര്‍മചൈതന്യത്തെ 1957-ല്‍ രാഷ്ട്രം പദ്മഭൂഷണ്‍ ബഹുമതിയിലൂടെ ആദരിച്ചിരുന്നു.

👉ആനിമസ്ക്രീന്‍ (1901-1963) Annie Mascarene
* തിരുവിതാംകൂര്‍ അസംബ്ലിയിലേക്ക്‌ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ആദ്യവനിത, 

* തിരു-കൊച്ചിയിലെ പ്രഥമ വനിതാമന്ത്രി. 

* ഭരണഘടനയുടെ കരടുരേഖയില്‍ ഒപ്പിട്ട മലയാളിയായ രാജ്യതന്ത്രജ്‌ഞ, 

* ലോക്‌സഭയിലേക്ക്‌ തിരു-കൊച്ചിയില്‍നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട ഏക വനിതാ
സാമാജിക 

* എന്നീ നിലകളില്‍ കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ ചരിത്രത്തിലും വ്യക്തിമുദ്ര പതിപ്പിച്ച വനിതയാണ്‌ ആനിമസ്ക്രീന്‍.

ആനിമസ്ക്രീന്‍ 1901 ജൂണ്‍ ആറിന്‌ തിരുവനന്തപുരത്ത്‌ ജനിച്ചു. 

* എംഎ ബിരുദം നേടിയശേഷം ശ്രീലങ്കയില്‍കുറച്ചുകാലം ജോലിനോക്കി. പിന്നീട് തിരുവനന്തപുരം ലോ കോളേജില്‍നിന്ന്‌ ബിഎല്‍ ബിരുദം നേടിയ അവര്‍ അഭിഭാഷകയായിപ്രാക്ടീസ്‌ ആരംഭിക്കുകയും കുറഞ്ഞസമയം കൊണ്ട്‌ പ്രശസ്തയാവുകയുംചെയ്തു. 

* തിരുവിതാംകൂറിലെ ഒരു രാഷ്ട്രീയസംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച
അവര്‍ ഉത്തരവാദ പ്രക്ഷോഭണസമയത്ത്‌ മറ്റ്‌ പ്രഗല്‍ഭ നേതാക്കളോടൊപ്പം മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. 

രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആറുവര്‍ഷത്തിലേറെ ആനിമസ്ക്രീന്‍ ജയില്‍വാസം അനുഭവിച്ചു.

* തിരുവിതാംകൂര്‍ നിയമസഭയിലേക്ക്‌ ആനിമസ്ക്രീന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്‌ അവരുടെ നേതൃശേഷിയുടെ പ്രത്യക്ഷ തെളിവാണ്‌. തുടര്‍ന്ന്‌ അവര്‍ തിരുവിതാംകൂര്‍ നിയമസഭയില്‍നിന്ന്‌ “ഭരണഘടനാനിര്‍മാണസഭയിലേക്ക് 
വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 

* പറവൂര്‍ ടി കെ നാരായണപിള്ള മന്ത്രിസഭ രൂപവല്‍ക്കരിച്ചപ്പോള്‍ വിദ്യുച്ഛക്തി,
ആരോഗ്യവകുപ്പുകളുടെ മന്ത്രിയായി ചുമതലയേറ്റ അവര്‍ തിരു-കൊച്ചിയിലെ ആദ്യ വനിതാമന്ത്രിയെന്ന വിശേഷണത്തിനും അര്‍ഹയായി.

* പിന്നീട് കോണ്‍ഗ്രസില്‍നിന്ന്‌ രാജിവെച്ച അവര്‍ 1952ല്‍ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തുനിന്ന്‌ സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിക്കുകയും വന്‍ ഭൂരിപക്ഷത്തോടെ ലോക്സഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 

* 1963 ജൂലൈ 19ന്‌ ആനിമസ്ക്രീന്‍ അന്തരിച്ചു.

👉എ.വി.കുട്ടിമാളു അമ്മ (1905-1985) A. V. Kuttimalu Amma
* കേരളത്തിലെ സ്വാതന്ത്ര്യ സമരചരിത്രത്തിലെ പ്രാത:സ്‌മരണീയരായ വനിതകളിലൊരാളാണ്‌ എ വി കുട്ടിമാളു അമ്മ. 

* തെക്കന്‍ മലബാറിലെ പ്രശസ്തമായ ആനക്കര വടക്കേത്ത്‌ തറവാട്ടില്‍ 1905 ഏപ്രില്‍ 23ന്‌ അവര്‍ ജനിച്ചു.

* ചെന്നൈയിലെ പെണ്‍കുട്ടികള്‍ക്കായുള്ള പ്രസിഡന്‍സിസ്കൂളില്‍ ആയിരുന്നു വിദ്യാഭ്യാസം. പ്രായമായ പെണ്‍കുട്ടികളെ ഉന്നതവിദ്യാഭ്യാസത്തിനനയ്ക്കുക എന്നത്‌ അന്നത്തെ സമുദായാചാരപ്രകാരം സാധാരണഗതിയില്‍ വിരളമായതിനാല്‍ അത്തരം വിദ്യാഭ്യാസം അവര്‍ക്ക്‌ ലഭിച്ചില്ല.

* മലബാറിലെ പ്രമുഖ കോണ്‍ഗ്രസ്‌ നേതാവ്‌ കോഴിപ്പുറത്ത്‌ മാധവമേനോന്‍ 1928ല്‍ കുട്ടിമാളു അമ്മയെ വിവാഹം കഴിച്ചു. 

* അതിനുശേഷം പൊതുജിീവിതത്തിലേക്ക്‌ തിരിഞ്ഞ കുട്ടിമാളു അമ്മ 1930ലെ സിവില്‍ ആജ്ഞാലംഘന പ്രസ്ഥാനം മുതല്‍ ഖാദി-സ്വദേശി പ്രസ്ഥാനങ്ങളില്‍ സജീവം വ്യാപൃതയായി. തുടര്‍ന്ന്‌ സ്വാതന്ത്ര്യ പ്രാപ്തിവരെ ത്യാഗോജ്ജലമായിരുന്നു അവരുടെ ജീവിതം.

* 1931 ല്‍ കോഴിക്കോട്ടെ വിദേശവസ്ത്രവ്യാപാര കേന്ദ്രങ്ങളുടെ മുന്നിലുള്ള പിക്കറ്റിങ്ങില്‍ വനിതാ വോളണ്ടിയര്‍മാരെ സംഘടിപ്പിച്ച്‌ അവര്‍ സമരത്തെ ആവേശഭരിതമാക്കി

* അവരുടെ സംഘാടനശേഷിയും നേതൃവൈഭവവും പരിഗണിച്ച്‌ കോണ്‍ഗ്രസ്‌ നേതൃത്വം 1932ല്‍ കുട്ടിമാളു അമ്മയെ കേരളത്തിലെ സമരസര്‍വാധിപതി സ്‌ഥാനത്ത്‌ അവരോധിച്ചു.

* നിരോധനാജ്ഞ ലംഘിച്ച്‌ കോഴിക്കോട്ട് ഒരു വമ്പിച്ച സദസ്സിനെ അഭിസംബോധന ചെയ്തെന്ന കുറ്റമാരോപിച്ച്‌ കുട്ടിമാളു അമ്മയ്ക്ക്‌ രണ്ടുവര്‍ഷത്തെ തടവുശിക്ഷ ലഭിച്ചു. 

* കേവലം രണ്ടുമാസം പ്രായമുണ്ടായിരുന്ന സ്വന്തം ശിശുവിനോടുകൂടി സ്ത്രീകള്‍ക്കായുള്ള വെല്ലൂര്‍ പ്രസിഡന്‍സി ജയിലില്‍ അവര്‍ ആ തടവുശിക്ഷ അനുഭവിച്ചു. പിന്നീടവര്‍ മദ്രാസ്‌ നിയമസഭാംഗമായി.

* 1940 നവംബര്‍ 24ന്‌ ചേവായുരില്‍ സത്യഗ്രഹം അനുഷ്‌ഠിച്ചതിന്റെ പേരില്‍ അവരെ ഒരുവര്‍ഷം തടവിന്‌ ശിക്ഷിച്ചു. 

* ക്വിറ്റിന്ത്യാ സമരകാലത്ത്‌ വീണ്ടും സ്ത്രീകള്‍ക്കായുള്ള പ്രസിഡന്‍സി ജയിലില്‍തന്നെ തടവിലാക്കപ്പെട്ട അവര്‍ 1944ലാണ്‌ മോചിതയായത്‌. പിന്നെയും അവര്‍ സ്വാതന്ത്ര്യ സമര പ്രവര്‍ത്തനങ്ങളില്‍ മുഴുകി. 

* കെപിസിസി അംഗം, അധ്യക്ഷ, കോണ്‍ഗ്രസ്‌ വര്‍ക്കിങ്‌ കമ്മിറ്റി മെമ്പര്‍ എന്നീ നിലകളിലും അവര്‍ സേവനമനുഷ്ഠിച്ചു. ഭര്‍ത്താവ്‌ കോഴിപ്പുറത്ത്‌ മാധവമേനോന്‍ മദ്രാസ് മന്ത്രിസഭയില്‍ അംഗമായപ്പോള്‍ കുട്ടിമാളു അമ്മ അങ്ങോട്ട് താമസംമാറ്റി.  

മാധവമേനോന്‍ മന്ത്രിയായുള്ള സേവനകാലത്തിനുശേഷം കോഴിക്കോട്ട് താമസമാക്കിയ മാധവമേനോന്‍ ദമ്പതികള്‍ ദേശസേവന പ്രവര്‍ത്തനങ്ങളില്‍ പിന്നെയും ശ്രദ്ധപതിപ്പിച്ചു.

* 1985 ല്‍ കുട്ടിമാളു അമ്മ അന്തരിച്ചു.

👉അന്നാ ചാണ്ടി (1905-1996) Anna Chandy
*1905 മെയ്‌ നാലിന്‌ തിരുവനന്തപുരത്ത്‌ സിറിയന്‍ ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനനം. 

* തിരുവിതാംകൂറിലെ ആദ്യത്തെ വനിതാ നിയമബിരുദധാരി. 

* 1926-ല്‍ പ്രാക്ടീസ്‌ ആരംഭിച്ചു.

* 1931-ല്‍ തിരുവിതാംകൂര്‍ നിയമനിര്‍മാണസഭയില്‍ (ശ്രീമുലം പോപ്പുലര്‍ അസംബ്ലി) അംഗമായി.

* സി.പി.രാമസ്വാമി അയ്യൂര്‍ ദിവാനായിരിക്കെ മുന്‍സിഫ്‌
പദവിയില്‍ നിയമിതയായി (1837). ഇന്ത്യയിലെ ആദ്യത്തെ വനിതാ ന്യായാധിപ.

* 1948-ല്‍ ജില്ലാ ജഡ്ജിയായി. ഇന്ത്യയില്‍ ഈ പദവിയിലെത്തിയ ആദ്യ വനിത.

* 1959-ല്‍ കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ജഡ്ജി. ഇന്ത്യയില്‍ ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത.

* 1967-ല്‍ വിരമിച്ചു. അവിവാഹിതയായിരുന്നു.

* സ്ത്രീകളുടെ അവകാശത്തിനായി നിലകൊണ്ട ശ്രീമതി എന്ന പ്രസിദ്ധീകരണത്തിന്റെ സ്ഥാപക പ്രതാധിപ.

* ലോ കമ്മിഷന്‍ അംഗമായും അവര്‍ സേവനമനുഷ്ഠിച്ചു.

* ആത്മകഥ എന്ന പേരില്‍ സ്വജീവിതം എഴുതി (1973).

* 1996 ജൂലൈ 20-ന്‌ അന്തരിച്ചു.

ഇന്ത്യാ ചരിത്രത്തിലിടം നേടിയ വനിതകൾ: ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക  

👉അക്കാമ്മ ചെറിയാന്‍ (1909-1982) Accamma Cherian
* തിരുവനന്തപുരത്ത്‌ വെള്ളയമ്പലത്ത്‌ ഗവര്‍ണറുടെ ഔദ്യോഗികവസതിയായ രാജ്ഭവനുമുമ്പില്‍ ഒരു വനിതയുടെ പൂര്‍ണകായ പ്രതിമയുണ്ട്‌. ചരിത്ര പ്രസിദ്ധമായ 1938-ലെ രാജധാനി മാര്‍ച്ചിലൂടെ തിരുവിതാംകൂര്‍ ചരിത്രത്തില്‍ ചിര പ്രതിഷ്ഠ നേടിയ അക്കാമ്മ ചെറിയാന്റെതാണ്‌ ആ പ്രതിമ. 

* “തിരുവിതാംകൂറിലെ ജൊവാൻ ഓഫ്‌ ആര്‍ക്ക്‌” എന്നു വിശേഷിപ്പിക്കപ്പെട്ട ഈ വനിതയുടെ ജീവിതം തിരുവിതാംകൂര്‍ രാഷ്ട്രീയ ചരിത്രത്തിലെ ഉജ്ജ്വലമായ അദ്ധ്യായങ്ങളിലൊന്നാണ്‌.

* 1909 ഫെബ്രുവരി15ന്‌ കോട്ടയത്തെ കാഞ്ഞിരപ്പള്ളിയില്‍ ജനിച്ച അക്കാമ്മ കാഞ്ഞിരപ്പള്ളിയിലും ചങ്ങനാശ്ശേരിയിലുമായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 

* എറണാകുളം സെന്‍റ്‌ തെരേസാസ്‌ കോളേജില്‍നിന്ന്‌ 1931ല്‍ ചരിത്രത്തില്‍
ബിരുദമെടുത്തു. 

* പിന്നീട് കാഞ്ഞിരപ്പള്ളി സെന്‍റ്മേരിസ്‌ ഇംഗ്ലീഷ്‌ മിഡില്‍ സ്‌കൂളില്‍ ഹെഡ്മിസ്ട്രസായി. 

* അക്കാലത്താണ്‌ തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ ഉത്തരവാദഭരണം ആരംഭിച്ചത്‌. സമരത്തിന്‌ നേതൃത്വം നല്‍കിയ പതിനൊന്ന്‌ ഡിക്ടേറ്റര്‍മാരെ ഒന്നിനുപിറകെ ഒന്നായി അറസ്‌റ്റുചെയ്ത്‌ ജയിലിലടച്ചു. 

* പന്ത്രണ്ടാമത്തെ ഡിക്ടേറ്ററായി നിയോഗിക്കപ്പെട്ടത്‌ അക്കാമ്മയായിരുന്നു.

* ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവിനെക്കണ്ട്‌ നിവേദനം സമര്‍പ്പിക്കാന്‍ അക്കാമ്മയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെത്തിയ വമ്പിച്ച ജാഥയെ പട്ടാളമേധാവി തടഞ്ഞു. 

* പിരിഞ്ഞുപോയില്ലെങ്കില്‍ വെടിവെയ്ക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയ പട്ടാള മേധാവിയോട ““വെടിവയ്ക്കാനാണ്‌ഭാവമെങ്കില്‍ ആദ്യം എന്റെ നെഞ്ചില്‍ത്തന്നെ നിറയൊഴിക്കുക”” എന്നു പറഞ്ഞ അക്കാമ്മയുടെ നിശ്ചയദാര്‍ഢ്യ​ത്തിനുമുന്നില്‍ അധികാരികള്‍ക്കു മൂട്ടുമടക്കേണ്ടിവന്നു.

* ക്രമസമാധാനം പാലിക്കാന്‍ തങ്ങള്‍ അശക്തരാണെന്ന്‌ പട്ടാളമേധാവിയും പൊലീസ്‌ കമ്മീഷണറും മഹാരാജാവിനെ ധരിപ്പിച്ചു. രാഷ്ട്രീയ തടവുകാരുടെ ജയില്‍മോചന രേഖയില്‍ മഹാരാജാവിന്‌ ഒപ്പുവയ്ക്കേണ്ടിവന്നു.

* സ്റ്റേറ്റ്‌ കോണ്‍ഗ്രസിന്റെ ഒന്നാംവാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച്‌ വനിതാവിഭാഗം ദേശികസേവികാസംഘം കമാന്‍ഡന്‍റ്‌ ആയിസമ്മേളനത്തില്‍ പങ്കെടുത്ത അക്കാമ്മയും സഹോദരി റോസമ്മയും കാഞ്ഞിരപ്പള്ളിയില്‍ വച്ച്‌ അറസ്റ്റുചെയുപ്പെട്ടു. അവര്‍ സെൺട്രല്‍ ജയിലില്‍ അടയ്‌ക്കപ്പൈട്ടു. ആനി മസ്ക്രീനും അവിടെയുണ്ടായിരുന്നു. ജയിലില്‍ അവര്‍ക്ക്‌ പല ദുരിതങ്ങളും നേരിടേണ്ടിവന്നു. ജയില്‍വിമോചനത്തിനുശേഷം അക്കാമ്മ മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ മുഴുകി.

* അക്കാമ്മ 1942-ല്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസിന്റെ ആക്ടിങ്‌ പ്രസിഡന്‍റായി. ക്വിറ്റിന്ത്യാ പ്രക്ഷോഭം ആരംഭിച്ച ഘട്ടത്തില്‍നടന്ന സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ വാര്‍ഷിക സമ്മേളനത്തില്‍ അധ്യക്ഷതവഹിച്ചു. 

* തിരുവനന്തപുരത്തുവച്ച്‌ അവരെ അറസ്‌റ്റുചെയ്തു. തുടര്‍ന്ന്‌ ഒരു വര്‍ഷത്തെ തടവുശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ടി.

* 1946 ല്‍ വീണ്ടും ജയിലിലായി. നിരോധനാജ്ന ലംഘിച്ച്‌ കാഞ്ഞിരപ്പളളിയില്‍ ഘോഷയാത്ര നയിച്ചു എന്നതായിരുന്നുകുറ്റം. 

* സിപിയുടെ സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തെ എതിര്‍ത്തതിനും അവര്‍ക്ക്‌ ജയിലില്‍ പോകേണ്ടിവന്നു.

* സ്വാതന്ത്ര്യാനന്തരം അക്കാമ്മ തിരുവിതാംകൂര്‍ കാഞ്ഞിരപ്പള്ളിയെ പ്രതിനിധാനം ചെയ്ത്‌ നിയമസഭയില്‍ അംഗമായി.
* സ്വാതന്ത്ര്യസമരനേതാവും നിയമസഭാംഗവുമായ വിവി വര്‍ക്കിയെ 1951-ല്‍ വിവാഹം കഴിച്ചു. പിന്നീടവര്‍ ക്രമേണ കോണ്‍ഗ്രസില്‍നിന്നകന്നു.

* 1952-ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പിന്തുണയോടെ മീനച്ചില്‍ പാര്‍ലമെന്‍റ്‌ സീറ്റില്‍ മത്സരിച്ചെങ്കിലും തോറ്റു

* 1967 ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്‌സരിച്ചപ്പോഴും അവര്‍ പരാജയപ്പെട്ടു. പിന്നീടവര്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നു പിന്‍വാങ്ങി.

* ഇന്ത്യാ ഗവണ്‍മെന്‍റ്‌ 1972-ല്‍ സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള താമ്രപത്രം നല്‍കി അവരെ ആദരിച്ചു.

* 1982 മെയ്‌ അഞ്ചിന്‌ തിരുവനന്തപുരത്ത്‌ അന്തരിച്ചു. 

* ജീവിതം ഒരു സമരം" ആരുടെ അത്മകഥയാണ് - അക്കാമ്മ ചെറിയാൻ

👉ലളിതാംബിക അന്തര്‍ജനം (1909-1987) Lalithambika Antharjanam
* 1909 മാര്‍ച്ച്‌ 30-ന്‌ കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലെ കോട്ടവട്ടം എന്ന സ്ഥലത്ത്‌ തെങ്ങുന്നത്‌ മഠത്തില്‍ ദാമോദരന്‍ പോറ്റിയുടെയും ചെങ്ങാരപ്പള്ളി നങ്ങയ്യ അന്തര്‍ജനത്തിന്റെയും മകളായി ജനനം. 

* കേരള നിയമസഭാ സ്പീക്കറായിരുന്ന ഡി.ദാമോദരന്‍ പോറ്റി സഹോദരനായിരുന്നു.

* മലയാളം, ഇംഗ്ലിഷ്‌, സംസ്കൃതം, ഹിന്ദി എന്നീ ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്നു. 

* കവിതകളിലൂടെ സാഹിത്യ ലോകത്ത്‌ പ്രവേശിച്ചു. 1937-ല്‍ പ്രസിദ്ധീകരിച്ച ലളിതാജ്ഞലിയാണ്‌ ആദ്യ കൃതി.

* കഥാരംഗത്തും കവിതാരംഗത്തും ഒരു പോലെ കരവിരുത്‌ തെളിയിച്ചു. 

* വനിതകള്‍ക്ക്‌ സമൂഹത്തിലെ പ്രാധാന്യം വിളിച്ചോതുന്ന നിരവധി രചനകള്‍ നടത്തി.

* 1965-ല്‍ പുറത്തിറങ്ങിയ ശകുന്തള എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതി.

* അഗ്നിസാക്ഷി എന്ന നോവല്‍ 1976-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും 1977-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും നേടി.

* പ്രഥമ വയലാര്‍ അവാര്‍ഡിന്‌ അര്‍ഹമായ കൃതിയാണ്‌ അഗ്നിസാക്ഷി. 

* ഇതേ പേരില്‍ ശ്യാമപ്രസാദ്‌ ചലച്ചിത്രാവിഷ്‌കാരം നടത്തി (1998). 

* മനുഷ്യനും മനുഷ്യരും (1979) ആണ്‌ മറ്റൊരു പ്രശസ്ത നോവല്‍. 

* പുനര്‍ജന്മം, വിരസംഗീതം എന്നിവ നാടകങ്ങളും കുഞ്ഞോമന, ഗോസായി പറഞ്ഞ കഥ എന്നിവ ബാലസാഹിത്യ കൃതികളും ഗ്രാമബാലിക ലഘു നോവലുൂമാണ്‌.

* ആത്മകഥയ്ക്ക്‌ ഒരു ആമുഖം എന്ന ശീര്‍ഷകത്തില്‍ ആത്മകഥയെഴുതി.

* മൂടൂപടത്തില്‍ (1946), കാലത്തിന്റെ ഏടുകള്‍ (1949), തകര്‍ന്ന തലമുറ (1949), കിളിവാതിലിലൂടെ (1950), കൊടുങ്കാറ്റില്‍നിന്ന്‌ (1950), കണ്ണീരിന്റെ പുഞ്ചിരി (1955), അഗ്നിപുഷ്പങ്ങള്‍ (1960) തുടങ്ങിയവ പ്രശസ്തമായ ചെറുകഥകളാണ്‌.

* പ്രമുഖ മലയാള കഥാകൃത്ത്‌ എന്‍.മോഹനന്‍ മകനാണ്‌.

* സീത മുതല്‍ സത്യവതി വരെ എന്ന കൃതിക്ക്‌ 1973-ല്‍ നിരൂപണം/പഠനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

* സോഷ്യല്‍ വെല്‍ഫയര്‍ ബോര്‍ഡ്‌, കേരള സാഹിത്യ അക്കാദമി എന്നിവയില്‍ അംഗമായിരുന്നിട്ടുണ്ട്‌.

* 1987-ല്‍ അന്തരിച്ചു.

👉പാര്‍വതി മനാഴി (Parvathy Manazhi)
* നമ്പൂതിരി സ്ത്രീകള്‍ വീടിന്‌ പുറത്തിറങ്ങേണ്ടിവരുമ്പോള്‍ ധരിക്കുന്ന ഘോഷ എന്ന വേഷവിധാനം ബഹിഷ്‌കരിച്ച്‌ പൊതുസ്ഥലത്ത്‌ പ്രവേശിച്ചതിലൂടെ ശ്രദ്ധേയയായ വനിതയാണ്‌ പാര്‍വതി മനാഴി. 

👉പാര്‍വതി നെന്മേനിമംഗലം (Parvathi Nenmenimangalam)
* 1911-ല്‍ ഇരിങ്ങാലക്കുടയില്‍ നടവരമ്പത്ത്‌ നല്ലൂര്‍ ഇല്ലത്ത്‌ പാര്‍വതി നെന്മേനിമംഗലം ജനിച്ചു. പിതാവ്‌ വിഷ്ണുനമ്പുതിരി. മാതാവ്‌ സരസ്വതി അന്തര്‍ജനം. * ചേറ്റുപുഴയില്‍ നെന്മേനിമംഗലം ഇല്ലത്ത്‌ വാസുദേവന്‍ നമ്പൂതിരി വിവാഹം കഴിച്ചു. അങ്ങനെയാണ്‌ പാര്‍വതി നെന്മേനിമംഗലം എന്ന പേര്‍ ലഭിച്ചത്‌.

* കേരളത്തിലെ സാമൂഹിക പരിഷ്കരണരംഗത്ത്‌ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വനിതയാണ്‌ പാര്‍വതി നെന്മേനിമംഗലം.

* അന്തര്‍ജന സമാജം രൂപവത്കരിക്കുന്നതിന്‌ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച വനിതയാണ്‌ പാര്‍വതി നെന്മേനിമംഗലം.

* കൊച്ചി നിയമസഭയില്‍ നമ്പൂതിരി ബില്‍ ചര്‍ച്ച ചെയ്യുന്നതിന്‌ അന്തര്‍ജനങ്ങളുടെ പ്രതിനിധിയായി പാര്‍വതി നെമ്മേനിമംഗലത്തെ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുകയുണ്ടായി.

* നമ്പൂതിരി സമുദായത്തിലെ ആദ്യത്തെ വിധവാ വിവാഹം നടത്തുന്നതിനും പാര്‍വതി നെന്മേനിമംഗലം മുന്‍കൈയെടുത്തു. 

*1934 സെപ്തംബര്‍ 13-ന്‌ നടന്ന വിവാഹത്തില്‍ വരന്‍ എം.ആര്‍.ഭട്ടതിരിപ്പാടും വധു ഉമാ അന്തര്‍ജനവുമായിരുന്നു. വി.ടി.ഭട്ടതിരിപ്പാടിന്റെ വസതിയായ രസികസദനത്തിലായിരുന്നു വിവാഹച്ചടങ്ങ്‌ നടന്നത്‌.

👉ആര്യ പള്ളം (Arya Pallam)
* സാമൂഹിക പരിവര്‍ത്തനത്തിനായി ജീവിതം സമര്‍പ്പിച്ച ഒരു അന്തര്‍ജനമായിരുന്നു ആര്യ പള്ളം. 

* 1909-ല്‍ ജനിച്ചു. പതിമൂന്നാം വയസ്സില്‍ പള്ളത്ത്‌ കൃഷ്ണന്‍ നമ്പൂതിരിപ്പാടുമായി വിവാഹം. അങ്ങനെയാണ്‌ യോഗക്ഷേമസഭയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ അറിഞ്ഞത്‌.

* അന്തര്‍ജന സമാജത്തിന്റെ അധ്യക്ഷ സ്ഥാനത്ത്‌ ആര്യ പള്ളം പ്രവര്‍ത്തിക്കുകയുണ്ടായി. പാലിയം സത്യാഗ്രഹത്തിലും അവര്‍ പങ്കെടുത്തു.

👉ലളിതാ പ്രഭു (Lalitha Prabhu)
* പ്രശസ്ത പണ്ഡിതനായ ശേഷഗിരി പ്രഭുവിന്റെ മക്കളാണ്‌ ലളിതാ പ്രഭുവും കമലാ പ്രഭുവും.

* മലബാര്‍ പ്രദേശത്തെ രാഷ്രീയ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്ന നന്ദഗോകുലം എന്ന വീട്ടിലാണ്‌ ലളിതാ പ്രഭു ജനിച്ചത്‌.

* കേരള മഹിളാ ദേശസേവികാ സംഘത്തിന്റെ മുന്‍നിര പ്രവര്‍ത്തകരിലൊരാളായിരുന്നു ലളിത.

* കോണ്‍ഗ്രസില്‍ അണിചേര്‍ന്ന ലളിതയും കമലയും ദേശീയ പ്രസ്ഥാനത്തില്‍ സജീവമായി.

👉തോട്ടക്കാട്ട് ഇക്കാവമ്മ (1864-1916) Thottakattu Ikkavamma
*അടുക്കളയുടെ നാലു ചുവരുകൾക്കുള്ളിൽ, എല്ലാത്തരം ചൂഷണങ്ങൾക്കും വിധേയമായി ജീവിച്ചു വന്നിരുന്ന സ്ത്രികളുടെ സ്വാതന്ത്യത്തിനു വേണ്ടി നൂറു വർഷത്തിനു മുൻപ് ശബ്ദമുയർത്തിയ മഹതിയാണ് തോട്ടക്കാട്ട് ഇക്കാവമ്മ 

* 1864 മേയ് 3-ന് എറണാകുളത്ത് ജനിച്ചു

* മലയാളത്തിലെ കവയിത്രിയും ആദ്യകാലനാടകരചയിതാക്കളിൽ ഒരാളുമാണ് തോട്ടയ്ക്കാട്ട് ഇക്കാവമ്മ. സുഭദ്രാർജ്ജുനം നാടകമാണ് ഇക്കാവമ്മയുടെ പ്രധാനപ്പെട്ട രചന.

* 1892-ൽ തൃശ്ശൂരിൽ ടി.സി. അച്ചുതമേനോന്റെ സംഗീതനൈഷധത്തിന്റെ അവതരണത്തിൽ നളനായി അഭിനയിക്കുകകൂടി ചെയ്തിരുന്നു ഇക്കാവമ്മ, ആദ്യമായി മലയാളനാടകത്തിൽ അഭിനയിച്ച സ്ത്രീ എന്നും അറിയപ്പെടുന്നു. 

* നൂറ്റാണ്ടുകൾക്കു മുൻപ് അവരെഴുതിയ ഒരു കവിത അന്ന്, വലിയ വിവാദമായിരുന്നു.
"മല്ലാരി പ്രിയയായ ഭാമ സമരം ചെയ്തീലയോ തേർതെളി-
ച്ചിട്ടില്ലേ പണ്ടു സുഭദ്ര ,പാരിതു ഭരിക്കുന്നില്ലേ വിക്ടോറിയ
മല്ലാക്ഷീമണികൾക്ക് പാടവമിവയെക്കല്ലാം തികഞ്ഞീടു കിൽ
ചൊല്ലേറും കവിതയ്ക്കു മാത്രമ വളാളല്ലാതെ വന്നീടുമോ." 

* കേരളവർമ്മ വലിയകോയിതമ്പുരാൻ അവരെ ഉളളഴിഞ്ഞു പ്രശംസിച്ചു. 

* സാഹിത്യ രംഗത്ത് നിസ്തുല സംഭാവനകളാണ് ഇവർ ചെയ്തത്. അതിൽ എടുത്തു പറയുന്നത് സുഭദ്രാർജ്ജുന നാടക രചനയാണ്. നളചരിതം നാടകം, സന്മാർഗ്ഗോപദേശം ഓട്ടൻതുള്ളൽ, കുറത്തിപ്പാട്ട് ,കല്കി പുരാണം ഇവയൊക്കെ യാണ് പ്രധാന കൃതികൾ. ഇവരുടെ മകളായിരുന്നു തോട്ടയ്ക്കാട്ട് മാധവിയമ്മ

👉തോട്ടയ്ക്കാട്ട്‌ മാധവിയമ്മ (Thottakkattu Madhaviamma)
* കൊച്ചിയിലെ ദിവാന്‍ പേഷ്കാറുടെയും കവയിത്രി തോട്ടക്കാട്ട് ഇക്കാവമ്മയുടെയും മകളായിട്ടാണ്‌ മാധവിയമ്മ ജനിച്ചത്‌.

* കൊച്ചി നിയമസഭയില്‍ അംഗമായ ആദ്യ വനിതയാണ്‌ തോട്ടയ്ക്കാട്ട്‌ മാധവിയമ്മ. 

* സാമൂഹിക പരിഷ്കര്‍ത്താവ്‌ മന്നത്ത്‌ പദ്മനാഭനാണ്‌ അവരെ വിവാഹം കഴിച്ചത്‌.

* 1929-ല്‍ നായര്‍ സര്‍വീസ്‌ സൊസൈറ്റി വനിതകള്‍ക്കായ് മാത്രം സംഘടിപ്പിച്ച സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്‌ തോട്ടയ്ക്കാട്ട്‌ മാധവിയമ്മയായിരുന്നു.
<കേരളത്തിലെ സമരനായികമാർ-അടുത്ത പേജിൽ തുടരുന്നു - ഇവിടെ ക്ലിക്കുക

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here
👉കേരളത്തിലെ നദികളും ജലസംഭരണികളും 
👉ഇന്ത്യൻ പ്രതിരോധം 
👉അന്തരീക്ഷതാപന പ്രക്രിയകള്‍ 
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ 
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും 
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here