ഭൂമിശാസ്‌ത്രം: ഋതുഭേദങ്ങളും സമയവും- പി.എസ്.സി. ചോദ്യോത്തരങ്ങൾ

PSC Geography: Seasons and Time Questions and Answers 10th, +2, Degree Level Exam Questions and answers. (പത്താം ക്ലാസ്സിലെ ഭൂമിശാസ്‌ത്ര പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്.)

സൗരോര്‍ജലഭ്യതയിലുള്ള ഏറ്റക്കുറച്ചിലുകളാണ്‌ വ്യത്യസ്ത ഋതുക്കളിലെ പ്രധാന സവിശേഷത. ഇതിന്‌ കാരണമാകുന്നത്‌ ഭൂമിയുടെ പരിക്രമണവും അച്ചുതണ്ടിന്റെ ചരിവുമാണ്‌. ദീര്‍ഘവൃത്താകൃതിയിലുള്ള സഞ്ചാരപഥ (Elliptical Orbit) ത്തിലൂടെയാണ്‌ ഭൂമി സൂര്യനെ വലംവയ്ക്കുന്നത്‌ എന്നു നിങ്ങള്‍ക്കറിയാമല്ലോ. ഇതിനെയാണ്‌ പരിക്രമണം (Revolution) എന്നു വിളിക്കുന്നത്‌. 

പത്താം ക്ലാസ്സിലെ ഭൂമിശാസ്‌ത്ര പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വിശദമായ പഠന സഹായി താഴെ നൽകുന്നു. മാത്രമല്ല ഈ ചോദ്യോത്തരങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ രണ്ട് വീഡിയോകളും ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ദയവായി ഞങ്ങളുടെ YouTube Channel സബ്സ്ക്രൈബ് ചെയ്യുക.
 
വിഷുവങ്ങളും (സമരാത്രദിനങ്ങൾ) അയനാന്തങ്ങളും
ഒരു പരിക്രമണകാലയളവില്‍ ഭൂമിക്ക്‌ സൂര്യനില്‍ നിന്നുള്ള അകലത്തില്‍ നിരന്തരം മാറ്റമുണ്ടായിക്കൊണ്ടിരിക്കും. ഭൂമി സൂര്യനോട്‌ ഏറ്റവും അടുത്ത്‌ വരുന്ന ദിനവും ഏറ്റവും അകന്നുപോകുന്ന ദിനവുമുണ്ട്.  ഈ ദിവസങ്ങളെ യഥാക്രമം സുര്യസമീപദിനം (Perihelion) എന്നും സൂര്യവിദൂര ദിനം (Aphelion) എന്നും വിളി
ക്കുന്നു.

☀ ഭൂമിയുടെ അച്ചുതണ്ടിന്‌ പരിക്രമണതലത്തില്‍ നിന്ന്‌ 66½ ഡിഗ്രി  ചരിവുണ്ട്. ലംബതലത്തില്‍ നിന്നു കണക്കാക്കിയാല്‍ ഈ ചരിവ്‌ 23½ ഡിഗ്രി ആണ്‌. പരിക്രമണവേളയിലുടനീളം ഭൂമി ഈ ചരിവ്‌ നിലനിര്‍ത്തുന്നു. ഇതിനെ അച്ചുതണ്ടിന്റെ സമാന്തരത (Parellelism of earth axis) എന്നാണ്‌ പറയുന്നത്‌.

☀അച്ചുതണ്ടിന്റെ ചരിവ് നിമിത്തം സൂര്യന്റെ ആപേക്ഷിക സ്ഥാനം ഉത്തരായന രേഖയ്ക്കും, ദക്ഷിണായന രേഖയ്ക്കും ഇടയിൽ മാറിക്കൊണ്ടിരിക്കുന്നു. ഇതിനെ സൂര്യന്റെ അയനം (Apparent movement of the sun) എന്ന് വിളിക്കുന്നു.

☀സൂര്യൻ ഭൂമധ്യ രേഖയ്ക്ക് നേർമുകളിലായിരിക്കുമ്പോൾ ഉത്തരാർദ്ധഗോളത്തിലും, ദക്ഷിണാർദ്ധ ഗോളത്തിലും തുല്യ അളവിൽ സൂര്യപ്രകാശം ലഭിക്കുന്നു. പരിക്രമണ വേളയിൽ  സൂര്യന്റെ ആപേക്ഷിക സ്ഥാനം മധ്യരേഖയ്ക്ക് നേർമുകളിലാകുന്നത് മാർച്ച് 21, സെപ്തംബർ 23 എന്നീ ദിനങ്ങളിലാണ്. അതുകൊണ്ട് ഈ ദിവസങ്ങളിൽ രണ്ട് അർദ്ധഗോളങ്ങളിലും രാത്രിയുടെയും, പകലിന്റെയും ദൈർഘ്യം തുല്യമായിരിക്കും. ഈ ദിനങ്ങളെ സമരാത്ര ദിനങ്ങൾ അഥവാ വിഷുവങ്ങൾ (Equinoxes) എന്നു പറയുന്നു.
* രാത്രിയും പകലും ഉണ്ടാവാനുള്ള കാരണം- ഭൂമിയുടെ ഭ്രമണമാണ്‌

* ഋതുക്കള്‍ ഉണ്ടാവാനുള്ള കാരണം - ഭൂമിയുടെ പരിക്രമണമാണ്‌

* സൂര്യനെ ഒരുപ്രാവശ്യം വലംവെക്കാന്‍ (പരിക്രമണം) ഭൂമിക്കുവേണ്ട സമയം (Tropical year) 365 ദിവസം 5 മണിക്കൂര്‍ 48 മിനുട്ടാണ്‌

* ഭൂമിക്ക്‌ ഏറ്റവും കുടുതല്‍ ഭ്രമണ വേഗമുള്ളത് ഭ്രമധ്യരേഖാ പ്രദേശത്താണ്‌

* ധ്രുവങ്ങളിലാണ്‌ ഏറ്റവും കുറവ്‌ ഭ്രമണവേഗമുള്ളത്‌

* 1674k/h ആണ് ഭുമധ്യരേഖാപ്രദേശങ്ങളില്‍ ഭൂമിയുടെ ഭൂമണവേഗം.

* 11.2km/h ആണ്‌ ഭൂമിയുടെ പലായന പ്രവേഗം

* രാത്രിയും പകലും തുല്യമായി വരുന്ന ദിവസങ്ങള്‍ അറിയപ്പെടുന്നത്‌ വിഷുവങ്ങള്‍
(Equinoxes) എന്നാണ്‌

സുര്യന്‍ ഭൂമധ്യരേഖയ്ക്ക്‌ നേർ മുകളിലായിരിക്കുമ്പോൾ ഉത്തരാര്‍ധഗോളത്തിലും ദക്ഷിണാര്‍ധഗോളത്തിലും തുല്യ അളവില്‍ സൂര്യപ്രകാശം ലഭിക്കുന്നു. 

പരിക്രമണവേളയില്‍ സൂര്യന്റെ ആപേക്ഷിക സ്ഥാനം മധ്യരേഖയ്ക്ക്‌ നേര്‍ മുകളിലാകുന്നത്‌ മാര്‍ച്ച്‌ 21, സെപ്തംബര്‍, 23 എന്നീ ദിനങ്ങളിലാണ്‌. അതുകൊണ്ടുതന്നെ ഈ ദിനങ്ങളില്‍ രണ്ട്‌ അര്‍ധഗോളങ്ങളിലും രാത്രിയുടെയും പകലിന്റെയും ദൈര്‍ഘ്യം തുല്യമായിരിക്കും. ഈ ദിനങ്ങളെ. സമരാത്രദിനങ്ങള്‍ അഥവാ വിഷുവങ്ങള്‍ എന്ന്‌ വിളിക്കുന്നു.

* രാത്രിയും പകലും തമ്മിലുള്ള ദൈര്‍ഘ്യവ്യത്യാസം കൂടുതലായി അനുഭവപ്പെടുന്ന ദിവസങ്ങള്‍ അയനാന്തങ്ങള്‍ (Solstice) എന്നറിയപ്പെടുന്നു.

* മാര്‍ച്ച്‌ 21 മുതല്‍ മധ്യരേഖയില്‍ നിന്നും വടക്കോട്ട്‌ അയനം ചെയ്ത്‌ ജൂണ്‍ 21 ന്‌ സൂര്യന്‍ ഉത്തരായന രേഖയ്ക്ക്‌ (23¹/₂ ഡിഗ്രിവടക്ക്‌) നേര്‍മുകളിലെത്തുന്നു. ഈ ദിനത്തെ ഉത്തരാര്‍ദ്ധഗോളത്തില്‍ ഗ്രീഷ്മ അയനാന്തദിനം (Summer Solstice) എന്ന്‌ വിളിക്കുന്നു. ഉത്തരാര്‍ദ്ധഗോളത്തില്‍ ഏറ്റവും ദൈര്‍ഘ്യമുള്ള പകലും, ഏറ്റവും ഹ്രസ്വമായ രാത്രിയും അനുഭവപ്പെടുന്നത്‌ ഈദിനത്തിലാണ്‌.

* ഇന്ത്യയില്‍ ഏറ്റവും ദൈര്‍ഘ്യം അനുഭവപ്പെടുന്ന പകല്‍ ജൂണ്‍ 21 ആണ്‌.

* അന്താരാഷ്ട യോഗാദിനമാണ്‌ ജൂണ്‍ 21

* ഇന്ത്യ ഉത്തരാര്‍ധഗോളത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്‌.

* ഉത്തരാര്‍ധഗോളത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ രാത്രി അനുഭവപ്പെടുന്ന ദിവസം ഡിസംബര്‍ 22 ആണ്‌.

* മാര്‍ച്ച്‌ 21 മുതല്‍ ജൂണ്‍ 21 വരെ ഉത്തരാര്‍ദ്ധഗോളത്തില്‍ പൊതുവെ വസന്തകാലമായിരിക്കും (Spring Season). ശൈത്യ കാലത്തില്‍ നിന്നും വേനല്‍ക്കാലത്തിലേക്കുള്ള മാറ്റത്തിന്റെ കാലമാണിത്‌. 

* ജൂണ്‍ 21 മുതല്‍. ഉത്തരായനരേഖയില്‍ നിന്നും തെക്കോട്ട്‌ അയനം ആരംഭിക്കുന്ന സൂര്യൻ സെപ്റ്റം ബര്‍ 23 ന്‌ വീണ്ടും ഭൂമധ്യരേഖയ്ക്ക്‌ നേര്‍മുകളിലെത്തുന്നു. ഈ കാലയളവിലാണ്‌ ഉത്തരാര്‍ദ്ധഗോളത്തില്‍ വേനല്‍ക്കാലം (Summer season).

* സെപ്റ്റംബര്‍ 23 മുതല്‍ മധ്യരേഖയില്‍ നിന്നും തെക്കോട്ട്‌ അയനം തുടരുന്ന സുര്യന്‍ ഡിസംബര്‍ 22 ന് ദക്ഷിണായനരേഖയ്ക്ക്‌ (23½ തെക്ക്‌) നേര്‍മുകളിലെത്തുന്നു. ഈ ദിനത്തെ ഉത്തരാര്‍ദ്ധഗോളത്തില്‍ ശൈത്യ അയനാന്തദിനം (Winter Solstice) എന്ന്‌ വിളിക്കുന്നു. ഈ ദിവസം ഉത്തരാര്‍ദ്ധ ഗോളത്തില്‍ ഏറ്റവും ഹ്രസ്വമായ പകലും ഏറ്റവും ദൈര്‍ഘ്യമുള്ള രാത്രിയും അനുഭവപ്പെടുന്നു.

* സെപ്റ്റംബര്‍ 23 മുതല്‍ ഡിസംബര്‍ 22 വരെ ഉത്തരാര്‍ദ്ധഗോളത്തില്‍ ഹേമന്തകാലമാണ്‌ (Autumn season). വേനല്‍ക്കാലത്തിന്റെ തീക്ഷ്ണതയില്‍ നിന്ന്‌ ശൈത്യകാലത്തി ലേക്കുള്ള മാറ്റത്തിന്റെ കാലമാണ്‌ ഹേമന്തകാലം. 

* ഡിസംബര്‍ 22 ന് ദക്ഷിണായന രേഖയില്‍ നിന്നും വടക്കോട്ട്‌ അയനമാരംഭിക്കുന്ന സൂര്യന്‍. മാര്‍ച്ച്‌ 21 ന്‌ വീണ്ടും മധ്യരേഖയ്ക്ക്‌ നേര്‍മുകളിലെത്തുന്നു. ഈ കാലയളവാണ്‌ ഉത്തരാര്‍ദ്ധഗോളത്തിലെ ശൈത്യകാലം (Winter season).

ദക്ഷിണായന രേഖയില്‍ നിന്നും ഉത്തരായന രേഖയിലേക്കുള്ള സൂര്യന്റെ അയനത്തെ “ഉത്തരായനം' എന്ന്‌ വിളിക്കുന്നു. 

* ഉത്തരായനരേഖയില്‍ നിന്നും ദക്ഷിണായന രേഖയിലേക്കുള്ള സൂര്യന്റെ അയനത്തെ 'ദക്ഷിണായനം' എന്ന്‌ വിളിക്കുന്നു. 

* മാര്‍ച്ച്‌ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആറ്‌ മാസക്കാലം സൂര്യന്‍ ഉത്തരാര്‍ദ്ധ ഗോളത്തിലായതിനാല്‍ ഈ കാലയളവില്‍ ഉത്തര്രധുവ പ്രദേശങ്ങളില്‍ ആറുമാസക്കാലം തുടര്‍ച്ചയായി പകലായിരിക്കും. 

* സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച്‌ വരെ നീളുന്ന ആറുമാസക്കാലം സുര്യന്‍ ദക്ഷിണാര്‍ദ്ധ ഗോളത്തിനായതിനാല്‍ ഉത്തര ധ്രുവപ്രദേശങ്ങളില്‍ ആറുമാസക്കാലം തുടര്‍ച്ചയായി രാത്രിയായിരിക്കും.


   
ഇന്ത്യയിലെ പരമ്പരാഗത ഋതുക്കള്‍
പൊതുവെ തുക്കളെ നാലായി തിരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ 
അന്തരീക്ഷസ്ഥിതിയിലെ മാറ്റങ്ങള്‍ അടിസ്ഥാനമാക്കി ആറ്‌ വ്യത്യസ്ത ഋതുക്കള്‍ ഉള്ളതായി കണക്കാക്കുന്നു.
* വസന്തകാലം - മാര്‍ച്ച്‌ - ഏപ്രില്‍ മാസങ്ങളില്‍
* ഗ്രീഷ്മകാലം - മേയ്‌ - ജൂണ്‍  മാസങ്ങളില്‍
* വർഷകാലം - ജൂലൈ - ആഗസ്റ്റ്‌ മാസങ്ങളില്‍
* ശരത്കാലം - സെപ്തംബര്‍ - ഒക്ടോബര്‍ മാസങ്ങളില്‍.
* ഹേമന്തകാലം - നവംബര്‍ - ഡിസംബര്‍ മാസങ്ങളില്‍
* ശിശിരകാലം - ജനുവരി - ഫെബ്രുവരി മാസങ്ങളില്‍

* ഭൂമധ്യരേഖയ്ക്ക്‌ സമാന്തരമായി വരയ്ക്കുന്ന വൃത്തരേഖകളാണ്‌ അക്ഷാംശങ്ങള്‍ (Latitudes) 

* ഏറ്റവും വലിയ അക്ഷാംശരേഖയാണ് ഭൂമധ്യരേഖ

* പൂജ്യം ഡിഗ്രി അക്ഷാംശരേഖ എന്നറിയപ്പെടുന്നത്‌ ദുമധ്യരേഖയാണ്‌ (Equator)
അടുത്തടുത്ത്‌ രണ്ട്‌ അക്ഷാംശങ്ങള്‍ തമ്മിലുള്ള ദൂരം 111 കി.മി ആണ്‌.


സമയം കണക്കാക്കാം 
* ഉത്തരധ്രുവത്തെയും, ദക്ഷിണധ്രുവത്തെയും യോജിപ്പിച്ച്‌ തെക്കുവടക്കായി വരയ്ക്കുന്ന സാങ്കല്പിക രേഖകളാണ് രേഖാംശരേഖകൾ (Longitudes)

* ഭൂമിയുടെ കോണളവ് 360⁰ യാണല്ലോ. ഓരോ ഡിഗ്രി കോണളവിലും ഒരു
രേഖാംശം വീതം വരച്ചാല്‍ 360 രേഖാംശരേഖകള്‍ ലഭിക്കും. 

* രേഖാംശരേഖകളുടെ ആകെ എണ്ണം 360 ആണ്‌

പൂജ്യം ഡിഗ്രിരേഖാംശരേഖ ഗ്രീച്ച് രേഖ എന്നുമറിയപ്പെടുന്നു.

ഗ്രീനിച്ച രേഖയെ അടിസ്ഥാനമാക്കിയാണ്‌ ലോകത്ത്‌ എവിടെയുമുള്ള സമയം നിര്‍ണയിക്കപ്പെടുന്നത്‌ എന്നതിനാല്‍ ഈ രേഖ പ്രൈം മെറീഡിയന്‍ (Prime Meridian) എന്നും വിളിക്കപ്പെടുന്നു. 

* ഗ്രീനിച്ച്‌ രേഖയിലെ പ്രാദേശികസമയത്തെ ഗ്രീനിച്ച്‌ സമയം (Greenwich Mean Time) എന്നു പറയുന്നു. 

* ഗ്രീനിച്ച്‌ രേഖയെ അടിസ്ഥാനമാക്കി ഒരുമണിക്കൂര്‍ വീതം സമയവ്യത്യാസമുള്ള 24 മേഖലകളായിലോകത്തെ തിരിച്ചിരിക്കുന്നു. ഇവ സമയമേഖലകള്‍ (time zones) എന്ന്‌ അറിയപ്പെടുന്നു.

ലോകത്തിലെ ഓരോ രാജ്യവും ഏറക്കുറേ മധ്യത്തിലൂടെ കടന്നുപോകുന്ന രേഖാംശരേഖയെ മാനകരേഖാംശമായി (Standard Meridian) പരിഗണിക്കുന്നു. 

* മാനകരേഖാംശത്തിലെ പ്രാദേശികസമയമാണ്‌ ആ രാജ്യത്തിന്റെ മാനകസമയം (Standard Time).

* ഒരു ഡിഗ്രി തിരിയാൻ ഭൂമിക്ക്‌ വേണ്ടത്‌ 4 മിനിറ്റാണ്. 15 രേഖാംശപ്രദേശം തിരിയുമ്പോള്‍ ഒരു മണിക്കൂര്‍ സമയവ്യത്യാസമുണ്ടാകുന്നു. അതിനാൽ 360⁰ തിരിയാന്‍ ഭൂമിക്ക്‌ വേണ്ടത്‌ 24 മണിക്കൂർ.

പൂര്‍വരേഖാംശം 68 ഡിഗ്രി  മുതല്‍ 97 ഡിഗ്രി  വരെയാണ് ഇന്ത്യയുടെ രേഖാംശീയ
വ്യാപ്തി. ഇവയുടെ ഏകദേശം മധ്യത്തായി സ്ഥിതി ചെയ്യുന്ന 82¹/₂ ഡിഗ്രി 
പൂര്‍വരേഖാംശത്തെയാണ്‌ ഇന്ത്യയുടെ മാനകരേഖാംശമായി കണക്കാക്കുന്നത്‌.

* പ്രാദേശിക സമയം ഗ്രീനിച്ച്‌ സമയത്തേക്കാള്‍ ഒരു ഡിഗ്രി മാറുമ്പോള്‍ 4 മിനുട്ട്‌ വ്യത്യാസപ്പെടുന്നു.

* 15 ഡിഗ്രി രേഖാംശം പ്രാദേശിക സമയത്തിന്‌ ഒരു മണിക്കൂര്‍ വ്യത്യാസം വരുന്നു. 

* ഉത്തരധ്രുവത്തിൽ ആദ്യമായി എത്തിയത് റോബർട്ട് പിയറിയും ദക്ഷിണ ധ്രുവത്തിൽ ആദ്യമെത്തിയത് റൊണാൾഡ്‌ അമുണ്ട്സെന്നുമാണ്.  

* ഉത്തരായന രേഖയോട്‌ ഏറ്റവും അടുത്ത്‌ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ നഗരമാണ്‌ കൊല്‍ക്കത്ത.

* ഉത്തരായന രേഖ കടന്നുപോകുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളാണ്‌ ഗുജറാത്ത്‌, രാജസ്ഥാന്‍, മധ്യപ്രദേശ്‌, ത്രിപുര, ഛത്തിസ്ഗഢ്, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, മിസോറം എന്നിവ

* ഓരോ രാജ്യവും അവരുടെ രാജ്യത്തിനുവേണ്ടി സ്ഥിരപ്പെടുത്തിയ സമയമാണ്‌ സ്റ്റാന്‍ഡേര്‍ഡ്‌ സമയം എന്നറിയപ്പെടുന്നത്‌.

* 821/2 ഡിഗ്രി കിഴക്ക്‌ രേഖാംശരേഖ കണക്കാക്കിയാണ് ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം തിട്ടപ്പെടുത്തിയിട്ടുള്ളത്. 

* ഇന്ത്യയുടെ അതേ സ്റ്റാന്‍ഡേര്‍ഡ് സമയ മുള്ള രാജ്യമാണ്‌ ശ്രിലങ്ക.

* ഭൂമധ്യമേഖയില്‍നിന്നും പേരു ലഭിച്ച രാജ്യമാണ്‌ ഇക്വഡോര്‍

* ഭൂമധ്യമേഖയും ഗ്രീനിച്ച് രേഖയും തമ്മില്‍ ചേരുന്നത് ഘാനയുടെ തലസ്ഥാനമായ അക്ര നഗരത്തിനടുത്തായാണ് കണക്കാക്കിയിട്ടുള്ളത്.

* 821/2 ഡിഗ്രി കിഴക്ക്‌ രേഖാംശം കടന്ന്പോകുന്ന ഇന്ത്യയിലെ സ്ഥലങ്ങളാണ്‌ ഉത്തര്‍പ്രദേശിലെ അലഹബാദ്‌, ആന്ധ്രയിലെ കാക്കിനഡ എന്നിവ.

* ഭൂമധ്യരേഖ, ഉത്തരായനരേഖ, ദക്ഷിണായനരേഖ എന്നിവ കടന്ന് പോകുന്ന ഏക വന്‍കര - ആഫ്രിക്ക

* ഭൂമധ്യരേഖ, ദക്ഷിണായനരേഖ എന്നിവ കടന്ന് പോകുന്ന ഏക രാജ്യം - ബ്രസീൽ 

* ഭൂമധ്യരേഖ കടന്നുപോകുന്ന ഏക ഏഷ്യന്‍ രാജ്യം - ഇന്‍ഡൊനീഷ്യ

ഭൂമധ്യരേഖയോട്‌ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ മെട്രോ നഗരം - ചെന്നൈ

* ഇന്ത്യന്‍ ഉപദ്വീപിന്റെ തെക്കെ അറ്റത്തിന്‌ സമീപത്തുകൂടി കടന്നുപോകുന്ന അക്ഷാംശ രേഖയാണ്‌ ഭൂമധ്യരേഖ.

* ഭുമധ്യരേഖയെ രണ്ടുതവണ മുറിച്ചൊഴുകുന്ന നദിയാണ്‌ കോംഗോനദി

* ദക്ഷിണായനരേഖ രണ്ടുതവണ മുറിച്ചൊഴുകുന്ന നദിയാണ്‌ - ലിംപോപ്‌ നദി

* ഗ്രീനിച്ചില്‍നിന്നും 180 ഡിഗ്രി അകലെയുള്ള രേഖാംശം അന്താരാഷ്ട ദിനാങ്കരേഖ
(International Date Line) എന്നറിയപ്പെടുന്നു.
* അന്താരാഷ്ട ദിനാങ്കരേഖയുടെ ഇരുവശവും തമ്മിലുള്ള വ്യത്യാസം ഒരു ദിവസമാണ്‌.

ഒരു രാജ്യത്തിലൂടെ 180ഡിഗ്രി രേഖാംശരേഖ കടന്നുപോവുകയാണെങ്കില്‍ ഈ രേഖയ്ക്ക്‌ കിഴക്കും പടിഞ്ഞാറും വ്യത്യസ്ത ദിനങ്ങളായിരിക്കും.

ഈ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി പസഫിക്‌ സമുദ്രത്തിലെ ബെറിങ്‌ കടലിടുക്കിലൂടെ കടന്നുപോകും വിധവും ജനവാസമുള്ള ചില ദ്വീപുകളെ ഒഴിവാക്കിയുമാണ്‌ ഈ രേഖ ക്രമീകരിച്ചിരിക്കുന്നത്‌. 

* ഈ രേഖ മുറിച്ചുകടന്ന്‌ പടിഞ്ഞാറോട്ട് പോകുന്ന സഞ്ചാരികള്‍ കലണ്ടറില്‍ ഒരുദിവസം കൂട്ടിയും കിഴക്കോട്ട് പോകുന്നവര്‍ ഒരു ദിവസം കുറച്ചും സമയം കണക്കാക്കുന്നു. 

* സമയമേഖലകൾ എന്ന ആശയം കൊണ്ടുവന്നത്‌ കാനഡക്കാരനായ സാന്‍ഡ്ഫോര്‍ഡ്‌ ഫ്ഒളെമിങ്‌ ആണ്‌.

* ഭുമിയെ 24 സമയമേഖലകളായി തിരിച്ചിരിക്കുന്നു. 

വിഷുവങ്ങളും അയനാന്തങ്ങളും

1. ഭൂമിയിൽ ഋതുക്കൾ ഉണ്ടാക്കുവാനുള്ള കാരണം
Ans : ഭൂമിയുടെ പരിക്രമണം

2. രാതിയും പകലും ഉണ്ടാകുവാനുള്ള കാരണം
Ans : ഭൂമിയുടെ ഭ്രമണം

3. ഋതുക്കൾ ആറ് വിധം
Ans: വസന്തം, ഗ്രീഷ്മം, ശിശിരം, ശരത്, ഹേമന്തം, വർഷം

4. രാത്രിയും പകലും തുല്യമായി വരുന്ന ദിവസങ്ങൾ അറിയപ്പെടുന്നത്
Ans : വിഷുവങ്ങൾ

5. വിഷുവങ്ങൾ രണ്ട് വിധം
വസന്ത വിഷുവം (Vernal Equinox)
ശരത് വിഷുവം (Autumnal Equinox)

6. രാത്രിയും പകലും തമ്മിലുള്ള ദൈർഘ്യ വ്യത്യാസം കൂടുതലായി അനുഭവപ്പെടുന്ന ദിവസങ്ങൾ
Ans : അയനാന്തങ്ങൾ(Solstice)

7. അയനാന്തങ്ങൾരണ്ട് വിധം
1.കർക്കിടക അയനാന്തം/ഗ്രീഷ്‌മ അയനാന്തം/ഉത്തര അയനാന്തം(Summer solstice)
(2) മകര അയനാന്തം/ ശിശിര അയനാന്തം/ദക്ഷിണഅയനാന്തം (Winter Solstice)
സൂര്യൻ ദക്ഷിണായനരേഖയുടെ മുകളിലായിരിക്കുമ്പോൾ അനുഭവപ്പെടുന്നതാണ് മകര അയനാന്തം

8. ഇന്ത്യ സ്ഥിതി ചെയ്യുന്ന അർദ്ധഗോളം
Ans : ഉത്തരാർദ്ധഗോളം

9. ഇന്ത്യയിൽ ഏറ്റവും ദൈർഘ്യമുള്ള പകൽ അനുഭവപ്പെടുന്ന ദിവസം
Ans :ജൂൺ 21

10. ധ്രുവങ്ങളിൽ രാത്രിയുടെയും പകലിന്റെയും ദൈർഘ്യം
Ans : 6 മാസം വീതം

11. ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകലും ദക്ഷിണാർദ്ധ ഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ രാത്രിയും അനുഭവപ്പെടുന്നത്
Ans : ജൂൺ 21 (കർക്കിടക അയനാന്തം)

12. ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ രാത്രി ദക്ഷിണാർദ്ധ ഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകലും അനുഭവപ്പെടുന്നത്
Ans : ഡിസംബർ 22 (മകര അയനാന്തം)

കൂടുതൽ ചോദ്യോത്തരങ്ങൾ

1. ഉത്തരായന രേഖയില്‍ നിന്നും ദക്ഷിണായന രേഖയിലേക്കുള്ള സൂര്യന്റെ
സഞ്ചാരത്തെ .................. എന്ന്‌ വിളിക്കുന്നു.
ഉത്തരം: ദക്ഷിണായനം

2. ഏതൊക്കെ ദിവസങ്ങള്‍ ആണ്‌ വിഷുവങ്ങള്‍ എന്നറിയപ്പെടുന്നത്‌?
ഉത്തരം: മാര്‍ച്ച്‌ 21, സെപ്റ്റംബര്‍ 23

3. സൂര്യന്‍ ദക്ഷിണായന രേഖക്ക്‌ നേര്‍മുകളിലെത്തുന്ന ദിനം ഏത്‌ പേരില്‍ അറിയപെടുന്നു?
ഉത്തരം: ശൈത്യ അയനാന്ത ദിനം 

4. ഓരോ സ്ഥലത്തും സൂര്യന്റെ സ്ഥാനത്തെ ആധാരമാക്കി നിര്‍ണ്ണയിക്കുന്ന സമയം.
ഉത്തരം: പ്രാദേശിക സമയം

5. ഏത്‌ രേഖാംശത്തിലെ പ്രാദേശിക സമയത്തെയാണ്‌ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌ സമയമായി തിരഞ്ഞെടുത്തിരിക്കുന്നത്‌?
ഉത്തരം: 82 ½° കിഴക്ക് 

6. സൂര്യന്‍ ദക്ഷിണായന രേഖക്ക്‌ നേര്‍മുകളിലെത്തുന്ന ദിനം.
ഉത്തരം: ഡിസംബര്‍ 22

7. സൂര്യന്‍ ഉത്തരായന രേഖക്ക്‌ നേര്‍മുകളിലെത്തുന്ന ദിനം ഏത്‌ പേരില്‍ അറിയപെടുന്നു?
ഉത്തരം: ഉഷ്ണ അയനാന്ത ദിനം 

8. സൂര്യന്‍ ഉത്തരായന രേഖക്ക്‌ നേര്‍മുകളിലെത്തുന്ന ദിനം.
ഉത്തരം: ജൂൺ 21

9. ദക്ഷിണായന രേഖയിൽ നിന്നും ഉത്തരായന രേഖയിലേക്കുള്ള സൂര്യന്റെ അയനത്തെ എന്ത് പേരിൽ വിളിക്കുന്നു.
ഉത്തരം: ഉത്തരായനം 

10. ഉത്തരായന രേഖയിൽ നിന്നും ദക്ഷിണായന രേഖയിലേക്കുള്ള സൂര്യന്റെ അയനത്തെ എന്ത് പേരിൽ വിളിക്കുന്നു.
ഉത്തരം: ദക്ഷിണായനം  

11. ദക്ഷിണായന കാലത്ത്‌ ഉത്തരാർദ്ധഗോളത്തിലെ പകലുകള്‍ക്ക്‌ എന്ത്‌ മാറ്റമാണ്‌ ഉണ്ടാവുക?
ഉത്തരം: പകലുകൾക്ക് ദൈർഘ്യം കുറവായിരിക്കും.

12. ഉത്തരായന കാലത്ത്‌ ഉത്തരാർദ്ധഗോളത്തിലെ പകലുകള്‍ക്ക്‌ എന്ത്‌ മാറ്റമാണ്‌ ഉണ്ടാവുക?
ഉത്തരം: പകലുകൾക്ക് ദൈർഘ്യം കൂടുതലായിരിക്കും 

13. ഇന്ത്യയുടെ മാനക രേഖാംശം എന്നറിയപ്പെടുന്നത്?
ഉത്തരം: 82 ½° കിഴക്ക് രേഖാംശം 

അക്ഷാംശരേഖകൾ(Latitudes)

1. ഭൗമോപരിതലത്തിൽ കിഴക്ക് പടിഞ്ഞാറ് ദിശയിൽ വരയ്ക്കുന്ന സാങ്കല്പിക രേഖകൾ
Ans : അക്ഷാംശരേഖകൾ

2. ഭൗമോപരിതലത്തിലെ സ്ഥലങ്ങളുടെ സ്ഥാനം നിർണ്ണ യിക്കുവാനും, ദിശ, കാലാവസ്ഥ എന്നിവ അറിയവാനും ഉപയോഗിക്കുന്ന രേഖ
Ans : അക്ഷാംശരേഖകൾ

3. ഭൂമധ്യരേഖയ്ക്ക് സമാന്തരമായി വരയ്ക്കുന്ന വൃത്തരേഖകൾ
Ans : അക്ഷാംശരേഖകൾ

4. സമാന്തര രേഖകൾ എന്നറിയപ്പെടുന്നത്
Ans : അക്ഷാംശരേഖകൾ

5. ഏറ്റവും വലിയ അക്ഷാംശരേഖ
Ans : ഭൂമധ്യരേഖ

6. 0०അക്ഷാംശരേഖ എന്നറിയപ്പെടുന്നത്
Ans : ഭൂമധ്യരേഖ

7. ‘വലിയ വൃത്തം’ എന്നറിയപ്പെടുന്ന സാങ്കല്പിക രേഖ
Ans : ഭൂമധ്യരേഖ

8. ഭൂമിയുടെ മധ്യഭാഗത്തുകൂടി കടന്നുപോകുന്നരേഖ
Ans : ഭൂമധ്യരേഖ

9. ഭൂമധ്യരേഖയ്ക്ക് ഇരുവശവും 5^0 വരെയുള്ള അക്ഷാംശ പ്രദേശങ്ങൾ
Ans : ഡോൾഡ്രം മേഖല (നിർവാത മേഖല)

10. ഭൂമധ്യരേഖ കടന്നുപോകുന്ന ഏറ്റവു രാജ്യം
Ans : ബ്രസീൽ

11. ഭൂമധ്യരേഖ, ദക്ഷിണായന രേഖ എന്നിവ കടന്നുപോകുന്ന ഏക രാജ്യം
Ans :ബ്രസീൽ

12. ഭൂമധ്യരേഖ, ഉത്തരായനരേഖ, ദക്ഷിണായന രേഖ എന്നിവ കടന്നുപോകുന്ന വൻകര
Ans : ആഫ്രിക്ക

13. ഭൂമധ്യരേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യം
Ans : ഇൻഡോനേഷ്യ

14. ഭൂമധ്യരേഖ കടന്നു പോകുന്ന ഏറ്റവും വലിയ ദ്വീപ്
Ans : ബോർണിയോ

15. ഭൂമധ്യരേഖ കടന്നുപോകുന്ന ഏക തടാകം
Ans : വിക്ടോറിയ (ആഫ്രിക്ക)

16. അടുത്തടുത്ത രണ്ട് അക്ഷാംശങ്ങൾ തമ്മിലുള്ള ദൂരം
Ans :111 കി.മീ

17. ഭൗമോപരിതലത്തിലെ ആകെ അക്ഷാംശ രേഖകളുടെ എണ്ണം
Ans : 181

18. 90० വടക്ക് അക്ഷാംശത്തെ പറയുന്ന പേര്
Ans :ഉത്തരധ്രുവം

19. 90 തെക്ക് അക്ഷാംശത്തെ പറയുന്ന പേര്
Ans :ദക്ഷിണധ്രുവം

20. ഉത്തരധ്രുവത്തിൽ ആദ്യമായി കാലുകുത്തിയത്.
Ans : റോബർട്ട് പിയറി

21. ദക്ഷിണ ധ്രുവത്തിൽ ആദ്യമായി കാലുകുത്തിയത്
Ans :റൊണാൾഡ് അമുണ്ട്സെൻ

22. അമുണ്ട്സൈന്നിന്റെ പ്രസിദ്ധമായ കൃതി.
Ans : ദി സൗത്ത് പോൾ

23. ഉത്തര-ദക്ഷിണ ധ്രുവങ്ങളിൽ കാൽകുത്തിയ ഇന്ത്യക്കാരൻ
Ans : അജിത് ബജാജ്

24. ദക്ഷിണ കാന്തിക ധ്രുവം സ്ഥിതിചെയ്യുന്ന പ്രദേശം
Ans : അഡീലി ലാൻഡ് (അന്റാർട്ടിക്ക)

25. ഉത്തര കാന്തിക ധ്രുവം സ്ഥിതിചെയ്യുന്ന പ്രദേശം
Ans : എല് ലെസ്മീർ ദ്വീപ് (കാനഡ)

26. ആർട്ടിക് വൃത്തത്തിനോട് ചേർന്ന് വടക്കുള്ള ഭാഗങ്ങളിലും അന്റാർട്ടിക് വൃത്തത്തിനോട് ചേർന്ന് തെക്കുള്ള ഭാഗങ്ങളിലും സൂര്യനസ്തമിച്ചതിന് ശേഷവും പകൽ പോലെ പ്രകാശം ലഭ്യമാകുന്ന പ്രതിഭാസം
Ans : വെളുത്ത രാത്രികൾ

27. വെളുത്ത രാത്രികൾക്ക് പ്രസിദ്ധമായ നഗരം
Ans : സെന്റ പീറ്റേഴ്സ്ബർഗ് (റഷ്യ)

28. ധ്രുവങ്ങളിൽ രാത്രികാലത്ത് ആകാശത്ത് ദൃശ്യമാകുന്ന വർണ്ണവിസ്മയം
Ans : ധ്രുവദീപ്തി (ഔറോറ)

29. ഉത്തരധ്രുവത്തിലെ ധ്രുവദീപ്തി
Ans : ഔറോറഓസ്‌ട്രേലിസ്

30. 23 ½ വടക്ക് അക്ഷാംശരേഖ അറിയപ്പെടുന്നത്
Ans : ഉത്തരായന രേഖ

31. 23 ½ തെക്ക് അക്ഷാംശരേഖ അറിയപ്പെടുന്നത്
Ans : ദക്ഷിണായന രേഖ

32. 66½ വടക്ക് അക്ഷാംശരേഖ അറിയപ്പെടുന്നത്
Ans : ആർട്ടിക് വൃത്തം

33. 66½ തെക്ക് അക്ഷാംശരേഖ അറിയപ്പെടുന്നത്
Ans : അന്റാർട്ടിക് വൃത്തം
രേഖാംശ രേഖകൾ(Longitudes)

34. ഉത്തരധ്രുവത്തെയും (90^0N) ദക്ഷിണധ്രുവത്തെയും (90° S) യോജിപ്പിച്ച് തെക്ക് വടക്കായി വരയ്ക്കുന്ന സാങ്കല്പിക രേഖകൾ
Ans : രേഖാംശരേഖകൾ

35. ഒരു സ്ഥലത്തെ സമയം നിർണ്ണയിക്കുന്ന രേഖകൾ
Ans : രേഖാംശരേഖകൾ

36. ഗ്രീനിച്ച് രേഖ കടന്നു പോകുന്ന സ്ഥലം
Ans : ലണ്ടനിലെ ഗ്രീനിച്ച്

37. അടുത്തടുത്തുള്ള രണ്ട് രേഖാശങ്ങൾ തമ്മിലുള്ള അകലം ഏറ്റവും കൂടുതൽ
Ans : ഭൂമധ്യ രേഖയിൽ

38. രണ്ട് രേഖാംശരേഖകൾ തമ്മിലുള്ള അകലം പൂജ്യമാകുന്നത്
Ans : ധ്രുവങ്ങളിൽ

39. ആകെ രേഖാം രേഖകളുടെ എണ്ണം
Ans : 360

40. രാജ്യങ്ങളെ പാശ്ചാത്യം , പൗരസ്ത്യം എന്നിങ്ങനെ രണ്ടായി വേർതിരിക്കുന്ന ഭൂപടത്തിലെ രേഖ
Ans : രേഖാംശരേഖ

41. പ്രാദേശിക സമയം ഗ്രീനിച്ച് സമയത്തെക്കാൾ ഒരു ഡിഗ്രി മാറുമ്പോൾ എത്ര മിനിട്ട് വ്യത്യാസപ്പെടുന്നു
Ans : 4 മിനിട്ട്

42. അടുത്തടുത്ത രണ്ടു രേഖാംശ രേഖതമ്മിലുള്ള സമയ വ്യത്യാസം
Ans : 4 മിനിട്ട്

43. ഗ്രീനീച്ചിന് 1 ഡിഗ്രി കഴിക്കും 1 ഡിഗ്രി പടിഞ്ഞാറും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ തമ്മിലുള്ള സമയ വ്യത്യാസം
Ans : 8 മിനിട്ട്

44. 15० രേഖാംശം മാറുമ്പോൾ പ്രാദേശിക സമയത്തിന് വരുന്ന മാറ്റം
Ans : 1 മണിക്കൂർ വ്യത്യാസം

45. ഓരോ രാജ്യങ്ങളും അവരുടെ രാജ്യത്തിനുവേണ്ടി സ്ഥിരപ്പെടുത്തിയ സമയത്തെ അറിയപ്പെടുന്നത്
Ans : അംഗീകൃത സമയം (Standard Time)/ പ്രാമാണിക സമയം/ മാനകീകൃത സമയം

46. 0० രേഖാംശ രേഖ അറിയപ്പെടുന്നത്
Ans : ഗ്രീനിച്ച് രേഖ (Greenwich Meridian)/ പെെം മെറീഡിയൻ

47. 0 അക്ഷാംശരേഖ അറിയപ്പെടുന്നത്
Ans : ഭൂമധ്യരേഖ

ഭൂമിശാസ്ത്ര ഉപകരണങ്ങള്‍
* ജലത്തിനടിയിലെ ശബ്ദം അളക്കാന്‍ ഉപയോഗിക്കുന്നതാണ് ഹൈഡ്രോഫോണ്‍ 

* സൂക്ഷ്മ തരംഗങ്ങള്‍ അയച്ച്‌ അകലെയുള്ള വസ്തുക്കളുടെ സാന്നിദ്ധ്യം, ദൂരം, ദിശ എന്നിവ കണ്ടെത്താൻ റഡാർ ഉപയോഗിക്കുന്നു.

* ഉയരം അളക്കാൻ അൾട്ടിമീറ്റർ ഉപയോഗിക്കുന്നു.

അന്തരീക്ഷ മർദ്ദം അളക്കാൻ ഉപയോഗിക്കുന്നത് ബാരോമീറ്ററാണ്‌.

* ഗ്രീനിച്ച്‌ സമയം കൃത്യമായി കാണിക്കാന്‍ ഉപയോഗിക്കുന്നത് ക്രോണോമീറ്ററാണ്  

* ശബ്ദതരംഗങ്ങളെ അടിസ്ഥാനമാക്കി സമുദ്രത്തിന്റെ ആഴം അളക്കാനും മഞ്ഞുപാളികളുടെ കനം അളക്കാനും സഹായിക്കുന്നത്‌ എക്കോ സൗണ്ടറാണ്‌

* പൈറോ മീറ്റര്‍ ഉപയോഗിക്കുന്നത്‌ ഉയര്‍ന്ന താപം അളക്കാനാണ്‌.

* മഴയുടെ തോത്‌ അളക്കാൻ റെയിൻഗേജ് അഥവാ വർഷമാപിനി ഉപയോഗിക്കുന്നു.

* സമുദ്രത്തിനടിയിൽ കിടക്കുന്ന വസ്തുക്കളെ കണ്ടെത്താൻ സഹായിക്കുന്നത് സോണാർ ആണ്  

ഫാത്തൊമിറ്റര്‍ ഉപയോഗിക്കുന്നത്‌ സമുദ്രത്തിൻറെ ആഴം അളക്കാനാണ്‌. 

* തിയോഡൊലൈറ്റ്‌ ഉപയോഗിക്കുന്നത്‌ ഭുസര്‍വെ നടത്താനാണ്‌

* കാറ്റിന്റെ തീവ്രത അളക്കാന്‍ ഉപയോഗിക്കുന്നത്‌ ബ്യുഫോര്‍ട്ട്‌ സ്കെയിലാണ്‌

* കാണാന്‍ കഴിയാത്തത്ര ദൂരത്തിലുള്ള രണ്ട്‌ സ്ഥലങ്ങള്‍ തമ്മിലുള്ള അകലം അളക്കാന്‍ ഉപയോഗിക്കുന്നതാണ്‌ ടെല്യുറോമീറ്റര്‍

* ഒരു വസ്തുവിനെയോ പ്രതിഭാസത്തെയോ സംബന്ധിക്കുന്ന വിവരങ്ങള്‍ സ്പര്‍ശനം കൂടാതെ ദുരെ സ്ഥിതിചെയ്യുന്ന ഒരു സംവേദന ഉപകരണം വഴി മനസ്സിലാക്കുന്ന രീതിയാണ്‌ വിദൂര സംവേദനം.

* ഇന്ത്യയുടെ ആദ്യ റിമോട്ട്‌ സെന്‍സിങ്‌ ഉപകരണമാണ്‌ IRS 1A

* സമൂദ്രത്തെക്കുറിച്ച്‌ പഠിക്കാന്‍ ഇന്ത്യ വിക്ഷേപിച്ചതാണ്‌ ഓഷ്യന്‍സാറ്റ്‌

* മെറ്റ്സാറ്റ്‌ അഥവാ കല്പന I എന്നത്‌ ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥാ ഉപഗ്രഹമാണ്‌

* ഭൂമിയെ വലംവെക്കുന്ന ഇരുപത്തിനാല്‌ ഉപഗ്രഹങ്ങളില്‍ നിന്നുള്ള സിഗ്നലുകളെ അടിസ്ഥാനമാക്കി ഒരു പ്രദേശത്തിന്റെ അക്ഷാംശ-രേഖാംശസ്ഥാനം, ഉയരം, സമയം എന്നിവ അറിയുന്നതിനുപയോഗിക്കുന്ന ഉപഗ്രഹ സംവിധാനമാണ്‌ ഗ്ലോബല്‍ പൊസിഷനിങ്‌ സിസ്സം (GPS)

* ഇന്ത്യയുടെ ഗതിനിര്‍ണയ സംവിധാനമാണ്‌ IRNSS

* IRNSS ശ്രേണിയിലെ 7-ാമത്തെ ഉപഗ്രഹമായ IRNSS -1G 2016 ഏപ്രില്‍ 28ന്‌ വിക്ഷേപിച്ചതോടെ ഇന്ത്യക്കും സ്വന്തമായി ഗതിനിര്‍ണയ സംവിധാനമായി. ഈ സംവിധാനം നാവിക്‌ എന്നപേരിലാണ്‌ അറിയപ്പെടുക.

ഭൂമിശാസ്ത്ര പഠനശാഖകള്‍
* ജലത്തെക്കുറിച്ചുള്ള പഠനം - ഹൈഡ്രോളജി 
* ശുദ്ധജല തടാകങ്ങളെക്കുറിച്ചുള്ള പഠനം - ലിംനോളജി 
* മണ്ണിന്റെ ഘടന, ഉദ്ഭവം, പ്രവര്‍ത്തനം - പെഡോളജി
* നദികളെക്കുറിച്ചുള്ള പഠനം - പോട്ടമോളജി
* ഗുഹകളെക്കുറിച്ചുള്ള പഠനം - സ്പീലിയോളജി
* മിന്നലിനെക്കുറിച്ചുള്ള പഠനം - ഫുള്‍മിനോളജി
* മേഘങ്ങളെക്കുറിച്ചുള്ള പഠനം - നെഫോളജി
* പാറകളുടെ ഉത്ഭവം, ഘടന - പെട്രോളജി

* ഭൂമിയുടെ ആന്തരിക ഘടനയെക്കുറിച്ചും ആന്തരിക വസ്തുക്കുളെക്കുറിച്ചുമുള്ള പഠനം 
- ജിയോളജി

* ഭൂകമ്പങ്ങളും അതിനോട്‌ അനുബന്ധിച്ചുണ്ടാകുന്ന പ്രതിഭാസങ്ങളും പഠന വിധേയമാക്കുന്ന ശാസ്ത്ര ശാഖ 
- സീസ്മോളജി

കൊടുങ്കാറ്റുകൾ 
* മെക്സിക്കോയില്‍ ആഞ്ഞടിച്ച ശക്തമായ കൊടുങ്കാറ്റാണ്‌ പയിഷ്യ 
* വിന്‍സ്ററണ്‍ -ഫിജി
* സ്റ്റാന്‍ - സോളമന്‍ ദ്വീപ്‌
* റോനു - ഇന്ത്യ ബംഗാള്‍, ഒഡിഷ)
* ഫന്‍റായ ഇന്ത്യ
* കോപ്പു ഫിലിപ്പിന്‍സ്‌
* ഗോണി-ജപ്പാന്‍ 

* ദക്ഷിണാഫ്രിക്കയിൽ അനുഭവപ്പെടുന്ന ചൂട് കാറ്റ്‌ അറിയപ്പെടുന്നതെങ്ങനെ?
- ബര്‍ഗ്‌

* ഉത്തരേന്ത്യയില്‍ വിശുന്ന ഉഷ്ണക്കാറ്റേത്‌? 
- ലൂ

* ബംഗാള്‍, ബിഹാര്‍ മേഖലകളില്‍ ഇടിമിന്നലോടുകൂടിയ പേമാരിക്ക്‌ കാരണമാവുന്ന പ്രദേശിക വാതമേത്‌?
- നോര്‍വെസ്റര്‍

* നോര്‍വെസ്തര്‍ കാറ്റിനെ ബംഗാളില്‍ വിളിക്കുന്ന പേരെന്ത്‌?
- കാല്‍ ബൈശാഖി

* യൂറോപ്പിലെ ആല്‍പ്സ്‌ പര്‍വതപ്രദേശങ്ങളില്‍ വീശുന്ന ഉഷ്ണക്കാറ്റേത്‌?
-ഫൊന്‍

* സ്പെയിനില്‍ അനുഭവപ്പെടുന്ന അതിശൈത്യമായ പ്രാദേശിക വാതമേത്‌?
-മിസ്ട്രല്‍

* മഞ്ഞ്‌ തിന്നുന്നവന്‍ എന്നറിയപ്പെടുന്ന പ്രാദേശിക വാതമേത്‌?
-ചിനുക്ക്‌

* വടക്കേ അമേരിക്കയിലെ റോക്കി പർവ്വത നിരകളുടെ കിഴക്കൻ ചരിവിലൂടെ വീശുന്ന കാറ്റ്?
-ചിനുക്ക്‌

* 2005-ല്‍ അമേരിക്കയില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റ്‌?
- കത്രീന

* വന്‍കര വിസ്ഥാപനം എന്ന ആശയം മുന്നോട്ട് വച്ചതാര് - അന്റോണിയോ സ്നിദർ പെല്ലിഗ്രിനി  

* ദക്ഷിണാര്‍ധഗോളത്തില്‍ 35 ഡിഗ്രിക്കും 45 ഡിഗ്രിക്കും ഇടയില്‍ വീശുന്ന പശ്ചിമവാതങ്ങള്‍ ഏത്‌?
- അലറുന്ന നാല്പതുകൾ (Roaring Forties) 

* ദക്ഷിണാര്‍ധഗോളത്തില്‍ 45 ഡിഗ്രിക്കും 55 ഡിഗ്രിക്കും ഇടയില്‍ വീശുന്ന പശ്ചിമവാതങ്ങള്‍ ഏത്‌?
- ഫ്യുരിയസ് ഫിഫ്റ്റീസ് (Furious Fifties) 

* ദക്ഷിണാര്‍ധഗോളത്തില്‍ 55 ഡിഗ്രിക്കും 65 ഡിഗ്രിക്കും ഇടയില്‍ വീശുന്ന പശ്ചിമവാതങ്ങള്‍ ഏത്‌?
- ഷ്രെക്കിംഗ്  സിക്സ്റ്റിസ് (Shrieking Sixties)

മണ്‍സൂണ്‍ കാറ്റിന്റെ ഗതി കണ്ടെത്തിയ ഈജിപ്ഷ്യന്‍ നാവികനാര് ?
- ഹിപ്പാലസ്‌ 

* പകല്‍ സമയങ്ങളില്‍ കടലില്‍ നിന്നും കരയിലേക്ക്‌ വീശുന്ന കാറ്റുകള്‍ ഏത്‌?
- കടല്‍ക്കാറ്റ്‌

* രാത്രിസമയങ്ങളില്‍ കരയില്‍ നിന്ന്‌ കടലിലേക്ക്‌ വീശുന്ന കാറ്റുകള്‍ ഏത്‌?
- കരക്കാറ്റ്‌

* ബംഗാള്‍ ഉള്‍ക്കടലിലെ ചുഴലിക്കാറ്റുകള്‍ക്ക്ചക്രവാതം എന്നപേര്‌ നല്‍കിയതാര്‌?
- ഹെന്‍റിപിഡിങ്ടണ്‍

* ടൊര്‍ണാഡൊയുടെ തീവ്രത അളക്കാനുപയോഗിക്കുന്ന സ്‌കെയില്‍ ഏത്‌?
- ഫുജിതാ സ്കെയില്‍

* വില്ലി വില്ലിസ്‌ എന്ന ഉഷ്ണമേഖലാചക്രവാതം വീശുന്ന രാജ്യമേത്‌?
- ഓസ്ട്രേലിയ

* സമുദ്ര ജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലവണമേത്‌?
- സോഡിയം ക്ലോറൈഡ്‌

* ലവണത്വം ഏറ്റവും കുടുതലുള്ള കടലേത്‌?
- ചാവുകടൽ 

* സമുദ്രനിരപ്പില്‍ നിന്നും തുല്യഉയരത്തില്‍ ഉള്ള സ്ഥലങ്ങളെ കൂട്ടി യോജിപ്പിച്ച്‌ വരയ്ക്കുന്ന സാങ്കല്പിക രേഖകള്‍ ഏത്‌?
- കോണ്ടുര്‍ രേഖകള്‍

* തുല്യ ഊഷ്മാവ് ‌അനുഭവപ്പെടുന്ന സ്ഥലങ്ങളെ ബന്ധിപ്പിച്ച്‌ വരയ്ക്കുന്ന സാങ്കല്പിക രേഖകള്‍ ഏത്‌?
- സമതാപ രേഖകള്‍ (ഐസോ തേംസ്) 

* തുല്യ അളവില്‍ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളെ യോജിപ്പിച്ചുകൊണ്ട്‌ വരയ്ക്കുന്ന രേഖകള്‍ ഏത്‌?
- ഐസൊഹെല്‍സ്‌

 * ഭൂപടത്തില്‍ ഒരേ മര്‍ദമുള്ള സ്ഥലങ്ങളെ മ്മില്‍ ബന്ധിപ്പിച്ച്‌ വരയ്ക്കുന്ന സാങ്കല്പിക രേഖകള്‍ ഏത്‌?
- ഐസൊ ബാര്‍സ്‌ (സമമർദ്ദരേഖകൾ)

* ഒരേ തരത്തിൽ മഴ ലഭിക്കുന്ന സ്ഥലങ്ങളെ മ്മില്‍ യോജിപ്പിച്ച്‌ വരയ്ക്കുന്ന രേഖകള്‍ എത്‌?
- ഐസൊഹെയ്റ്റ്സ്‌

* സമുദ്രത്തില്‍ ഒരേ ആഴമുള്ള പ്രദേശങ്ങളെ യോജിപ്പിച്ച്‌ വരയ്ക്കുന്ന സാങ്കല്ലിക രേഖകള്‍ അറിയപ്പെടുന്നതെങ്ങനെ? 
- ഐസൊബാത്സ്‌ (Isobaths)

* എൽ നിനോ എന്ന വാക്കിൻ്റെ അർത്ഥം? 
- ശിശു/ഉണ്ണിയേശു

* അക്ഷാംശ-രേഖാംശ രേഖകളുടെ അടിസ്ഥാനത്തില്‍ ആദ്യമായി ഭൂപടം നിര്‍മിച്ചതാര്‌?
- ടോളമി

ആര്‍ട്ടിക്കില്‍ പ്രവര്‍ത്തനം തുടങ്ങിയ ഇന്ത്യയുടെ ആദ്യ പര്യവേക്ഷണ കേന്ദ്രമേത്‌? 
ഹിമാദ്രി

* ഇന്ത്യയുടെ ആർട്ടിക് പര്യവേക്ഷണ സംഘത്തിന്‍റെ തലവന്‍ ആരായിരുന്നു?
-രസിക്‌ രവീന്ദ്ര

* ഭൂപടങ്ങള്‍ തയ്യാറാക്കാന്‍ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം?
-കാര്‍ട്ടൊസാറ്റ്‌

* ഇന്ത്യയുടെ ആദ്യ അന്‍റാര്‍ട്ടിക്‌ പര്യവേക്ഷണത്തിന്‌ നേതൃത്വം കൊടുത്തതാര്‌?
- എസ്‌. ഇസഡ്‌.കാസിം

* അന്‍റാര്‍ട്ടിക്കയിലെ ഇന്ത്യയുടെ പര്യവേക്ഷണകേന്ദ്രങ്ങള്‍ ഏതെല്ലാം?
- ദക്ഷിണ്‍ ഗംഗോത്രി, മൈത്രി, ഭാരതി

* ദക്ഷിണ്‍ ഗംഗോത്രിയുടെ പിന്‍കോഡ്‌ എത്രയാണ്‌?
- 403001 (പനാജി പിന്‍കോഡ്‌)

*പഞ്ഞികെട്ടുകള്‍ പോലെയുള്ള മേഘങ്ങള്‍ ഏത്‌ പേരിലറിയപെടുന്നു?
- ക്യുമൂലസ്‌

* പ്രസന്ന കാലാവസ്ഥയെ സൂചിപ്പിക്കുന്ന മേഘങ്ങള്‍?
- ക്യുമുലസ്‌

* തൂവല്‍ക്കെട്ടുകള്‍ പോലെയും കൈച്ചൂല്‍പോലെയും കാണപ്പെടുന്ന മേഘങ്ങള്‍ ഏത്‌?
- സിറസ്‌

* ഇടിമേഘങ്ങള്‍ എന്നറിയപ്പെടുന്നങ്ങള്‍ ഏത്‌?
- നിംബസ്‌

* മഴചാറ്റലുള്ള അവസരങ്ങളില്‍ കാണപ്പെടുന്ന മേഘങ്ങള്‍ ഏത്‌?
- സ്ട്രാറ്റസ്‌

* ചെമ്മരിയാടിൻറെ രോമക്കെട്ടുകള്‍ പോലെയുള്ള മേഘങ്ങളാണ്‌.......?
- ക്യുമൂലസ്‌

* സമുദ്ര ഉപരിതലം സൂക്ഷ്മമായി പഠിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം 
- സരള്‍

* കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച്‌ പഠിക്കുന്നതിന്‌ സഹായിക്കുന്ന ഉപഗ്രഹം?
- മേഘട്രോപിക്സ്‌

* ഭൂമിയിലെ മൂന്നാംധ്രുവം എന്നറിയപ്പെടുന്നത്‌
- സിയാച്ചിന്‍ മഞ്ഞുമലകള്‍ 

പ്രധാനചക്രവാതങ്ങള്‍
* ടൈഫൂണ്‍സ്‌ - ചൈന
* ഹരിക്കെയിന്‍സ്‌ - കരീബിയ
* സൈക്ലോണ്‍ - ബംഗാള്‍ ഉള്‍ക്കടല്‍
* ടൊര്‍ണാഡൊ - അമേരിക്ക
* ടൈഫു- ജപ്പാന്‍

* ചിനുക്ക്‌ ഉഷ്ണക്കാറ്റ്‌ വിശുന്ന പ്രദേശമേത്‌?
- വടക്കെ അമേരിക്ക

വടക്കെ അമേരിക്കയില്‍ മുന്തിരിക്കുലകള്‍ പാകമാകാന്‍ സഹായിക്കുന്ന പ്രാദേശിക വാതമേത്‌?
ചിനുക്ക്‌ 

* യൂറോപ്പിൽ മുന്തിരിക്കുലകള്‍ പാകമാകാന്‍ സഹായിക്കുന്ന പ്രാദേശിക വാതമേത്‌?
- ഫൊന്‍

* ആപേക്ഷിക ആര്‍ദ്രത കണ്ടുപിടിക്കുന്ന ഉപകരണമേത്‌?
- ഹൈഗ്രോമീറ്റര്‍

* മേഘങ്ങള്‍ ഏറ്റവും കുടുതല്‍ കാണപ്പെടുന്ന അന്തരീക്ഷപാളിയേത്‌?
- ട്രോപോസ്സിയര്‍

* കൃത്രിമ മഴ സൃഷ്ടിക്കാനായി അന്തരീക്ഷത്തില്‍ വിതറുന്ന രാസവസ്തുവേത്‌?
- സില്‍വര്‍ അയൊഡൈഡ്‌

* ജെറ്റ് വിമാനങ്ങള്‍ കടന്നു ചോകുന്നതിന്റെ ഫലമായി ഉടലെടുക്കുന്ന മേഘങ്ങളേത്‌?
- കോണ്‍ട്രയില്‍സ്‌

സുനാമി
* ഭൂകമ്പങ്ങള്‍, അഗ്നിപര്‍ത സ്ഫോടനങ്ങൾ എന്നിവ സമുദ്രാന്തർഭാഗത്ത് ഉണ്ടാകുന്നത്‌ മൂലം ശക്തമായ തിരമാലകളുണ്ടാകുന്നു. ഇവയാണ്‌ സുനാമി എന്നറിയപ്പെടുന്നത്‌.

* ജപ്പാനീസ്‌ ഭാഷയില്‍നിന്നാണ്‌ സുനാമി എന്ന വാക്ക്‌ ഉദ്ഭവിച്ചത്‌

* 2004 ഡിസംബര്‍ 26-ന്‌ സുനാമി രൂപംകൊണ്ടത്‌ ഇന്‍ഡൊനീഷ്യന്‍ ദ്വീപായ സുമാത്രയ്ക്കടുത്താണ്‌

* ആഗോള സുനാമി ബോധവത്കരണ ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത്‌ നവംബര്‍ 5 ആണ്‌

* സൂനാമി മൂന്‍കൂട്ടി അറിയാനുള്ള ഇന്ത്യയുടെ പദ്ധതിയാണ്‌ ഡാര്‍ട്ട്‌ (DART- DISASTER ARMED RELIEF TASK) എന്നറിയപ്പെടുന്നത്‌.

* ആഗോള സുനാമി മുന്നറിയിപ്പ് സംവിധാനം സ്ഥിതി ചെയ്യുന്നത് അമേരിക്കന്‍ ദ്വീപായ ഹോണോലുലുവിലാണ്‌

* സൂനാമി സമയത്ത്‌ ഇന്ത്യന്‍ സൈന്യം ശ്രീലങ്കയില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ്‌ ഓപ്പറേഷന്‍ റെയിന്‍ബോ

* 2011-ല്‍ ശക്തമായ സുനാമി ഉണ്ടായ ഏഷ്യന്‍ രാജ്യമാണ്‌ ജപ്പാന്‍.

* ഈ സുനാമിയെത്തുടര്‍ന്ന്‌ പൊട്ടിത്തെറിച്ച ജപ്പാനിലെ ആണവ നിലയമാണ്‌ - ഫുക്കുഷിമ

<കൂടുതൽ ഭൂമിശാസ്ത്ര ചോദ്യങ്ങൾക്കായി ഇവിടെ ക്ലിക്കുക ><പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള കൂടുതൽ ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക>

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here