ആറ്റവും ആറ്റത്തിന്റെ ഘടനയും - പി.എസ്.സി. ചോദ്യോത്തരങ്ങൾ
പി.എസ്.സി. പരീക്ഷയിൽ രസതന്ത്രവുമായി ബന്ധപ്പെട്ട നിരവധി ചോദ്യമേഖലകളുണ്ട്. അവയിലൊന്നാണ് ആറ്റവും, അതിന്റെ ഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ. പിഎസ്‌സി പരീക്ഷകളിൽ ആവർത്തിക്കുന്ന രസതന്ത്ര ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും മനസ്സിലാക്കാം.
പി.എസ്.സി. 10th ലെവല്‍, +2 ലെവല്‍ പരീക്ഷാ സിലബസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ ചോദ്യോത്തരങ്ങൾ പി.എസ്.സി. പരീക്ഷയിലെ പ്രധാന ചോദ്യമേഖലയാണ്.
PSC 10th Level, +2 Level, HSA Exam Questions and Answers / The Structure of the Atom - PSC Questions and Answers / Chemistry Questions and Answers / LDC / VEO / Sales Assistant etc.
ആറ്റവും ആറ്റത്തിന്റെ ഘടനയും - പി.എസ്.സി. ചോദ്യോത്തരങ്ങൾ
* പരമാണു എന്ന ആശയം അവതരിപ്പിച്ച ഇന്ത്യന്‍ തത്ത്വചിന്തകന്‍:
- കണാദന്‍
* ഒരു പദാര്‍ഥത്തിന്റെ എല്ലാ ഗുണങ്ങളും അടങ്ങിയ അടിസ്ഥാന യൂണിറ്റ് ?
- തന്മാത്ര.
* ഒരു പദാർത്ഥത്തിന്റെ രാസപരമായ ഏറ്റവും ചെറിയ കണിക?
- ആറ്റം
* ‘ആറ്റം’ എന്ന പദം ആദ്യമായി നിർദേശിച്ചത്?
- ഓസ്റ്റ് വാൾഡ്
* ആറ്റം എന്ന ആശയം അവതരിപ്പിച്ച ഗ്രീക്ക് തത്ത്വചിന്തകന്‍:
- ഡെമോക്രിറ്റസ്
* ആറ്റമോസ് എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ഥം എന്ത്?
- വിഭജിക്കാന്‍ ആവാത്തത്
* ആറ്റം തിയറിയുടെ ഉപജ്ഞാതാവ്:
- ജോണ്‍ ഡാല്‍ട്ടണ്‍
* പദാര്‍ഥങ്ങളില്‍ പോസിറ്റീവ് ചാര്‍ജിന്റെയും നെഗറ്റീവ് ചാര്‍ജിന്റെയും സാന്നിധ്യമുണ്ടെന്ന് ആദ്യം കണ്ടെത്തിയതാര്?
- ഹംഫ്രി ഡേവി
* വൈദ്യുതിയുടെ പിതാവാര്?
- മൈക്കല്‍ ഫാരഡെ
* ഒരു പ്രോട്ടോണും ഒരു ഇലക്ട്രോണും മാത്രമുള്ള ആറ്റം ഏത് മൂലകത്തിന്റെതാണ്?
- ഹൈഡ്രജന്‍
* ആറ്റത്തിലെ മൗലിക കണങ്ങള്‍ ഏതെല്ലാം?
- പ്രോട്ടോണ്‍, ന്യുട്രോണ്‍, ഇലക്ട്രോണ്‍
* ആറ്റത്തിന്റെ ന്യൂക്ലിയസ് കണ്ടെത്തിയതാര് ?
- ഏണസ്റ്റ് റൂഥര്‍ഫോര്‍ഡ്
* ആറ്റത്തിലെ ഏറ്റവും ഭാരമേറിയ കണം:
- ന്യൂട്രോണ്‍
* ആറ്റത്തിലെ ഏറ്റവും ഭാരം കുറഞ്ഞ കണം:
- ഇലക്ട്രോണ്‍
* ആറ്റത്തിലെ പോസിറ്റീവ് ചാര്‍ജുള്ള കണം:
- പ്രോട്ടോണ്‍
* ആറ്റത്തിലെ ചാര്‍ജില്ലാത്ത കണം:
- ന്യൂട്രോണ്‍
* ആറ്റത്തിലെ നെഗറ്റീവ് ചാര്‍ജുള്ള കണം:
- ഇലക്ട്രോണ്‍
* വാതകങ്ങളിലെ പോസിറ്റീവ് ചാര്‍ജുള്ള കണങ്ങളെ ആദ്യം കണ്ടെത്തിയതാര് ?
- ഗോള്‍ഡ്സ്റ്റീന്‍
* ഒരു ആറ്റത്തിന്റെ ചാര്‍ജ്;
- ന്യുട്രൽ
* 21 പ്രോട്ടോണ്‍ ഉള്ള ഒരു ആറ്റത്തില്‍ എത്ര ഇലക്ട്രോണുകൾ ഉണ്ടാകും ?
- 21
* ഏത് മൂലകത്തിന്റെ മാസിന് തുല്യമാണ് ഒരു പ്രോട്ടോണിന്റെ മാസ്?
- ഹൈഡ്രജന്‍
* ആറ്റത്തിന്റെ സൗരയൂഥ മാതൃക അവതരിപ്പിതാര്?
- റൂഥര്‍ഫോര്‍ഡ്
* ഒരു ആറ്റത്തില്‍ ന്യൂക്ലിയസിനെ ചുറ്റുന്ന കണങ്ങള്‍ ഏത്?
- ഇലകട്രോണ്‍
* ബോര്‍ ആറ്റം മാതൃക അവതരിപ്പിച്ചതാര്‍?
- നീല്‍സ് ബോര്‍
* ബോറിന്റെ ആറ്റം മാതൃക അടിസ്ഥാനമാക്കിയിരിക്കുന്നത്?
- ക്വാണ്ടം തിയറി
* ബോര്‍ മാതൃക അനുസരിച്ച് ഇലക്ട്രോണുകളുടെ സഞ്ചാര പാതയുടെ പേരെന്ത്?
- ഓര്‍ബിറ്റ് (ഷെല്‍)
* ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ എണ്ണത്തെ വിളിക്കുന്ന പേരെന്ത്?
- മാസ് നമ്പര്‍ (A എന്ന അക്ഷരം ഉപയോഗിച്ചാണ മാസ് നമ്പര്‍ സൂചിപ്പിക്കുന്നത്)
* ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ ആക്കെ എണ്ണത്തെ എന്ത് പേര്‍ വിളിക്കുന്നു?
- ആറ്റോമിക നമ്പര്‍ (Z)
* ആറ്റോമിക് നമ്പര്‍ ഒന്ന് ആയ മൂലകം ഏത്?
- ഹൈഡ്രജന്‍
* ആറ്റോമിക് നമ്പര്‍ 79 ആയ മൂലകം ഏത്?
- സ്വര്‍ണം
* ആണവനിലയങ്ങളില്‍ ഇന്ധനമായി ഉപയോഗിക്കുന്ന യുറേനിയം ഐസോടോപ്പ്?
- യുറേനിയം 235
* ആറ്റങ്ങളുടെ ന്യൂക്ലിയസ് വികിരണോർജം (റേഡിയേഷൻ) പുറപ്പെടുവിക്കുന്ന പ്രവർത്തനം ?
- റേഡിയോ ആക്ടിവിറ്റി
* ന്യക്ലിയസിലെ പ്രോട്ടോൺ, ന്യൂട്രോൺ എന്നിവയുടെ പിണ്ഡത്തിനു പറയുന്നത് ?
- ആറ്റോമിക മാസ്.
* ഭാരം കുറഞ്ഞ രണ്ടോ അതിലധികമോ ന്യൂക്ലിയസുകള്‍ തമ്മിൽ സംയോജിച്ച് ഒരു ഭാരം കൂടിയ ന്യക്ലിയസുണ്ടാകുന്ന പ്രവർത്തനത്തിനു പറയുന്നത് ?
- ന്യൂക്ലിയർ ഫ്യൂഷൻ.
* അണുകേന്ദ്രമായ ന്യക്ലിയസിനെ, ചാർജില്ലാത്ത കണമായ ന്യൂട്രോൺ കൊണ്ട് പിളര്‍ന്ന് ഊർജം സ്വതന്ത്രമാക്കുന്ന പ്രക്രിയ?
- ന്യൂക്ലിയർ ഫിഷൻ.
* ഒരേ മാസ് നമ്പറും വ്യത്യസ്ത ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങൾക്കു പറയുന്നത്?
- ഐസോബാറുകൾ
* വ്യത്യസ്ത മാസ് നമ്പറും ഒരേ ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങള്‍ക്കു പറയുന്നത് ?
ഐസോടോപ്പ്
* തുല്യ എണ്ണം ന്യൂട്രോണുകളും വ്യത്യസ്ത എണ്ണം പ്രോട്ടോണുകളും ഉള്ള ആറ്റങ്ങൾ
- ഐസോടോൺ
* ഒരേ തൻമാത്രസൂത്രവും വ്യത്യസ്ത ഘടനയും ഉള്ള സംയുക്തങ്ങളാണ് ........
- ഐസോമറുകൾ.
ഉദാ:ഗ്ലൂക്കോസ്, ഫ്രക്ടോസ്
* പ്രോട്ടോണ്‍ കണ്ടുപിടിച്ചതാര്?
- റഥർഫോർഡ്
* ഇലക്ട്രോൺ കണ്ടുപിടിച്ചതാര് ?
- ജെ. ജെ. തോംസൺ
* ന്യൂട്രോണ്‍ കണ്ടുപിടിച്ചത് ?
- ജയിംസ് ചാഡ്‌വിക്ക്
* ഒരു അർധചാലകത്തിൽ ചാലകത വർധിപ്പിക്കാൻ അതിന്റെ ക്രിസ്റ്റൽ ഘടനയില്‍ ഏതെങ്കിലും അപദ്രവ്യം കലർത്തുന്ന പ്രവര്‍ത്തനം?
- ഡോപ്പിങ്.
* ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനു കാർബണിന്റെ ഒരു ഐസോടോപ്പായ കാർബൺ–14 ഉപയോഗപ്പെടുത്തുന്നതിനു പറയുന്ന പേര്?
-കാർബൺ ഡേറ്റിങ്
* പരമാണു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
- ജോൺ ഡാൾട്ടൻ
* കാർബണ്‍ ഡേറ്റിങ് ആദ്യമായി ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?
- വില്ലാർഡ് ഫ്രാങ്ക് ലിബി.
* ന്യൂക്ലിയസിനു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാര പാതയാണ്?
- ഓർബിറ്റ്.
* റേഡിയോ ആക്റ്റീവ് അല്ലാത്ത ഏതു മൂലകത്തിന്റെ ആറ്റത്തിനാണ് ഏറ്റവും വലുപ്പമുള്ളത് ?
- സീസിയം
* ഏതു റേഡിയോ ആക്റ്റീവ് മൂലകത്തിന്റെ ആറ്റത്തിനാണ് ഏറ്റവും വലുപ്പമുള്ളത് ?
- ഫ്രാൻസിയം
* ഇന്നു കാണുന്ന ആവർത്തന പട്ടിക എന്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്?
- ആറ്റോമിക നമ്പറിന്റെ.
* ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണമാണ് അതിന്റെ .............. ?
- ആറ്റോമിക നമ്പർ.
* ഇലക്ട്രോൺ കണ്ടുപിടിച്ചതെന്ന്?
-1897
* ഓർബിറ്റലിൽ കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം ?
- രണ്ട്
* അണുവിഘടനം കണ്ടുപിടിച്ചത്?
- 1939 ൽ ജർമൻ ശാസ്ത്രജ്ഞരായ ഓട്ടോഹാനും, ഫ്രിറ്റ്സ് സ്ട്രാസ്മനും ചേർന്ന്.
* ആറ്റം എന്ന പദത്തിനർത്ഥം ............
- വിഭജിക്കാൻ കഴിയാത്തത്
* കാഥോഡ് കിരണങ്ങളിൽ അടങ്ങിയിരിക്കുന്നത് ആറ്റത്തിൽ കാണപ്പെടുന്ന നെഗറ്റീവ് ചാർജുള്ള ഇലക്ട്രോണുകൾ ആണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?
- ജെ. ജെ. തോംസൺ
* ഇലക്ട്രോണുകൾക്ക് കണികകളുടെയും തരംഗത്തിന്റെയും സ്വഭാവം ഒരേസമയം കാണിക്കുവാന്‍ കഴിയുമെന്ന് (ഇലക്ട്രോണിന്റെ ദ്വൈതസ്വഭാവം) കണ്ടെത്തിയത് ?
- ലൂയിസ് ഡിബ്രോളി
* നിലവിലുണ്ടായിരുന്ന 63 മൂലകങ്ങളെ ആറ്റോമിക മാസിന്റെ അടിസ്ഥാനത്തിൽ വർഗീകരിച്ച് 1869ൽ ആവര്‍ത്തന പട്ടിക പുറത്തിറക്കിയത്?
- ഡിമിത്രി മെൻഡലിയേവ്
* ആവർത്തന പട്ടികയുടെ പിതാവ് എന്നറിയപ്പെടുന്നത് ?
- മെൻഡലിയേവ്
* ആറ്റോമിക നമ്പറിന്റെ അടിസ്ഥാനത്തിൽ മൂലകങ്ങളെ ക്രമീകരിച്ചുകൊണ്ടുള്ള ആധുനിക ആവര്‍ത്തനപ്പട്ടികയ്ക്കു രൂപം നൽകിയത്?
- മോസ്‌ലി
* ആദ്യത്തെ ആറ്റംബോബ് നിർമാണത്തിന് നേതൃത്വം നൽകിയത് ?
- ഓപ്പൺഹൈമർ
* ഒരു മൂലകത്തിന്റെ തൻമാത്രയിൽ ഒരു ആറ്റം മാത്രമുള്ളവയാണ്?
- ഏകാറ്റോമിക തൻമാത്ര (ഉദാ: ഉൽകൃഷ്ട മൂലകങ്ങൾ)
* ഒരു മൂലകത്തിന്റെ തൻമാത്രയിൽ രണ്ട് ആറ്റം മാത്രമുള്ളവയാണ്?
- ദ്വയാറ്റോമിക തൻമാത്ര
* ഒരു മൂലകത്തിന്റെ തൻമാത്രയിൽ രണ്ടിൽ കൂടുതൽ ആറ്റങ്ങൾ ഉള്ളവയാണ്?
- ബഹു അറ്റോമിക തൻമാത്ര (ഉദാ:സൾഫർ ഫോസ്ഫറസ്)
* 'തൻമാത്ര’ എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
- അവൊഗാഡ്രോ
* ഒരു തൻമാത്രയിലെ വിവിധ ആറ്റങ്ങളുടെ ആകെ അറ്റോമിക മാസ്?
- മോളിക്യുലാർ മാസ്
* ഒരു പദാർത്ഥത്തിന്റെ തന്മാത്രയിലെ ആറ്റങ്ങളുടെ ശരിയായ എണ്ണം സൂചിപ്പിക്കുന്ന ഫോർമുല?
- തന്മാത്രാസൂത്രം
* ഒരേ തരം ആറ്റങ്ങൾ കൊണ്ട് നിർമ്മിതമായിരിക്കുന്നവയാണ്
- മൂലകങ്ങൾ.
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍