വാക്‌സിനുകളും മഹാമാരികളും: ചോദ്യോത്തരങ്ങൾ 

PSC Questions and Answers / Vaccines and epidemics selected Questions and answers / LDC / VEO / LGS / PSC 10th, +2 Level Examination Questions

പി.എസ്.സി ഉള്‍പ്പടെയുള്ള മത്സര പരീക്ഷകള്‍ക്കായി ചോദിക്കുന്ന പ്രധാന മേഖലയാണ് മനുഷ്യശരീരവും അവയെ ബാധിക്കുന്ന രോഗങ്ങളും അവയ്ക്കുള്ള പ്രതിവിധികളും. ശാസ്ത്രത്തിലെ സുപ്രധാനമായ ഒരു മേഖലയിൽ നിന്നും പി.എസ്.സി. പ്രാഥമിക പരീക്ഷയ്ക്ക് ചോദിക്കാവുന്ന ചോദ്യോത്തരങ്ങൾ

വാക്‌സിനുകളും മഹാമാരികളും: ചോദ്യോത്തരങ്ങൾ 

വാക്‌സിനുകൾ 
* പ്രതിരോധ ഓഷധങ്ങളെ സൂചിപ്പിക്കാന്‍ വാക്‌സിന്‍ എന്ന പദം ആദ്യമായി ഉപയോഗിച്ചു ശാസ്ത്രജ്ഞനാര്‌?
- എഡ്വാര്‍ഡ്‌ ജെന്നര്‍

* ലോകത്തിലെ ആദ്യത്തെ വാക്‌സിന്‍ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞനാര്‌?
- എഡ്വാര്‍ഡ്‌ ജെന്നര്‍

* ലോകത്തിലെ ആദ്യത്തെ വാക്‌സിന്‍ ഏത്‌ രോഗത്തിനെതിരെ ഉള്ളതായിരുന്നു?
- വസൂരി

* 'രോഗപ്രതിരോധശാസ്ത്രത്തിന്റെ പിതാവ്‌” എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞനാര്‌?
- എഡ്വാര്‍ഡ്‌ ജെന്നര്‍

* ഭൂമുഖത്തുനിന്നും നിര്‍മാര്‍ജനം ചെയ്യപ്പെട്ടതായിലോകാരോഗ്യ സംഘടന 1979-ല്‍ പ്രഖ്യാപിച്ച രോഗമേത്‌?
- വസൂരി

* 'മൈക്രോബയോളജിയുടെ പിതാവ്‌” എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞനാര്‌?
- ലൂയി പാസ്ചര്‍ (ഫ്രാന്‍സ്‌)

* പേവിഷബാധ, ആന്ത്രാക്‌സ്‌ എന്നിവക്കെതിരെയുള്ള ആദ്യത്തെ ഫലപ്രദമായ വാക്‌സിനുകൾ കണ്ടുപിടിച്ചതാര്‌?
- ലൂയി പാസ്ചര്‍

* “ഒരുങ്ങിയ മനസ്സുകളെയേ അവസരം തുണയ്ക്കു"  (Chance favors only the prepared mind) എന്ന പ്രസിദ്ധമായ വാക്യം ഏത്‌ ശാസ്ത്രജ്ഞന്റെതാണ്‌?
- ലൂയി പാസ്ചര്‍

* 1955-ല്‍ ആദ്യത്തെ പോളിയോ വാക്‌സിന്‍ വികസിപ്പിച്ചെടുത്ത അമേരിക്കന്‍ ശാസ്ത്രജ്ഞനാര്‌?
- ജൊനാസ്‌ സാല്‍ക്ക്‌

* വായിലൂടെ നല്‍കാനാവുന്ന പോളിയോ വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്‌ ആരാണ്‌?
- ആല്‍ബര്‍ട്ട്‌ സാബിന്‍

* ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ്‌ എന്നിവയെ പ്രതിരോധിക്കാനുള്ള സംയുക്തവാക്‌സിന്‍ ഏത്‌?
- ഡി.പി.ടി. വാക്‌സിന്‍

* ന്യുമോണിയ, മെനിന്‍ ജൈറ്റിസ്‌ എന്നിവയ്ക്ക്‌ കാരണമാകുന്ന ഏത്‌ ബാകീരിയയെ ചെറുക്കാനാണ്‌ കുട്ടികൾക്ക്‌ ഹിബ്‌ വാക്‌സിന്‍ നല്‍കുന്നത്‌?
- ഹിമോഫിലസ്‌ ഇന്‍ഫ്ലുവന്‍സ ടൈiപ്പ്‌-ബി

* ഫ്രഞ്ച്‌ ശാസ്തൂജ്ഞന്‍മാരായ ആല്‍ബെര്‍ട്ട്‌കാല്‍മെറ്റെ, കാമില്ലെ ഗ്വെറിന്‍ എന്നിവര്‍ ചേര്‍ന്ന്‌ വികസിപ്പിച്ചെടുത്ത വാക്‌സിനേത്‌?
- ബി.സി.ജി.വാക്സിന്‍

* ഏത്‌ രോഗത്തെ തടയാനാണ്‌ ബി.സി.ജി.വാക്‌സിന്‍ ഉപയോഗിക്കുന്നത്‌?
- ക്ഷയം

* ബി.സി.ജി. എന്നതിന്റെ മുഴുവന്‍ രൂപം എന്ത്‌?
- ബാസിലസ്‌ കാല്‍മൈറ്റെ-ഗ്വെറിന്‍

* നാല്‍പ്പതിലേറെ വാക്‌സിനുകൾ വികസിപ്പിച്ചെടുത്തതിലൂടെ, ഏറ്റവുമധികം വാക്‌സിനുകൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ എന്ന ഖ്യാതിക്കുടമയായ
അമേരിക്കക്കാരനാര്‌?
- മൌറിസ്‌ഹില്ലെമാന്‍

* ഏത്‌ രോഗത്തെ പ്രതിരോധിക്കാനുള്ളതാണ്‌ വേരിസെല്ലാ വാക്‌സിന്‍?
- ചിക്കന്‍പോക്‌സ്‌

* ഏത്‌ രോഗത്തിനെതിരെയുള്ള വാക്‌സിന്‍ വികസിപ്പിച്ചതിലൂടെയാണ്‌ ഹിലാരി കോപ്രോവ്സ്‌ക്കി പ്രശസ്തന്‍?
- പോളിയോ വാക്‌സിന്‍

* ഏത്‌ രോഗത്തിനെതിരെയുള്ള വാക്‌സിനാണ്‌ സ്റ്റാന്‍ലിപ്ലോട്ട്കിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്തത്‌?
- റുബെല്ല

* മഞ്ഞപ്പനിക്കെതിരെയുള്ള വാക്‌സിന്‍ വികസിപ്പിച്ചെടുത്തതിന്‌ 1951-ലെ വൈദ്യ ശാസ്ത്ര നൊബേല്‍ സമ്മാനം നേടിയതാര്‌?
- മാക്‌സ്‌ തെയ്ലര്‍

* ഹെപ്പറെ്റ്റിസ്‌- ബി ക്കെതിരെയുള്ള വാക്‌സിന്‍ വികസിപ്പിച്ചെടുത്ത ചിലിയന്‍ ശാസ്ത്രജ്ഞനാര്‌?
- പാബ്ലോ ഡി ടി വാലെന്‍സുവേല

* ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ വിതരണക്കാരായ ഐക്യരാഷ്ട്ര സംഘടനയുടെ അനുബന്ധ ഏജന്‍സി ഏത്‌?
- യൂണിസെഫ്‌

* ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ വിമുക്തരാജ്യമായി പ്രഖ്യാപിച്ച വര്‍ഷമേത്‌?
- 2014 മാര്‍ച്ച്‌

* ഇന്ത്യയിലെ കുട്ടികളെയെല്ലാം വാക്സിനിലൂടെ തടയാവുന്ന ഏഴ്‌ രോഗങ്ങളില്‍നിന്ന്‌ മുക്തമാക്കാന്‍ ലക്ഷ്യമിട്ട്‌ 2014 ഡിസംബര്‍-25 ന്‌കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയേത്‌?
- മിഷന്‍ ഇന്ദ്രധനുഷ്‌  

രോഗങ്ങളും ബോധവത്കരണ ചിഹ്നങ്ങളും
* എച്ച്‌. ഐ.വി./ എയ്ഡ്‌സ്‌ ബോധവത്കരണത്തിന്റെ ഭാഗമായുള്ള ചിഹ്നമേത്‌?
- റെഡ്‌റിബണ്‍

* ഏത്‌ രോഗത്തിന്റെ ബോധവത്കരണചിഹ്നമാണ്‌ പിങ്ക്‌റിബണ്‍?
- സ്തനാര്‍ബുദം

* ഓറഞ്ച്‌ റിബണ്‍ ഏത്‌ രോഗത്തിന്റെ ബോധവത്കരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
- രക്താര്‍ബുദം

* പ്രമേഹത്തെ പ്രതിനിധാനം ചെയ്യുന്ന ആഗോളചിഹ്നമേത്‌?
- നീല വളയം (ബ്ലൂ സര്‍ക്കിൾ)

* ആത്മഹത്യയ്‌ക്കെതിരേയുള്ള ബോധവത്കരണ ശ്രമങ്ങളുടെ ഭാഗമായുള്ള
ചിഹ്നമേത്‌?
- മഞ്ഞ റിബണ്‍

* മാനസികാരോഗ്യ ബോധവത്‌കരണത്തിന്റെ ഭാഗമായുള്ള ചിഹ്നമേത്‌?
- പച്ച റിബണ്‍

* അല്‍ഷിമേഴ്‌സ്‌ ബോധവത്‌ കരണത്തിന്റെ ഭാഗമായുള്ള ചിഹ്നമേത്‌?
- പര്‍ൾ റിബണ്‍

* ഏത്‌ രോഗത്തിന്റെ ബോധവത്കരണത്തിന്റെ ഭാഗമാണ്‌ നീല റിബണ്‍?
- പാര്‍ക്കിന്‍സണ്‍സ്‌ രോഗം

മനുഷ്യനെ വിറപ്പിച്ച രോഗങ്ങള്‍
* 2020 മാര്‍ച്ച്‌ 11-ന്‌ ലോകാരോഗ്യസംഘടന (ഡബ്ബ്യു.എച്ച്‌.ഒ) മഹാമാരിയായി (പാന്‍ഡ്ഡെമിക്) പ്രഖ്യാപിച്ച രോഗമേത്‌?
- കോവിഡ്‌-19

* കോവിഡ്‌-19 എന്നതിന്റെ പൂര്‍ണ രൂപമെന്ത്‌?
- കൊറോണ വൈറസ്‌ ഡിസീസ്‌ 2019

* 2019 നവംബറില്‍ കോവിഡ്‌-19 ആദ്യമായി റിപ്പോര്‍ട്ട്ചെയ്യപ്പെട്ട ചൈനയിലെ പട്ടണമേത്‌?
- വുഹാന്‍

* വുഹാന്‍ ചൈനയിലെ ഏത്‌ പ്രവിശ്യയുടെ തലസ്ഥാനമാണ്‌?
- ഹുബെയ്‌

* ഏറ്റവുമധികം പേര്‍ക്ക്‌ കോവിഡ്‌-19 സ്ഥിരീകരിച്ചത്‌ ഏത്‌ രാജ്യത്താണ്‌?
- ചൈന

* കൊറോണ വൈറസ്‌ പ്രധാനമായും ബാധിക്കുന്ന ശരീരഭാഗമേത്‌? 
- ശ്വാസകോശ നാളി

* കൊറോണ വൈറസ്‌ ശരീര ത്തില്‍ പ്രവേശിച്ചാല്‍ എത്ര ദിവസത്തിനുള്ളിലാണ്‌ രോഗലക്ഷണങ്ങൾ കാണിക്കുക (ഇന്‍ക്യുബേഷന്‍ പിരീഡ്)?
- 14 ദിവസം

* കോവിഡ്‌ 19 രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ എന്തെല്ലാം"
- ചുമ, തുമ്മല്‍, മൂക്കൊലിപ്പ്‌, തൊണ്ടവേദന

* കോവിഡ്‌-19 പടരുന്നത്‌ ഏത്‌ രീതിയിലാണ്‌?
- ശരീരസ്രവങ്ങളില്‍ നിന്ന്‌

* കോവിഡ്‌-19 ഏറ്റവും മാരകമായി ബാധിച്ച യൂറോപ്യന്‍ രാജ്യമേത്‌?
- ഇറ്റലി

* മതപരമായ ഒത്തുകൂടലിനെത്തുടര്‍ന്ന്‌ കോവിഡ്‌-19 പടര്‍ന്നുപിടിച്ചത്‌ ഏത്‌ രാജ്യത്താണ്‌?
- ദക്ഷിണ കൊറിയ

* ഇന്ത്യയിലെ ആദ്യത്തെ കോവിഡ്‌-19 ബാധ സ്ഥിരീകരിച്ചത്‌ ഏത്‌ സംസ്ഥാനത്താണ്‌?
- കേരളം (തൃശ്ശൂര്‍)

* ഇന്ത്യയിലെ ആദ്യത്തെ കോവിഡ്‌-19 മരണം സംഭവിച്ചത്‌ എവിടെ?
- കല്‍ബുര്‍ഗി(കര്‍ണാടകം)

* മനുഷ്യരുൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധി
ക്കുന്ന വൈറസിനം ഏത്‌?
- കൊറോണ വൈറസ്‌

* സാധാരണ ജലദോഷപ്പനിമുതല്‍ സാര്‍സ്‌, മെര്‍സ്‌, കോവിഡ്‌-19 എന്നിവയ്ക്കുവരെ കാരണമാകുന്ന വൈറസിനങ്ങളേവ?
- കൊറോണ വൈറസുകൾ 

* കൊറോണ വൈറസ്‌ ഉപ്പെടുന്ന കുടുംബമേത്‌?
- കൊറോണവൈരിഡി കുടുംബം (ഉപകുടുംബം-ഓര്‍ത്തോകൊറോണവൈറിനി)

* കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞതെന്ന്‌?
-1937

* ഏതു വൈറസ്‌ ബാധയുടെ പ്രധാന ലക്ഷണങ്ങളാണ്‌ ജലദോഷവും ന്യുമോണിയയും?
- കൊറോണ വൈറസ്‌

മഹാമാരി, പകര്‍ച്ചവ്യാധി
* ഒരു പ്രത്യേക പ്രദേശത്ത്‌ മാത്രം പടര്‍ന്നുപിടിക്കുന്ന രോഗത്തെ
എങ്ങനെ വിളിക്കുന്നു?
- പകര്‍ച്ചവ്യാധി (എപിഡെമിക്)

* പല രാജ്യങ്ങളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌
ഒരു രോഗം അതിവേഗം പടരുമ്പോൾ അതിനെ എന്തായി പ്രഖ്യാപിക്കുന്നു?
- മഹാമാരി

* ഒരു രോഗത്തെ മഹാമാരിയായി പ്രഖ്യാപിക്കാനുള്ള ഏറ്റവും പ്രധാന സവിശേഷത ഏത്‌?
- പടരുന്നതിന്റെ സ്വഭാവം

* 2020-നു മുന്‍പ്‌ ഏറ്റവും ഒടുവിലായി മഹാമാരിയായി പ്രഖ്യാപിക്കപ്പെട്ട രോഗമേത്‌?
- പന്നിപ്പനി (2009)

* ഒരു രോഗത്തെ മഹാമാരിയായി പ്രഖ്യാപിക്കുന്ന സംഘടന ഏത്‌"
- ലോകാരോഗ്യ സംഘടന

* അന്തര്‍ദേശീയ ശ്രദ്ധയും സഹകരണവും വേണ്ട ആരോഗ്യരംഗത്തെ അടിയന്തര സ്വഭാവമുള്ള ഒരു വിഷയവുമായിബന്ധപ്പെട്ട്‌ ലോകാരോഗ്യസംഘടന പുറപ്പെടുവിക്കാറുള്ള പ്രഖ്യാപനമേത്‌?
- പബ്ലിക്‌ ഹെല്‍ത്ത്‌ എമര്‍ജന്‍സി ഓഫ്‌ ഇന്‍റര്‍നാഷണല്‍ കണ്‍സേണ്‍

എബോളയും സികയും
* മാരക വൈറസ്‌ രോഗമായ എബോള ഹെമോറേജിക്‌ പനി 1976-ല്‍ ആദ്യമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ആഫ്രിക്കന്‍ രാജ്യങ്ങളേവ?
- സുഡാന്‍, കോംഗോ

* ആഫ്രിക്കയിലെ ഏതു നദിയുടെ തീരത്താണ്‌ എബോള പനി ആദ്യമായി റിപ്പോര്‍ട്ടു ചെയ്തത്‌?
- എബോളാ നദി

* നദിയുടെ പേരില്‍നിന്ന്‌ നാമകരണം ചെയ്യപ്പെട്ട രോഗങ്ങൾക്ക്‌
ഉദാഹരണങ്ങളേവ?
- വെസ്റ്റ്‌ നൈല്‍ ഫീവര്‍, എബോള 

* സുഡാന്‍ വൈറസ്‌, തായ്‌ ഫോറസ്റ്റ്‌ വൈറസ്‌, സയര്‍ വൈറസ്‌
എന്നിവയെല്ലാം ഉണ്ടാക്കുന്നത്‌ ഏതു രോഗമാണ്‌”
- എബോള

* എബോള മനുഷ്യരിലേക്ക്‌ പകരുന്നത്‌ ഏതുവിധത്തിലാണ്‌?
- മൃഗങ്ങളില്‍നിന്ന്‌

* ക്രിമിയൻ - കോംഗോ ഹെമറാജിക്ക്‌ ഫീവര്‍ എന്ന മാരകരോഗത്തിനു കാരണമായ വൈറസുകളേവ?
- ബുനിയവൈരിടായ്‌ വൈറസ്‌

* സിക പനിക്ക്‌ ആ പേര്‌ ലഭിച്ചത്‌ ഏതു രാജ്യത്തിന്റെ വനമേഖലയില്‍ നിന്നുമാണ്‌?
- ഉഗാണ്ട 

* ഡെങ്കിപ്പനിയോട്‌ സാദൃശ്യമുള്ള ലക്ഷണങ്ങൾ കാണിക്കുന്ന വൈറസ്‌ രോഗമേത്‌?
- സിക പനി

* 2016 ഫെബ്രുവരിയില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്‌ ഏതു രോഗത്തിനെതിരേയാണ്‌?
- സിക പനി

* ഏതു രോഗം ബാധിക്കുന്ന ഗര്‍ഭിണികൾ പ്രസവിക്കുന്ന കുഞ്ഞുങ്ങളാണ്‌ വലുപ്പം കുറഞ്ഞ തലച്ചോറും ചുരുങ്ങിയ തലയോട്ടിയുമായിജനിക്കുന്നത്‌?
- സിക പനി

* രോഗങ്ങളുടെ രാജാവ്‌ എന്നറിയപ്പെടുന്ന രോഗമേത്‌?
- ക്ഷയം 

* “കോക്‌ ഡിസീസ്‌, വൈറ്റ്‌ പ്ലേഗ്‌” എന്നിങ്ങനെയും അറിയപ്പെട്ടിരുന്ന രോഗമേത്‌?
- ക്ഷയം

* ക്ഷയരോഗത്തിന്‌ കാരണമായ സൂക്ഷ്‌മാണു ഏത്‌?
- മൈക്രോബാക്ടീരിയം ട്യൂബര്‍കുലോസിസ്‌ ബാക്ടീരിയ

* ക്ഷയരോഗം ബാധിക്കുന്ന ശരീരഭാഗം ഏത്‌"
- ശ്വാസകോശം

* ലോക ക്ഷയരോഗദിനമായി ആചരിക്കുന്ന ദിവസമേത്‌?
- മാര്‍ച്ച്‌ 24

* ലോകത്തില്‍ ഏറ്റവും കൂടുതല്‍ ക്ഷയ രോഗികളുള്ള രാജ്യം ഏത്‌?
- ഇന്ത്യ

* ക്ഷയ രോഗത്തിനെതിരേയുള്ള പ്രതിരോധ കുത്തിവയ്പ്പ്‌ ഏത്‌"
- ബി.സി.ജി.

* ബി.സി.ജി. എന്നതിന്റെ മുഴുവന്‍ രൂപമെന്ത്‌?
- ബാസിലസ്‌ കാല്‍മൈറ്റ്‌ ഗ്വറിന്‍

* മാന്‍ടോക്‌സ്‌ടെസ്റ്റ്‌, ടൈന്‍ടെസ്റ്റ്‌, ഡോട്‌സ്‌ ടെസ്റ്റ്‌ എന്നിവ ഏത്‌ രോഗം സ്ഥിരീകരിക്കാനായി നടത്തുന്നവയാണ്‌?
- ക്ഷയരോഗം

* ഡോട്‌സ്‌ ചികിത്സ ഏത്‌ രോഗം ഭേദമാക്കാന്‍ നടത്തുന്നതാണ്‌?
- ക്ഷയരോഗം

* ഡോട്‌സ്‌ എന്നതിന്റെ മുഴുവന്‍ രൂപമെന്ത്‌?
- ഡയറക്ടലി ഒബ്സര്‍വ്ഡ്‌ ട്രീറ്റ്‌മെന്‍റ്‌ ഷോര്‍ട്‌ കോഴ്‌സ്‌

* ദേശീയ ക്ഷയയരോഗനിയന്ത്രണ പരിപാടിക്ക്‌ തുടക്കമിട്ട വര്‍ഷമേത്‌?
- 1962

* കുട്ടികളിലെ ക്ഷയരോഗം തിരിച്ചറിയാന്‍ നടത്തുന്ന ടെസ്‌റ്റേത്‌?
- ഹീഫ്‌ടെസ്റ്റ്‌ അഥവാ സ്റ്റെര്‍നീഡില്‍ ടെസ്റ്റ്‌

* “ഹാന്‍സണ്‍സ്‌ഡിസീസ്‌' എന്ന്‌ അറിയപ്പെടുന്ന പ്രാചീനരോഗം ഏത്‌?
- കുഷ്ഠരോഗം

* ഏറ്റവും കുറഞ്ഞ പകര്‍ച്ചസാധ്യതയുള്ള പകര്‍ച്ചവ്യാധിയായി
അറിയപ്പെടുന്നതേത്‌?
- കുഷ്ഠരോഗം

* ലെപ്രൊമിന്‍, ഹിസ്റ്റാമിന്‍ ടെസ്റ്റുകൾ ഏത്‌ രോഗത്തിന്റെ നിര്‍ണയത്തിനായി നടത്തുന്നു?
കുഷ്ഠരോഗം 
* രോഗങ്ങള്‍ കൂടുതൽ ചോദ്യങ്ങൾ ഉത്തരങ്ങൾ ഇവിടെ ക്ലിക്കുക 
* കൊറോണ: COVID-19 ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 


മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും 
👉കേരളത്തിലെ നദികളും ജലസംഭരണികളും 
👉ഇന്ത്യൻ പ്രതിരോധം 
👉അന്തരീക്ഷതാപന പ്രക്രിയകള്‍ 
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ 
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും 
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here