കേരളത്തിലെ വന്യജീവി സങ്കേതങ്ങളും, ദേശീയോദ്യാനങ്ങളും - പി.എസ്.സി. ചോദ്യോത്തരങ്ങൾ
Wildlife Sanctuary and National Park in Kerala - PSC Questions and Answers / There are currently six national parks, and 18 wildlife sanctuaries, including two tiger reserves at Parambikulam and Periyar, and one community reserve in the State
കേരളത്തിലെ വന്യജീവി സങ്കേതങ്ങളും, ദേശീയോദ്യാനങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പി.എസ്.സിയുടെ പ്രിലിമിനറി പരീക്ഷാ സിലബസിലുണ്ട്. ഏത് മത്സര പരീക്ഷകൾക്കും ഈ വിവരങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്. ഈ വിവരങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വീഡിയോ ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ദയവായി YouTube Channel സബ്സ്ക്രൈബ് ചെയ്യുക.
* സംരക്ഷിത മേഖലകൾ മൂന്നുതരമാണ്. സംരക്ഷിത വനങ്ങൾ, വന്യമൃഗസങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ എന്നിവയാണ് അവ.
* എന്താണ് ദേശീയോദ്യാനം?
ഒരു ഭൂപ്രദേശത്തെ സ്വാഭാവികമായ ആവാസവ്യവസ്ഥയെയോ വന്യജീവികളെയോ സസ്യജാലങ്ങളെയോ ചരിത്രപ്രാധാന്യമുള്ള മനുഷ്യനിർമിത സ്മാരകങ്ങൾ നിലനില്ക്കുന്ന പ്രദേശങ്ങളെയോ ഭരണകൂടത്തിന്റെ ചുമതലയിൽ സംരക്ഷിക്കുന്ന പ്രദേശമാണ് ദേശീയോദ്യാനം.
* എന്താണ് വന്യമൃഗ സങ്കേതം?
വന്യമൃഗങ്ങളെയും പക്ഷികളെയും മറ്റു ജീവികളെയും വനത്തിലെ മുഴുവൻ സസ്യങ്ങളെയുമടക്കം സംരക്ഷിക്കുന്നതാണ് വന്യജീവി സങ്കേതം.
* എന്താണ് സംരക്ഷിത മേഖലകൾ?
സംരക്ഷിത വനങ്ങൾ പൊതുവേ പൊതുജനങ്ങൾക്കു പ്രവേശനമില്ലാതെ ഗവേഷണാവശ്യങ്ങൾക്കു മാത്രമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള സ്വാഭാവിക സംരക്ഷിതകേന്ദ്രങ്ങളാണ്.
* വന്യമൃഗസങ്കേതങ്ങളിലും ദേശീയോദ്യാനങ്ങളിലുമുള്ള വനങ്ങളെ മൂന്നായി തിരിച്ചിരിക്കുന്നു:
* കോർ പ്രദേശം
ഉൾക്കാടുകളിൽ വന്യജീവികളുടെ സ്വൈരജീവിതത്തെ മാത്രം ലക്ഷ്യമാക്കിയുള്ള പ്രദേശമാണ് കോർ പ്രദേശം. ശാസ്ത്രീയപഠനങ്ങൾ അനുവദിച്ചിട്ടുള്ള ഈ പ്രദേശത്തേക്ക് സന്ദർശകരെ അനുവദിക്കുന്നില്ല.
* ബഫർ സോൺ
ഈ പ്രദേശത്തിനു പുറത്തുള്ളത് ബഫർ സോൺ ആണ്. ഇവിടെയും വിനോദസഞ്ചാരികളെ അനുവദിക്കുന്നില്ല. വനവിഭാഗത്തിന്റെയും മറ്റും പരീക്ഷണനിരീക്ഷണങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും ശാസ്ത്രീയപഠനങ്ങൾക്കും മാത്രമായിട്ടുള്ള പ്രദേശമാണിത്.
ഇതിനു പുറത്തുള്ള കാട്ടുപ്രദേശങ്ങളാണ് വിനോദസഞ്ചാരത്തിനായി അനുവദനീയമായിട്ടുള്ളത്.
* കടുവസങ്കേതങ്ങൾ
ഒരുകാലത്ത് രാജ്യത്തിലെ വനങ്ങളിൽ ധാരാളമായി കാണപ്പെട്ടിരുന്ന ജീവിവർഗ്ഗമായ കടുവകൾ ഇപ്പോൾ വംശനാശ ഭീഷണി നേരിടുന്നതിനാൽ, അവയുടെപ്രത്യേക സംരക്ഷണത്തിനായാണ് കടുവസങ്കേതങ്ങൾ രൂപീകരിച്ചിരിക്കുന്നത്. കേരളത്തിലെ പെരിയാർ വന്യജീവി സങ്കേതം, പറമ്പിക്കുളം വന്യജീവി സങ്കേതം എന്നിവയെ കടുവസങ്കേതങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്.
ചോദ്യോത്തരങ്ങൾ
* ഇന്ത്യയിൽ വന വിസ്തൃതിയിൽ കേരളത്തിന്റെ സ്ഥാനം
-14
* വനഭൂമി കൂടുതലുള്ള കേരളത്തിലെ ജില്ല
- ഇടുക്കി
* കേരളത്തിൽ റിസർവ് വനം കൂടുതലുള്ള ജില്ല
- പത്തനംതിട്ട
* കേരളത്തിൽ വനവിസ്തൃതിയിൽ രണ്ടാം സ്ഥാനം വയനാടിനും മൂന്നാം സ്ഥാനം പത്തനംതിട്ടയ്ക്കുമാണ്
* ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ള കേരളത്തിലെ ജില്ല
- വയനാട്
* കേരളത്തിൽ ഏറ്റവും കുറവ് വനമുള്ള ജില്ല
- ആലപ്പുഴ
* കേരളത്തിൽ കൂടുതൽ കാണപ്പെടുന്ന വനങ്ങൾ
- മൺസൂൺ വനങ്ങൾ
(ഉപോഷ്ണ ആർദ്ര ഇലപൊഴിയും കാടുകൾ)
* കേരളത്തിൽ നിത്യഹരിത വനങ്ങൾ (മഴക്കാടുകൾ) കാണപ്പെടുന്ന പ്രദേശം
- പശ്ചിമഘട്ടമലനിരകൾ
* തിരുവിതാംകൂറില്‍ വനനിയമം വന്ന വര്‍ഷഠ
- 1887
* കേരള വനവത്ക്കരണ പദ്ധതി ആരംഭിച്ച വര്‍ഷം
- 1998
* കേരളം വനനിയമം പാസാക്കിയത്
- 1961
* കേരളത്തിലെ വനം ഡിവിഷനുകളുടെ എണ്ണം
- 36
* കേരളത്തിന്റെ വനവിസ്തൃതി കൂടിയ വനം ഡിവിഷൻ
- റാന്നി
* വിസ്തൃതി കുറഞ്ഞ വനം ഡിവിഷന്‍
- അഗസ്ത്യവനം
* കോന്നി വനമേഖലയെ കേരളത്തിലെ ആദ്യത്തെ റിസര്‍വ് വനമായി പ്രഖ്യാപിച്ച വര്‍ഷം
-1888
* ആലപ്പുഴ ജില്ലയിലെ ആദ്യത്തെ റിസർവ് വനം
- വീയ്യാപുരം
* കേരളത്തിൽ ചന്ദനമരങ്ങൾ കാണപ്പെടുന്നത് എവിടെ
- മറയൂർ
* കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള ജില്ല
- കണ്ണൂർ
* കേരളത്തില്‍ വനവത്ക്കരണ പ്രദേശത്ത്, ഏറ്റവും കൂടുതല്‍ കൃഷി ചെയുന്ന വ്യക്ഷം
- തേക്ക് (രണ്ടാമത് യൂക്കാലിപ്റ്റസ്)
* ഔഷധ സസ്യങ്ങളുടെ കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ ഔഷധ സസ്യബോര്‍ഡ് ആരംഭിച്ച പദ്ധതി
- സഞ്ജീവനി വനം
* ലോകത്തിലെ ഏറ്റവും പ്രായം കൂടിയ തേക്ക് മരംകണ്ടെത്തിയിട്ടുള്ളത്
- നിലമ്പൂരില്‍
* ഏഷ്യയിലെ ഏറ്റവും വലിയ തേക്കായി കണക്കാക്കുപ്പെടുന്നത്
- കന്നിമരം (പറമ്പിക്കുളം സാങ്ച്ചറി)
* കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്
– പീച്ചി (1975)
* കേന്ദ്ര, കേരള സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ വനവികസനത്തിനായുള്ള പൊതുമേഖലാ സ്ഥാപനം
- കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെ.എഫ്.ഡി.സി.) കോട്ടയം
* കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്
- വഴുതയ്ക്കാട്(തിരുവനന്തപുരം)
* കേരളത്തിലെ ആദ്യ ഫോറസ്റ് അക്കാഡമി
- അരിപ്പ
വന്യജീവി സങ്കേതങ്ങള്‍
* കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം
-17
പെരിയാര്‍ വനജീവി സങ്കേതം
* കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം
- പെരിയാര്‍ വനജീവി സങ്കേതം
* കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം
- പെരിയാർ (777 ച.കി.മീറ്റർ)
* പെരിയാര്‍ വന്യജീവി സങ്കേതം തുടക്കത്തില്‍ അറിയപ്പെട്ടിരുന്നത് നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി
*പെരിയാറിനെ ടൈഗര്‍ റിസര്‍വ്വായി പ്രഖ്യാപിച്ച വര്‍ഷം
-1978
* പെരിയാര്‍ വന്യജീവി സങ്കേതത്തിന്‍റെ കോര്‍ പ്രാദേശത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വര്‍ഷം
- 1982
* പെരിയാര്‍ വന്യജീവി സങ്കേതം പ്രൊജക്റ്റ് എലിഫന്റിനു കീഴിലായ വർഷം
-1991
* പെരിയാർ ടൈഗർ റിസർവ്വിനുള്ളിൽ തമിഴ്നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന കേരളത്തിലെ ആരാധനാലയം
- മംഗളാദേവി ക്ഷേത്രം
* ശബരിമല സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം
- പെരിയാർ വന്യജീവി സങ്കേതം
* പെരിയാർ വന്യജീവി സങ്കേതത്തിന്റെ മറ്റൊരു പേര്
- തേക്കടി വന്യജീവി സങ്കേതം
* ബക്കർലിപ് പഠന പദ്ധതി നടപ്പാക്കുന്ന വന്യജീവി സങ്കേതം
- പെരിയാർ വന്യജീവി സങ്കേതം
* ഇന്ത്യയിലെ പത്താമത്തെ കടുവാ സങ്കേതം
- പെരിയാർ വൈൽഡ് ലൈഫ് സാങ്ച്വറി
* കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സങ്കേതം
- വയനാട് / മുത്തങ്ങ വന്യജീവി സങ്കേതം
*വയനാട് വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം
- സുൽത്താൻ ബത്തേരി
* നീലഗിരി ബയോസ്ഫിയർ റിസർവിന്റെ ഭാഗമായിട്ടുള്ള കേരളത്തിലെ വന്യജീവി സങ്കേതങ്ങൾ
- വയനാട് വന്യജീവി സങ്കേതം, സൈലന്റ് വാലി ദേശീയ ഉദ്യാനം
* മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നി താലൂക്കുകളിലായി വ്യാപിച്ചു കിടക്കുന്ന വന്യജീവി സങ്കേതം
- വയനാട് വന്യജീവി സങ്കേതം
* ബേപ്പൂർ വന്യജീവി സങ്കേതം എന്നറിയപ്പെടുന്ന വന്യ ജീവി സങ്കേതം
– മുത്തങ്ങ വന്യജീവി സങ്കേതം
* കേരള-തമിഴ്നാട്-കര്‍ണ്ണാടക അതിര്‍ത്തികളിലായി സ്ഥിതി, ചെയ്യുന്ന വന്യജീവിസങ്കേതം
- വയനാട്‌വന്യജീവി സങ്കേതം.
* കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം
- മംഗളവനം പക്ഷിസങ്കേതം (എറണാകുളം)
* “കൊച്ചിയുടെ ശ്വാസകോശം" എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം
- മംഗളവനംപക്ഷിസങ്കേതം
* കേരളത്തില്‍ അപൂര്‍വയിനം കടവാവലുകള്‍ കണ്ടുവരുന്ന പക്ഷി സങ്കേതം
- മംഗളവനം
* പക്ഷികളെ കൂടാതെ വിവിധയിനം ചിലന്തികളും ആകര്‍ഷണമായിട്ടുള്ള പക്ഷി സങ്കേതം
- മംഗളവനം
* കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തെ വന്യജീവി സങ്കേതം
- നെയ്യാര്‍.
* കേരളത്തിലെ ഏക ലയണ്‍ സഫാരി പാര്‍ക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ്
- മരക്കുന്നം ദ്വീപ് (നെയ്യാര്‍ഡാം)
* ഏതു പാര്‍ക്കിന്റെ മാതൃകയിലാണ് നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്
- നെഹ്റു സുവോളജിക്കല്‍ പാര്‍ക്ക് (ഹൈദരാബാദ് )
* കേരളത്തില്‍ സിംഹങ്ങളെ തുറന്നു വിട്ടിരിക്കുന്ന ഏക കേന്ദ്രം
- നെയ്യാര്‍
* കൊല്ലം ജില്ലയിലെ ഏക വന്യജീവി സങ്കേതം.
- ചെന്തുരുണി
* ഒരു മരത്തിന്റെ പേരിലറിയപ്പെടുന്ന ഏക വന്യജീവി സങ്കേതം
- ചെന്തുരുണി
* ചെന്തുരുണി മരത്തിന്റെ ശാസ്ത്രീയ നാമം
- ഗ്ലൂസ്ട്രാ ട്രാവൻകൂറിക്ക
* ചെന്തുരുണി വന്യജീവി സങ്കേതം ഏത് വനത്തിന്റെ ഭാഗമാണ്
- കുളത്തൂപ്പുഴ റിസര്‍വ് വനം
* ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയത്
- തെന്‍മലയില്‍
* “ഏഷ്യയിലെ ആദ്യത്തെ ബട്ടര്‍ഫ്‌ളൈ സഫാരി പാര്‍ക്ക്”
- തെന്മല (2008 ഫെബ്രുവരി 28)
* ഇടുക്കി വന്യജീവി സങ്കേതത്തിൻറെ ആസ്ഥാനം
- പൈനാവ്
* ഇടുക്കി ജില്ലയിലെ തൊടുപുഴ, ഉടുമ്പന്‍ചോല താലുക്കുകളിലായി സ്ഥിതിചെയുന്ന വന്യജീവി സങ്കേതം
- ഇടുക്കി വന്യജീവി സങ്കേതം
* തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്‍ സ്ഥിതിചെയ്യുന്ന വന്യജീവിസങ്കേതം
- പേപ്പാറ വന്യജീവി സങ്കേതം
* അഗസ്ത്യമല ബയോസ്ഫിയര്‍ റിസെർവിന്റെ ഭാഗമായിട്ടുള്ള വന്യജീവി സങ്കേതങ്ങള്‍
- നെയ്യാര്‍, പേപ്പാറ, ചെന്തുരുണി
* ചിമ്മിനി വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്
- മുകുന്ദപുരം (തൃശൂര്‍)
* ചിന്നാറില്‍ (ഇടുക്കി) മാത്രം കാണപ്പെടുന്ന അപൂര്‍വയിനം അണ്ണാൻ
- ചാമ്പല്‍ മലയണ്ണാൻ
* വെള്ള കാട്ടുപോത്തുകളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വന്യജീവി സങ്കേതം
- ചിന്നാര്‍
* ചിന്നാറിലൂടെ ഒഴുകുന്ന നദി
- പാമ്പാര്‍
* "റീഡ് തവളകള്‍" കാണപ്പെടുന്ന പ്രദേശം
- കക്കയം
* കടലാമകൾക്ക് പ്രസിദ്ധമായ പ്രദേശം
- കൊളാവി
* ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസര്‍വ്വ്
- കടലുണ്ടി - വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ് (2007)
* കേരളത്തിലെ രണ്ടാമത്തെ ടൈഗർ റിസർവ്
- പറമ്പിക്കുളം
* ആസ്ഥാനം - തുണക്കടവ്
* കേരളത്തില്‍ കാട്ടുപോത്തുകൾ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വന്യജിവി സങ്കേതം
- പറമ്പിക്കുളം
* കേരളത്തിലൂടെ പ്രവേശനമില്ലാത്ത വന്യ ജീവിസങ്കേതം
- പറമ്പിക്കുളം
* തൃശ്ശൂർ - തലപ്പള്ളി താലൂക്കുകളിൽ സ്ഥിതി ചെയ്യുന്ന വന്യ ജീവി സങ്കേതം
- പീച്ചി-വാഴാനി
👉കേരളത്തിലെ നദികളും ജലസംഭരണികളും പഠിക്കാം ഇവിടെ ക്ലിക്കുക
17 - വന്യജീവി സങ്കേതങ്ങൾ
ഇടുക്കി - പെരിയാർ, കുറിഞ്ഞിമല , ഇടുക്കി, ചിന്നാർ
വയനാട് - വയനാട് / മുത്തങ്ങ,
പാലക്കാട് - പറമ്പിക്കുളം, ചൂലന്നൂർ
തൃശ്ശൂർ - പീച്ചി-വാഴാനി, ചിമ്മിനി
കണ്ണൂർ - ആറളം, കൊട്ടിയൂർ
കോഴിക്കോട് - മലബാർ
എറണാകുളം - തട്ടേക്കാട് , മംഗളാവനം
കൊല്ലം - ചെന്തുരുണി
തിരുവനന്തപുരം - നെയ്യാർ,പേപ്പാറ
ദേശീയഉദ്യാനങ്ങള്‍
* കേരളത്തിലെ ദേശീയ ഉദ്യാനങ്ങളുടെ എണ്ണം
- 5(6)
* ഏറ്റവും കൂടുതല്‍ ദേശീയഉദ്യാനങ്ങള്‍ ഉള്ള ജില്ല
- ഇടുക്കി (ഇരവികുളം, പാമ്പാടുംചോല, മതികെട്ടാൻ ചോല,
ആനമുടിച്ചോല, പെരിയാർ ദേശീയോദ്യാനം)
* സൈലന്റ് വാലി ദേശീയോദ്യാനം (പാലക്കാട് )
* കേരളത്തിലെ ആദ്യ ദേശീയോദ്യാനം
- ഇരവികുളം (ഇടുക്കി,1978)
* കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം
- സൈലൻറ് വാലി ദേശീയോദ്യാനം (psc യുടെ ഉത്തര സൂചിക പ്രകാരം. എന്നാല്‍ ശരിയുത്തരം പെരിയാര്‍ ആണ്)
പെരിയാര്‍ വിസ്തീര്‍ണ്ണം - 350 ച .കി.മീ
ഇരവികുളം വിസ്തീര്‍ണ്ണം - 97 ച.കി.മീ
സൈലൻറ് വാലി വിസ്തീര്‍ണ്ണം – 237.52 ച.കി.മീ
* കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം
– പാമ്പാടുംചോല (1.32 ച .കി.മീ.)
* വരയാടുകളുടെ സംരക്ഷണ കേന്ദ്രം
- ഇരവികുളം (ഇടുക്കി)
സൈലന്റ് വാലി ദേശീയോദ്യാനം
* കേരളത്തിലെ നിത്യഹരിതവനം - സൈലന്റ് വാലി
* കേരളത്തിലെ ഏക കന്യാവനം - സൈലന്റ് വാലി
* കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്
- സൈലന്റ് വാലി
* സൈലന്റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വര്‍ഷം - 1984 (ഇന്ദിരാഗാന്ധി)
* സൈലന്റ് വാലി ഉദ്ഘാടനം ചെയ്ത വര്‍ഷം
- 1985
* സൈലന്റ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്തത്
- രാജീവ് ഗാന്ധി (1985 സെപ്റ്റംബര്‍ 7)
* സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന താലുക്ക്
- മണ്ണാര്‍ക്കാട്
* സൈലന്റ് വാലി ബഫര്‍ സോണായി പ്രഖ്യാപിച്ച വര്‍ഷം
- 2007
* വംശനാശം സംഭവിക്കുന്ന സിംഹവാലന്‍ കുരങ്ങുകള്‍ കാണപ്പെടുന്ന ദേശീയോദ്യാനം
- സൈലന്റ വാലി
* സൈലന്റ് വാലി എന്ന പേരിനു കാരണം
- ചീവിടുകള്‍ ഇല്ലാത്തതുകൊണ്ട്
* സിംഹവാലന്‍ കുരങ്ങുകള്‍ സൈലന്റ് വാലിയില്‍ മാത്രം കാണാന്‍ കാരണം
- വെടിപ്ലാവുകളുടെ സാന്നിധ്യം
* ലോക പൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയ കേരളത്തിലെ ദേശീയ ഉദ്യാനം
- സൈലന്റ് വാലി
* ഏറ്റവും കൂടുതല്‍ ജൈവവൈവിദ്ധ്യമുള്ള ദേശീയോദ്യാനം
- സൈലന്റ് വാലി
* സൈലന്റ് വാലി എന്ന പേര്‍ നിര്‍ദ്ദേശിച്ച ബിട്ടീഷുകാരന്‍
- റോബര്‍ട്ട് റൈറ്റ്
* സിംഹവാലന്‍ കുരങ്ങുകളുടെ ശാസ്ത്രീയ നാമം
- മക്കാക സിലനസ്
* മഹാഭാരതത്തില്‍ സൈര്രന്ധി വനം എന്ന് പരാമർശിക്കപ്പെട്ടിരിക്കുന്ന കേരളത്തിലെ ദേശീയോദ്യാനം
- സൈലന്റ് വാലി
* സൈലന്റ് വാലി നാഷണല്‍ പാര്‍ക്കിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് സര്‍ക്കാര്‍ സ്റ്റാമ്പ് പുറത്തിറക്കിയ വര്‍ഷം
- 2009
* സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി
- കുന്തിപ്പുഴ
* സൈലന്റ് വാലിയില്‍ നിന്നും ഉദ്ഭവിച്ചത്
- തൂതപ്പുഴ
* ഇരവികുളം ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്
- ദേവികുളംതാലൂക്ക് (ഇടുക്കി)
* ഇരവികുളം പാർക്കിനെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ച വർഷം
- 1975
* ഇരവികുളം പാർക്കിനെ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച വർഷം
- 1978
* വരയാടിന്റെ ശാസ്ത്രീയ നാമം
- ഹൈലോക്രിയസ് ട്രാഗസ്
* കേരളത്തിലെ ഒരേയൊരു ബയോളജിക്കല്‍ പാര്‍ക്ക്
- അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക്
* കേരളത്തില്‍ ഏഴാമതായി പരിഗണിച്ചിരിക്കുന്ന ദേശിയോദ്യാനം - കരിമ്പുഴ (പാലക്കാട്)
കേരളത്തിലെ ദേശീയോദ്യാനങ്ങൾ
*ആനയും പാമ്പും പെരിയാറിലെ ഇരതേടൽ മതിയാക്കി സൈലെൻറ് ആയി
ആനമുടിച്ചോല (2003 ), പാമ്പാടുംചോല (2003), പെരിയാർ (1982 ), ഇരവികുളം (1978 ), മതികെട്ടാൻ ചോല (2003 ),
സൈലൻറ് വാലി (1984)
പക്ഷിസങ്കേതങ്ങൾ
* ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെട്ടിരുന്ന പക്ഷി സങ്കേതം
- കുമരകം പക്ഷിസങ്കേതം (കോട്ടയം)
* “ദേശാടന പക്ഷികളുടെ പറുദീസ” എന്നറിയപ്പെടുന്ന പക്ഷി സങ്കേതം
- കടലുണ്ടി പക്ഷി സങ്കേതം (മലപ്പുറം)
* കേരളത്തിലെ ആദ്യത്തെ പക്ഷിസംരക്ഷണ കേന്ദ്രം
- തട്ടേക്കാട് പക്ഷി സങ്കേതം
* മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ വന്യജീവി സങ്കേതം
- ചൂലന്നൂർ (പാലക്കാട്ട്)
* കേരളത്തിലെ പ്രശസ്ത പക്ഷി നിരീക്ഷകനായിരുന്ന കെ.കെ. നീലകണ്ഠന്റെ സ്മരണാർത്ഥം കെ.കെ. നീലകണ്ഠൻ സ്മാരക മയിൽ സങ്കേതം എന്ന് അറിയപ്പെടുന്ന പക്ഷി സങ്കേതം
- ചൂലന്നൂർ മയിൽ സങ്കേതം
* പ്രസിദ്ധ പക്ഷി സങ്കേതമായ പക്ഷിപാതാളം സ്ഥിതി ചെയ്യുന്നത്
- വയനാട്ടിലെ ബ്രഹ്മഗിരി മലനിരകളിൽ
* അരിപ്പ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന ജില്ല.
- തിരുവനന്തപുരം
* ഒരു പ്രത്യേക സസ്യത്തിനുവേണ്ടി മാത്രം രാജ്യത്ത് നിലവിൽ വന്ന ആദ്യ ഉദ്യാനം
- കുറിഞ്ഞി സാങ്ച്വറി (2006)
* കുറിഞ്ഞി ഉദ്യാനത്തിൽ വളരുന്ന പ്രത്യേക സസ്യം
- നീലക്കുറിഞ്ഞി
*12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം
- ടോബിലാന്തസ് കുന്തിയാന
*പശ്ചിമഘട്ടത്തിന്റെ രാജ്ഞി എന്നറിയപ്പെടുന്ന പുഷ്പം
- നീലക്കുറിഞ്ഞി
* കേരളത്തിൽ എത്രയിനം കുറിഞ്ഞികൾ കാണപ്പെ ടുന്നു
- 18
* എല്ലാ വർഷവും പൂക്കുന്ന കുറിഞ്ഞി ഇനം
- കരിങ്കുറിഞ്ഞി
* നീലക്കുറിഞ്ഞി പൂക്കുന്നതിന്റെ ഓർമ്മയായി ഇന്ത്യൻ തപാൽ വകുപ്പ് കുറിഞ്ഞി പൂവിന്റെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയ വർഷം
- 2006
ബയോസ്‌ഫിയർ റിസർവുകൾ
1. നീലഗിരി ബിയോസ്‌ഫിയർ റിസർവുകൾ (1986)
2. അഗസ്ത്യമല ബയോസ്‌ഫിയർ റിസർവുകൾ (2002)
കടുവ സങ്കേതങ്ങൾ
1. പെരിയാർ കടുവാസങ്കേതം
2. പറമ്പിക്കുളം
എലിഫന്റ് റിസെർവുകൾ
1. വയനാട്
2. നിലമ്പൂർ
3. ആനമുടി
4 .പെരിയാർ
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും
👉കേരളത്തിലെ നദികളും ജലസംഭരണികളും
👉ഇന്ത്യൻ പ്രതിരോധം
👉അന്തരീക്ഷതാപന പ്രക്രിയകള്‍
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ
👉കൊറോണ - ചോദ്യോത്തരങ്ങൾ
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ
👉കേരളത്തിലെ ജില്ലകൾ
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും
👉ഇന്ത്യ: അപരനാമങ്ങൾ
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ്
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ
👉കലയും സാഹിത്യവും
👉ലോകരാജ്യങ്ങൾ
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും.
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
👉കേരളത്തിലെ നദികളും ജലസംഭരണികളും
👉ഇന്ത്യൻ പ്രതിരോധം
👉അന്തരീക്ഷതാപന പ്രക്രിയകള്‍
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ
👉കൊറോണ - ചോദ്യോത്തരങ്ങൾ
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ
👉കേരളത്തിലെ ജില്ലകൾ
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും
👉ഇന്ത്യ: അപരനാമങ്ങൾ
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ്
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ
👉കലയും സാഹിത്യവും
👉ലോകരാജ്യങ്ങൾ
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും.
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍