ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും, പ്രധാന ചോദ്യോത്തരങ്ങളും - 01 

ആധുനിക ഇന്ത്യാ ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായമാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌. മിക്ക പരീക്ഷകളിലും അതു സംബന്ധമായ ചോദ്യങ്ങള്‍ പതിവായതിനാല്‍ കോണ്‍ഗ്രസിനെക്കുറിച്ച്‌ സമഗ്രമായി മനസ്സിലാക്കേണ്ടത്‌ അനിവാര്യമാണ്‌.
PSC 10th, +2, Degree Level Questions and Answers / Indiana History / Indian Freedom Fighters/ Indian National  Movement/ Freedom Struggle / ആറ് പേജുകളിലായി നൽകിയിരിക്കുന്ന ഈ വസ്തുതകൾ മുഴുവനും പഠിക്കുക...... 

കോണ്‍ഗ്രസിന്റെ ആദ്യ സമ്മേളനം
* സ്‌കോട് ലന്‍ഡ്‌ സ്വദേശിയും ഇംപീരിയല്‍ സിവില്‍ സര്‍വീസ്‌ ഉദ്യോഗസ്ഥന്‍ എന്നനിലയില്‍ ബ്രിട്ടിഷ്‌ ഇന്ത്യയില്‍ സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്ന അലന്‍ ഒക്ടേവിയൻ ഹ്യും ആണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തത്‌.

* ഇന്ത്യയുടെ ഭരണതലത്തില്‍ അഭ്യസ്തവിദ്യരായ ഇന്ത്യക്കാര്‍ക്ക്‌ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുക എന്നതായിരുന്നു കോണ്‍ഗ്രസ്‌ രൂപവത്കരണത്തിന്റെ ലക്ഷ്യം.

* 1884 ഡിസംബറില്‍ എ.ഒ.ഹ്യും മദ്രാസില്‍ (ഇപ്പോള്‍ ചെന്നൈ) നടന്ന ഒരു തിയോസഫിക്കല്‍ കണ്‍വെന്‍ഷനുശേഷം 17 പേര്‍ പങ്കെടുത്ത ഒരു യോഗത്തില്‍ അധ്യക്ഷത വഹിക്കുകയുണ്ടായി. ഈ യോഗത്തിലാണ്‌ കോണ്‍ഗ്രസ്‌ രൂപവത്കരണം സംബന്ധിച്ച ആശയം ഉരുത്തിരിഞ്ഞത്‌.

* 1884-ല്‍ രൂപവത്കരിക്കപ്പെട്ട ഇന്ത്യന്‍ നാഷണല്‍ യൂണിയന്‍ എന്ന സംഘടനയാണ്‌ 1885-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ എന്നു പേരുമാറ്റിയത്‌.

* ബോംബെ (ഇപ്പോള്‍ മുംബൈ) യിലെഗോകുല്‍ദാസ്‌ തേജ്പാല്‍ സംസ്കൃത
കോളേജിലാണ്‌ 1885 ഡിസംബര്‍ 28 മുതല്‍ 31 വരെയാണ്‌ 72 ഓദ്യോഗിക പ്രതിനിധികള്‍ പങ്കെടുത്ത ആദ്യ കോണ്‍ഗ്രസ്‌ സമ്മേളനം നടന്നത്‌.

* കോണ്‍ഗ്രസിന്റെ ആദ്യ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്‌ വുമേഷ്‌ ചന്ദ്ര ബാനര്‍ജിയാണ്‌.

* എ.ഒ. ഹ്യും ആയിരുന്നു കോണ്‍ഗ്രസിന്റെ ആദ്യ സ്രെകട്ടറി. സംഘടനയ്ക്ക്‌ ആ പേരു നിര്‍ദ്ദേശിച്ചത്‌ ഇന്ത്യന്‍ ദേശീയ വാദത്തിന്റെ പിതാവായി വാഴ്ത്തപ്പെടുന്ന ദാദാഭായ്‌ നവറോജിയാണ്‌. തെക്കേ ഇന്ത്യയുടെ വന്ദ്യവയോധികന്‍ എന്ന അപരനാമത്തിനുടമയും ദ ഹിന്ദു പത്രത്തിന്റെ സ്ഥാപകനുമായിരുന്ന ജി.സുബ്രമഹ്മണ്യ അയ്യരാണ്‌ സമ്മേളനത്തില്‍ ആദ്യ പ്രമേയം അവതരിപ്പിച്ചത്‌.

* അന്നത്തെ വൈസ്രോയിയായിരുന്ന ഡഫറിന്‍ പ്രഭുവിന്റെ അനുവാദത്തോടെയാണ്‌ സമ്മേളനം സംഘടിപ്പിച്ചത്‌. പിന്നീട് എല്ലാ വര്‍ഷവും ഡിസംബറിലാണ്‌ കോണ്‍ഗ്രസ്‌ സമ്മേളിച്ചിരുന്നത്‌.

* പുനെ ആയിരുന്നു കോണ്‍ഗ്രസിന്റെ ആദൃസമ്മേളന വേദിയായി നിശ്ചയിച്ചിരുന്ന സ്ഥലം

* പൂനെയില്‍ പ്ലേഗ് രോഗം പടര്‍ന്നു പിടിച്ചതിനാലാണ്‌ സമ്മേളന വേദി ബോംബെയിലേക്ക്‌ മാറ്റേണ്ടിവന്നത്‌.

* കൊല്‍ക്കത്തയില്‍ നടന്ന കോണ്‍ഗ്രസിന്റെ രണ്ടാം സമ്മേളനത്തില്‍ 434 പ്രതിനിധികളാണ്‌ പങ്കെടുത്തത്‌. മദ്രാസില്‍ നടന്ന മൂന്നാം സമ്മേളനത്തില്‍ 607 പേരും അലഹബാദില്‍ നടന്ന നാലാം സമ്മേളേനത്തില്‍ 1248 പേരും പ്രതിനിധികളായെത്തി.

* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്‌ നിലവില്‍ ഇന്ത്യയിലുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏറ്റവും പഴക്കം ചെന്നത്‌.

* മഹാത്മാഗാന്ധി 1918-20 കാലത്ത്‌ ആവിഷ്കരിച്ച ഘടനയാണ്‌ ഏറെക്കുറെ ഇ
ന്നും നിലവിലുള്ളത്‌. സംസ്ഥാനങ്ങളിലും ക്രേന്ദഭരണ പ്രദേശങ്ങളിലും പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റികളുണ്ട്‌. ഓരോ പി.സി.സി.ക്കും വര്‍ക്കിങ്‌ കമ്മിറ്റികളുണ്ട്‌. പ്രസിഡന്റാണ്‌ പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ തലവന്‍.
പി.സി.സി.കള്‍ തിരഞ്ഞെടുത്ത്‌ അയയ്‌ക്കുന്ന പ്രതിനിധികളെ ഉള്‍പ്പെടുത്തി
ഓള്‍ ഇന്ത്യ കോണ്‍ഗ്രസ്‌ കമ്മിറ്റി (എ.ഐ.സി.സി.) രൂപവല്‍ക്കരിക്കുന്നു. ഇവര്‍ കോണ്‍ഗ്രസ്‌ വര്‍ക്കിങ്‌ കമ്മിറ്റിയെതിരഞ്ഞെടുക്കുന്നു. മുതിര്‍ന്ന നേതാക്കളടങ്ങിയ ഈ സമിതിയാണ്‌ പ്രധാന രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കുന്നത്‌.

* പാര്‍ട്ടി ഭരണഘടനപ്രകാരം കോണ്‍ഗ്രസ്‌ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടത്‌ പി.സി.സി.കളുടെയും എ.ഐ.സി.സി. അംഗങ്ങളുടെയും വോട്ടെടുപ്പിലൂടെയാണ്‌. എന്നാല്‍, അടിയന്തര സാഹചര്യം പരിഗണിച്ച്‌ വര്‍ക്കിങ്‌ കമ്മിറ്റി സ്വന്തം നിലയ്‌ക്ക്‌ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതിനാല്‍ ഈ നടപടി പലപ്പോഴും മറികടക്കു
പ്പെടാറുണ്ട്‌. കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ഫലത്തില്‍ പാര്‍ട്ടിയുടെ ദേശീയ നേതാവും സംഘടനയുടെയും കോണ്‍ഗ്രസ്‌ വര്‍ക്കിങ്‌ കമ്മിറ്റിയുടെയും തലവനുമായിരിക്കും.

* തിരഞ്ഞെടുക്കപ്പെട്ട ലോക്സഭ, രാജ്യസഭാ അംഗങ്ങള്‍ ഉള്‍പ്പെട്ട ഗ്രുപ്പാണ്‌
കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടി. ന്യൂഡല്‍ഹിയില്‍ 24, അക്ബര്‍ റോഡ്‌
ആണ്‌ കോണ്‍ഗ്രസിന്റെ ആസ്ഥാനം.

* കോണ്‍ഗ്രസിന്റെ പത്രമാണ്‌ കോണ്‍ഗ്രസ്‌ സന്ദേശ്.

* കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമാണ്‌ നാഷണല്‍ സ്റ്റുഡന്റ്‌ സ്‌ യൂണിയന്‍ ഓഫ്‌ഇന്ത്യ. വനിതാ വിഭാഗമാണ്‌ മഹിളാകോണ്‍ഗ്രസ്‌.

* 1947 മെയ്‌ മൂന്നിന്‌ രൂപവത്കൃതമായ ഇന്ത്യന്‍ നാഷണല്‍ ട്രേഡ്‌ യൂണിയന്‍ കോണ്‍ഗ്രസ്‌ ആണ്‌ കോണ്‍ഗ്രസിന്റെ തൊഴിലാളി സംഘടന (1920-ല്‍ രൂപവത്കൃതമായ ഓള്‍ ഇന്ത്യ ട്രേഡ്‌ യൂണിയന്‍ കോണ്‍ഗ്രസ്‌ ഇപ്പോള്‍ സി.പി.ഐ.യുടെ തൊഴിലാളി സംഘടനയാണ്‌. ലാലാലജ്പത്റായിയാണ്‌ അതിന്റെ ആദ്യ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്‌.)

* ജനതാപാര്‍ട്ടി, ജനതാദള്‍, ലോക്ദള്‍ വിഭാഗങ്ങളും ഫോര്‍വേഡ്‌ ബ്ലോക്‌,
സോഷ്യലിസ്റ്റ്‌ പാര്‍ട്ടി, കേരള കോണ്‍ഗ്രസ്‌, ആര്‍എസ്‌പി എന്നിവ കോണ്‍ഗ്രസ്‌
പശ്ചാത്തലത്തില്‍ ആവിര്‍ഭവിച്ച പാര്‍ട്ടികളാണ്‌.
കോണ്‍ഗ്രസും സംഭവങ്ങളും
* കോണ്‍ഗ്രസ്‌ സമ്മേളനം നടന്ന ആദ്യ ദക്ഷിണേന്ത്യന്‍ നഗരം മദ്രാസ്‌ (1887)
ആണ്‌.

* 1888-ലെ അലഹബാദ്‌ സമ്മേളനത്തില്‍ അധ്യക്ഷനായ ജോര്‍ജ്‌ യുൂളിന്‌ അഭാരതീയനായ ആദ്യ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ എന്ന വിശേഷണം സ്വന്തമാണ്‌.

* 1889-ല്‍ ആണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബ്രിട്ടിഷ്‌ കമ്മിറ്റി ലണ്ടനില്‍ പ്രവര്‍ത്തനം ആരംഭിച്ചത്‌. വില്യം വെഡ്ഡർബേണ്‍ ആയിരുന്നു ആദ്യ ചെയര്‍മാന്‍. വില്യം ദിഗ്ബി ആദ്യ സ്രെകട്ടറിയായി. കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യ എന്ന പേരില്‍ ഒരു പ്രസിദ്ധീകരണവും ആരംഭിച്ചു.

* കോണ്‍ഗ്രസ്‌ സമ്മേളനത്തെ അഭിസം ബോധന ചെയ്ത ആദ്യ വനിത (1889)
കാദംബിനി ഗാംഗുലിയാണ്‌. കല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന്‌ ബിരുദം നേടിയ ആദ്യ വനിതകളിലൊരാളാണ്‌ അവര്‍ (1878).

* കോണ്‍ഗ്രസ്‌ അധ്യക്ഷനായ ആദ്യ ദക്ഷിണേന്തൃക്കാരന്‍ പി.ആനന്ദ ചാര്‍ലു ആണ്‌ (1891-നാഗ്പൂര്‍).

* വന്ദേമാതരം ആദ്യമായി പാടിയ കോണ്‍ഗ്രസ്‌ സമ്മേളനം 1896-ലേത്‌. രബീന്ദ്ര നാഥ്‌ ടാഗോറാണ്‌ 1896ലെ കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ വന്ദേമാതരം പാടിയത്‌.

* കോണ്‍ഗ്രസ്‌ അധ്യക്ഷനായ ഏക മലയാളി സര്‍ സി.ശങ്കരന്‍ നായര്‍ 1897-ല്‍ നടന്ന പതിമൂന്നാം സമ്മേളനത്തിലാണ്‌ അധ്ൃക്ഷത വഹിച്ചത്‌.

* കോണ്‍ഗ്രസിന്റെ അമരാവതി(മഹാരാഷ്‌ട്ര) സമ്മേളനത്തിലാണ്‌ സര്‍ സി.ശങ്കരന്‍ നായര്‍ അധ്യക്ഷനായത്‌.

* 1899-ലാണ്‌ പാര്‍ട്ടിയുടെ ഭരണഘടനയ്‌ക്കു കോണ്‍ഗ്രസ്‌ രൂപം നല്‍കിയത്‌.

* 1905 വരെ വേണ്ട്രത പൊതുജന പിന്തുണയുള്ള ഒരു പ്രസ്ഥാനമായിരുന്നില്ല
കോണ്‍ഗ്രസ്‌. ബംഗാള്‍ വിഭജനമാണ്‌കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ രാഷ്ട്രീയ സമീപനവും സ്വഭാവവും മാറ്റിയത്‌.

* 1905-ല്‍ ഗോപാലകൃഷ്ണഗോഖലെ അധ്യക്ഷനായി നടന്ന ബനാറസ്‌ കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍വച്ചാണ്‌ സ്വദേശി എന്ന മുദ്രാവാക്യം ആദ്യമായി ഉയര്‍ന്നത്‌.

* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ ആദ്യ പിളര്‍പ്പ്‌ 1907-ല്‍ ആയിരുന്നു.

* ഡോ.റാഷ്‌ ബിഹാരി ഘോഷ്‌ അധ്യക്ഷനായി 1907-ല്‍ സൂററ്റില്‍വച്ച്‌ നടന്ന സമ്മേളനത്തില്‍ വച്ച്‌ മിതവാദികള്‍ എന്നും തീവ്രദേശീയവാദികള്‍ എന്നും രണ്ടായി വഴിപിരിഞ്ഞു. സംഘടനയുടെ നിയന്ത്രണം മിതവാദികള്‍ക്കായി.

* മിതവാദികള്‍ എന്നറിയപ്പെട്ടിരുന്ന വിഭാഗത്തെ നയിച്ചത്‌ ഗോപാലകൃഷ്ണ ഗോഖലെ., ഫിറോസ്‌ ഷാമേത്ത തുടങ്ങിയവരായിരുന്നു.

* ലാലാ ലജ്പത്‌ റായ്‌, ബിപിന്‍ ചന്ദ്രപാല്‍, ബാല ഗംഗാധര തിലകന്‍ (ലാല്‍-പാല്‍
-ബാല്‍?) എന്നിവരായിരുന്നു തീവ്രദേശീയ വാദത്തിന്റെ പ്രമുഖ നേതാക്കള്‍.
* ജനഗണമന ആദ്യമായി പാടിയത്‌ 1911-ലെ സമ്മേളനത്തിന്റെ രണ്ടാം ദിവസമാണ്‌ (1911 ഡിസംബര്‍ 27).

* 1916-ല്‍ ലക്നൌവില്‍ എ.സി.മജുംദാറുടെ അധ്യക്ഷതയില്‍ നടന്ന കോണ്‍ഗ്രസ്‌ സമ്മേളനത്തിലാണ്‌ കോണ്‍ഗ്രസിലെ മിതവാദികളും തീവ്രദേശീയവാദികളും ഒരുമിച്ചത്‌. മുസ്ലിം ലീഗുമായും സന്ധിയായി.

* കോണ്‍ഗ്രസിന്റെയും മുസ്ളിം ലീഗിന്റെയും സമ്മേളനങ്ങള്‍ ആദ്യമായി ഒരുമിച്ച്‌ നടത്തിയത്‌ 1916-ല്‍ ലക്നൌവിലാണ്‌.

* കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക്‌ ഖാദി നിര്‍ബന്ധിത വേഷമാക്കിയ സമ്മേളനം 1917 ലേതാണ്‌.

* കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ വര്‍ഷംമുഴുവനും സംഘടനാപ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന കീഴ്‌വഴക്കം ആരംഭിച്ചത്‌ 1917-ല്‍ ആനി ബെസന്റ്‌ പ്രസിഡന്റായതുമുതലാണ്‌. (അടുത്ത പേജിൽ തുടരുന്നു)
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here