ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും, പ്രധാന ചോദ്യോത്തരങ്ങളും - 02
* 1912-ല്‍ ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹിയില്‍വച്ച് ആദ്യമായി കോണ്‍ഗ്രസ് സമ്മേളിച്ചത് 1918-ലാണ്.
* 1912-ല്‍ ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹിയില്‍വച്ച് ആദ്യമായി കോണ്‍ഗ്രസ് സമ്മേളിച്ചത് 1918-ലാണ്.
* നിസ്സഹകരണ പ്രസ്ഥാനത്തെക്കുറിച്ച് ചര്‍ച്ച ചെയുന്നതിന് കോണ്‍ഗ്രസിന്റെ പ്രത്യേക സമ്മേളനം ചേര്‍ന്നത് 1920 സെപ്തംബറില്‍ കല്‍ക്കത്തയിലാണ്. ലാലാലജ്പത് റായിയായിരുന്നു അധ്യക്ഷന്‍.
അതേ വര്‍ഷം ആന്വൽ സെഷന്‍ നടന്നത് നാഗ്പൂരിലാണ്. സി.വിജയരാഘവാ
ചാര്യര്‍ ആയിരുന്നു അധ്യക്ഷന്‍.
ചാര്യര്‍ ആയിരുന്നു അധ്യക്ഷന്‍.
* കോണ്‍ഗ്രസിന് ഒരു യഥാര്‍ഥ രാഷ്ട്രീയ പാര്‍ട്ടിയുടെ സ്വഭാവം കൈവന്നത് 1920 മുതലാണ്.
* 1921-ലെ കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ത്രിവര്‍ണ പതാക അനാദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. വെളുപ്പ്, പച്ച, ചുവപ്പ് എന്ന ക്രമത്തിലായിരുന്നു മുകളില്‍നിന്നുള്ള നിറങ്ങളുടെ ക്രമം. ഇതില്‍ മുന്നു ബാന്‍ഡിലും നിറഞ്ഞുനില്‍ക്കുന്ന ചര്‍ക്കയുടെ ചിത്രവും ഉണ്ടായിരുന്നു. 1931 ലാണ് മുകളില്‍ കുങ്കുമം, നടുക്ക് വെളുപ്പ്, താഴെ പച്ച എന്ന ക്രമത്തിലുള്ള പതാക അംഗീകരിക്കപ്പെട്ടത്. നടുക്കുള്ള വെളുപ്പ് ബാന്‍ഡിലായിരുന്നു
ചര്‍ക്കയുടെ ചിത്രം. സ്വാതന്ത്ര്യാനന്തരം ചര്‍ക്കയ്ക്കു പകരം അശോക ചക്രത്തെ ഉള്‍പ്പെടുത്തി ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് അംഗികാരം നല്‍കി. അങ്ങനെ കോണ്‍ഗ്രസിന്റെ മൂവര്‍ണപതാക ഇന്ത്യയുടെ ദേശീയ പതാകയായി രൂപാന്തരപ്പെട്ടു.
* ഗാന്ധിജി കോണ്‍ഗ്രസ് അധ്യക്ഷനായ വര്‍ഷമാണ് 1924. കര്‍ണാടകത്തിലെ
ബല്‍ഗാമിലാണ് ഗാന്ധിജി അധ്യക്ഷനായ സമ്മേളനം നടന്നത്. കോണ്‍ഗ്രസിന്റെ 39-മത്തെ വാര്‍ഷിക സമ്മേളനമായിരുന്നു അത്.
* 1925-ലെ സമ്മേളനത്തിലാണ് ഹിന്ദിയെ എ.ഐ.സി.സി.യുടെ ഓദ്യോഗിക ഭാഷയായി സ്വീകരിച്ചത്.
* 1929-ലെ ലാഹോര്‍ സമ്മേളനത്തില്‍ പൂര്‍ണ സ്വരാജ് സംബന്ധിച്ച പ്രമേയം പാസാക്കി. പ്രമേയം തയ്യാറാക്കി അവതരിപ്പിച്ചത് ജവാഹര്‍ലാല്‍ നെഹ്രുവാണ്. (പൂര്‍ണ സ്വരാജ് പ്രതിജ്ഞ തയ്യാറാക്കിയത് മഹാത്മാ ഗാന്ധിയാണ്)
* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയില്‍ ഓഈദ്യോഗികമായി കേരളത്തിലെത്തിയ ആദ്യ വ്യക്തി ഡോ.രാജേന്ദ്രപ്രസാദ് ആണ് (1934).
* 1937-ലെ ഫേസിപൂര്‍ സമ്മേളനമാണ് ഗ്രാമത്തില്‍വച്ചു നടന്ന ഏക കോണ്‍ഗ്രസ് സമ്മേളനം.
* സുഭാഷ് ചന്ദ്രബോസ് ആദ്യമായി കോണ്‍ഗ്രസ് പ്രസിഡന്റായത് 1938-ലെ ഹരിപുര സമ്മേളനത്തിലാണ്. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ 51-ാം വാര്‍ഷിക സമ്മേളനമായിരുന്നു അത്.
* പ്രസിഡന്റുസ്ഥാനത്തേക്ക് ആദ്യമായി മല്‍സരം നടന്ന വര്‍ഷമാണ് 1939. (ത്രിപുരി കോണ്‍ഗ്രസ് സമ്മേളനത്തിന്റെ (ത്രിപുരി മധ്യപ്രദേശിലാണ്) അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന മല്‍സരത്തില്‍ (1939) ഗാന്ധിജിയും നേതാജിയും എതിര്‍ ചേരികളിലായിരുന്നു. നേതാജിക്കെതിരെ ഗാന്ധിജി, പട്ടാഭി സീതാരാമയെ മല്‍സരത്തില്‍ പിന്തുണച്ചു. നേതാജി ജയിച്ചു. പക്ഷേ, പിന്നീട് അദ്ദേഹം രാജിവച്ചു. തുടര്‍ന്ന് രാജ്രേന്ദ്രപസാദ് കോണ്‍ഗ്രസ് അധ്യക്ഷനായി. കോണ്‍ഗ്രസില്‍നിന്നകന്ന ബോസ് ഫോര്‍വേഡ് ബ്ലോക് സ്ഥാപിച്ചു (1939).
* കോണ്‍ഗ്രസ് ചരിത്രത്തില്‍ തിരഞ്ഞെടുപ്പിലൂടെ അധ്യക്ഷ പദത്തിലെത്തിയ വ്യക്തിയാണ് സുഭാഷ് ച്രന്ദ ബോസ്.
* 1942 ഓഗസ്റ്റ് എട്ടിന് എ.ഐ.സി.സിയുടെ ബോംബെ സമ്മേളത്തില്‍ ക്വിറ്റിന്ത്യാപ്രമേയം പാസാക്കി. ബ്രിട്ടിഷുകാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വമ്പിച്ച നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കും എന്ന് ഈ പ്രമേയം പ്രസ്താവിച്ചു.
* ഗവാലിയ ടാങ്കില്‍, ഗാന്ധിജി ഇന്ത്യക്കാരോട് അക്രമരഹിത നിസ്സഹകണം പിന്തുടരാന്‍ ആവശ്യപ്പെട്ടു. ഒരു സ്വത്രന്തരാഷ്‌ട്രമായി പെരുമാറാനും ബ്രിട്ടിഷുകാരുടെ ആജ്ഞകള്‍ അനുസരിക്കാതിരിക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഗാന്ധിജിയെ ബ്രിട്ടിഷുകാര്‍ പുനെയിലെ ആഗാ ഖാന്‍ കൊട്ടാരത്തിലും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയെ മുഴുവന്‍ അഹമ്മദ് നഗര്‍ കോട്ടയിലും തടവിലാക്കി.
* ഇന്ത്യ സ്വത്രന്തമാകുമ്പോഴും ഗാന്ധിജി വധിക്കപ്പെടുന്ന സമയത്തും കോണ്‍ഗ്രസ് അധ്യക്ഷ പദത്തില്‍ ആചാര്യ കൃപലാനി ആയിരുന്നു. നെഹ്രു സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് (1963) ഇദ്ദേഹമാണ്.
* 1948 ഫെബ്രുവരി 21, 22 തീയതികളില്‍ ന്യുഡെല്‍ഹിയില്‍ ചേര്‍ന്ന് എഐസിസി യോഗം കോണ്‍ഗ്രസ് ഭരണഘടനയില്‍മാറ്റം വരുത്തി. കോണ്‍ഗ്രസിനുള്ളിലെ മറ്റ് കക്ഷികളെയും സംഘടനകളെയും പുറന്തള്ളി കോണ്‍ഗ്രസ് ഒരു സാധാരണ രാഷ്ട്രിയ കക്ഷിയായിമാറി. നെഹ്രു, സര്‍ദാര്‍ പട്ടേല്‍, രാജ്രേന്ദ്രപസാദ്., കൃപലാനി, രാജാജി തുടങ്ങിയവര്‍ കോണ്‍ഗ്രസിനെ
നയിച്ചു. “നുകമേന്തിയ കാളകള്‍” ആയിരുന്നു കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം
* കക്ഷി രാഷ്ട്രീയ താല്‍പര്യമില്ലാത്ത ഗാന്ധിയന്‍മാര്‍ 1948 മാര്‍ച്ചില്‍ സര്‍വ സേവാ സംഘം രൂപവത്കരിച്ചു. ആചാര്യ വിനോബാ ഭാവെ അവരെ നയിച്ചു.
* കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാര്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപവത്കരിച്ചു. ആചാര്യ നരേന്ദ്രദേവ്, ജയപ്രകാശ് നാരായണ്‍., രാം മനോഹര്‍ ലോഹ്യ, അശോക മേത്ത തുടങ്ങിയവര്‍ ഇതിന്റെ നേതാക്കളായിരുന്നു.
* കോണ്‍ഗ്രസിന്റെ ഓദ്യോഗിക ചരിത്രകാരന്‍ എന്നറിയപ്പെടുത് 1948-ലെ സമ്മേളനാധ്യക്ഷനായിരുന്ന പട്ടാഭി സീതാരാമയ്യാരാണ്. ഇദ്ദേഹം രചിച്ച ഗ്രന്ഥമാണ് “ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രം”.
* 1955-ലെ ആവഡി കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ഇന്ത്യയില്‍ സോഷ്യലിസ്റ്റ് മാതൃകയിലുള്ള സമൂഹം കെട്ടിപ്പടുക്കുന്നതു സംബന്ധിച്ച പ്രമേയം കോണ്‍ഗ്രസ് പാസാക്കിയത്. യു.എന്‍.ധേബര്‍ ആയിരുന്നു അപ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്റ്. 1955 മുതല്‍ 1959 വരെ അദ്ദേഹം കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു.
* ഇന്ദിരാ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായ വര്‍ഷമാണ് 1959.
* 1960 മുതല്‍ 1963 വരെ നിലം സഞ്ജീവ്‌റെഡ്ഡി കോണ്‍ഗ്രസ് പ്രസിഡന്റായി.
* 1964-1967 കാലയളവില്‍ കെ.കാമരാജ് കോണ്‍ഗ്രസ് അധ്യക്ഷനായി. ലാല്‍ ബഹാദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ധി എന്നിവരെ പ്രധാനമ്രന്തിപദത്തില്‍ അവരോധിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ കെ.കാമരാജിനെ “കിങ്മേക്കര്‍” എന്ന അപരനാമത്തിനുടമയാക്കി.
* പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുവേണ്ടി മുതിര്‍ന്ന നേതാക്കള്‍ അധികാരസ്ഥാനമൊഴിയണം എന്ന കാമരാജിന്റെ നിര്‍ദ്ദേശം കാമരാജ് പദ്ധതി എന്നറിയപ്പെട്ടു. അതു പ്രകാരം ആറ് സംസ്ഥാന മുഖ്യമന്ത്രിമാരും ആറ് കേന്ദ്ര ക്യാബിനറ്റ് മന്ത്രിമാരും രാജിവച്ചശേഷം പാര്‍ട്ടിപ്രവർത്തനത്തിനിറങ്ങി.
* 1968-ല്‍ കോണ്‍ഗ്രസ് അധ്യക്ഷനായ നേതാവാണ് നിജലിംഗപ്പ. 1970-71 കാലയളവില്‍ ജഗ്ജീവന്‍ റാം കോണ്‍ഗ്രസിനെ നയിച്ചു. 1972 മുതല്‍ 1974 വരെ ശങ്കര്‍ ദയാല്‍ ശര്‍മയും 1975 മുതല്‍ 1977 വരെ ദേവകാന്ത് ബറുവയും ആയിരുന്നു കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത്.
* 1969 വരെയായിരുന്നു അവിഭക്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കാലം.
* 1969-ല്‍ കോണ്‍ഗ്രസ് പിളര്‍ന്നു. നിജലിംഗപ്പ ആയിരുന്നു അപ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്റ്. ഇന്ദിരാഗാന്ധിയെ അനുകുലിക്കുന്ന വിഭാഗം കോണ്‍ഗ്രസ് (ഭരണം) അഥവാ കോണ്‍ഗ്രസ് (ആര്‍) എന്നും മുതിര്‍ന്ന നേതാക്കളുടെ വിഭാഗം സംഘടനാ കോണ്‍ഗ്രസ് അഥവാ കോണ്‍ഗ്രസ് (ഒ) എന്നും അറിയപ്പെട്ടു.
* ഇന്ദിരാഗാന്ധിയുടെ വിഭാഗമായിരുന്നു പ്രബലം. ഇലക്ഷന്‍ കമ്മിഷന്‍ അംഗീകരിച്ചത് ഈ വിഭാഗത്തെയാണ്. സംഘടനാ കോണ്‍ഗ്രസിലെ പ്രമുഖ നേതാവ് കെ.കാമരാജ് ആയിരുന്നു. പില്‍ക്കാലത്ത് സംഘടനാ കോണ്‍ഗ്രസ് ജനതാപാര്‍ട്ടിയില്‍ ലയിച്ചു. 1977-ല്‍ ഇവര്‍ അധികാരത്തില്‍വന്നു.
* അധികാരത്തില്‍നിന്ന് പുറത്തായപ്പോള്‍ ഭരണ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ബ്രഹ്മാനന്ദ റെഡ്ഡിയുമായി അകന്ന ഇന്ദിരാ ഗാന്ധി സമാന്തര എ.ഐ.സി.സി. സമ്മേളനം വിളിച്ചുകൂട്ടി പ്രസിഡന്റായതോടെ 1978 ജനുവരി രണ്ടിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) അഥവാ
കോണ്‍ഗ്രസ് (ഐ) നിലവില്‍വന്നു.
* ഭരണ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ പശുവും കിടാവും ബ്രഹ്മാനന്ദറെഡ്ഡി നയിച്ച വിഭാഗത്തിനായിരിക്കുമെന്ന് ജനുവരി 23- ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി രണ്ടിന് കോണ്‍ഗ്രസ് (ഐ) യ്ക്ക് കൈപ്പത്തി തിരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചു.
* ഫെബ്രുവരി 28-ന് ബ്രഹ്മാനന്ദ റെസ്കി കോണ്‍ഗ്രസ് അധ്യക്ഷപദം രാജിവച്ചു.
മാര്‍ച്ച് ഒന്നിന് സ്വരണ്‍ സിങ് ഭരണ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി. സ്വരണ്‍ സിങ് നയിച്ച ഭരണ കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായതോടെ 1979-ല്‍ അത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (സ്വരണ്‍ സിങ്) ആയിമാറി. ഈ വിഭാഗം പിന്നീട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (അരശ്) ആയും അത് കഴിഞ്ഞ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (സോഷ്യലിസ്റ്റ്) ആയും പരിവര്‍ത്തനം ചെയ്ത് നാമമാത്രമായിമാറി.
* ഇന്ത്യയിലാദ്യമായി കോണ്‍ഗ്രസിതര സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍വന്നത് 1977-ല്‍ ആണ്.
* 1980-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് (ഐ) അധികാരത്തിലേറി. 1984-ല്‍ മരിക്കുംവരെ ഇന്ദിരാ ഗാന്ധിയും തുടര്‍ന്ന് 1984 മുതല്‍ 1991 വരെ മകന്‍ രാജീവ് ഗാന്ധിയും പാര്‍ട്ടി അധ്യക്ഷപദം വഹിച്ചു.
* കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായി കൈപ്പത്തി നിര്‍ദ്ദേശിച്ചത് ഇന്ദിരാ ഗാന്ധിയാണ്.
* കോണ്‍ഗ്രസ് അധ്യക്ഷപദത്തിലിരിക്കെ വധിക്കപ്പെട്ട ആദ്യ നേതാവാണ് ഇന്ദിരാഗാന്ധി (1984).
* കോണ്‍ഗ്രസ് ശതാബ്ദി ആഘോഷിച്ച 1985-ലെ ബോംബെ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് രാജീവ് ഗാന്ധിയാണ്.
* രാജീവിന്റെ മരണശേഷം 1991-മുതല്‍1997വരെ നരസിംഹറാവുവും 1997-മൂുതല്‍1998- വരെ സീതാറാം കേസരിയും പാര്‍ട്ടിയെ നയിച്ചു. 1998-ല്‍ സോണിയ ഗാന്ധി പ്രസിഡന്റുപദം ഏറ്റെടുത്തു.
* ഇന്ത്യന്‍ പ്രധാനമ്രന്തിമാരായവരില്‍ ജീവിതത്തില്‍ ഒരിക്കലും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗത്വമില്ലാതിരുന്നിട്ടുള്ള ആദ്യ വ്യക്തി എ.ബി.വാജ്‌പേയിയാണ്. 1996-ല്‍ അദ്ദേഹം പ്രധാനമ്യന്തിയായി (പതിനൊന്ന് ദിവസമേ ഭരണം നീണ്ടുനിന്നുളൂ). 2014-ല്‍ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയാണ് ഒരിക്കലും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗത്വമില്ലാതിരുന്നിട്ടുള്ള അടുത്ത നേതാവ്.
* 2010-ല്‍ കോണ്‍ഗ്രസ് 125-ാം വാര്‍ഷികം ആഘോഷിച്ചു.
* പൊതുവേ അഭിഭാഷകവൃത്തി സ്വീകരിച്ചവരാണ് ആദ്യ കാലത്ത് കോണ്‍ഗ്രസിന്റെ നേതൃനിരയിലുണ്ടായിരുത്. അതുകൊണ്ടുതന്നെ മിക്ക കോണ്‍ഗ്രസ് പ്രസിഡന്റുമാരും അഭിഭാഷകരായിരുന്നു.
* കോണ്‍ഗ്രസ് പ്രസിഡന്റായ ആദ്യ, മുസ്ലിമാണ് ബദറുദ്ദീന്‍ തയാബ്ജി.
* കോണ്‍ഗ്രസ് അധ്യക്ഷപദം വഹിച്ച ആദൃ പാഴ്‌സി മതസ്ഥന്‍ ദാദാഭായ് നവറോജിയാണ്. ബ്രിട്ടീഷ് പാര്‍ലന്റില്‍ അംഗമായ ആദ്യ ഭാരതീയനാണദ്ദേഹം. ഈപ്രത്യേകതയുള്ള ആദ്യ ഏഷ്യക്കാരനും അദ്ദേഹമാണ്. ഏറ്റവും പ്രായം കൂടിയപ്രായത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷനായ വ്ൃക്തി എന്ന വിശേഷണവും നവറോജിക്ക് സ്വന്തമാണ്.
* ആദ്യ പ്രസിഡന്റായ വുമേഷ് ചന്ദ്ര ബാനര്‍ജിയാണ് രണ്ടാമതും പ്രസിഡന്റായ ആദ്യ വ്യക്തി (1885, 1892).
* അടുത്തടുത്ത് രണ്ട് സമ്മേളനങ്ങളില്‍ അധ്യക്ഷനായ ആദ്യ വ്യക്തി ഡോ. റാഷ് ബിഹാരി ഘോഷ് ആണ് (1907,1908).
* സ്വാതന്ത്ര്യത്തിനുമുമ്പ് ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി കോണ്‍ഗ്രസ് അധ്യക്ഷ പദം വഹിച്ചത് മാലാനാ ആസാദ്‌ആണ്.
* 1940 മുതല്‍ 1946 വരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആസാദായിരുന്നു.
* 1998-മൂതല്‍ സംഘടനാതലപ്പത്ത് തുടരുന്ന സോണിയ ഗാന്ധിക്ക് കോണ്‍ഗ്രസ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം കോണ്‍ഗ്രസ് അധ്യക്ഷ പദം വഹിച്ച വൃക്തി എന്ന വിശേഷണം സ്വന്തമാണ്.
* 1915-ല്‍ കോണ്‍ഗ്രസ് അധ്യക്ഷനായ സര്‍ എസ്.പി.സിന്‍ഹ ബ്രിട്ടിഷ് പ്രഭുസഭയില്‍ (ഹൌസ് ഓഫ് ലോര്‍ഡ്‌സ്) അംഗമായ ആദ്യ ഭാരതീയനാണ്.
* കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം വഹിക്കാത്ത പ്രബല നേതാക്കളാണ് ബാലഗംഗാധര തിലകന്‍, വിപിന്‍ചന്ദ്രപാല്‍, ജി.ബി.പന്ത്, മൊറാര്‍ജി ദേശായി, ജയപ്രകാശ് നാരായണ്‍, ആചാര്യ നരേന്ദ്രദേവ് എന്നിവര്‍. (അടുത്ത പേജിൽ തുടരുന്നു)
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍