ഉപ്പ് സത്യാഗ്രഹം (1930 മാർച്ച് 12)
ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പ്നിർമ്മാണത്തിന്‌ നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ 1930 മാർച്ച് 12ന് -ന്‌ ആരംഭിച്ച അക്രമ രഹിത സത്യാഗ്രഹമാണ്‌ ഉപ്പു സത്യാഗ്രഹം എന്നറിയപ്പെടുന്നത്. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ദണ്ഡിയിലേക്ക് നടത്തിയ യാത്രയോടെയാണ്‌ ഇതാരംഭിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പൂർണ്ണ സ്വരാജ് പ്രഖ്യാപിച്ചതിനു ശേഷം നടന്ന ആദ്യ പ്രഖ്യാപിത സമരമായിരുന്നു ഇത്. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഗുജറാത്തിലെ, സബർമതിയിലെ ഗാന്ധിയുടെ ആശ്രമം മുതൽ ദണ്ഡി വരെ നികുതി നൽകാതെ ഉപ്പു ഉല്പാദിപ്പിക്കുന്നതിനായി ദണ്ഡി യാത്ര നടന്നു. ഉപ്പിനു മേലുള്ള നികുതി നിയമം ഗാന്ധിയും കൂട്ടരും ലംഘിച്ചതിനെ തുടർന്ന് നിയമ ലംഘനത്തിന്റെ പേരിൽ ലക്ഷക്കണക്കിനു ഇന്ത്യക്കാർക്ക് ബ്രിട്ടീഷ് ഗവൺമെന്റ് കേസു ചുമത്തി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനെക്കുറിച്ച് ബ്രിട്ടന്റെ നിലപാടുകൾക്ക് ഏറെ മാറ്റം വരുത്താൻ സഹായിച്ചിരുന്നു ഈ ഉപ്പു സത്യാഗ്രഹം. ഉപ്പു സത്യാഗ്രഹത്തിന്റെ ജനപ്രീതി, ധാരാളം സാധാരണക്കാരായ ജനങ്ങളെ ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലേക്ക് ആകർഷിച്ചു.

ഉപ്പ്‌ സമരായുധ മായി തിരഞ്ഞെടുക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ച ഘടകങ്ങള്‍
* ബ്രിട്ടീഷ്‌ സര്‍ക്കാരിന്റെ നികുതിവരുമാനത്തിന്റെഅഞ്ചില്‍ രണ്ടു ഭാഗവും ഉപ്പിനുമേല്‍ ചുമത്തുന്ന നികുതിയായിരുന്നു.
* ദരിദ്രര്‍ക്ക്‌ ഈ നികുതി വലിയ ഭാരമായിരുന്നു.
* തദ്ദേശീയരായ ചെറുകിട ഉപ്പുല്‍പ്പാദകര്‍ക്കുമേല്‍ ഉപ്പുണ്ടാക്കുന്നതിന്‌ നിരോധനം ഏര്‍പ്പെടുത്തി.
* ഉപ്പിന്റെ വില മൂന്നു മടങ്ങ്‌ വര്‍ധിച്ചു.
* സാധാരണക്കാരെ ഉണര്‍ത്താന്‍ ഉതകുന്ന ഒരു മുദ്രാവാക്യമായിരുന്നു ഇത്‌.

ബ്രിട്ടനെതിരേയുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ ഗാന്ധിയുടെ പ്രധാന ആയുധമായിരുന്നു സത്യാഗ്രഹം. ഉപ്പിനും നികുതി ചുമത്തിയപ്പോള്‍, ഗാന്ധിജിയാണ് ഉപ്പു സത്യാഗ്രഹം എന്ന പുതിയ സമരമാര്‍ഗ്ഗം കണ്ടെത്തുന്നത്. 1930 കളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സമരത്തിന്റെ രീതിയെ ഉടച്ചുവാര്‍ക്കാന്‍ ഗാന്ധിയെ ചുമതലപ്പെടുത്തുകയുണ്ടായി. ഇതിന്റെ ഭാഗമായാണ് ഗാന്ധി 1882 ലെ ബ്രിട്ടീഷ് സാള്‍ട്ട് ആക്ടിനെ മുഖ്യ ലക്ഷ്യമാക്കി ഉപ്പു സത്യാഗ്രഹം എന്ന പുതിയ സമരം അവതരിപ്പിക്കുന്നത് .

പ്രധാന വസ്തുതകൾ 
👉1930-ലെ സിവിൽ നിയമലംഘന പ്രസ്ഥാന​ത്തിന്റെ ഭാഗമായി ഗാന്ധിജി നടത്തിയ സമരമായിരുന്നു ​"ഉപ്പ് സത്യാഗ്രഹം"​

👉 ​1930 മാർച്ച്‌ 12​ ന് ​സബർമതി ആശ്രമ​ത്തിൽ നിന്നും ​ദണ്ഡി​ കടപ്പുറത്തേക്കാണ് ഉപ്പ് സത്യാഗ്രഹ യാത്ര ആരംഭിച്ചത്

👉ഗുജറാത്തിലെ ​നവസരി​ പട്ടണത്തിന്റെ ഭാഗമായിരുന്നു ദണ്ഡി കടപ്പുറം

👉 ​1882​-ലെ ​Salt Act​ പ്രകാരം ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പിന്റെ കുത്തക അവകാശം ഗവണ്മെന്റ് ഏറ്റെടുത്തിരുന്നു .ബ്രിട്ടീഷുകാരുടെ കയറ്റുമതി വ്യാപാരത്തെ പ്രോത്സാഹിപ്പിക്കാനുള്ള ഈ നിയമം ഇന്ത്യക്കാരെ ബാധിച്ചു . ഉപ്പ് ഉൽപ്പാദനവുമായി ബന്ധപ്പെട്ട ഗുജറാത്തിലെ ഗ്രാമങ്ങൾ ഈ നിയമം മൂലം കൊടിയ ദുരിതം ഏറ്റുവാങ്ങി . ഇതിനെതിരെ ഗാന്ധിജിയുടെ നേതൃത്വത്തിൽ സമരമാരംഭിച്ചു . ഇതാണ് ഉപ്പ് സത്യാഗ്രഹം

👉ദണ്ഡി യാത്രയിൽ ഗാന്ധിജിയെ അനുഗമിച്ച അനുയായികളുടെ എണ്ണം-
​78​
👉ദണ്ഡി യാത്രയിൽ ഗാന്ധിജിയെ അനുഗമിച്ച മലയാളികൾ -
​C.കൃഷ്ണൻ നായർ, ടൈറ്റസ്, രാഘവപൊതുവാൾ, ശങ്കർജി, തപൻ നായർ​

👉ദണ്ഡി മാർച്ചിൽ ഗാന്ധിജിയും അനുയായികളും ആലപിച്ച ഗാനമാണ് - ​"രഘുപതി രാഘവ രാജാറാം"​

👉 ​1930 ഏപ്രിൽ 6​ നാണ് ഗാന്ധിജിയും കൂട്ടരും ദണ്ഡി കടപ്പുറത്ത് എത്തിച്ചേർന്നത്
​(24- ദിവസം കൊണ്ട് 390 കി.മീ. / 240 മൈൽ സഞ്ചരിച്ചു)​

👉ദണ്ഡി മാർച്ചിന് ശേഷം ​സൂറത്ത്​ ജില്ലയിലെ ​ദർസന (Dharsana)​ യിലുള്ള ഉപ്പ് പണ്ടകശാല സമാധാനപരമായി ഉപരോധിക്കാൻ ശ്രമിച്ചപ്പോഴാണ് ഗാന്ധിജി അറസ്റ്റ് ചെയ്യപ്പെട്ടത് .

👉ഗാന്ധിജിയുടെ അറസ്റ്റിനുശേഷം ഉപ്പ് സത്യാഗ്രഹത്തിന്റെ നേതൃത്വം ഏറ്റെടുത്ത വ്യക്തിയാണ് - ​"അബ്ബാസ് തിയാബ്ജി"​

👉ദർസനയിലെ സത്യാഗ്രഹ സമരത്തെ ആധാരമാക്കി ചങ്ങമ്പുഴ രചിച്ച കാവ്യമാണ് ​"വീര വൈരാഗ്യം അഥവാ ദർസനയിലെ ധർമ്മഭടൻ"​

👉തമിഴ് നാട്ടിലെ ​വേദാരണ്യ​ത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേത്ര്യത്വം നല്കിയത് ​സി.രാജഗോപാലാചാരി​ ആയിരുന്നു

👉ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്ത് ജയിലിലടക്കപ്പെട്ട ആദ്യവനിത-
​രുക്മിണി ലക്ഷ്മിപതി​ (വേദാരണ്യം)

👉ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് അതിർത്തി പ്രവിശ്യയിൽ നിയമ ലംഘന സമരത്തിന് നേതൃത്വം നല്കിയത്
- ഖാൻ അബ്ദുൾ ഗാഫർ ഖാൻ​

👉ഇന്ത്യയിലെ കിഴക്കൻ സംസ്ഥാനങ്ങളിൽ സിവിൽ നിയമ ലംഘന പ്രസ്ഥാനത്തിന് നേതൃത്വം നല്കിയത്
- റാണി ഗെയ്‌ഡിൻലിയൂ​

👉കേരളത്തിലെ ഉപ്പ് സത്യാഗ്രഹ കേന്ദ്രങ്ങൾ ​പയ്യന്നൂർ , ബേപ്പൂർ​ എന്നിവയാണ് .

👉പയ്യന്നൂരിലെ ഉപ്പ് സത്യാഗ്രഹ നേതാവ്
- ​കെ. കേളപ്പൻ​

👉ബേപ്പൂരിൽ ഉപ്പ് സത്യാഗ്രഹം നയിച്ചത്
- മുഹമ്മദ്‌ അബ്ദുൾ റഹ്മാൻ​

👉ഒഡിഷയിലെ പ്രധാന ഉപ്പ് സത്യാഗ്രഹ വേദിയായിരുന്നു
- ഇഞ്ചുഡി​

👉കേരളത്തിലെ ഉപ്പ് സത്യാഗ്രഹ ഗാനമായിരുന്നു
- ​"വരിക വരിക സഹജരെ..."​

👉ദണ്ഡി മാർച്ചിന് പുറപ്പെടുംമുമ്പ് ഗാന്ധിജി പറഞ്ഞ വാക്കുകളാണ്
- ​"ഒന്നുകിൽ ലക്ഷ്യം നേടി ഞാൻ മടങ്ങി വരും , പരാജയപ്പെട്ടാൽ എന്റെ ജഡം സമുദ്രത്തിന് സംഭാവന നൽകും"​

👉ദണ്ഡി യാത്രയിലെ സത്യാഗ്രഹികൾ ​തൂവെള്ള ഖാദി വസ്ത്രങ്ങളാണ്​ ധരിച്ചിരുന്നത് . അതിനാൽ ദണ്ഡി മാർച്ചിനെ ​"വെണ്മയുടെ ഒഴുകുന്ന നദി" (White Flowing River)​ എന്നും വിളിക്കപ്പെട്ടു .

👉ഉപ്പ് സത്യാഗ്രഹത്തെ ​"കിന്റർ ഗാർട്ടൻ സ്റ്റേജ് "​ എന്ന് വിശേഷിപ്പിച്ചത്
 - ഇർവിൻ പ്രഭു​

👉ദണ്ഡി മാർച്ചിനെ ​"ചായക്കോപ്പയിലെ കൊടുങ്കാറ്റ്"​ എന്ന് വിശേഷിപ്പിച്ചത്
- ഇർവിൻ പ്രഭു​

👉 ​"എൽബയിൽ നിന്നും നെപ്പോളിയന്റെ പാരീസിലേക്കുള്ള മടക്കം"​ എന്ന് ദണ്ഡി യാത്രയെ വിശേഷിപ്പിച്ചത്
- സുഭാഷ്‌ ചന്ദ്രബോസ്​

👉 ​"ശ്രീരാമന്റെ ലങ്കയിലേക്കുള്ള യാത്ര"​ എന്ന് ദണ്ഡി മാർച്ചിനെ വിശേഷിപ്പിച്ചത്
- ​മോത്തിലാൽ നെഹ്റു​

👉ഉപ്പ് സത്യാഗ്രഹം അവസാനിച്ച സന്ധിയാണ്‌ ​"ഗാന്ധി-ഇർവിൻ സന്ധി" (1931 മാർച്ച്‌ 5)​

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here