ഇന്ത്യൻ നവോത്ഥാന നായകന്മാർ - പി.എസ്.സി. ചോദ്യോത്തരങ്ങള്‍
Renaissance Leaders in India - Competitive Exam - Questions and Answers / LDC / VEO / LGS Exam Questions and Answers
ഇന്ത്യൻ നവോത്ഥാന നായകന്മാർ - പി.എസ്.സി. ചോദ്യോത്തരങ്ങള്‍
രാജാറാം മോഹൻ റോയ്
• ജനനം - 1772 മെയ് 22
• സ്ഥലം - ബംഗാളിലെ രാധാനഗർ
• മാതാപിതാക്കൾ - രാമാകാന്ത റോയി, താരിണി ദേവി
• ഭാര്യ - ഉമാദേവി
• ആദ്യസംഘടന - ആത്മീയസഭ -(1815) [ഇന്ത്യയിലെ ആദ്യ മതപരിഷ്കരണ പ്രസ്ഥാനം)
• പത്രങ്ങൾ - സംവാദ് കൗമുദി (ബംഗാളി) - 1821, മിറാത്ത് ഉൾ അക്ബർ (പേർഷ്യൻ) - 1822
• ജനനം - 1772 മെയ് 22
• സ്ഥലം - ബംഗാളിലെ രാധാനഗർ
• മാതാപിതാക്കൾ - രാമാകാന്ത റോയി, താരിണി ദേവി
• ഭാര്യ - ഉമാദേവി
• ആദ്യസംഘടന - ആത്മീയസഭ -(1815) [ഇന്ത്യയിലെ ആദ്യ മതപരിഷ്കരണ പ്രസ്ഥാനം)
• പത്രങ്ങൾ - സംവാദ് കൗമുദി (ബംഗാളി) - 1821, മിറാത്ത് ഉൾ അക്ബർ (പേർഷ്യൻ) - 1822
• പ്രധാന കൃതികൾ - ജീസസിന്റെ കല്പനകൾ, തുഹ്ഫത്ത് - ഉൾ- മുവാഹിദ്ദീൻ (gift to monotheists)
• സ്ഥാപിച്ച കോളേജ് - വേദാന്ത കോളേജ് -കൊൽക്കത്തെ - 1825
പ്രധാന സംഘടന - ബ്രഹ്മസമാജം -1828 - ആഗസ്റ്റ് 20 ആദ്യകാലനാമം - ബ്രഹ്മസഭ
• രണ്ടായി മാറിയത് - 1866
• ആദി ബ്രഹ്മസമാജം, ദേവേന്ദ്രനാഥ ടാഗോർ
• ഭാരതീയ ബ്രഹ്മസമാജം - കേശവ്ചന്ദ്രസെൻ
• തുടർന്ന് സാധാരണ ബ്രഹ്മസമാജം ആനന്ദമോഹൻ ബോസും ശിവാനന്ദ ശാസ്ത്രികളും - 1878
• സതി നിർത്തലാക്കിയ വർഷം - 1829 വില്യം ബെന്റിക് പ്രഭു
• മരിച്ചത് - 1833, ലണ്ടനിലെ ബ്രിസ്റ്റോളിൽ വെച്ച്
രാജാറാം മോഹൻ റോയിയുടെ മറ്റു ചോദ്യങ്ങൾ
• റാം മോഹൻറോയിക്ക് രാജാറാം എന്ന പേര് നൽകിയത് - അക്ബർഷാ II
• ഭാരതത്തിലെ ഭാഷാ പത്രപ്രവർത്തനത്തിന്റെ പിതാവ്
• ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്
• കേരള ബ്രഹ്മസമാജം തുടങ്ങിയത് - അയ്യത്താൻ ഗോപാലൻ - 1898
• ഇന്ത്യക്കാരെ സർക്കാർ കാര്യങ്ങളിൽ പങ്കെടുപ്പിക്കണമെന്ന് ഇംഗ്ലണ്ടിൽ പോയി ചക്രവർത്തിയോട് ആവശ്യപ്പെട്ടു
• കടൽമാർഗ്ഗം യൂറോപ്പിലേക്ക് പോയ ആദ്യ ഇന്ത്യക്കാരൻ
• ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ഉദ്യോഗസ്ഥനായ സാമൂഹിക പരിഷ്കർത്താവ്
• ബ്രഹ്മസഭ - ബ്രഹ്മസമാജം ആയത് - 1830
• ഹിന്ദു - മുസ്ലിം സംസ്കാരത്തിന്റെ സന്താനം
• ആദ്യമായി ഇന്ത്യയിൽ ഒരു ദേശീയ വിദ്യാഭ്യാസത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി .
• ഭഗവത്ഗീത - ബംഗാളി ഭാഷയിലേക്കു എഴുതി
• മതങ്ങളെ താരതമ്യം ചെയ്ത്പഠിച്ച ആദ്യത്തെ അന്വേഷകൻ എന്നു രാജാറാം മോഹൻറോയിലെ വിളിച്ചത് - മോനിയർ വില്യംസ്
• വേദങ്ങൾ വിഗ്രഹാരാധനയെ അംഗീകരിച്ചിട്ടില്ല എന്ന് ആദ്യമായി പറഞ്ഞു
• ദേവേന്ദ്രനാഥടാഗോറിന്റെ സംഘടനയായ തത്വബോധിനി സഭയിൽ റാം മോഹൻ റോയിയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു
സ്വാമി ദയാനന്ദ സരസ്വതി
• ജനനം - 1824 - ഗുജറാത്തിലെ കത്തിയവാഡ് .
• യഥാർത്ഥനാമം - മൂൽ ശങ്കർ (ദയാനന്ദ് എന്ന പേരു നൽകിയത് സ്വാമി വിരാജാനന്ദ)
• സംഘടനകൾ - ആര്യസമാജം -1875, ശുദ്ധി പ്രസ്ഥാനം
• കൃതി - സത്യാർത്ഥപ്രകാശ്, വേദഭാഷ്യം, വേദഭാഷഷ്യ ഭൂമിക
• മാസിക - ആര്യപ്രകാശ്
• വാചകങ്ങൾ -
1) വേദങ്ങളിലേക്കുമടങ്ങുക
2) സ്വരാജ്യ, സ്വഭാഷ, സ്വധർമ്മ
3) ഇന്ത്യ ഇന്ത്യക്കാർക്ക്
വിശേഷണങ്ങൾ -
1) ഇന്ത്യയുടെ പിതാമഹൻ, 2)ഹിന്ദുമതത്തിലെ കാൽവിൻ
• പ്രധാന ശിക്ഷ്യൻ - ലാലാലജ്പത്റായ്
• അഹിന്ദുക്കളെ ഹിന്ദുമതത്തിലേക്കു കൊണ്ടുവരാൻ ആരംഭിച്ച പ്രസ്ഥാനം - ശുദ്ധിപ്രസ്ഥാനം
• ആര്യന്മാർ ഇന്ത്യയിലേക്കു വന്നത് ടിബറ്റിൽ നിന്നാണെന്ന് ആദ്യമായി പറഞ്ഞു
• വേദത്തിൽ അധിഷ്ഠിതമായ ഹിന്ദുമത പുനരുദ്ധാരണം ഏതു സംഘടനയുമായി ബന്ധപ്പെടുന്നു - ആര്യസമാജം
• പഞ്ച സിദ്ധാന്തങ്ങൾ - ആര്യസമാജത്തിൽ
• മരണം - 1883 (ജോധ്പൂർ രാജാവിൻറെ കൊട്ടാരത്തിൽ വച്ച് വിഷം കലർന്ന ആഹാരം കഴിച്ച് മരിച്ചു)
• തെക്കേ ഇന്ത്യയുടെ ദയാനന്ദൻ - രാമലിംഗ അടികൾ
• ഇന്ത്യയുടെ ദേശീയ ഭാഷ ഹിന്ദിയാണെന്ന് ആദ്യമായി പറഞ്ഞത്
സ്വാമി വിവേകാനന്ദൻ
• ജനനം - 1863 ജനുവരി 12
• സ്ഥലം - പശ്ചിമ ബംഗാൾ - കൊൽക്കത്ത
• ആദ്യകാല നാമം - നരേന്ദ്രനാഥ് ദത്ത • മറ്റൊരു പേര് - വീരേശ്വർ ദത്ത
• ഗുരു - ശ്രീരാമകൃഷ്ണ പരമഹംസൻ
• ശിക്ഷ്യ - സിസ്റ്റർ നിവേദിത (മാർഗരറ്റ് എലിസബത്ത് നോബിൾ)
• ചിക്കാഗോ സർവ്വമത സമ്മേളനം - 1893
• സംഘടന - രാമകൃഷ്ണമിഷൻ – 1897 മെയ് 1
• രാമകൃഷ്ണ മിഷന്റെ വനിതാവിഭാഗം - ശാരദാമഠം
• സംഘടനയുടെ ആസ്ഥാനം - ബേലൂർ മഠം
• പ്രസിദ്ധികരണങ്ങൾ - പ്രബുദ്ധ ഭാരതം (ഇംഗ്ലീഷ്), ഉദ്ബോധൻ (ബംഗാളി)
• പ്രധാനകൃതികൾ -
1)കർമ്മയോഗ,
2 വർത്തമാന ഭാരതം,
3) സംഗീത കൽപതരു
വിശേഷണങ്ങൾ
• ഇന്ത്യൻ പ്രസ്ഥാനത്തിൻറെ ആത്മീയ പിതാവ് എന്നു സുഭാഷ് ചന്ദ്രബോസ് വിശേഷിപ്പിച്ചു
• ചക്രവാത സദൃശ്യനായ ഹിന്ദു എന്നു അമേരിക്കൻ ജനത വിശേഷിപ്പിച്ചു
• ആധുനിക ഇന്ത്യയുടെ നിർമ്മാതാവ് എന്നു സുഭാഷ് ചന്ദ്രബോസ് വിശേഷിപ്പിച്ചു
• ന്യൂയോർക്കിൽ സ്ഥാപിച്ച സംഘടന - വേദാന്ത സൊസൈറ്റി ഓഫ് ന്യൂയോർക്ക് (1894)
പ്രേരിപ്പിച്ചത്
• ജംഷഡ്ജി ടാറ്റക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സ്ഥാപിക്കാൻ പ്രചോദനം നൽകി
• ഡോക്ടർ പൽപുവിനു SNDP യോഗം സ്ഥാപിക്കാൻ മാർഗ്ഗ നിർദ്ദേശം നൽകി
• ഡോ രാധാകൃഷ്ണനെ തത്വചിന്തയിൽ ബിരുദാനന്തര ബിരുദംമെടുക്കാൻ പ്രേരിപ്പിച്ചു
പ്രശസ്തവാചകങ്ങൾ
• അന്യർക്കു വേണ്ടി ജീവിക്കുന്നവരെ ജീവിക്കുന്നുള്ളൂ, മറ്റുള്ളവർ മരിച്ചവർക്ക് സമമാണ്.
• ഭാരതീയനാണെന്നതിൽ അഭിമാനിക്കുക,
ഞാനൊരു ഭാരതീയനാണെന്നും ഓരോ ഭാരതീയനും എന്റെ സഹോദരനാണെന്നും അഭിമാനത്തോടെ
അവകാശപ്പെടുക.
• പട്ടിണി കിടക്കുന്നവനോട് മതത്തെപ്പറ്റി സംസാരിക്കുന്നത് അവനെ അപമാനിക്കുന്നതിനു സമമാണ്.
• സ്വർഗ്ഗത്തിലേക്കുള്ള എളുപ്പവഴി ഫുട്ബോൾ കളിയാണ്.
• ഇരുമ്പിന്റെ മാംസപേശികളും ഉരുക്കിന്റെ ഞരമ്പുകളുമാണ് നമ്മുടെ നാടിനാവശ്യം.
• സംഘടന ശക്തിയാണ് അതിന്റെ രഹസ്യം അച്ചടക്കത്തിലാണ്
• ദരിദ്രരോട് അനുതാപമുഉള്ളവനെ ഞാൻ മഹാത്മ എന്നു വളിക്കും മറിച്ചുള്ളവരെ ദുരാത്മാവെന്നും
• ധനവും പദവിയും അധികാരവുമല്ല ആവശ്യം വിവേകമാണ്
• ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാൽ നിബോധത
• മരണം - 1902 ജൂലൈ 4 ബേലൂർ മഠം
• യുവജന ദിനം - ജനുവരി 12
• കേരളത്തെ ഭ്രാന്താലയം എന്നു വിശേഷിപ്പിച്ചു
• വിവേകാനന്ദ പ്രതിമ - കന്യാകുമാരി
• ശ്രീരാമകൃഷ്ണപരമഹംസന്റെ യഥാർത്ഥനാമം ഗദ്ദാധർ ചതോപദ്ധ്യായ (ഗദാദർ ചാറ്റർജി )
• 1899-1990-ലെ പാരിസ് റിലീജിയസ് കോൺഗ്രസിൽ പങ്കെടുത്ത ഇന്ത്യൻ നേതാവ് - വിവേകാനന്ദൻ
• ചിക്കാഗോ സർവ്വമത സമ്മേളനത്തിൽ വിവേകാനന്ദനോടൊപ്പം പങ്കെടുത്ത മലയാളി - രാജാരവിവർമ്മ
സർ സയ്യിദ് അഹമ്മദ് ഖാൻ
• ജനനം - 1817 - ഡൽഹി
• സംഘടന - അലിഗഡ് പ്രസ്ഥാനം - 1875
• കോളേജ് - മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് 1875
• പിന്നീട് അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി 1920
• INC രൂപീകരണത്തെ എതിർത്ത് സംഘടന സ്ഥാപിച്ചു - യുണൈറ്റഡ് ഇന്ത്യ പാട്രിയോട്ടിക് അസോസിയേഷൻ (1888)
• കൂടാതെ - ആൾ ഇന്ത്യാ മുഹമ്മദൻ എഡ്യൂക്കേഷണൽ കോൺഫറൻസ് സ്ഥാപിച്ചു.
വാചകം
• ഇന്ത്യയാകുന്ന വധുവിന്റെ ഒരു കണ്ണ് ഹിന്ദുവും മറ്റേത് മുസ്ലീമും ആണ് എന്നു വിഭാവനം ചെയ്തു.
• ഹിന്ദുവും മുസ്ലിമും ഇന്ത്യയുടെ രണ്ടു കണ്ണുകൾ ആണെന്ന് അഭിപ്രായപ്പെട്ടു.
• പ്രധാന പത്രം - തഹ്സീബ് - ഉൾ - അഖ്ലാഖ്
• അലിഗഡ് പ്രസ്ഥാനത്തിന്റെ ലക്ഷ്യം - ആധുനിക വിദ്യാഭ്യാസത്തിലൂടെ മുസ്ലിം സമുദായത്തെ പരിഷ്കരിക്കുക.
• മുസ്ലിം സമുദായത്തെ പരിഷ്കരിക്കാൻ പാശ്ചാത്യവിദ്യാഭ്യാസം അനിവാര്യമാണെന്ന് പറഞ്ഞു
• ഇസ്ലാം മത പരിഷ്കരണത്തിനു ആദ്യ വിത്തു പാകിയത് മുഹമ്മദൻ ലിറ്റററി സൊസൈറ്റി സ്ഥാപിച്ച അബ്ദുൽ ലത്തീഫാണ്.
• എന്നാൽ മുസ്ലിം നവോത്ഥാനത്തിനു പരിഷ്കാരങ്ങൾ വരുത്തിയത് സർ സയ്യിദ് അഹമ്മദ് ഖാനാണ്.
ബങ്കിം ചന്ദ്ര ചാറ്റർജി
• ജനനം - 1838 - ബംഗാളിലെ നയ്ഹത്ത്
• ആദ്യ കൃതി രാജ്മോഹൻസ് വൈഫ് (ഇംഗ്ലീഷ്)
• ആദ്യ ബംഗാളി നോവൽ - ദുർഗേശ നന്ദിനി
• മറ്റു പ്രധാന കൃതികൾ - ആനന്ദമഠം, രാജ സിംഹ, ബോസ് കപാൽ കുണ്ഡല
• ദേശീയഗീതം - വന്ദേമാതരം 1896 (ആനന്ദമഠം കൃതി)
• മാസിക - ബംഗദർശൻ
• മരണം - 1894
• ദേശീയ ഗീതം അംഗീകരിച്ചത് - 1950 ജനുവരി 24
മഹാദേവ് ഗോവിന്ദ റാനഡെ
• ജനനം - 1842 മഹാരാഷ്ട്രയിലെ നാസിക്
• സംഘടന - പൂന സർവജനിക് സഭ - 1870 .
• ഈ സംഘടനയിൽ അംഗമായ ദേശീയനേതാവ് ബാലഗംഗാധരതിലകൻ
• വിശേഷണം - പശ്ചിമേന്ത്യയിലെ സാംസ്കാരിക നവോത്ഥാനത്തിന്റെ പിതാവ്
• ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ട്രീയ ഗുരു
• INC സ്ഥാപിക്കാൻ മുൻകൈയെടുത്തു
• പ്രാർത്ഥനാ സമാജം സ്ഥാപിക്കാൻ ആത്മാറാം പാണ്ഡുരംഗിനെ സഹായിച്ചു.
ആത്മാറാം പാണ്ഡുരംഗ്
• പ്രധാന സംഘടന - പ്രാർത്ഥനാ സമാജം - 1867
• സഹായികൾ - M.G. റാനഡെ, R.G.ഭണ്ഡാർക്കർ, K.T. തിലക്
• പ്രധാനലക്ഷ്യം - ഹിന്ദുമത ചിന്തകളെയും അനുഷ്ഠാനങ്ങളെയും ആധുനിക
വിജ്ഞാനത്തിന്റെ വെളിച്ചത്തിൽ പരിഷ്കരിക്കുക കൂടാതെ മിശ്രവിവാഹം, മിശ്രഭോജനം, വിധവാ പുനർവിവാഹം എന്നിവയുടെ പുരോഗതി.
പണ്ഡിത രമാഭായ്
• ജനനം - 1858 ഏപ്രിൽ 23, കർണാടകയിലെ കാനറ ജില്ല.
• 1878 - ൽ കൽക്കട്ട സർവകലാശാല അവർക്ക് പണ്ഡിത എന്ന ബഹുമതി നൽകി.
• സംഘടന - ആര്യ മഹിളാ സമാജം - പൂന. (സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും വിധവകളുടെ ഉന്നമനം ബാല വിവാഹം നിരുത്സാഹപ്പെടുത്തുന്നതിനും ഈ പ്രസ്ഥാനം)
• സംഘടന - ശാരദ സദൻ - 1889 - മുംബൈ,
• പിന്നീട് പൂനയിലേക്കു പ്രവർത്തന കേന്ദ്രം മാറ്റി (വിധവാ വിവാഹം)
• സംഘടന - മുക്തി സദൻ.
• സംഘടന - കൃപാ സദൻ.
• പ്രധാന കൃതി - The High Caste Hindu Woman.
ജ്യോതി റാവു ഫുലെ (മഹാത്മ ഫുലെ)
• ജനനം - 1827 ഏപ്രിൽ 11, മഹാരാഷ്ട്ര സത്താറ
• സംഘടന - സത്യശോധക് സമാജ് - 1873 - പൂന
• കൃതി - ഗുലാംഗിരി (അടിമത്തം).
• ഇന്ത്യയിലെ ജാതി വിരുദ്ധ ബ്രാഹ്മണ വിരുദ്ധ പ്രസ്ഥാനത്തിന്റെ യഥാർത്ഥ സ്ഥാപകൻ.
• ഇന്ത്യൻ സാമൂഹ്യ വിപ്ലവത്തിന്റെ പിതാവ് എന്ന് ധനഞ്ജയ്കീർ വിശേഷിപ്പിച്ചു.
• ജ്യോതിറാവു ഫുലെയ്ക്ക് മഹാത്മ എന്ന വിശേഷണം നൽകിയത് (1888) - റാവു ബഹാദൂർ വിതൽ റാവു കൃഷ്ണാജി വന്ദേക്കർ.
• ഇന്ത്യൻ സ്ത്രീ വിദ്യാഭ്യാസത്തിന്റെ മാർഗദർശികളായി അറിയപ്പെടുന്നത് - മഹാത്മ ഫുലെയും ഭാര്യ സാവിത്രി ഭായി ഫുലെയും.
• ഡോ. അംബേദ്കറുടെ രാഷ്ട്രീയ ഗുരു.
• ദളിത് എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചു.
• ഇന്ത്യയിൽ ആദ്യമായി ഛത്രപതി ശിവജിയുടെ ജന്മദിനം ആഘോഷിച്ചത് മഹാത്മാ ഫുലെയാണ്.
• മഹാരാഷ്ട്രയിലെ ആദ്യത്തെ വിപ്ലവകരമായ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം.
വീരേശലിംഗം പന്തലു
• ആന്ധ്ര പ്രദേശ് നവോത്ഥാനം
• സംഘടന - ഹിതകാരിണി സമാജം.
• സംഘടന - മദ്രാസ് ഹിന്ദു അസോസിയേഷൻ (1892).
• മാസിക - വിവേക വർദ്ധിനി
ആനി ബസന്റ്
• ജനനം - 1847 - ലണ്ടൻ
• ഇന്ത്യയിൽ - 1893.
• തിയോസഫിക്കൽ സൊസൈറ്റി - 1875 (മാഡം ബ്ലാവത്സകി, കേണൽ ഓൾക്കോട്ട്). ആനി ബസന്റ് അംഗമായത് - 1889 - അഡയാറിൽ നേതൃത്വം ഏറ്റെടുത്തു.
• പ്രസിദ്ധീകരണങ്ങൾ - ന്യൂ ഇന്ത്യ, കോമൺവീൽ
• സെൻട്രൽ ഹിന്ദു സ്കൂൾ - വാരണാസി.
• മദ്രാസ് ഹിന്ദു അസോസിയേഷൻ.
• ഹോംറൂൾ പ്രസ്ഥാനം - 1916 - അഡയാർ.
• 1917 - INC വനിതാ പ്രസിഡന്റ് - കൊൽക്കത്ത
• ഇന്ത്യയിൽ വിമൻസ് അസോസിയേഷന്റെ ആദ്യ പ്രസിഡന്റ്.
• കൃതികൾ - വേക് അപ് ഇന്ത്യ, ഇന്ത്യ സ്വാതന്ത്ര്യത്തിനു വേണ്ടി സമരം ചെയ്തങ്ങനെ.
• ഇന്ത്യയിൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ
വിദേശ വനിത.
• 1933 അഡയാറിൽ അന്തരിച്ചു.
രവീന്ദ്രനാഥ ടാഗോർ
• ജനനം - 1861 കൊൽക്കത്ത,
• വീട്ടുപേര് - ജൊരസങ്കോ ഭവനം.
• ഭാര്യ - മൃണാളിനി ദേവി.
• നോബൽ - 1913 - ഗീതാഞ്ജലി.
• ദേശീയ ഗാനം - ജനഗണമന - 1911 (ബംഗാളി, ഇംഗ്ലീഷ്).
• ദേശീയ ഗീതം - വന്ദേ മാതരം - 1896 ൽ ആദ്യമായി ആലപിച്ചു.
• ബംഗ്ലാദേശിന്റെ ദേശീയ ഗാനമായ അമർസോനാ ബംഗ്ലാ ഗാനം രചിച്ചു.
• ശ്രീനികേതൻ പ്രോജക്ട് (ഗ്രാമോദ്ധാരണം).
• ശാന്തി നികേതൻ - 1901 - വിശ്വഭാരതി - 1921 - കൊൽക്കത്ത
• ആകാശവാണിക്കു പേരു നൽകി.
• അമർത്യാസെന്നിനു അമർത്യ എന്ന പേര് നൽകി.
• ഗാന്ധിജിയെ മഹാത്മ എന്നു വിളിച്ചു.
• നെഹ്റുവിനെ ഋതുരാജൻ എന്നു വിളിച്ചു.
• ബുദ്ധനുശേഷം ഇന്ത്യ കണ്ട ഏറ്റവും മഹാനായ വ്യക്തി എന്നു ഗാന്ധിയെ വിശേഷിപ്പിച്ചു.
• ഗുരുദേവ് എന്നു ഗാന്ധിജി ടാഗോറിനെ വിളിച്ചു.
ആദ്യ കവിതാ സമാഹാരം - കബി കാഹിനി.
• ആദ്യ ചെറുകഥ - ഭിഖാരിണി.
• അഭിനയിച്ച നാടകം - വാല്മീകി പ്രതിഭ.
• ആദ്യ പ്രസിദ്ധീകരിച്ച കവിത - അഭിലാഷ്.
• പ്രധാന കൃതി - കാബൂളിവാല, പൂന്തോട്ടക്കാരൻ, പഹലാ നമ്പർ, തീൻകന്യാ, സമാപ്തി പോസ്റ്റോഫീസ്, ഗോറ, ഡാർക്ക് ചേംബർ, ദി റോക്ക് ഗാർഡൻ.
• ഗീതാഞ്ജലിക്കു അവതാരിക എഴുതിയത് - വില്യം ബർട്ടൺ യേറ്റ്സ്.
• ഗീതാഞ്ജലി മലയാളത്തിലേക്കു എഴുതിയത് - ജി. ശങ്കരക്കുറുപ്പ്.
• 1915 - ൽ ഹാർഡിഞ്ച് പ്രഭു ടാഗോറിനെ സർ പദവി നൽകി.
• 1919 - ജാലിയൻവാലാ ബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് സർ ബഹുമതി തിരിച്ചു നൽകി.
• 1941 ൽ അന്തരിച്ചു.
• റെയിൽവേ 2011 ൽ ഓർമ്മയ്ക്കായി സംസ്കൃതി എക്സ്പ്രസ് ആരംഭിച്ചു.
• കാലത്തിന്റെ കപോലത്തിലെ കണ്ണുനീർ തുള്ളി എന്നു താജ്മഹലിനെ വിശേഷിപ്പിച്ചു.
• ബ്രിട്ടീഷ് ഗവൺമെന്റ് നമ്മെ വിഭജിക്കുവാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. എങ്കിലും നമ്മുടെ ഹൃദയങ്ങളെ വേർപ്പെടുത്തുവാൻ അവർക്കാവില്ല. ബംഗാൾ വിഭജനത്തിനു എതിരായുള്ള സമരത്തിൽ മുഴങ്ങിയ ഈ വാക്യം ടാഗോറിന്റെതാണ്.
• യത്ര വിശ്വം ഭവത്യേക നീഡം എന്നു വിശ്വഭാരതി സർവ്വകലാശാലയിൽ എഴുതി വച്ചിരിക്കുന്നു.
ദാദാഭായി നവറോജി
• ജനനം - 1825, ബോംബെ പ്രവിശ്യനവസാരി.
• ഇന്ത്യയുടെ വന്ധ്യവയോധികൻ.
• ഇന്ത്യൻ രാഷ്ട്ര തന്ത്രത്തിന്റെ പിതാവ്.
• ഇന്ത്യൻ ധന തത്വശാസ്ത്രത്തിന്റെ പിതാവ്.
• INC ക്കു ആ പേര് നൽകിയത്.
• INC യുടെ രണ്ടാമത്തെ പ്രസിഡന്റ്.
• സ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചു .
• ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഇന്ത്യാക്കാരൻ.
• ബോംബെ പ്രസിഡൻസി അസോസിയേഷൻ രൂപീകരിക്കാൻ മുൻകൈ എടുത്തു .
• 1866 ൽ ഈസ്റ്റിന്ത്യാ അസോസിയേഷൻ രൂപീകരിച്ചു.
• രസ്‌ത് ഗോഫ്താർ (The Truth Teller) എന്ന ദ്വൈവാരികയുടെ പത്രാധിപൻ.
• വോയ്സ് ഓഫ് ഇന്ത്യ എന്ന പത്രം.
• ചോർച്ചാ സിദ്ധാന്തം or ഊറ്റിയെടുക്കൽ സിദ്ധാന്തം (drain theory) ആവിഷ്കരിച്ചു.
• Poverty and Unbritish Rule in India പ്രധാനകൃതി.
• ദാദാഭായ് നവറോജിയുടെ പേരിൽ പുരസ്കാരം ഏർപ്പെടുത്തിയ രാജ്യം - ബ്രിട്ടൻ.
• 1886, 1893, 1906 എന്നീ വർഷങ്ങളിൽ INC പ്രസിഡന്റ്.
• 1917 ൽ മരണം.
സർദാർ വല്ലഭായ് പട്ടേൽ
• ജനനം - 1875 ഒക്ടോബർ 31
• സ്ഥലം - ഗുജറാത്ത് - ഖേദ ജില്ലയിലെ നാദിയാണ്.
• ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ.
• ഇന്ത്യയുടെ ബിസ്മാർക്ക്.
• ബാർദോളി ഗാന്ധി.
• മൗലികാവകാശങ്ങളുടെ ശില്പി.
• അഖിലേന്ത്യാ സിവിൽ സർവ്വീസിന്റെ പിതാവ്.
• ഇന്ത്യൻ പോലീസിന്റെ വന്ധ്യവയോധികൻ.
• ഒക്ടോബർ 31 - രാഷ്ട്രീയ ഏകതാ ദിവസ്.
• ആദ്യ ഉപപ്രധാന മന്ത്രി.
• ആദ്യ ആഭ്യന്തര മന്ത്രി.
• അധികാരത്തിൽ ഇരിക്കെ അന്തരിച്ച ആദ്യ ഉപപ്രധാന മന്ത്രി.
• 1928 ലെ ബാർദോളി സത്യാഗ്രഹത്തിന്റെ നേതാവ്.
• 1918 ലെ ഖേദ സത്യാഗ്രഹത്തിൽ ഗാന്ധിജിയോടൊപ്പം പങ്കെടുത്തു.
• 1931 ൽ INC സമ്മേളനത്തിൽ മൗലികാവകാശങ്ങൾ (കറാച്ചി) ഒപ്പുവച്ചു.
• സ്വാതന്ത്ര്യാനന്തരം നാട്ടു രാജ്യങ്ങൾ സംയോജിപ്പിച്ചു.
• സർദാർ പട്ടേൽ പോലീസ് അക്കാദമി - ഹൈദരാബാദ്.
• സർദാർ പട്ടേൽ പോലീസ് മ്യൂസിയം - കൊല്ലം.
• സർദാർ പട്ടേൽ സ്റ്റേഡിയം - അഹമ്മദാബാദ്.
• സ്വന്തമായി റേഡിയോ സ്റ്റേഷൻ ഉള്ള സർവ്വകലാശാല - സർദാർ പട്ടേൽ സർവ്വകലാശാല - അഹമ്മദാബാദ്.
• സർദാർ പട്ടേലിന് സർദാർ എന്ന ബഹുമതി - ഗാന്ധിജി.
• സർദാർ വല്ലഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി - സൂററ്റ്.
• ഏറ്റവും വലിയ പ്രതിമ - നർമ്മദ നദീതീരത്ത് (182 മീറ്റർ).
• വല്ലഭായ് പട്ടേൽ സ്മാരകം - അഹമ്മദാബാദ്.
• സർദാർ പട്ടേൽ എയർപോർട്ട് - അഹമ്മദാബാദ്.
• ഭരണഘടന നിർമ്മാണ സമിതിയിൽ മൗലികാവകാശ കമ്മിറ്റിയുടെയും ന്യൂനപക്ഷ കമ്മിറ്റിയുടെയും ട്രൈബൽ കമ്മിറ്റിയുടെയും ചെയർമാൻ.
• മരണാനന്തര ഭാരതരത്നം - 1991.
• എനിക്കു ഒരേയൊരു കൾച്ചറേ അറിയൂ അത് അഗ്രികൾച്ചറാണ് എന്നു പറഞ്ഞു.
• ഗാന്ധിയുടെ മരണ സമയത്ത് സംസാരിച്ചിരുന്ന പ്രധാന നേതാവ്.
• 1950 ഡിസംബർ 15 - മരണം.
വിനോബ ഭാവെ
• ജനനം - 1895 മഹാരാഷ്ട്ര റായി ഗഡ് ജില്ല.
• ഗാന്ധിയുടെ നിർദേശ പ്രകാരം വൈക്കം സത്യാഗ്രഹത്തിന്റെ നിരീക്ഷകനായി.
• ഗാന്ധിജിയുടെ ആത്മീയ പിൻഗാമി.
• 1940 ൽ വ്യക്തി സത്യാഗ്രഹത്തിനു ആദ്യമായി തിരഞ്ഞെടുത്തു.
• മാഗ്സസെ പുരസ്കാരം (1958) ആദ്യമായി നേടി.
• 1975 ൽ ദേശീയ അടിയന്തരാവസ്ഥയെ അച്ചടക്കത്തിന്റെ യുഗപിറവി എന്നു വിളിച്ചു.
• ഭൂദാന പ്രസ്ഥാനം തെലങ്കാനയിലെ പോച്ചംപള്ളിയിൽ 1951 ൽ ആരംഭിച്ചു.
സുഭാഷ് ചന്ദ്രബോസ്
• ജനനം - 1897 ജനുവരി 23 (ഒറീസ, കട്ടക്ക്)
• ദേശ് പ്രേം ദിവസ് - ജനുവരി 23.
• പിതാവ് - ജാനകി നാഥ
• മാതാവ് - പ്രഭാവതി.
• ഭാര്യ - എമിലി ഷെങ്കൽ.
• രാഷ്ട്രീയ പാർട്ടി - ഫോർവേഡ് ബ്ലോക്ക്- 1939.
• സംഘടന - ഇൻഡിപെൻഡൻസ് ഓഫ് ഇന്ത്യാ ലീഗ് 1927
വാചകങ്ങൾ
• ദില്ലി ചലോ.
• ജയ് ഹിന്ദ്.
• എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം.
• മറ്റ് പേരുകൾ
- നേതാജി.
- ദേശനായക് (ടാഗോർ വിളിച്ചു)
- ഒർലാണ്ട മസാട്ട (ജർമ്മനി)
• രാജ്യ സ്നേഹികളുടെ രാജകുമാരൻ (ഗാന്ധിജി)
• ആത്മകഥ - ദ ഇന്ത്യൻ സ്ട്രഗിൾ.
• അപൂർണ ആത്മകഥ - ആൻ ഇന്ത്യൻ പിൽഗ്രിം.
കൃതികൾ:
- ദി ആൾട്ടർനേറ്റിവ് ലീഡർഷിപ്പ്.
- ലെറ്റേഴ്സ് ടു എമിലി ഷെങ്കൽ.
• രാഷ്ട്രീയ ഗുരു - സി.ആർ. ദാസ്.
• INC പ്രസിഡന്റ് ആദ്യമായി - 1938 - ഹരിപുര.
• INC തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് - 1939 - ത്രിപുര (52 മത്തെ).
• ഇന്ത്യൻ നാഷണൽ ആർമി രൂപീകരിച്ചു - 1943.
• ആസാദ് ഹിന്ദ് ഫൗജ് സംഘടന - 1942 (സിംഗപ്പൂർ).
• ആൻഡമാൻ നിക്കോബാർ ഐലന്റ്നെ ഷഹീദ് ആന്റ് സ്വരാജ് ഐലന്റ് എന്നു വിളിച്ചു.
• തായ്‌വാന്റെ തലസ്ഥാനമായ തായ്പേയിൽ നടന്ന വിമാനപകടത്തിൽ മരിച്ചതായി കരുതപ്പെടുന്നു.
• മുഖർജി കമ്മീഷൻ, ഷാനവാസ് കമ്മീഷൻ, ഖോസ്ല കമ്മീഷൻ - തിരോധാനം അന്വേഷിച്ചത്.
• നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്നത് - ജപ്പാനിലെ റെങ്കോജി ക്ഷേത്രം.
• മരണം - 1945 ആഗസ്റ്റ് 18.
• നിസഹരണ പ്രസ്ഥാനം പിൻവലിച്ചതിനെ ദേശീയ ദുരന്തം എന്നു വിളിച്ചു.
• ദണ്ഡി യാത്രയെ നെപ്പോളിയന്റെ 'എൽബയിൽ നിന്നു പാരീസിലേക്കുള്ള യാത്ര' എന്നു വിളിച്ചു.
• ഗാന്ധിയെ രാഷ്ട്രപിതാവ് എന്നു ആദ്യമായി വിളിച്ചു.
ബി.ആർ. അംബേദ്കർ
• ജനനം - 1891 ഏപ്രിൽ 14
• ദേശീയ ജല ദിനം - ഏപ്രിൽ 14.
• സ്ഥലം - മധ്യപ്രദേശിലെ മോവ്.
• പത്രങ്ങൾ - മൂകനായക്, ബഹിഷ്കൃത ഭാരത്.
• സംഘടന -
- മഹർ പ്രസ്ഥാനം.
- ബഹിഷ്കൃത ഹിതകാരിണി സഭ (1923).
- ഇൻഡിപെൻഡന്റ് ലേബർ പാർട്ടി
- ഓൾ ഇന്ത്യ ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ (1942).
കൃതികൾ -
- പാകിസ്ഥാൻ ഓർ പാർട്ടീഷൻ ഓഫ് ഇന്ത്യ.
- കാസ്റ്റ് ഇൻ ഇന്ത്യ.
- അനിഹിലേഷൻ ഓഫ് കാസ്റ്റ്.
- വെയിറ്റിങ് ഫോർ എ വിസ.
- ബുദ്ധ ഓർ കാറൽ മാക്സ്.
• ജാതി വ്യവസ്ഥയെ ന്യായീകരിച്ചതിന്റെ പേരിൽ മനുസ്മൃതി കത്തിച്ചു.
• സ്വതന്ത്ര ഇന്ത്യയിലെ ആദ്യ നിയമ മന്ത്രി.
• ഇന്ത്യൻ ഭരണഘടനയുടെ ശില്പി.
• ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ.
• ആധുനിക മനു.
• അംബേദ്കർ ബുദ്ധമതം സ്വീകരിച്ചു - 1956.
• ബുദ്ധമതം സ്വീകരിച്ചത് - മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ദീക്ഷാഭൂമി.
• മരിച്ചത് - 1956 ഡിസംബർ 6.
• ഡിസംബർ 6 - മഹാപരി നിർവാൺ ദിവസ്.
• ബാബാസാഹിബ് എന്നറിയപ്പെട്ടു.
ബാലഗംഗാധര തിലകൻ
• ജനനം - 1856 ജൂലൈ 23 മഹാരാഷ്ട്ര - രത്നഗിരി.
• പത്രങ്ങൾ - മറാത്ത, കേസരി.
• കൃതികൾ - ഗീതാരഹസ്യം, ആർട്ടിക് ഹോം ഇൻ ദി വേദാസ്.
• വിശേഷണം - ലോകമാന്യ.
• ഇന്ത്യയുടെ കിരീടംവയ്ക്കാത്ത രാജകുമാരൻ.
• ഇന്ത്യൻ അശാന്തിയുടെ പിതാവ് എന്ന് ബാലഗംഗാധര തിലകനെ വിശേഷിപ്പിച്ചത് പത്രപ്രവർത്തകനായ വാലെന്റയ്ൻ ഷിറോൾ ആണ്.
• ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ്.
• മഹാരാഷ്ട്രയിൽ ഗണേശോത്സവം, ശിവജി ഉത്സവം ആരംഭിച്ചു.
വാചകങ്ങൾ -
- കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തെ അവധികാല വിനോദ പരിപാടി എന്നു വിളിച്ചു.
- സ്വരാജ്യം എന്റെ ജന്മാവകാശം.
• ഹോം റൂൾ ലീഗ് 1916 ൽ പൂനയിൽ സ്ഥാപിച്ചു.
• ബർമ്മയിൽ മാൻഡല ജയിലിൽ - 6 വർഷം (1908 - ബർമ്മയിലേക്കു നാടു കടത്തി.)
• ഗാന്ധി കഴിഞ്ഞാൽ കൂടുതൽ കാലം ജയിലിൽ.
• 1916 ലെ ലഖ്നൗ ഉടമ്പടിയുടെ ശില്പി
• മറാത്ത കേസരി എന്നറിയപ്പെടുന്നു.
• 1920 ആഗസ്റ്റ് 1 ന് അന്തരിച്ചു.
• മെച്ചപ്പെട്ട വിദേശ ഭരണത്തേക്കാൾ നല്ലത് തദ്ദേശിയരുടെ മെച്ചമല്ലാത്ത ഭരണമാണ്.
• അവിഭക്ത ഇന്ത്യയുടെ പിതാവ്.
• ആര്യന്മാരുടെ വരവ് ആർട്ടിക് പ്രദേശത്ത് നിന്നാണ് എന്നു പറഞ്ഞു.
• ന്യു ഇംഗ്ലീഷ് സ്കൂൾ - പൂനയിൽ ആരംഭിച്ചു.
ഗോപാലകൃഷ്ണ ഗോഖലെ
• ജനനം - 1866 മെയ് 9, മഹാരാഷ്ട്ര രത്നഗിരി.
• മഹാരാഷ്ട്ര സോക്രട്ടിസ്.
• മഹാരാഷ്ട്ര രത്നം.
• അധ്വാനിക്കുന്നവരുടെ രാജകുമാരൻ.
• ക്ഷീണ ഹൃദയനായ മിതവാദി (ബാലഗംഗാധര തിലകൻ).
• ഇന്ത്യയുടെ വജ്രം.
• മിതവാദികളുടെ നേതാവ്.
• രാഷ്ട്രീയ ഗുരു - MG റാനഡെ
• INC പ്രസിഡന്റ് - 1905 ബനാറസ്.
• പത്രങ്ങൾ -
- ദ നേഷൻ
- ജ്ഞാനപ്രകാശ്
- ഹിതവാദ (ഇംഗ്ലീഷ്)
• മുസ്ലിം സംഘടന - സെർവൻസ് ഓഫ് ഇന്ത്യ സൊസൈറ്റി - 1905.
• വേഷ പ്രച്ഛന്നനായ രാജ്യദ്രോഹി എന്ന് ഗോഖലെയെ വിളിച്ചു.
• ബ്രിട്ടീഷ് ഇന്ത്യയുടെ ഔറംഗസേബ് എന്നു കഴ്സൺ പ്രഭുവിനെ വിളിച്ചു.
• ഗാന്ധിജി - ഗംഗയോട് ഉപമിച്ചു.
• അസാധാരണ മനുഷ്യൻ എന്നു കഴ്സൺ പ്രഭു വിശേഷിപ്പിച്ചു.
• ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു.
• മുഹമ്മദാലി ജിന്നയുടെ മാർഗ ദർശി.
• റാനഡെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സ് സ്ഥാപിച്ചു.
• 1915 ഫെബ്രുവരി 19 അന്തരിച്ചു.
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്