കേരള നവോത്ഥാന നായകർബാരിസ്റ്റർ ജി.പി.പിളള - ചോദ്യോത്തരങ്ങൾ

ബാരിസ്റ്റർ ജി.പി.പിളള (1864-1903)

* മുഴുവൻ പേര്: ഗോവിന്ദൻ പരമേശ്വരൻ പിള്ള.

* ജനനം:പളളിപ്പുറം,തിരുവനന്തപുരം.

* തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ വിപ്ലവമായ മലയാളി മെമ്മോറിയലിന്റെ ഉപജ്ഞാതാവ്.

* തിരുവിതാംകൂറിലെ ആദ്യത്തെ ബാരിസ്റ്റർ (അഭിഭാഷകൻ).

* തിരുവിതാംകൂറിലെ ആദ്യ കോൺഗ്രസുകാരൻ.

* കോൺഗ്രസ്സിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത ഏക മലയാളി.

* 1894ൽ,INC യുടെ സെക്രട്ടറിയായ ആദ്യ തിരുവിതാംകൂർ സ്വദേശി.

* ദക്ഷിണാഫ്രിക്കൻ പ്രശ്നത്തിൽ ഗാന്ധിജിയുടെ ഉപദേശകൻ.

* എഡിറ്റേഴ്‌സ് എഡിറ്റർ' എന്നറിയപ്പെടുന്ന തെക്കേ ഇന്ത്യയിലെ ആദ്യ ഇംഗ്ലീഷ് ദിനപ്പത്രമായ മദ്രാസ് സ്റ്റാൻഡേർഡിന്റെ സ്ഥാപകൻ.

* മഹാത്മാഗാന്ധിയുടെ ആത്മകഥയിലെ ഏക കേരളീയൻ.

* തിരുവിതാംകൂറിൽനിന്നും ആദ്യമായി ഇംഗ്ലണ്ടിൽ പോയി രാഷ്ട്രീയ പ്രവർത്തനം നടത്തിയ നേതാവ്.

* "സ്വരാജ്യ സ്നേഹി"എന്ന പേരിൽ ലേഖനങ്ങളെഴുതി.

* പിന്നാക്ക വിഭാഗങ്ങളുടെ കഷ്ടപ്പാടുകൾ ബ്രിട്ടീഷ് പാർലമെന്റിൽ ഉന്നയിക്കാൻ ഡോ. പൽപ്പുവിന്റെ അഭ്യർഥനപ്രകാരം സ്വാമി വിവേകാനന്ദന്റെ കത്തുമായി ഇംഗ്ലണ്ടിലേക്ക് പോയ നവോത്ഥാനനായകൻ.

* തിരുവിതാംകൂർ ദിവാൻ രാമയ്യങ്കാരെ വിമർശിച്ച് 'വെസ്റ്റേൺ സ്റ്റാർ' എന്ന പത്രത്തിൽ ലേഖനങ്ങൾ എഴുതിയതിനാൽ തിരുവനന്തപുരം ഹിസ് ഹൈനസ് മഹാരാജാസ് കോളേജിൽ നിന്നും പുറത്താക്കപ്പെട്ടു.

* യൂണിവേഴ്സിറ്റി കോളജിന്റെ ആദ്യകാല പേരാണ് "ഹിസ് ഹൈനസ് മഹാരാജാസ്".

* 1834ല്‍ സ്വാതി തിരുനാളിന്‍െറ കാലത്ത് ഇംഗ്ളീഷ് സ്കൂളായി ആരംഭിച്ച സ്ഥാപനം 1866ൽ കോളജായി മാറി (ഹിസ് ഹൈനസ് മഹാരാജാസ് കോളജ്). 1937ൽ യൂനിവേഴ്സിറ്റി കോളജ് എന്ന് ഒൗദ്യോഗിനാമമായി.

* ആധുനിക തിരുവിതാംകൂറിലെ രാഷ്ട്രീയവിപ്ലവങ്ങളുടെ പിതാവ്.

* കേരളത്തിന്റെ രാഷ്ട്രീയ ഗുരു.

* കോളജ് വിദ്യാര്‍ഥി ആയിരിക്കെ ‘മലയാളിസഭ’എന്ന സംഘടന രൂപീകരിച്ച് ആധുനികാശയങ്ങള്‍ മറ്റു വിദ്യാര്‍ഥികളില്‍ എത്തിച്ചു.

* ക്ഷയരോഗത്തെ തുടർന്ന് 39 ആം വയസിൽ നിര്യാണം.

👉Leaders of Renaissance in Kerala Questions in English - Click here>
👉Kerala Renaissance - Questions in English - Click here>


PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here