മോദിസർക്കാർ നടപ്പാക്കിയ സാമൂഹ്യക്ഷേമപദ്ധതികൾ 
1).Make In India.
"ഇന്ത്യയെ ആഗോള വ്യാവസായിക ഉത്പാദന കേന്ദ്രമാക്കാൻ ലക്ഷ്യമിടുന്ന പദ്ധതി". നിലവിലായത്:2014 Sep 25.
ചിഹ്നം: സിംഹം.

2).Digital lndia.
"ഇന്ത്യയിൽ എല്ലായിടത്തുമുള്ള ജനങ്ങളിലേക്ക് ഇന്റർനെറ്റ് സൗകര്യം എത്തിക്കുകയും ഡിജിറ്റൽ സാക്ഷരത ഉറപ്പുവരുത്തുകയും ചെയ്യുന്നതിനുള്ള സർക്കാർ പദ്ധതി".
നിലവിലായത്: 2015 July 1.

3).Skill India.
"യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നതിനും അവരിൽ സംരംഭകത്വം വളർത്തുന്നതിനുമുള്ള പദ്ധതി".
നിലവിലായത്: 2015 July 15.

4).Stand up India.
"വനിതകൾക്കും,പട്ടികജാതി പട്ടിക വര്‍ഗക്കാർക്കും സംരംഭങ്ങൾ തുടങ്ങാൻ ആവശ്യമായ തുകയുടെ 75% വായ്പ നൽകുന്ന പദ്ധതി".
നിലവിലായത്: 2016 April 15.

5).Start up India.
"വിദ്യാസമ്പന്നരായ എല്ലാ യുവാക്കൾക്കും വ്യവസായസംരഭങ്ങൾ തുടങ്ങാനുള്ള പദ്ധതി".
കേന്ദ്രമാനവ വിഭവ മന്ത്രാലയവും,ശാസ്ത്ര സാങ്കേതിക മന്ത്രാലയവും ചേർന്ന് സംയുക്തമായി നടപ്പിലാക്കുന്നു.
നിലവിലായത്: 2015 Aug 15.

6).നമാമി ഗംഗ.
"ഗംഗാ നദിയെ മാലിന്യമുക്തമാക്കാനുള്ള പദ്ധതി". ഈ പദ്ധതിയ്ക്ക് ISRO യുടെ സഹകരണമുണ്ട്.
നമാമി ഗംഗ വിജയകരമായി നടപ്പിലാക്കാനായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മൊബൈല്‍ ആപ്ലിക്കേഷനാണ് 'ഭുവന്‍ ഗംഗ'.

7).Swach Bharath Abhiyan.
"മഹാത്മാഗാന്ധിയുടെ 150th ജന്മദിനമായ 2019 ഓടെ ഇന്ത്യയെ മാലിന്യവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയുളള പഞ്ചവത്സര പദ്ധതി".
നിലവിലായത്: 2014 Oct 2.
2019 ഒക്ടോബറിനുള്ളിൽ ഇന്ത്യയിൽ 12 കോടി ടോയ്ലറ്റുകൾ സ്ഥാപിക്കും.
സ്വച്ഛ് ഭാരത് അഭിയാൻറെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ട വനിത: കൺവർഭായി.
അംബാസഡർ : ദിയ മിർസ.
ഇന്ത്യയിലെ സ്കൂളുകളിലും, ഗ്രാമപഞ്ചായത്തുകളിലും ശൗചാലയങ്ങൾ നിർമ്മിക്കുവാനുള്ള പദ്ധതി:സ്വച്ഛ് ഭാരത് കോശനിധി.
'നിർമ്മൽ ഭാരത് അഭിയാൻ' പദ്ധതിയുടെ പുനരാവിഷ്‌കൃത രൂപമാണ് സ്വച്ഛ് ഭാരത് അഭിയാൻ.
ചിഹ്നം: ഗാന്ധിക്കണ്ണട.

8).Swadesh Darshan.
"രാജ്യത്തെ ബുദ്ധമത തീർത്ഥാടന യാത്രാ വികസനത്തിന് കേന്ദ്ര ടൂറിസം മന്ത്രാലയം നടപ്പിലാക്കിയ പദ്ധതി".
ആഭ്യന്തര വിനോദസഞ്ചാരത്തിനു പ്രോത്സാഹനം നൽകുന്നു.

9).Sukanya Samridhi Account.
"പെണ്‍കുട്ടികള്‍ക്കായുള്ള ഡിപ്പോസിറ്റ് സ്കീം".
ബേട്ടി ബചാവോ, ബേട്ടി പടാവൊയുടെ തുടർച്ചയായ പദ്ധതി.
ഏറ്റവും കുറഞ്ഞത് 1,000 നിക്ഷേപിച്ച് രക്ഷിതാക്കൾക്ക് 10 വയസ്സിനു താഴെ പ്രായമായ പെൺകുട്ടിയുടെ പേരിൽ അക്കൗണ്ട് തുറക്കാം. നിക്ഷേപത്തിന് 9.2% പലിശ ലഭിക്കും. ആദായനികുതിയിൽ നിന്നും മുക്തവും ആയിരിക്കും.

10).Bal Swachta Mission.
സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതി സ്കൂളുകളിൽ നടപ്പാക്കിയത് "ബാൽ സ്വച്ഛതാ മിഷൻ" എന്ന പേരിലാണ്.
നിലവിലായത്: 2014 Nov 14.

11).Pradhan Manthri Jan Dhan Yojana.
"ഇന്ത്യയിലെ എല്ലാവർക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യമുള്ള പദ്ധതി".
നിലവിലായത്: 2014 Aug 28.
PMJDYയുടെ മുദ്രാവാക്യം: മേരാ ഖാതാ ഭാഗ്യ വിധാതാ.
പദ്ധതിപ്രകാരം നൽകുന്ന ATM കാർഡ്:
റുപേ കാർഡ് (RuPay).
ഒരാഴ്ചയിൽ ഏറ്റവും കൂടുതൽ അകൗണ്ടുകൾ തുടങ്ങി ഗിന്നസ് ബുക്കിൽ ഇടംപിടിച്ച പദ്ധതിയാണിത്.

12).Pradhan Manthri Suraksha Bima Yojana.
18 മുതൽ 70 വയസു വരെയുള്ളവർക്കുള്ള വ്യക്തിഗത അപകട ഇന്ഷുറന്സ് പോളിസിയാണ് ഈ പദ്ധതി.അപകടം പതിയിരിക്കുന്ന തരം തൊഴിലുകള്‍ ചെയ്യുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി.
ഇതില്‍ അംഗമായവർക്ക് അപകടം മൂലം മരണമോ,അംഗവൈകല്യമോ ഉണ്ടായാൽ അയാളുടെ കുടുംബത്തിനു 2ലക്ഷം രൂപ ലഭിക്കും.

13).Beti Bachao Beti Padhao.
"ഇന്ത്യയിൽ കുറഞ്ഞുവരുന്ന ശിശുലിംഗ അനുപാതം പരിഹരിച്ച് അതുമൂലം ബന്ധപ്പെട്ടുള്ള സ്ത്രീശാക്തീകരണവുമാണ് B.B.B.P. പദ്ധതി".
വനിതാ-ശിശുവികസന മന്ത്രാലയവും ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയവും മനുഷ്യവിഭവശേഷി മന്ത്രാലയവും സംയുക്തമായി ഈ പദ്ധതി നടപ്പാക്കുന്നു.
പദ്ധതി 2015 ജനുവരി 22ന് ഹരിയാനയിലെ പാനിപ്പറ്റില്‍ ആരംഭിച്ചു.
ബ്രാൻഡ് അംബാസിഡർ:സാക്ഷി മാലിക്.

14). Atal Pension Scheme.
"പെൻഷൻ ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്ത അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് ചെറിയ ഓഹരി മുടക്കിൽ പെൻഷൻ ആനുകൂല്യം ലഭിക്കാനുള്ള പദ്ധതി".
60 വയസ്സ് പൂര്‍ത്തിയായ വരിക്കാര്‍ക്ക് നിശ്ചിത തുക പ്രതിമാസം പെന്‍ഷന്‍ ഇതു പ്രകാരം ലഭിക്കുന്നു.
നിലവിലായത്: 2015 May 9.

Loading...

15).HRIDAY (National Heritage City Development and Augmentation Yojana).
രാജ്യത്തെ പാരമ്പര്യ-പൈതൃകനഗരങ്ങളുടെ സംരക്ഷണത്തിനുള്ള പദ്ധതി.
നിലവിലായത്: 2015 Jan 21.

16).Pradhan Mantri Jeevan Jyoti Bima Yojana.
"രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതി".
അപകടമരണമായാലും,സാധാരണമരണമായാലും 2 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുന്ന പദ്ധതി LIC സഹകരണത്തേടെ നടപ്പിലാക്കുന്നു.
നിലവിലായത്: 2015 May 9.

17). Pradhan Mantri Krishi Sinchai Yojana.
കൃഷിഭൂമിയുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുവാനും കർഷകർക്ക് ജലസേചനസൗകര്യം മെച്ചപ്പെടുത്താനും കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി വിഭവങ്ങളുടെ മെച്ചപ്പെട്ട വിനയോഗത്തിനും നടപ്പാക്കിയ പദ്ധതി.
നിലവിലായത്: 2014 ജൂലൈ 1.

18). MUDRA Bank Yojana.(Micro Units Development and Refinance Agency Ltd.)
ചെറുകിട വാണിജ്യ-വ്യവസായ സംരംഭങ്ങൾക്ക്‌ ലളിതമായ വ്യവസ്ഥയിൽ വായ്‌പ ലഭ്യമാക്കാനുള്ള പദ്ധതിയാണിത്.
"സാമ്പത്തിക വികസനം ലഘുസംരംഭങ്ങളിലൂടെ" എന്നതാണ്‌ ഇതിന്റെ മുദ്രാവാക്യം
ശിശു, കിഷോർ, തരുൺ എന്നീ മൂന്ന്‌ ഹിന്ദി വാക്കുകൾ സൂചിപ്പിക്കുന്ന തരത്തിലുള്ള വായ്പാ വിതരണ സംവിധാനമാണിത്.
ശിശു - 50,000 രൂപ വരെ.
കിഷോർ - 50,000 മുതൽ 5 ലക്ഷം രൂപ വരെ.
തരുൺ - 5 ലക്ഷം രൂപ മുതൽ 10 ലക്ഷം വരെ.
"ജാമ്യമില്ലാത്ത ഒരു വായ്പ"എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.
നിലവിലായത്: 2015 April 8.

19).Pradhan Mantri Sansad Adarsh Gram Yojana.
2019 മാർച്ചോടെ എല്ലാ എം.പി. മാരും അവരവരുടെ മണ്ഡലത്തിൽ മൂന്ന് ആദർശ് ഗ്രാമങ്ങൾ അഥവാ മാതൃകാ ഗ്രാമങ്ങൾ വിവിധ വികസനങ്ങളിലൂടെ വികസിപ്പിച്ചെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
2014 ഒക്ടോബർ 11 ന് ജയപ്രകാശ് നാരായണിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച കർമ്മപദ്ധതിയാണിത്.

20).Deendayal Upadhyaya Grameen Kaushalya Yojana.
ഗ്രാമങ്ങളിലെ 15 മുതൽ 35 വയസ് വരെയുള്ള യുവജനങ്ങളെ തൊഴിലധിഷ്ടിത കോഴ്സുകളില്‍ പരിശീലനം നല്‍കി, തൊഴിൽ നേടാൻ പ്രാപ്തരാക്കുന്ന പദ്ധതി.
"ഇന്ത്യയെ ശാക്തീകരിക്കൂ,ലോകത്തെ നയിക്കൂ"എന്നതാണ് മുദ്രാവാക്യം.
നിലവിലായത്: 2014 Sep 25.

21). Deendayal Upadhyaya Gram Jyoti Yojana.
ഇന്ത്യൻ ഗ്രാമീണ ഭവനങ്ങളിൽ വൈദ്യതി എത്തിക്കുന്ന പദ്ധതി.
നിലവിലായത്: 2014 Nov 20.

22).Mahatma Gandhi Pravasi Suraksha Yojana.
ഇമിഗ്രേഷന്‍ പരിശോധന ആവശ്യമുണ്ടെന്ന് (ഇ.സി.ആര്‍) പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ പ്രവാസി ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി പ്രവാസികാര്യ മന്ത്രാലയം തുടങ്ങിയ പെന്‍ഷന്‍, ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി.

23).Indradanush Scheme.
കുട്ടികളില്‍ സമ്പൂര്‍ണമായി പ്രതിരോധകുത്തിവയ്‌പ്പ്‌ ഉറപ്പാക്കുക എന്നതാണ്‌ പദ്ധതിയുടെ ലക്ഷ്യം.
ഡിഫ്തീരിയ‍‍, വില്ലൻചുമ, ടെറ്റനസ്, പോളിയോ, ക്ഷയം, അഞ്ചാംപനി, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളെ ചെറുക്കാനുള്ള മരുന്നുകളാണ് പദ്ധതി പ്രകാരം നൽകുന്നത്.
യൂണിസെഫിന്റെയും,ലോകാരോഗ്യ സംഘടനയുടെയും പിന്തുണയോടെ ഇത് നടപ്പാക്കുന്നു.
നിലവിലായത്: 2014 Dec 25.

24). UDAN (Ude Desh ka Aam Naagrik).
കുറഞ്ഞ നിരക്കിൽ, സാധാരണക്കാര്‍ക്കും വിമാനയാത്രാ സൗകര്യമൊരുക്കി
പ്രാദേശികയാത്രകള്‍ എളുപ്പത്തിലാക്കുക എന്നതാണ് ഈ പദ്ധതി.

25). Shyama Prasad Mukherji Rurban Mission.
ഗ്രാമപ്രദേശങ്ങളിൽ സാമ്പത്തിക, സാമൂഹിക, അടിസ്ഥാന സൗകര്യങ്ങൾ നടപ്പിലാക്കുക വഴി സ്മാര്‍ട്ട് വില്ലേജുകളുടെ കൂട്ടായ്മകള്‍ക്ക് രൂപം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

26).Kissan Vikas Patra.
"പോസ്റ്റ് ഓഫിസുകൾ മുഖാന്തരം സമ്പാദ്യനിരക്ക് വർദ്ധിപ്പിക്കാൻ ആരംഭിച്ച പദ്ധതി".

27).AMRUT.(Atal Mission for Rejuvenation and Urban Transformation).നഗര ഭരണ പരിഷ്‌കാരങ്ങൾക്കായുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് അമൃത്.
നഗരങ്ങളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം.
നിലവിലായത്: 2015 Sep 1.

28).PRASAD (Pilgrimage Rejuvenation and Spiritual Augmentation Drive)
ഇന്ത്യയിലെ തീർത്ഥാടനകേന്ദ്രങ്ങളെ ലോകോത്തര നിലവാരമുള്ളതാക്കാൻ ആരംഭിച്ച പദ്ധതി.
പദ്ധതിയിൽ കേരളത്തിൽ നിന്ന് ഗുരുവായൂർ ഇടം പിടിച്ചു.

29). Pradhan Mantri Fasal Bima Yojana.
കേന്ദ്ര സർക്കാരിന്റെ പരിഷ്‌കരിച്ച വിള ഇന്‍ഷൂറന്‍സ് പദ്ധതി.
പ്രകൃതിക്ഷോഭത്താൽ വിളനാശം നേരിടുന്ന കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സും സാമ്പത്തിക പിന്തുണയും ഉറപ്പാക്കുകയാണ് മുഖ്യലക്ഷ്യം.

30). Ujwal Yojana.
ദാരിദ്ര്യരേഖയ്ക്കു കീഴിലുള്ള അഞ്ചുകോടി ഗുണഭോക്താക്കള്‍ക്കു സൗജ്യനമായി ഗ്യാസ് കണക്ഷന്‍ നല്‍കാനുള്ള പദ്ധതി.
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here