കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമപദ്ധതികൾ 
(അദ്ധ്യായം രണ്ട്)

* മീഡിയാശ്രീ: കുടുംബശ്രീ അംഗങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മാധ്യമ സംരംഭം. തിരഞ്ഞെടുത്ത അംഗങ്ങള്‍ക്ക്‌ ഇതിനായി പരിശീലനം നല്‍കി റിപ്പോര്‍ട്ടര്‍മാരായി നിയോഗിച്ചുകൊണ്ട്‌ വാര്‍ത്താ ക്രോഡീകരണം നടത്തുക എന്നതാണ്‌ ലക്ഷ്യം.

* മെഡിസെപ്‌ : മെഡിക്കല്‍ ഇന്‍ഷുറന്‍സ്‌ ടു സ്റ്റേറ്റ്‌ ഗവണ്‍മെന്റ്‌ എംപ്ലോയീസ്‌ ആന്‍ഡ്‌ പെന്‍ഷനേഴ്‌സ്‌ എന്നാണ്‌ പൂര്‍ണ്ണരൂപം.

* മൃതസഞ്ജീവനി : മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പദ്ധതി.

* മംഗല്യ : വിധവകള്‍, വിവാഹമോചിതരായ സ്ത്രീകള്‍ എന്നിവര്‍ക്കുള്ള പുനര്‍ വിവാഹ ധനസഹായ പദ്ധതി.

* മിഠായി : പതിനെട്ട്‌ വയസ്സിനു താഴെയുളള പ്രമേഹരോഗികളായ കൂട്ടികള്‍ക്കുള്ള സൌജന്യ ചികിത്സാ പദ്ധതി.

* രക്ഷ : പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി പോലീസ്‌ തയ്യാറാക്കിയ മൊബൈല്‍ ആപ്‌. ഇതില്‍ എല്ലാ പോലീസ്‌ സ്റ്റേഷനിലും ഓഫീസര്‍മാരുടെ ഫോണ്‍, ഹെല്‍പ്‌ ലൈന്‍ നമ്പറുകള്‍, സ്ത്രീ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ ഉണ്ടാകും.

* ലക്ഷം വീട് പദ്ധതി: കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ അര്‍ഹരായവര്‍ക്കു വീട് നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി.

* ലഹരിമുക്ത കേരളം : സംസ്ഥാന എക്സൈസ്‌ വകുപ്പ്‌, മറ്റ്‌ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ലഹരിവസ്തുക്കള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ പരിപാടി.

* ലാഭപ്രഭ : കെഎസ്‌ഇബി ആവിഷ്കരിച്ചു നടപ്പിലാക്കിയ ഊര്‍ജ്ജ സംരക്ഷണ പരിപാടി. ഒരു ഫീഡറിനുകീഴിലെ വൈദ്യുത ഉപഭോഗം 10% കുറച്ചാല്‍ ആ പ്രദേശത്തെ ലോഡ്‌ ഷെഡ്ഢിങ്ങില്‍നിന്ന്‌ ഒഴിവാക്കുക എന്ന പദ്ധതി.

* ലിപ്‌ : ജീവിതശൈലീ രോഗങ്ങളുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി കുട്ടികള്‍ക്ക്‌ ബോധവത്ക്കരണം നല്‍കുന്നതിലേക്കായി വിവിധ വകുപ്പുകള്‍ സംയുക്തമായി ആരംഭിച്ച പദ്ധതി.

* ലിംഗാവബോധ പരിപാടി: സ്ത്രീധനം, ലൈംഗിക പീഢനം, ഗാര്‍ഹികപീഢനം തുടങ്ങി സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതിനു നിയമോപദേശവും ബോധവല്‍ക്കരണവും നടത്തുകയാണ്‌ ലക്ഷ്യം.

* ലൈഫ്‌ : കേരള സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി. ഭൂരഹിതര്‍ക്കും ഭവനരഹിതരായവര്‍ക്കും അഞ്ചുവര്‍ഷം കൊണ്ട്‌ ഏകദേശം 4.30 ലക്ഷം അടച്ചുറപ്പുളള വീട്‌ നിര്‍മ്മിച്ച് നല്‍കുകയാണ്‌ ലക്ഷ്യം.

* വനശ്രീ  : വനത്തെ ആശ്രയിച്ചു കഴിയുന്ന ജനസമൂഹങ്ങളുടെ കൂട്ടായ്മ ഉപയോഗിച്ച്‌ വനവിഭവങ്ങള്‍ സമാഹരിക്കുകയും വിപണനം ചെയ്യുകയും ലക്ഷ്യമിട്ടുള്ള പദ്ധതി.

* വഴിയോരം : കേരളത്തിലെ റോഡ്‌, ജലഗതാഗത പാതയോരങ്ങള്‍ എന്നിവിടങ്ങളില്‍ വിശ്രമകേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിനുവേണ്ടി കേരള ടൂറിസം വകുപ്പ്‌ ആരംഭിച്ച പദ്ധതി.

* വയോമിത്രം: വയോജനങ്ങളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമമാണ്‌ വയോമിത്രം പദ്ധതി. സാമൂഹികനീതിവകുപ്പാണ്‌ നടപ്പിലാക്കുന്നത്‌.

* വയോമധുരം : ബി.പി.എല്‍. വിഭാഗക്കാരായ പ്രമേഹരോഗികളായ വയോധികര്‍ക്ക്‌ ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി നല്‍കുന്ന സാമൂഹികനീതി വകുപ്പിന്റെ പദ്ധതി.

* വെര്‍ച്ചല്‍ ലൂപ്‌ പദ്ധതി : കവലകളില്‍ രഹസ്യക്യാമറകള്‍ സ്ഥാപിച്ച്‌ ഗതാഗത നിയമലംഘനങ്ങള്‍ പകര്‍ത്താനുള്ള കേരള ഗതാഗത വകുപ്പിന്റെ പദ്ധതി. 

* വാത്സല്യനിധി : നിര്‍ധനരായ പട്ടികജാതിദമ്പതികള്‍ക്കു ജനിക്കുന്ന പെണ്‍കുട്ടിയുടെ പേരില്‍ പട്ടികജാതി ക്ഷേമ വകുപ്പ്‌ 50,000 രൂപ എല്‍ഐസിയില്‍ നിക്ഷേപിക്കുന്നു. 18 വയസ്സ്‌ പൂര്‍ത്തിയാകുമ്പോള്‍ വിവാഹം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പലിശ സഹിതം ഈ തുക ലഭിക്കുന്ന പദ്ധതി.

* 'വീകാന്‍' : സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ നടത്തുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി. പ്രവാസി മലയാളി ഫെഡറേഷന്റെ 
സഹകരണത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ലഹരി വര്‍ജന മനോഭാവമുണ്ടാക്കുന്ന ന്യൂറോ ആന്‍ഡ്‌ മൈന്‍ഡ്‌ പവര്‍ പരിശീലനമാണ്‌ പരിപാടിയുടെ ലക്ഷ്യം

* വി കെയര്‍ : വ്യക്തി, സന്നദ്ധസംഘടന, ഫൗണ്ടേഷന്‍ പൊതുമേഖല /കോര്‍പ്പറേറ്റ്‌/ സ്ഥാപനങ്ങളില്‍നിന്നു വിഭവസമാഹരണം നടത്തി സഹായമര്‍ഹിക്കുന്നവര്‍ക്കു നല്‍കുന്ന പദ്ധതി. സര്‍ക്കാര്‍, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, സാമൂഹിക രാഷ്ട്രീയ സംഘടനകള്‍, സന്നദ്ധ സേവകര്‍ എന്നിവയുടെ കൂട്ടായ്മയിലൂടെ സാമൂഹികാധിഷ്ഠിത പരിചരണ സേവന ശ്ൃംഖലയുണ്ടാക്കുകയാണ്‌ ലക്ഷ്യം.

* വിശപ്പുരഹിതനഗരം: ദരിദ്രരായ നഗരവാസികള്‍ക്ക്‌ ഒരുനേരമെങ്കിലും ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതി.

* വികലാംഗ സദനം : വികലാംഗരായവരെ സംരക്ഷിക്കുന്നതിനുള്ള സ്ഥാപനം. വനിതകള്‍ക്കായി തിരുവനന്തപുരത്തും എറണാകുളത്തും പുരുഷന്മാര്‍ക്കായി കോഴിക്കോട്ടും പ്രവര്‍ത്തിച്ചുവരുന്നു.

* വികലാംഗ തൊഴില്‍ പരിശീലനക്ഷേനദ്ദം : 16 വയസ്സിനു മേലുള്ള വികലാംഗര്‍ക്ക്‌ ബുക്ക്‌ ബൈന്‍ഡിംഗ്‌, ടെയ്ലറിംഗ്‌, എംബ്രോയിഡറി, കമ്പ്യൂട്ടര്‍ എന്നിവയില്‍ പരിശീലനം നല്‍കുന്നു. തിരുവനന്തപുരത്തും കോഴിക്കോട്ടും സ്ഥാപനം പ്രവര്‍ത്തിക്കുന്നു.

* വികലാംഗരായ വയോധികര്‍ക്കുള്ള ഹോം: 55 വയസ്സൂള്ള വികലാംഗരായ വയോധികര്‍ക്കാണു പ്രവേശനം. ആലപ്പുഴ, ഇടുക്കി, വയനാട്‌, പാലക്കാട്‌ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്നു.

* വിമുക്തി : എക്സൈസ്‌ വകുപ്പിന്റെ ആഭിമുഖ്യത്തില്‍നടക്കുന്ന ലഹരി, മയക്കുമരുന്ന്‌ വര്‍ജന ബോധവത്കരണ പരിപാടി. 

* വിജയാമൃതം : സാമ്പത്തികമായി പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നുളള ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ബിരുദ, പ്രൊഫഷണല്‍ / ബിരുദാനന്തര ബിരുദ പരീക്ഷകള്‍ക്ക്‌ ഉയര്‍ന്ന മാര്‍ക്ക്‌ നേടുമ്പോള്‍ നല്‍കുന്ന ക്യാഷ്‌ അവാര്‍ഡ്‌

* വിജ്ഞാന്‍വാടി: പട്ടികജാതി കോളനികളോടനുബന്ധിച്ച്‌ ഇന്റര്‍നെറ്റ്‌ സൗകര്യത്തോടുകുടിയ കമ്പ്യുട്ടര്‍, ലൈബ്രറി, വായനശാല എന്നിവ സജ്ജീകരിക്കുന്ന പദ്ധതി.

* വിദ്യായാത്ര : പട്ടികജാതി - പട്ടികവര്‍ഗ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന സൈക്കിള്‍ വിതരണപദ്ധതി.

* വിദ്യാജ്യോതി: ഭിന്നശേഷിക്കാരായ കൂട്ടികള്‍ക്ക്‌ കൂടുംബ വരുമാനം നോക്കാതെ പഠനോപകരണങ്ങള്‍ക്കും യൂണിഫോമിനും ധനസഹായം നല്‍കാന്‍ സാമുഹിക നീതി വകുപ്പ്‌ ആവിഷ്കരിച്ച പദ്ധതി. 40 ശതമാനമോ മുകളിലോ വൈകല്യമുള്ള സര്‍ക്കാര്‍/എയ്ഡഡ്‌ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക്‌ സഹായം ലഭിക്കും. ബിപിഎല്‍ വിഭാഗക്കാര്‍ക്ക്‌ മുന്‍ഗണനയുണ്ടാകും. ഓരോ ജില്ലയില്‍ നിന്നും 50 പേരെ തിരഞ്ഞെടുക്കും.

* വൃദ്ധസദനം : 60 വയസ്സിനുമേലുള്ള സംരക്ഷിക്കാനാളില്ലാത്ത വൃദ്ധജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള സ്ഥാപനം. എല്ലാ ജില്ലകളിലും വൃദ്ധസദനങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

* ശരണ്യ സ്വയംതൊഴില്‍ പദ്ധതി : എംപ്ലോയ്മെന്റ്‌ ഏക്‌സ്പേഞ്ചില്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിധവകള്‍, നിയമാനുസൃതം വിവാഹമോചനം നേടിയവര്‍, 30 വയസ്സുകഴിഞ്ഞ അവിവാഹിതകള്‍, ഭര്‍ത്താവ്‌ ഉപേക്ഷിച്ചു പോയവര്‍, പട്ടികവര്‍ഗ്ഗത്തിലെ അവിവാഹിതരായ അമ്മമാര്‍ എന്നീ വിഭാഗത്തില്‍ വരുന്ന അശരണരായ വനിതകള്‍ക്കുള്ള സ്വയംതൊഴില്‍ പദ്ധതി.

* ശുഭയാത്ര : ഭിന്നശേഷിയുള്ളവര്‍ക്ക്‌ ഹൈടെക്‌ സൗകര്യങ്ങളുള്ള വീല്‍ചെയര്‍ നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍പദ്ധതിയാണ്‌ ശുഭയാത്ര. ഭിന്നശേഷി നിര്‍ണയിക്കാന്‍ ഫിസിയോതെറാപ്പിസ്റ്റ്‌ ഉള്‍പ്പെടെ ശാസ്ത്രീയ സൌകര്യങ്ങളുള്ള മൊബൈല്‍ യൂണിറ്റുകള്‍ സംസ്ഥാനത്തൊട്ടാകെ വിന്യസിക്കും.

* ശ്രദ്ധ : പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന 2, 5, 8 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന്‌ വിദ്യാഭ്യാസ വകുപ്പ്‌ ആവിഷ്കരിച്ച പദ്ധതിയാണ്‌ “ശ്രദ്ധ: മികവിലേക്ക്‌ ഒരു ചുവട്‌”.

* ശ്രുതിതരംഗം: ശ്രവണവൈകല്യമുള്ള അഞ്ചു വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക്‌ സമ്പൂര്‍ണ്ണ കോക്ലിയാര്‍ ഇംപ്ലാന്റേഷനിലൂടെ ശ്രവണശേഷി ലഭ്യമാക്കുന്ന ചികിത്സാ
പദ്ധതി.

* ഷീ ടാകസി: കേരള സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ജന്‍ഡര്‍ പാര്‍ക്ക്‌ നടപ്പിലാക്കിയ വനിതകള്‍ക്കായുള്ള ടാക്സി സര്‍വീസ്‌.

* ഷീ ബോക്‌സ്‌: ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചു പരാതിപ്പെടാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി. ഓണ്‍ലൈന്‍പോര്‍ട്ടലായ ഷീ ബോക്സിലൂടെ (സെക്ഷ്വല്‍ ഹരാസ്‌മെന്റ്‌ ഇലക്ട്ര ണിക്‌ ബോക്‌സ്‌) എല്ലാ മേഖലകളിലും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കു പരാതി നല്‍കാം.

* ഷി ലോഡ്ജുകള്‍ : വിവിധ ആവശ്യങ്ങള്‍ക്കായി നഗരങ്ങളില്‍ എത്തുന്ന സ്ത്രീകള്‍ക്ക്‌ മിതമായ നിരക്കില്‍ സുരക്ഷിതമായ താമസവും ഭക്ഷണവും ഒരുക്കുന്നതിന്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും ചേര്‍ന്ന്‌ നടപ്പാക്കുന്ന പദ്ധതി. എല്ലാ നഗരങ്ങളിലും അതതുനഗരസഭകളുടെ നിയ്ന്ത്രണത്തിലായിരിക്കും ഷീ ലോഡ്ജുകള്‍ പ്രവര്‍ത്തിക്കുക. പദ്ധതിയുടെ നടത്തിപ്പ്‌ കുടുംബശ്രീ നിര്‍വഹിക്കും.

* ഷോര്‍ട്ട്‌ സ്റ്റേ ഹോം: കുടുംബ പിന്തുണയില്ലാത്തവര്‍, മാനസികസമ്മര്‍ദമുള്ളവര്‍, ചൂഷിതര്‍ എന്നിങ്ങനെയുള്ള വ്യത്യസ്ത സാഹചര്യങ്ങളിലുള്ള സ്ത്രീകള്‍ക്കുള്ള താല്‍ക്കാലിക അഭയകേന്ദ്രമാണ്‌ ഷോര്‍ട്ട്‌ സ്റ്റേ ഹോം.

* സനാഥബാല്യംഅനാഥരായ കുട്ടികള്‍ക്ക്‌ ആരോഗ്യപൂര്‍ണ്ണവും സന്തോഷപൂര്‍ണ്ണവുമായ ഒരു ജീവിതം നല്‍കുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി.

* സമഗ്ര: കുടുംബശ്രീ സുക്ഷ്മ സംരംഭങ്ങളില്‍നിന്ന്‌ ബ്യഹത്‌ പദ്ധതികളിലേക്കു നീങ്ങുന്നതിന്റെ ഭാഗമായി ആവിഷ്കരിച്ച പദ്ധതി.

* സഹചാരി: ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ പഠനത്തിലും പഠനേതര പ്രവര്‍ത്തനങ്ങളില്‍ സ്‌കുളുകളിലെ എന്‍.സി.സി. / എന്‍.എസ്‌.എസ്‌. / സ്റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ യൂണിറ്റുകളുടെ സഹായം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാമൂഹികനീതി വകുപ്പിന്റെ പദ്ധതി.

* സമാശ്വാസം പദ്ധതി : സംസ്ഥാനത്ത്‌ വൃക്ക തകരാര്‍മുലം ഡയാലിസിസിനു വിധേയരാകുന്ന ബിപിഎല്‍ കുടുംബങ്ങളില്‍പെട്ട രോഗികള്‍ക്കു പ്രതിമാസം ധനസഹായം അനുവദിക്കുന്ന പദ്ധതി.

* സഞ്ജീവനി വനം : കേന്ദ്ര ഔഷധ സസ്യബോര്‍ഡ്‌ കേരളത്തിലാരംഭിച്ച ബോധവല്‍ക്കരണ പരിശീലന പരിപാടി.

* സന്ദേശ്‌ : തൊഴില്‍ നൈപുണ്യമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച പദ്ധതി.തൊഴില്‍ദാതാക്കളെ സൃഷ്ടിക്കുക. തൊഴില്‍ ചെയ്യാന്‍ പ്രാപ്തരായ ആളുകളെ വൈദഗ്ധ്യമുള്ളവരാക്കിമാറ്റുക എന്നതാണ്‌ സന്ദേശിന്റെ ലക്ഷ്യം.

* സായംപ്രഭ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെസഹായത്തോടെ വയോജനങ്ങള്‍ക്കായി നടപ്പാക്കുന്ന സാമൂഹികനീതി വകുപ്പിന്റെ ഡേ കെയര്‍ പദ്ധതി.

* സ്പാര്‍ക്ക്‌ : കേരള സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണം, സര്‍വീസ്‌
കാര്യങ്ങള്‍ എന്നിവയ്‌ക്കായി ഐടി മിഷന്‍ തയ്യാറാക്കിയ പദ്ധതി.(SPARK - Service Payroll and Administrative Repository of Kerala).

* സ്പീഡ്‌ കേരള : സംസ്ഥാനത്ത്‌ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കിനു പരിഹാരം കാണുന്നതിനു വേണ്ടിയുള്ള പദ്ധതി.

* സ്ത്രീശക്തി: സ്ത്രീകളുടെ തൊഴിലും സുരക്ഷയും ഉറപ്പാക്കുന്നതിന്‌ “സ്ത്രീശക്തി” എന്ന പ്രതിവാര ലോട്ടറിയിലൂടെ പണസമാഹരണം നടത്തുന്ന പദ്ധതി. മുഴുവന്‍
തുകയും സ്ത്രീ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.

* സ്പെഷ്യല്‍ ആശ്വാസകിരണം : എന്‍ഡോസള്‍ഫാന്‍ ബാധിതരായ കിടപ്പുരോഗികളെ പരിചരിക്കുന്നവര്‍ക്കുപ്രതിമാസം 700 രൂപ നിരക്കില്‍ ധനസഹായം നല്‍കുന്ന പദ്ധതി.

* സ്മൈല്‍ : റോഡപകടങ്ങളില്‍പെടുന്നവര്‍ക്ക്‌ അടിയന്തര ചികിത്സ നല്‍കുന്നതിനായി കേരള പോലീസ്‌ ആവി ഷ്കരിച്ച പദ്ധതി. (SMILE : Scamles Medical Intervention for Lifecare and Emergency).

* സ്നേഹധാര: വളര്‍ച്ചാ വൈകല്യങ്ങളുള്ള 12 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള സൌജന്യ ആയുര്‍വേദ ചികിത്സാ പദ്ധതിയാണ്‌ സ്നേഹധാര. സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ ബാലചികിത്സാ വിഭാഗവുമായി സഹക.രിച്ച്‌ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ നടപ്പാക്കിവരുന്ന പദ്ധതി.

* സ്നേഹപൂര്‍വ്വം പദ്ധതി : മാതാപിതാക്കളില്‍ ഒരാള്‍ മരിക്കുകയും ജീവിച്ചിരിക്കുന്നയാള്‍ക്കു കൂട്ടികളെ സംരക്ഷിക്കാന്‍ സാമ്പത്തിക സ്ഥിതിയില്ലാതെയാവുകയും ചെയ്യുന്ന വീടുകളിലെ കുട്ടികള്‍ അനാഥാലയങ്ങളില്‍ തള്ളപ്പെടാതെ അവരുടെ കുടുംബാംഗങ്ങളുടെ സംരക്ഷണത്തില്‍ വളര്‍ന്ന്‌ വിദ്യാഭ്യാസം നേടുക എന്ന ഉദ്ദേശ്യത്തോടെ പ്രതിമാസം ധനസഹായം അനുവദിക്കുന്ന പദ്ധതി 2013 നവംബറില്‍ ആരംഭിച്ചു.

* സ്നേഹസാന്ത്വനം : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായി വൈകല്യം സംഭവിച്ചവര്‍ക്കും കിടപ്പിലായവര്‍ക്കും ധനസഹായം നല്‍കുന്ന പദ്ധതി.

* സ്നേഹസ്പര്‍ശം : ആദിവാസി സ്ത്രീകളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന കേരള സര്‍ക്കാര്‍ പദ്ധതി.

* സ്നേഹസ്പര്‍ശം പദ്ധതി : ചൂഷണത്തിനു വിധേയരായി അമ്മമാരാകുന്ന അവിവാഹിതര്‍ക്കു ദൈനംദിന ജീവിതത്തിന്‌ ആവശ്യമായ സാമ്പത്തിക സഹായം നല്‍കി പുനരധിവസിപ്പിക്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതി.

* സ്നേഹിത : അക്രമത്തിനിരയാവുന്ന സ്ര്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനായി കുടുംബശ്രീ വഴി തുടങ്ങിയ അഭയകേന്ദ്രം. 

* സാഫല്യം : വീടും വസ്തുവും ഇല്ലാത്തവര്‍ക്ക്‌ ഫ്ലാറ്റുകള്‍നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി.

* സാന്ത്വനം : കിടപ്പിലായ രോഗികളെ വീടുകളിലെത്തി പരിചരിക്കുന്ന ചികിത്സാപദ്ധതി. പരിശീലനം നേടിയ കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ നഴ്സുമാരെയാണ്‌ ഇതിനായി നിയോഗിച്ചിട്ടുള്ളത്‌.

* സിറ്റിസണ്‍ സേഫ്റ്റി: സ്രതീകള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും യാത്രാവേളകള്‍ സുരക്ഷിതമാക്കാന്‍ കേരള പോലീസ്‌ തയ്യാറാക്കിയ മൊബൈല്‍ ആപ്‌. ആപത്ഘട്ടങ്ങളില്‍ അടിയന്തര സന്ദേശം നല്‍കാന്‍ ഇതില്‍ സംവിധാനമുണ്ട്‌.

* സീതാലയം : ഹോമിയോപ്പതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സ്ത്രീകളുടെ മാനസിക ആരോഗ്യ സാമുഹിക ശാക്തീകരണ പദ്ധതി.

* സുരക്ഷാ രഥം: (Self Contained Mobile Training Vehicle) ഫാക്ടറി തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ തൊഴിലാളികള്‍ക്ക്‌ അവരവരുടെ ജോലി സ്ഥലത്തെത്തി
ആരോഗ്യ വിഷയങ്ങളില്‍ വിവിധ പരിശീലനം നല്‍കിവരുന്നു.

* സുരക്ഷിതാഹാരം - ആരോഗ്യത്തിനാധാരം: സുരക്ഷിതാഹാരത്തെക്കുറിച്ച്‌ കുട്ടികളെ ബോധവാന്മാരാക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ നടപ്പിലാക്കുന്ന പദ്ധതി.

* സുവര്‍ണ കേരളം പദ്ധതി: നൂതനവും ആരോഗ്യകരവുമായ കൃഷിരീതിയിലൂടെ പച്ചക്കറിരംഗത്ത്‌ സ്വയംപര്യാപ്തത ലക്ഷ്യമാക്കി സഹകരണ വകുപ്പു നടപ്പാക്കുന്ന
പദ്ധതി.

* സംരംഭകത്വ വികസന ക്ലബ്‌ (ഇഡി ക്ലബ്‌) : വിദ്യാര്‍ത്ഥികളിലും യുവാക്കളിലും സംരംഭകത്വ സ്വഭാവം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തിലാണ്‌ ഇഡി ക്ലബ്‌
(എന്റര്‍പ്രണര്‍ഷിപ്പ്‌ ഡെവലപ്മെന്റ്‌ ക്ലബ്‌) ആരംഭിച്ചത്‌.

* സംഘകൃഷി : കൃഷി ചെയ്യാന്‍ താല്‍പര്യമുള്ള ഭൂരഹിതരായ അയല്‍ക്കൂട്ട കുടുംബങ്ങള്‍ക്കു സ്ഥലം പാട്ടത്തിനെടുത്ത്‌ കൃഷി ചെയ്യാനുള്ള അവസരം ഉണ്ടാക്കിയെടുക്കുക എന്നതാണ്‌ സംഘകൃഷിയുടെ ലക്ഷ്യം.

* സ്വാസ്ഥ്യം : അര്‍ബുദം നേരത്തെ കണ്ടെത്തി തടയാനും ചികിത്സ ഉറപ്പാക്കാനുമുള്ള ബോധവത്ക്കരണ പരിപാടിയാണ്‌ സ്വാസ്ഥ്യം. കുടുംബശ്രീയും തിരുവനന്തപുരം ആര്‍സിസിയും സംയുക്തമായാണ്‌ പ്രവര്‍ത്തിക്കുന്നത്‌.

* സ്വാശ്രയ : ഭിന്നശേഷിയോ, ബുദ്ധിവൈകല്യമോ ഉള്ള കുട്ടികളുടെ മാതാക്കള്‍ക്ക്‌ സ്വയംതൊഴില്‍ കണ്ടെത്തുന്നതിനുള്ള സാമൂഹികനീതി വകുപ്പിന്റെ ഒറ്റത്തവണ ധനസഹായ പദ്ധതി (35000/-)

* സ്റ്റേറ്റ്‌ ഇന്‍ഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റീസ്‌: വൈകല്യം തടയല്‍, പ്രാരംഭ നിര്‍ണയം, വിദ്യാഭ്യാസം, തൊഴില്‍, പുനരധിവാസം എന്നിവ ലക്ഷ്യമാക്കിയുള്ള പരിപാടി. ജന്മനായുള്ള വൈകല്യം തടയാന്‍ കുട്ടികള്‍ക്ക്‌ സൌജന്യ എംഎംആര്‍ കുത്തിവെപ്പും കൌമാരക്കാര്‍ക്ക്‌ റുബെല്ലാ കുത്തിവെപ്പും നല്‍കുന്നു. വൈകല്യം നേരത്തെ കണ്ടെത്താന്‍ അങ്കണവാടിപ്രവര്‍ത്തകര്‍ക്ക്‌ പ്രത്യേക പരിശീലനം നല്‍കും.

* സേഫ്‌ കിറ്റ്‌: ലൈംഗിക അതിക്രമത്തിന്‌ ഇരയാകുന്നവര്‍ക്ക്‌ ആവശ്യമായ മുഴുവന്‍ പരിശോധനകളും നടത്തി തെളിവിനുവേണ്ട സാമ്പിളുകള്‍ ശാസ്ത്രീയമായി ശേഖരിക്കുന്നതിന്‌ സേഫ്‌ കിറ്റ്‌ നടപ്പാക്കുന്നു. (SAFE (Sexual Assault Forensic Evidence) ആരോഗ്യവകുപ്പും ദേശീയ ആരോഗ്യ മിഷനും ചേര്‍ന്ന്‌ നടപ്പാക്കുന്ന പദ്ധതി ഇന്ത്യയില്‍ ഇതാദ്യമാണ്‌. ആദ്യഘട്ടമായി സംസ്ഥാനത്തെ മുഴുവന്‍ ഗൈനക്കോളജിസ്റ്റുമാര്‍ക്കും പരിശീലനം നല്‍കും.

* സേവന : 1970 മുതലുള്ള ജനന-മരണ- വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി നല്‍കുന്ന തദ്ദേശസ്വയംഭരണ വകുപ്പിന്റെ പദ്ധതി.

* സേവാഗ്രാം : ഗ്രാമീണര്‍ക്കു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ കൂടുതല്‍ അടുത്തു ലഭ്യമാക്കുന്നതിനുള്ള ജനസേവന കേന്ദ്രമാണ്‌ സേവാഗ്രാം.

* ഹരിത കേരളം മിഷന്‍ : ശുചിത്വ-മാലിന്യ സംസ്കരണം. മണ്ണ്- ജലസംരക്ഷണം, ജൈവകൃഷിക്ക്‌ പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള കൃഷി വികസനം എന്നീ മൂന്ന്‌ മേഖലകള്‍ക്ക്‌ ഊന്നല്‍ നല്‍കിക്കൊണ്ട്‌ തദ്ദേശഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതി.

* ഹരിതശ്രീ : ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന വനവല്‍ക്കരണ പദ്ധതി.

* റസ്ക്യു ഹോം: അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും സമൂഹത്തില്‍ ഒറ്റപ്പെടുകയും ചെയ്യുന്ന സ്‌ത്രീകള്‍ക്കു സംരക്ഷണം നല്‍കി പുനരധിവസിപ്പിക്കുന്ന സ്ഥാപനങ്ങളാണ്‌ റെസ്ക്യു ഹോമുകള്‍. മലപ്പുറംജില്ലയിലെ തവനൂരില്‍ പ്രവര്‍ത്തിക്കുന്നു.

* റീച്ച്‌ - (REACH - Resource Enhancement  Academy for Career Hights) : സ്ത്രീകളുടെ തൊഴില്‍ മേഖലയിലെ ഉന്നമനത്തിനായി സര്‍ക്കാര്‍ മേഖലയിലുള്ള ഇന്ത്യയിലെ തന്നെ ആദ്യ ഫിനിഷിംഗ്‌ സ്‌കൂളാണ്‌ റീച്ച്‌. ഐഎസ്‌ഒ സര്‍ട്ടിഫിക്കേഷനുണ്ട്‌. പ്ലസ്ടു കഴിഞ്ഞ പെണ്‍കുട്ടികള്‍ക്കു പരിശീലനം നല്‍കി പ്ലേസ്മെന്റ്‌ ഉറപ്പാക്കുന്നു. തിരുവനന്തപുരത്തും കണ്ണൂര്‍ പിലാത്തറയിലുമാണ്‌ റീച്ച്‌ സ്ഥിതി ചെയ്യുന്നത്‌.

* പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം: ഗുണമേന്‍മയുളള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന കാഴ്ചപ്പാടിനനുഗുണമായി സംസ്ഥാനത്തെ ആയിരം സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്‌ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ നടപ്പിലാക്കിയ പദ്ധതി.  
<സാമൂഹ്യ ക്ഷേമപദ്ധതികൾ-അടുത്ത പേജിൽ തുടരുന്നു - ഇവിടെ ക്ലിക്കുക>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here