കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമപദ്ധതികൾ 
(അദ്ധ്യായം ഒന്ന്)
കേരളത്തിൽ നിലവിലുള്ള നിരവധിയായ സാമൂഹ്യ ക്ഷേമപദ്ധതികളെക്കുറിച്ച് വിശദമായി ഇവിടെ പഠിക്കാം. മൂന്ന് അദ്ധ്യായങ്ങളിലായി നൽകിയിരിക്കുന്ന ഈ വിവരങ്ങൾ ഏത് മത്സര പരീക്ഷകൾക്കും പ്രയോജനപ്രദമാണ്.
* അഭയ: നിര്‍ധനരായ രോഗികള്‍ക്ക്‌ ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതി. തിരഞ്ഞെടുത്ത സര്‍ക്കാര്‍ ആശുപ്രതികള്‍വഴിയാണു പദ്ധതി നടപ്പിലാക്കുന്നത്‌.

* അഭയകിരണം : അഗതികളായ വിധവകളെ സംരക്ഷിക്കുന്നവര്‍ക്കു പ്രതിമാസം 1000 രൂപ ധനസഹായം നല്‍കുന്ന പുതിയ പദ്ധതിയാണിത്‌. ആദ്യഘട്ടമായി 200 പേര്‍ക്ക്‌ സഹായം നല്‍കും. 50 വയസ്സിനുമേലുള്ള വിധവകളെയാണ്‌ ഈ പദ്ധതിക്ക്‌ പരിഗണിക്കുക.

* അന്നപ്രദായിനി: അട്ടപ്പാടി സംയോജിത ശിശു വികസന പദ്ധതിയിലെ 175 അംഗനവാടികളില്‍ 2013 മുതല്‍ നടപ്പാക്കി വരുന്ന ഉച്ചഭക്ഷണ പരിപാടി. കുടുംബശ്രീ മിഷന്‍ വഴിയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.

* അന്നദായിനി: കേരള സാമൂഹ്യ മിഷന്റെ ആഭിമുഖ്യത്തില്‍ ആദിവാസി വിഭാഗങ്ങള്‍ക്ക്‌ പോഷകാഹാരം നല്‍കുന്ന പദ്ധതി.

* അനുയാത്ര : ഭിന്നശേഷി സൌഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റാനുളള പദ്ധതി

* അമ്മത്തൊട്ടില്‍ : അനാഥരായ നവജാതശിശുക്കളെ ഏറ്റെടുക്കാന്‍ സാമൂഹികക്ഷേമ വകുപ്പ്‌ നടപ്പിലാക്കിയ പദ്ധതി.

* അമൃതം - ആരോഗ്യം: ജീവിതശൈലീ രോഗങ്ങള്‍ക്ക്‌ സൌജന്യ രോഗനിര്‍ണയവും ചികിത്സയും ഉറപ്പുവരുത്തുന്ന ആരോഗ്യപദ്ധതി. മുപ്പതിനുമേല്‍ പ്രായമുള്ളവരാണ്‌ പദ്ധതിയനുസരിച്ച്‌ സ്ക്രീനിങ്ങിന്‌ വിധേയരാകുന്നത്‌.

* അതുല്യം: സംസ്ഥാന സാക്ഷരതാമിഷൻറെ നേതൃത്വത്തില്‍ എല്ലാ പഞ്ചായത്തിലും നടപ്പാക്കുന്ന സാക്ഷരതാപദ്ധതി.

* ആര്‍ദ്രം: മികച്ച ചികിത്സാസൌകര്യങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിനുള്ള ജനസൌഹൃദ സര്‍ക്കാര്‍ ആശുപത്രികള്‍ സജ്ജമാക്കുന്ന പദ്ധതി.

* ആയുര്‍ദളം : എയ്ഡ്സ്‌ ബോധവല്‍ക്കരണത്തിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി.

* ആലില പദ്ധതി : സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്ത പരിസ്ഥിതി പരിപാലന പദ്ധതിയുടെ ഭാഗമായി സഹകരണ വകുപ്പ്‌ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പദ്ധതി.
വൃക്ഷത്തൈകള്‍ നട്ടു പരിപാലിക്കുന്നതിനുള്ള പദ്ധതിയാണിത്‌.

* ആശാഭവന്‍ : മനോരോഗ ചികിത്സയ്ക്കുശേഷം ഏറ്റെടുക്കാന്‍ ആളില്ലാത്തവരെ സംരക്ഷിക്കുന്നതിനുള്ള സ്ഥാപനം. ഇത്തരം ആറു സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരത്തും തൃശൂരും കോഴിക്കോട്ടും വനിതകള്‍ക്കായി പ്രത്യേക ആശാഭവനുകള്‍ പ്രവര്‍ത്തിക്കുന്നു. പുരുഷന്മാര്‍ക്കായി എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്‌ ജില്ലകളില്‍ ആശാഭവനുകളുണ്ട്‌.

* ആശാകിരണം : സംസ്ഥാനത്തെ ആശാവര്‍ക്കര്‍മാരുടെ ഇന്‍ഷുറന്‍സ്‌ പദ്ധതിയാണ്‌ ആശാകിരണം. 

* ആശ്വാസകിരണ്‍: കിടപ്പു രോഗികളെ ശുശ്രൂഷിക്കുന്നവര്‍ക്ക്‌ പ്രതിമാസം പെന്‍ഷന്‍ നല്‍കുന്ന പദ്ധതി. 600 രൂപയാണ്‌ നല്‍കുന്നത്‌.

* ആശ്വാസ്‌: വിദ്യാഭ്യാസാവകാശ നിയമപ്രകാരം ആറുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന കൂട്ടികള്‍ക്കു കായിക - വിദ്യാഭ്യാസം, കലാപഠനം, തൊഴില്‍ വിദ്യാഭ്യാസം എന്നിവ ലഭ്യമാക്കേണ്ടതുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത സ്കൂളുകളെ ആശ്വാസ (ആര്‍ട്‌സ്‌, സ്പോര്‍ട്സ്‌ വര്‍ക്ക്‌, എജുക്കേഷന്‍ ആന്‍ഡ്‌ സ്‌കൂള്‍) കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്ന പദ്ധതി.

* ആരോഗ്യകിരണം : സംസ്ഥാനത്തെ എപിഎല്‍ - ബിപിഎല്‍ വ്യത്യാസമില്ലാതെ 18 വയസ്സിന്‌ താഴെയുള്ള അര്‍ബുദ - ഹൃദ്രോഗ - വൃക്ക - മസ്തിഷ്ക രോഗം ഉള്‍പ്പെടെയുള്ള രോഗികള്‍ക്ക്‌ സൌജന്യചികിത്സ ഉറപ്പാക്കൂന്ന പദ്ധതി.

* ആപ്തമിത്രം: പ്രകൃതിദുരന്തങ്ങളില്‍പെടുന്നവര്‍ക്ക്‌ അടിയന്തര സഹായം ലഭ്യമാക്കുന്നതിന്‌ ആവിഷ്കരിച്ച പദ്ധതി. രാജ്യാന്തര ദുരന്ത ലഘൂകരണ ദിനത്തോടനുബന്ധിച്ച്‌ 3000 പേര്‍ക്കാണ്‌ ഇതിനാവശ്യമായ പരിശീലനം
നല്‍കിയത്‌.

* ആഫ്റ്റര്‍കെയര്‍ ഹോം: സാമൂഹിക നീതി വകുപ്പിന്റെ ചില്‍ഡ്രന്‍സ്‌ ഹോം, സ്പെഷല്‍ ഹോം, ബാലമന്ദിരം, പൂവര്‍ ഹോം, അനാഥാലയങ്ങള്‍ എന്നിവിടങ്ങളിലെ 18 വയസ്സ്‌ കഴിഞ്ഞ വനിതകളെ പുനരധിവസിപ്പിക്കുന്ന സ്ഥാപനം. വിദ്യാഭ്യാസത്തിനും തൊഴില്‍ പരിശീലനത്തിനും സൌകര്യം നല്‍കും.

* ഇ - ഗവേണന്‍സ്‌: സര്‍ക്കാര്‍ സേവനങ്ങള്‍ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൊതുജനങ്ങള്‍ക്കു പരിചിതമാക്കുന്ന പദ്ധതി.

* ഉത്തരവാദിത്ത ടുറിസം : സ്ഥായിയായ ടുറിസം പദ്ധതി എന്ന ആശയത്തോടെ ടൂറിസം വകുപ്പ്‌ 2007ല്‍ ആരംഭിച്ച നൂതന പദ്ധതി. കുടുംബശ്രീയുടെ സഹായത്താല്‍ ടൂറിസം വകുപ്പാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌.

* എസ്‌കോട്ട്‌: സംസ്ഥാനം ഊര്‍ജ്ജക്ഷമത കൈവരിക്കുന്നതിനും അതിലൂടെ ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കുന്നതിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള പദ്ധതി (എസ്‌കോട്ട്‌ എനര്‍ജി സേവിങ്‌ കോ- ഓര്‍ഡിനേഷന്‍ ടീം).

* എന്റെ മരം : കേരള വിദ്യാഭ്യാസ വകൂപ്പും വനം വകുപ്പും സംയുക്തമായി നടത്തുന്ന വനവല്‍ക്കരണ പദ്ധതി.

* എന്റെ കൂട്‌ : വഴിയോരങ്ങളില്‍ അലഞ്ഞുതിരിയുന്നവര്‍ക്ക്‌ രാത്രി വിശ്രമസ്ഥലം ഒരുക്കുന്ന പദ്ധതിയാണ്‌ ഇത്‌. സിസിടിവി നിരീക്ഷണമുള്ള ഇവിടെ ഭക്ഷണവും വസ്ത്രവും കുളിമുറിയും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൌാകര്യങ്ങളുണ്ടാകും.

* ഐടി@സ്കുള്‍ : വിദ്യാലയങ്ങളില്‍ വിവരസാങ്കേതികവിദ്യ അധിഷ്ഠിതമാക്കി അധ്യയനരീതി പുനരാവിഷ്കരിക്കാനായി പൊതുവിദ്യാഭ്യാസ വകുപ്പ്‌ ആരംഭിച്ച പദ്ധതി.

* ഒരു നെല്ലും - ഒരു മീനും : കുട്ടനാട്ടിലെ കോള്‍ നിലങ്ങളില്‍ നെല്‍കൃഷിക്കൊപ്പം മത്സ്യകൃഷിയും നടത്തുന്നപദ്ധതി.

* ഒരുമ : കേരള വിദ്യുച്ഛക്തി ബോര്‍ഡിന്റെ ഓണ്‍ലൈന്‍ സംവിധാനം.

* ഓപ്പറേഷന്‍ കുബേര : ബ്ലേഡ്‌ പലിശക്കാരുടെ ചൂഷണങ്ങളില്‍നിന്ന്‌ ജനങ്ങളെ രക്ഷിക്കാന്‍ ആഭ്യന്തര വകുപ്പ്‌ ആരംഭിച്ച പദ്ധതി.

* ഓപ്പറേഷന്‍ സുരക്ഷ : അക്രമികളെയും ഭൂമാഫിയകളെയും സാമുഹ്യവിരുദ്ധരെയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയും അക്രമം നടത്തുന്നവരെയും അമര്‍ച്ച ചെയ്ത്‌ സമാധാന ജനജീവിതം ഉറപ്പുവരുത്തുന്നതിനായി ആഭ്യന്തരവകുപ്പിന്റെ പദ്ധതി.

* ഓപ്പറേഷന്‍ സുലൈമാനി: കോഴിക്കോട്‌ ജില്ലാ ഭരണകൂടവും ഹോട്ടല്‍ ആന്‍ഡ്‌ റെസ്റ്റോറന്റ്‌ അസോസിയേഷനും സംയുക്തമായി നടപ്പാക്കിയ സൌജന്യ ഭക്ഷണ
വിതരണ പദ്ധതി.

* ഓപ്പറേഷന്‍ സ്വീപ്പ്‌: പൊതുസ്ഥലങ്ങളിലും മറ്റും മാലിന്യം നിക്ഷേപിക്കുന്നതു തടയാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ആവിഷ്കരിച്ച പദ്ധതി.

* കരുത്ത്‌ : പെണ്‍കുട്ടികള്‍ക്ക്‌ ആയോധനകലകളില്‍ പരിശീലനം നല്‍കി അവരില്‍ ആത്മധൈര്യവും സുരക്ഷിതത്വബോധവും വര്‍ധിപ്പിക്കാനുദ്ദേശിച്ചുകൊണ്ട്‌ വിദ്യാഭ്യാസ വകുപ്പ്‌ നടപ്പിലാക്കുന്ന പദ്ധതി.

* കാന്‍സര്‍ സുരക്ഷ : കാന്‍സര്‍ ബാധിച്ച 18 വയസ്സിന്‌ താഴെയുള്ള കുട്ടികള്‍ക്ക്‌ സൌജന്യ ചികിത്സ നല്‍കുന്ന പദ്ധതി. ചെലവേറിയ ചികിത്സ വേണ്ടവര്‍ക്ക്‌ തുക പരിമിതപ്പെടുത്തിയിട്ടില്ല. 2008 നവംബര്‍ 1ന്‌ ആരംഭിച്ചു.

* കാരുണ്യ പദ്ധതി : കാന്‍സര്‍, ഹൃദയരോഗം, വൃക്കരോഗം, ഹീമോഫീലിയ എന്നീ രോഗങ്ങള്‍ ബാധിച്ച സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള ചികിത്സാ
പദ്ധതി. സാമ്പത്തിക സഹായത്തിനുള്ള തുക കണ്ടെത്തുന്നത്‌ “കാരുണ്യ” ലോട്ടറിയിലൂടെയാണ്‌.

* കാരുണ്യ സമ്പാദ്യപദ്ധതി: ഒരുലക്ഷമോ അതിന്റെ ഗുണിതങ്ങളോ നിക്ഷേപിക്കുന്ന വ്യക്തിക്ക്‌ ഒരു വര്‍ഷത്തിനുശേഷം നിക്ഷേപത്തുക തിരിച്ചു നല്‍കുകയും അതിന്റെ പലിശയും സാമുഹിക സുരക്ഷാ മിഷന്‍ ഫണ്ടില്‍ നിന്നുള്ള തത്തുല്യ തുകയും ചേര്‍ത്ത്‌ ശാരീരികമായും മാനസികമായും വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കുള്ള വിഭവസമാഹരണത്തിനുള്ള പദ്ധതി. നിക്ഷേപകന്‍ ഗുണഭോക്താവിനെ നിര്‍ദ്ദേശിക്കാം.

* കൂരുവിക്ക്‌ ഒരു കൂട്‌ :നിലനില്‍പ്പിനു വന്‍ഭീഷണിനേരിടുന്ന അങ്ങാടിക്കുരുവികളെ സംരക്ഷിക്കാന്‍ തടിക്കൊണ്ടുള്ള കൂടുകള്‍ നിര്‍മ്മിച്ച കൊണ്ടു നടപ്പാക്കുന്ന നൂതന പദ്ധതി.

* കുടുംബശ്രീ - ട്രാവല്‍സ്‌: കുടുംബ്രശീയുടെ നേതൃത്വത്തില്‍ സ്ത്രീകളുടെ സുരക്ഷിത യാത്രയ്ക്കായി ആരംഭിച്ച ടാക്സി സര്‍വീസ്‌.

* കെയര്‍ ഗിവര്‍ : ഒറ്റയ്ക്ക്‌ താമസിക്കുന്ന 60 വയസ്സുകഴിഞ്ഞവരെ സഹായിക്കാനായി കുടുംബശ്രീ തയ്യാറാക്കിയ പദ്ധതിയാണിത്‌. കുടുംബശ്രീ 
പ്രവര്‍ത്തകര്‍ക്ക്‌ ഇതിനുവേണ്ട പരിശീലനം നല്‍കുന്നു.

* കെസ്റു: എംപ്ലോയ്മെന്റ്‌ എക്സ്ചേഞ്ചുകളിൽ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക്‌ സ്വയംതൊഴില്‍ ആരംഭിക്കുന്നതിന്‌ സര്‍ക്കാര്‍ സബ്സിഡി നല്‍കുന്ന പദ്ധതിയാണ്‌.
(കെസ്റു- കേരള സെല്‍ഫ്‌ എംപ്ലോയ്മെന്റ്‌ സ്കീം ഫോര്‍ രജിസ്റ്റേഡ്‌ അണ്‍എംപ്ലോയ്ഡ്‌).

* കേര്രഗാമം പദ്ധതി : സംയോജിത വിള പരിപാലന രീതികള്‍ വഴി തെങ്ങ്‌ സംരക്ഷണം, നാളികേര അഭിവൃദ്ധി എന്നിവ സാധ്യമാക്കുന്നതിന്‌ കൃഷി വകുപ്പ്‌ നടപ്പിലാക്കിയ പദ്ധതി.

* കൈത്താങ്ങ്‌ : അനാഥരായ പട്ടികവര്‍ഗ്ഗ കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതി. ഇത്തരം കൂട്ടികള്‍ക്ക്‌ പ്രതിമാസം ധനസഹായം അനുവദിക്കുന്നുണ്ട്‌.

* ക്യൂ: യാത്രക്കാര്‍ക്ക്‌ വൃത്തിയുളള ശുചിമുറി സൌകര്യം സൌജന്യമായി ഏര്‍പ്പെടുത്തുന്നതിനുളള പദ്ധതി.

* ഗ്രീന്‍ ബെല്‍റ്റ്‌: കൊളസ്ട്രോള്‍ ഇല്ലാതാക്കി ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനായി മുറിച്ചെടുത്ത പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തി കുടുംബശ്രീ തയ്യാറാക്കുന്ന ബൗളാണ്‌ “ഗ്രീന്‍ ബെല്‍റ്റ്‌”. ജൈവകൃഷി രീതിയില്‍ ഉത്‌പാദിപ്പിക്കുന്നവയാണ്‌ മിക്ക പച്ചക്കറികളും.

* ഗോത്ര ബന്ധു : ആദിവാസി വിഭാഗങ്ങളിലെ കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി ആദിവാസി വിഭാഗത്തിലെതന്നെ അഭ്യസ്തവിദ്യരായ യുവാക്കളെ പ്രൈമറി സ്കൂളുകളില്‍ മെന്റര്‍മാരായി നിയോഗിക്കുന്ന പദ്ധതി.

* ഗോത്രസാരഥി: ആദിവാസി ഈരുകളില്‍നിന്നു കുട്ടികളെ സ്‌കുളിലെത്തിക്കാനുള്ള കേരള സര്‍ക്കാര്‍ പദ്ധതി.

* ഗോത്രജ്യോതി: പട്ടികവര്‍ഗ്ഗ യുവജനങ്ങളുടെ ക്ഷേമത്തിനായുള്ള കേരള സര്‍ക്കാര്‍ പദ്ധതി.

* ജനനി- ജന്മരക്ഷ: കേരളത്തിലെ പട്ടികജാതി - പട്ടിക വര്‍ഗ്ഗക്കാരായ അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ക്കും പോഷകാഹാരം നല്‍കുന്നതിനായുള്ള പദ്ധതി. ഗര്‍ഭാവസ്ഥയുടെ മൂന്നാം മാസം മുതല്‍ കുഞ്ഞിന്‌ ഒരു വയസ്സാകുന്നതുവരെയാണ്‌ പദ്ധതി കാലയളവ്‌.

* ജലനിധി: ഗ്രാമീണ ജനതയ്ക്ക്‌ ജലം, ശുചിത്വം എന്നിവ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതി.

* ജലസമൃദ്ധ കേരളം : ജനപങ്കാളിത്തത്തോടെ ജലസ്രോതസ്സുകളുടെ സംരക്ഷണം നടപ്പാക്കുന്നതിനുള്ള പദ്ധതി.

* തന്റേടം : കേരളത്തില്‍ സ്ഥാപിക്കുന്ന ജെന്‍ഡര്‍ പാര്‍ക്ക്‌. സ്ത്രീ -പുരുഷ അസമത്വം ഇല്ലാതാക്കുക എന്നതാണ്‌ പ്രധാന ലക്ഷ്യം.

* താലോലം : പതിനെട്ടുവയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക്‌ ഹൃദയ സംബന്ധമായ രോഗങ്ങള്‍, നാഡീരോഗങ്ങള്‍, സെറിബ്രല്‍ പാള്‍സി, ഓട്ടിസം. അസ്ഥിവൈകല്യങ്ങള്‍ എന്നിവയ്ക്കും എന്‍ഡോസള്‍ഫാന്‍ രോഗ ബാധിതര്‍ക്കും, ഡയാലിസിസ്‌, ശസ്ത്രക്രിയ അടക്കമുള്ള ചികിത്സാ ചെലവ്‌ ലഭ്യമാക്കുന്ന പദ്ധതി.

* തൂവല്‍സ്പര്‍ശം : സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി.

* ദിശ ഹെല്‍പ്പ്‌ ലൈന്‍: പരീക്ഷക്കാലത്ത്‌ കുട്ടികള്‍ നേരിടുന്ന മാനസിക സമ്മര്‍ദ്ദങ്ങളെ ഫലപ്രദമായി നേരിടാന്‍ കൂട്ടികളെ പ്രാപ്തരാക്കാന്‍ വേണ്ടി ആരംഭിച്ച പദ്ധതി. കൌണ്‍സിലര്‍മാരുടെ സേവനം 24 മണിക്കുറും ലഭ്യമാണ്‌.ടോള്‍ഫ്രീ നമ്പര്‍ 1056.

* നവപ്രഭ : പല കാരണങ്ങളാല്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്‌ ആവിഷ്കരിച്ച പദ്ധതി.

* നിര്‍ഭയ പദ്ധതി : സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള പദ്ധതി. 2012ല്‍ തുടങ്ങി. പ്രതിരോധം, സംരക്ഷണം, നിയമ നടത്തിപ്പ്‌, പുനരധിവാസവും ഏകീകരണവും എന്നിങ്ങനെ നാല് പ്രധാന മേഖലകളില്‍ ഇതുവഴി സര്‍ക്കാര്‍ ഇടപെടും.

* നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം : ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടികളെ സുരക്ഷിതമായി പാര്‍പ്പിക്കാന്‍ 13 ഷെല്‍ട്ടര്‍ ഹോമുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കാസര്‍ഗോഡ്‌, തൃശൂര്‍ ജില്ലകളില്‍ ഷെല്‍ട്ടര്‍ ഹോമുകളുണ്ട്‌.

* നിര്‍ഭയ കേരളം - സുരക്ഷിത കേരളം : സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ആഭ്യന്തര വകുപ്പ്‌ ആരംഭിച്ച പദ്ധതി.

* നിരാമയ ആരോഗ്യ ഇന്‍ഷുറന്‍സ്‌ : ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധി വൈകല്യം തുടങ്ങിയ രോഗാവസ്ഥയിലുള്ളവര്‍ക്ക്‌ ഒരു ലക്ഷം രൂപയുടെ കവറേജ്‌ നല്‍കുന്ന ഇന്‍ഷുറന്‍സ്‌ പദ്ധതി.

* നിറവ് : വിത്തു മുതല്‍ വിപണി വരെ കാര്‍ഷിക അനുബന്ധ മേഖലകളുടെ സമഗ്ര വികസനത്തിനായി കൃഷി വകുപ്പ്‌ നടപ്പിലാക്കിയ പദ്ധതി.

* നോ യുവര്‍ ജുറിസ്ഡിക്ഷന്‍ : കേരള പോലീസിന്റെ ഈ മൊബൈല്‍ ആപ്‌ വഴി ഏത്‌ സ്റ്റേഷന്‍ പരിധിയിലാണ്‌ ഉള്ളത്‌ എന്നതു സംബന്ധിച്ച്‌ ഒരാള്‍ക്ക്‌ അറിയാനും അവരുമായി ബന്ധപ്പെടാനും കഴിയും.

* നൈപുണ്യം : സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി - കോളേജ്‌ തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനത്തിനൊപ്പം എന്തെങ്കിലും തൊഴില്‍ പരിശീലനം നല്‍കുന്ന പദ്ധതി.

* പാലിയേറ്റീവ്‌ പ്രസ്ഥാനം : പ്രാദേശികതലത്തില്‍ സാധാരണക്കാരും ഡോക്ടര്‍മാരും മറ്റ്‌ ആരോഗ്യപ്രവര്‍ത്തകരും സാമൂഹിക - രാഷ്ട്രീയ പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന്‌ ശയ്യാവലംബരായി ജീവിതദുരിതമനുഭവിക്കുന്നവര്‍ക്ക്‌ താങ്ങും തണലുമായി പ്രവര്‍ത്തിക്കുന്നതിന്‌ രൂപം നല്‍കിയ പ്രസ്ഥാനം.

* പാഥേയം : ഒരു നേരം വിശപ്പടക്കാന്‍ വഴിയില്ലാത്ത അശരണര്‍ക്ക്‌ വീട്ടില്‍ പൊതിച്ചോര്‍ എത്തിക്കുന്ന പദ്ധതി. കുടുംബശ്രീയുമായി സഹകരിച്ച്‌ തിരുവനന്തപുരം ജില്ലാ പഞ്ചായത്താണ്‌ പദ്ധതി നടപ്പാക്കുന്നത്‌.

* പഠനവീട് : സ്കൂള്‍തലത്തില്‍ പഠനം ഉപേക്ഷിക്കുന്ന ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക്‌ തുടര്‍പഠനസൌകര്യം ഒരുക്കുന്നതിന്‌ സര്‍വ്വ ശിക്ഷാ അഭിയാൻറെ നേതൃത്വത്തില്‍ ആവിഷ്കരിച്ച പദ്ധതി. ഇടുക്കി ജില്ലയിലെ മറയൂരില്‍ പദ്ധതിക്ക്‌ തുടക്കമിട്ടു.

* പിങ്ക് ബീറ്റ്‌ : പൊതുഇടങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സമ്പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്ന പൊലീസ്‌ സംവിധാനം. പ്രത്യേക പരിശീലനം നേടിയ വനിതാ പോലീസ്‌ ഉദ്യോഗസ്ഥര്‍ തിരക്കേറിയ സമയങ്ങളില്‍ ബസ്‌, ബസ്സ്റ്റോപ്പ്, സ്‌കൂള്‍, കോളേജ്‌ പരിസരങ്ങളില്‍ സഞ്ചരിച്ച്‌ പ്രശ്നങ്ങളുണ്ടായാല്‍ നടപടിയെടുക്കുന്ന പദ്ധതി.

* പിങ്ക് പെട്രോള്‍: തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളില്‍ 1515 ഡയല്‍ ചെയ്താല്‍ ജിഐഎസ്ജിപി എന്ന സംവിധാനത്തിലൂടെ കൃത്യമായി സ്ഥലം കണ്ടെടുത്ത്‌ സഹായമെത്തിക്കുന്ന വനിതാ പോലീസ്‌ വാഹന സംവിധാനമാണ്‌ പിങ്ക് പെട്രോള്‍. ഡ്രൈവറുള്‍പ്പെടെ എല്ലാവരും വനിതകളായിരിക്കും.

* പുനര്‍ജനി : തിരുവനന്തപുരം നഗരത്തിലെ ചേരികളിലെ കുട്ടികള്‍ക്കു പരിശീലനം നല്‍കി മികച്ച പൌരന്മാരായി വാര്‍ത്തെടുക്കുന്നതിന്‌ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന രണ്ടുമാസത്തെ വേനല്‍ ക്യാമ്പാണ്‌ പുനര്‍ജനി. എസ്സിഇആര്‍ടിയുടെ സഹകരണത്തോടെ 40 പേര്‍ക്കാണ്‌ പരിശീലനം.

* പുണ്യം - പുങ്കാവനം : ശബരിമലയിലെ ശുചീകരണവുമായി ബന്ധപ്പെട്ട പദ്ധതി.

* പെപ്പര്‍ ടൂറിസം : ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന വിനോദസഞ്ചാര പദ്ധതി “പാര്‍ട്ടിസിപ്പേഷന്‍ ഫോര്‍ പ്ലാനിങ്‌ ആന്‍ഡ്‌ എംപവര്‍മെന്റ്‌ ത്രൂ റെസ്‌പോണ്‍സിബിള്‍ ടൂറിസം' എന്നതിന്റെ ചുരുക്കപ്പേരാണ്‌ പെപ്പര്‍. കോട്ടയം ജില്ലയിലെ വൈക്കത്ത്‌ പദ്ധതിക്ക്‌ തുടക്കമിട്ടു.

* പേയ്മെന്റ്‌ ഗേറ്റ്‌ വേ : സാമുഹിക സുരക്ഷാമിഷന്റെ ജനക്ഷേമ പദ്ധതികള്‍ സാക്ഷാത്കരിക്കുന്നതിനു രാജ്യത്തിനകത്തും പൂറത്തുമുളളവര്‍ക്ക്‌ ചെറുതും വലുതുമായ തുകകള്‍ പേയ്മെന്റ്‌ ഗേറ്റ്‌ വേ വഴി സംഭാവന സ്വീകരിക്കുന്ന പദ്ധതി.

* പ്രതീക്ഷ : ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്കായി ഗ്രാമ ജില്ലാ പഞ്ചായത്തുകള്‍ നടപ്പിലാക്കുന്ന പദ്ധതി.

* പ്രതീക്ഷാഭവന്‍ : ബുദ്ധിവൈകല്യമുള്ള 15 വയസ്സുകഴിഞ്ഞ പുരുഷന്മാര്‍ക്കുള്ള സ്ഥാപനം. മലപ്പുറം ജില്ലയിലെ തവനൂരില്‍ പ്രവര്‍ത്തിക്കുന്നു.

* പ്രത്യാശ: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മാതാപിതാക്കള്‍ക്കു പെണ്‍മക്കളുടെ വിവാഹം നടത്തുന്നതിനായി ധനസഹായം നല്‍കിവരുന്ന പദ്ധതി. 50,000 രൂപയാണ്‌ നല്‍കിവരുന്ന തുക.

* പ്രത്യാശാ ഭവന്‍ : ബുദ്ധിവൈകല്യമുള്ള പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്കു വേണ്ടിയുള്ള സ്ഥാപനം. തൃശ്ശൂര്‍ ജില്ലയിലെ രാമവര്‍മ്മപുരത്തു പ്രവര്‍ത്തിക്കുന്നു.

* ബാല വികലാംഗ സദനം :16 വയസ്സുവരെയുള്ള വികലാംഗരായ കുട്ടികള്‍ക്കുള്ള സ്ഥാപനം. പഠന - തൊഴില്‍ പരിശീലന സനകര്യങ്ങളുണ്ട്‌. ആലപ്പുഴയും കണ്ണൂരും ഈസ്ഥാപനമുണ്ട്‌.

* ബാലമുകുളം : സംസ്ഥാന ആയുര്‍വേദ വകുപ്പ്‌ നടപ്പിലാക്കിയ സ്കൂള്‍തല ആരോഗ്യ പദ്ധതി.

* ഭൂരഹിതരില്ലാത്ത കേരളം : ഭൂമിയില്ലാത്ത ദുര്‍ബലരായവര്‍ക്ക്‌ ഭൂമി പ്രദാനം ചെയ്യുന്നതിനായി 2013ല്‍ കേരള സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി.

* മന്ദഹാസം : വയോജനങ്ങള്‍ക്ക്‌ കൃത്രിമ ദന്തം നല്‍കുന്നതിനുള്ള സാമൂഹിക നീതി വകുപ്പിന്റെ പദ്ധതി

* മധുമുക്തി : കുടുംബങ്ങളില്‍ ലഹരി ഉപയോഗിക്കുന്നതു മൂലമുണ്ടാകുന്ന അസ്വാരസ്യങ്ങളും തകര്‍ച്ചകളും ഇല്ലായ്മ ചെയ്യുകയാണ്‌ മധുമുക്തി എന്ന പരിപാടി കൊണ്ട്‌ ലക്ഷ്യമിടുന്നത്‌.

* മഴപ്പൊലിമ : മഴവെള്ളം സംഭരിച്ചുവെച്ച്‌ ആവശ്യാനുസരണം ഉപയോഗിക്കുന്നതിന്‌ തദ്ദേശസ്വയംഭരണ വകുപ്പ്‌ ആവിഷ്കരിച്ചിട്ടുള്ള പദ്ധതി. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ തുടങ്ങിയ പദ്ധതി പ്രകാരം വീടുകളിലെ മേല്‍ക്കൂരയില്‍ വീഴുന്ന മഴവെള്ളം ചെറുപൈപ്പുകള്‍ ഉപയോഗിച്ച്‌ കിണറുകളില്‍ ശേഖരിക്കുകയാണ്‌ ചെയ്യുന്നത്‌.

* മഹിളാമന്ദിരം : വിധവകള്‍, വിവാഹമോചിതര്‍, അഗതികളായ സ്ത്രീകള്‍ എന്നിവര്‍ക്ക്‌ താമസസൌകര്യമൊരുക്കുന്ന സ്ഥാപനം. ആറ്‌ വയസ്സുവരെയുള്ള കുട്ടികളെ കൂടെതാമസിപ്പിക്കാം. ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും മഹിളാമന്ദിരമുണ്ട്‌.

* മാതൃയാനം : പ്രസവത്തിനുശേഷം മാതാവിനെയും കുഞ്ഞിനെയും തിരികെ വീട്ടില്‍ എത്തിക്കുന്ന പദ്ധതി.

* മാതൃജ്യോതി : കാഴ്ചവൈകല്യമുള്ള അമ്മമാര്‍ക്ക്‌ നവജാത ശിശുവിന്റെ പരിചരണത്തിന്‌ 2000 രൂപ ധനസഹായം നല്‍കുന്ന പദ്ധതി.

* മിശ്രവിവാഹ ധനസഹായ പദ്ധതി: 22,000 രൂപയ്ക്കു താഴെ വാര്‍ഷിക വരുമാനമുള്ള വിവാഹം കഴിഞ്ഞ്‌ മുന്ന്‌വര്‍ഷം കഴിയാത്തവര്‍ക്കാണു സഹായം അനുവദിക്കുന്നത്‌. 30,000 രൂപ വരെ ധനസഹായം നല്‍കും.

* മിത്ര 181: അടിയന്തരഘട്ടങ്ങളിലും അല്ലാത്തപ്പോഴും സ്ത്രീകള്‍ക്കു വിവരങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നസംവിധാനം. വനിതാ വികസന കോര്‍പ്പറേഷന്റെ ഏകോപനത്തില്‍ 181 എന്ന ടോള്‍ ഫ്രീ നമ്പര്‍ പ്രവര്‍ത്തിക്കുന്നു. വിദഗ്ധ പരിശീലനം നേടിയ വനിതകളെയാണ്‌ 24മണിക്കൂറും സ്ത്രീ പക്ഷ സേവനങ്ങള്‍ക്കായുള്ള ഹെല്‍പ്പ്‌ലൈന്‍ നടത്തുന്നതിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്‌.
<സാമൂഹ്യ ക്ഷേമപദ്ധതികൾ-അടുത്ത പേജിൽ തുടരുന്നു - ഇവിടെ ക്ലിക്കുക>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here