മാതൃകാ ചോദ്യോത്തരങ്ങൾ - 55

2101. ഇന്ത്യ വിഭജനകാലത്തെ സംഭവങ്ങളെ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ട ഋത്വിക് ഘട്ടക്കിന്റെ സിനിമ
- മേഘെ ധാക്കധാര

2102. ഇന്റഗ്രേഷൻ ഓഫ് ഇന്ത്യൻ സ്റ്റേറ്റ്സ് എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?
- വി.പി.മേനോൻ

2103. സെക്കണ്ടറി വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള പഠന്വുമായി ബന്ധപ്പെട്ട കമ്മീഷൻ?
- ഡോ:ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ (1952)

2104. വിദ്യാഭ്യാസത്തെ സംസ്കാരവുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സംസ്കാരിക വകുപ്പ് 1979-ൽ രൂപീകരിച്ച സ്ഥാപനം?
- സെന്റർ ഫോർ കൾച്ചറൽ റിസോഴ്സസ് ആന്റ് ട്രയിനിംഗ്

2105. ഭൂമി സൂര്യനിൽ നിന്ന് ഏറ്റവും അകന്ന് പോകുന്ന ദിനം?
- ജൂലൈ 4

2106. ഒരേ അന്തരീക്ഷമർദ്ദമുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ച് വരക്കുന്ന സാങ്ക്ല്പിക രേഖകളാണ്‌.
- സമമർദ്ദരേഖകൾ (isobars)

2107. പോർച്ചുഗീസുകാരിൽ നിന്ന് ചാലിയം കോട്ട തിരിച്ചുപിടിക്കാൻ സാമൂതിരിയെ സഹായിച്ചത്?
- കുഞ്ഞാലി മൂന്നാമൻ

2108. ചാലിയം കോട്ടയിലെ വിജയത്തെ പ്രകീർത്തിച്ച് കൊണ്ട് ഖാസി മുഹമ്മദ് പതിനാറാം നൂറ്റാണ്ടിൽ എഴുതിയ അറബി കാവ്യം
- ഫത്ത് ഹുൽ മുബീൻ (വ്യക്തമായ വിജയം)

2109. ദക്ഷിണേന്ത്യയിലെ വ്യപാരകുത്തക നേടിയെടുക്കാൻ ബ്രിട്ടീഷുകാരെ സഹായിച്ച യുദ്ധം?
- കർണ്ണാട്ടിക്ക് യുദ്ധം

2110. നിർവാത മേഖല എന്നറിയപ്പെടുന്ന മർദ്ദമേഖല.
- മദ്ധ്യരേഖാ ന്യൂനമർദ്ദമേഖല 

2111. തിരശ്ചീനതലത്തിൽ അനുഭവപ്പെടുന്ന മർദ്ദവ്യതിയാനം എന്തു പേരിൽ അറിയപ്പെടുന്നു?
- മർദ്ദച്ചരിവ്

2112. ബ്രിട്ടീഷ് രേഖകളിൽ ‘കൊട്ട്യോട്ട് രാജ’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നതാരെ?
- പഴശ്ശിരാജ

2113. വാണിജ്യവാതങ്ങൾ സംഗമിക്കുന്ന മദ്ധ്യരേഖാ ന്യൂനമർദ്ദ മേഖല അറിയപ്പെടുന്നത്.
- അന്തർ ഉഷ്ണമേഖലാ സംക്രമണ മേഖല (ITCZ)

2114. ‘കോനോലി പ്ളോട്ട്’ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
- തേക്ക്

2115. കാലത്തിനൊത്ത് ദിശമാറുന്ന എന്നർത്ഥം വരുന്ന വാക്ക്?
- മൺസൂൺ 

2116. മലയാളത്തിലെ ആദ്യത്തെ വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയത്?
- ഡോ. ആഞ്ചലോസ് ഫ്രാൻസിസ്

2117. ഡോക്ടർ എന്ന് വിളിപ്പേരുള്ള പ്രാദേശിക വാതം?
- ഹർമാറ്റൺ

2118. 1817-ൽ പ്രൈമറി വിദ്യാഭാസം സൗജന്യമാക്കിക്കൊണ്ട് വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ ഭരണാധികാരി?
- റാണി ഗൗരി പാർവ്വതിഭായ്

2119. ഫൊൻ എന്നറിയപ്പെടുന്ന പ്രാദേശിക വാതം ഏത് പർവ്വത നിരയിലാണ്‌ ഉണ്ടാകുന്നത്?
- ആൽപ്സ്  

2120. ‘മലബാറിൽ ഞാൻ കണ്ടതിനേക്കാൾ കവിഞ്ഞ ഒരു വിഡ്ഢിത്തം ഇതിനുമുമ്പ് എവിടേയും കണ്ടിട്ടില്ല’ - ആരുടെ വാക്കുകൾ?
- സ്വാമി വിവേകാനന്ദൻ  

2121. ഇന്ദ്രാവതി ഏത് നദിയുടെ പോഷക നദിയാണ്‌?
- ഗോദാവരി

2122. തിരുവിതാംകൂറിൽ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിക്കുന്നത് എന്തിനെത്തുടർന്നാണ്‌?
- മലയാളിമെമ്മോറിയൽ

2123. ‘എന്റെ ദൈവം കല്ലും മരവുമല്ലാ,
എന്റെ രാജാവ് അഴിമതിക്കാരായ രാജസേവകരുമല്ലാ’ - ഇത് ആരുടെ വരികളാണ്‌?
- കെ.രാമകൃഷ്ണപിള്ള

2124. അന്തരീക്ഷത്തിൽ ഒരു ന്യൂനമർദ്ദവും, അതിനു ചുറ്റും ഉച്ചമർദ്ദവും സൃഷ്ടിക്കപ്പെടുന്നതിലൂടെ രൂപം കൊള്ളുന്ന കാറ്റ്?
- ചക്രവാതങ്ങൾ

2125. ഗംഗ, യമുന എനീ നദികളുടെ ഉദ്ഭവസ്ഥാനമായ പർവ്വത നിര?
- ഹിമാദ്രി

2126. ഹിമാചലിന്‌ തൊട്ട് തെക്കായി സ്ഥിതി ചെയ്യുന്ന പർവ്വത നിര?
- സിവാലിക്

2127. സിവാലിക് നിരകളിലെ വിസ്തൃതമായ താഴ്വരകൾ അറിയപ്പെടുന്നത്?
- ഡൂൺസ്

2128. പർവ്വത നിരകൾ മുറിച്ച് കടക്കാൻ സഹായകമായ സ്വാഭാവികമായ മലയിടുക്കുകൾ അറിയപ്പെടുന്നത്?
- ചുരങ്ങൾ

2129. ശ്രീനഗറിനേയും കാർഗിലിനേയും ബന്ധിപ്പിക്കുന്ന ചുരം?
- സോജി ലാ

2130. സിക്കിമിനേയും ടിബറ്റിനേയും ബന്ധിപ്പിക്കുന്ന ചുരം?
- നാഥുലാ

2131. ഉത്തരാഖണ്ഡിനേയും ടിബറ്റിനേയും ബന്ധിപ്പിക്കുന്ന ചുരം?
- ലിപു ലേഖ്

2132. ഹിമാചൽ പ്രദേശിനേയും ടിബറ്റിനേയും ബന്ധിപ്പിക്കുന്ന ചുരം?
- ഷിപ് കിലാ

2133. ഏത് സമുദ്രത്തിന്റെ അടിത്തട്ട് ഉയർന്നാണ്‌ ഹിമാലയ പർവതനിരകൾ രൂപപ്പെട്ടത്?
- തെഥിസ്

2134.  ടിബറ്റിലെ ചെമയൂങ്ങ് ദൂങ്ങ് ഹിമാനിയിൽ നിന്ന് ഉദ്ഭവിക്കുന്ന നദി?
- ബ്രഹ്മപുത്ര

2135. ലൂണി - സരസ്വതി നദികൾ ചേർന്ന് സൃഷ്ടിച്ച സമതലപ്രദേശം?
- മരുസ്ഥലി - ബാഗർ

2136. മഹാരാഷ്ട്രയിലെ മഹാബലേശ്വറിൽ നിന്ന് ഉദ്ഭവിക്കുന്ന നദി?
- കൃഷ്ണ

2137. ധാരാതലീയ ഭൂപടങ്ങളിലെ മാർജിനുകൾക്ക് പുറത്ത് ഭൂപടങ്ങളെ സംബന്ധിച്ച് നല്കിയിരിക്കുന്ന പൊതുവിവരങ്ങൾ?
- പ്രാഥമികവിവരങ്ങൾ

2138. ആകാശീയ ചിത്രങ്ങളിൽ നിന്നും ത്രിമാനദൃശ്യം ലഭിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
- സ്റ്റീരിയോസ്കോപ്പ്  

2139. ഇംഗ്ളണ്ടിൽ ആദ്യമായി ഫുട്ബാൾ നിരോധിച്ച ചക്രവർത്തി ആരാണ്?
- എഡ്വേർഡ് രണ്ടാമൻ (13 April 1314) (King Edward II)

2140. സർഗാസോ കടൽ ഏത് സമുദ്രത്തിലാണ്?
- അറ്റ്ലാന്റിക്  1. “ഇന്ത്യയുടെ ഭാവി നിർണയിക്കപ്പെടുന്നത് ഇന്ത്യയുടെ ക്ളാസ്സ് മുറികളിലാണ്‌”- ആരൂടെ വാക്കുകൾ?
- ഡോ: ഡി.എസ്..കോത്താരി

2141. സർവകലാശാലാ വിദ്യാഭാസത്തെക്കുറിച്ചുള്ള പഠനം ഏത് കമ്മീഷനാണ്‌ നടത്തിയത്?
- ഡോ: രാധാകൃഷ്ണൻ കമ്മീഷൻ

2142. ഇന്ത്യൻ ഭാഷാസാഹിത്യത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി സ്ഥാപിതമായത്?
- സാഹിത്യാക്കാദമി

2143. പഞ്ചശീലതത്വങ്ങളിൽ ഒപ്പിട്ട ചൈനീസ് പ്രധാനമന്ത്രി?
- ചൗ എൻ ലായി

2144. 1929 -ൽ മലബാർ കുടിയായ്ന്മ നിയമം നടപ്പിലാക്കിയത് ഏത് കമ്മീഷന്റെ ശുപാർശയെ തുടർന്നാണ്‌?
- ലോഗൻ കമ്മീഷൻ

2145. ശൈത്യ അയനാന്തദിനം
- ഡിസംബർ 22

2146. “പാതിരാസൂര്യന്റെ നാട്ടിൽ”- ആരുടെ യാത്രാവിവരണ ഗ്രന്ഥമാണ്‌?
- എസ്.കെ. പൊറ്റെക്കാട്ട്

2147. ഗ്രീനിച്ച് രേഖയെ അടിസ്ഥാനമാക്കി 1 മണിക്കൂർ വീതമുള്ള എത്ര സമയമേഖലകളാ​‍ായി ലോകത്തെ തിരിച്ചിരിക്കുന്നു?
24 സമയമേഖലകൾ

2148. അന്താരാഷ്ട്രദിനാങ്കരേഖ എന്നറിയപ്പെടുന്നത്?
- 180° രേഖാംശം

2149. അന്താരാഷ്ട്രദിനാങ്കരേഖ കടന്ന് പോകുന്ന കടലിടുക്ക്?
- ബെറിംഗ് കടലിടുക്ക്

2150. ബെറിംഗ് കടലിടുക്ക് ഏത് സമുദ്രത്തിലാണ്‌?
- പസഫിക്

2151. രണ്ട് വലിയ കരഭാഗങ്ങൾക്ക്ക്കിടയിൽ സ്ഥിതിചെയ്യുന്ന ഇടുങ്ങിയ കടൽ ഭാഗത്തിന്‌ പറയുന്ന പേര്‌?
- കടലിടുക്ക്

2152. ഉപഗ്രഹങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ഒരു സെൻസറിന്‌ തിരിച്ചറിയാൻ സാധിക്കുന്ന ഭൂതലത്തിലെ ഏറ്റവും ചെറിയ വസ്തുവിന്റെ വലിപ്പമാണ്‌.
- സ്പേഷ്യൽ റെസല്യൂഷൻ

2153. ഇന്ത്യൻ വ്യോമചിത്രങ്ങളുടെ വിശകലനത്തിനും പഠനത്തിനുമായി 1966-ൽ ഫോട്ടോ ഇന്റർപ്രട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ട് സ്താപിതമായതെവിടെ?
- ഡറാഡൂൺ

2154. ഫോട്ടോ ഇന്റർപ്രട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് അറിയപ്പെടുന്നത് എന്തുപേരിലാണ്‌?
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ്ങ്

2155. ഇന്ത്യയിൽ ഉപഗ്രഹ വിദൂരസംവേദനത്തിന്‌ തുടക്കം കുറിക്കുന്നത് ഏത് ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തോടെയാണ്‌?
ഭാസ്കര 1, ഭാസ്കര 2

2156. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി?
- മൗലാനാ അബുൽ കലാം ആസാദ്

2157. സർവശിക്ഷാ അഭിയാൻ, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ തുടങ്ങിയവ സംയോജിപ്പിച്ച് 2018 -ൽ നിലവിൽ വന്ന പദ്ധതി?
- സമഗ്രശിക്ഷാ അഭിയാൻ

2158. വിദ്യാഭ്യാസത്തെ സംസ്കാരവുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സാംസ്കാരിക വകുപ്പ് 1979 -ൽ രൂപീകരിച്ച സ്ഥാപനം?
- സെന്റർ ഫോർ കൾച്ചറൽ റിസോഴ്സ് ആന്റ് ട്രയിനിംഗ്

2159. നിയതമായ അക്ഷാംശ-രേഖാംശ സ്ഥാനമുള്ള ഭൗമോപരിതല സവിശേഷതകളെ വിളിക്കുന്നത്?
- സ്ഥാനീയവിവരങ്ങൾ

2160. ബസാൾട്ട് ശിലകൾക്ക് അപക്ഷയം സംഭവിച്ചുണ്ടാകുന്ന മണ്ണ്‌?
- കറുത്ത മണ്ണ്‌  

2161. നമ്മുടെ ഭരണഘടനയുടെ കൈയ്യെഴുത്തുരൂപം ചിത്രങ്ങളും അലങ്കാരങ്ങളും കൊണ്ട് മനോഹരമാക്കിയത്. 
Answer:-നന്ദലാൽ ബോസ്:

2162. മലബാർ ജില്ലാകോൺഗ്രസ്സിന്റെ പ്രഥമസമ്മേളനം 1916 ൽ പാലക്കാട്ട് വച്ച് ആരുടെ അദ്ധ്യക്ഷതയിൽ നടന്നു?
Answer:-ആനിബസന്റ്

2163. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷപദവിയിലിരുന്ന ഒരേയൊരു മലയാളി?
Answer:-ചേറ്റൂർ ശങ്കരൻ നായർ

2164. മലബാർ കലാപത്തെ അടിച്ചമർത്തിയ ജില്ലാപോലീസ് മേധാവി?
Answer:-ഹിച്ച്കോക്ക്‌ 1. അമേരിക്കൻ സ്വാതന്ത്ര്യസമര മുദ്രാവാക്യമായ "പ്രാതിനിധ്യമില്ലാതെ നികുതി ഇല്ല "എന്ന മുദ്രാവാക്യത്തിനു രൂപം നൽകിയത്??
Answer:-ജെയിംസ് ഓട്ടിസ്

2165. സ്വതന്ത്രമായി ജനിക്കുന്ന മനുഷ്യൻ എവിടെയും ചങ്ങലയിൽ ആണ് എന്ന് പറഞ്ഞത്??
Answer:-റൂസോ

2166. ടെന്നീസ് കോർട് പ്രതിജ്ഞ ബന്ധപ്പെട്ടിരിക്കുന്നത്??
Answer:-ഫ്രഞ്ച് വിപ്ലവം

2167. എന്തിന്റെ സ്മരണായ്കയാണ് ടിപ്പു സുൽത്താൻ തന്റെ തലസ്ഥാനമായ ശ്രീരംഗപട്ടണത്തിൽ സ്വാതന്ത്ര്യത്തിന്റെ മരം നട്ടത്??
Answer:-ഫ്രഞ്ച് വിപ്ലവം

2168. രക്തരൂഷിതമായ ഞായറാഴ്ച ബെന്ധപെട്ടിരിക്കുന്നത്??
Answer:-റഷ്യൻ വിപ്ലവം

2169. പുരുഷന് യുദ്ധം സ്ത്രീയ്ക് മാതൃത്വം പോലെയാണ് എന്ന് പറഞ്ഞത്??
Answer:-മുസോളിനി

2170. രണ്ടാം ലോക മഹായുദ്ധത്തെ കുറിച്ചുള്ള വിഖ്യത ചിത്രം ഗോർണിക്ക ആരുടേതാണ്??
Answer:-പിക്കാസോ

2171. രണ്ടാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട ചാർളി ചാപ്ലിന്റെ സിനിമ??
Answer:-The Great Dictator

2172. രണ്ടാം ലോക മഹായുദ്ധത്തെ പ്രമേയം ആക്കി മണിമുഴങ്ങുന്നത് ആർക്കു വേണ്ടി എന്ന നോവൽ എഴുതിയത്??
Answer:-Earnest Hemingway

2173.ശീതസമരം എന്ന പദം ആദ്യമായി ഉപയോഗിച്ചത്??
Answer:-ബെർണാഡ് ബറൂച്

2174.സാന്താൾ കലാപം നടന്ന വർഷം??
Answer:-1855

2175.ഇന്ത്യൻ കർഷകരുടെ രക്തം പുരളാത്ത ഒരു നുള്ള് നീലം പോലും യൂറോപ്പ്യൻ കമ്പോളത്തിൽ എത്തിയിട്ടില്ല എന്ന് പറഞ്ഞത്??
Answer:-D G Tendulkar

2176. ഇന്ത്യൻ ദേശിയ പ്രസ്ഥാനത്തിന്റെ നഴ്സറി??
Answer:-ബംഗാൾ

2177.1857ലെ വിപ്ലവത്തിന്റെ യഥാർത്ഥ ശക്തിയായി പറയപ്പെടുന്നത്??
Answer:-ഹിന്ദു -മുസ്ലിം ഐക്യം

2178.കൽക്കട്ട മദ്രസ സ്ഥാപിച്ചത്??
Answer:-വാറൻ ഹേസ്റ്റിംഗ്‌സ്

2179.ബനാറസ് സംസ്‌കൃത കോളേജ് സ്ഥാപിച്ചത്??
Answer:-ജോനാഥൻ ഡങ്കൻ

2180.ബോംബെ സമാചർ എന്ന പത്രത്തിന്റെ സ്ഥാപകൻ??
Answer:-ഫർദുർജി മാർസ്ബൻ

2181.ഷോംപ്രകാശ് എന്ന പത്രത്തിന്റെ സ്ഥാപകൻ???
Answer:-ഈശ്വരാചന്ദ്ര വിദ്യാസാഗർ

2182.വിദ്യാസമ്പന്നർ മാറ്റത്തിന്റെ വക്താക്കളാണ് എന്ന് പറഞ്ഞത്???
Answer:-വീരേശലിംഗം

2183.നീൽദർപൻ എന്ന നാടകത്തിന്റെ രചിയിതാവ്???
Answer:-ദീനബന്ധു മിത്ര

2184. നിബന്തമാല എന്ന കൃതി രചിച്ചത്??
Answer:-വിഷ്ണു കൃഷ്ണ ചിപ്ലുങ്കർ

2185. ഇന്ത്യയുടെ കരച്ചിൽ എന്ന കൃതി രചിച്ചത്??
Answer:-വള്ളത്തോൾ

2186. ഭാരതമാതാ എന്ന ജലഛായ ചിത്രം വരച്ച ബംഗാളി ചിത്രകാരൻ??
Answer:-അബനീന്ദ്ര നാഥ ടാഗോർ

2187. ടിബറ്റിലെ കൈലാസ പർവത നിരകൾ ഏത് പർവത നിരയുടെ തുടർച്ചയാണ്‌?
- കാറക്കോറം

2188. സോജി ലാ ചുരം ബന്ധിപ്പിക്കുന്നത്?
- ശ്രീനഗർ - കാർഗിൽ

2189. ഏത് സമുദ്രത്തിന്റെ അടിത്തട്ടാണ്‌ ഹിമാലയ പർവതനിരയായി രൂപം പ്രാപിച്ചത്?
- തെഥിസ്

2190. രാജസ്ഥാനിലെ മരുസ്ഥലി-ബാഗർ സമതലം ഏതൊക്കെ നദികൾ ചേർന്ന് സൃഷ്ടിച്ചതാണ്‌?
- ലൂണി-സരസ്വതി

2191. ധാതുക്കളുടെ കലവറ എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഭൂപ്രകൃതി വിഭാഗം?
- ഉപദ്വീപീയ പീഠഭൂമി

2192. മൺസൂൺ മഴയും ഇടവിട്ടുളാ വേനല്ക്കാലവും മാറിമാറി അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ രൂപം കൊള്ളുന്ന മണ്ണിനം?
- ലാറ്ററൈറ്റ്

2193. മദ്ധ്യപ്രദേശിലെ ബൈതുൽ ജില്ലയിൽ നിന്നും പുറപ്പെടുന്ന ഉപദ്വീപീയ നദി?
- താപ്തി

2194. പശ്ചിമ അസ്വസ്ഥത എന്ന പ്രതിഭാസം ഇന്ത്യയിലെ ഏത് കാലാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു?
- ശൈത്യകാലം

2195. ട്രോപ്പോസ്ഫിയറിലൂടെയുള്ള അതിശക്തമായ വായുപ്രവാഹമാണ്‌?
- ജറ്റ്പ്രവാഹങ്ങൾ

2196. ഉഷ്ണകാലത്ത് പശ്ചിമബംഗാളിൽ ഉണ്ടാകുന്ന ഇടിയോട് കൂടിയ ശക്തമായ മഴയാണ്‌?
- കാൽ ബൈശാഖി

2197. ഇന്ത്യയിലെ ആദ്യ ISO Certified നഗരസഭ 
- മലപ്പുറം.

2198. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ YONO എന്ന ആപ്പിന്റെ പുര്‍ണ്ണരൂപം 
- You Only Need One

2199. ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ബാക്ടീരിയ 
- ക്ലോസ് ടീഡിയം ബോട്ടുലിനം.

2200. ഹിമാനികളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഭൂരുപങ്ങള്‍ താഴെ താഴെ തന്നിരിക്കുന്നതില്‍ ഏതാണ്?
എ) സിര്‍ക്കുകള്‍   ബി) കൂണ്‍ശിലകള്‍ 
സി) ബര്‍ക്കന്‍സ്   ഡി) സ്തംഭങ്ങള്‍ 
സിര്‍ക്കുകള്‍