മലയാളത്തില്‍ ആദ്യം
നവംബര്‍-1 മലയാള ഭാഷാദിനം
• കവി: ചീരാമന്‍
• കാവ്യം: രാമചരിതം
• ലക്ഷണമൊത്ത വിലാപകാവ്യം: സി.എസ്. സുബ്രഹ്മണ്യന്‍ പോറ്റിയുടെ 'ഒരു വിലാപം'
• മഹാകാവ്യം: അഴകത്തു പത്മനാഭക്കുറുപ്പ് എഴുതിയ 'രാമചന്ദ്രവിലാസം'
• സന്ദേശകാവ്യം: ഉണ്ണുനീലി സന്ദേശം. പതിന്നാലാം നൂറ്റാണ്ടില്‍ രചിച്ച ഇതിന്റെ കര്‍ത്താവാരെന്ന് വ്യക്തമല്ല
• വഞ്ചിപ്പാട്ട്: രാമപുരത്തു വാരിയരുടെ 'കുചേലവൃത്തം'
• തുള്ളല്‍ക്കവിത: കുഞ്ചന്‍ നമ്പ്യാര്‍ രചിച്ച 'കല്യാണസൗഗന്ധികം'
• ഡിറ്റക്ടീവ് നോവല്‍: അപ്പന്‍ തമ്പുരാന്‍ രചിച്ച 'ഭാസ്‌കര മേനോന്‍' എന്ന കൃതി
• ചരിത്ര നാടകം: 'സീതാലക്ഷ്മി'. രചയിതാവ് ഇ.വി. കൃഷ്ണപിള്ള
• ചരിത്ര നോവല്‍: 'മാര്‍ത്താണ്ഡവര്‍മ'. രചയിതാവ് സി.വി. രാമന്‍പിള്ള
• വ്യാകരണ ഗ്രന്ഥം: ജോര്‍ജ് മാത്തന്‍ രചിച്ച 'മലയാണ്മയുടെ വ്യാകരണം'
• ചെറുകഥ: വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ രചിച്ച 'വാസനാവികൃതി'
• ലക്ഷണമൊത്ത ആദ്യ നോവല്‍: 'ഇന്ദുലേഖ'. രചയിതാവ് ഒ. ചന്തുമേനോന്‍
• നോവല്‍: അപ്പുനെടുങ്ങാടിയുടെ 'കുന്ദലത'
• രാഷ്ട്രീയ നാടകം: കെ. ദാമോദരന്‍ രചിച്ച 'പാട്ടബാക്കി'
• നാടകം: 'മറിയാമ്മ നാടകം'. രചിച്ചത് കൊച്ചീപ്പന്‍ തരകന്‍
• ഖണ്ഡകാവ്യം: എ.ആര്‍. രാജരാജവര്‍മ രചിച്ച 'മലയവിലാസം'
• യാത്രാവിവരണം: പാറേമാക്കല്‍ തോമ്മാക്കത്തനാര്‍ രചിച്ച 'വര്‍ത്തമാന പുസ്തകം'
• നിരൂപകന്‍: കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍
• സാഹിത്യത്തില്‍ പ്രാധാന്യം നല്‍കിയ ആനുകാലിക പ്രസിദ്ധീകരണം: വിദ്യാവിലാസിനി