അഷ്ടഗ്രഹങ്ങൾ - പ്രധാന വിവരങ്ങൾ 
 നവ ഗ്രഹങ്ങളുടെ ഗ്രൂപ്പിൽ നിന്ന് പ്ലൂട്ടോ 2006 Aug 24ന് പുറത്തായി.
 ഇപ്പോൾ ആകെ 8 ഗ്രഹങ്ങൾ.

ആദ്യം, 5 രീതിയിലാണ് ഗ്രഹങ്ങളെ മനസിലാക്കേണ്ടത്
1. അകല ക്രമം. (സൂര്യനുമായി)
ബുധൻ(Mercury),ശുക്രൻ(Venus),ഭൂമി(Earth),ചൊവ്വ(Mars),വ്യാഴം(Jupiter),ശനി(Saturn),അരുണൻ(Uranus),വരുണൻ(Neptune)
2. വലിപ്പ ക്രമം.
വ്യാഴം,ശനി,യുറാനസ്,നെപ്ട്യൂൺ,ഭൂമി,ശുക്രൻ, ചൊവ്വ,ബുധൻ.
3. ജോവിയൻ ഗ്രഹങ്ങൾ
വാതകഭീമന്മാരായ 'വ്യാഴം,ശനി,യുറാനസ്, നെപ്ട്യൂൺ' 4 ഗ്രഹങ്ങളാണ് ജോവിയൻ ഗ്രഹങ്ങൾ എന്ന് അറിയപെടുന്നത്.
മുൻLDC ചോദ്യം:
ജോവിയൻ ഗ്രഹം ഏത്?
a)ഭൂമി b)ശുക്രൻ c)ചൊവ്വ d)യുറാനസ്
Ans: D

4. ആന്തരഗ്രഹങ്ങൾ(Inner Planets)
സൂര്യനോട് ഏറ്റവും അടുത്തത്. Eg: ബുധൻ,ശുക്രൻ

5. ബാഹ്യഗ്രഹങ്ങൾ(Outer Planets)
അകലെയുള്ളവ. Eg: യുറാനസ്, നെപ്ട്യൂൺ

പ്രത്യേകതകൾ

1.ബുധൻ (Mercury)
ഏറ്റവും ചെറിയ ഗ്രഹം. ഉപ ഗ്രഹങ്ങളില്ല. അന്തരീക്ഷം ഇല്ല.
പരിക്രമണവേഗത ഏറ്റവും കൂടിയ ഗ്രഹം(88 Days).
ഏറ്റവും ദൈർഘ്യം കുറഞ്ഞവർഷമുള്ള ഗ്രഹം.
ഏറ്റവും പലായന പ്രവേഗം കുറഞ്ഞഗ്രഹം.
"റോമൻ സന്ദേശദൂതൻ"
അച്ച് തണ്ടിന് ചരിവ് കുറഞ്ഞ ഗ്രഹം.
ഭൂമിക്ക് തുല്യമായ കാന്തികമണ്ഡലം ഉണ്ട്.
മറീന,മെസഞ്ചർ പേടകങ്ങൾ.

2.ശുക്രൻ (Venus)
"Morning Star or Evening Star"
ഭൂമിയുടെ ഇരട്ട. ഉപ ഗ്രഹങ്ങളില്ല.
ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം. ഏറ്റവും ചൂട് കൂടിയ, തിളക്കമുളള ഗ്രഹം.
ഏറ്റവും നീണ്ട ദിനരാത്രങ്ങൾ.
സ്വയംഭ്രമണകാലം ഏറ്റവും കൂടുതലുള്ള ഗ്രഹം.
ദിവസത്തിന് വർഷത്തേകാൾ ദൈർഘ്യമുള്ള ഗ്രഹം.
"റോമൻ സൗന്ദര്യദേവത''
ഹരിത ഗ്രഹ പ്രഭാവം അനുഭവപെടുന്ന ഗ്രഹം.
ഏറ്റവും ഭാരമുള്ള അന്തരീക്ഷമുള്ള ഗ്രഹം.
സൾഫ്യൂരിക് ആസിഡ് അടങ്ങിയ മേഘങ്ങൾ ഉള്ള ഗ്രഹം.
കിഴക്ക് സൂര്യാസ്തമനമുള്ള ഏകഗ്രഹം.
"ലക്ഷ്മീപ്ലാനം" എന്ന പീഠഭൂമിയുള്ള ഗ്രഹം.
ശുക്രനിലെ പ്രദേശങ്ങൾക്ക്, പുരാണങ്ങളിലെ സ്ത്രീകളുടെ പേരാണുള്ളത്.
വെനീറ പേടകം.

3.ഭൂമി (Earth)
'ടെറ' എന്ന് ലാറ്റിൻ നാമം.
ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം.
നീല ഗ്രഹം,ജിയോയിഡ് രൂപം.
പ്രായം 460 കോടി വർഷം.
പരിക്രമണവേഗത: 29.72 Km/Sec (പടിഞ്ഞാറ് നിന്നും കിഴക്കോട്ട്)
സ്വയംഭ്രമണവേഗത:1680 km/hr
പലായന പ്രവേഗം:11.2 Km/Sec.
"Van AIIen Belt" എന്നത് ഭൂമിയുടെ കാന്തികവലയവുമായി ബന്ധപെട്ടതാണ്.

4.ചൊവ്വ (Mars)
ഫോസിൽ ഗ്രഹം എന്ന് അറിയപെടുന്നു.
തുരുമ്പിച്ച ഗ്രഹം (കാരണം:Iron Oxide)
റോമൻ യുദ്ധദേവൻ.
ഭൂമിക്ക് തുല്യമായ ദിനരാത്രങ്ങൾ.
ചൊവ്വയിലെ ഒരു ദിവസം ="സോൾ"
മെറിഡിപ്ലാനം ചൊവ്വയിലാണ്.
ധ്രുവ പാളികളുണ്ടെന്ന് കണ്ടെത്തി.
ഉപ ഗ്രഹങ്ങൾ: ഫോബോസ്(Black Moon)
ഡീമോസ്.
ചൊവ്വയിലിറങ്ങിയ ആദ്യ വാഹനം: വൈകിങ് 1. തുടർന്ന്: ഓപർച്യൂണിറ്റി.

5.വ്യാഴം (Jupiter)
ഏറ്റവും വലിയ ഗ്രഹം,ഭാരം കൂടിയത്.
"ദ്രവ ഗ്രഹം".
Father of Roman "Gods and Heaven"
ഭാരതീയ പുരാണത്തിലെ"ബ്യഹസ്പതി".
വസ്തുക്കൾക്ക് ഭാരം കൂടുതൽ അനുഭവപെടുന്ന ഗ്രഹം.
സ്വയംഭ്രമണവേഗത കൂടുതലുള്ള ഗ്രഹം.
ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങൾ.
പലായന പ്രവേഗം കൂടിയ ഗ്രഹം.
"Greate Red Spot" എന്ന കൊടുങ്കാറ്റ് മേഖല. ഹൈഡ്രജൻ കൂടുതലുള്ള ഗ്രഹം.
ഗലീലിയോപേടകം.
വ്യാഴത്തിൽ പതിച്ച വാൽനക്ഷത്രം: ഷൂമാകർ ലെവി.
ഉപ ഗ്രഹങ്ങൾ കൂടുതലുള്ള ഗ്രഹം.(67)
ഗാനിമീഡ്,അയോ,കാലിസ്റ്റോ, യുറോപ...
ഗാനിമീഡ്
🔹ഏറ്റവും വലുത്, സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപ ഗ്രഹം, 🔹അഗ്നിപർവ്വതങ്ങൾ കൂടുതലുള്ള ഉപ ഗ്രഹം.
ഇവയെ 1610ൽ ഗലീലി കണ്ടെത്തി.
നാസയുടെ ജുണോ പേടകം.

6.ശനി (Saturn)
ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹം.
വലയങ്ങളുള്ള ഗ്രഹം.
വലിപത്തിൽ 2 ആം സ്ഥാനം.
"റോമൻകർഷക ദേവൻ".
നഗ്നനേത്രം കൊണ്ട് അകലെ കാണാവുന്ന ഏക ഗ്രഹം.
"Great White Spot, ഡ്രാഗൺ സ്റ്റോം" എന്നീ കൊടുങ്കാറ്റ് മേഖലകളുള്ള ഗ്രഹം.
ഗ്രീക്ക് പുരാണകഥാപാത്രങ്ങളുടെ പേരുകളുള്ള ഉപ ഗ്രഹങ്ങൾ:
ടൈറ്റൻ, പ്രൊമിത്യൂസ്, അറ്റ് ലസ്,ഹെലൻ, പൻഡോറ, തേത്തിസ്..
*ടൈറ്റൺ
🔹"ഭൂമിയുടെ അപരൻ",🔹ഭൂമിയെ കൂടാതെ വ്യക്തമായ അന്തരീക്ഷമുള്ള ഏകഗോളം. 🔹സൗരയൂഥത്തിലെ ഏറ്റവും വലിയ 2 ആമത് ഉപഗ്രഹം.🔹ക്രിസ്ത്യൻ ഹൈജൻസ് കണ്ടെത്തി.
പേടകം: കാസിനി ഹൈജൻസ്.

Loading...

7.അരുണൻ(Uranus)
പച്ചഗ്രഹം., ഉരുളുന്ന ഗ്രഹം.
ടെലസ്‌കോപിലൂടെ ആദ്യം കണ്ടെത്തിയ ഗ്രഹം,1781ൽ വില്യംഹെർഷൽ കണ്ടെത്തി
ധ്രുവ പ്രദേശം സൂര്യന് അഭിമുഖമായ ഗ്രഹം.
ഷേക്സ്പിയർ, അലക്സാണ്ടർപോപ് എന്നിവരുടെ കൃതികളിലെ കഥാപാത്രങ്ങളുടെ പേരുകളുള്ള ഉപഗ്രഹങ്ങൾ
ടൈറ്റാനിയം(വലുത്),ബോറോൺ,മിറാൻഡ, കൊർഡീലിയ,എരിയൽ,ഡെസ്ഡിമോണ, ജൂലിയറ്റ്.
പേടകം: Voyager-2

8.വരുണൻ(നെപ്ട്യൂൺ)
ഏറ്റവും അകലെയുള്ള ഗ്രഹം.
ശനിയെ കൂടാതെ വലയങ്ങളുള്ള ഗ്രഹം:
🔹"സ്വാതന്ത്ര്യം,സമത്വം, സാഹോദര്യം".
റോമൻപുരാണത്തിലെ ''കടലിന്റെ ദൈവം".
1846,ജോഹൻ ഗിലേ,ജോൺ D.ആദംസ് എന്നിവർ കണ്ടെത്തി.
ദൈർഘ്യമേറിയ വർഷങ്ങൾ (164 Yrs).
ഏറ്റവും വേഗത്തിൽ കാറ്റ് വീശുന്ന ഗ്രഹം.
"Great Dark Spot, Eye of Magician" എന്നീ കൊടുങ്കാറ്റ് മേഖലകൾ.
ഏറ്റവും തണുത്ത ഗ്രഹം.( -200º C)
റോമൻ ജലദേവതയുടെ പേരുള്ള ഉപ ഗ്രഹങ്ങൾ:
ട്രൈറ്റൺ; നീല അന്തരീക്ഷമുള്ള ഉപ ഗ്രഹം.
PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here