KERALA PSC PREVIOUS EXAM QUESTIONS - 2023 | Question Paper - 07 | 50 PSC New Pattern Previous Questions | Page 07
പി.എസ്.സി. 2023 ജനുവരി മുതൽ ഡിസംബർ വരെ മലയാളത്തിൽ നടത്തിയ മുഴുവൻ പരീക്ഷകളിൽ നിന്നുമുള്ള ചോദ്യോത്തരൾ ഈ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ചോദ്യപേപ്പർ 07 ൽ നിന്നുള്ള 50 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെയുള്ള കമന്റ് ബോക്സിൽ അല്ലെങ്കിൽ ഞങ്ങളുടെ WhatsApp, Telegram Channel വഴി രേഖപ്പെടുത്തുക.
ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ താഴെ നൽകിയിട്ടുണ്ട്. മുൻ വർഷങ്ങളിലെ 6000 - ലേറെ ചോദ്യോത്തരങ്ങൾ ആവശ്യമുള്ളവർക്ക് ഇവിടെ ക്ലിക്കാം
Question Paper - 07
Question Code: 032/2023
Date of Test: 03/05/2023
1. താഴെ കൊടുത്തിരിക്കുന്നവയിൽ നിന്ന് A വിഭാഗത്തിന് യോജിച്ചവ B വിഭാഗത്തിൽ നിന്നും കണ്ടെത്തി ചുവടെ നല്കിയിരിക്കുന്ന കോഡുകളിൽ നിന്നും ഉത്തരം കണ്ടെത്തുക :
A B
(a) വൈകുണ്ഡ സ്വാമികൾ (i) ആത്മവിദ്യാസംഘം
(b) അയ്യൻകാളി (ii) യോഗക്ഷേമസഭ
(c) വാഗ്ഭടാനന്ദൻ (iii) സമത്വസമാജം
(d) വി.ടി. ഭട്ടതിരിപ്പാട് (iv) സാധുജനപരിപാലനയോഗം
Codes:
(a) (b) (c) (d)
(A) (ii) (i) (ii) (iv)
(B) (iv) (ii) (i) (iii)
(C) (iii) (iv) (i) (ii)
(D) (ii) (i) (iv) (iii)
ഉത്തരം: (C)
2. താഴെ കൊടുത്തിരിക്കുന്നവയിൽ ബ്രിട്ടീഷുകാർക്ക് എതിരെ കേരളത്തിൽ നടന്ന കലാപങ്ങളിൽ ആദ്യത്തേത് ഏത്?
(A) വേലുത്തമ്പിയുടെ കലാപം
(B) ആറ്റിങ്ങൽ കലാപം
(C) പഴശ്ശി കലാപം
(D) കുറിച്യ കലാപം
ഉത്തരം: (B)
3. തേഭാഗ സമരം ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ട പ്രക്ഷോഭമാണ്?
(A) ബംഗാൾ
(B) തെലുങ്കാന
(C) തമിഴ്നാട്
(D) ബീഹാർ
ഉത്തരം: (A)
4. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരവുമായി ബന്ധമില്ലാത്ത നേതാക്കന്മാർ ആരെല്ലാം? (A) റാണി ലക്ഷ്മീഭായ്, ബീഗം ഹസ്റത്ത് മഹൽ
(B) താന്തിയാതോപ്പി, നാനാസാഹിബ്
(C) കുൻവർ സിംഗ്, ഷാമൽ
(D) സിദ്ദു, കാനു
ഉത്തരം: (D)
5. "The Last Judgement' (അന്ത്യവിധി) എന്ന കലാസൃഷ്ടി ആരുടേതാണ്?
(A) മൈക്കേൽ എയ്ഞ്ചലോ
(B) ലിയാനാർഡോ ഡാവിഞ്ചി
(C) റാഫേൽ
(D) ബൂണലേഷി
ഉത്തരം: (A)
6. "ഇന്ത്യ ഗാന്ധിജിക്ക് ശേഷം' (India After Gandhi) എന്ന ഗ്രന്ഥത്തിന്റെ കർത്താവ് :
(A) എം.ജി.എസ്. നാരായണൻ
(B) രാമചന്ദ്രഗുഹ
(C) ഇർഫാൻ ഹബീബ്
(D) റോമില ഥാപ്പർ
ഉത്തരം: (B)
7. ഉപദ്വീപിയ ഇന്ത്യയിലെ പടിഞ്ഞാറോട്ട് ഒഴുകുന്ന ഏറ്റവും വലിയ നദിയെ കുറിച്ചുള്ള പ്രസ്താവനകളാണ് താഴെ തന്നിരിക്കുന്നത് ഇതിൽ ശരിയായത് തിരിച്ചറിയുക :
(A) ഛത്തീസ്ഘട്ടിലെ മൈക്കലാ മലനിരയിൽ നിന്ന് ഉൽഭവിക്കുന്നു
(B) ഇന്ദ്രവതി, ശബരി എന്നിവ പോഷക നദികളാണ്
(C) ഗാന്ധി സാഗർ ഡാം സ്ഥിതിചെയ്യുന്നു
(D) രാജസ്ഥാനിലൂടെ ഒഴുകുന്നു
ഉത്തരം: (X) മദ്ധ്യപ്രദേശിലെ മൈക്കലാ മലയിൽ ഉദ്ഭവിച്ച് പടിഞ്ഞാറോട്ട് ഒഴുകുന്ന ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദിയായ നർമദക്ക് 1312 കിലോമീറ്റർ നീളമുണ്ട്.
8. സൈലന്റ് വാലി, ബൻഡിപൂർ, മുതുമലൈ എന്നീ ദേശീയോദ്യാനങ്ങൾ ഉൾപ്പെടുന്ന ജൈവമണ്ഡലം ഏത്?
(A) അഗസ്ത്യമല
(B) നീലഗിരി
(C) സുന്ദരവനം
(D) നന്ദാദേവി
ഉത്തരം: (B)
9. "മഞ്ഞു തിന്നുന്നവൻ'' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രദേശികവാതം ഏത്?
(A) ഹർമട്ടൻ
(B) സിറോക്കോ
(C) മിസ്ട്രൽ
(D) ഫോൻ
ഉത്തരം: (X) ശരിയുത്തരം: ചിനുക്ക്
10. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ശിലകൾ :
(A) കായന്തരിത ശിലകൾ
(B) അവസാദ ശിലകൾ
(C) ആഗ്നേയ ശിലകൾ
(D) അന്തർവേദ ശിലകൾ
ഉത്തരം: (B)
11. ജുമ്മിങ്ങ് കൃഷിരീതി ചെയ്തുവരുന്ന മോൻപാ, മിഷ്മി, നാഗാ ഗിരിവർഗ്ഗ വിഭാഗം കണ്ടുവരുന്ന ഹിമാലയൻ ഭാഗം ഏത്?
(A) അരുണാചൽ ഹിമാലയം
(B) കാശ്മീർ ഹിമാലയം
(C) ഡാർജലിംഗ് ഹിമാലയം
(D) ഉത്തരാഞ്ചൽ ഹിമാലയം
ഉത്തരം: (A)
12. ഇന്ത്യയിലെ "ജോഷിമഠ്'' അടുത്ത കാലത്ത് വളരെ വാർത്താ പ്രാധാന്യം നേടിയ സ്ഥലമാണ് ഏത് സംസ്ഥാനത്തിലാണിത് സ്ഥിതിചെയ്യുന്നത്?
(A) ഉത്തർപ്രദേശ്
(B) ഹിമാചൽ പ്രദേശ്
(C) ഉത്തരാഖണ്ഡ്
(D) മദ്ധ്യപ്രദേശ്
ഉത്തരം: (C)
13. താഴെ തന്നിരിക്കുന്നവ ചേരുംപടി ചേർക്കുക :
(1) യൂണിവേഴ്സൽ ഫൈബർ (a) നെല്ല്
(2) സെയ്ത് (b) പരുത്തി
(3) റാബി (c) പഴം
(4) ഒറൈസ സറ്റൈവ (d) ഗോതമ്പ്
(A) (1)-(b) (2)-(c) (3)-(d) (4)-(a)
(B) (1)-(c) (2)-(b) (3)-(d) (4)-(a)
(C) (1)-(b) (2)-(c) (3)-(a) (4)-(d)
(D) (1)-(c) (2)-(b) (3)-(a) (4)-(d)
ഉത്തരം: (A)
14. 2023-24 ലെ ഇന്ത്യൻ ബജറ്റിൽ അമൃതകാലം (Amrit Kaal) എന്ന പേരിൽ ഏഴ് മുൻഗണനകൾ നല്കുന്നു. അതിൽ പെടാത്തത് ഇവയിൽ ഏതാണ്?
(A) ഹരിത വളർച്ച
(B) യുവശക്തി
(C) അടിസ്ഥാന വികസനവും നിക്ഷേപവും
(D) വിവരാവകാശം
ഉത്തരം: (D)
2023ലെ ബജറ്റ് പ്രസംഗത്തിൽ മന്ത്രി നിർമല സീതാരാമൻ പറഞ്ഞു “ഇത് അമൃത് കാലിലെ ആദ്യ ബജറ്റാണ്''. ബജറ്റ് പ്രഖാപനത്തിനിടെ നിരവധി തവണയാണ് ധനമന്ത്രി അമൃത് കാൽ എന്ന വാക്ക് എടുത്ത് പറഞ്ഞത്.
സ്വാഭാവികമായി തോന്നുന്ന ഒരു ചോദ്യം, എന്താണ് ഈ അമൃത് കാൽ?
2021-ൽ 75-ാം സ്വാതന്ത്ര്യദിനാഘോഷ വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യമായി “അമൃത് കാൽ” എന്ന പദം ഉപയോഗിക്കുന്നത്. അടുത്ത 25 വർഷത്തേക്കുള്ള ഇന്ത്യയുടെ ജൈത്രയാത്രയുടെ റോഡ് മാപ്പിനെയാണ് പ്രധാനമന്ത്രി അമൃത് കാൽ എന്ന് വിശേഷിപ്പിച്ചത്. ഇന്ത്യക്കാരുടെ ജീവിതം മെച്ചപ്പെടുത്താനും ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വികസന വിടവ് നികത്താനും അമൃത് കാൽ ലക്ഷ്യമിടുന്നു. അത്യാധുനിക സാങ്കേതികവിദ്യയും ഡിജിറ്റലൈസേഷനും കൊണ്ടുവരാനും പൊതുജീവിതത്തിൽ സർക്കാർ ഇടപെടൽ കുറയ്ക്കാനും അമൃത് കാൽ ലക്ഷ്യമിടുന്നുണ്ട്.
15. നീതി ആയോഗ് (NITI Aayog) നെ സംബന്ധിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
(I) ആസൂത്രണത്തിനുവേണ്ടി പ്ലാനിംഗ് കമ്മീഷനു പകരം നിലവിൽ വന്ന ഭരണ സംവിധാനം
(II) നീതി ആയോഗിന്റെ ആദ്യ അദ്ധ്യക്ഷൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമേദിയാണ്
(III) 2015 ജനുവരി 1 ന് നിലവിൽ വന്നു
(IV) നീതി ആയോഗിന്റെ ആസ്ഥാനം ഡൽഹിയാണ്
(A) (I), (III) ശരിയാണ്
(B) (I), (II), (III) ശരിയാണ്
(C) (I), (III), (IV) ശരിയാണ്
(D) (I), (II), (III), (IV) ശരിയാണ്
ഉത്തരം: (D)
16. ആത്മനിർഭർ ഭാരത് അഭിയാൻ പദ്ധതിയിൽ താഴെ പറയുന്നവയിൽ ശരിയല്ലാത്തതേത്?
(A) 2020 മേയ് 12 ന് പ്രഖ്യാപിച്ചു
(B) ഇന്ത്യയുടെ GDP യുടെ 10% വരുന്ന പദ്ധതി
(C) കോവിഡ് മഹാമാരിയുടെ പശ്ചാത്തലം
(D) അടിസ്ഥാന സൗകര്യവികസന പദ്ധതികൾക്ക് വേണ്ടി മാത്രമുള്ളത്
ഉത്തരം: (D)
17. താഴെ തന്നിരിക്കുന്നവ ചേരുംപടി ചേർക്കുക :
(1) ജി.എസ്.ടി. ബിൽ നിലവിൽ വന്നു (a) 2005 ആഗസ്റ്റ് 23
(2) ആസൂത്രണ കമ്മീഷൻ രൂപീകരിച്ചു (b) 1950 മാർച്ച് 15
(3) ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (c) 2017 ജൂലൈ 1
(4) ഒന്നാം പഞ്ചവത്സരപദ്ധതി ആരംഭിച്ചു (d) 1951 ഏപ്രിൽ 1
(A) (1)-(c) (2)-(b) (3)-(a) (4)-(d)
(B) (1)-(c) (2)-(a) (3)-(b) (4)-(d)
(C) (1)-(a) (2)-(b) (3)-(c) (4)-(d)
(D) (1)-(c) (2)-(d) (3)-(b) (4)-(a)
ഉത്തരം: (A)
18. താഴെ തന്നിരിക്കുന്നവയിൽ നബാർഡു (NABARD) മായി ബന്ധമില്ലാത്തതേത്?
(A) കാർഷിക വികസനവും ഗ്രാമീണ വികസനവും
(B) 1980 ജൂലൈ 12 ന് സ്ഥാപിതമായി
(C) ആസ്ഥാനം മുംബൈ ആണ്
(D) ശിവരാമൻ കമ്മിറ്റി
ഉത്തരം: (B)
19. ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സമിതി ഇന്ത്യൻ ഭരണഘടനയിലേക്ക് ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നും കടമെടുത്ത സവിശേഷതകളിൽ പെടാത്തത് ഏത്/ഏവ?
(I) നീതിന്യായ പുനഃപരിശോധന
(II) അവശിഷ്ടാധികാരം
(III) നിയമവാഴ്ചയെന്ന ആശയം
(IV) പാർലമെന്ററി സമ്പ്രദായം
(A) (I), (III)
(B) (I), (IV)
(C) (I), (II)
(D) (III), (IV)
ഉത്തരം: (C)
20. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഉത്തരവുകളുമായി (Writs) ബന്ധപ്പെട്ട ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏവ?
(I) ഇന്ത്യയിലെ എല്ലാ കോടതികൾക്കും ഉത്തരവുകൾ പുറപ്പെടുവിക്കാൻ അധികാരം ഉണ്ട്
(II) മാൻഡമസ്' എന്ന വാക്കിന്റെ അർത്ഥം “എന്ത് അധികാരത്തിൽ” എന്നാണ്
(III) ഹൈക്കോടതികൾക്ക് ഉത്തരവുകൾ പുറപ്പെടുവിക്കാൻ അധികാരം നൽകുന്ന വകുപ്പാണ് 256
(IV) ഇന്ത്യൻ ഭരണഘടന അഞ്ചുതരം ഉത്തരവുകളെക്കുറിച്ച് പ്രതിപാദിക്കുന്നു
(A) (II), (IV)
(B) (IV)
(C) (I), (II), (III)
(D) (III)
ഉത്തരം: (B)
21. മാർഗ്ഗനിർദ്ദേശക തത്ത്വങ്ങളുടെ ലക്ഷ്യത്തിൽ പെടാത്ത ആശയം / ആശയങ്ങൾ ഏവ?
(I) അന്തർദ്ദേശീയ സമാധാനം പരിപോഷിപ്പിക്കുക
(II) മതസ്വാതന്ത്ര്യം വർദ്ധിപ്പിക്കുക
(III) വിഭവങ്ങളുടെ തുല്യവിതരണം
(IV) ജീവിതനിലവാരം മെച്ചപ്പെടുത്തുക
(A) (II)
(B) (II), (IV)
(C) (III), (IV)
(D) (I), (IV)
ഉത്തരം: (A)
22. ഇന്ത്യൻ ഭരണഘടനയിലെ ഭാഗം IV A യിൽ പ്രതിപാദിച്ചിരിക്കുന്ന മൗലിക കർത്തവ്യങ്ങളിൽ പെടാത്തത് ഏത് / ഏവ?
(I) സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സിനും ആഭിജാത്യത്തിനും കളങ്കം വരുന്ന
പ്രവർത്തനങ്ങളിൽ ഇടപെടാതിരിക്കുക
(II) നമ്മുടെ പ്രകൃതിയെ സംരക്ഷിക്കുക
(III) വ്യക്തികൾ നികുതി അടയ്ക്കുക
(IV) രക്ഷകർത്താക്കൾ കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കുക
(A) (III), (IV)
(B) (I), (III)
(C) (IV)
(D) (III)
ഉത്തരം: (D)
23. ഇന്ത്യൻ രാഷ്ട്രപതിയുടെ വിവേചനാധികാരത്തിൽ പെടാത്തത് ഏത് / ഏവ?
(I) ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ രാഷ്ട്രപതിക്ക് ഇഷ്ടമുള്ള വ്യക്തിയെ പ്രധാനമന്ത്രിയായി നിയമിക്കാം
(II) മന്ത്രിസഭയുടെ തീരുമാനം പുനഃപരിശോധനയ്ക്കായി രാഷ്ട്രപതിയ്ക്ക് തിരിച്ചയ്ക്കാം
(III) ലോകസഭയിൽ ഒരു പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടെങ്കിലും രാഷ്ട്രപതിക്ക് ഇഷ്ടമുള്ള വ്യക്തിയെ പ്രധാനമന്ത്രിയാക്കാം
(IV) അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള രാഷ്ട്രപതിയുടെ അധികാരം
(A) (III), (IV)
(B) (II), (IV)
(C) (I), (II), (III)
(D) (II), (III)
ഉത്തരം: (A)
24. ഭരണഘടനയുടെ VII-ാം പട്ടികയിൽ പ്രതിപാദിച്ചിരിക്കുന്ന "അവശിഷ്ടാധികാരം' വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ?
(1) സൈബർ നിയമങ്ങൾ അവശിഷ്ടാധികാരികൾക്ക് ഉദാഹരണമാണ്
(II) ഈ ആശയം കടമെടുത്തിരിക്കുന്നത് കാനഡയുടെ ഭരണഘടനയിൽ നിന്നുമാണ്
(III) 'മായം ചേർക്കൽ' അവശിഷ്ടാധികാരത്തിൽപ്പെടുന്നു
(IV) അവശിഷ്ടാധികാരത്തിൽ നിന്നും നിയമം നിർമ്മിക്കാനുള്ള അധികാരം ഗവണ്മെന്റിനാണ്
(A) (I), (III)
(B) (II), (IV)
(C) (I), (II), (III)
(D) (I), (II), (IV)
ഉത്തരം: (D)
25. കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ?
(I) 1979 ൽ സ്ഥാപിതമായി
(II) കേരളാ ഗവണ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനം
(III) ആസ്ഥാനം തിരുവനന്തപുരം പൂജപ്പുര
(IV) ശ്രീമതി ജയഡാളി എം.വി. ചെയർപേഴ്സൺ
(A) (I), (II)
(B) (II) (III)
(C) (I), (II), (III), (IV)
(D) (IV)
ഉത്തരം: (C) പുതിയ പേര് കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ അഥവാ കേരള സ്റ്റേറ്റ് ഡിഫറന്‍റലി ഏബിൾഡ് വെൽഫെയർ കോർപ്പറേഷൻ ലിമിറ്റഡ്
26. താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി കണ്ടെത്തുക :
(1) ആശാഭവൻ - മാനസികാരോഗം ഭേദമായവരുടെ പനരധിവാസം ലക്ഷ്യം
(II) മഴവില്ല് - ട്രാൻസ് ജെൻഡർ സമൂഹത്തിനുവേണ്ടിയുള്ള സമഗ്ര പദ്ധതി
(III) പരിരക്ഷാ പദ്ധതി - ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായുള്ള പദ്ധതിയാണ്
(IV) 1985 സെപ്തംബർ 9 - കേരള സംസ്ഥാന സാമൂഹ്യനീതി വകുപ്പ് നിലവിൽ വന്നു
(A) (IV)
(B) (III)
(C) (II)
(D) (I)
ഉത്തരം: (A)
27. താഴെ തന്നിരിക്കുന്നവയിൽ ഇന്ത്യൻ ഭരണഘടനയിലെ ശരിയായ വകുപ്പ് ഏത്?
(1) വകുപ്പ് -387 ഭരണഘടനാ ഭേദഗതി
(II) വകുപ്പ് -312 രാജ്യസഭയുടെ പ്രത്യേക അധികാരം
(III) വകുപ്പ് -301 A സ്വത്തവകാശം നിയമപരമായ അവകാശം
(IV) വകുപ്പ് - 309 പാർലമെന്റിന്റെ സംയുക്തസമ്മേളനം
(A) (I)
(B) (II)
(C) (III)
(D) (IV)
ഉത്തരം: (B)
28. കേരള വനിതാ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏവ?
(I) 1996 - ൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ ആദ്യത്തെ കമ്മീഷൻ രൂപീകരിച്ചു
(II) ആദ്യത്തെ അദ്ധ്യക്ഷ സുഗതകുമാരി ആയിരുന്നു
(III) ഇപ്പോഴത്തെ അദ്ധ്യക്ഷ ശ്രീമതി പി. സതീദേവിയാണ്
(IV) ജസ്റ്റീസ്. ഡി. ശ്രീദേവി കേരള വനിതാ കമ്മീഷന്റെ അദ്ധ്യക്ഷസ്ഥാനം രണ്ടു തവണ വഹിച്ചിട്ടുണ്ട്
(A) (I), (IV)
(B) (I), (II), (III), (IV)
(C) (III), (IV)
(D) (II), (III), (IV)
ഉത്തരം: (B)
29. താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
(I) കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 2007 ൽ നിലവിൽ വന്നു
(II) ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാൻ മുഖ്യമന്ത്രിയാണ്
(III) ദുരന്ത നിവാരണ അതോറിറ്റി നിലവിൽ വന്നപ്പോൾ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി ആയിരുന്നു
(IV) ദുരന്ത നിവാരണ അതോറിറ്റിയുടെ വൈസ് ചെയർമാൻ സംസ്ഥാന റവന്യൂ മന്ത്രി ആണ്
(A) (I)
(B) (II)
(C) (III)
(D) (IV)
ഉത്തരം: (C)
30. താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡിയേത്?
(I) ആങ് സാൻ സുകി - ഭയത്തിൽ നിന്നുമുള്ള മോചനം
(II) നെൽസൺ മണ്ടേല - സ്വാതന്ത്ര്യത്തിലേയ്ക്കുള്ള ദീർഘയാത്ര
(III) ഓബ്രെ മേനോൻ - "ഞാൻ നാഥുറാം സംസാരിക്കുന്നു'
(IV) സൽമാൻ റഷ്ദി - സാത്താന്റെ വചനങ്ങൾ
(A) (I)
(B) (II)
(C) (III)
(D) (IV)
ഉത്തരം: (C)
31. താഴെ തന്നിരിക്കുന്നവയിൽ ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
(I) ഇന്ത്യൻ ഭരണഘടന ദൃഢഭരണഘടനയാണ്
(II) ഇന്ത്യൻ ഭരണഘടന അയവുള്ള ഭരണഘടനയാണ്
(III) ഇന്ത്യൻ ഭരണഘടന ഭാഗികമായി അയവുള്ളതും ഭാഗികമായി ദൃഢവുമാണ്
(IV) ഭരണഘടനാ ഭേദഗതി ബിൽ ആദ്യം അവതരിപ്പിക്കേണ്ടത് ലോകസഭയിലാണ്
(A) (I)
(B) (II)
(C) (III)
(D) (IV)
ഉത്തരം: (B)
32. വൻകുടലിൽ വസിക്കുന്ന ബാക്ടീരിയകൾ നിർമ്മിക്കുന്ന ജീവകം ഏത്?
(A) ജീവകം B3
(B) ജീവകം E
(C) ജീവകം C
(D) ജീവകം K
ഉത്തരം: (D)
33. പ്രായമായവരിൽ ഈസ്ട്രജൻ ഹോർമോൺ കുറയുന്നതുമൂലം ഉണ്ടാകുന്ന അസ്ഥിരോഗം :
(A) റുമാറ്റോയിഡ് ആർത്രൈറ്റിസ്
(B) ഓസ്റ്റിയോ പൊറോസിസ്
(C) ഗൗട്ട്
(D) മയസ്റ്റീനിയ ഗ്രാവിസ്
ഉത്തരം: (B)
34. നട്ടെലിലെ അറ്റ്‌ലസ്, ആക്സിസ് എന്നീ കശേരുകൾക്ക് ഇടയിലായി കാണപ്പെടുന്ന സന്ധി :
(A) ഗോളര സന്ധി
(B) കീല സന്ധി
(C) പര്യാണ സന്ധി
(D) വിജാഗിരി സന്ധി
ഉത്തരം: (B)
• ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക. |
---|
35. ചിക്കുൻ ഗുനിയ രോഗത്തിന് കാരണമാകുന്ന രോഗാണു :
(A) ആൽഫാ വൈറസ്
(B) ഫ്ലേവി വൈറസ്
(C) റൈനോ വൈറസ്
(D) DEN-1 വൈറസ്
ഉത്തരം: (A)
36. വംശനാശം സംഭവിച്ച ഹോമിനിനുകളുടേയും മനുഷ്യപരിണാമത്തിന്റേയും ജനിതക ഘടന സംബന്ധിച്ച പഠനം നടത്തിയ ശാസ്ത്രജ്ഞൻ :
(A) ഡേവിഡ് ജൂലിയസ്
(B) സ്വാന്റേ പാബോ
(C) ആർഡെം പറ്റാപുട്യൻ
(D) കരോളിൻ ബെർട്ടോസി
ഉത്തരം: (B)
37. സംസ്ഥാനത്ത് അനീമിയ പൂർണ്ണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യവുമായി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന വിപുലമായ പ്രചാരണ പരിപാടി :
(A) പരിരക്ഷ
(B) വി-മിഷൻ
(C) വിവ കേരളം
(D) ആരോഗ്യ കേരളം
ഉത്തരം: (C) വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് അഥവാ വിവ കേരളം
38. ഒരു വസ്തുവിന്റെ ചലനത്തിൽ ഘർഷണബലം ചെയ്യുന്ന പ്രവൃത്തി താഴെ സൂചിപ്പിക്കുന്നതിൽ ഏതാണ്?
(A) പോസിറ്റീവ്
(B) നെഗറ്റീവ്
(C) പൂജ്യം
(D) പ്രവചനാതീതം
ഉത്തരം: (B)
39. ഭൂമിയിൽ നിന്നും ഒരു വസ്തുവിന് നൽകേണ്ട പാലായന പ്രവേഗം താഴെ സൂചിപ്പിക്കുന്നതിൽ ഏതൊക്കെയായും ബന്ധപ്പെട്ടിരിക്കുന്നു?
(i) വസ്തുവിന്റെ മാസ്
(ii) ഭൂമിയുടെ മാസ്
(iii) വസ്തുവിന്റെ ആരം
(iv) ഭൂമിയുടെ ആരം
(A) (i) & (ii) മാത്രം
(B) (iii) & (iv) മാത്രം
(C) (ii) & (iv) മാത്രം
(D) (i) & (iii) മാത്രം
ഉത്തരം: (C)
40. 3/2 അപവർത്തനാങ്കമുള്ള ഒരു കോൺവെക്സ് ലെൻസിന് വായുവിൽ 20 cm ഫോക്കസ് ദൂരമുണ്ടെങ്കിൽ, 4/8 അപവർത്തനാങ്കമുള്ള ജലത്തിൽ എത്ര ഫോക്കസ് ദൂരമുണ്ടാകും?
(A) 26.67 cm
(B) 30 cm
(C) 40 cm
(D) 80 cm
ഉത്തരം: (D)
41. 2022 നവംബറിൽ EOS-06 ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ച PSLV റോക്കറ്റ് ഏതാണ്?
(A) PSLV C54
(B) PSLV C53
(C) PSLV C52
(D) PSLV C51
ഉത്തരം: (A)
42. താഴെ പറയുന്നവയിൽ ലൂയിസ് സിദ്ധാന്തപ്രകാരം ആസിഡായി പരിഗണിക്കുന്നത് ഏത്?
(A) NH₃
(B) AlCl₃
(C) H₂O
(D) Cl⁻
ഉത്തരം: (B)
43. പൂരിത ലായനി അല്ലാത്തവയിൽ ഭിന്നാത്മക മിശ്രിതം എന്ന ഗണത്തിൽ വരുന്നത് :
(A) ഉപ്പ് വെള്ളം
(B) കഞ്ഞി വെള്ളം
(C) എഥനോളും വെള്ളവും
(D) പഞ്ചസാരയും വെള്ളവും
ഉത്തരം: (B)
44. നിത്യേന അസിഡിക് സ്വഭാവമുള്ളതും ആൽക്കലി സ്വഭാവമുള്ളതുമായ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാറുണ്ടെങ്കിലും രക്തത്തിന്റെ pH സ്ഥിരമായി നിൽക്കാൻ കാരണം, രക്തം ഒരു ------------ ലായനിയാണ്.
(A) ഐഡിയൽ
(B) അതിപൂരിത
(C) പൂരിത
(D) ബഫർ
ഉത്തരം: (D)
45. അപ്പോളോ സ്‌പെയ്‌സ് പ്രോഗ്രാമിൽ ഉപയോഗിച്ച മൂലകത്തിന്റെ ജ്വലനഫലമായുണ്ടാകുന്ന ഊർജ്ജം ഭാവിയിലേയ്ക്കുള്ള ഇന്ധനമായി കണക്കാക്കപ്പെടുന്നു. പ്രസ്തുത മൂലകം ഏത്?
(A) ഹൈഡ്രജൻ
(B) ഫോസ്ഫറസ്
(C) നൈട്രജൻ
(D) കാർബൺ
ഉത്തരം: (A)
46. മലയാളത്തിന്റെ ശാകുന്തളം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആട്ടക്കഥ ഏത്?
(A) ബകവധം
(B) ഉത്തരാസ്വയംവരം
(C) നളചരിതം
(D) കീചകവധം
ഉത്തരം: (C)
47. എം. മുകുന്ദന് വയലാർ സാഹിത്യ അവാർഡ് നേടിക്കൊടുത്ത കൃതി ഏത്?
(A) ദൽഹി
(B) ദൈവത്തിന്റെ വികൃതികൾ
(C) മയ്യഴിപ്പുഴയുടെ തീരങ്ങളിൽ
(D) കേശവന്റെ വിലാപങ്ങൾ
ഉത്തരം: (D)
48. കേരള കലാമണ്ഡലം സ്ഥാപിതമായ വർഷം ഏത്?
(A) 1930
(B) 1931
(C) 1936
(D) 1934
ഉത്തരം: (A)
49. 2018-ലെ ലോകകപ്പ് പുരുഷഹോക്കി മത്സരങ്ങൾക്ക് വേദിയായ ഇന്ത്യൻ നഗരം ഏത്?
(A) റാഞ്ചി
(B) ഭുവനേശ്വർ
(C) അഹമ്മദാബാദ്
(D) ഡൽഹി
ഉത്തരം: (B)
50. കേരളത്തിലെ ഹയർ സെക്കന്ററി, ഹൈസ്കൂൾ എന്നീ സംവിധാനങ്ങളുടെ ഏകീകരണം ശുപാർശ ചെയ്ത കമ്മിറ്റി ഏത്?
(A) ലംബ്ബ കമ്മിറ്റി
(B) ഖാദർ കമ്മിറ്റി
(C) ചെറിയാൻ കമ്മിറ്റി
(D) വിജയാനന്ദ് കമ്മിറ്റി
ഉത്തരം: (B)
👉നിങ്ങളുടെ അഭിപ്രായങ്ങൾ ഈ ബ്ലോഗിൽ കമന്റായോ ഞങ്ങളുടെ Facebook പേജിലോ WhatsApp, Telegram Channel ലോ രേഖപ്പെടുത്തുക
0 അഭിപ്രായങ്ങള്