KERALA PSC PREVIOUS EXAM QUESTIONS - 2023 | Question Paper - 04 | 50 PSC New Pattern Previous Questions | Page 04
പി.എസ്.സി. 2023 ജനുവരി മുതൽ ഡിസംബർ വരെ മലയാളത്തിൽ നടത്തിയ മുഴുവൻ പരീക്ഷകളിൽ നിന്നുമുള്ള ചോദ്യോത്തരൾ ഈ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ചോദ്യപേപ്പർ 04 ൽ നിന്നുള്ള 50 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെയുള്ള കമന്റ് ബോക്സിൽ അല്ലെങ്കിൽ ഞങ്ങളുടെ WhatsApp, Telegram Channel വഴി രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ താഴെ നൽകിയിട്ടുണ്ട്. മുൻ വർഷങ്ങളിലെ 6000 - ലേറെ ചോദ്യോത്തരങ്ങൾ ആവശ്യമുള്ളവർക്ക് ഇവിടെ ക്ലിക്കാം
Question Paper - 04
Question Code: 015/2023
Date of Test: 17/02/2023
1. 1929-ലെ ലാഹോർ കോൺഗ്രസ്സ് സമ്മേളനവുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന പ്രസ്താവനയിൽ ശരിയായത് തെരഞ്ഞെടുക്കുക :
1. ജവഹർലാൽ നെഹ്റു കോൺഗ്രസ്സ് പ്രസിഡന്റായി
2. ക്വിറ്റ് ഇന്ത്യാ സമരം ആരംഭിക്കാൻ തീരുമാനിച്ചു.
3. പൂർണ്ണ സ്വരാജ് പ്രഖ്യാപനമുണ്ടായി
(A) 1, 2 & 3
(B) 2 & 3
(C) 1 & 3
(D) 1 & 2
ഉത്തരം: (C)
2. "ഖുദായ് കിത് ഗാർസ്'' എന്ന സംഘടനയുടെ സ്ഥാപകൻ :
(A) മൗലാനാ അബ്ദുൾ കലാം ആസാദ്
(B) സുഭാഷ് ചന്ദ്രബോസ്
(C) ചന്ദ്രശേഖർ ആസാദ്
(D) ഖാൻ അബ്ദുൾ ഖാഫർ ഖാൻ
ഉത്തരം: (D)
3. 1987-ൽ പ്രവശ്യകളിലേക്ക് നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എത്ര പ്രവിശ്യകളിലാണ് ഗവണ്മെന്റ് രൂപീകരിച്ചത്?
(A) 7
(B) 10
(C)
(D) 11
ഉത്തരം: (A)
4. "പ്രത്യക്ഷ പ്രവർത്തന ദിനം'' ആഹ്വാനം ചെയ്തതാര്?
(A) ഗാന്ധിജി
(B) മുഹമ്മദലി ജിന്ന
(C) ബാലഗംഗാധരതിലക്
(D) സുഭാഷ് ചന്ദ്രബോസ്
ഉത്തരം: (B)
5. "നയി താലീം’ എന്ന വിദ്യാഭ്യാസ ആശയം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
(A) ഗാന്ധിജി
(B) രവീന്ദ്രനാഥ ടാഗോർ
(C) അരബിന്ദോ ഘോഷ്
(D) ജവഹർലാൽ നെഹ്റു
ഉത്തരം: (A)
6. സ്വതന്ത്ര ഇന്ത്യയിലെ പ്രധാന ഇരുമ്പുരുക്ക് വ്യവസായശാലകളും സഹായം നല്കിയ രാജ്യങ്ങളും ചുവടെ നൽകിയിരിക്കുന്നു. ചേരാത്തത് തിരിച്ചറിയുക :
1. ബൊക്കാറോ - സോവിയറ്റ് യൂണിയൻ
2. ദുർഗ്ഗാപ്പൂർ - ബ്രിട്ടൺ
3. ഭിലായ് - ജപ്പാൻ
4. റൂർക്കേല - ജർമ്മനി
(A) 1, 2
(B) 2, 4
(C) (3)
(D) 4
ഉത്തരം: (C)
7. “നമ്മുടെ ജീവിതത്തിൽ നിന്നും പ്രകാശം മാഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്''. ഗാന്ധിജിയുടെ മരണത്തെക്കുറിച്ച് ആരാണ് ഈ വാക്കുകൾ പറഞ്ഞത്?
(A) സർദാർ വല്ലഭായ് പട്ടേൽ
(B) ജവഹർലാൽ നെഹ്റു
(C) ആൽബർട്ട് ഐൻസ്റ്റീൻ
(D) മൗലാനാ അബ്ദുൾ കലാം ആസാദ്
ഉത്തരം: (B)
8. "ഇന്റഗ്രേഷൻ ഓഫ് ഇന്ത്യൻ സ്റ്റേറ്റ്സ്' എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?
(A) സർദാർ വല്ലഭായ് പട്ടേൽ
(B) ജവഹർലാൽ നെഹ്റു
(C) മൗണ്ട് ബാറ്റൺ പ്രഭു
(D) വി.പി. മേനോൻ
ഉത്തരം: (D)
9. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ താഴെ നൽകിയിരിക്കുന്ന പ്രദേശങ്ങളിൽ ഏതൊക്കെയാണ് ഫ്രാൻസിന്റെ അധീനതയിൽ ഉണ്ടായിരുന്നത്?
1. ഗോവ
2. പോണ്ടിച്ചേരി
3. യാനം
4. കാരക്കൽ
(A) 1, 2 & 3
(B) 1, 3 & 4
(C) 2, 3 & 4
(D) എല്ലാം ശരിയാണ്
ഉത്തരം: (C)
10. ആസൂത്രണ കമ്മീഷന്റെ ആദ്യ വൈസ് ചെയർമാൻ ആരായിരുന്നു?
(A) ഗുൽസാരിലാൽ നന്ദ
(B) ജവഹർലാൽ നെഹ്റു
(C) സി.ഡി. ദേശ്മഖ്
(D) ടി.ടി. കൃഷ്ണമാചാരി
ഉത്തരം: (X)
11. താഴെ നൽകിയിരിക്കുന്നവരിൽ കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നത് ആരാണ്?
(A) അയ്യങ്കാളി
(B) വേലുകുട്ടി അരയൻ
(C) പൊയ്കയിൽ യോഹന്നാൻ
ഉത്തരം: (D)
12. ‘ജീവിതസമരം’ ആരുടെ ആത്മകഥയാണ്?
(A) ടി.കെ. മാധവൻ
(B) സി. കേശവൻ
(C) സി.വി. കുഞ്ഞിരാമൻ
(D) കെ. കേളപ്പൻ
ഉത്തരം: (B)
13. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായത് തെരഞ്ഞെടുക്കുക :
1. സവർണ്ണജാഥ വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ടതാണ്.
2. 1925-ൽ സത്യാഗ്രഹം അവസാനിപ്പിച്ചു.
3. ഏ.ജി. വേലായുധന്റെ മരണത്തെ തുടർന്ന് സത്യാഗ്രഹം പിൻവലിച്ചു.
(A) 1 & 3
(B) 1, 2 & 3
(C) 2 & 3
(D) 1 & 2
ഉത്തരം: (D)
14. ഒറ്റപ്പാലത്ത് വച്ച് നടന്ന ആദ്യ അഖില കേരള പ്രവശ്യാ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ :
(A) എ.കെ. ഗോപാലൻ
(B) ഇക്കണ്ട വാര്യർ
(C) ടി. പ്രകാശം
(D) വി.ആർ. കൃഷ്ണൻ എഴുത്തച്ഛൻ
ഉത്തരം: (C)
15. “ആത്മവിദ്യാസംഘം' എന്ന പരിഷ്കരണപ്രസ്ഥാനം ആരംഭിച്ചതാര്?
(A) സഹോദരൻ അയ്യപ്പൻ
(B) വാഗ്ഭടാനന്ദൻ
(C) ബ്രഹ്മാനന്ദ ശിവയോഗി
(D) ചട്ടമ്പി സ്വാമികൾ
ഉത്തരം: (B)
16. ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശകതത്വങ്ങൾ ഏതു രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നും കടമെടുത്തതാണ്?
(A) അമേരിക്ക
(B) ഫ്രാൻസ്
(C) അയർലന്റ്
(D) ബ്രിട്ടൺ
ഉത്തരം: (C)
17. ഡോ. ബി.ആർ. അംബേദ്ക്കർ ഇന്ത്യൻ ഭരണഘടനയുടെ 'ഹൃദയവും ആത്മാവും' എന്ന് വിശേഷിപ്പിച്ച ഭരണഘടനാവകുപ്പ് :
(A) ആർട്ടിക്കിൾ 17
(B) ആർട്ടിക്കിൾ 24
(C) ആർട്ടിക്കിൾ 30
(D) ആർട്ടിക്കിൾ 32
ഉത്തരം: (D)
18. ഇന്ത്യൻ ഭരണഘടനയിലേക്ക് മൗലികചുമതലകൾ കൂടി ചേർത്ത ഭേദഗതി :
(A) 42-ാം ഭേദഗതി
(B) 43-ാം ഭേദഗതി
(C) 44-ാം ഭേദഗതി
(D) 45-ാം ഭേദഗതി
ഉത്തരം: (A)
19. മൗലിക അവകാശങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു?
(A) ഭാഗം 2
(B) ഭാഗം 3
(C) ഭാഗം 4
(D) ഭാഗം 5
ഉത്തരം: (B)
20. നിയമവിധേയമല്ലാതെ തടവിൽ വച്ചിരിക്കുന്ന ഒരാളെ മോചിപ്പിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ് :
(A) മാൻഡമസ്
(B) പ്രൊഹിബിഷൻ
(C) ഹേബിയസ് കോർപസ്
(D) ക്വോവാറന്റോ
ഉത്തരം: (C)
21. അടുത്തയിടെ ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ ആയ ''ഹ്വാസോങ്ങ് 12'' പരീക്ഷിച്ച രാജ്യം :
(A) ജോർദാൻ
(B) ജപ്പാൻ
(C) ഉത്തരകൊറിയ
(D) ചൈന
ഉത്തരം: (C)
22. നാട്യശാസ്ത്രം എഴുതിയതാര്?
(A) കൗടില്യൻ
(B) ഭരതമുനി
(C) പാണിനി
(D) പതഞ്ജലി
ഉത്തരം: (B)
23. 1857-ലെ ഇന്ത്യയുടെ ഒന്നാംസ്വാതന്ത്യസമരത്തിൽ ഗറില്ലായുദ്ധ മുറ സ്വീകരിച്ചത്:
(A) കൻവർ സിംഗ്
(B) താന്തിയാതോപ്പി
(C) നാനാസാഹിബ്
(D) ഝാൻസി റാണി
ഉത്തരം: (B)
24. തോമസ് കപ്പ് ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
(A) ബാഡ്മിന്റൻ
(B) ഫുട്ബോൾ
(C) ക്രിക്കറ്റ്
(D) വോളിബോൾ
ഉത്തരം: (A)
25. ജ്ഞാനപീഠ പുരസ്ക്കാരം നേടിയ ആദ്യത്തെ മലയാളി :
(A) തകഴി ശിവശങ്കരപ്പിള്ള
(B) എം.ടി. വാസുദേവൻ നായർ
(C) എസ്.കെ. പൊറ്റെക്കാട്
(D) ജി. ശങ്കരക്കുറുപ്പ്
ഉത്തരം: (D)
26. ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടായ ഭകാനംഗൽ അണക്കെട്ട് സ്ഥിതിചെയ്യുന്നത് ഏത് നദിയിലാണ്?
(A) സത്ലജ്
(B) ബിയാസ്
(C) രവി
(D) ചിനാബ്
ഉത്തരം: (A)
27. ഏത് കേന്ദ്രഭരണപ്രദേശമാണ് രണ്ട് സംസ്ഥാനങ്ങളുടെ തലസ്ഥാനമായി പ്രവർത്തിക്കുന്നത്?
(A) പോണ്ടിച്ചേരി
(B) ചണ്ഡീഗഡ്
(C) ഡൽഹി
(D) ആന്റമാൻ നിക്കോബാർ
ഉത്തരം: (B)
28. ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാനത്തിന്റെ തലസ്ഥാനമേത്?
(A) ഗാന്ധിനഗർ
(B) ദിസ്പൂർ
(C) കൊഹിമ
(D) ഇറ്റാനഗർ
ഉത്തരം: (D)
29. ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റയായ 'സുന്ദരവനം' ഏതെല്ലാം നദികളുടെ നിക്ഷേപപ്രവർത്തനം മൂലം രൂപപ്പെട്ടതാണ്?
(A) ഗംഗ, യമുന
(B) ഗംഗ, ബ്രഹ്മപുത
(C) സിന്ധു, ഗംഗ
(D) ഗംഗ, ഗോദാവരി
ഉത്തരം: (B)
30. ഹിമാലയത്തിലെ "സോജിലാ' ചുരം ഏതെല്ലാം സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു?
(A) സിക്കിം-ടിബറ്റ്
(B) ഹിമാചൽ പ്രദേശ്-ടിബറ്റ്
(C) ശ്രീനഗർ-കാർഗിൽ
(D) ഉത്തരാഖണ്ഡ്-ടിബറ്റ്
ഉത്തരം: (C)
31. കേരളത്തിലെ ഏത് ജില്ലയിലാണ് വളരെ പ്രസിദ്ധമായ 'കനോലിപ്ലോട്ട്' പ്ലാന്റേഷൻ:
(A) പാലക്കാട്
(B) കോഴിക്കോട്
(C) വയനാട്
(D) മലപ്പുറം
ഉത്തരം: (D)
• ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക. |
---|
32. പശ്ചിമഘട്ടവും പൂർവ്വഘട്ടവും സംഘമിക്കുന്ന മലനിര ഏത്?
(A) നീലഗിരി കുന്നുകൾ
(B) മഹേന്ദ്രഗിരി
(C) ഏലമല കുന്നുകൾ
(D) ബ്രഹ്മഗിരി മലനിര
ഉത്തരം: (A)
33. 2021-ലെ മേജർ ധ്യാൻചന്ദ് പുരസ്ക്കാരത്തിന് അർഹനായ മലയാളി ആര്?
(A) പി.ആർ. ശ്രീജേഷ്
(B) എസ്. ശ്രീശാന്ത്
(C) ജെ. ശ്രീനാഥ്
(D) ശ്രീകാന്ത്. കെ
ഉത്തരം: (A)
34. കേരളത്തിലെ ഏറ്റവും നീളം കൂടിയ ദേശീയപാത ഏത്?
(A) NH 544
(B) NH 183
(C) NH 66
(D) NH 85
ഉത്തരം: (C)
35. കേരളത്തിൽ ഏറ്റവും ആദ്യം രൂപം കൊണ്ട നഗരസഭ ഏത്?
(A) കൊച്ചി
(B) കോഴിക്കോട്
(C) ഗുരുവായൂർ
(D) തിരുവനന്തപുരം
ഉത്തരം: (B)
36. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയ ഉദ്യാനം ഏത്?
(A) ഇരവികുളം
(B) സൈലന്റ് വാലി
(C) മതിക്കെട്ടാൻചോല
(D) പാമ്പാടും ചോല
ഉത്തരം: (D)
37. തിരുവനന്തപുരം ജില്ലയിലുള്ള ഒരു തുറമുഖമാണ് :
(A) പൊന്നാനി
(B) ബേപ്പൂർ
(C) വിഴിഞ്ഞം
(D) പയ്യാമ്പലം
ഉത്തരം: (C)
(A) മലമ്പുഴ
(B) കല്ലട
(C) ഇടമലയാർ
(D) ഇടുക്കി
ഉത്തരം: (D)
39. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏത്?
(A) പള്ളിവാസൽ
(B) ഇടുക്കി
(C) ഇടമലയാർ
(D) കല്ലട
ഉത്തരം: (A)
40. കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഏത്?
(A) പാലരുവി
(B) സൂചിപാറ
(C) അതിരപ്പിള്ളി
(D) വാഴച്ചാൽ
ഉത്തരം: (C)
41. പ്രമേഹം ബാധിച്ച കുട്ടികൾക്കുള്ള സൗജന്യ ചികിത്സാ പദ്ധതിയാണ് :
(A) മിഠായി
(B) മധുരം
(C) തണൽ
(D) കാരുണ്യം
ഉത്തരം: (A)
42. പുകയിലയിലെ വിഷവസ്തുക്കൾ ശ്വാസകോശത്തിൽ അടിഞ്ഞുകൂടിയുണ്ടാകുന്ന രോഗാവസ്ഥ യാണ് :
(A) എക്സിമ
(B) സിലിക്കോസിസ്
(C) എംഫിസിമ
(D) ഡിസ്ലെക്സിയ
ഉത്തരം: (C)
43. എലിപ്പനിക്കു കാരണമായ ബാക്ടീരിയയാണ് :
(A) സ്ട്രെപ്റ്റോകോക്കസ്
(B) ലെപ്റ്റോസ്പൈറ
(C) വിബ്രിയോ
(D) ലെപ്റ്റോനീമ
ഉത്തരം: (B)
44. ആഗ്നേയഗ്രന്ഥിയിലെ ഏതു കോശങ്ങളാണ് ഇൻസുലിൻ ഉല്പാദിപ്പിക്കുന്നത്?
(A) ആൽഫാ കോശങ്ങൾ
(B) ടൈപ്പ് -1 കോശങ്ങൾ
(C) ഗാമാ കോശങ്ങൾ
(D) ബീറ്റാ കോശങ്ങൾ
ഉത്തരം: (D)
45. മനുഷ്യരിൽ മുറിവുണ്ടാകുമ്പോൾ സാധാരണഗതിയിൽ 8 മുതൽ 15 മിനിറ്റിനുള്ളിൽ രക്തം കട്ടപിടിക്കുന്നു. രക്തം കട്ടപിടിക്കാത്തതോ നിലയ്ക്കാത്തതോ ആയ അവസ്ഥയുടെ കാരണം പരിശോധിക്കുന്ന ടെസ്റ്റ്:
(A) പെന്റാവാലന്റ്
(B) aPTT
(C) PET Scan
(D) CT Scan
ഉത്തരം: (B)
46. രോഗകാരികളായ സൂക്ഷ്മജീവികളുടെ മരുന്നുകളോടുള്ള അതിജീവനശേഷിക്കെതിരെ പോരാടാൻ ലക്ഷ്യം വെക്കുന്ന കർമ്മപദ്ധതി ആദ്യമായി നടപ്പിൽ വരുത്തിയത് കേരളത്തിലാണ്. ഇതിന്റെ പേര് :
(A) KARSAP
(B) ട്രോപ്പോണിൻ ടെസ്റ്റ്
(C) LS-CRP ടെസ്റ്റ്
(D) K-ടെസ്റ്റ്
ഉത്തരം: (A)
47. മസ്തിഷ്കത്തിന്റെ വൈദ്യുതരംഗങ്ങളെ രേഖപ്പെടുത്താനുള്ള ഉപകരണം :
(A) അൾട്രാസൗണ്ട് സ്കാനർ
(B) ഇലക്ട്രോകാർഡിയോഗ്രാം
(C) ഇലക്ട്രോ എൻസെഫലോഗ്രാം
(D) സി.ടി. സ്കാൻ
ഉത്തരം: (C)
48. ജനിതകവൈകല്യം മൂലം ഹീമോഗ്ലോബിന്റെ ഘടനയിൽ മാറ്റമുണ്ടാകുകയും, ഓക്സിജൻ സംവഹനശേഷി കുറയുകയും ചെയ്യുന്ന രോഗമാണ് :
(A) ഹീമോഫീലിയ
(B) അരിവാൾ രോഗം
(C) ഡിഫ്ത്തീരിയ
(D) ക്യാൻസർ
ഉത്തരം: (B)
49. കോശവിഭജനപ്രക്രിയയിലെ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലായി സാധാരണ കോശങ്ങൾക്ക് രൂപമാറ്റവും ജനിതകമാറ്റവും സംഭവിച്ച് ട്യൂമറുകൾക്ക് കാരണമാകുന്നു. ഇത്തരം രൂപമാറ്റം വന്ന കോശങ്ങളാണ് :
(A) നിയോപ്ലാസ്റ്റിക് കോശങ്ങൾ
(B) മാക്രോഫേജസ്
(C) എപ്പിത്തീലിയൽ കോശങ്ങൾ
(D) മാസ്റ്റ് സെൽ
ഉത്തരം: (A)
50. വായുവിലൂടെയോ സ്പർശനത്തിലൂടെയോ, പ്രാണികളിലൂടെയോ, ഭക്ഷണപാനീയങ്ങളിലൂടെയോ പകരാത്ത രോഗമാണ് :
(A) നിപ
(B) ഡെങ്കിപ്പനി
(C) എയ്ഡ്സ്
(D) ചിക്കുൻ ഗുനിയ
ഉത്തരം: (C)
👉നിങ്ങളുടെ അഭിപ്രായങ്ങൾ ഈ ബ്ലോഗിൽ കമന്റായോ ഞങ്ങളുടെ Facebook പേജിലോ WhatsApp, Telegram Channel ലോ രേഖപ്പെടുത്തുക
0 അഭിപ്രായങ്ങള്