ജവഹർലാൽ നെഹ്‌റു - പി.എസ്.സി. ചോദ്യോത്തരങ്ങൾ


സ്വാതന്ത്ര്യ സമരനേതാവും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുമായ ജവാഹർലാൽ നെഹ്രുവുമായി ബന്ധപ്പെട്ട പ്രധാന മത്സര പരീക്ഷാ വിവരങ്ങളും ചോദ്യോത്തരങ്ങളും പഠിക്കാം. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രവും ഭരണഘടനയുമായി ബന്ധപ്പെട്ട ഈ വിവരങ്ങൾ വിവിധ മത്സര പരീക്ഷകൾക്ക് ഒഴിച്ച് കൂടാനാവാത്തതാണ്. 

PSC 10th Level, +2 Level, Degree Level Exam Questions and Answers / Jawaharlal Nehru: Questions and Answers - PSC / UPSC / RRB / Devawam Board Questions and Answers 

ജീവിതരേഖ 

* 1889 നവംബർ 4ന്‍ അലാഹബാദിൽ ജനിച്ചു. പിതാവ്‌ മോത്തീലാൽ നെഹ്രു. മാതാവ്‌ സ്വരുപാറാണി.

* ജവാഹറിന്‌ പത്തുവയസ്സുള്ളപ്പോൾ നെഹ്രുകുടുംബം ആനന്ദഭവൻ എന്ന വലിയ മന്ദിരത്തിലേക്ക്‌ താമസം മാറ്റി.

* പതിനൊന്ന്‌ വയസ്സുള്ളപ്പോൾ അനുജത്തി വിജയലക്ഷ്മിയും പതിനെട്ടുവയസ്സിൽ  കൃഷ്ണയും (പില്‍ക്കാലത്ത്‌ കൃഷ്ണ ഹഠീസിങ്‌) ജനിച്ചു.

* അലാഹബാദ്‌ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന മോത്തീലാൽ 
നെഹ്‌റു തന്റെ മകന്‍ യൂറോപ്യൻ രീതിയിലുള്ള വിദ്യാഭ്യാസമാണ്‌ നല്‍കാനാഗ്രഹിച്ചത്‌. അതിനായി യുൂറോപ്യരെ റസിഡന്റു ട്യൂട്ടർമാരായി നിയമിച്ചാണ് പുത്രന് പ്രാഥമിക വിദ്യാഭ്യാസം നല്‍കിയത്‌.

* പുസ്തക പാരായണശീലവും ശാസ്ത്രാഭിരുചിയും ജവാഹറിൽ വളർത്തിയത്‌ റസിഡന്റു ട്യൂട്ടറായിരുന്ന ഫെർഡിനാൻഡ്‌ ബ്രുക്സ്‌ ആണ്‌.

* മാതാപിതാക്കൾക്കും സഹോദരിമാർക്കും ഒപ്പം 1905ൽ ജവാഹർ ഇംഗ്ലണ്ടിലേക്കു പോയി. ഹാരോവിലെ പ്രശസ്തമായ പബ്ലിക്‌ സ്‌കുളിൽ ചേര്‍ന്ന്‌ വിദ്യാഭ്യാസം ആരംഭിച്ചു. അവിടെ പ്രശംസനീയമായ രീതിയില്‍ വിജയം നേടിയ അദ്ദേഹം 1907 ൽ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ ചേർന്നു.

* 1910ൽ രസതന്ത്രം, ജിയോളജി, സസ്യശാസ്ത്രം എന്നീ വിഷയങ്ങളിൽ ട്രിപ്പോസ്‌
നേടി.

* കേബ്രിഡ്ജിലായിരുന്നപ്പോഴാണ്‌ സാഹിത്യയ-രാഷ്ട്രീയ ഗ്രന്ഥങ്ങൾ വായിച്ച്‌ ഫേബിയന്‍മാരോടും സോഷ്യലിസ്റ്റുകളോടും അദ്ദേഹത്തിന്‌ ആഭിമുഖ്യമുണ്ടായത്‌.

* നിയമപരീക്ഷ ജയിച്ച്‌ ബാരിസ്റ്ററായി 1912 ൽ ഇന്ത്യയില്‍ തിരിച്ചെത്തിയ നെഹ്രു അലാഹബാദ്‌ ഹൈക്കോടതിയില്‍ പ്രാക്ടീസാരംഭിച്ചു.

* 1902ലെ ബങ്കിപ്പൂർ കോണ്‍ഗ്രസ്‌ സമ്മേളനത്തിൽ പ്രതിനിധിയായി പങ്കെടുത്തു. അദ്ദേഹം പങ്കെടുത്ത ആദ്യത്തെ കോൺഗ്രസ് സമ്മേളനമായിരുന്നു അത്. 

* പിന്നീട് ഗോഖലെയുടെ "സർവന്റ് സ് ഓ ഫ് ഇന്ത്യ സൊസൈറ്റി', ആനിബസന്റിന്റെ "ഹോംറൂൾ ലീഗ്' എന്നിവയിൽ പ്ര വർത്തിച്ചു. 

* ഗാന്ധിജിയെ ആദ്യമായി കണ്ടത് 1916ലെ ലക്നൗ കോൺഗ്രസ് സമ്മേളനത്തിൽ വച്ചാണ് 

* 17 വയസ്സുകാരിയായ കമലാ കൗളിനെ 1916 ഫെബ്രുവരി 16ന് ഡൽഹിയിൽവച്ച് വിവാഹം ചെയ്തു. 

* 1917 നവംബർ 19ന് അലഹബാദിൽ ഏക പുത്രി ഇന്ദിരാപ്രിയദർശിനി ജനിച്ചു. 

* ഗാന്ധിജിയുടെ നയങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം കോൺഗ്രസ് പ്രവർത്തനങ്ങളിൽ സജീവമായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും (1926-28) അലഹാബാദ് മുനിസിപ്പാലിറ്റി ചെയർമാനുമായി. 

* 1927ൽ ഒക്ടോബർ വിപ്ളവത്തിന്റെ പത്താം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ മോത്തിലാൽ നെഹ്രുവിനൊപ്പം റഷ്യയിൽ പോയി. 

* 1927ൽ യൂറോപ്പിൽ ബെൽജിയത്തിന്റെ തലസ്ഥാനമായ ബസ്സൽസിൽ നടന്ന "മർദ്ദിത ജനതകളുടെ ലോകസമ്മേളന''ത്തിൽ കോൺഗ്രസ് പ്രതിനിധിയായി പങ്കെടു ത്തു. 

* ആൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺ ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം "സേവാദൾ' എന്ന പ്രസ്ഥാനം രൂപവത്കരിച്ച് സാമൂഹിക പ്രവർത്തനങ്ങ ളിലേർപ്പെട്ടു. 

* 1928-ൽ കോൺഗ്രസ് പ്രസിഡന്റ് മോത്തിലാൽ നെഹ്രുവായിരുന്നു. അടുത്തവർഷം ജവാഹർലാൽ കോൺഗ്രസ് പ്രസിഡന്റായി. 

* 1929ൽ ലാഹോർ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസിന്റെ അന്തിമമായ ലക്ഷ്യം ഇന്ത്യയുടെ പൂർണസ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിച്ചത് ആ സമ്മേളനത്തിലാണ്.

* 1930ലെ നിയമലംഘനപ്രസ്ഥാനത്തിൽ പങ്കെടുത്ത് അറസ്റ്റുവരിച്ചു. 

* 1931 ഫെബ്രുവരി 6-ന് മോത്തിലാൽ നെഹ്രു അന്തരിച്ചു. 

* രോഗബാധിതയായ കമല 1936 ഫെബ്രുവരി 28-ന് സ്വിറ്റ്സർലൻഡിൽവെച്ച് അന്തരിച്ചു. 

* 1938-ൽ മാതാവ് സ്വരൂപറാണിയും അന്തരിച്ചു. 

* 1936-ൽ പ്രസിദ്ധീകരിച്ച "ആത്മകഥ'' 1934 ജൂണിനും 1935 ഫെബ്രുവരിക്കുമിടയിൽ ജയിലിലിൽവച്ചാണെഴുതിയത്. 

* സുഭാഷ് ചന്ദ്രബോസ് കോൺഗ്രസ് പ്രസിഡന്റായിരിക്കെ (1938) രൂപവത്കരിച്ച ദേശീയാസൂത്രണസമിതിയുടെ അധ്യക്ഷൻ ജവാഹർലാൽ ആയിരുന്നു. 

* 1940-ൽ ഗാന്ധിജി ആരംഭിച്ച വ്യക്തിസത്യാഗ്രഹത്തിൽ ആദ്യത്തെ സത്യാഗ്രഹിയായ വിനോബാഭാവെയ്ക്കുശേഷം അടുത്ത സത്യാഗ്രഹി നെഹ്‌റുവായിരുന്നു. തന്റെ രാഷ്ട്രീയ പിൻഗാമി നെഹ്രുവായിരിക്കുമെന്ന് 1940 കളിൽ ഗാന്ധിജി സൂചിപ്പിച്ചു (എനിക്ക് ശേഷം അദ്ദേഹം എന്റെ ഭാഷ സംസാരിക്കും- എന്നു പറഞ്ഞു). 

* 1946ൽ ഡൽഹിയിൽ ഐ.എൻ.എ. ട്രയൽ നടന്നപ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തീരുമാനപ്രകാരം പ്രതിഭാഗത്തിനുവേണ്ടി വാദിക്കാൻ ഹാജരായി (ബുലാഭായി ദേശായിയും ആസഫ് അലിയുമായിരുന്നു മറ്റു രണ്ട് പ്രമുഖ അഭിഭാഷകർ). 

* 1946 സെപ്തംബർ രണ്ടിനു രൂപവത്കരിക്കപ്പെട്ട ഇടക്കാല മന്ത്രിസഭയുടെ ഉപാധ്യക്ഷ പദവി (വൈസ് പ്രസിഡന്റ് ) വഹിച്ചു (വൈസ്രോയി വേവൽ പ്രഭുവായിരുന്നു മന്ത്രിസഭയുടെ അധ്യക്ഷൻ). 

* 1947 ആഗസ്ത് 15-ന് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായി അധികാരമേറ്റ അദ്ദേഹം 1951-52ൽ നടന്ന പൊതുതിരഞ്ഞടുപ്പിൽ ഭൂരിപക്ഷം നേടി. 1957ലും 1962ലും വിജയം ആവർത്തിച്ച് അദ്ദേഹം മരണം വരെ പ്രധാനമന്ത്രി പദവും വിദേശകാര്യ മന്ത്രിസ്ഥാനവും വഹിക്കുകയും ചെയ്തു.

* 1952 ജൂലൈ 24-ന് ഷേകഅബ്ദുള്ളയുമായി കാശ്മീർ കരാറിൽ ഒപ്പുവെച്ചു. 

* 1954 ജൂൺ 28-ന് നെഹ്രുവും ചൈനീസ് പ്രധാനമന്ത്രി ചൗ എൻ ലായിയും പഞ്ചശീലതത്ത്വങ്ങളിൽ ഒപ്പുവെച്ചു. 

* 1955ൽ ഭാരത രത്ന ബഹുമതി ലഭിച്ചു. 

* 1956-ൽ നെഹ്രു ദേശീയ ബാലഭവൻ സ്ഥാപിച്ചു. 

* 1959ൽ രാജസ്ഥാനിലെ നഗൗരിൽ ഇന്ത്യയിലെ പഞ്ചായത്ത് രാജ് സംവിധാനം ഉദ്ഘാടനം ചെയ്തു. 

* 1960-ൽ പാകിസ്താൻ ഭരണാധികാരി അയൂബ് ഖാനുമായി സിന്ധു നദീജല കരാറിൽ ഒപ്പുവെച്ചു. 

* 1961 ഡിസംബറിൽ പോർച്ചുഗീസ് ഭരണത്തിൽനിന്ന് ഗോവ മോചിക്കപ്പെട്ടു (ഓപ്പറേഷൻ വിജയ്). അതോടെ ഇന്ത്യയിലെ അവസാനത്തെ യൂറോപ്യൻ കോളനിയും ഇല്ലാതായി. 

* 1962-ൽ ചൈന ഇന്ത്യൻ പ്രദേശങ്ങൾ ആക്രമിച്ചു. ഒക്ടോബർ 26-ന് രാഷ്ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വി.കെ.കൃഷ്ണമേനോനിൽനിന്ന് പ്രതിരോധവകുപ്പ് നെഹ്‌റു ഏറ്റെടുത്തു. 

* 1964 മെയ് 27 ന് നെഹ്‌റു അന്തരിച്ചു. യമുനാതീരത്തെ ശാന്തിവൻ ആണ് സമാധി. 

വാക്കുകളിലെ പണ്ഡിറ്റ്ജി 
* "വിശ്വചരിത്രാവലോകനം'' (1934),"ഇന്ത്യയെ കണ്ടെത്തൽ' (1946),"ഒരച്ഛൻ മകൾക്കയച്ച കത്തുകൾ' എന്നിവ അദ്ദേഹത്തിന്റെപ്രധാനകൃതികളാണ്. 

* 1930 ഒക്ടോബറിനും 1933 ഓഗസ്റ്റിനും ഇടയ്ക്ക് പല ജയിലുകളിൽവച്ചാണ് "വിശ്വ ചരിത്രാവലോകനം'(Glympses of World History) രചിച്ചത്. 

* ക്വിറ്റിന്ത്യാസമരത്തിൽ പങ്കെടുത്ത് അഹമ്മദ്നഗർ ജയിലിൽ തടവനുഭവിക്കുമ്പോഴാണ് 1944 ഏപ്രിൽ-സെപ്തംബർ കാലത്ത് "ഇന്ത്യയെ കണ്ടെത്തൽ' (Discovery of India)എഴുതിയത്. 

* പ്രസിദ്ധമായ "വിധിയുമായി ഉടമ്പടി'' (Tryst with Destiny) എന്നറിയപ്പെടുന്ന പ്രസംഗം നെഹ്‌റു നടത്തിയത് സ്വാതന്ത്യ ലബ്ധിയുടെ സമയത്ത് അധികാര കൈമാറ്റവേളയിലാണ് (1947 ആഗസ്ത് 15). 

* "വെളിച്ചം പോയി, എവിടെയും ഇരുട്ടാണ് '' എന്ന് നെഹ്‌റു പറഞ്ഞത് ഗാന്ധിജി അന്തരിച്ചപ്പോൾ ആകാശവാണിയിലൂടെ നടത്തിയ പ്രസംഗത്തിലാണ്. 

* "മനുഷ്യപ്രകൃതിയിലെ ഏറ്റവും വലിയ വൈകല്യങ്ങളായ ഭയത്തിന്റെയും വെറുപ്പിന്റെയും മേൽ വിജയം നേടിയ മനുഷ്യൻ'' എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിൽ നെഹ്രുവിനെ വിശേഷിപ്പിച്ചത്. 

* ഇന്ത്യയുടെ രത്നം എന്ന് നെഹ്‌റു വിശേഷിപ്പിച്ച സംസ്ഥാനം മണിപ്പൂരാണ്. 

* ഏഷ്യാറ്റിക് ഗെയിംസിന് ഏഷ്യൻ ഗെയിംസ് എന്ന പേരു നൽകിയത് നെഹ്‌റുവാണ്. ശക്തിയേറിയ ബ്രേക്കുള്ളതും എൻജിൻ ഇല്ലാത്തതുമായ യന്ത്രം എന്ന് ജവാഹർ ലാൽ നെഹ്‌റു പറഞ്ഞത് 1935 ലെ ഗവ. ഓഫ് ഇന്ത്യാ ആക്ടിനെക്കുറിച്ചാണ്. 

* ഭക്രാ അണക്കെട്ട് ഉദ്ഘാടനം ചെയ്യവേ അണക്കെട്ടുകളെ ആധുനിക ഇന്ത്യയിലെ ക്ഷേത്രങ്ങൾ (Temples of Modern India) എന്നു വിശേഷിപ്പിച്ചു. 

* മരണപത്രത്തിൽ നെഹ്രു ഇപ്രകാരം എഴുതിയിരുന്നു. "എന്റെ ചിതാഭസ്മത്തിൽ നിന്ന് ഒരുപിടി ഗംഗാനദിയിൽ ഒഴുക്കണം. വലിയൊരുഭാഗം വിമാനം വഴി ഇന്ത്യയിലെ കൃഷിക്കാർ അധ്വാനിക്കുന്ന വയലുകളിൽ വിതറണം. അത് ഇന്ത്യയുടെ മണ്ണും പൊടിയുമായി ഒത്തുചേരണം''

* കൃഷി പരാജയപ്പെട്ടാൽ സർക്കാരും രാഷ്ട്രവും പരാജയപ്പെടും എന്നു പറഞ്ഞു. - 

* The woods are lovely, dark and deep, 
But I have promises to keep, 
And miles to go before I sleep, 
And miles to go before I sleep എന്ന റോബർട്ട് ഫാസ്റ്റിന്റെ കവിതാശകലമാണ് മരണത്തിനു തലേന്ന് ഉറങ്ങാൻ കിടക്കുംമുമ്പ് നെഹ്‌റു  അവസാനമായി കുറിച്ചുവച്ചത്. ആ വരികളെഴുതി അദ്ദേഹം നിത്യനിദ്രയിലേക്കാണ് പോയത്. 

* “എനിക്ക് പൊട്ടിത്തെറിക്കണമെന്ന് തോന്നിയിരുന്നു എങ്കിലും ഞാൻ മൗനം ഭജിച്ചു. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു''-ഭഗത് സിങിന്റെ മരണത്തെക്കുറിച്ച് ഇങ്ങനെ പ്രതികരിച്ചത് ജവാഹർലാൽ നെഹ്‌റുവാണ്. 

* "ചാണക്യ'' എന്ന തൂലികാനാമത്തിൽ എഴുതിയത് ജവാഹർലാൽ നെഹ്‌റുവാണ്.

പുസ്തകങ്ങളിൽ നെഹ്‌റു  
* ജവാഹർലാൽ നെഹ്രുവിന്റെ ഔദ്യോഗിക ജീവചരിത്രകാരൻ 
- ഡോ.എസ്. ഗോപാൽ
* Nehru, A Political Biography- Michael Brecher
* Jawaharlal Nehru- Frank Morace
* Nehru: The Years of Power- Geoffrey Tyson
* Jawaharlal Nehru: Life and work - M. Chalapathi Rao
A Study of Nehru- Rafiq Zakaria
* After Nehru, Who- Welles Hangen
* Nehru: The Invention of India- Shashi Tharoor
* The Legacy of Nehru- K. Natwar Singh
* Jawaharlal Nehru and the Constitution - Subhash C. Kashyap
Nehru 100 Years- Shashi Ahluwalia
* Nehru and Resurgent Africa- Hari Sharn Chhabra
* Nehru and his vision- K.R.Narayanan
* Jawaharlal Nehru Rebel and Statesman - B.R.Nanda

അഭ്രപാളികളിലെ നെഹ്റു 
* ഗാന്ധി എന്ന സിനിമയിൽ നെഹ്രുവിന്റെ റോൾ അനശ്വരമാക്കിയത് റോഷൻ സേത്ത് ആണ്
* കേതൻ മേത്തയുടെ സർദാർ എന്ന സിനിമയിൽ നെഹ്രുവിന്റെ റോൾ ബെഞ്ചമിൻ ഗിലാനി അഭിനയിച്ചു. 

ആദ്യമായി... നെഹ്‌റു 
* കോൺഗ്രസ് പ്രസിഡന്റുപദം വഹിച്ച ആദ്യത്തെ അച്ഛനും മകനും
- മോത്തിലാൽ നെഹ്റുവും ജവാഹർലാൽ നെഹ്രുവും 

* സ്വതന്ത്ര ഇന്ത്യയിൽ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യത്തെ വ്യക്തി നെഹ്രുവാണ് (ഇന്ത്യാ ചരിത്രത്തിൽ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ മനുഷ്യൻ ബുദ്ധനാണ്- കനിഷ്കന്റെ കാലത്ത്) 

* ആസൂത്രണ കമ്മിഷന്റെയും ദേശീയ ആസൂത്രണ സമിതിയുടെയും ആദ്യത്തെ അധ്യക്ഷനായിരുന്നു നെഹു. 

* പഞ്ചവത്സര പദ്ധതിയുടെ ആശയം അദ്ദേഹം കടംകൊണ്ടത് മുൻ സോവിയറ്റ് യൂണിയനിൽ നിന്നാണ്. 

* പ്രധാനമന്ത്രിയെന്ന നിലയിൽ ആസൂത്രണകമ്മിഷന്റെ ആദ്യ എക്സ് ഒഫീഷ്യാ അധ്യക്ഷനും അദ്ദേഹമായിരുന്നു. 

* "പഞ്ചായത്താജ്'' സംവിധാനത്തിന് ആ പേരു നൽകിയതും നെഹ്രുവാണ്. 

* ഇന്ത്യയിൽ ആദ്യത്തെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ നെഹ്രുവായിരുന്നു പ്രധാനമന്ത്രി. 

* ഇന്ത്യയുടെ ആദ്യത്തെ വിദേശകാര്യ മന്ത്രി. 

* ഭാരത രത്ന ബഹുമതി ലഭിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

* പ്രശസ്തമായ ടൈം മാഗസിന്റെ കവറിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി. 

* പദവിയിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം. 

* ഇന്ത്യയിൽ ബഡ്ജറ്റ് അവതരിപ്പിച്ച ആ ദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവാണ് (സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ബഡ്ജറ്റ് അവതരിപ്പിച്ചത് ധനമന്ത്രി ആർ. കെ. ഷൺമുഖം ചെട്ടിയാണ്- 1947 നവംബർ 26). 

* കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷൻ നെഹ്‌റുവായിരുന്നു. 

* പാകിസ്താൻ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവാണ്. 

റെക്കോർഡുകളിൽ... നെഹ്‌റു 
* ഏറ്റവും കൂടുതൽ പ്രാവശ്യം (8) ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ വ്യക്തി നെഹ്രുവാണ്. 1929, 1930, 1936, 1937, 1946, 1951, 1953 , 1954 വർഷങ്ങളിലാണ് അദ്ദേഹം കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. (ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് പ്രസിഡന്റായത് സോണിയാ ഗാന്ധിയാണ്. അവർ തുടർച്ചയായി നാലു പ്രാവശ്യം കോൺഗ്രസ് അധ്യക്ഷയായി തിരഞ്ഞടുക്കപ്പെട്ടു. 1998-ലാണ് സോണിയ കോൺഗ്രസിന്റെ സാരഥ്യമേറ്റെടുത്തത്). 

* ഏറ്റവും കൂടുതൽകാലം ഇന്ത്യയിൽ പ്രധാനമന്ത്രിപദം വഹിച്ചത് നെഹ്‌റുവാണ്. 1947 ആഗസ്ത് 15 മുതൽ 1964 മെയ് 27ന് മരിക്കുംവരെ അദ്ദേഹം പ്രധാനമന്ത്രിയാ യിരുന്നു. 

* ഏറ്റവും കൂടുതൽ പൊതുതിരഞ്ഞെടുപ്പുകളെ നേരിട്ട് അധികാരത്തിലെത്തിയ പ്രധാനമന്ത്രിയും അദ്ദേഹമാണ്.

* ഏറ്റവും കൂടുതൽ പ്രാവശ്യം ഡൽഹിയിലെ ചെങ്കോട്ടയിൽ സ്വാതന്ത്യദിനത്തിൽ തിവർണപതാകയുയർത്തിയ പ്രധാനമന്ത്രിയും ജവാഹർലാൽ നെഹ്രുവാണ് (17). 

* ഇന്ദിരാഗാന്ധിയും മൻമോഹൻസിങ്ങുമാണ് ഇക്കാര്യത്തിൽ രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ. ഇന്ത്യൻ പ്രധാനമന്ത്രിമാരായ ഒരു കുടുംബത്തിലെ മൂന്ന് തലമുറ, ഭാരത രത്ന നേടിയ ഒരു കുടുംബത്തിലെ മൂന്ന് തലമുറ, ഇന്ത്യൻ സ്റ്റാമ്പിലിടം നേടിയ ഒരു കുടുംബത്തിലെ മൂന്ന് തലമുറ, ഇന്ത്യയിൽ ബഡ്ജറ്റ് അവതരിപ്പിച്ച ഒരു കുടുംബത്തിലെ മൂന്ന് തലമുറ എന്നീ പ്രത്യേകതകൾ നെഹ്‌റു -ഇന്ദിര-രാജീവ്ത്ര യത്തിനു സ്വന്തമാണ്. 

* ഏറ്റവും കൂടുതൽ പ്രാവശ്യം ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത വ്യക്തിയാണ് ജവാഹർലാൽ നെഹ്‌റു.

കൂടുതൽ വസ്തുതകൾ...
* ജവാഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി ന്യൂഡൽഹിയിലാണ്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1969ലാണ് ഇത് ആരംഭിച്ചത്. ആദ്യ വൈസ് ചാൻസലർ ജി. പാർഥസാരഥി. ജെഎൻയുവിന് ആയിരം ഏക്കറോളം വിസ്തീർണമുള്ള കാമ്പസുണ്ട്. പ്രകാശ് കാരാട്ട്, തോമസ് ഐസക്, ഡി.പി. ത്രിപാഠി, അശോക് തൻവർ തുടങ്ങി നിരവധി നേതാക്കളും ഉന്നത ബ്യുറോക്രാറ്റുകളും ജെഎൻയുവിന്റെ പൂർവ വിദ്യാർഥികളാണ്. 

* നെഹ്‌റു പ്ലാനറ്റേറിയം ന്യൂഡൽഹിയിലാണ്. നെഹ്റുവിന്റെ വസതിയായിരുന്ന തീൻമൂർത്തി ഭവനുസമീപമാണ് ഇത്. 

* ജവാഹർലാൽ നെഹ്രു പോർട്ട് മുംബൈയിലാണ്. ഇന്ത്യയിലെ ആറാമത്തെ വലിയ തുറമുഖമായ ഇതിന് ഏറ്റവും വലിയ കണ്ടെയിനർ തുറമുഖം എന്ന പ്രത്യേകതയുണ്ട്. ജവാഹർലാൽ നെഹ്രു പോർട്ട് ട്രസ്റ്റുമായുള്ള കരാർ പ്രകാരം Dubai Ports World ആണ് ഇപ്പോൾ തുറമുഖം പ്രവർത്തിപ്പിക്കുന്നത്. 

* ന്യൂഡൽഹിയിലാണ് നെഹ്‌റു മെമ്മോറിയൽ മ്യൂസിയം. നെഹ്റു പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഉപയോഗിച്ചിരുന്ന തീൻമൂർത്തി ഭവനിലാണ് അത് പ്രവർത്തി ക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ഈ കെട്ടിടം കമാൻഡർ ഇൻ ചീഫിന്റെ ഔദ്യോഗിക വസതിയായിരുന്നു. 

* രാജീവ് ഗാന്ധി മന്ത്രിസഭയിൽ മാനവശേഷി വികസന മന്ത്രിയായിരുന്ന പി.വി. നരസിംഹറാവു ആവിഷ്കരിച്ച (1985) നവോദയ വിദ്യാലയങ്ങളുടെ പേര് 1989-ൽ നെഹ്രുവിന്റെ ജന്മശതാബ്ദി പ്രമാണിച്ച് ജവാഹർ നവോദയ വിദ്യാലയം എന്ന് പുനർനാമകരണം ചെയ്തു. 

* മഹാരാഷ്ട്ര യിൽ നാഗ് പൂരിലെ ഖൈരി എന്ന സ്ഥലത്താണ് ആദ്യ നവോദയ വിദ്യാലയം ആരംഭിച്ചത്. നവോദയ വിദ്യാലയങ്ങളില്ലാത്ത ഇന്ത്യൻ സംസ്ഥാനം തമിഴ്നാടാണ്. 

* നഗരവികസനം ലക്ഷ്യമിട്ട് ഇന്ത്യാഗവൺമെന്റ് 2005-ൽ ആവിഷ്കരിച്ച പദ്ധതിയാണ് Jawaharlal Nehru National Urban Renewal Mission. കേരളത്തിൽ നടപ്പാക്കാൻ തിരഞ്ഞെടുത്ത നഗരങ്ങൾ തിരുവനന്തപുരവും കൊച്ചിയുമാണ്. 

* പരിസ്ഥിതിക്ക് അനുയോജ്യമായ ഊർജ സ്രോതസ്സുകൾ വികസിപ്പിക്കുന്നതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് Jawaharlal Nehru National Solar Mission. 

* ഗ്രാമീണ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ജവാഹർ റോസ്ഗാർ യോജന ആരംഭിച്ചു (1989). നഗര പ്രദേശങ്ങളിലേക്ക് ഈ ലക്ഷ്യത്തോടെ നര സിംഹറാവു സർക്കാരിന്റെ കാലത്ത് ആവിഷ്കരിച്ചതാണ് നെഹ്‌റു റോസ്ഗാർ യോജന (1992-93). 

* ഗ്രാമീണമേഖലയിലെ, വിദ്യാർഥികളല്ലാത്ത യുവജനങ്ങളെ രാഷ്ട്രനിർമാണ പ്രക്രിയയിൽ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ 1972-ൽ കേന്ദ്ര വിദ്യാഭ്യാസവകുപ്പ് ആരംഭിച്ചതാണ് നെഹ്‌റു യുവ കേന്ദ്ര. ഇപ്പോൾ ഇതിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നത് കേന്ദ്ര യുവജനകാര്യ വകുപ്പിന്റെ കീഴിലായി സ്വയം ഭരണാധികാരമുള്ള Nehru Yuva Kendra Sangathan(NYKS) എന്ന സ്ഥാപനമാണ്. 

* നെഹ്റു- മഹലനോബിസ് മോഡൽ വികസനം ലക്ഷ്യമിട്ടത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കാർഷിക സാമ്പത്തിക വ്യവസ്ഥയിൽനിന്ന് വ്യവസായികാടിസ്ഥാനത്തിലുള്ള തരത്തിലേക്ക് മാറ്റുക എന്നതാണ്. 

* ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്യേറ്റ് മെഡിക്കൽ റിസർച്ചിന്റെ (ജിപ്മെർ) ആസ്ഥാനം പോണ്ടിച്ചേരിയാണ്. 

* നെഹ്റു ചിൽഡ്രൻസ് മ്യൂസിയം കൊൽക്കത്തയിലാണ്. ജവാഹർലാൽ നെഹ്രു സ്റ്റേഡിയം ന്യൂഡൽഹിയിലാണ്. 1982 ഏഷ്യൻ ഗെയിംസിന്റെയും 2010 കോമൺവെൽത്ത് ഗെയിംസിന്റെയും പ്രധാനവേദി ഈ സ്റ്റേഡിയമായിരുന്നു.

* നെഹ്റുവിന്റെ ജന്മശതാബ്ദി പ്രമാണിച്ചാണ് ഇന്ത്യൻ റെയിൽവേ ശതാബ്ദി എക്സ്പ്രസ് ആരംഭിച്ചത്. ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ ട്രെയിനാണിത് (ന്യൂഡൽഹി-ഭോപ്പാൽ). 

* ജവാഹർലാൽ നെഹ്രു അവാർഡ് ഫോർ ഇന്റർ നാഷണൽ അണ്ടർസ്റ്റാൻഡിങ് 1965 -മുതൽ നൽകിവരുന്നു. Indian Council for Cultural Relations ആണ്  പുരസ്കാരം നൽകുന്നത്. ആദ്യ ജേതാവ് ഊതാന്റ് ആയിരുന്നു. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായ ആദ്യ ഏഷ്യക്കാരനാണ് അദ്ദേഹം. 

* ഇന്ത്യയിൽ നിന്ന് ഈ അവാർഡ് ആദ്യമായി നേടിയത് മദർ തെരേസയാണ് (1969). ഈ പുരസ് കാരത്തിനർയായ ആദ്യ വനിതയും മദറാണ്. 

* ജവാഹർലാൽ നെഹ്‌റു അവാർഡ് നേടിയ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ്. 1984-ൽ മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ചു. 

* നെഹ്‌റു ലിറ്ററസി അവാർഡ് ആദ്യമായി നേടിയത് വെൽത്തി ഫിഷർ എന്ന വനിതയാണ് (1970). ഇതിനർഹയായ ആദ്യ ഇന്ത്യൻ വനിത മദർ തെരേസയാണ്. 

* 1951-ൽ നെഹ്രുവിനെ നൊബേൽ സമ്മാനത്തിന് നാമ നിർദ്ദേശം ചെയ് ത പ്രസ്ഥാനമാണ് American Friends Service Committee(AFSC). പതിനൊന്നു പ്രാവശ്യം സമാധാന നൊബേലിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യ ൻ പ്രധാനമന്ത്രി. 

* ഫുൽപ്പൂർ മണ്ഡലത്തിൽനിന്നാണ് അദ്ദേഹം സ്ഥിരമായി ജയിച്ചിരുന്നത്. 

* ഹാരോവിലായിരുന്നപ്പോൾ "ജോ'' എന്നാ യിരുന്നു ഓമനപ്പേര്. 

* രാഷ്ട്രശിൽപി എന്നറിയപ്പെടുന്നത് നെഹ്രുവാണ്. 

* നെഹ്‌റുവിനെ "ഋതുരാജൻ'' എന്നുവിശേഷിപ്പിച്ചത് രബീന്ദ്രനാഥ് ടാഗോർ ആണ്. 

* ഇന്ത്യൻ ഭരണഘടനയുടെ ആമുഖം (പീഠിക) തയ്യാറാക്കിയത് നെഹ്‌റുവാണ് ഭരണഘടനാ നിർമാണസഭയിൽ ഒബ്ജക്ടീവ് റെസൊലൂഷൻ അവതരിപ്പിച്ചത്. 

* ടിബറ്റിന്റെ ആത്മീയ നേതാവ് ദലൈലാമയ്ക്ക് രാഷ്ട്രീയാഭയം നൽകിയ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നെഹ്‌റു (1959). ഇത് ഇന്ത്യ- ചൈന ബന്ധത്തിൽ വിള്ളലിനു കാരണമായി. 

* ചാച്ചാജി എന്നറിയപ്പെട്ടത് നെഹ്‌റുവാണ്. അദ്ദേഹത്തിന്റെ ജന്മദിനം (നവംബർ 14) "ശിശുദിന'മായി ആചരിച്ചുപോരുന്നു ( ലോക പ്രമേഹ ദിനവും നവംബർ 14 ആണ്. ഇൻസുലിൻ കണ്ടുപിടിച്ച ഫ്രെഡ്റിക് ബാന്റിംഗിന്റെ ജന്മദിനം). 

* ലക്നൗ ആസ്ഥാനമായി 1938-ൽ നാഷണൽ ഹെറാൾഡ് പത്രം സ്ഥാപിച്ചത് നെഹ്‌റുവാണ്. അലഹബാദിലെ നെഹ്രുവിന്റെ കുടുംബ വീടായിരുന്ന ആനന്ദഭവനം 1930ൽ മോത്തീലാൽ നെഹ്റു കോൺഗ്രസിനു കൈ മാറുകയും സ്വരാജ് ഭവൻ എന്ന് പേരു നൽകുകയും ചെയ്തു. 

* ഭാരത് സേവക് സമാജിന്റെ സ്ഥാപകനാണ് ജവാഹർലാൽ നെഹ്‌റു. 

* യുഗോസ്ലാവ്യയിലെ മാർഷൽ ടിറ്റോ, ഈ ജിപ്തിലെ നാസർ എന്നിവരോടൊപ്പം ചേരിചേരാ പ്രസ്ഥാനത്തിനു രൂപം നൽകിയത് നെഹ്‌റുവാണ്. 

* കോമൺവെൽത്തിന്റെ സ്ഥാപകൻ എന്ന് നെഹ്‌റുവിനെ വിശേഷിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് ഹാരോൾഡ് വിൽസൺ. 

* ഇന്ത്യ ഭരിച്ച് അവസാനത്തെ ഇംഗ്ലീഷുകാരൻ എന്ന് സ്വയം വിശേഷിപ്പിച്ചത് നെഹ്‌റുവാണ്. 

* നെഹ്‌റു സർക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് ആചാര്യ കൃപലാനിയാണ്. ഇന്ത്യക്ക് സ്വാതന്ത്യം കിട്ടുമ്പോൾ കൃപലാനിയായിരുന്നു കോൺഗ്രസ് പ്രസിഡന്റ്. 

* കമലയുടെ സ്മരണയ്ക്കുവേണ്ടിയാണ് അദ്ദേഹം തന്റെ കോട്ടിൽ റോസാപ്പൂ ധരിക്കുന്ന രീതി തുടങ്ങിയത്. നെഹ്‌റു ആത്മ കഥ സമർപ്പിച്ചിരിക്കുന്നത് കമലയ്ക്കാണ്. 

* നെഹ്രുവിനെക്കുറിച്ചാണ് ഗാന്ധിജി "The last Englishman in my camp" എന്നു പറഞ്ഞത്. 

* കേരളത്തിൽ 1928 മെയ് മാസത്തിൽ പയ്യന്നൂരിൽ നടന്ന നാലാം സംസ്ഥാന കോൺഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷൻ ജവാഹർലാൽ നെഹ്രുവായിരുന്നു. 

* കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി നെഹ്രുവാണ് (1958). 

* കേരളത്തിലെ പഞ്ചായത്ത് രാജ് സംവിധാനം 1960-ൽ എറണാകുളത്ത് ഉദ്ഘാടനം ചെയ്തത് നെഹ്രുവാണ്. 

* നെഹ്‌റു മന്ത്രിസഭയിൽ അംഗമായിരുന്ന മലയാളി വനിതയാണ് ലക്ഷ്മി എൻ മേനോൻ. 

* കേരളത്തിൽ ജവാഹർലാൽ നെഹ്രു സ്റ്റേഡിയം എറണാകുളത്തെ കലൂരിലാണ്. 

* നെഹ്രു ട്രോഫി വള്ളംകളി പുന്നമടക്കായലിൽ എല്ലാവർഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടത്തുന്നു. മുമ്പ് ഇത് പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി എന്നാണ് അറിയപ്പെട്ടിരുന്നത്. മത്സരത്തിന്റെ ട്രോഫി നെഹ്‌റുവാണ് സംഭാവന ചെയ്തത്. അദ്ദേഹം അന്തരിച്ചതിനുശേഷം നെഹ്‌റു ട്രോഫി എന്ന് പുനർനാമകരണം ചെയ്തു. 

* നെഹ്രുവിന്റെ “ആത്മകഥ'' മലയാളത്തിലേക്ക് തർജമ ചെയ്തത് സി.എച്ച്. കുഞ്ഞപ്പയാണ്.

Jawaharlal Nehru - Selected Questions 
1. In which year was Jawaharlal Nehru elected Congress president for the first time?
(a) 1928 (b) 1929
(c) 1930 (d) 1931
Answer: (b)

2. The autobiography of Jawaharlal Nehru:
(a) My Experiments with Truth
(b) My Truth
(c) My Life
(d) An Autobiography
Answer: (d)

3. Who was the Congress president when Jawaharlal Nehru was appointed as the chairman of the National Planning Committee constituted by INC?
(a) Motilal Nehru (b) Subhas Chandra Bose 
(c) Mahatma Gandhi (d) Pattabhi Seetharamaiah
Answer: (b)

4. Who was selected as the second person to observe individual satyagraha in 1940:
(a) Jawaharlal Nehru(b) Vinoba Bhave
(c) Subhas Chandra Bose (d) Dr.Rajendraprasad
Answer: (a)

5. ........... declared Jawaharlal Nehru was his political heir:
(a) CR Das
(b) Lajpat Rai
(c) BG Tilak   
(d) Mahatma Gandhi
Answer: (d)

6. In which year did Jawaharlal Nehru appear for the INA trial as a defence
counsel:
(a) 1944 (b) 1945
(c) 1946 (d) 1947
Answer: (b)

7. Who introduced the first no-confidence motion against the Jawaharlal Nehru govt?
(a) AK Gopalan (b) Morarji Desai
(c) BR Ambedkar (d) JB Kripalani
Answer: (d)

8. Where is Nehru Centre?
(a) Kolkata
(b) Mumbai
(c) New Delhi
(d) Chennai
Answer: (b)

9. Jawaharlal Nehru Port is situated at:
(a) Mumbai
(b) Visakhapatnam
(c) Kolkata
(d) Kandla
Answer: (a)

10. Who performed the role of Jawaharlal Nehru in the film ‘Gandhi’?
(a) Ben Kingsley (b) Jabbar Patel
(c) Roshan Seth (d) Sayyid Jeffri
Answer: (c)

11. Jawaharlal Nehru was the prime minister of India when a national emergency was declared for the first time in India. It was in:
(a) 1947 (b) 1962
(c) 1963 (d) 1964
Answer: (b)

12. The birthday of Jawaharlal Nehru is observed as:
(a) Children’s day (b) Education Day
(c) Teacher’s Day (d) Kisan Divas
Answer: (a)

13. To whom Jawaharlal Nehru dedicated his autobiography?
(a) Gandhiji (b) Motilal Nehru
(c) Kamala Nehru (d) Indira
Answer: (c)

14. Which of the following part of the Constitution was prepared by Jawaharlal Nehru?
(a) Preamble  (b) Fundamental Rights
(c) Fundamental Duties (d) Directive Principles
Answer: (a)

15. Who moved Objective Resolution in the Constituent Assembly?
(a) BR Ambedkar (b) Jawaharlal Nehru
(c) Sardar Patel (d) Gandhiji
Answer: (b)

16. The famous speech delivered by Jawaharlal Nehru during the moments of transfer of power in 1947, is known as:
(a) I have a dream
(b) Tryst with destiny
(c) History will absolve me
(d) None of these
Answer: (b)

17. ‘Light has gone out... darkness everywhere” during which occasion these words formed a part of the speech of Jawaharlal Nehru?
(a) During transfer of power
(b) The demise of Mahathma Gandhi
(c) The demise of Kamala
(d) The demise of his father
Answer: (b)

18. The first person to appear on coins in independent India:
(a) Gandhiji
(b) Tagore
(c) Jawaharlal Nehru
(d) Sankaracharya
Answer: (c)

19. Jawaharlal Nehru was called ......
(a) Rashtrakavi
(b) Rashtraguru
(c) Architect of India
(d) Father of Nation
Answer: (c)

20. Jawaharlal Nehru called ....... temples of modern India.
(a) Dams (b) Atomic reactors
(c) Medical colleges (d) Universities
Answer: (a)
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here